അനാമിക [ജഗന്‍]

സുഹൂര്‍ത്തുക്കളെ … ഞാന്‍ ആദ്യം ആയി എഴുതുന്നതു ആണ് ..ഒരു ചെറിയ പ്രണയ നോവല്‍ .. ആദ്യം ആയി എഴുതുന്നതു കൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടാകാം ..അതേ പോലെ പല ഇടത്തും ലാഗ് തോന്നാം ..ചില ഇടങ്ങളില്‍ സ്പീഡ് കൂടിയത് ആയും തോന്നാം …എല്ലാം ക്ഷെമിക്കുക , അതേ പോലെ നിങ്ങളുടെ അഭിപ്രായം കമെന്റ്ല ആയി അറിയിക്കുക്ക …ഇഷ്ടം ആയാല്‍ ആ ഹൃദയ ചിന്നതില്‍ ഒന്നു തൊടുക …ഇഷ്ടം ആയില്ലേ ഉറപ്പായും പറയുക .. തെറ്റുകള്‍ തിരുത്തി അടുത്ത ഭാഗം താരന്‍ ശ്രമിക്കാം . ഈ കൃതി എഴുതാന്‍ സഹായിച്ച സര്വേതശ്വരനോടും , ഗുരുക്കന്മാ്രോടും നന്ദി … ഈ കഥ എഴുതാന്‍ ഇന്സ്പിരറേഷന്‍ ആയ ഹര്ഷുന്‍ ചേട്ടന്‍ , നന്ദന്‍ ചേട്ടന്‍ , ആദി അതേ പോലെ ഒരുപാട് എഴുത്ത്കാര്ക്ക് എന്റെക നന്ദി … അപരാജിതന്‍ കുടുംബം ആണ് എഴുതാന്‍ ആകും എന്നു അഥമവിശ്വാസം തന്നെ …ഓരോ കുടുംബാങ്ങത്തിനും എന്‍റെ നന്ദി ……..
*********************************

ഇന്ന് കൊണ്ട് ജീവിതത്തില്‍ കുറെ കാലം ആയി ഉണ്ടായ യാത്നാകള്ക്ക് വിരാമം ആകും . എത്ര നാള്‍ ആയി ഈ അലച്ചില്‍ തുടങ്ങിട്ട്, എങ്കിലും കഴിഞ്ഞത് ഒക്കെ ജീവിതത്തിലെ ഏറ്റവും നല്ല സമയം കൂടെ ആയിരുന്നു . അതിലേക് എപ്പോളോ ഒരു കാരി നിഴല്‍ വന്നു വീണു . എല്ലാം ആലോചിച്ചു കൊണ്ട് ഞാന്‍ ഒരു നെടുവീര്പ്പി ട്ടു . ജാലകത്തിലൂടെ അരിച്ച് വരുന്ന സിന്ദൂര ശോഭ റൂമിലെ മങ്ങിയ വെള്ള നിറത്തില്‍ ഉള്ള ചായം കൂടുതല്‍ മനോഹരം ആകി . റൂമില്‍ വലതു കോര്ണതറില്‍ ആയുള്ള മേശയുടെ മുകളില്‍ ആയി ഞാന്‍ റോലെക്സ് വാച്ച് അഴിച്ചു വച്ച് , മേശവലിപ്പ് തുറന്നു അതില്‍ നിന്നും എന്റെ ഡെയറി പുറത്തു എടുത്തു . അതില്‍ അവളുടെ പുഞ്ചിരി നോക്കി നിന്നപ്പോള്‍ ഹൃദയം ഒന്നു പിടച്ചു . അവളുടെ ആ വലിയ ഇടതൂര്ന്നറ കണ്പീപലികള്‍ ഉള്ള കരീം കൂവള മിഴിയിലേക്ക് ഫോട്ടോ ആണേലും നോക്കാന്‍ ആകുന്നില്ല . എന്നും ഞാന്‍ അടിയറവ് പറഞ്ഞിരുന്നത് ആ നോട്ടത്തിന് മുന്നില്‍ ആയിരുന്നു . അവളോടു തനിക്ക് ഉണ്ടായത് പ്രണയം മാത്രം ആയിരുന്നോ , ഒരു തരം ആഘാതം ആയ ആരാധന ആയിരുന്നു അവളോടു , എന്റെന ദേവി ….

ഡെയറി തിരികെ മേശവലിപ്പില്‍ വച്ച് ഞാന്‍ ജലകത്തിന്റെ അടുത്തേക്ക് നീങ്ങി , കണ്ണു എത്താ ദൂരത്തോളം പടര്ന്ന്ട കിടകുന്ന പാടം . വരംബുകള്‍ കെട്ടി ചെറിയ കളങ്ങള്‍ ആയി തിരിച്ചു നെല്ലും എള്ളും മറ്റ് കൃഷി ചെയുന്നു . ഇടക്ക് ചെറിയ പച്ചക്കറി കൃഷിയും . ഒത്ത നടുവിലൂടെ ഒഴുകുന്ന അരുവിയുടെ കള കള ശബ്ദം റൂമില്‍ ഇരുന്നു കേള്ക്കാം . അകലെ ചക്രവാളത്തില്‍ സൂര്യ ഭവാന്‍ ഒരു ചുവന്ന പോട്ട് പോലെ കാണപ്പെടുന്നു . ആകാശം ചുവന്ന ചായം പൂശി നില്കു ന്നു . കിളികള്‍ കൂട് അണയാന്‍ കൂട്ടത്തോടെ പറകുന്നു . അരുവിയിലെ വെള്ളം സ്വര്ണം. പോലെ തിളങ്ങുന്നു . ആകെ ഒരു റൊമാന്റിെക് മൂഡ് . അവള്‍ അടുത്തു ഉണ്ടായിരുന്നേല്‍ ആ ആ പനിനീര്‍ ദളങ്ങള്‍ പോലെ ഉള്ള ചുവന്ന അല്ലികള്‍ കവര്ന്നു എടുത്തെനെ . അല്പം സാഹിത്യം ആകുന്നുണ്ടോ ?… എയ് …പ്രണയം തന്നെ അല്ലേ എന്നും സാഹിത്യം ആയിട്ട് ഉള്ളതും ..അപ്പോ കുഴപ്പം ഇല്ല …
ഞാന്‍ മെല്ലെ വന്നു കട്ടിലില്‍ കിടന്നു…പഴയ ഓരോ കാര്യവും മനസ്സിലേക്ക് ഓടി എത്തി .എല്ലാം തുടങ്ങിയത് +2 വിന് ശേഷം ആയിരുന്നു . അതിനു മുന്പ് ഞാന്‍ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ…

ഞാന്‍ ഞാന്‍ ജഗന്നാഥ് മേനോന്‍ , ജഗന്‍ എന്നു ഞാന്‍ എന്നെ തന്നെ വിളിക്കും ജഗ്ഗു എന്നു എന്റൊ കൂട്ടുകാരും ജഗ്ഗു ബന്തര്‍ (ഛോട്ടാ ഭീം കാണണം, എങ്കിലേ അതൊക്കെ അരിയന്‍ ആകു ) എന്നു ചങ്ക്സുമ് വിളിക്കും . അച്ഛന്‍ വിശ്വനാഥ മേനോന്‍, ആമ്ര്യിസല്‍ ഓഫീസര്‍ (അര്ടി ല്ലെറി ,മദ്രാസ് റെജിമെന്റ്ാ ) ആയിരുന്നു , ഇപ്പോ റിട്ടയര്‍ ചെയ്തു നാട്ടില്‍ വന്നു തറവാടിനോട് ചേര്ന്ന് ചെറിയ കൃഷി ഒക്കെ ആയി വിശ്രമ ജീവിതം നയിക്കുന്നു..അച്ഛന്റെ പേര് തന്നെ മോഡിഫി ചെയ്തു ആണ് എനിക്കും ഇട്ടെ … അമ്മ പാര്വിതി ദേവി (പേരില്‍ പാര്വചതി ആണേലും മിക്കപ്പോഴും ഭദ്ര കാളി ആകുമാരുന്നു ) ടീച്ചര്‍ ആയിരുന്നു (കണക്ക് വിഷയം കൂടാതെ നല്ല കലിപ്പും…ആഹാ മനോഹരം) ഇപ്പോ റിട്ടയര്‍ ചെയ്തു അച്ഛനെ ചെറുതായി സഹായിച്ചും വീട്ടു കാര്യം നോക്കിയും അങ്ങനെ അങ്ങ് പോകുന്നു …ഞാന്‍ ആണേല്‍ ഒറ്റ മകന്‍. അച്ഛന്‍ നല്ല ഫ്രീഡം ഒക്കെ തന്നിരുന്നേകിലും അമ്മ എന്നെ നല്ല പോലെ കണ്ട്രോഅള്‍ ചെയ്ത വളര്ത്തിനയെ, മാത്രം അല്ല അച്ഛന്‍ അങ്ങനെ സെര്വി സില്‍ ഉണ്ടായിരുന്നപ്പോള്‍ ഫാമിലി ഒന്നും വചിട്ടില്ല ..ഞാന്‍ അത് കൊണ്ട് കൂടുതലും അമ്മയോട് ഒപ്പം ആയിരുന്നു … പിന്നെ ആകെ ഒരു സമാധാനം അമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ ആല്ല ഞാന്‍ പാടിച്ചിരുന്നേ …പത്താം ക്ലാസ് വരെ ഒരു കോണ്വെ ന്റ്മ സ്കൂളില്‍ ആയിരുന്നു അതിനു ശേഷം വേറെ ഒരു സി‌ബി‌എസ്‌ഇ സ്കൂളിലും.

