നീതിയുടെ വിധി 1

നീതിയുടെ വിധി 1
Neethiyude Vidhi Part 1 Author: Kiran Babu

“സംഹാരതാണ്ഡവമാടെണം വിധിയുടെ സൂചികൾ മാറ്റേണം ചുവന്ന തുള്ളികളൊഴുകേണം ചോരപ്പുഴയിൽ നനയേണം ”

ജയിലഴികൾക്കിടയിലൂടെ ഘോര ശബ്ദത്തിൽ
അസ്വസ്ഥ ഈണത്തോടെ ഈ വരികൾ ഉയർന്നുകൊണ്ടിരുന്നു…….

ജയിലഴികളിൽ അയാളോടൊപ്പം തളച്ചിരുന്ന ഇരുട്ടിനെ പ്രഭാതരശ്മികൾ തുടച്ചു മാറ്റി…….

അയാൾ ദേവൻ, ഇവിടെ അന്തേവാസിയായി മാറിക്കഴിഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുകയാണ്…………

നിയമം നൽകിയ 12 വർഷംകൊണ്ട് അയാൾക്ക്‌ നരച്ച മുടിയും ആരോഗ്യമുള്ള ശരീരവും ഒരു ലൈബ്രറി വിജ്ഞാനവും ലഭിച്ചിരിക്കുന്നു…

ദേവനായി മാത്രം അഞ്ഞൂറോളം പുസ്തകങ്ങൾ അവിടെ പുറത്തു നിന്ന് വാങ്ങി സൂക്ഷിച്ചിരുന്നു……

ഇന്ന് ശിക്ഷാകാലാവധി കഴിഞ്ഞ് ദേവൻ പുറത്തിറങ്ങുകയാണ്, ഒരു ജോഡി വസ്ത്രവും കുറച്ചു പണവും ദേവന്റെ ആകെ സമ്പാദ്യം……

വിശാലമായ ആ വളപ്പിൽ നിന്ന് പുറത്തിറങ്ങിയ അയാൾ ജ്വലിക്കുന്ന കണ്ണുകളോട് കൂടി പ്രധാന കവാടത്തിലേക്ക് നോക്കി…….
അയാളുടെ പൂർവജീവിതം അയാളിൽ നിന്ന് വെളിപ്പെടാൻ

ഇടം കയ്യിൽ രക്തച്ചുവപ്പ് കൊടിയും, ചുരുട്ടിയ വലതു മുഷ്ടിയും അലയടിക്കുന്ന സമര ഗാനങ്ങളും ഇതാണ് ആ കലാലയം അറിയപ്പെടുന്ന ദേവൻ…..

മീനു, അവനായി രക്തഹാരം കരുതിവെച്ചു കാത്തിരിക്കുന്നവളാണ്….
ആ കലാലയത്തിലെ വാക മരത്തിനും, ചെമ്പകക്കുടയ്ക്കുമറിയാം അവരുടെ കഥകൾ

കലാലാശാലയിലെ മാഗസിനുകളിൽ ദേവൻ എഴുതിയ കഥകളും കവിതകളും വായിക്കാൻ മറ്റുള്ളവർക്ക് കിട്ടിയിരുന്നില്ല അവയെല്ലാം മീനുവിന്റെ മുറിയിൽ അലയടിച്ചുകൊണ്ടിരുന്നു ദേവന്റെ കവിത മീനു ആർട്സ് ഡേയിൽ പാടിയപ്പോൾ തുടങ്ങിയതാണ് ഈ പ്രണയം…..

അനാഥനായ ദേവനെ സനാഥനാക്കിയത് മീനുവും അവളുടെ സ്നേഹവുമാണ്…..

**
ഏകദേശം രാത്രി പതിനൊന്നു മണിയായപ്പോൾ ദേവന്റെ ഫോണിൽ മീനുവിന്റെ കോൾ വന്നു

“എന്നെ രക്ഷിക്കു ദേവാ………….
വേഗം വാ…… ” ഭയാനകമായായിരുന്നു മീനുവിന്റെ നിലവിളി

ദേവൻ ഞെട്ടിയെഴുന്നേറ്റു അവന്റെ ബൈക്കുമായി അവളുടെ വീട്ടിൽ പാഞ്ഞെത്തി…… അവൻ ചെല്ലുമ്പോൾ

രക്തത്തിൽ കുളിച്ച നിലയിലായിരുന്നു അവൾ …
എന്തു ചെയ്യണമെന്നറിയാതെ ദേവൻ അവളേയുമെടുത്തു പുറത്തേക്കോടി…….

അവൻ അവളേയുമെടുത്തു പുറത്തു വന്നപ്പോൾ തന്നെ മീനുവിന്റെ അച്ഛനും അമ്മയും കാറിൽ അവരുടെ മുന്നിൽ വന്നു………….

അവർ അവളെ ആശുപത്രിയിൽ എത്തിച്ചു….
അഞ്ചു ദിവസത്തെ വെന്റിലേറ്റർ ജീവിതം അവൾക്കു തുണയായില്ല………..

ആ സമയം കേസും പോലീസും തെളിവുകളുമെല്ലാം അവനെതിരാവുകയായിരുന്നു…….

“തലയ്ക്കു പിന്നിൽ മരകായുധം കൊണ്ടടിക്കുകയും ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ചെയ്തതാണ് ദേവൻ ചെയ്ത തെറ്റെന്നു” കോടതിയിൽ എതിർഭാഗം വക്കീൽ പറയുമ്പോൾ
ദേവൻ വല്ലാത്തൊരു മാനസിക ഗതിയിൽ എത്തിച്ചേർന്നിരുന്നു…………

“ഞാനല്ല,,,,,,,, എന്റെ മീനൂട്ടിയെ ഞാൻ അങ്ങനെ ചെയ്യില്ലാ ………. “കോടതി മുറിയിൽ ദേവന്റെ കരച്ചിലുകൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു

കോടതി അയാൾക്ക്‌ വിധിച്ചത് ജീവപര്യന്തമായിരുന്നു…………….
തെളിവുകളെല്ലാം എതിര്…. ഡോക്ടറുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌…… മീനുവിന്റെ ശരീരത്തിൽ നടത്തിയ വൈദ്യപരിശോധനയുടെ
ഫലം, മീനുവിന്റെ അച്ഛന്റെയും അമ്മയുടെയും മൊഴികൾ എല്ലാം ദേവനെതിരായിരുന്നു…….

“എന്റെ ജീവിതം കളഞ്ഞവർ, എന്റെ പ്രാണനെ കൊന്നവർ, നിയമം വളച്ചൊടിച്ചവർ……..
ഉടനെ മരണം കാണണം…………. ” ദേവൻ പിറുപിറുത്തു….

ദേവൻ ഇപ്പോൾ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചുകഴിഞ്ഞു……. ഇനി ഭൂതകാലത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്…….
ചിലരെക്കാണാൻ……. ചിലതൊക്കെ കണ്ടുപിടിക്കാൻ………….

പ്രതികാരം ദേവന്റെ കണ്ണുകളിൽ തിളങ്ങിക്കൊണ്ടിരുന്നു……..

തുടരും……