കിളിക്കൂട് Part 18

ഞാൻ: നീ ഇറങ്ങി പോകുന്നത് എൻറെ മനസ്സിൽ നിന്നാണ്. നീ എന്നെ അധിക്ഷേപിക്കുന്നത് ആദ്യത്തെ തവണയല്ല, അതുകൊണ്ട് ഈ ഇറങ്ങിപ്പോക്ക് എൻറെ മനസ്സിൽ നിന്നു തന്നെയാണ്. ഈ ഗേറ്റ് കടന്ന് നീ പുറത്തേക്കിറങ്ങിയാൽ അതോടെ തീരും…… ഇനിയൊരു അന്വേഷിച്ചു വരവുണ്ടാകില്ല. ഓർമ്മയിരിക്കട്ടെ, രണ്ടുകൂട്ടർക്കും. ഇത്രയും പറഞ്ഞ് ഞാൻ അകത്തേക്ക് കയറിപ്പോയി, എൻറെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു കട്ടിലിൽ കിടന്നു. ഇത്രയും പറഞ്ഞെങ്കിലും എൻറെ മനസ്സ് വ്യാകുലം ആയിരുന്നു. പുറത്ത് എന്തൊക്കെയോ നടക്കുന്നുണ്ട് ഉച്ചത്തിലുള്ള സംസാരവും മറ്റും. ഞാൻ ഒന്നും ഗൗനിച്ചില്ല. പുകഞ്ഞ കൊള്ളി പുറത്ത്, അത്രയേ ഉള്ളൂ ഇനി കാര്യം. എന്തായിരുന്നു ഇന്നലെ രാത്രി, എന്തൊരു ഭാവാഭിനയം ആയിരുന്നു അവളുടേത്. ഇത്രയൊക്കെയുള്ളൂ, എന്നാലും എൻറെ മനസ്സ് ഇതുമായി താദാത്മ്യപ്പെടാൻ കഴിയുന്നില്ല. എനിക്ക് ഇപ്പോൾ ഗാന രചയിതാവ് MD രാജേന്ദ്രൻ്റെ വരികളാണ് ഓർമ്മ വന്നത്. വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ വിട പറയുന്നൊരീ നാളിൽ…. നിറയുന്ന കണ്ണുനീർ തുള്ളിയിൽ സ്വപ്നങ്ങൾ ചിറകറ്റുവീഴുമീ നാളിൽ. മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി……… എൻറെ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു. അവരുടെ മുൻപിൽ ധൈര്യത്തോടെ ഇത്രയൊക്കെ പറഞ്ഞെങ്കിലും, കിളിയിൽ നിന്നും ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല. എല്ലാം ഇന്നത്തോടെ തീരുമല്ലോ? ഈ നാടുമായി യാതൊരു ബന്ധവും ഇനി ഇല്ല. എല്ലാം അവസാനിപ്പിച്ചു പോവുകയാണ്. ഇപ്പോൾതന്നെ തിരിച്ചു പോയാലോ എന്ന് ആലോചിച്ചു, പക്ഷേ അമ്മുമ്മ ഇവിടെ തനിച്ചാണ്. നാളെ രാവിലെ അമ്മൂമ്മയെ ചിറ്റയുടെ അടുത്ത് ആക്കണം, എന്നിട്ട് രാവിലെതന്നെ മടങ്ങുക. ഞാൻ എഴുന്നേറ്റു, കൊണ്ടുവാ പോകുവാനുള്ള എല്ലാ സാധനങ്ങളും ബാഗിലാക്കി. എൻറെ തായി ഒന്നും അവിടെ അവശേഷിപ്പിച്ചില്ല, എല്ലാം എടുത്തു. അപ്പോഴാണ് ഇന്നലെ അവൾക്ക് ഇടാൻ കൊടുത്ത് ഷർട്ടും

മുണ്ടും ഓർമ്മയിൽ വന്നത്, പുറത്തേക്കിറങ്ങുമ്പോൾ അതും എടുത്തു വയ്ക്കണം. ഇതിനിടയിൽ സീത വിളിച്ചെങ്കിലും ഞാൻ അറ്റൻഡ് ചെയ്തില്ല, ആ പെൺ കൊച്ചിനോട് എന്തു പറയാൻ. എല്ലാം നേരിൽ കാണുമ്പോൾ പറയാം. അങ്ങനെ കിടന്ന് മയങ്ങിപ്പോയി. അമ്മുമ്മ വന്ന് വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. അമ്മൂമ്മ: എടാ മോനെ, ചോറ് എടുത്തു വച്ചിട്ടുണ്ട്. എൻറെ നെഞ്ച് പുകയുകയാണ്, വിശപ്പില്ല പരവശം ആണ് ഞാൻ: എനിക്ക് വിശപ്പില്ല, കുറച്ചു വെള്ളം തന്നാൽ മതി അമ്മുമ്മേ. അമ്മുമ്മ: എടാ, അത്താഴ പട്ടിണി കിടക്കണ്ട. എഴുന്നേറ്റ് ഒരു പിടി ചോറെങ്കിലും തിന്നിട്ട് കിടക്ക്.

