Kambikuttan സ്വാതി

മാതൃത്വത്തിന്റെ വിലാപം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു, കരുതലായി കാവലായി വളർത്തിയ തന്റെ പൊന്നു മോൾ നന്ദനയുടെ വെള്ളപുതച്ച ജീവനറ്റ ശരീരത്തിന് ചാരെ നെഞ്ചുപൊട്ടുമാർ ഉച്ചത്തിൽ ആ പിതാവിന്റെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..

തേങ്ങലുകൾ മാത്രം അധികരിച്ച ആ കൊച്ചു വീട്ടിലെ ഉമ്മറത്തേക്ക് സിദ്ധാർഥ് കടന്നു വരുമ്പോൾ നന്ദനയുടെ സഹോദരി സ്വാതിയുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല..

താൻ പ്രാണനായി സ്നേഹിച്ച നന്ദനയുടെ വെള്ളപുതച്ച നിശ്ചല ശരീരത്തിലേക്ക് ഒരു തവണ നോക്കുവാൻ മാത്രമേ സിദ്ധാർത്ഥിന് കഴിയുമാരുന്നുള്ളു…

“പാവം ആ പോക്ക് കണ്ടോ പ്രണയം തലയ്ക്ക് പിടിച്ചു നടന്ന ചെക്കനാ,ജോലി കഴിഞ്ഞു മടങ്ങി വരവേ രണ്ട് മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ശാരീരിക പീഡനത്തിന് ഇരയാക്കിയതിന്റെ വേദനയിൽ ഈ പെൺകൊച്ചു തൂങ്ങിമരിക്കുമ്പോൾ ഇവനെയെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ !!!!…”

ആരൊക്കെയോ പരസ്യമായി രഹസ്യം പറയുന്നത് അവനെ തെല്ലൊന്ന് വേദനിപ്പിച്ചെങ്കിലും പ്രതികരിക്കാനില്ലാതെ അവൻ നടന്നകന്നു..

ആഴ്ചകളും മാസങ്ങളും കടന്നുപോയി ചേച്ചിയോടുള്ള സിദ്ധാർത്ഥിന്റെ ആത്മാർത്ഥയുടെ ആഴം അറിയുന്നതിനാലാവണം സ്വാതിയുടെ മനസ്സിൽ സിദ്ധാർത്ഥിടം നേടിയത്..

“സ്വാതീ മറ്റൊരു കണ്ണിലെനിക്ക് നിന്നെ കാണാൻ കഴിയില്ല നന്ദു ഇപ്പോഴും ഈ മനസ്സിൽ നിറഞ്ഞു നില്പുണ്ട്..

“അനുകമ്പയാണോ സഹതാപമാണോ എന്നൊന്നും അറിയില്ല സിദ്ധുവേട്ടാ, എനിക്ക് ശെരിയെന്ന് തോന്നിയത് ഞാൻ……എന്ന് പറയുമ്പോഴേക്കും സ്വാതിയുടെ മനസ്സിൽ നിറഞ്ഞു നിന്ന പ്രണയം വാക്കുകളിലൂടെയും ആ കണ്ണുകളിലെ തിളക്കത്തിലൂടെയും സിദ്ധാർഥ് അറിഞ്ഞിരുന്നു..

മനസ്സില്ലാ മനസ്സോടെയാണെങ്കിലും പതിയെ പതിയെ അവളുടെ സ്നേഹത്തിനു മുന്നിൽ തിരിഞ്ഞു നില്ക്കാൻ സിദ്ധാർത്ഥിന് കഴിഞ്ഞില്ല..

ദിവസങ്ങളൊന്നൊന്നായി കടന്നുപോകുമ്പോൾ സ്വാതിയുടെ ഉള്ളിൽ സിദ്ധാർഥ് അത്രയേറെ ഇടംപിടിച്ചിരുന്നു…

“സിദ്ധുവേട്ടാ എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്ര മനോഹരമായൊരു ബർത്ത് ഡേയ് ഗിഫ്റ്റ്, ഒരുപാട് നന്ദിയെന്ന് പറഞ്ഞു അവളുടെ അധരങ്ങളാദ്യമായി സിദ്ധാർത്ഥിന്റെ കവിളിലേക്ക് ചുടുചുംബനമേകുമ്പോൾ..

തീവ്ര പ്രണയത്തിന്റെ പുതു കാവ്യം രചിക്കനെന്നോണം സിദ്ധാർഥ് തന്റെ ഇരുകരങ്ങൾക്കിടയിലേക്ക് സ്വാതിയെ ആവാഹിച്ചു ബെഡിലേക്ക് വീണിരുന്നു…

സ്വബോധം നഷ്ടപെട്ട കുറച്ചു സമയത്തിന് ശേഷം സിദ്ധാർഥ് ഞെട്ടിയുണരുമ്പോൾ അവന്റെ ഇരു കരങ്ങളും കാലുകളും കട്ടിലിൽ ബന്ധിസ്ഥനായിരുന്നു..
തൊട്ടരികിലായി കസേരയിൽ സ്വാതി എന്തോ ചിന്തയിലെന്ന പോലെ ഇരിക്കുന്നു..

സ്വാതീ..എന്താ ഇത്??ഈ കെട്ടുകളൊന്ന് അഴിച്ചു വീടു…

അഭിനയിച്ച വേഷങ്ങളും മുഖം മൂടിയും വലിച്ചെറിഞ്ഞുകൊണ്ട് പക അഗ്നിയായി ജ്വലിക്കുന്ന അവളുടെ കണ്ണുകൾ തുറന്ന് പൊട്ടിചിരിച്ചുകൊണ്ടു സിദ്ധാർത്ഥിന്റെ മുഖത്തേക്ക് നോക്കി…

“ഈ ഒരു ദിവസത്തിനു വേണ്ടിയാണെടാ ഞാൻ കാത്തിരുന്നത്…
എന്റെ ചേച്ചിയെ നീ പിച്ചിച്ചീന്തിയത് മറന്നുപോയോ??