എന്റെഒ വിദ്ധ്യാഭ്യാസം ആമ്മ ആണ് കൈകാര്യം ചെയ്തിരുന്നെ എങ്കിലും ഫുള്‍ ടൈം ഇരുന്നു പടിക്ക് പടിക്ക് എന്ന സ്കീം അല്ലായിരുന്നു അമ്മയുടെ . എനിക്കു അത്യാവിഷം മാര്ക്ക്് ഉള്ളത് കൊണ്ട് ഒക്കെ ആകും അത് . എന്റെക ഒരു രീതി ക്ളാസ്സില്‍ നല്ല പോലെ ശ്രദ്ധിയ്ക്കുക എന്നത് ആയിരുന്നു . വീട്ടില്‍ എത്തി ബുക്ക് തുറക്കാറില്ല . എന്നിട്ട് എക്സാം ആകുമ്പോള്‍ തലേന്ന് ഒന്നു നോക്കും . അത്ര തന്നെ . മാര്ക്ക് പത്തില്‍ ക്ളാസ്സില്‍ രണ്ടാം സ്ഥാനം ഒക്കെ കിട്ടി . പ്ലസ് ടൂ 94% വന്നു . പ്ലസ് ടൂ കഴിഞ്ഞു എന്ട്രാന്സ് എഴുതാന്‍ പറഞ്ഞിരുന്നു എങ്കിലും ഞാന്‍ അത് കേട്ടില്ല . ആര്മിസ ഓഫീസര്‍ ആകുക എന്നത് ആയിരുന്നു എന്റൊ ലക്ഷ്യം . എന്‍‌ഡി‌എ എക്സാം മാത്രം എഴുതി .

പിന്നെ ആര്മി. പാരാ കമ്മാന്റൊി ആകണം എന്നു എനിക്കു നല്ല ആഗ്രഹം ഉള്ളത് കൊണ്ട് ബോഡി ഒക്കെ എപ്പോളും ഫിറ്റ് ആയി നോക്കി ഇരുന്നു .റെഗുലര്‍ ആയി എക്സര്സൈറസ് , പത്താം ക്ലാസ് വെക്കേഷന്‍ ആയപ്പോള്‍ തന്നെ ജിമ്മില്‍ ഒക്കെ പോകാന്‍ തുടങ്ങി . അതേ പോലെ ചെറുപത്തിലെ കാരട്ട പഠനം . കൂടാതെ എന്‍‌സി‌സി കാഡെറ്റ് . എന്റെെ സ്വപന സാക്ഷാത്കാരത്തിന് അത്യാവിഷം നന്നായി തന്നെ ഞാന്‍ പ്രയത്നിച്ചു .അത് കൊണ്ട് എന്തായാലും ഇന്നും നല്ല ശരീരം ഉണ്ട് .
എന്റെത ശരീര ഘടന എന്നു പറയുമ്പോള്‍ 5 അടി 8 ഇഞ്ച് പൊക്കം . നല്ല മസില്സ് ഒക്കെ തള്ളി നികുന്ന സിക്സ് പാക്ക് ബോഡി, വെളുത്ത നിറം , പിന്നെ ഫുള്‍ ടൈം ക്ലീന്‍ ഷേവ് ആണ്. അതിനു കാരണം മീശ വരുമ്പോള്‍ കണക്ഷന്‍ കിട്ടില്ല നടുക്ക് മാത്രം, അത് നല്ല ബോര്‍ ആണ് (ആരോടും പറയണ്ട ,രഹസ്യമാ ) ,മാത്രം അല്ല കമ്മാന്റോതസ് മാസ്ക് വെക്കാന്‍ ഉള്ളത് കൊണ്ട് മീശ വക്കാറില്ല എന്നു കേട്ടു . അത് കൊണ്ട് ഞാനും വയ്ക്കുന്നില്ല എന്നു തീരുമാനിച്ചു . ക്ലീന്‍ ഷേവ് ആണേലും നല്ല ലുക്ക് ഒക്കെ തന്നെ ആണ് . ഏത് സുന്ദരിയെയും വീഴ്ത്താന്‍ ആകും എന്ന കോണ്ഫിെഡെന്സുംു ,അത് മതിയല്ലോ . പക്ഷേ സ്കൂളില്‍ പടിക്കുമ്പോള്‍ ചെറിയ ചില അട്രാക്ഷന്‍ ഒക്കെ തോന്നിയിട്ടു ഉണ്ടെന്ന് അല്ലാതെ ആരോടും പ്രണയം ഉണ്ടായിട്ടില്ല എന്നത് സത്യം .

ഇനി തിരിച്ചു എന്റെപ ഓര്മികളിലേക്ക് വരാം ….

അങ്ങനെ കിടന്നു കൊണ്ട് ഞാന്‍ കഴിഞ്ഞ ഓരോ കാര്യങ്ങള്‍ ഓര്ത്ത്െ കൊണ്ടിരുന്നു .പ്ലസ് ടൂ പരീക്ഷ കഴിഞ്ഞു ഏപ്രില് 14ഇന് ആയിരുന്നു എന്‍‌ഡി‌എ എക്സാം . ഞാന്‍ നന്നായി എഴുതിയിരുന്നു . ഒബ്ജക്റ്റീവ് ടൈപ്പ് എക്സാം രാവിലെയും ഉച്ചകു ശേഷവും ആയി ഉണ്ട് . മതേമാറ്റിക്സ് , ജനറല്‍ സയന്സ്ന (ഫിസിക്സ് ,കെമിസ്ട്രി ഒക്കെ ), പിന്നെ ജനറല്‍ നോലഡ്ജ് . ഇത്രേം ആണ് വിഷയം . എന്റെി ഫ്രെന്ഡ്സ് ബന്ധുക്കള്‍ ഒക്കെ എന്ട്ര ന്സ്വ എഴുതാതെ ഇരുന്നതിന് എന്നെ കുറ്റപ്പെടുത്തി . പക്ഷേ ഞാന്‍ നല്ല വിശ്വാസത്തില്‍ ആയിരുന്നു , അതിനാല്‍ അമ്മ എന്നെ ഒന്നും പറഞ്ഞും ഇല്ല . റിട്ടണ്‍ റിസല്റ്റ് വന്നു , ഇതിന്റെ ഇടക്ക് ശാസ്തമങ്കലം ഉള്ള ഒരു എസ്‌എസ്‌ബി കോചിംഗ് സേന്റററില്‍ ഞാന്‍ എസ്‌എസ്‌ബി കോയച്ചിങ്ങിന് ചേര്ന്നു .അങ്ങനെ ഇന്ററര്വ്യുാ ഡേയ്റ്റ് അടുപ്പിച്ചു വന്നു . എനിക്കു ബാംഗ്ലൂര്‍ ആയിരുന്നു സെന്ററര് കിട്ടിയതു . ബാംഗ്ലൂര്‍ മജെസ്റ്റിക് റെയില്വേ് സ്റ്റേഷന്ഇനല്‍ ഉച്ചക്ക് 2 മണിക്ക് ആയിരുന്നു റിപോര്ട്ട് ചെയ്യണ്ടത് .

