സാമ്രാട്ട് Part 1

ഐശ്വര്യം നിറഞ്ഞ് ഒഴുകുന്ന ചന്ത്രോത് മന ,വലിയ മുറ്റം. നാളീകേരം നിറഞ്ഞ തെങ്ങുകൾ.
മുറ്റത്തു തുളസിത്തറ,തുളസിത്തറയിൽ,തുളസിക്കൊപ്പം അരൂതയും പനി കൂർക്കയും.

വീടിനു ചുറ്റും പൂത്തോട്ടം,പൂത്തോട്ടത്തിൽ ചെമ്പരത്തിയും കോഴി വാലനും .ഉയർന്നു
നിൽക്കുന്നു കിഴ ക്കുവടക്കായി വള്ളി മുല്ല പടർന്നു പൂത്തിരിക്കുന്നു. തെക്കു
കിഴക്ക് തൊഴുത്ത്. തൊഴുത്തിൽ നിറയെ പശുക്കൾ.

ചെറിയ പടിപ്പുര, പടിപ്പുരയിൽ നിന്ന് വയലിലേക്കുള്ള മൺപാത.കണ്ണീർ പോലെ വെള്ളമുള്ള
കുളം, അതുനുമപ്പുറം വയൽ,കൊച്ചരുവി ഇവിടെനിന്നും കുറച്ചുമുകളിലായ് ആണ് അരുവിയുടെ
ഉത്ഭവം.

അരുവി യുടെ ഇരുവശവും വയൽ,വായിലിലുടെ ആരോഗ്യ ദ്രഡ ഗാത്രനായ യുവാവ് വെള്ളം തിരിച്ചു
വിടുന്നു.

തറവാട്ടിൽ നിന്നും സന്ധ്യ നാമം കേൾക്കാം വരൂ നമുക്ക് ങ്ങോട്ടുപോകാം.

നാരായണായ നമഃ നാരായണആയ നമഃ നാരായണആ സകല സന്താപ നാശന ജഗന്നാഥ വിഷ്ണു ഹരി നാരായണആയ
നമഃ

പാർവതി അമ്മുമ്മയും പേരക്കുട്ടികളും ആണ്, അവർ നാമം ജപിക്കുന്നു. പാർവതി അമ്മക്ക്
അറുപതു കഴിഞിരിംകുന്നു പക്ഷെ അവരുടെ ഒരു മുടിപോലും നരച്ചിട്ടില്ല,നെറ്റിയിൽ നീണ്ട
ഭസ്മക്കുറി കറുപ്പ് മുണ്ട്,വെള്ള ബ്ലൗസ് പട്ടു കൊണ്ടുള്ള നേരിയ മുണ്ട് സാരി പോലെ
കുതിരിക്കുന്നു.

ഭസ്മക്കുറി,കറുപ്പ് മുണ്ട്,വിഷ്ണു നാമജപം എന്തോ പ്രത്യേകത്തില്ലേ?. പാർവതി അമ്മയുടെ
നാമ ജപം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളഅറുണ്ട്.

പാർവതി അമ്മ നാമ ജപആം കഴിഞ്ഞു എഴുനേറ്റു.

അമ്മുമ്മേ കഥ.,. അമ്മുമ്മേ കഥ…. അപ്പുവും അമ്മുവും പാര്വ്വതി അമ്മയുടെ കയ്യിൽ
പിടിച്ചിവലിക്കുന്നുണ്ട്. പാർവതി അമ്മ കുട്ടികൾക്ക് നേരെ കള്ള ദേഷ്യം
കാണിക്കുന്നുണ്ട്, പക്ഷേ അവർ കുട്ടികളുടെ കുസൃതി നന്നായി ആസ്വദിക്കുന്നുണ്ട്
എന്നുവേണം പറയാൻ.

കുഞ്ഞുങ്ങൾ രണ്ടും ബഹു കുസൃതികൾ ആണ്, അപ്പു ഓടിപോയി മരം കൊണ്ടുള്ള സ്ടളിൽ തട്ടി
തെഴെവീണഉ.ആപ്പ് കുട്ടിക്ക് നല്ലവേദന ഉണ്ട്‌ പക്ഷെ വഴക്ക് പേടിച്ചു വേദന
കടിച്ചുപിടിച്ചു ഞൊണ്ടി അമ്മുമ്മക്കടുത്തേക്കു വന്നു.

അമ്മുമ്മേ അമ്മുമ്മേ അപ്പു വീണു .
അപ്പു വീണു.
അമ്മു പാർവതി അമ്മയോട് പറഞ്ഞു

അമ്മുമ അത് കണ്ടെങ്കിലും കാണാത്തപോലെ ഭാവിച്, ഒരു ചിരി പാസാക്കി. ഇല്ലാരുന്നേ ഇപ്പോ
അപ്പൂസ് കരഞ്ഞേനെ.

അമ്മുമ ഇന്ന് ജയ്‌മേ ജയന്റെ കഥ പറയാം.

യെ.. യേ… അപ്പു തുള്ളിച്ചാടി അമ്മുമക്ക് ഉമ്മ കൊടുത്തു.അമ്മുമ്മ തിരിച്ചു അപ്പുനും.

അമ്മുമക്ക് അമ്മുനെ ഇഷ്ടം ഇല്ല… അപ്പുനോടാ സ്നേഹം.