ഞാൻ അമ്മൂമ്മയെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. ഞാൻ: ഞാൻ വീട്ടിൽ നിന്നും പോരുമ്പോൾ, അമ്മ വയറുനിറച്ചു തന്നിട്ടുണ്ടായിരുന്നു. അതുകൊണ്ട് വെള്ളം മാത്രം മതിയമ്മുമ്മെ. ആ വലിയ പാത്രത്തിൽ വെള്ളം എടുത്തൊ. അമ്മുമ്മ വലിയ പാത്രത്തിൽ വെള്ളവുമായി വന്നു. അത് മേശമേൽ വെച്ച് അമ്മുമ്മ തിരിച്ചു പോയി. ഞാനോ അമ്മുമ്മയോ കഴിഞ്ഞ കാര്യത്തെക്കുറിച്ച് സംസാരിച്ചില്ല. അമ്മൂമ്മയുടെ മുഖത്തും ദുഃഖം നിഴലിച്ചിരുന്നു. കിടക്കുന്നതിനു മുമ്പ് മൂത്രമൊഴിക്കാൻ പുറത്തേക്ക് പോയെങ്കിലും, ആ മുറിയുടെ ഭാഗത്തേക്ക് നോക്കാൻ എൻറെ മനസ്സ് അനുവദിച്ചില്ല. അങ്ങോട്ടു നോക്കിയാൽ എനിക്ക് നിയന്ത്രിക്കാൻ പറ്റാതെ പൊട്ടിക്കരഞ്ഞു പോയാലോ എന്ന് കരുതിയാണ്. പുറത്തുപോയി മൂത്രമൊഴിച്ച് തിരിച്ചുവന്നു. വാതിലും അടച്ചു മുറിയിൽ കയറി കിടന്നു. രാത്രിയിൽ വീണ്ടും സീത വിളിച്ചു, ഞാൻ അറ്റൻഡ് ചെയ്തു. ഇവിടെ കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞുവെങ്കിലും എൻറെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കിയിട്ടൊ എന്തോ സീത കുത്തി കുത്തി ചോദിച്ചു. ഞാനപ്പോഴും കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു, അവസാനിപ്പിച്ച് ഫോൺ കട്ട് ചെയ്തു. രാത്രിയിൽ ഉറക്കം ശരിയാകുന്നുണ്ടായിരുന്നില്ല, ഇടക്കിടക്ക് ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. അതുകൊണ്ട് വെളുപ്പിന് തന്നെ എഴുന്നേറ്റ് ബ്രഷ് ചെയ്ത് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ച് പോകാനുള്ള തയ്യാറെടുപ്പിൽ എൻറെ ബാഗും സാധനങ്ങളും വണ്ടിയിൽ എടുത്തു വച്ചു. ഇനി അമ്മൂമ്മയെ ചിറ്റയുടെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കണം. ഞാൻ ഒഴിച്ച് ബാക്കി എല്ലാവർക്കും സമാധാനമായി. അവൾ വരെ എത്ര സമാധാനത്തോടെ കൂടിയാണ് ഇവിടെ നിന്നും ഇറങ്ങിപ്പോയത്. ഞാനൊരു നെടുവീർപ്പിട്ടു. അമ്മുമ്മ അമ്മാവൻറെ ബെഡ്റൂമിൽ നിന്നും എഴുന്നേറ്റു വന്ന് അടുക്കളയിൽ കയറി കട്ടന് വെള്ളം വച്ചു. ഞാൻ അമ്മുമ്മയുടെ അടുത്തേക്ക് ചെന്നു. ഞാൻ: ഇനി കട്ടൻ ഒന്നും വെക്കേണ്ട. രാവിലെ തന്നെ ചിറ്റയുടെ വീട്ടിലേക്ക് പോകാം, അവിടെ അമ്മൂമ്മയെ ആക്കിയിട്ട് വേണം എനിക്ക് തിരിച്ചു പോകാൻ. അമ്മൂമ്മ: എടാ, നീ എന്നെ ആക്കിയിട്ടു വേണ്ട….. ഞാൻ ഇതിനുമുമ്പും തനിച്ചാണ് അങ്ങോട്ട് പോയിട്ടുള്ളത്. പിന്നെ നീ എന്നെ അവിടെ ആക്കിയിട്ട്, ആ മുറിയിൽ കിടക്കുന്നവളെ എന്ത് ചെയ്യും. ഉടനെ ഞാൻ അടുക്കളയിൽ നിന്ന് ഇറങ്ങി ആ മുറിയുടെ വാതുക്കൽ എത്തി,

വാതിൽചാരിയിട്ടിട്ടുണ്ട്. ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, ചുവരിനോട് അഭിമുഖമായി ചരിഞ്ഞാണ് കിടക്കുന്നത്. ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടുണ്ട്, അതിൻറെ പ്രതിഫലം എന്ന നിലയിൽ തേങ്ങുന്ന പ്രതീതി ശരീരത്തിൽ കാണുന്നുണ്ട്. ഞാൻ ചെന്ന് കിടക്കുന്നതിന് അരികിലിരുന്ന് ചുമലിൽ തൊട്ടു, കൈ തട്ടി മാറ്റി. ഞാൻ ബലംപ്രയോഗിച്ച് നേരെ കിടത്തി, കണ്ണുകൾ കരഞ്ഞുകലങ്ങിയിട്ടുണ്ട്. അവൾ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. കിളി: അവർ എന്നെ ഭീഷണിപ്പെടുത്തി കൊണ്ട് പോയതാണ്. ഞാൻ അവരോടൊപ്പം ചെന്നില്ലെങ്കിൽ, മോനെ കൊന്നുകളയും എന്നാണ് അവർ പറഞ്ഞത്. അതു കേട്ടപ്പോൾ എനിക്ക് പേടിയായി. ഞാൻ: അതൊക്കെ അവരുടെ വെറുമൊരു അഭ്യാസം അല്ലേ. എന്താണ് അടുത്ത പരിപാടി? എൻറെ കൂടെ തിരുവനന്തപുരത്തേക്ക് പോരുന്നുണ്ടോ? ഞാൻ അമ്മുമ്മയോട് ഒന്ന് സംസാരിക്കട്ടെ. നിൻറെ അമ്മ എന്തു പറഞ്ഞിട്ട് പോയി. കിളി: നമുക്ക് ഇവിടെ വച്ച് വിവാഹിതരാകാം. അമ്മയ്ക്ക് എൻറെ വിവാഹം കാണണമെന്നുണ്ട്. വലിയമ്മയോട് സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ വല്യമ്മയുടെ കൂടെ നിന്നു കൊള്ളാം, ഓണത്തിന് വരുമ്പോൾ രണ്ടുമൂന്ന് ദിവസം ലീവെടുത്ത് വന്നാൽമതി. ഇവിടെ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ടി വിവാഹിതരാകാം. ഞാൻ അവളുടെ രണ്ടു കവിളിലും പിടിച്ച് നുള്ളി കൊണ്ട്. ഞാൻ: എൻറെ പൊന്നു പൈങ്കിളി പറയുന്നതുപോലെ. അപ്പോഴേക്കും അമ്മുമ്മ കട്ടനുമായി വന്നു. അമ്മൂമ്മയോട് കാര്യങ്ങളെല്ലാം സംസാരിച്ചു. കിളി ഇവിടെ നിൽക്കട്ടെ, ഇവിടെ വെച്ച് കല്യാണം നടത്തിയിട്ട് പോയാൽ മതി എന്ന് അമ്മുമ്മ പറഞ്ഞു. നാട്ടിൽ വച്ച് രജിസ്റ്റർ കഴിഞ്ഞ് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് താലികെട്ടും ഇങ്ങനെ തീരുമാനിച്ചു. അന്ന് ഉച്ചയ്ക്ക് തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സുധി വിളിച്ച് രജിസ്ട്രേഷനിലുള്ള അവനോട് ഓണം കഴിഞ്ഞുള്ള ദിവസം രജിസ്റ്ററിനുള്ള എല്ലാം അറേഞ്ച് ചെയ്തു. ഓണം കഴിഞ്ഞ് രജിസ്റ്റർ കഴിഞ്ഞാലും 15 ദിവസം നോട്ടീസ് ബോർഡിൽ ഇട്ട് ആർക്കും ഒബ്ജക്ഷൻ ഇല്ല എങ്കിൽ മാത്രമേ നിയമവിധേയമാകു. സീതയോട് എല്ലാ കാര്യങ്ങളും പറഞ്ഞു, അവൾക്ക് ചേച്ചിയെ കാണണമെന്നുണ്ട്. രജിസ്റ്റർ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇവിടെ വന്നിട്ട് പോകാം എന്ന് ഉറപ്പു കൊടുത്തു. ചെറിയ രീതിയിലുള്ള കല്യാണം ആണെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഡ്രസ്സും താലിമാലയും രണ്ടു കൈയിലും ഈ രണ്ടു വളയും വാങ്ങണം. അതിന് കുറച്ചു പൈസ അക്കൗണ്ടിൽ കിടപ്പുണ്ട്. കല്യാണം ഉറപ്പിച്ചപ്പോൾ ദിവസങ്ങൾക്കു പോകാൻ വല്ലാത്ത മടി. ഇതിനിടയിൽ അമ്മാവൻ വിളിച്ചിരുന്നു, അമ്മാവൻ എന്നോട് ഒരുപാട് ചൂടായി. നീയെന്താടാ അമ്മയെ കല്യാണം കഴിക്കാൻ പോവുകയാണോ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ദേഷ്യപ്പെട്ടു. എന്തു പറഞ്ഞിട്ടും അമ്മാവൻ വഴങ്ങുന്നുണ്ടായിരുന്നില്ല. നീ അവളെ കല്യാണം കഴിക്കുകയാണെങ്കിൽ ഇനി മേലിൽ അവിടെ കയറി പോകരുത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും ഈ കല്ല്യാണത്തിന് എതിർപ്പാണ്, എന്നാലും ഞാൻ ഇതുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചു. ഞാൻ ചേട്ടനോട് ചേച്ചിയോടും എൻറെ കല്യാണത്തിൻ്റെ കാര്യം പറഞ്ഞു. ഇതുവരെ എൻറെ പെണ്ണിനെ കുറിച്ച് ചേട്ടനോട് ചേച്ചിയുടെ പറയാത്തതിനാൽ, പെട്ടെന്ന് കേട്ടപ്പോൾ അവർക്ക് ആശ്ചര്യം. സീതയോട്

ഓണത്തിനു മുൻപുള്ള ദിവസം ഞാൻ പോകും, ഓണം കഴിഞ്ഞുള്ള വർക്കിലേക്ക് ഞങ്ങളുടെ രജിസ്റ്റർ ആണെന്നും അടുത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടും എന്ന് പറഞ്ഞു. അതുകഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞങ്ങൾ ഇങ്ങോട്ട് വരും. രണ്ടുദിവസം ഇവിടെയാണ്, അതുകഴിഞ്ഞ് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് ഞാൻ തിരിച്ചുപോരും എന്നും പറഞ്ഞു. സീത: അതെന്താണ് അണ്ണാ? രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു കൊണ്ടുപോയി ആക്കുന്നത്. ഞാൻ: താലികെട്ടും കല്യാണവും ഒക്കെ കഴിഞ്ഞെങ്കിലും നിയമവിധം ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആകണമെങ്കിൽ രണ്ടാഴ്ച കഴിയണം. അത് മുറ പോലെ തന്നെ നടക്കട്ടെ. കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ. ഇതൊക്കെ സീതയെ പറഞ്ഞു ധരിപ്പിച്ചു. ദിവസം ഒച്ചിഴയുന്നതുപോലെയാണ് ഇഴഞ്ഞുനീങ്ങുന്നത്.

ഓണത്തിൻറെ അവധിക്ക് ശേഷം ഞാൻ മൂന്നു ദിവസം ലീവ് എടുത്തു പൂരാടത്തിന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. നേരത്തേ തന്നെ കിളിയോടും അമ്മുമ്മയോടും വൈകുന്നേരം 3 മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറഞ്ഞിരുന്നു. ഞാൻ രണ്ടര ആയപ്പോഴേക്കും വീടെത്തി, ഉടൻ കുളിച്ച് ഫ്രഷായി അവരെയും കൂട്ടി തൃശ്ശൂർക്ക് പോയി. അവിടെ ഇമ്മാനുവൽ സിൽക്സ് നിന്നും കല്യാണസാരിയും മറ്റ് അടിവസ്ത്രങ്ങളും, വീട്ടിൽ ഇടാനുള്ള 6 ജോഡി ചുരിദാറും നാല് ജോഡി നല്ല ചുരിദാറും രണ്ടു ബെഡ്ഷീറ്റും അതിന് മാച്ച് ചെയ്യുന്ന പില്ലോ കവറും വാങ്ങി. ജ്വല്ലറിയിൽ നിന്ന് താലിയുംമാലയും നാലു വളയും ജിമിക്കിയും എടുത്ത്, പുറത്തുനിന്ന് ഭക്ഷണം കഴിച്ച് രാത്രി 8 മണിയോടെ വീട്ടിലെത്തി. ഞങ്ങൾ മൂന്നു പേരും കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നതിനുശേഷം അമ്മൂമ്മ കിടക്കാനായി മുറിയിൽ കയറി വാതിലടച്ചു. ഞങ്ങൾ രണ്ടു പേരും പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മയുടെ മുറിയിൽനിന്നും കൂർക്കംവലി ഉയരാൻ തുടങ്ങി. ഇതു കേട്ടതോടെ കിളിക്ക് മയക്കമായി, അവൾ എൻറെ മടിയിൽ കിടന്നു നെഞ്ചിലെ രോമങ്ങളിൽ വിരൽ കയറ്റി വലിക്കാൻ തുടങ്ങി. എൻറെ ഷർട്ട് ബട്ടൻസ് അഴിച്ച് മുലക്കണ്ണിൽ നുള്ളി. ഞാൻ അവളെ എഴുന്നേൽപ്പിച്ച് എൻറെ കൈകളിൽ വട്ടം എടുത്തു അമ്മാവൻറെ ബെഡ് റൂമിലേക്ക് നടന്നു. കട്ടിലിൽ കൊണ്ടുപോയി കിടത്തി അതിനുശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. കട്ടൻ അരികിലെത്തിയപ്പോൾ അവൾ നാണത്താൽ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു. ഞാനവളുടെ അരികിൽ ശരീരത്തിൽ സ്പർശിക്കാതെ കിടന്നു, കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതിരുന്നതിനാൽ കിളി തല ഉയർത്തി നോക്കി. ഞാൻ ഗൗനിക്കാതെ കിടന്നതിനാൽ പിണങ്ങി ചുവരിനോട് ചേർന്ന് കിടന്നു. ഞാനും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, ഞാൻ കട്ടിലിൻ്റെ ഈ അറ്റത്തേക്ക് നീങ്ങി തിരിഞ്ഞുകിടന്നു. ഒടുക്കം രണ്ടുപേരും തോറ്റ് ഒരേസമയം തിരിഞ്ഞു, അവളുടെ കയ്യിൻ്റെ മുറിവ് ഭേദമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ സൂക്ഷിച്ചാണ് അവളെ പുണർന്നത്, അവളെന്നെ വാരിപ്പുണർന്നപ്പോൾ കൈ എവിടെയോ തട്ടി സ് ….. അയ്യോ…. എന്ന് കരയാൻ ഭാവിച്ചെങ്കിലും പെട്ടെന്ന് നിർത്തി. ഞാൻ: എന്തേ വേദനിച്ചോ?