ഞാന്‍ തലേന്ന് ഉള്ള ട്രൈനില്‍ സെക്കന്ഡ്സ എസി് ടികെറ്റ് എടുത്തു കയറി. തേര്ഡ്െ എസിേ ടികെറ്റ് അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഉള്ളത് റീഫണ്ട് ഉണ്ട്. ബാംഗ്ലൂര്‍ റെയില്വേു സ്റ്റേഷനില്‍ ഞാന്‍ രാവിലെ 8 മണി ആയപ്പോളേകും എത്തി . റിട്ടയറിങ് റൂം ബുക്ക് ചെയ്തിരുന്നു . ലഗേജ് അവിടെ വച്ച് ഞാന്‍ ഫ്രെഷ് ആയി ഞാന്‍ റെയില്വേ് ഫുഡ് കോര്ട്ടി ല്‍ പോയി ഒരു ക്യാപുച്ചീനോ കോഫീ പിന്നെ ചോല ബട്ടൂരയും തട്ടി തിരിച്ചു റൂമില്‍ വന്നു ഫോണ്‍ കുത്തി കളിച്ചു . ഉച്ച ആയപ്പോള്‍ പോയി ബിരിയാണി കഴിച്ചു റൂമില്‍ വന്നു ഫ്രെഷ് ആയി റെഡി ആയി നിന്നു . 1.30 അയാപ്പോളേക്കും റിപോര്ട്ട് ചെയ്യണ്ട സ്ഥലത്തു പോയി നിന്നു . എന്നെ കൂടാതെ വേറെ 200 പേര് അടുത്തു ആളുകള്‍ ഉണ്ടായിരുന്നൂ . ലിസ്റ്റില്‍ നേരത്തെ തന്നെ ഞാന്‍ അത് മനസിലാക്കി ഇരുന്നു 220 പേരെ വിളിച്ചിട്ടുണ്ട് എന്നു . 2 മണി ആയപ്പോളേക്കും പാര്ക്കി ങ് ഗ്രൌണ്ടില്‍ ഒരു മിലിറ്ററി ട്രക്ക്, എസ്‌എസ്‌ബി ബാംഗ്ലൂര്‍ എന്ന ഒരു ബസ്സും വന്നു .

ട്രക്കില്‍ വന്ന രണ്ടു ഉദ്യോഗസ്ഥര്‍ പേര് വിളിക്കാന്‍ തുടങ്ങി , കോള്‍ ലെറ്ററും ഐടിയും വേരിഫി ചെയ്തു ഓരോ ആളുകള്‍ ആയി വന്ന വാഹനത്തില്‍ കയറി . അങ്ങനെ എന്റെ ഊഴവും വന്നു .ആദ്യം തന്നെ പേര് ഉള്ളത് കൊണ്ട് എനിക്കു ട്രക്കില്‍ ആണ് സ്ഥാനം കിട്ടിയതു .ബാംഗ്ലൂര്‍ കബ്ബണ്‍ റോഡ് എണ്ടില്‍ ആയി ആണ് എസ്‌എസ്‌ബി ഇന്റ്ര്വ്യു് നടകുന്നത് . അത് ഒരു മിലിറ്ററി റീജിയന്‍ ആണെന്ന് കാണുംബോള് തന്നെ മനസ്സിലാകും . സെലെക്ഷന്‍ സെന്റഎര്‍ സൌത്ത് എന്ന വലിയ ബോര്ഡ്ന ഉള്ള കവാടം കടന്നു വണ്ടി ഉള്ളില്‍ നിര്ത്തി എല്ലാരും ഇറങ്ങി ലഗേജ് ഒക്കെ എടുത്തു .

ആദ്യം തന്നെ ഞങ്ങളെ ഒരു ചെറിയ ഹാളിലായി ഇരുത്തി . അതില്‍ കോണ്ക്രേ റ്റ് ഡെസ്ക് ഇരിക്കാന്‍ ചെയര്‍ . ഞങ്ങള്‍ അവിടെ ആയി ഇരുന്നു . അവിടെ ഞങ്ങളെ വെല്കംര ചെയ്യാന്‍ കേണല്‍ റാങ്കില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ വന്നു പോയി . അദ്ദേഹം നടക്കാന്‍ പോകുന്ന കാര്യം എല്ലാം ലളിതം ആയി വിവരിച്ചു തന്നു . മോത്തോമ് 4 ദിവസം ഉണ്ട് സെലെക്ഷന്‍ പ്രൊസീജ്യര്‍ . ഇന്ന് ഡോക്യുമെന്റ്ണ വേരിഫിക്കേഷന്‍ നടത്തും . അത് കഴിഞ്ഞു നേരെ ഫുഡ് കഴിച്ചു റൂമിലെക്. പിറ്റേദിവസം രാവിലെ 6 മണിക്ക് ലഗേജ് ആയി വീണ്ടും ഹാളില്‍ വരുക . ആദ്യം ഫസ്റ്റ് റൌണ്ട് സ്ക്രീനിങ് ഉണ്ട് . അതില്‍ പിക്ചര്‍ പ്രേസ്ക്രിപ്ഷന്‍ ആന്ഡ് ഡെസ്ക്രിപ്ഷന്‍(പി‌പി‌ഡി‌ടി ) ടെസ്റ്റ് ഉണ്ട് അത് കൂടാതെ ഐക്യു ടെസ്റ്റും. പി‌പി‌ഡി‌ടി കഴിഞ്ഞു ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ഉണ്ട് . ഇതെല്ലാം കഴിഞ്ഞു ഫുഡ് കഴിച്ചു വീണ്ടും ഹാളില്‍ ഇരികുക്ക. ഈ സ്റ്റേജ് ക്ലിയര്‍ അയവരുടെ നംബര്‍ വിളിക്കും അവര്‍ മാത്രം ഹാളില്‍ ഇരിക്കുക . ബാക്കി ഉള്ളവര്‍ ലഗേജ് എടുത്തു ബസ്സില്‍ കയറുക . ബാക്കി ആദ്യ ഭാഗം കഴിഞ്ഞു പറയും എന്നും പറഞ്ഞു .

അദ്ദേഹം പോയപ്പോള്‍ വേറെ ഒരു ഉദ്യോഗസ്റ്റന്‍ വന്നു . യുനിഫോര്മി ല്‍ നിന്നും ജെ‌സി‌ഓ റാങ്കില്‍ ഉള്ള ആള്‍ ആണെന്ന് മനസ്സിലായി . അയാള്‍ ഹിന്ദിയില്‍ തുടങ്ങി . പലര്ക്കും ഹിന്ദി അറിയാത്തവര്‍ ഉണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍ . അവരെ കളിയാക്കി കൊണ്ട് അയാള്‍ ഹിന്ദിയില്‍ തന്നെ തുടര്ന്നു് . ഫോം പൂരിപ്പിക്കാന്‍ ആയിരുന്നു . എല്ലാം പൂരിപ്പിച്ചു കഴിഞ്ഞു ആയാല്‍ ലിസ്റ്റില്‍ ഉള്ള ഓരോ ആളുകളെ വിളിച്ച് തുടങ്ങി . ഓരോ ചെസ്റ്റ് നംബര്‍ തന്നു . റെഡ് കളര്‍ ഉള്ള അതില്‍ ഫ്രൊണ്ടിലും ബാക്കിലും നംബര്‍ വലുതായി വെളുത്ത അക്ഷരത്തില്‍ പ്രിന്റ് ചെയ്തിട്ടുണ്ട് . എനിക്കു 63 ആണ് ചെസ്റ്റ് നംബര്‍ കിട്ടിയതു . എപ്പോളും ഇത് അണിഞ്ഞ് വേണം എസ്‌എസ്‌ബി സെന്ററില്‍ നടക്കാന്‍ . ഫോം എല്ലാം തിരികെ വാങ്ങി ഒപ്പം ഞങ്ങളുടെ ഫോണും വാങ്ങി വച്ച് ഡോക്യുമെന്റ്സ്വ എല്ലാം വേരിഫി ചെയ്തു തിരികെ തന്നു .

ഈ തവണ പച്ചയില്‍ വെള്ള കളറില്‍ 2 എന്നു എഴുതിയേകുന്നു . എന്റെമ ഫ്രെന്ഡ്യ ആദര്ഷുംള സെലക്ട് ആയി . അവന്റെി നംബര്‍ 7 . ശേഷം കുറച്ചു ഫോം പൂരിപ്പിച്ചു കൊടുത്തു വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞു ഞങ്ങള്‍ ഫോണ്‍ തിരികെ കൊടുത്തു, ലഗേജ് എടുത്തു നേരെ പുതിയ റൂമില്‍ പോയി . ഈ തവണ ഓരോ റൂമില്‍ 4 പേര് . ഞങ്ങല്ക് ഹങ്കേര്‍ , ക്യാരമ് ബോര്ഡ്യ ഒക്കെ തന്നു .