ഇടിമുഴക്കം പോലെയുള്ള അവളുടെ വാക്കുകളിൽ പതറിപ്പോയ സിദ്ധാർഥ് ചതിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടൊപ്പം
രക്ഷനേടാൻ കഴിയില്ലെന്ന തിരിച്ചറിവിൽ തെറ്റുകളേറ്റു പറഞ്ഞു തന്ത്രപൂർവം രക്ഷപ്പെടാമെന്നു മനസ്സിൽ കണക്ക് കൂട്ടിയിരുന്നു..

“സ്വാതീ.. അതോർത്തു ഇന്നുമെനിക്ക് വിഷമം ഉണ്ട്,വിവേകം വികാരത്തിനടിമപ്പെട്ട ആ നശിച്ച നിമിഷം കാരണമാണ് ന്റെ നന്ദു….പറഞ്ഞവസാനിപ്പിക്കുംമുമ്പ് സ്വാതിയുടെ ഇരു കരങ്ങളും അവന്റെ കവിളുകളിൽ പ്രഹരിച്ചു..

മിണ്ടരുത് !! ആ പേര് ഉച്ചരിക്കാൻ പോലും നിനക്കിനി യോഗ്യതയില്ല.. നിന്റെ കരാളഹസ്തങ്ങളിൽ ജീവിതം ഹോമിച്ച അനേകം പെൺകുട്ടികളിൽ ഒരാളാണ് ന്റെ ചേച്ചിയും,

ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചതാണ് ന്റെ ചേച്ചി ചെയ്ത തെറ്റ്, ഇന്നുമെന്റെ അമ്മയുടെയും അച്ഛന്റെയും കണ്ണുനീർ തോർന്നട്ടില്ല..ഇനി ഒരു പെണ്ണിനും ഇതുപോലൊരു ഗതി വരാൻ പാടില്ല..

“സ്വാതി.. ക്ഷമിക്ക് അവൾ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല,എനിക്കവളോട് ഇഷ്ടമുണ്ടായിരുന്നു…”

അതുകൊണ്ടാണോ സിദ്ധാർഥ്..
മറ്റു പെൺകുട്ടികളെയെന്നപോലെ എന്റെ ചേച്ചിയെയും നിന്റെ കൂട്ടുകാർക്ക് നീ കാഴ്ചവെച്ചത് എന്ന് പറഞ്ഞവസാനിപ്പിക്കും മുമ്പ് അവന്റെ വായിലേക്ക് തുണി തിരുകി സ്വാതിയുടെ കയ്യിൽ സൂക്ഷിച്ച കത്രിക അവന്റെ ജനനേന്ദ്രിയത്തെ അറുത്തു മാറ്റിയിരുന്നു…

അപ്രതീക്ഷിത അറ്റാക്കിൽ തകർന്നുപോയ സിദ്ധാർത്ഥിന്റെ മുറിവിലേക്ക് കയ്യിൽ കരുതിയ മുളകുപൊടിയുടെ കെട്ടഴിച്ചിടുമ്പോൾ സിദ്ധാർത്ഥിന്റെ വേദന മരണ സമാനമായി തീർന്നിരുന്നു..

സിദ്ധാർഥ് നിന്റെ ഈ നിസ്സഹായവസ്ഥ ഒന്നിനും പകരമാവില്ല, നിന്റെ ഈ നീറ്റലുകളിലൂടെ ഇന്നലെകളെ ഓർത്തു നീ പഴിക്കണം,പെണ്ണായി പിറന്നവർ നിന്നെ പോലുള്ളവരുടെ വികാരം തീർക്കേണ്ട ഉപകരണം മാത്രമല്ലെന്ന് നീ തിരിച്ചറിയണം…

നാളെ ഒരു പെണ്ണിന്റെയും മാനത്തിനു നിന്നെ പോലെയുള്ളവന്റെ കണ്ണുകളും കരങ്ങളും എത്താതിരിക്കണമെങ്കിൽ ഇതുപോലെ ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ഉണ്ടാവുക തന്നെ വേണം..

ആരെയും കാണിക്കാതെ താൻ സൂക്ഷിച്ചു വെച്ചിരുന്ന നന്ദനയുടെ ഡയറി സ്വാതി അവനു നേരെ ചൂണ്ടി..

സിദ്ധാർഥ്!!!! നിന്റെ കൂട്ടുകാർ എന്നല്ല ആരിവിടേക്ക് വന്നാലും നീ ചതിച്ച എണ്ണമറ്റ പെൺകുട്ടികളിൽ ആരോ ഒരാളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികാരം എന്നതിലപ്പുറം നീ ഒന്നും പറയില്ല,ദേ ഈ ഡയറി എന്റെ കയ്യിലിരിക്കുവോളം നിനക്ക് പറയാൻ കഴിയില്ല..

വേദനയിൽ തകർന്നുകിടക്കുന്ന സിദ്ധാർത്ഥിന്റെ മുന്നിലൂടെ സഹതാപത്തിന്റെ ലാഞ്ചനകളില്ലാതെ സ്വാതി നടന്നകലുമ്പോൾ നന്ദനയുടെ ഒരായിരം ഓർമ്മകൾ ആ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..