ചേച്ചിയമ്മ

“ദേവിയെ മനസ്സിൽ ധ്യാനിച്ച്‌ തിരിയിട്ടു നിലവിളക്ക് കൊളുത്തി അവൾ മനസ്സ് യുരുകി പ്രാർത്ഥിച്ചു.,”

കട്ടൻ ചായ ചൂടോടെഒരുകവിൾ കുടിച്ചു അവൾ പഴയകാല ഓർമയിലേക്ക് ആണ്ടു അച്ഛനും അമ്മയും,പറക്കും മുറ്റാത്ത രണ്ടു അനിയത്തി കുട്ടികളെ യുംഏല്പിച്ചു ഈ ലോകത്തോട് വിടപറഞ്ഞു,……

എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന അവളെഅടുത്ത വീട്ടിലെ രമണി ചേച്ചി ഒരു താങ്ങും തണലായും അവളോട്‌ കൂടെ നിന്നു,…

”പറക്കം മുറ്റാത്ത അനിയത്തി കുട്ടികളെ അവൾ മാറോടു ചേർത്ത് പിടിച്ചു തേങ്ങി കരഞ്ഞു ”ചെറിയ ചെറിയ ജോലികൾ ചെയിതു ജീവിച്ചു.. …

ഒരു ഹോട്ടലിൽ ജോലി ചെയ്യിത് കിട്ടുന്ന വരുമാനംകൊണ്ട് അവരുടെ കാര്യങ്ങൾ നോക്കാൻ തികയില്ല.

രാവിലെ കിട്ടുന്ന സമയം കുട്ടികൾക്ക് റ്റ്യൂഷൻ എടുക്കും അവിടെയും ഇവിടെയും ഓടി നടന്ന്
ഒരു ആണിനെ പോലെ പണിയെടുക്കുംഅത് കണ്ടുഓരോരുത്തരും അവളെ പരിഹസിച്ചു……

അവൾ അതൊന്നും കേട്ടഭാവോ കാണിക്കറില്ല,കറുത്ത്, മെലിഞ്ഞു വടിവൊത്ത ശരീര പ്രകൃതം ,അവളെ കണ്ടാൽ ആരും ഒന്ന് നോക്കും,

ഒരാൾ അവളെ എപ്പോളും പിറകെ നടന്നു ശല്യം ചെയ്യും,…. ഒരിക്കൽ അയാൾ അവൾ പോകുന്ന ബസ്സിൽ കയറി അവളുടെ പുറകിൽ നിന്ന്‌ മുട്ടി യുരുമി നിന്നു കൊണ്ട് ചോദിച്ചു, നിന്നെ കാണാൻ നല്ല ലുക്ക് ആണല്ലോപെണ്ണേ കോപത്താൽ അവളുടെ മുഖം ചുമന്നു …

അവൾ അയാളെ തുറിച്ചുനോക്കി അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു നിന്നെ അങ്ങ്, കെട്ടിയാലോ പെണ്ണേഒന്നും മിണ്ടാതെ അവൾ ബസ്സിൽ നിന്നു ഇറങ്ങി നടന്നു കൂടെ അയാളും നടന്നു ഞാൻ ”’രാജൻ “””ചോദിക്കാൻ മറന്നു നിന്റെ പേര് എന്താ അയാൾ ചോദിച്ചു,

”’അവൾ പറഞ്ഞു തുടങ്ങി എന്റെ പേര് “സുമ” പറക്കമുറ്റാത്ത രണ്ട് അനിയത്തിമാര് എനിക് ഉണ്ട് അവരുടെ കാര്യം നോക്കി ഞാൻ ജിവിച്ചോളാം,എനിക് ഒരുജീവിതം ഉണ്ടെങ്കിൽ അത്‌അവരുടെ കൂടെ അത് പറയുമ്പോൾ അവളുടെ മനസ്സ് തേങ്ങി..””

ഒന്നുംപ്രതി കരിക്കാതെ അയാൾ തിരിച്ചു പോയിഎല്ലും മുറിയെ പണിയെടുത്തു സ്വന്തo ജീവിതം പോലും വേണ്ട യെന്ന് തീരുമാനിച്ച അവൾ അവർക്ക് വേണ്ടി ജീവിച്ചു……???

“ദിവസങ്ങളും ,മാസങ്ങളും, വർഷങ്ങളും,കടന്നു പോയി”..

രണ്ട് അനിയത്തി മാരെയും പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു വിട്ടു ഇന്ന് നല്ലനിലയിൽ ജീവിക്കുന്ന അവരെ കാണുമ്പോൾ അവളുടെ മനസ്സ് നിറയും….

“വിധിയുടെ കളിയാട്ടംപോലെ അവൾ ജോലി കഴിഞ്ഞുതിരിച്ചു വരുമ്പോൾ,

“പാഞ്ഞടുത്തവണ്ടി ഇടിച്ച് കയറി ഒരു കാല് നഷ്ടപ്പെട്ട അവളെ ആവീട്ടിൽ തനിച്ചാക്കി അനിയത്തിമാർ പോയി””…..

“രമണി ചേച്ചിയുടെ സഹായത്തോടെ അവളെ അനാഥ ആശ്രമത്തിൽ കൊണ്ടുവീട്ടു “”അവിടെ എത്തിയ അവളെ കാത്തു നിന്നത് “രാജൻ” അയാളെ കണ്ടപ്പോൾ അവളുടെകണ്ണുകൾ നിറഞ്ഞു തുളുമ്പി …..

അയാൾ അവളുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടി ,,അയാളുടെ കണ്ണുകളുംനിറഞ്ഞു തുളുമ്പി,അവളെ അയാൾ അകത്തേക്കു കൊണ്ട് പോയി……..