കിളി: ഏയ് ഇല്ല. ഞാൻ: നുണ പറയല്ലേടി. പിന്നെ എന്തിനാ കരയാൻ തുടങ്ങിയത്. അതിനു മറുപടി പറയാതെ ചുണ്ടിലൊരു ചുംബനമാണ് തന്നത്. അതിനുശേഷം അവൾ നാണിച്ചു തിരിഞ്ഞുകിടന്നു. ഞാൻ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം നൽകിയപ്പോൾ അവൾ പൂത്തുലഞ്ഞത് പോലെ ഒരു തോന്നൽ. ഞാൻ അവളെ വീണ്ടും തിരിച്ച് നേരെ കിടത്തി, മുഖം തിരിച്ചാണ് കിടന്നത്. ഈ പെണ്ണിന് കല്യാണമടുത്തപ്പോൾ നാണം കൂടി. നേരത്തെ അവൾ എൻറെ മാറിൽ നിന്ന് മാറില്ലായിരുന്നു, ഇപ്പോൾ നേരെ നോക്കാൻ പോലും നാണം. അവളുടെ മുഖം ഞാൻ തിരിച്ചു, കീഴ്ച്ചുണ്ട് കടിച്ചു കണ്ണടച്ച് കിടക്കുന്നു. അവളുടെ സ്വതന്ത്രമായിരുന്ന മേൽചുണ്ട് ചുണ്ടുകളാൽ കവർന്നു ചപ്പിയപ്പോൾ അവൾ എൻറെ കീഴ്ച്ചുണ്ട് പല്ലുകൾ കൊണ്ട് പതിയെ കടിച്ചു. അവളെന്നെ വലിച്ച് അവളുടെ മുകളിലേക്ക് കിടത്തി, ഞാൻ സൈഡിലേക്ക് കിടക്കാൻ ശ്രമിച്ചപ്പോൾ അവളിലേക്ക് കൂടുതൽ ഇറുകി പുണർന്നു. ഞാൻ: എന്താടി പെണ്ണേ നിനക്ക് ഇത്ര നാണം? കിളി: മ്ചീ…. ഞാൻ: പിന്നെ എൻറെ പെണ്ണ് ആകെ പൂത്തുലഞ്ഞല്ലൊ? കിളി: എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ: 3 – 4 ദിവസം കഴിയുമ്പോൾ ഞാൻ നിൻറെ ഭർത്താവാകുകയാണ്, നീ എൻറെ ഭാര്യയും. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ലിത്. ഞാൻ കിളിയുടെ മുകളിൽ നിന്നും ഇറങ്ങി അരികിൽ കെട്ടിപ്പിടിച്ചു കിടന്നു. കിളി: എന്നാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്? ഞാൻ: നമ്മുടെ രജിസ്റ്റർ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് പോകും. സീതയുടെ വീട്ടിൽ ഒരു ദിവസം തങ്ങി നമ്മൾ തിരിച്ചു പോരും. കിളി: അതല്ല എന്നെ സ്ഥിരമായി കൊണ്ടുപോകുന്നത് എന്നാണ് ? ഞാൻ: രജിസ്റ്റർ ചെയ്ത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞാലെ നമ്മൾ ഭാര്യഭർത്താക്കന്മാരാകു. അതുകൊണ്ട് രണ്ടാഴ്ച ഇവിടെ നിൽക്കണം. കിളി: ഇല്ല, ഞാൻ നിൽക്കില്ല. എനിക്കിനിയും കാത്തുനിൽക്കാൻ വയ്യ. ഇന്നുമുതലെങ്കിൽ ഇന്നുമുതൽ ഞാൻ മോൻറെതാകാൻ കൊതിക്കുകയാണ്. ഞാൻ: നീയെന്നേ എൻറെതായതാണ്. കിളി: ഇനിയും ഒരു കാത്തിരിപ്പ് എനിക്ക് വയ്യ. അതൊക്കെ നിയമപരമായി തന്നെ നടന്നോളും, ഞാനും വരും. ഞാൻ: എൻറെ മോളെ, ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നുള്ള കാര്യം മറക്കരുത്. എനിക്ക് ഈ നിയമങ്ങളൊക്കെ ബാധകമാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ, ജോലിയെ കുറച്ചുനാളത്തേക്കെങ്കിലും ബാധിക്കാതിരിക്കില്ല. നിൻറെ ആങ്ങളമാർക്കൊക്കെ നമ്മുടെ ബന്ധത്തിന് പൂർണ്ണ സമ്മതമാണല്ലോ, അവർ ആരെങ്കിലും ആയാലും മതി. അതുകൊണ്ട് എൻറെ മോള് രണ്ടാഴ്ച ഒന്നു ക്ഷമിക്ക്.

