ഒരു മലയോര ഗ്രാമം [ജിതേഷ്]

ഒരു മലയോര ഗ്രാമം
Oru Malayora gramam Author: ജിതേഷ്

നേരം സന്ധ്യയോട് അടുക്കുന്ന നേരത്തും മാറാത്ത കോട…..
ചുണ്ടിൽ ഒരു ബീഡിയും… കയ്യിലൊരു കട്ടൻ ചായയും…
(പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം )….

അതൊക്കെ ആസ്വദിച്ചു ദാസേട്ടന്റെ ചായക്കടയിൽ ഇരിക്കുകയായിരുന്നു മനോജ്‌….

മുന്നിൽ ഇരുട്ടിൽ അകലുന്ന മലയുടെ ചിത്രം…. നല്ല തണുപ്പുണ്ട്…. കുറെ കാലത്തിനു ശേഷമാണ് നാട്ടിലെത്തിയത്….. പട്ടണത്തിൽ ആയതിൽ പിന്നെ ഇവിടുത്തെ ഈ ഇരുത്തം ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു….

ഇടയ്ക്ക് ഒരു മഴ ചെറുതായി പെയ്യുന്ന പോലെ തോന്നി….. എണീറ്റു…. പണവും കൊടുത്തു പോകാൻ നേരം ആണ് മുണ്ട് ബെഞ്ചിലെ ഒരു ആണിയിൽ തട്ടി വലിഞ്ഞു…..മനോജ്‌ വേഗം അതിങ്ങു വലിച്ചെടുത്തു….

ക്ലാസ്സ്‌ അവിടെ വെച്ചു പണം കൊടുത്തു…. തിരിഞ്ഞപ്പോഴാണ് അവിടെ മുന്നിലുള്ള മലയിലേക്ക് കയറാനുള്ള കാട്ടുവഴിയുടെ അടുത്ത് ഒരു പജീറോ നിർത്തിയിട്ടത് കണ്ടത്….

” ദാസേട്ട ഇതാരുടെ വണ്ടിയാ…” മനോജ്‌ ദാസേട്ടനോട് ആയി ചോദിച്ചു….

” അതാ കുന്നേൽ അവറാച്ചന്റെ മോന്റെ…. അതൊരു തല്ലുകൊള്ളി കേസ…. അവിടെ സെറ്റും ഒത്തു കള്ളുകുടിയും പിന്നെ പറയാൻ പറ്റാത്ത എല്ലാം ആണ്….. “ദാസേട്ടൻ….

” എന്നിട്ട് ഇതൊന്നും നാട്ടുകാര് ചോദിച്ചില്ലേ…. ” അവൻ ചോദിച്ചു…

ദാസേട്ടൻ മറുപടി ഒന്നും പറയാതെ അവനെ നോക്കി…..

” ദാസേട്ട…. എല്ലാർക്കും അയാളെ പേടി ആണോ… “മനോജ്‌ വീണ്ടും ആ വണ്ടി കിടന്ന ഭാഗത്തേക്ക്‌ നോക്കി ചോദിച്ചു….

” മ്മ്…. ചോദിച്ചു…. പക്ഷെ അവൻ തന്നത് ഇതായിരുന്നു…. ” അതും പറഞ്ഞു അരികിൽ വെച്ചു ഊന്നു വടി എടുത്തു കസേരയിൽ നിന്നും എണീറ്റ ദാസേട്ടൻ…. ഒരു കാല്……

ദാസേട്ടൻ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു ” എനിക്കും ഒരു മോളുണ്ട്…. അതിനെ ഞാൻ നോക്കണ്ടേ…. ഈ നാട് വിട്ടു പോയാലോ എന്ന് വെച്ചതാ.. എതിർത്തിട്ടും ഒരു കാര്യവുമില്ല… നിയമം നോക്കിയപ്പോ അതും പണത്തിൽ മുങ്ങി…. “

” ദാസേട്ട എന്നെ ഒന്ന് അറിയിച്ചില്ല…. ” മനോജ്‌ ആകെ അസ്വസ്ഥത കൊണ്ടു….