ഉച്ചക്ക് ശേഷം ഞങ്ങള്‍ പുറത്തു കറങ്ങാന്‍ പോയി , അവിടെ അടുത്തു ആയി ആണ് ചിന്നസ്വാമി സ്റ്റേഡിയം അതേ പോലെ തന്നെ ഒരു അക്വേറിയം , വിശ്വേഷര്അ യ്യാ ടെക്നോലോജിക്കല്‍ മുസിയം ഒക്കെ . അവിടെ ഒക്കെ കറങ്ങി ഞങ്ങള്‍ കബ്ബണ്‍ പാര്ക്കി ല്‍ ചെന്നു . കോളജ് കട്ട് അടിച്ചു കുടകീഴില്‍ സല്ലപികുന്ന പ്രണയ ജോഡികള്‍ കൊണ്ട് അവിടെ നിറഞ്ഞിരുന്നു . ഓപ്പണ്‍ ആയി ലിപ് ലോക്ക് ഒക്കെ കണ്ടു ഞങ്ങള്‍ കാട്ടുമൂക്കിലെ പൈതങ്ങള്‍ ഞെട്ടിയിരുന്നു . അവിടുന്നു വീണ്ടും അടുത്ത പാര്ക്ക് , എം‌ജി പാര്ക്കി ല്‍ വിട്ടു , അവിടെയും ഈ കാഴ്ച തന്നെ . ദൃടങ്കപുളകിതര്‍ ആയി ഞങ്ങള്‍ . വൈകീട്ട് 5.30 ആയപ്പോളെകും തിരികെ സെന്റ്റി ല്‍ എത്തി . പുറം കാഴ്ചകള്‍ മനസ്സ് ഒന്നു റിലാക്സ് ആകിയിരുന്നു . 6 മണിയോട് കൂടി ഡിന്നര്‍ കഴിച്ചു റൂമില്‍ എത്തി . എസ്‌എസ്‌ബി സെന്റ്റിയന് ഓപ്പോസിറ്റ് മണിപ്പാല്‍ സെന്റ്ര്‍ എന്ന ഒരു ബില്ഡിുങ് ആണ് . അവിടെ മുകളില്‍ ആയി ഒരു പബ് ഉണ്ട് . റോക്ക് മ്യൂസിക് ഡാന്സ്് ഡിസ്കോ ലൈറ്റ് ഒക്കെ ആയി വേറെ ഒരു ലോകം . 6 മണിക്ക് ശേഷം പുറത്തു ഇറങ്ങാന്‍ ആകാത്തതിനാല്‍ ഞങ്ങള്‍ അതും ഓര്ത്ത് വെള്ളം ഇറക്കി കിടന്നു ഉറങ്ങി .

പിറ്റെന്നു രാവിലെ 4 മണിക്ക് എഴുന്നേറ്റ് റെഡി ആയി ചെസ്റ്റ് നംബര്‍ കുത്തി മെസില്‍ പോയി കഴിച്ചു നേരെ ഹാളില്‍ പോയി ഇരുന്നു . 220 പേരില്‍ നിന്നു 60 പേര്‍ ആണ് ഫസ്റ്റ് സ്റ്റേജ് ക്ലിയര്‍ ചെയ്തേ . അടുത്ത ടെസ്റ്റുകള്ക്ക്ല ആയി 10 പേരുള്ള ഗ്രൂപ്പ് ആയി തിരിച്ചു ,അങ്ങനെ 6 ഗ്രൂപ്പ് . ഞാന്‍ ആദ്യത്തെ ഗ്രൂപ്പില്‍ . അതിനു ശേഷം സൈകൊലോജികള്‍ ടെസ്റ്റ് ആയിരുന്നു ആ ദിവസം . അതില്‍ പിക്ചര്‍ കണ്ടു കഥ എഴുതണം (11 എണ്ണം ലാസ്റ്റില്‍ ഒരു പിക് മനസ്സില്‍ കണ്ടു എഴുതണം ) , വേഡ് കണ്ടു ഒരു വരി എഴുതുക അങ്ങനെ 60 എണ്ണം അതേ പോലെ ഒരു സിറ്റേഷ്വന്‍ റിയാക്ഷന്‍ ടെസ്റ്റ് ,അതില്‍ 30 സിറ്റേഷ്വന്‍ തരും അതില്‍ നമ്മള്‍ എങ്ങനെ റെയാക്റ്റ് ചെയ്യും എന്നു എഴുതണം . ഇതിന്റെ പ്രേതേകത എന്തു എന്നാല്‍ സമയം വളരെ കുറവാ . അപ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് മാത്രമേ എഴുതാന്‍ ആകുകയുള്ളൂ . ഇതൊക്കെ ഒരുവിധം നന്നായി തന്നെ ഞാന്‍ ചെയ്തു . അപ്പോള്‍ തന്നെ എന്നെ ഇന്റ‍ര്വ്യുര ചെയ്യാന്‍ വിളിചു ആദ്യ 15 പെര്ക്ക് അന്ന് ആയിരുന്നു ഇന്റരര്വ്യു് എനിക്കു രണ്ടാമതും . ഞങ്ങള്‍ 5 പേര് ഒരു വെയിറ്റിങ് റൂമില്‍ ഇരുന്നു , അപ്പോള്‍ ആദ്യത്തെ ആളെ വിളിചു , അവന്‍ പോയി 30 മീന്‍ കഴിഞ്ഞു തിരികെ വന്നു ,5 മിനിട് കഴിഞ്ഞു എന്നെ വിളിചു . മേജര്‍ ജനറല്‍ എസ് കെ ശര്മവ എന്ന ബോര്ഡ്് കണ്ടു . ഞാന്‍ പെര്മിനഷന്‍ വാങ്ങി അകത്തു കയറി . പുളിയെ ഗ്രീറ്റ് ചെയ്തു വെയിറ്റ് ചെയ്തു . അദ്ദേഹം എന്നോടു ഇരിക്കാന്‍ അവിശപ്പെട്ടു , ഞാന്‍ ഇരുന്നു . എന്നോടു വക്തിപരം ആയ കാര്യങ്ങള്‍ ചോദിച്ചു , അച്ഛന്‍ അമ്മ . അച്ഛന്‍ ഏത് കോര്‍ , റാങ്ക് അങ്ങനെ . പിന്നെ കുറച്ചു ജനറല്‍ നോലഡ്ജ് ചോദ്യങ്ങള്‍ ഒപ്പം അന്നത്തെ ടെസ്റ്റിന്റെ കുറിച്ചും ചോദിച്ചു 40 മിനിട് എടുത്ത് . അത് കഴിഞ്ഞു എന്നോടു പോയിക്കോളാന് പറഞ്ഞു . ഞാന്‍ നന്ദി പറഞ്ഞു ഇറങ്ങി .

.അങ്ങോട്ടെകുള്ള ബസ്സില്‍ ആണ് യാത്ര . ലോ ഫ്ലോര്‍ ബസ്സിന്റെ ഫ്രണ്ടില്‍ ആയി ആണ് ഇരുന്നേ , അത് ലേഡീസ് സീറ്റ് അയോണ്ട് മാറി വേറെ സീറ്റില്‍ ഇരുന്നു . നല്ല തിരക്ക് , അതിന്റെ ഇടക്ക് അടുത്തു നിന്ന പെണ്ണ് അവ്ളുടെ കയ്യില്‍ ഉണ്ടായിരുന്ന ജ്യൂസ് ഗ്ലാസില്‍ നിന്നും കുറച്ചു എന്റെന മടിയിലേക്ക് വീണു , അവള്‍ വേഗം സോറി പറഞ്ഞു കൈലേസ് എടുത്തു എന്റെല മടിയില്‍ കുനിഞ്ഞു നിന്നു തടവന്‍ തുടങ്ങി. ഞാന്‍ ഒന്നു ഞെട്ടി തരിച്ചു അവളെ നോക്കി , ഇറക്കി വെട്ടിയ കഴുത്തുള്ള ഡ്രസ് ഇട്ടു അവള്‍ കുനിഞ്ഞു തടവിയപ്പോള്‍ കണ്ട കാഴ്ച എന്നെ വീര്പ്പ് മുട്ടികുന്നത് ആയിരുന്നു , കാരണം മനസ്സില്‍ ഞാന്‍ ഒരു തനി നാട്ടിന്‍ പുറത്തു കാരന്‍ ആണ് . ഞാന്‍ അവളോടു പറഞ്ഞു “ ഇറ്റ്സ് ഓക്കെ “ .അവള്‍ ചിരിച്ചു കൊണ്ട് നിര്ത്തിക . മനസ്സില്‍ ഞാന്‍ ആലോചിച്ചു സംസ്കാരത്തിന്റെ വത്യാസം . പാശ്ചാത്യ സംസ്കാരം ഒരുവിധം നമ്മുടെ നാടന്‍ രീതികളെ വിഴുങ്ങി കഴിഞ്ഞിരികുന്നു എന്നു തോന്നി .

അവിടുത്തെ കാഴ്ചകള്‍ കണ്ടു , ചെറിയ ഷോപ്പിങ് നടത്തി ഞങ്ങള്‍ തിരികെ വന്നു . ആദര്ഷ്് സെലെക്ക്ഷന്‍ സെന്റതറിലേ കാന്റീ നില്‍ പോയി അവിടെ സാധനം വിലകുറവാ , ഞാന്‍ എല്ലാ മാസവും പോകാറുള്ളത് കൊണ്ട് പോയില്ല . വന്നു കഴിച്ചിട്ടു , ക്യാരമ്സ് കളി തുടങ്ങി . ഒരു 9 മണിയോടെ കിടന്നു . പിറ്റെന്നു രാവിലെ റെഡി ആയി ഫോര്മകല്സ് എടുത്തു ഇട്ടു ..

ഇന്ന് ആണ് അവസാന ദിവസം , കോണ്ഫെിറെന്സ്ോ എന്ന ഒരു പരുപടി ഉണ്ട് . എന്റെദ ചെസ്റ്റ് നംബര്‍ 2 ആയത് കൊണ്ട് രണ്ടാമത് ആയി ഞാന്‍ കോണ്ഫ റണ്സ്വ ഹാളില്‍ കയറി . അവിടെ വലിയ ഒരു കോണ്ഫെണറന്‍സ് ടേബിള്‍ റ പോലെ . അതിന്റെ നേരെ ഒരു കസേര ഇറ്റട്ടുണ്ട് . ഞാന്‍ അകത്തു കയറി , വിഷ് ചെയ്തു . അകത്തു അന്ന്‍ വരെ ടെസ്റ്റ് നടത്തിയ എല്ലാ ഓഫീസര്മാണരും ഉണ്ട് . എല്ലാരും യൂണിഫോര്മിറല്‍ . അതൊന്നു കാണാന്‍ തന്നെ ഉണ്ട് . എന്നോടു എല്ലാം എങ്ങനെ ഉണ്ടാരുന്നു , സെലെക്ഷന്‍ കിട്ടിയില്ലേ എന്തു ചെയ്യും എന്ന്‍ ചോദിച്ചു .ഞാന്‍ കിട്ടും , അഥവാ കിട്ടി ഇല്ലേ വീണ്ടും അപ്ലൈ ചെയ്യും എന്നു പറഞ്ഞു . എന്നോടു പൊയ്ക്കൊള്ളു എന്നു പറഞ്ഞു .

ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാന്‍ സ്ഥിരം ഹാളില്‍ വന്നു . കുറച്ചു കഴിഞ്ഞു ഒരാള്‍ മൊബൈല്‍ തിരികെ തന്നു . പിന്നീട് ഒരു ഓഫീസര്‍ വന്നു റിസല്റ്റ് പറഞ്ഞു . ആദ്യം തന്നെ ചെസ്റ്റ് നംബര്‍ 2 എന്നു വിളിച്ച് . ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം . എന്റെ് ഒരുപാട് നാളത്തെ കഷ്ടപ്പാട് ഫലം കണ്ടു . ഞാന്‍ ഉള്പ്പെ്ടെ 9 പേര്‍ ആണ് സെലക്ട് ആയെ . ആദര്ഷ്ു സെലക്ട് ആയില്ല അതില്‍ അല്പം സങ്കടം തോന്നി . അതിനു ശേഷം ഞാന്‍ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു . അച്ഛന് ഒരുപാട് സന്തോഷം ആയി .

അത് കഴിഞ്ഞു പിന്നെ ഫോണ്‍ അവര്‍ വാങ്ങി വച്ചില്ല , ഭാഗ്യം ഞാന്‍ മനസ്സില്‍ കരുതി . പിന്നെ ഫോം ഫില്‍ ചെയുന്ന ബഹളം . പുതിയ ചെസ്റ്റ് നംബര്‍ കിട്ടി . ചുവപ്പില്‍ വെള്ള അക്ഷരം ഈ തവണ അതില്‍ ക്രോസ് ചിന്നം . അതില്‍ നിന്നു ഫോടോ ഒക്കെ എടുത്തു . ഫോര്മുഗകളില്‍ അച്ഛന്‍ അപ്പൂപ്പന്‍ വരെ ഉള്ളവര്കുി ഉള്ള അസുകത്തിന്റെ ഡീറ്റൈല്സ്മ എഴുതണം . എല്ലാം നോ നോ ഇട്ടു പോയി . എല്ലാം കഴിഞ്ഞപ്പോള്‍ ഒരു സമയം ആയി . പിന്നെ പോയി ഫുഡ് കഴിച്ചു വന്നു .

എസ്‌എസ്‌ബി കഴിഞ്ഞു മെഡികല്‍ ഉണ്ട് . എസ്‌എസ്‌ബി ക്ലിയര്‍ ആയാല്‍ എല്ലാര്കുംു ഭയങ്കര റെസ്പെക്റ്റ് ആണ് . അവിടെ ഒരേ സമയം എയര്ഫോ്ര്സ്ം നേവി സെലെക്ഷനും ഉണ്ട് . പുതിയ കുട്ടികള്‍ ഒക്കെ അസൂയയോടെ ആണ് നോകൂന്നെ . അതൊക്കെ ഒരു പ്രേതേക ഫീല്‍ ആണ് , അഭിമാനം സന്തോഷം ഒക്കെ . പിറ്റെന്നു രാവിലെ വണ്ടി വന്നു കമാന്ഡ്െ ഹോസ്പിറ്റലില്‍ ഞങ്ങളെ കൊണ്ട് പോയി . ആദ്യം കണ്ണു ടെസ്റ്റ് ചെയ്തു , ഇയര്‍ . അന്ന് അത് മാത്രം . പിറ്റെന്നു സര്ജ്ന്‍ അടിമുടി പരിശോധിച്ചു . ബ്ലഡ് ടെസ്റ്റ് , മൂത്രം എല്ലാം പരിശോധിച്ചു . എല്ലാം കൂടെ 7 ദിവസത്തെ മെഡികല്‍ ഉണ്ടായിരുന്നു .

8 ആം ദിവസം കോണ്ഫതറണ്സ്റ , പഴയ പോലെ എന്നിട്ട് അവര്‍ മെഡികല്‍ ഫിറ്റ് ആണോ അല്ലയോ എന്നു പറയും . ഞാന്‍ ആദ്യം കയറി . എനിക്കു പെര്മിനെന്റ്യ റിജക്ഷന്‍ . ഐ സൈറ്റ് കുറവ് , -0.75 വരെ പറ്റു എനിക്കു -1 . ഒറ്റ നിമിഷം കൊണ്ട് എന്റെ. 1 വര്ഷ,വും , ഒരുപാട് വര്ഷുത്തെ കഷ്ടപ്പാടും പാഴായി പോയി . ഞാന്‍ തകര്ന്നു മനസ്സ് ആയി ഇറങ്ങി അമ്മയെ വിളിച്ച് പറഞ്ഞു . അവിടുന്നു നേരെ റെയില്വേ് സ്റ്റേഷന്ഇമല്‍ , ജനറല്‍ ടികെറ്റ് എടുത്തു ഓണത്തിരക്കിന് ഇടെ തകര്ന്ന മനസ്സോടെ നാട്ടിലേക്കു . ആകെ മരവിച്ച അവസ്ഥ . അഡ്മിഷന്‍ എല്ലാം ക്ലോസ് ആയി . ഇനി 1 വര്ഷം് കാത്തിരിക്കണം . എന്താകും ഭാവി , എല്ലാരോടും ഇതേ എന്നു പറഞ്ഞു നടന്നു . കൂട്ടുകാരുടെയും നാട്ടുകാരുടെയും ബന്തുക്കളുടെയും കുറ്റപ്പെടുത്തല്‍ , അത് എന്നെയും അല്ല അമ്മയെ ആകും എല്ലാരും കൂടുതല്‍ കുറ്റപ്പെടുത്തുക .

അന്നേ അമ്മ പറഞ്ഞത് കേട്ടാല്‍ മതി എന്നു തോന്നി പോയി . അല്ലേലും അമ്മമാര്‍ പറഞ്ഞാല്‍ അനുസരിക്കണം , പല അനുഭവം ആയി ഇപ്പോള്‍ അതെങ്ങനെയാ അഹങ്കാരം അല്ലായിരുന്നോ , ഞാന്‍ സ്വയം കുറ്റപ്പെടുത്തി . ഇനി വീടില്‍ എത്തുംബോള് അമ്മ എന്തു ആകും പറയുക . കുറ്റപ്പെടുത്തും , ദേഷ്യപ്പെടും . അമ്മേ എങ്ങനെ ഫേസ് ചെയ്യും എന്നു ആയിരുന്നു എന്റെപ പ്രധാന പ്രോബ്ലം തന്നെ . അതിന്റെങ ഇടക്ക് ട്രൈനില്‍ ആണേല്‍ മണ്ണ് നുള്ളി ഇട്ടാല്‍ താഴെ വീഴാന്‍ ആകാത്ത തിരക്ക് . എങ്ങനെയോക്കയോ നാട്ടില്‍ എത്തി . ട്രയിന്‍ എത്തിയപ്പോള്‍ വൈകി . റെയില്വേന സ്റ്റേഷന്ഇണല്‍ നിന്നും ടാക്സി പിടിച്ച് വീട്ടില്‍ എത്തി .