കിളി: ഞാൻ എണ്ണി കൊണ്ടിരിക്കും. ഞാൻ: എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല, എത്രയും പെട്ടെന്ന് എനിക്ക് നിന്നെ സ്വന്തമാക്കണം. കിളി: രജിസ്റ്റർ ചെയ്തു അമ്പലത്തിൽ വച്ച് താലികെട്ടി കഴിഞ്ഞാൽ, ഞാൻ മോൻറെ സ്വന്തമല്ലേ? ഞാൻ: അതിന് ഇപ്പോഴും നീ എൻറെ സ്വന്തമല്ലേ. കിളി: എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ……. നിനക്ക് എന്നെ പൂർണമായും സമർപ്പിക്കുകയല്ലേ. ഞാൻ: അതൊക്കെ ശരിതന്നെ. പക്ഷേ നമ്മൾ നിയമപരമായി. ഉടനെ കിളി എൻറെ വായപൊത്തി. കിളി: നിയമപരം……… എന്തു നിയമപരം. എൻറെ കഴുത്തിൽ താലി കെട്ടി കഴിഞ്ഞാൽ നീ എൻറെ ഭർത്താവാണ്. അതിൽ കൂടുതൽ ആയിട്ട് എനിക്കൊന്നും അറിയണ്ട. ഇപ്പോൾ എന്തു ചെയ്തു വന്നാലും ഒരു രേഖ കടന്നു കഴിഞ്ഞാൽ ഉടൻ നീ പറയും, എൻറെ കഴുത്തിൽ താലി കെട്ടിയിട്ടേ എന്നെ സ്വീകരിക്കുവെന്ന്. അതുമതി എൻറെ കഴുത്തിൽ താലികെട്ടിയിട്ട് എന്നെ സ്വീകരിച്ചാൽ മതി. എനിക്കിനി ഒന്നും കേൾക്കണ്ട. ഇതു പറഞ്ഞു ആള് പിണങ്ങി തിരിഞ്ഞുകിടന്നു. ഞാൻ അരികിലേക്ക് ചെന്നു തോളിൽ പിടിച്ചപ്പോൾ കൈ തട്ടി മാറ്റി. ഞാൻ: എൻറെ പൊന്നോ……. ഞാൻ സമ്മതിച്ചു. ഞാൻ വീണ്ടും കെട്ടിപ്പിടിക്കാൻ കൈകൊണ്ട് ചെന്നപ്പോൾ വീണ്ടും തട്ടി. പിന്നെ ഒന്നും നോക്കിയില്ല അവളെ മുറുകെ കെട്ടിപ്പിടിച്ച്, വലതുകാൽ അവളുടെ മേലെ വെച്ചു ഇറുകെ പുണർന്നു. അവളിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതിരുന്നതിനാൽ അങ്ങനെ കിടന്നു ഉറങ്ങി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി, രജിസ്റ്റർ ചെയ്യേണ്ട ദിവസമായി. അന്നുതന്നെ രാവിലെ അമ്പലത്തിൽ വച്ച് താലികെട്ടാണ്, ആരും ഉണ്ടായിരുന്നില്ല അമ്മൂമ്മയും കിളിയുടെ അമ്മയും ചിറ്റയും കുഞ്ഞച്ചനും. ചിറ്റയാണ് അവളെ കല്യാണ സാരി ഉടുപ്പിച്ചത്, വാടാമല്ലി കളർ സാരി. അത് ഉടുത്ത് മുല്ലപ്പൂ വച്ച് ഒരുങ്ങി വന്നപ്പോൾ ഒന്ന് കാണണം മച്ചാനെ. അടുത്ത് തന്നെയാണ് അമ്പലം, നടക്കാവുന്ന ദൂരം ആയതിനാൽ ഞങ്ങൾ നടന്നു. അവിടെ നേരത്തെ പറഞ്ഞു വെച്ചിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. താലി കെട്ടുമ്പോൾ അവളെന്നെ ഒന്ന് നോക്കി, അതിനർത്ഥം അവൾക്കും എനിക്കും മനസ്സിലായി. അവിടെവച്ച് അവളെ സിന്ദൂരം ചാർത്തി. അമ്പലത്തിൽ നിന്നും ഇറങ്ങി വീട്ടിലെത്തി പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങളും ചിറ്റയും കുഞ്ഞച്ചനും കൂടെ രജിസ്റ്റർ ഓഫീസിലേക്ക് പോയി. അവിടെ ചെന്ന് അവനെ കണ്ടപ്പോൾ കാര്യങ്ങളൊക്കെ എല്ലാം ശരിയാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അവിടെ ഒരു മണിക്കൂർ ചെലവായി. വീടെത്തിയപ്പോൾ 12:00 മണി, ചെറിയൊരു സദ്യ പോലെ ഒരുക്കിയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് അത് കഴിച്ച് ഇത്രയും കുഞ്ഞച്ചനും വീട്ടിലേക്ക് തിരിച്ചു പോയി. അമ്മൂമ്മയും അവളുടെ അമ്മയും അമ്മൂമ്മയുടെ മുറിയിലേക്ക് കയറി. ഞങ്ങൾ അമ്മാവൻറെ ബെഡ്റൂമിലേക്ക് കയറി വാതിൽ ചാരി, അവൾ കല്യാണസാരി മാറ്റുമ്പോൾ. കിളി: എനിക്ക് ഇനി പഴയതുപോലെ പാവാടയും ബ്ലൗസും ധരിക്കാൻ പറ്റില്ല.

