kambi story നിനക്കായ് 1

നിനക്കായ് 1
Ninakkayi Part 1 Rachana : CK Sajina

പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ …

ഡാ അൻവറെ …
ഇന്ന് എവിടെയും പോവാനില്ലെ അനക്ക് ,

ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു …

ഇങ്ങനൊരു പോത്ത്‌..
ഡാ.. സമയം എട്ട് കഴിഞ്ഞു
എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും
എണീക് അൻവറെ ..,

ഡാ…. അൻവർ എണീക്ക് ഇല്ലങ്കിൽ ഇന്നും നിനക്ക് കിട്ടും .

ഇത്താത്തയുടെ സ്നേഹമൊഴി പെട്ടന്ന് പുരുഷശബ്ദ്ദമായി മാറിയപ്പോൾ .
അൻവർ പരിഭ്രമത്തോടെ കണ്ണ് തുറന്നു ….,

തലയ്ക്ക് വല്ലാത്തൊരു ഭാരം തോന്നി കൂടാതെ അസ്ഹന്യമായ തണുപ്പും ,

വെള്ള വസ്ത്രം ധരിച്ചു
മുന്നിൽ ഇരിക്കുന്ന ആളെ പതിയെ തിരിച്ചറിഞ്ഞു അൻവർ …

രാഹുൽ , തന്റെ ജയിൽകൂട്ട് 666

അൻവറിന്റെ കണ്ണ് മുന്നിൽ നിന്നും
തന്റെ ബെഡ്‌റൂം ജയിലറ ആയി മാറുകയായിരുന്നു….,

എന്താ ഡാ നിനക്കൊന്നും ഇറങ്ങാൻ ആയില്ലെ ?…
പോലീസുക്കരന്റെ ചോദ്യം

പുൽപായയിൽ നിന്നും എഴുന്നേറ്റ് നിൽക്കവേ പുതിയതായി വന്ന സൂപ്രണ്ടിന്റെ സൽക്കാരം വേദന കൊണ്ട് ശരീരം നുറുങ്ങുന്ന പോലെ തോന്നി അൻവറിന് ..

പല്ല് തേപ്പും കുളിയും കഴിഞ്ഞപ്പോ മരവിപ്പാണ് തോന്നിയത്
പിന്നെ തോട്ടത്തിലേക്ക് ഇറങ്ങുമ്പോഴാണ് ഒരു പോലീസുക്കാരൻ പറഞ്ഞത്

ഡാ അൻവറെ . നിനക്കിന്ന് തോട്ടത്തിൽ അല്ല ജോലി .,,
അപ്പുറം പാറ പൊട്ടിക്കലാണ്

അല്ല സർ പെട്ടന്ന് എന്താ മാറ്റം , അൻവർ ചോദിച്ചു

സൂപ്രണ്ടിന്റെ തീരുമാനം ആണ് മ്മ്മ് നടക്ക് …

ഒന്നും മിണ്ടാതെ അൻവർ ആ പോലീസുക്കാരന്റെ പിന്നാലെ നടന്നു …..

വെയിൽ ഉദിച്ചു ഉയരുംന്തോറും അൻവറിന് തളർച്ച കൂടി വരും പോലെ തോന്നി തലയിൽ വല്ലാത്തൊരു ഭാരം
തൊണ്ട വരളും പോലെ .

സാർ .. കുറച്ചു വെള്ളം തരുമോ ?.

വെള്ളമൊന്നും കുടിക്കണ്ട അങ്ങനെ തളരുന്ന മനസ്സും ശരീരവും അല്ലല്ലോ നിന്റെ…
അവിടേക്ക് നടന്നു വന്ന് കൊണ്ട് സൂപ്രണ്ട് പരിഹാസ രൂപത്തിൽ പറഞ്ഞു …

അൻവർ പിന്നെ വെള്ളത്തിന് ചോദിച്ചില്ല
പാറ ആഞ്ഞു വേട്ടനായി ചുറ്റിക മേൽപൊട്ട് ഉയർത്തിയതും കാൽ ഒന്ന് ഇടറിയതും ഒരുമിച്ചു ആയിരുന്നു ..

പാറ കെട്ടുകൾക്ക് ഇടയിലൂടെ അൻവർ ബോധം മറഞ്ഞു നിലം പതിച്ചു .
മറ്റു ജയിൽ പുള്ളികൾ ഓടി കൂടിയപ്പോൾ ..

ജയിൽ സൂപ്രണ്ട് ഒരു ആക്രോശം ആയിരുന്നു

ഒരാളും തൊട്ട് പോവരുത് ,,

തടിച്ച ശരീരവും
മുഖം പാതി കാണാത്ത മീശയും പിരിച്ചു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ അടുത്ത് പോയി …

കമഴ്ന്ന് കിടക്കുന്ന അൻവറിന്റെ മുഖം തിരിക്കുവാൻ അയാൾ ബൂട്ടിട്ട കാൽകൊണ്ട് മറിച്ചിട്ടു..