അമ്മ ഞാന്‍ വരും എന്നു വിളിച്ച് പറഞ്ഞതിനാല്‍ ഉറങ്ങിട്ടില്ലരുന്നു , വേഗം വന്നു കതകു തുറന്നു അടുത്തു വന്നു ലഗേജ് എടുത്തു അകത്തു പോയി . അമ്മ ഒന്നും മിണ്ടാതെ പോയപ്പോള്‍ , സത്യത്തില്‍ ഞാന്‍ വീണ്ടും നിരാശന്‍ ആയി . ഒരു അക്ഷരം എന്നോടു മിണ്ടി ഇല്ല , ദേഷ്യം ആകും ,ഞാന്‍ ഓര്ത്ത്ി കൊണ്ട് അവിടെ തന്നെ നിന്നു . അമ്മ എന്റെ ലും വഴക്കു പറഞ്ഞിരുന്നേല്‍ എനിക്കു അത്രയും സങ്കടം തോന്നില്ലാരുന്നു . ഈ മൌനം എന്നെ ഒത്തിരി തളര്ത്തി , അല്ലേലും അമ്മമാര്‍ മിണ്ടാതെ ഇരുന്നാല്‍ ആണ് ഏറ്റവും വിഷമം , കാര്യം ആളു കലിപ്പ് ആണേലും പുളികാരിയോട് വഴക്കു ഇട്ടുമ് ബഹളം വച്ചും നടന്നില്ലേല്‍ എനിക്കു ഒരു സമാധാനം കിട്ടില്ല .

ഞാന്‍ പതുക്കെ അകത്തേക് നടന്നു . അമ്മ ഹാളില്‍ സോഫയില്‍ ഉണ്ടായിരുന്നു . ഞാന്‍ അമ്മയുടെ മുഖത്ത് നോക്കാതെ മുഖം കുനിച്ചു നിന്നു , പറഞ്ഞു … “ അമ്മേ സോറി …ഞാന്‍ ..ഞാന്‍ തോറ്റു പോയി …എന്നോടു ദേഷ്യം തോന്നല്ലേ അമ്മേ… ”..ഞാന്‍ കരയുന്ന പോലെ ആണ് അത് പറഞ്ഞേ (അതോ കരഞ്ഞോ !!!).. പെട്ടന്നു എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ എന്നെ കെട്ടിപ്പിടിച്ചു …മുഖം ഉയര്ത്തി നെറ്റിയില്‍ ഒരു ഉമ്മ തന്നു . എന്നിട്ട് പറഞ്ഞു …” അമ്മയുടെ കണ്ണന്‍ എന്തിനാ വിഷമികുന്നേ , എന്റെു മോന്‍ തോറ്റു എന്നോ , എന്റെക മോന്‍ കഷ്ടപ്പെട്ടതിന് ജയിച്ചു …എസ്‌എസ്‌ബി ക്ലിയര്‍ ആകുക എന്ന നിസാര കാര്യമാ …അമ്മകു അഭിമാനമാ മോന്റെു കാര്യം ഓര്ത്ത് … പിന്നെ മെഡിക്കല്‍ നമ്മുടെ കൈയ്യില്‍ അല്ലല്ലോ , അത് അങ്ങനെ പറ്റി ..എന്റെമ കുട്ടി വിഷമിക്കണ്ട… “

അമ്മ അത് പറഞ്ഞപ്പോളേക്കും , അത് വരെ ഉണ്ടായ വിഷമം ഒക്കെ ഒരു വലിയ കരച്ചില്‍ ആയി ഞാന്‍ ഒഴുക്കി കളഞ്ഞു കൊണ്ട് അമ്മയെ ഇറുക്കി കെട്ടിപ്പിടിച്ചു . അല്ലേലും അമ്മ എന്നത് എല്ലാ വിഷമവും മാറ്റുന്ന ഒരു അപൂര്വച ജന്മം ആണ് . എത്ര വളര്ന്നാ ലും ഏത് വിഷമം ആയാലും അവിടെ ഇറക്കി വച്ചു , അവിടുന്നു അല്പംവ സ്വന്തനം ഉളവാകുന്ന രണ്ടു വാക്ക് കേട്ടാല്‍ എല്ലാം ഒന്നു തണുക്കും . അച്ഛന്‍ എത്ര കൂട്ട് ആണേലും എന്തു വേണേലും നമ്മള്‍ ആദ്യം അമ്മയോട് ആണ് ചോദികുന്നേ . അമ്മ എന്നത് വലിയ ഒരു ശക്തി ആണ് . ഞാന്‍ അമ്മയുടെ മടിയില്‍ ആയി തല വച്ചു കിടന്നു , അമ്മ എന്റെ് തലയില്‍ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ഇരുന്നു .

അങ്ങനെ എത്ര നേരം കിടന്നു എന്നു അറിയില്ല , പിറ്റെന്നു രാവിലെ നേരം വെളുത്തപ്പോള്‍ ആണ് എണീറ്റതു . മനസ്സ് മുഴുവന്‍ കലങ്ങി തെളിഞ്ഞ പോലെ , നല്ല ഉന്മേഷവും തോന്നി . അമ്മയെ നോക്കി നേരെ അടുക്കളയില്‍ ചെന്നു . ആ ടൈം അമ്മകു ജോലി ഉണ്ട്, അത് കൊണ്ട് കുളിച്ചു പോകാന്‍ ഉള്ള സാരീ ഉടുത്തു തലയില്‍ തോര്ത്തൂം കെട്ടി നെറ്റിയില്‍ സിന്ദൂരവും ഒരു കുറിയും ആയി അമ്മയെ കണ്ടപ്പോള്‍ തന്നെ മനസ്സിന് ഭയങ്കര ആശ്വാസം ആയിരുന്നു. അമ്മേ കാണാന്‍ വിനയ പ്രസാദിനെ പോലെ ആണ് ഏകദേശം .

രാവിലെ തന്നെ എല്ലാം റെഡി ആക്കാന്‍ ഉള്ള തത്ര പാടില്‍ ആണ് ആള്. ഞാന്‍ അങ്ങോട്ട് ചെന്നത് പുള്ളികാരി കണ്ടില്ല. ദോശയും ചുട്ടു കൊണ്ടിരുന്ന അമ്മയുടെ തോളില്‍ പോയി ഞാന്‍ കൈ ഇട്ടു , ഞെട്ടി പോയ കയ്യില്‍ ഇരുന്ന ചട്ടുകം എടുത്തു ചന്തിക്ക് തന്നെ ഒന്നു തന്നു കൊണ്ട് മനുഷ്യനെ പേടിപ്പിക്കുന്നോടാ കുരങ്ങ എന്നു ഒരു അലര്ച്ചനയും, ഇന്നലെ കണ്ട ആള്‍ അല്ല വീണ്ടും കലിപ്പ് ലൈനില്‍ ആയി എന്നു തോന്നി പോയി . എന്നാല്‍ പെട്ടന്നു തന്നെ എന്നെ വയറിലൂടെ കൈ ഇട്ടു ചേര്ത്ത് പിടിച്ച് ചോദിച്ചു , “അമ്മയുടെ കണ്ണന് നോന്തോ… “ ഒരു മിനിറ്റ് ഞാന്‍ നോക്കി നിന്നു , ഇതെന്താ അന്യന്‍ ആണോ , പെട്ടന്നു ആണ് ഭാവം മാറിമറിയുന്നത് .ഞാന്‍ ഞെട്ടി നോക്കി നിന്നപ്പോള്‍ വീണ്ടും അന്യന്‍ ആയി , “എന്താടാ …” ഒന്നുല്ലാ എന്നും പറഞ്ഞു ഞാനും പുള്ളിക്കാരിയെ സഹായിച്ചു.

അങ്ങനെ നിന്നപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു , “അച്ഛന്‍ എന്തു പറഞ്ഞു അമ്മേ ?…” , ഞാന്‍ നല്ല വിഷമത്തോടെയാ ചോദിച്ചേ .കാരണം അച്ഛനെ ഞാന്‍ പിന്നെ വിളിച്ചില്ല , എന്തു പറയണം എന്നു അറിയില്ല . അല്ലേലും പണ്ടേ എന്തേലും അത്യാഹിതം ഉണ്ടായാല്‍ ആദ്യം അമ്മയോട് , നല്ലത് അച്ഛനോട് … ആ ഒരു ലൈന്‍ ആണ് എന്റെ .

അമ്മ പറഞ്ഞു..” അച്ഛന് നിന്റെി കാര്യം ഓര്ത്താഅ വിഷമം , ഇത്രേം കഷ്ടപ്പെട്ടിട്ടും നിന്റേ”ത് അല്ലാത്ത കാരണം കൊണ്ട് അല്ലേ പോയേ … പിന്നെ എത്രയും വേഗം ഒരു ഒപ്തമോളജിസ്റ്റിനെ കൊണ്ട് കണ്ണു കാണിക്കാന്‍ പറയാന്‍ പറഞ്ഞു ….”….” ഞാന്‍ കൊണ്ട് കാണിക്കാം അമ്മേ , രണ്ടു ദിവസം കഴിയട്ടേ…..”. “മതി കണ്ണാ , ഇന്ന് വ്യാഴം അല്ലേ , ശനി സ്കൂള്‍ ഇല്ല . നമുക്ക് ഒന്നിച്ചു പോകാം.. “. ഞാന്‍ അമ്മയോട് പിന്നെ ചോദിച്ചു അച്ഛന്‍ ഒരു കൊല്ലം പോയതിനെ പറ്റി ഒന്നും പറഞ്ഞില്ലേ എന്നു . അമ്മ പറഞ്ഞു.. അച്ഛന്‍ അതിനെ പറ്റി ഒന്നും പറഞ്ഞില്ല … പിന്നെ നീ വിഷമിക്കണ്ട എണ്ട്രന്സ്് കോച്ചിങ്ങിന് വിടാം എന്നു അമ്മ എന്നോടു പറഞ്ഞു .

ഞാന്‍ എന്നിട്ട് പല്ല് തേച്ച് കുളിച്ചു ഫ്രെഷ് ആയി വന്നു , അമ്മയുടെ കൂടെ ഇരുന്നു കഴിച്ചു . അമ്മയെ അച്ഛന്റെ ബുള്ളറ്റ് എടുത്തു സ്കൂളില്‍ കൊണ്ട് വിട്ടു . തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മനസ്സ് വീണ്ടും കലുഷിതം ആയി . എത്ര നാള്‍ കഷ്ടപ്പെട്ടു , ഫിസിക്കല്‍ ഫിറ്റ് ആകാന്‍ എത്ര മാത്രം വര്ക്കൌുട്ട് , എസ്‌എസ്‌ബി ബുക്സ് തന്നെ എത്ര എണ്ണം വായിച്ചു , എന്നിട്ടും കണ്ണിന്റെ പവര്‍ ഒരു നേരിയ വത്യാസം ഉണ്ടായോണ്ട് പുറത്തു ആക്കി . ശെരിക്കും ദേഷ്യം തോന്നി …അതിലും വിഷമം കണ്ണാടി വച്ച് നടക്കണം എന്നു ഓര്ത്തിപ്പോള്‍ ആണ് . ഒരുമാതിരി പഠിപ്പി ലുക്ക് ആകുമല്ലോ ദൈവമേ എന്നു ഓര്ത്ത്ി പോയി .

പിന്നെ എല്ലാം വളരെ പെട്ടന്നു ആയിരുന്നു , കണ്ണു ടെസ്റ്റ് ചെയ്തു കണ്ണാടി എഴുതി തന്നു എങ്കിലും ഞാന്‍ വാക്കില്ല എന്ന വാശിയില്‍ , അമ്മ ആണേല്‍ എന്നെ കൊണ്ട് വപ്പിച്ചേ അടങ്ങൂ എന്നും . എന്തായാലും അവിടുന്നു പലയില്‍ കൊണ്ട് വിട്ടു , അവിടെ ഉള്ള ഒരു പ്രമുക എണ്ട്രന്സ്് കോചിംഗ് സെന്റ്റി്ല്‍ അഡ്മിഷന്‍ കിട്ടി , അവിടുത്തെ സെപ്ടെംബര് ബാച്ചില്‍ ,

എന്ജി്നിയറിങ് വിഭാഗം . ആദ്യം തന്നെ എന്റെമ മനസ് പക്ഷേ ഒന്നിലും ശ്രദ്ധ കൊടുക്കുന്നില്ലാരുന്നു . അവിടെ അവരുടെ തന്നെ ഹോസ്റ്റല്‍, ഹോസ്റ്റല്‍ എന്നാല്‍ ഒരു വീട് തന്നെ ആണ് , ഒരു റൂമില്‍ 6 പേര്‍ . ഫോണ്‍ ആണേല്‍ യൂസ് ചെയ്യാന്‍ പെര്മി്ഷന്‍ ഇല്ല . ഒപ്പം മെഡിക്കല്‍ സ്വപ്നം ആയി നടകുന്ന പഠിപ്പികള്‍ മാത്രം .ആകെ ശോക മൂകമ് ആയ അവസ്ഥ . ക്ളാസ്സില്‍ പിന്നെ അത്യവിശമ് ഉഡായിപ്പ് ടീം ഉള്ളത് മാത്രം ഏക ആശ്വാസം , ആന്സപര്‍ പറയ്ന്നത് വരെ തെറ്റുന്നു . മൊത്തത്തില്‍ എന്റെ് കണ്ട്രോിള്‍ എന്നില്‍ നിന്നു വിട്ടു പോയിരുന്നു . കേരളത്തിലെ ഏറ്റവും നല്ല പെണ്പിളള്ളേര്‍ വന്നു മറിയുന്ന സ്ഥലം ആയിട്ട് വായിനോക്കാന്‍ പോലും ഇന്റ്റെ സ്റ്റ് തോന്നി ഇല്ല .

രാവിലെ ഏണിക്കുന്നു ക്ളാസ്സില്‍ പോകുന്നു തിരികെ വരുന്നു . അവിടെ ആകെ എനിക്കു സമാധാനം ഉണ്ടായത് കാന്റീ്നിലെ ഭക്ഷണം ആണ് . നല്ല സൂപ്പര് അപ്പം മൊട്ട റോസ്റ്റ് , കടല , ദോശ ചട്നി സാമ്പാര്‍ ,ഊണ് ആയാലും ഗംഭീരം , ബിരിയാണി ആണേലും തകര്പ്പണന്‍ . രാത്രി ഭക്ഷണം ഹോസ്റ്റലില്‍ നിന്നു , അത് ആണേല്‍ നല്ല സൂപ്പര്‍ ബോര്‍ ഫുഡ് ആണ് . ഹോസ്റ്റല്‍ ഞാന്‍ മൊത്തത്തില്‍ വെറുത്തു . എല്ലാരും പടിക്കുമ്പോള്‍ ഞാന്‍ കിടന്നു ഉറങ്ങും . ശനി ആയാല്‍ വീട്ടിലേക്ക് ബസ് കയറും , തിങ്കള്‍ രാവിലെ തിരിച്ചും . ഒറ്റ ആര്ച വിടാതെ ഞാന്‍ വീട്ടില്‍ വന്നിരുന്നു . ഹോസ്റ്റല്‍ ഞാന്‍ നന്നേ വേറുതിരുന്ന കൊണ്ട് ക്ലാസ് കഴിഞ്ഞു ലൈബ്രറിയില്‍ കൂടുന്നത് ആയി പതിവ് . ലൈബ്രറിയില്‍ ഉള്ള എന്റെഞ സ്ഥിരം സന്ദര്ശനനം കൊണ്ട് അവിടെയും മറ്റ് ബാച്ചിലെ കുറച്ചു കുട്ടികള്‍ ആയി കമ്പനി ആകാന്‍ സഹായിച്ചു . അവിടെ നിന്നും നല്ല കട്ട വായിനോക്കി ആയ ഒരു ചങ്കിനെ കിട്ടി എനിക്കു പേര് വിഷ്ണു .

അവന്‍ ലൈബ്രറിയില്ല്‍ വന്നു ഇരികുന്നേ വായിനോക്കാന്‍ വേണ്ടി മാത്രം ആയിരുന്നു . അവിടെ ഉള്ള ഒട്ടുമിക്ക പഠിപ്പി കിളികളും ഇവിടെ കാണും . അതിനു ഉള്ളില്‍ സംസാരം പാടില്ലെലും പുറത്തു വന്നാല്‍ ഇവന്‍ ഒന്നാംതരം പുഷ്പന്‍ ആണ് . അവന്റെട അഭിപ്രായത്തില്‍ പഠിപ്പി പെണ്ണുങ്ങള്‍ കാണാന്‍ കൂടെ കൊള്ളാം എങ്കില്‍ അവര്‍ പെട്ടന്നു വളയുന്ന ടൈപ്പ് ആകും എന്നാണ് . ഇവര്‍ ഈ പുസ്തകത്തിന്റെര ഇടയില്‍ പെട്ട് ഇങ്ങനെ കിടക്കുമ്പോള്‍ ലോകം ആയുള്ള കണക്ഷന്‍ പോകും , പക്ഷേ അകത്തെ ഹോര്മോുണല്‍ ചേഞ്ച് ഒക്കെ നടക്കും , അപ്പോ നല്ല ഊളന്മാഠര്‍ നോക്കിയാലും ഇവള്മാര് പെട്ടന്നു വീഴും .