“വേണ്ടടാ…. എന്തിനാ…. ഇവിടെ നീ വന്നപ്പോ പോലും ഞാൻ പറയാഞ്ഞേ വെറുതെ ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന് കരുതി തന്നെയാ… ദേ നീയൊന്നിനും പോകരുത്…. ലീവ് കഴിയ… പോക… അത് മതി… കേട്ടോ…. ” ദാസേട്ടൻ എന്റെ അടുത്തേക്ക് വന്നു തോളിൽ കൈ വെച്ചു പറഞ്ഞു….

അവൻ ഒന്നും പറഞ്ഞില്ല…. അപ്പോഴേക്കും ദാസേട്ടന്റെ മോളു സ്മിത പുറത്തു നിന്നും കയറി വന്നു…..

” നീ എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ… ഞാൻ പറഞ്ഞിട്ടില്ലേ… സമയം രാത്രിയും….. ” ദാസേട്ടൻ അവളോട്‌ ചോദിച്ചു…..

” അച്ഛാ വീട്ടിലിരുന്നു ആകെ പേടിയാ… കുറെ നേരം മുൻപ്… ആരൊക്കെയോ പുറത്തു ഉണ്ടായിരുന്നു എന്തൊക്കെയോ വിളിച്ചു പറയുന്നു…. പേടി ആയപ്പോ ആരും ഇല്ലന്ന് നോക്കി ഇറങ്ങിയതാ….. “അവൾ കണ്ണ് നിറച്ചു പറഞ്ഞു….

അത് കേട്ടതും ദാസേട്ടൻ ഒന്നുകൂടി പേടിക്കുന്നത് പോലെ തോന്നി……

” സ്മിതേ…. എനിക്ക് ഇവിടെ ആരുമില്ല ആകെ ഉള്ളത് ദാസേട്ടനും നീയും ഒക്കെ ആണ്…. അതുകൊണ്ട് ഒന്നേ എനിക്ക് പറയാനുള്ളു…. നാളെ രാവിലെ ഞാൻ പോകും…. നിങ്ങൾ രണ്ടാളും എന്റെ കൂടെ വരുന്നു…. ” മനോജ്‌ അവളുടെയും ദാസേട്ടന്റെയും മുഖത്തു നോക്കി പറഞ്ഞു….

അവൻ തുടർന്നു…. ” ഒരു പക്ഷെ… ഞാൻ ഏട്ടാ എന്ന് വിളിച്ചതുകൊണ്ട് പറയല്ല…. എനിക്ക് അച്ഛന്റെ സ്ഥാനത്തു ആണ് ഇവര്…. സ്മിതയെ എനിക്ക് ഇഷ്ടാണ്…. അവളെ മാത്രം രക്ഷപ്പെടാൻ അല്ല ഞാനീ പറയുന്നത്…. നിങ്ങൾ ഇനി ഇവിടെ നിൽക്കണ്ട…. വരണം… ” അവൻ പറഞ്ഞു….

ദാസേട്ടൻ ഒന്നും പറഞ്ഞില്ല… അവൾ മുഖം താഴ്ത്തി നിന്നു….

അവൻ പുറത്തേക്ക് നോക്കി…. ഇരുട്ടിൽ ആ കാറിന്റെ അരികത്തുകൂടി പുറത്തു ഒരു ചാക്കും കയറ്റി പോകുന്ന ഒരു രൂപം!!!…..

” ദാസേട്ട ആരാ അത്.. ?”അവന്റെ ചോദ്യം കേട്ടാണ് ദാസേട്ടൻ അങ്ങോട്ട്‌ നോക്കിയേ….

” അതോ… അത് നമ്മുടെ ചാമിക്കുഞ്ഞ…. നമ്മളുടെ മലയുടെ ഉടയോന്മാരല്ലേ….. അവൻ ഈ പച്ചിലയൊക്കെ പറിച്ചു ആ അങ്ങാടിമരുന്നു കടയിൽ കൊടുക്കാൻ ഉള്ള പോക്കാ…. രണ്ട് പെണ്മക്കളാ… ഒരാണുള്ളത് മൂന്നു വർഷം മുൻപ് ആറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു….. “ദാസേട്ടൻ പറഞ്ഞു….

” ശെരി….ദാസേട്ട…. നിങ്ങള് കട അടക്കാൻ നോക്ക്…. ജോലിക്കാരെ പറഞ്ഞു വിട്ടേക്ക്…. നാളെ നമ്മള് പോകാന്…. ഞാൻ വരാം വീട്ടിലേക്കു…. അവിടെ ഒരു കടയിൽ പോകാനുണ്ട്…. നിങ്ങൾ വേഗം സാധനങ്ങൾ ഒക്കെ എടുത്തു വെച്ചോളൂ ” അതും പറഞ്ഞു മനോജ്‌ ഇറങ്ങി…..

