തളർന്നുപോയെടാ അമൃത …..

മകളുടെ ആഗ്രഹപ്രകാരമാണ് ഞാൻ ശംഖുമുഖത്തെത്തിയത് .സ്കൂളില്നിന്നും ടൂർ പോയപ്പോ
അവൾക്കു പനിയായിരുന്നു .അന്നേ ഞാൻ അവൾക്കു വാക്ക് കൊടുത്തതാണ് പനി മാറട്ടെ ഞാൻ
കൊണ്ടുപോവാമെന്ന് അവളുടെ ഒരാഗ്രഹവും ഞാൻ ഇതുവരെ
സാധിപ്പിച്ചുകൊടുക്കാതിരിന്നിട്ടില്ല .സന്ധ്യ എന്നെ വിട്ടു പിരിഞ്ഞിട്ട് ഇപ്പോ വർഷം
6 കഴിഞ്ഞു .മോളിപ്പോ അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു .സന്ധ്യക്കങ്ങിനെ കാര്യമായ
അസുഖമൊന്നും ഇല്ലായിരുന്നു .പേരിനൊരു പനി .അഹ് ദൈവം വിളിക്കാൻ എന്തിനാ പനി
…ചെറിയൊരു പനിയല്ലേ ഞാനും കാര്യമാക്കിയില്ല …പാരസെറ്റമോൾ കഴിച്ചു രണ്ടു ദിവസം
കഴിഞ്ഞും പനി കുറഞ്ഞില്ല ..രണ്ടു ദിവസം കൂടി നോക്കി .അഞ്ചാം നാൾ രാത്രി
വെട്ടിവിറച്ചു പനിച്ചു രാത്രി തന്നെ ആശുപത്രിയിൽ എത്തിച്ചു കാരണവും കാര്യവും
വ്യക്തമാക്കാതെ അവളങ്ങു പോയി ..2 വയസ്സ് മാത്രം പ്രായമുള്ള എന്റെ മോളെയും എന്നെ
ഏല്പിച്ചു എന്നെ തനിച്ചാക്കി …വിധി അല്ലാതെന്തു പറയാൻ .ബന്ധുക്കളും നാട്ടുകാരും
വീട്ടുകാരും കൂട്ടുകാരും ഒരുപാടു നിർബന്ധിച്ചു മറ്റൊരു വിവാഹം കഴിക്കാൻ .ഞാൻ പക്ഷെ
സമ്മതിച്ചില്ല .രണ്ടാനമ്മ മിക്ക കഥകളിലും ദുഷ്ടയാണല്ലോ ..എനിക്കിപ്പോ വലുത് എന്റെ
മോളാണ് ..അവളാണെന്റെ ലോകം ..അവളെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യാറില്ല അവളുടെ
ആഗ്രഹങ്ങൾ നിറവേറ്റുക അവൾക്കായി ജീവിക്കുക ഇപ്പൊ ഇതാണെന്റെ ലക്‌ഷ്യം .സന്ധ്യയെ ഞാൻ
കാണുന്നതും പരിചയപ്പെടുന്നതും അവളുടെ വീട്ടിൽ വച്ചാണ് തികച്ചും ഔപചാരികമായ
പെണ്ണുകാണലിലൂടെ .ജോലി നേടി പെങ്ങളെ കല്യാണം കഴിപ്പിച്ചു വീട്ടിൽ അമ്മക്ക്
കൂട്ടിനാരുമില്ലാതിരുന്ന സമയത്താണ് കൂട്ടുകാരനിലൂടെ അവളുടെ കാര്യം അറിഞ്ഞത് .നല്ല
വീട്ടുകാർ കാണാൻ നല്ല പെണ്ണ് നല്ല സ്വഭാവം പിന്നെ ഒന്നും ആലോചിച്ചില്ല ഇവളെ മതി
എന്ന് തീരുമാനിച്ചു .അവൾക്കും വീട്ടുകാർക്കും എതിർപ്പില്ല എന്നറിഞ്ഞതോടെ കല്യാണം
തീരുമാനമായി .ആഘോഷപൂർവം കല്യാണം നടന്നു .അസൂയയുളവാക്കുന്ന ദാമ്പത്യവും ..വിവാഹം
കഴിഞ്ഞു 1 വർഷം പൂർത്തിയായപ്പോൾ മോളുണ്ടായി നല്ല തങ്കക്കുടം പോലൊരു വാവ .ഒരു ഭാര്യ
എന്നതിലുമപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു .എന്തും പരസ്പരം പങ്കുവയ്ക്കാൻ
കഴിയുന്ന സുഹൃത് .പഠിക്കുന്ന കാലത്തു എനിക്കൊരു പ്രേമം ഉണ്ടായിരുന്നു .വെറും കോളേജ്
ഫാന്റസി എന്ന് പറയാൻ കഴിയില്ല അതിനും അപ്പുറം .ഇഷ്ടമായിരുന്നു എനിക്കവളെ ഒരുപാട്