രക്തവും മണ്ണും ഇടകലർന്ന
അൻവറിന്റെ മുഖത്തേക്ക് സൂപ്രണ്ട് പാറപുറത്തിരുന്ന
ജഗ്ഗിലെ വെള്ളമെടുത്ത്
ഒഴിച്ചു …
നിന്ന നിൽപ്പിൽ നിന്നും ഒഴിച്ചത് കൊണ്ട്
മുറിവിൽ ശക്തമായി തന്നെ വെള്ളം തെറിച്ചു വീണു ..

ആ അബോധവസ്തയിലും അൻവർ വേദന കൊണ്ട് ഞെരങ്ങുന്നുണ്ടായിരുന്നു..

ഒരു ലഹരി പ്രയോഗം പോലെ.
സൂപ്രണ്ട് ആ വേദന കണ്ട് ആനന്ദിച്ചു ..

സാറെ അവന്റെ തലയിൽ നിന്നും ബ്ലഡ് പോവുന്നുണ്ട്.
ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ.. കോൺസ്റ്റബിൾ പാതി വെച്ചു നിർത്തി ..

ഇവനൊക്കെ മരിച്ചു പോയാൽ ആർക്കാ ഡോ നഷ്ട്ടം , അവിടെ കിടക്കട്ടെ

സർ നാളെ കോടതിയിൽ ഹാജർ ആക്കാൻ ഉള്ളതാണ് . കോൺസ്റ്റബിൾ അല്പം ഭയത്തോടെ. പറഞ്ഞു…,,

നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം….
സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു …

പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു

****************************

എന്താ പ്രീതി നിന്നെ കടന്നൽ കൂട്ടം അക്രമിച്ചോ മുഖമെന്താ ഇങ്ങനെ ?…

പ്രീതി കസേര വലിച്ചിട്ട് ഇരുന്നു അരിശം അടക്കാൻ പാട് പെടും പോലെ തോന്നി നിമിഷയ്ക്ക് …

എന്താ പ്രീതി … നീ ഒരു എമർജൻസി കേസ് വന്നിട്ട് പോവും വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ പിന്നെന്ത ഇപ്പൊ ഇങ്ങനെ ….

ആ എമർജൻസി കേസ് മോർച്ചറിയിലേക്ക് ആയാമതിയായിരുന്നു ..,

നിമിഷ ഒന്നും മനസ്സിലാവാതെ പ്രീതിയെ നോക്കി ഇരുന്നു..

പ്രീതി ആരെയാ എമർജൻസി ആയി കൊണ്ട് വന്നത് ?..
ഇങ്ങനെ അരിശം കൊള്ളാൻ
ആരാ ആ വ്യക്തി ?.. നിമിഷ ചോദിച്ചു ,

വ്യക്തിയല്ല പിശാച് ആണ് അവൻ.., പെണ്ണെന്ന വർഗ്ഗത്തിന്റെ ആ ജന്മ ശത്രു .
ആണെന്ന വർഗ്ഗത്തിന്റെ അപമാനവും …
പ്രീതി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു ..

അൻവർ ……

നിമിഷ അറപ്പോടെ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു
അവനോ ?…

ജോലി നേഴ്സ് ആയത് കൊണ്ട് ഏത് പെണ്ണും തൊടാൻ അറയ്ക്കുന്ന അവനെ ശുശ്രുഷിക്കേണ്ടി വന്നു…

ജീവിതത്തിൽ ഇന്നാദ്യമായി തോന്നിപ്പോയി മുന്നിൽ കിടക്കുന്നത് ശവം ആയിപോവണെ എന്ന് ….,,

ശരിയാണ് ഇവനെ ശുശ്രുഷിക്കുന്നതിലും നല്ലത് ഈ ജോലി നിർത്തുന്നതാണ് നിമിഷ പ്രീതയുടെ അഭിപ്രായത്തോട് യോജിച്ചു…..,

സൂപ്രണ്ട് ഈ നേരം ഡോക്ക്ടർ വിമലിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു….,

പേടിക്കാൻ ഒന്നുമില്ല ബ്ലഡ് കുറെ പോയിട്ടുണ്ട്
നാളെ വൈകുന്നേരത്തിന് മുമ്പ് പോവാൻ പറ്റും സാർ ..,

എന്ത് പേടി ഡോക്ക്ടർ ഇവനൊക്കെ ആ വീണ വീഴ്ചയിൽ തീരുന്നതാ നല്ലത്., സൂപ്രണ്ട് പറഞ്ഞു.

എന്റെ മുന്നിൽ വരുന്നത് എല്ലാം എനിക്ക് രോഗികൾ മാത്രമാണ്
അതിൽ ജയിൽ പുള്ളിയെന്നോ മന്ത്രിയുടെ മകനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരൻ എന്നോ ഇല്ല…

അത്കൊണ്ട് തന്നെ അവരുടെ ആരോഗ്യം തിരികെ കിട്ടുന്നതെ ഞാൻ നോക്കാറുള്ളൂ ,,

സൂപ്രണ്ടിന് അത് അത്ര പിടിച്ചില്ല .. വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് നടന്നു ..

അൻവറിന്റെ മിഴികൾ സഡേഷന്റെ വീര്യം കുറഞ്ഞപ്പോൾ പതിയെ തുറന്നു ……..

തുടരും…..