അവന് ചാമിയുടെ ആ പോക്ക് അത്ര ബോധിക്കാത്ത പോലെ അയാളുടെ പുറകെ അവൻ നടന്നു….

ചാമി ആ ചാക്കും ഏറ്റി വേഗം നടക്കുന്നു…. അവനും വേഗം നടന്നു…. പക്ഷെ അയാളുടെ അടുത്തെത്താൻ പറ്റുന്നില്ല….

അവൻ നടക്കുന്നതിനിടയിൽ നോക്കുമ്പോൾ ആ ചാക്കിനുള്ളിൽ നിന്നും എന്തോ ഇറ്റിറ്റു വീഴുന്നു…..

ഇരുട്ട് കൂടിയത് കൊണ്ടു അത് എന്താണെന്നു കാണാൻ പറ്റുന്നില്ല….. പെട്ടന്ന് അയാളെ മുന്നിൽ കാണാതായി… കുറുക്കന്റെ ഓരിയിടൽ അവനെ ഇടയ്ക്കൊന്ന് പേടിപ്പിച്ചു….. അവൻ മൊബൈലിന്റെ വെളിച്ചം താഴെ നിലത്തു നോക്കി….

അത് ഒലിച്ചിറങ്ങിയ രക്തം ആയിരുന്നു….. !!!!!!!!

@@@@@@@

കുറെ നേരത്തിനു ശേഷം മനോജ്‌ തിരികെ ദാസേട്ടന്റെ അടുത്തെത്തി….അവർ അപ്പോഴേക്കും കടയെല്ലാം അടച്ചു അവനെയും കാത്തു നിൽക്കുന്നുണ്ടായിരുന്നു….

അവൻ ദാസേട്ടനെ മെല്ലെ പിടിച്ചു അവന്റെ വണ്ടിയിൽ കയറ്റി…. അവളോടും കയറാൻ പറഞ്ഞു….. വണ്ടി നേരെ ദാസേട്ടന്റെ വീട്ടിലേക്കും അവിടുന്ന് അവരുടെ സാധനങ്ങൾ എല്ലാം എടുത്തു വീടും അടച്ചു അവരെയും കൂട്ടി… തന്റെ വീട്ടിലേക്കും പോയി…..

രാവിലെ തന്നെ അവർ പോകാൻ തയ്യാറായി…. ദാസേട്ടന്റെ മുന്നിൽ വെച്ചു തന്നെ അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി… അതായിരുന്നു എല്ലാം സാക്ഷിയാകേണ്ട ദൈവം എന്ന് അവൻ വിശ്വസിച്ചു…. അവർ അവിടെ നിന്നും യാത്രയായി….

@@@@@@@@@@@@@@@

” അച്ഛാ…. അച്ഛാ…. ” കാറിൽ സ്മിതയുടെ മടിയിൽ ഇരുന്ന അവളുടെ മകൾ വിളിക്കുന്നു….

” എന്താ മോളെ….. ” മനോജ്‌ വണ്ടി ഓടിക്കുന്നതിനിടയിൽ മകളുടെ മുഖത്തു തലോടിക്കൊണ്ട് ചോദിച്ചു….

” അന്നത്തെ ചമ്മിക്കുഞ്ഞു കൊണ്ടുപോയ ആ ചാക്കിൽ എന്താ അച്ഛാ….. “മോളു പിന്നെയും ചോദിച്ചു…..

” അത്…. അതൊരു പാഴ്‌വസ്തു അതിനെ ഒഴിവാക്കാൻ പോയതാണ്….. “അവൻ പറഞ്ഞു…

” അതെന്തേ ” അവൾ പിന്നെയും ചോദിച്ചു…..

മനോജ്‌ അന്നത്തെ രാത്രിയിലെക്ക്…. വീണ്ടും ഓർത്തു….

രക്തം….. മനോജ്‌ എഴുന്നേറ്റു…. അവൻ മുന്നോട്ട് നോക്കി…. ചാമിക്കുഞ് അവന്റെ തൊട്ടു മുന്നിൽ…… ആ ചാക്ക് അയാളുടെ കയ്യിൽ ഇല്ല….