.വിവാഹം കഴിക്കണം എന്ന് ഒരുപാട് ആശിച്ചിരുന്നു .നടന്നില്ല മതത്തിന്റെ
വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു എന്റെ കൂടെ വരാൻ അവൾക്കാവില്ലായിരുന്നു തികച്ചും
ഓർത്തഡോക്സ്‌ ആയ നായർ തറവാടിലെ പെൺകുട്ടി ..അച്ഛൻ കർക്കശക്കാരനാണ് അച്ഛനെ
പേടിയുമാണ് അതിനാൽ തന്നെ എന്നെ സ്വീകരിക്കാൻ അവൾക്കു കഴിഞ്ഞില്ല .ഞാൻ
നിര്ബന്ധിക്കാനും പോയില്ല ..കാര്യമില്ല എന്ന് അന്നേ എനിക്കറിയാമായിരുന്നു .എന്നാലും
രഹസ്യമായി അവളുടെ അച്ഛനോട് ഞാൻ കാര്യം അവതരിപ്പിച്ചിരുന്നു അവൾപോലും അറിയാതെ ..ആള്
കർക്കശക്കാരനാണെങ്കിലും എന്നോട് മാന്യമായി പെരുമാറി ഞാനും അതെ രീതിയിലാണ്
പെരുമാറിയത് .വളരെ തന്മയത്വത്തോടെ അദ്ദേഹം ഞങ്ങളുടെ ബന്ധത്തെ നിരാകരിച്ചു
.വിളിച്ചിറക്കാനോ തട്ടിക്കൊണ്ടുപോവാനോ ഞാൻ മുതിർന്നില്ല കാര്യം എനിക്കും
ഒരനിയത്തിയുണ്ട് അവൾ ഇതുപോലെ ചെയ്താൽ കുടുംബത്തിനുണ്ടാക്കുന്ന മാനക്കേട് എനിക്ക്
മനസ്സിലാവുമായിരുന്നു .അതിനുമപ്പുറം അവൾ വരില്ല എന്ന ഉത്തമ ബോധം
എനിക്കുണ്ടായിരുന്നു .ഏറെ വിഷമത്തോടെ ഞങ്ങൾ പിരിഞ്ഞു ..കോളേജിലെ പഠനം
പൂർത്തീകരിച്ചതിനു ശേഷം അവളെ ഞാൻ കണ്ടിട്ടില്ല .ആരിൽനിന്നൊക്കെയോ ഞാൻ അറിഞ്ഞു അവൾ
വിവാഹിതയായി ..ആരാണെന്നോ എങ്ങോട്ടാണെന്നോ ഞാൻ അന്വേഷിച്ചുമില്ല ..അവളുടെ വിവാഹം
കഴിഞ്ഞു 3 വര്ഷം കഴിഞ്ഞാണ് ഞാൻ വിവാഹിതനാവുന്നത് ..പൂർവ്വകാല പ്രേമ ബന്ധം ചില
സ്ത്രീകൾക്ക് അംഗീകരിക്കാൻ കഴിയാറില്ലല്ലോ ഞാനും ആദ്യം എന്റെ ഭാര്യയോട് ഇതൊന്നും
പറഞ്ഞില്ല ..പിന്നീടെനിക്ക് മനസ്സിലായി അവളോട് എനിക്കെന്തും പറയാം ..ഞങ്ങളുടെ
സ്വകാര്യ നിമിഷങ്ങളിൽ ഏതോ ഒന്നിൽ ഞാൻ അവളോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു .അന്നേ
അവളെ കുറിച്ചറിയാൻ വല്ലാത്ത താല്പര്യമാണ് എന്റെ സഹധർമ്മിണി കാണിച്ചത് ..എല്ലാ
കാര്യങ്ങളും ഞാൻ അവളോട് പങ്കുവച്ചു …ചെറിയ തഴുകലും തലോടലുകളും ഞങ്ങൾ തമ്മിൽ
നടന്നിരുന്നു മനപ്പൂർവം ഞാൻ അതവളിൽ നിന്നും മറച്ചു വച്ചു .കഴിഞ്ഞു പോയ കാര്യങ്ങൾ
ആണെങ്കിലും അതവളിൽ വേദന ഉളവാക്കും എന്നെനിക്കു തോന്നി .അമൃത നായർ എന്ന പേര്
ഫേസ്ബുക്കിൽ അവൾ പരതി എത്രെയോ അമൃതമാർ ഉള്ള ഫേസ്ബുക്കിൽ നിന്നും എന്റെ അമൃതയെ
ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല ..ഒന്ന് കാണാൻ അവൾ അതിയായി കൊതിച്ചിരുന്നു
…ജീവിച്ചിരുന്നപ്പോൾ അവൾക്കതിനു സാധിച്ചില്ല …
റെയ്ൽവേയിൽ പാലക്കാട് ഡിവിഷണൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ മോളെയും കൊണ്ട്