ഇപ്പോൾ ഞാൻ എന്താണ് ധരിക്കേണ്ടത്. അന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോൾ വീട്ടിൽ ഇടാൻ അവൾക്ക് ആറ് ജോഡി ചുരിദാർ എടുത്തതാണ്. എന്നിട്ടാണ് ഈ ചോദ്യം. ഞാൻ: ഇനിയിപ്പോൾ ലൈസൻസ് ആയില്ലേ ഒന്നും ഇട്ടില്ലെങ്കിലും കുഴപ്പമില്ല. കിളി: അച്ചോടാ……. കിളി ചുവന്ന കളർ ടോപ്പും പച്ചക്കളർ ബോട്ടവും ആയിട്ടുള്ള ചുരിദാർ ധരിച്ചു. അവളുടെ നെറ്റിയിലെ സിന്ദൂരം കണ്ടപ്പോൾ ഒരു വ്യത്യാസം പോലെ, പെണ്ണ് ആകെ മാറി. ഞങ്ങൾ രണ്ടുപേരും കട്ടിലിൽ ചെന്ന് ഇരുന്നു. ഞാൻ: ഇന്നു കൂടി നീയാ പാവാടയും ബ്ലൗസും ധരിക്കണം. കിളി: അതെന്തിനാ? ഞാൻ: ഇന്നു നീ ആ പഴയ കിളിയായി വരണം. ആ വസ്ത്രത്തിൽ നിന്നും ഇന്ന് രാത്രി നിന്നെ ഞാൻ മോചിപ്പിക്കും അത് കഴിഞ്ഞാൽ നീ എൻറെ പുത്തൻ പെണ്ണായി. ഞാനവളെ വലതു കൈകൊണ്ട് ചുറ്റിപ്പിടിച്ച് വയറിൽ ഒന്നമർത്തി കിളി: അയ്യോടാ, ചെക്കൻ്റ ഒരു പൂതി. ഞാൻ: ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേ, സിനിമയിലൊക്കെ കാണുന്നതുപോലെ പാലുകൊണ്ട് നീ വരില്ലേ. കിളി: പാല്. വേണമെങ്കിൽ ഒരു ഗ്ലാസ് കട്ടൻ ചായ തരാം. ഞാൻ: നിൻറെ ആ പഴയ റൊമാൻസ് ഒക്കെ പോയോ? കിളി: എൻ്റെ ചെക്കന് പെട്ടെന്ന് ഫീൽ ആയോ? എൻറെ മോന് പാലു കുടിക്കാൻ ഇത്രയും ആഗ്രഹം ആണോ? ഞാൻ: ഞാൻ വെറുതേ പറഞ്ഞതല്ലേ? കിളി: എൻറെ മോൻറെ എല്ലാ ആഗ്രഹങ്ങളും ഇന്ന് ഞാൻ തീർത്തു തരുന്നുണ്ട്. അവൾ എന്നെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ കട്ടിലിൽ വട്ടമാണ് കിടക്കുന്നത്. അവൾ എൻറെ മുകളിലേക്ക് കയറി ഷർട്ടിൻ്റെ ബട്ടൻസ് അഴിച്ചു, രണ്ടു സൈഡിലേക്കും മാറ്റി. എൻറെ നെഞ്ചിൽ മുഖം ഇട്ട് ഉരക്കാൻ തുടങ്ങി, ചുണ്ടുകൾ പതിയെ സഞ്ചരിച്ചു തുടങ്ങി. എൻറെ രണ്ടു മുലകളും ചപ്പി വലിച്ചു. എൻറെ നിയന്ത്രണങ്ങൾ കൈവിട്ടു പോകും എന്ന അവസ്ഥയിലായി, അവളുടെ ചുണ്ട് വീണ്ടും പതിയെ താഴേക്ക് സഞ്ചരിക്കാൻ തുടങ്ങി. വയറ്റിൽ എത്തിയ മുഖം, നാക്കുകൊണ്ട് നക്കാൻതുടങ്ങി. ഞാൻ അവളെ വലിച്ച് മുകളിലേക്ക് ആക്കി ചുണ്ടുകൾ ചപ്പി നുണഞ്ഞു. ശ്വാസം കിട്ടാതെ വന്നപ്പോൾ വിട്ടകന്നു. കിളി: എൻറെ ചുണ്ട് മുറിഞ്ഞു എന്നു തോന്നുന്നു. ഞാൻ: ഇനി ഇന്ന് രാത്രി എവിടെയെല്ലാം മുറിയാൻ കിടക്കുന്നു. കിളി: ഉവ്വടാ ഇങ്ങോട്ട് വന്നേര്…… ഞാൻ: നിന്നെ ഇന്ന് ഞാൻ മൊത്തമായി വിഴുങ്ങും. കിളി: വിഴുങ്ങിക്കൊ…… നാളെ എന്താണ് പരിപാടി?

ഞാൻ: നാളെ രാവിലെ തന്നെ നമ്മൾ ഇവിടെ നിന്ന് പുറപ്പെടുന്നു. ബ്രേക്ക്ഫാസ്റ്റ് ഒക്കെ പുറത്തു നിന്നു. അമ്മയോട് നിൻറെ അമ്മയോടും ഈ വിവരം പറഞ്ഞിട്ടില്ല. അത് നീ തന്നെ പറഞ്ഞേര്. പോകുന്നവഴി വേണമെങ്കിൽ നിൻറെ അമ്മായിയമ്മയെ ഒന്ന് കേറി കാണാം. എന്നെ നെഞ്ചിൽ ഒന്നു നുള്ളി. കിളി: വേണ്ട, ഒരു വിഷയം ഉണ്ടാക്കണ്ട. ഞാൻ: അതൊക്കെ നിൻറെ ഇഷ്ടം. കിളി: ഏകദേശം എത്ര മണിക്ക് ഇറങ്ങണം. എത്ര ജോഡി ഡ്രസ്സ് എടുത്തു വെക്കണം. ഞാൻ: എൻറെ കുറച്ച് ഡ്രസ്സ് അവിടെ റൂമിൽ കിടപ്പുണ്ട്, രണ്ടു ജോഡി എടുത്തു വെച്ചേക്കു. നിനക്ക് മൂന്നു ജോഡി എടുത്തോ. കിളി: എത്ര ദിവസത്തെക്കാണ്? ഈ സമയം ഒക്കെ എൻറെ നെഞ്ചിൽ രോമത്തിലൂടെ കൈ ഓടിക്കുകയാണ്. ഞാൻ: ഒരു ദിവസം അല്ലെങ്കിൽ രണ്ട്. കിളി: സീതയുടെ വീട്ടിലേക്ക് അല്ലേ? ഞാൻ: അതെ. സമയം നാലു മണി ആകാറായി എന്നു തോന്നുന്നു, മോൾ എഴുന്നേറ്റുപോയി നല്ലൊരു ചായ ഇട്ട് എല്ലാവർക്കും താ. കിളി എന്നിട്ടും മുനിഞ്ഞ് നെഞ്ചിലേക്ക് തലവെച്ചു കിടന്നു. ഞാൻ: എടി പെൺകൊച്ചെ, എഴുന്നേറ്റുപോയില്ലെങ്കിൽ നിനക്ക് നല്ല അടി കിട്ടും. എന്നിട്ടും പോകാൻ കൂട്ടാക്കാതിരുന്ന കിളിയേ ഞാൻ തള്ളിവിട്ടു. അവരുടെ വാതിൽ ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. ഞാൻ ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്, കിടന്നിരുന്ന ബെഡ് പുതിയ ഷീറ്റ് തിരിച്ചിരിക്കുന്നു. അതിനെ തന്നെ തലയിണ കവറും. അന്ന് ഡ്രസ്സ് വാങ്ങാൻ പോയപ്പോൾ രണ്ടു ബെഡ്ഷീറ്റും അതിൻറെ തലയണ കവറും വാങ്ങിയിരുന്നു. അതിലൊന്നാണ് ഈ വിരിച്ചിരിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കിളി ചായ ഡൈനിംഗ് ടേബിളിൽ കൊണ്ടുവന്ന് വെച്ചു. അവരുടെ മുറിയുടെ വാതിലിൽ കിളി മുട്ടി വിളിച്ചു, അവർ എഴുന്നേറ്റു വന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു, അതിനിടയിൽ കിളി തിരുവനന്തപുരം യാത്ര അവരോട് പറഞ്ഞു. കിളിയുടെ അമ്മ: നാളെ തന്നെ പോണോ? മറ്റൊരു ദിവസം പോയാൽ പോരെ? ഞാൻ: മറ്റൊരു ദിവസം ആകുമ്പോൾ, എനിക്ക് ജോലിക്ക് പോകേണ്ട ദിവസം ആകും. അതുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ ഞാൻ കിളിയെകൊണ്ട് പോകും. അമ്മ: എന്നാൽ പിന്നെ അപ്പോൾ പോയാൽ പോരെ? ഞാൻ: ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ ഒരു വീട്ടിൽ പോകാൻ ഉണ്ട്. നാളെ ചെല്ലാം എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. അമ്മ: നാളെ പോയിട്ട് നിങ്ങൾ എപ്പോൾ വരും. ഞാൻ: ഒരു ദിവസത്തെ പ്ലാൻ ചെയ്തിരിക്കുന്നത്, അല്ലെങ്കിൽ അടുത്ത ദിവസം കൂടി നിൽക്കും. അമ്മ: നിങ്ങൾ വന്നിട്ട് പോകാനാണ് ചോദിച്ചത്. ഞാൻ: ഏതായാലും രണ്ടാഴ്ച ഇവിടെ നിൽക്ക്, കിളിയെ ഞാൻ കൊണ്ട് പോയിട്ട് പോകാം. അമ്മ: ഇതുതന്നെ, ഞാൻ നിർബന്ധം പിടിച്ചത് കൊണ്ടാണ്. ഞാൻ: ഏതായാലും ഞങ്ങൾ പോയിട്ട് വരട്ടെ എന്നിട്ട് തീരുമാനിക്കാം.

അമ്മൂമ്മ: നീ ഇവിടെയും കൊണ്ട് രണ്ടാഴ്ച കഴിഞ്ഞ് പോകുമ്പോൾ അവിടെ താമസിക്കാനുള്ള സൗകര്യം ഒക്കെ ഉണ്ടോ? ഞാൻ: തൽക്കാലം ഉണ്ട്. ഞങ്ങൾ രണ്ടുപേർ താമസിച്ചിരുന്നു ആ സ്ഥലമാണ്, ഇപ്പോൾ ഞാൻ തനിച്ചാണ്. അമ്മൂമ്മ: അത് നിങ്ങൾ രണ്ട് ആണുങ്ങൾ അല്ലേ? ഞാൻ: അടുത്തുതന്നെ ചേട്ടനും ചേച്ചിയും സീതയും ഉണ്ടല്ലോ, അവരുടെ കോമ്പൗണ്ടിൽ തന്നെയാണ് ഈ വീടും. അമ്മുമ്മ: അല്ലെങ്കിൽ അവൾ ഇവിടെ നിൽക്കട്ടെ, ആഴ്ചയിൽ നീ വന്നാൽ മതിയല്ലോ? ഇത് കേട്ടപ്പോൾ ഉണ്ടക്കണ്ണി അമ്മുമ്മയെ തുറിച്ചു നോക്കുന്നുണ്ട്. ഞാനും കരുതി ഒന്ന് വട്ടു പിടിപ്പിക്കുക തന്നെ. ഞാൻ: അമ്മുമ്മയ്ക്ക് നിർബന്ധമാണെങ്കിൽ അങ്ങനെ ആലോചിക്കാം.. ഇതു കേട്ടതോടെ കിളി മുഖം വീർപ്പിച്ച് എഴുന്നേറ്റുപോയി. അടുക്കളയിലേക്ക് ഞാൻ എത്തി നോക്കിയപ്പോൾ അവിടെനിന്ന് എന്തോ ആംഗ്യം കാണിക്കുന്നു. ചുണ്ടു കൊണ്ട് പിറുപിറുക്കുന്നുണ്ട്. എന്തായാലും ആ ദേഷ്യം കാണാൻ നല്ല ചന്തമുണ്ട്. ഞാൻ അത് നോക്കി രസിച്ച് ഇരിക്കുന്നതിനിടയിൽ അമ്മൂമ്മ: എടാ, നാളെ പോകുന്ന വഴിയിൽ ഒന്നു വീട്ടിൽ കയറിയിട്ട് പോ. ഞാൻ: എന്തിനാണ് അമ്മൂമ്മെ പോകുന്നപോക്കിൽ മനസ്സമാധാനം കളയുന്നത്. അമ്മൂമ്മ: എന്തായാലും നിൻറെ അച്ഛനും അമ്മയും അല്ലേ, അവർ എന്തെങ്കിലും പറഞ്ഞാലും ക്ഷമിച്ചേക്ക്. പോകുന്ന വഴി അല്ലേ മോനെ ഒന്നും കയറിയിട്ടു പോ. ഞാൻ: അമ്മുമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ കയറാം. ഇതുകേട്ടപ്പോൾ കിളിയുടെ അമ്മ: നിങ്ങൾ പോകുന്നതിന് മുൻപ് ഒരു ദിവസം അവളുടെ അച്ഛനെ വന്നു ഒന്ന് കാണണം. മക്കളുടെ നിർബന്ധത്തിനു വഴങ്ങി വരാതിരുന്നതാണ്. ഞാൻ: ഞങ്ങൾ അവിടെ വന്നാൽ ഒരു വിഷയം ഉണ്ടാവില്ലെ? നിങ്ങളുടെ ആൺമക്കൾ പ്രശ്നം ഉണ്ടാക്കിയാൽ എന്ത് ചെയ്യും. അമ്മ: അങ്ങനെയൊന്നും ഉണ്ടാവില്ല മോനെ. ഞാൻ: എനിക്ക് വന്നു കാണുന്നതിന് വിരോധമൊന്നുമില്ല. ഞങ്ങൾ വരാം. മോനെ അവരോട് ഒന്നും തോന്നേണ്ട, ഇങ്ങനെ ഒരു ബന്ധത്തിന് ആരും സമ്മതിക്കില്ല. ഞാൻ: എനിക്ക് ഇവളെ മറക്കാൻ കഴിയില്ല. അമ്മ: അതൊക്കെ പോട്ടെ, കഴിഞ്ഞതു കഴിഞ്ഞു. ഞങ്ങൾ അങ്ങനെ ഒരു ഓരോന്ന് സംസാരിച്ചു സമയം പോയതറിഞ്ഞില്ല. വിളക്ക് കത്തിക്കാൻ സമയമായി, അതാ കളി വിളക്കുമായി. കിളി: ദീപം……. ദീപം……. ദീപം. വിളക്കുവച്ച് എല്ലാവരും തൊഴുതു. അമ്മുമ്മയും കിളിയും അമ്മയും ടിവി കാണാൻ ഇരുന്നു. അതിനിടയിൽ സീത വിളിച്ചു. ഞാൻ ഫോണുമായി പുറത്തേക്കിറങ്ങി. സീത: ഹലോ അണ്ണാ ഞാൻ: ഹലോ സീത: കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു അണ്ണാ? കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. ഞാൻ: കുഴപ്പമൊന്നുമില്ല.