അയാൾ സംസാരിച്ചു തുടങ്ങി….
” എനെ സാറ് കണ്ടാരുന്നു…. ഏന്റെ കയ്യിലെ ചാക്കും…. ഇപ്പൊ ഈ ചോരപ്പാടും…. “

അവൻ ഒന്നും മിണ്ടിയില്ല…..

അയാൾ തുടർന്നു….. ” അവിടെ ആ മലഞെരുവില ഏന്റെ കുടില് ഏന്റെ ഈരണ്ട് പെങ്കുട്ട്യോളെ മാനം എടുത്തിക്കിന്…. ഓനെ എനും തീർത്തിക്കിന്….. എനിതെ അറിയൂ…. സാറ് കണ്ടേക്കിനു ഇതെല്ലാമേ…. പോളിസിൽ പിടിച്ചു കൊടുക്കാം…. ഏന്റെ നിയമം എന്നെ ചെയ്തേക്കിനു….. അയാളെ ശവങ്ങൾ എൻ അയാളുടെ അച്ഛന്റെ കിട്ടേ കൊണ്ടു കൊടുത്തു….. അവര് പേടിക്കണ്ടല്ലോ….. മനസ്സ് അച്ഛന്റെ ആണല്ലേ…. “

അയാൾ പറഞ്ഞത് മനോജ്‌ ഒരു കുലുക്കവുമില്ലാതെ കേട്ടുനിന്നു… ഒരച്ഛന്റെ നിയമം……

” ചാമി പൊയ്ക്കോ…. “അതെ അവൻ പറഞ്ഞുള്ളു…..

ശവം…. അത് അമ്മയ്ക്കും അച്ഛനും കൊടുത്തയച്ചു…. നിയമം ചെയ്‌തെങ്കിലും ചാമിയും ഒരു അച്ഛൻ ആണ്…. ഒരേ സമയം എല്ലാം ചിന്തിച്ചു…..

@@@@@@

” പിന്നെ ഇത് മോൾടെ അടുത്ത് അച്ഛൻ പറഞ്ഞത്….. നീ അറിയണം ഈ ലോകത്തെ…. ചാമിയെ പോലെ ഒരുപാട് അച്ഛന്മാർ….. ഒരുപാട് മക്കൾ…. പണം വെച്ചു കാതു കെട്ടിക്കുന്ന ഇവിടെത്തെ നിയമങ്ങൾ….. തെറ്റ് ചെയ്തവരെ പുല്ലു പോലെ ഇറക്കാൻ കൊടികെട്ടിയ വക്കീലന്മാർ….. ഇതിനൊക്കെ എതിരെ ആ നിയമങ്ങൾ…. കാടിന്റെ നിയമം… ” മനോജ്‌ പറഞ്ഞു നിർത്തി…..

” അപ്പൊ തെറ്റ് ചെയ്യുന്നോർക്ക് നല്ല ശിക്ഷ കിട്ടണം അല്ലെ അച്ഛാ… ” മോളു അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ വാ പൊത്തിപ്പിടിക്കുന്ന സ്മിത…..

” എന്തിനാ അത്…. ഇന്നത്തെ കാലത്തെ അവളും മനസ്സിലാക്കണം….. അമ്മയുടെയും അച്ഛന്റെയും നാട്ടിലേക്കുള്ള ഈ തിരിച്ചു പോക്കിൽ ഇത് നീ അറിയണം… “മനോജ്‌ പറഞ്ഞു…..

പിൻ സീറ്റിൽ ഇരിക്കുന്ന ചാമിയുടെ രണ്ട് പെണ്മക്കൾ…..

ദാസേട്ടന്റെ പഴയ ചായക്കടയുടെ
മുന്നിൽ എത്തിയപ്പോ ഒന്ന് ചവിട്ടി….. അവിടെ ഇല്ലാത്ത എന്തോ ഒന്ന് ഞങ്ങളെ സ്വാഗതം ചെയ്തു…..

മനോജ്‌ വണ്ടിയുടെ ഗിയർ ഒന്ന് മാറ്റി….. ഒരു പുഞ്ചിരിയോടെ…..

ശുഭം….

രചന : പ്രമുഖനല്ലാത്ത ജിതേഷ്……