തിരുവനന്തപുരം കാണാൻ പോയത് ..തിരുവനന്തപുരം അവൾക്കു നന്നായി ഇഷ്ടമായി കടലും ബീച്ചും
അവളെ വല്ലാതെ ആകർഷിച്ചു ..ഇനിയുള്ള കാലം തിരുവന്തപുരത്തു താമസിക്കണമെന്നായി അവൾ
..കഷ്ട്ടപെട്ട് ഞാൻ തിരുവന്തപുരത്തേക്കു ട്രാൻസ്ഫർ വാങ്ങി 6 ആം ക്‌ളാസിൽ മോളെ അവിടെ
ചേർത്ത് പഠിപ്പിച്ചു ..പുതിയ സ്കൂളും കൂട്ടുകാരെയും അവൾക്കു നന്നായി ഇഷ്ടമായി
..ക്‌ളാസ്സിലെ അവളുടെ ബെസ്ററ് ഫ്രണ്ട് വൈഷ്ണവ് അവളുടെ ജീവിതത്തിൽ വളരെ അതികം
സ്വാധിനിച്ചു ..എപ്പോഴും അവൾക്കു വൈഷ്ണവിന്റെ കാര്യം പറയാനേ സമയമുള്ളൂ …വൈഷ്ണവിനെ
വീട്ടിലേക്കു ക്ഷണിക്കാൻ ഞാൻ മോളോട് ആവശ്യപ്പെട്ടു എന്തോ അതുണ്ടായില്ല ..അവൾ
പലപ്പോഴും അവന്റെ വീട്ടിൽ പോകാറുണ്ട് ..മെല്ലെ ഞാനും വൈഷ്ണവിനെ കുറിച്ചറിയാൻ
തുടങ്ങി …വൈഷ്ണവിന്റെ അമ്മയുടെ കാര്യങ്ങൾ മാത്രമാണ് മോൾ പറയാറുള്ളത് ഒരിക്കൽ
ഞാനവളോട് അവന്റെ അച്ഛനെ കുറിച്ച് തിരക്കി …എന്റെ മോളുടെ അതെ അവസ്ഥ അവന്റെ അച്ഛൻ
അപകടത്തിൽ പെട്ട് മരണമടഞ്ഞു ..’അമ്മ മാത്രമാണ് അവനുള്ളത്‌ ..വീട്ടിൽ അവന്റെ
അമ്മമ്മയും ഉണ്ടെന്നറിഞ്ഞു അച്ഛന് ഏതോ കമ്പനിയിൽ ആയിരുന്നു ജോലി നല്ല
ജോലിയായിരുന്നു ആ ജോലിയാണ് മരണശേഷം അമ്മക്ക് ലഭിച്ചത് .എന്റെ നിർബന്ധപ്രകാരം
ഒരുദിവസം വൈഷ്ണവും അമ്മയും വീട്ടിലേക്കു വരാമെന്നു പറഞ്ഞു ..ശ്രാവന്തിയുടെ വീട്ടിൽ
പോകണമെന്ന് പറഞ്ഞു അവൻ വീട്ടിൽ ഭയങ്കര ബഹളമാണ് സഹികെട്ട് അവന്റെ ‘അമ്മ
സമ്മതിച്ചതാണ് …ഇതെല്ലം എന്റെ മോൾ പറഞ്ഞാണ് ഞാൻ അറിയുന്നത് ..അവർ വരുന്ന ഞായറാഴ്ച
ഞങ്ങൾ വീടൊക്കെ വൃത്തിയാക്കി നല്ല ഭക്ഷണം തയ്യാറാക്കി അവർക്കായി കാത്തിരുന്നു
..ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത അതിഥികളാണ് എന്റെ വീട്ടിലേക്ക് വന്നത് ..അമൃതയുടെ
മകനാണ് വൈഷ്ണവ് ….
വർഷങ്ങൾക്കു ശേഷം അമൃതയെ കണ്ട എനിക്ക് എന്ത് അവളോട് പറയണം എന്നറിയില്ലായിരുന്നു
…അവളെ കണ്ടതും ഞാൻ വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു ..എന്റെ അരികിൽ നിന്ന മോൾ അവരുടെ
അടുത്തേക്കോടി ‘അമ്മ എന്ന് വിളിച്ചു അവൾ അമൃതക്കരികിലെക്ക് ഓടി പോകുന്നത് ഞാൻ
വല്ലാത്തൊരു വികാരത്തോടെ നോക്കി നിന്നു .വൈഷ്ണവിന്റെ കയ്യ് പിടിച്ചു അവൾ അവരെ
വീട്ടിലേക്കു കൂട്ടികൊണ്ടു വന്നു …എനിക്കുണ്ടായ വികാര വിസ്ഫോടനമൊന്നും ഞാൻ അമൃതയിൽ
കണ്ടില്ല …തികച്ചും ഫോർമലായി അവൾ അകത്തേക്ക് കയറി അവരെ ഞാൻ സ്വീകരിച്ചിരുത്തി
..വൈഷ്ണവ് മോൾക്കൊപ്പം അകത്തേക്ക് കയറി അവരുടെ ലോകം തീർത്തു ..
വീടിന്റെ അകത്തു സ്വീകരണ മുറിയിൽ ഞാനും അമൃതയും തനിച്ചായി …

