അച്ഛൻ ഭാഗം – 1

അച്ഛാ…. ഞാൻ ഇറങ്ങുവാ..ട്ടോ

പോവാൻ ടൈം ആയോ മോളെ….

ആവുന്നേയുള്ളൂ അച്ഛാ…… ഇന്ന് കുറച്ച് നേരത്തെയാണ് !

മോളെ അച്ഛന് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു !!

എന്താ അച്ഛാ കാര്യം ?

അച്ഛന് എന്ത് വേണേലും ഈ മോളോട് പറയാലോ !

അത്… പിന്നെ….. എന്താ അച്ഛാ..?

ഇന്നലെ ആ ബ്രോക്കർ ഇവിടെ വന്നിരുന്നു !

ഓഹോ….. അതാണോ കാര്യം ഞാൻ അച്ഛനോട് പറഞ്ഞതല്ലേ എനിക്കി ഇപ്പോയൊന്നും വിവാഹം വേണ്ടാന്ന്….. !

അയാൾ കൊണ്ടു വന്ന ആലോചന മോൾക്ക്‌ ഉള്ളതല്ല .

പിന്നെ…… ഇവിടെ ഇപ്പോ ഞാനല്ലാതെ വേറെ ആരാ വിവാഹം കഴിക്കാൻ ഉള്ളത് !

അത് മോളെ…….. എന്താ അച്ഛാ…..

ആ ആലോചന അച്ഛന് വേണ്ടി കൊണ്ടു വന്നതാണ് !!

അച്ഛൻ രാവിലത്തെന്നെ തമാശ പറയാണോ?

മോളെ അച്ഛൻ പറഞ്ഞത് സത്യമാണ് !

അച്ഛാ….. അത് ഒരു അലർച്ചയായിരുന്നു ആ വിളി…

അച്ഛൻ എന്താ തലക്ക് വെളിവ് ഇല്ലാതെ ആയോ…?

പെണ്ണ് കെട്ടാൻ നടക്കുന്നു ഈ വയസ്സാ കാലത്ത് !

അമ്മ മരിച്ചിട്ട് ഇന്നേക്ക് പതിമൂന്ന്‌ വർഷം കഴിഞ്ഞു അന്ന് ഒന്നും തോന്നാത്ത ആഗ്രഹം ഇപ്പോ എവിടുന്ന് പൊങ്ങി വന്നു

ദേ എന്നെ നാറ്റിക്കാൻ ആണ് അച്ഛന്റെ പരിപാടിയെങ്കിൽ ഈ വീടിന്റെ ഉത്തരത്തിൽ എന്റെ ജീവിതം ഞാനങ്ങു അവസാനിപ്പിക്കു !

അച്ഛന് എങ്ങനെ പറയാൻ കഴിഞ്ഞു എന്നോട് ഇത് !

ഞാൻ കുഞ്ഞായിരിക്കുമ്പോൾ ആണേൽ എനിക്കി കുഴപ്പമില്ലായിരുന്നു !!

ഇത് വിവാഹ പ്രായം എത്തിയ ഒരു മോള് ഉണ്ടന്ന് പോലും മറന്ന് ച്ചെ….. പിന്നെ ആളുടെ മുഖത്ത്‌ എങ്ങിനെ നോക്കു ഞാൻ.

മോളെ…. മതി അച്ഛന് അയാളോട് പറഞ്ഞിട്ടല്ല അയാൾ ഈ ആലോചനയുമായി വന്നത്‌ !!

നിന്റെ വിവാഹം കഴിഞ്ഞാൽ ഈ അച്ഛന് ഒരു നേരം വെച്ച് വിളമ്പിതരാൻ ആരേലും വേണ്ടേ അല്ലാതെ ഭാര്യ സുഖത്തിന് അല്ല ഈ അച്ഛന് !!

മോള് ഈ അച്ഛനോട് ക്ഷമിക്കി ഞാൻ ഇന്ന് തന്നെ അയാളെ കണ്ട് ഈ ആലോചന നടക്കില്ലന്ന്‌ പറഞ്ഞോളാം

പറഞ്ഞാൽ അച്ഛന് നന്ന് !!

അവൾ ചവിട്ടിതുള്ളി ഇറങ്ങി പോയി !!

നീ എന്ത് ഭ്രാന്ത് ആണ് ശിവരാമ ഈ പറയുന്നത് ഈ ആലോചന വേണ്ടന്നോ

അതേടാ…. മോൾക്ക്‌ ഒട്ടു ഇഷ്ടമല്ല ഞാൻ വീണ്ടും ഒരു വിവാഹം കഴിക്കുന്നതിനോട് !

അവളെ വേദനിപ്പിച്ച എനിക്കി ഒന്നും വേണ്ടാടാ !

അവൾ പറയുന്നതിലും കാര്യമില്ലേ ?

ഈ പ്രായത്തിൽ ഞാനൊരു വിവാഹം കഴിച്ചാൽ അതിന്റെ കുറച്ചിൽ അവൾക്ക് തന്നെയല്ലേ ?

നീ എന്തെക്കെയാ ഈ പറയുന്നത് ശിവരാമ

അവൾ ഇപ്പോ അങ്ങിനെ എക്കെ പറയും നാളെ അവൾ മറ്റൊരുത്തന്റെ കൈയ പിടിച്ച് പോവുമ്പോൾ നിന്നെ നോക്കാൻ ആരും ഉണ്ടാവില്ല !

നീ പറയുന്നത് എല്ലാ ശരിയാണ് പക്ഷേ……

ഒരു പക്ഷേയു ഇല്ല നിന്റെ മോളെ ഞാൻ കണ്ട് സംസാരിക്കാ !

അയ്യോ…. ന്റെ ബാലാ അതൊന്നും വേണ്ട…..

നീ എന്തിനാ ശിവരാമ അവളെ ഇങ്ങനെ പേടിക്കുന്നത് കാര്യം പറഞ്ഞാൽ അവൾക്ക് മനസ്സിലാവു അവൾ വിവരമുള്ള കുട്ടിയല്ലേ !!

എന്നാലും എനിക്കി ഒരു പേടി ബാല ..

ഇന്നുവരെ ഞാന് അവളെ ഒരു വാക്ക് കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ല …..

പക്ഷേ ഇത് അവൾക്ക് ഒട്ടു ഇഷ്ട്ടമില്ലാത്ത കാര്യമാണ് !!

നീ സമാധാനമായിട്ടിരിക്കി എല്ലാ ശരിയാവും !!

അങ്ങിനെ അയാൾ അവൾ വരുന്നതും കാത്തിരിന്നും !

മോളെ……… ഓഹോ…. നിങ്ങളോ…. നിങ്ങൾ കാണണം എന്ന് കരുതി ഇരുന്നതാ ഞാൻ !!

തനിക്കി എന്റെ അച്ഛനെ പെണ്ണ് കെട്ടിക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ല ലെ

മോളെ….. ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിക്കി എന്നിട്ട് എന്നെ എന്ത് വേണേലും പറഞ്ഞോ..?

എന്താ ഇയാൾക്ക് പറയാനുള്ളത് ?

( തുടരും )