അമ്മു പാവം ആർക്കും അമ്മുനെ ഇഷ്ടല്ല.,….

അമ്മുവിന്റെ കള്ള പരിഭവം ചിണുങ്ങൽ.

ഇപ്പൊ ആ കൊച്ചു മുഖം കാണാൻ നല്ല അഴകാണ്,അവൾ മുഖം താഴ്ത്തി നിൽക്കുന്നു

അമ്മുമ അവളെ വാരിയെടുത്തു രണ്ടു കവിളിലും മാറി മാറി ഉമ്മകൊടുത്തു.

അമ്മു അപ്പുവിനെ നോക്കി ഔരു കള്ളച്ചിരി ചിരിച്ചു.ഇത് അപ്പുവിന് താങ്ങാൻ
പറ്റുന്നതിലും അപ്പുറം ആയിരുന്നു അവൻ ചാടി അമ്മുവിൻറെ ചന്തിക്കു ആഞ്ഞടിച്ചു.

അമ്മേ…………..

അമ്മു നിലവിളിച്ചു അപ്പു അവിടുന്ന് ഓടി മറഞ്ഞു.

അപ്പു നിന്നെഞാൻ ഇന്ന് ശരി ആക്കും അമ്മുമ്മ കയർത്തുകൊണ്ടു അമ്മുനെ താഴെ നിർത്തി.

ബഹളം കേട്ട് അടുക്കളയിൽ നിന്നും സരസ്വതി ഓടി എത്തി

എന്ത അമ്മേ
എന്താ…
എന്താ കൊച്ചു കരഞ്ഞേ.
എ… എന്താ അമ്മേ……

അവളുടെ കരിനീല കണ്ണ് കലങ്ങി യിരിക്കുന്നു അമ്മേ പറ…..

മോളെ സരസ്വതി നീ ഇങ്ങനെ വേവലാതി പെടാതെ ഞാൻ ഇല്ലേ ഇവിടെ അമ്മുമ്മ പറഞ്ഞു.

എന്തിനടി നീ കരഞ്ഞേ പറ…..

അപ്പു.അപ്പു…
അമ്മൂ ന്റ ചന്തിക്കു ടപ്പേ ന്നു അടിച്ചു

അമ്മുക്കുട്ടി ചിണുങ്ങി എങ്ങികൊണ്ട് പറഞ്ഞു കരഞ്ഞു.

നിന്നെ ഞാനിന്നു…
എന്റെ കൊച്ചിനെ നീ തല്ലി അല്ലെ…

അവൾ അപ്പുവിനെ തിരയാൻ തുടങ്ങി.

സരസ്വതി യുടെ കണ്ണിൽ വേവലാതി മാറി ദേഷ്യ നിഴലിച്ചു. അവൾ അപ്പുവിനെ തിരഞ്ഞു അവസാനം
അപ്പു ഒളിച്ച റൂമിൽ അവളെത്തി

അവനെ കാണുന്നില്ലലോ അവൾ മനസ്സിൽ പറഞ്ഞു.

അപ്പോൾ കട്ടിലിനടിയിൽ നിന്നും

ഞാൻ ഇവിടില്ല അമ്മേ…

എന്ന് നമ്മുടെ നിഷ്കളൻനായ അപ്പുകുറുമ്പൻ.

ആഹാ… നീ ഇതിനടിലാണോ. നിന്നെഞാൻ.

സരസ്വതി അപ്പുനെ കാലിൽ പിടിച്ചു വലിച്ചു പുറത്തിട്ടു.

അമ്മേ അടിക്കല്ലേ…
അമ്മേ അടിക്കല്ലേ.

അവൻ കരയാൻ തുടങ്ങി..

സരസ്വതി അവന്റെ ചന്തിക്ക് ഒന്ന് കൊടുത്തു.

അമ്മുമ്മേ…….
അമ്മു… അവൻ ഉറക്കെ നിലവിളിച്ചു…..

അപ്പോഴേക്കും അമ്മു അവിടെ ഓടി എത്തി അവൾ അപ്പുവിന്റേം അമ്മയുടെയും ഇടയിൽ
കയറിനിന്നു.

സരസ്വതി അമ്മുനെ തള്ളി മാറ്റാൻ ശ്രമിച്ചു പക്ഷേ ആ കൊച്ചു കുഞ്ഞു ഒരു തരി പോലും
അനങ്ങിയില്ല.

മറെടി….
അവനെ ഞാൻ ഇന്ന് ശരിയാക്കും.

അമ്മുവിൽ നിന്നും അതി ഘോരമായ ഗർജനം ഉയർന്നു “തൊട്ടുപോകരുതെന്റെ അനുജനെ” ……..

“അപ്പുനെ തൊട്ടാൽ തകർത്തെറിയും ഞാനെല്ലാം…….” അവൾ വീണ്ടും അലറി . ഓട്ടു പത്രങ്ങൾ
കിടുങ്ങി പോയി ആ ശബ്ദത്തിൽ.

അവളുടെ കണ്ണുകൾ വജ്രം പോലെ തിളങ്ങി,
അമ്മു കോപത്താൽ വിറച്ചു.
അവളുടെ ശ്വാസഗതി മാറിയിരിക്കുന്നു. വാളുടെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു.

തുടരും.