എന്തൊക്കെയാ വിശേഷങ്ങൾ …സുഖമാണോ …

സുഖമാണ് ….നിനക്കോ …

സുഖം …ഇവിടെയായിട്ട് എത്ര കാലമായി

അപ്പൂന് 3 വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഇവിടെയാ

ഹസ്ബന്റിന് എന്ത് സംഭവിച്ചതാ …

ഇവിടെ ജോലി ചെയ്യുമ്പോ പറ്റിയതാ …..

സോറി …ഞാൻ വിഷമിപ്പിച്ചോ

ഏയ് …ഇപ്പൊ അതൊക്കെ ശീലമായി …

റെയിൽവേലാണല്ലേ …..

ഹമ് …..അച്ഛൻ ?

അച്ഛനും പോയി ….അറ്റാക്കായിരുന്നു …

ഇപ്പൊ കൂടെ ആരാ …..

അമ്മയുണ്ട് ……

ബ്രതെറോ ….

അവൻ മസ്കറ്റില …

കല്യാണം കഴിഞ്ഞോ ….

കഴിഞ്ഞു ……വൈഫും അവിടെത്തന്നെയാ

ആഹ് ഞാൻ കുടിക്കാൻ ഒന്നും തന്നിലല്ലേ സോറി

ഒന്നും വേണ്ട …..ഞങ്ങൾ ഇപ്പൊ തന്നെ പോകും

അതെന്തേ പെട്ടന്ന് വേറെ വല്ല എൻഗേജ്‌മെന്റ്സും

അങ്ങനൊന്നുല്ല

എന്നെ കണ്ടതുകൊണ്ടാണോ …..

നിന്നെ കണ്ടാലെന്താ ….

ഏയ് ചുമ്മാ ചോദിച്ചതാ

ഹമ്

നീ ഇരിക്ക് ഞാൻ കുടിയ്ക്കാൻ എടുക്കാം

ഞാനും വരാം ..വീടും കാണാല്ലോ ….

വാ …..

ഇതിനെത്രയ റെന്റ് ……

ഇതിന് റെന്റില്ല ഇത് ലീസിനാ ….കറന്റ്‌ ബില്ലും വാട്ടർ ബില്ലും മാത്രം അറിഞ്ഞ മതി

കോർട്ടെസ്സു കിട്ടില്ലേ ….

കിട്ടും ഞാൻ എടുക്കാഞ്ഞതാ

അതെന്തേ

മോൾക്ക് നല്ലൊരു അറ്റ്മോസ്ഫിയർ കിട്ടാൻ ഇതാണ് നല്ലതെന്നു തോന്നി

ഹമ് ..നന്നായി

നീ എവിടെയാ താമസം ….

വെള്ളയമ്പലം …കനകനഗർ …

അപ്പൊ ഇവിടുന്ന് അതികം ദൂരമില്ല

ഇല്ല …

അത് റെന്റണോ

ഹമ്

എത്രയാ …

6000 …ഒരു വീടിന്റെ അപ്പ് സ്റ്റെയർ ….

സൗകര്യമുണ്ടോ …

ഹമ് അഡ്ജസ്റ്റ് ചെയ്യാം ……

‘അമ്മക്ക് സുഖാണോ ….

കാലുവേദന ഉണ്ട് വാദത്തിന്റെ ആണ് മരുന്ന് കഴിക്കുന്നു …

വെള്ളം കുടിക് ….

അപ്പു …..മോനെ …..

എന്താമ്മേ ….

ഇങ്ങോട്ടു വാ ….

ധ വരുന്നു ….

അപ്പൂനാണോ വീട്ടിൽ വിളിക്കുന്നേ ……



19600cookie-checkതളർന്നുപോയെടാ അമൃത …..