മഴുഭൂമിലെ മഴ പച്ച പോലെ ആയിരുന്നു വിഷ്ണു എനിക്കു . അവന്‍ ലൈബ്രറിയില്‍ വൈകീട്ട് വന്നു വായിനോക്കി , അവിടെം അടക്കുമ്പോള്‍ പോകുന്ന പെന്പിനള്ളേരോടെ പഞ്ചാര അടിക്കാറുള്ളൂ , കാരണം പകല്‍ ടൈം ഈ പണിക്കു ഇറങ്ങിയാല്‍ ചുറ്റും തെക്കാന്‍ വേണ്ടി ഒത്തിരി കഴുകന്‍ കണ്ണുകള്‍ ഉണ്ട് . ഏതെലും പെണ്ണും ആണും മിണ്ടി എന്നു കണ്ടാല്‍ അത് മതി പൊല്ലാപ്പ് ആകാന്‍ . വിഷ്ണുവിനു അങ്ങനെ പണിയും കിട്ടിയിട്ടുണ്ട് . പോക്കിയപ്പോള്‍ അവള്‍ പറഞ്ഞു ഇവന്‍ അവളെ ശല്യം ചെയ്യുവാ എന്നു . അതോടെ തീര്ന്നികല്ലേ , വീട്ടില്‍ വിളിച്ച് പറയുക , വീട്ടുകാരെ വിളിപ്പിക്കുക ആകെ തലവേദന . അതോടെ അളിയന്‍ ക്ലാസ് ടൈം പുഷ്പിക്കല്‍ നിര്ത്തി .

ഇവന്റെ ഏറ്റവും വലിയ പ്രേതേകത എന്തു എന്നാല്‍ നാക്ക് വളയ്ക്കുന്നത് തന്നെ ചളി അടിക്കാന്‍ ആണ് . എത്ര വിഷമിച്ചു ഇരികുന്ന ആളും ഇവന്റെത വര്ത്തടമാനം കേട്ടാല്‍ ചിരിച്ചു പോകും . മണ്ടത്തരത്തിന്റെ കാതല്‍ ആണ് കക്ഷി , അവിടുത്തെ ഏറ്റവും ഫേമസ് കോഴി . ആള് വണ്‍ ഇയര്‍ എന്ജി്നിയറിങ് റിപ്പീറ്റ് ബാച്ചില്‍ ആണ് . പിന്നെ പെണ്ണുങ്ങളുടെ എന്സൈിക്ലോപീഡിയ ആണ് വിഷ്ണു , അതില്‍ എല്ലാ ബാച്ചിലെ പെണ്കുഎട്ടികള്‍ , ടീച്ചര്‍ , തുടങ്ങി തൂപ്പ് കാരിയുടെ ഡീറ്റൈല്സ്ച വരെ ഉണ്ട് . ഞങ്ങള്‍ പരിചയപെട്ടെ പിന്നെ ഫുള്‍ ടൈം ഒന്നിച്ചു ആയി . കഴിക്കാന്‍ പോകുമ്പോള്‍ എന്നും കാണും . അവന്‍ പ്രൈവറ്റ് ആയി ഉള്ള ഒരു ഹോസ്റ്റലില്‍ ആണ് താമസം . ലൈബ്രറി സെഷന്‍ കഴിഞ്ഞു ഉള്ള പുശ്പ്പിക്കലിന് കാവല്‍ നില്പ്പ് ഞാന്‍ ആയിരുന്നു .

അങ്ങനെ പോകുമ്പോള്‍ ആണ് ഒരു ദിവസം ലൈബ്രറിയില്‍ ഞങ്ങള്‍ ഒന്നിച്ചു ഇരിക്കുക ആയിരുന്നു . ഇടക്ക് കാര്യം പറയാന്‍ വേണ്ടി ടെബ്ളില്‍ ഒരു സൈഡ് എന്റെര കസേരയോട് ചേര്ന്ന് ആണ് അവന്‍ ഇരികുന്നേ . ഞാന്‍ ആണേല്‍ ഓര്ഗാആനിക് കെമിസ്ട്രി ഗൃഗ്നര്ഡ്യ റിയാക്ഷന്‍ വായിച്ചു ഇരികുന്നു ( ഓര്ഗാണനിക് കെമിസ്ട്രി റിയാക്ഷന്‍ എന്റെ് വീക്നെസ് ആണ് ..ആരും തല്ലണ്ട ഒന്നു പേടിപ്പിച്ചാല്‍ മതി ). അപ്പോള്‍ വിഷ്ണു എന്റെ. തുടയില്‍ തൊണ്ടി . ആദ്യം ഞാന്‍ കാര്യം ആക്കി ഇല്ല . ഇവന്‍ വീണ്ടും തൊണ്ടിയപ്പോള്‍ ഞാന്‍ എന്താ എന്ന ആര്ത്തഇതില്‍ കണ്ണു കൊണ്ട് അവനെ നോക്കി . അവന്‍ കണ്ണു കൊണ്ട് മുന്നിലെക് നോക്കാന്‍ അവിശപ്പെട്ടു .

ഞങ്ങളുടെ ടേബിളിന് മുന്നില്‍ ഉള്ള ടേബിളില്‍ ഒരു പെണ്കുട്ടി ഇരികുന്നു . അവള്‍ എന്റെഅ നേരെ തിരിഞ്ഞു ആണ് ഇരുന്നിരുന്നെ . അവള്‍ മുഖം ഏതോ പുസ്തക്ത്തി ല്‍ നോക്കി ഇരികുന്നു . ഞാന്‍ എന്താ എന്ന രീതില്‍ വീണ്ടും വിഷ്ണുവിനെ നോക്കി , അവന്‍ എന്നെ സൈറ്റ് അടിച്ചു കാണിച്ചു ചിരിച്ചു . ഞാന്‍ പതിയെ അവനോടു ചോദിച്ചു ,” എന്താടാ അവള്‍ വളഞ്ഞോ…. “. അവന്‍ പറഞ്ഞു ,” ആ വളഞ്ഞു എന്ന തോന്നുന്നേ മോനേ , പക്ഷേ എനിക്കു അല്ല നിനക്കു …” എന്നും പറഞ്ഞു ആക്കിയ ചിരി ചിരിച്ചു . ഞാന്‍ പിന്നെ അവളെ ശ്രദിക്കാന്‍ തുടങ്ങി , കാണാന്‍ മീര നന്ദന്‍ ഇല്ലേ , അവളെ പോലെ . എങ്കിലും ഇത്തിരി കൂടെ വെളുത്തീട്ടാ . കണ്ണോക്കെ നല്ല പോലെ എഴുതിയേകുന്നു . മുടി പിന്നിലെക് അഴിച്ചു ഇട്ടെകുന്നു . മുഖത്ത് ഒരു ശ്രീ ഒക്കെ ഉണ്ട് . ഞാന്‍ അവളെ കോഴിത്തരത്തില്‍ ഗുരു ആയ വിഷ്ണുവിനെ മനസ്സില്‍ വിചാരിച്ചു നൈസ് ആയി നോക്കി തുടങ്ങി… അപ്പോള്‍ മനസ്സിലായി അവന്‍ പറഞ്ഞേ സത്യം തന്നെ ആണ് , ഇവള്‍ ഒളികണ്ണു ഇട്ടു ഇടക്ക് ഇടക്ക് നോക്കുണ്ട് എന്നു .

ഞാന്‍ അവനെയും വിളിച്ച് ലൈബ്രറിയില്‍ നിന്നും ഇറങ്ങി . അവള്‍ ഇത് കണ്ടു ഒന്നു ഞെട്ടി . ക്ലോക്കില്‍ നോക്കി . അത് കണ്ടപ്പോളേ ഇവള്‍ ഈ പണി തുടങ്ങിട്ടു കുറെ നാള്‍ ആയി എന്നു എനിക്കു കത്തി , എന്നിട്ടും വിഷ്ണു എന്താണാവോ ഇത്രേം നാളും കാണാഞെ എന്നു ഞാന്‍ ആലോചിച്ചു .