സീത: നാളെ വരില്ലേ? ഞാൻ: ഉറപ്പായും. സീത: എവിടെ നമ്മുടെ അണ്ണി? ഞാൻ: അവർ അകത്ത് ടി വി കാണുകയാണ്. ഞാൻ പുറത്തേക്കിറങ്ങിയിട്ടും കിളി പുറകെ വന്നില്ല, അന്നേരം പറഞ്ഞത് കൊണ്ടെന്നു തോന്നുന്നു. കക്ഷി കലിപ്പിലാണ്. സീത: ഫോൺ ഒന്ന് കൊടുത്തേ അണ്ണാ. ഞാൻ ഫോണുമായി അകത്തേക്ക് ചെന്നു, എന്നെ കണ്ടിട്ടും ഗൗനിച്ചില്ല. ഞാൻ അവളെ തോണ്ടി വിളിച്ചു ഫോൺ കൊടുത്തു. അതുമായി കിളി മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. ഞാൻ പുറത്തേക്കിറങ്ങി വണ്ടി തുടച്ചു, രാവിലെ പോകാൻ ഉള്ളതുകൊണ്ട് സമയം കിട്ടിയെന്ന് വരില്ല. വണ്ടി തുടച്ചു കഴിഞ്ഞു ഗേറ്റും കൂട്ടി അകത്തേക്ക് കയറി. അപ്പോഴും അവരുടെ ഫോൺ വിളി കഴിഞ്ഞിട്ട് ഉണ്ടായിരുന്നില്ല. ടിവിയിലെ സീരിയൽ കാണുന്നത് എനിക്കിഷ്ടം അല്ലാത്തതിനാൽ ഞാൻ എൻറെ പഴയ മുറിയിൽ കയറി കിടന്നു. ആരോ വന്ന് എന്നെ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. നോക്കുമ്പോൾ കിളി, ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്നു പറഞ്ഞു വെട്ടിത്തിരിഞ്ഞു നടന്നു. ഈ പെണ്ണിനെ കൊണ്ട് തോറ്റു, നിസ്സാര കാര്യം മതി പെട്ടെന്ന് ദേഷ്യം വരാൻ. ഇവൾ ഇന്ന് ദേഷ്യപ്പെട്ട് എവിടെ വരെ പോകും എന്ന് നോക്കട്ടെ. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, കിളി എൻറെ മുഖത്തേക്ക് നോക്കുന്നില്ല. എല്ലാം കഴിഞ്ഞു ഞാൻ അമ്മാവൻറെ ബെഡ്റൂമിൽ കയറി കട്ടിലിൽ കിടന്നു. അവർ അവരുടെ മുറിയിൽ കയറി വാതിലടച്ചു. കിളി വന്നത് പാവാടയും ബ്ലൗസും ധരിച്ചാണ്. കിളി വാതിൽ അടച്ചു കുറ്റിയിട്ടു, കട്ടിലിൽ കിടന്നിരുന്ന ഒരു ബെഡ്ഷീറ്റ് എടുത്ത് തറയിൽ വിരിച്ച് ഒരു തലയണയും എടുത്ത് താഴെ കിടന്നു. ഞാനും കരുതി അമ്പടി കള്ളി ഇവളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം. അപ്പോൾ കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞതാണ് താലികെട്ടി കഴിഞ്ഞാൽ എല്ലാം എനിക്ക് ഉള്ളതാണെന്ന്. എന്നിട്ട് അവളുടെ കിടപ്പുകണ്ടോ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. ഞാൻ കട്ടിലിനരുകിൽ കിടന്നു, എനിക്ക് വിപരീതമായാണ് അവൾ കിടക്കുന്നത്. ഞാൻ നോക്കുമ്പോൾ ആൾ ഉറങ്ങിയിട്ടില്ല, ഞാൻ പതിയെ തോണ്ടി എൻറെ കൈ തട്ടിമാറ്റി. ഞാൻ വീണ്ടും അവളുടെ കഴുത്തിലൂടെ കൈ ഓടിച്ചു, വീണ്ടും തട്ടിമാറ്റി. ഞാനവളുടെ പക്കിൽ കൈവച്ചു ഒന്നമർത്തി, വീണ്ടും തട്ടിമാറ്റി. ഞാൻ അവളെ ബലംപ്രയോഗിച്ച് തിരിച്ചു കിടത്താൻ നോക്കി, രക്ഷയില്ല. ഞാൻ എഴുന്നേറ്റു തറയിൽ നിന്നും അവളെ കൈകളിൽ വട്ടം പൊക്കി കട്ടിലിൽ കിടത്തി. അവൾ തിരിഞ്ഞ് ചുമരിലേക്ക് ചേർന്ന് അതേ കിടപ്പു തന്നെ. ഞാൻ അവളുടെ പിൻകഴുത്തിൽ നാക്കുകൊണ്ട് ഒന്നു ഉഴിഞ്ഞു, അവൾ കമഴ്ന്ന് മുഖം തലയിണയിൽ പൂഴ്ത്തിവച്ച് രണ്ടു കൈകൾ കൊണ്ടും തലയണയിൽ അള്ളിപ്പിടിച്ചു. എൻറെ നാക്ക് ഇഴഞ്ഞ് അവളുടെ ഇടതു കാതിൽ എത്തി കമ്മലിട്ട് തട്ടിൽ ഉഴിഞ്ഞ് ചപ്പി വലിച്ചു. അവളുടെ കൈകൾ തലയിണയിൽ മുറുകി

മുഖത്തോടു ചേർത്തു. അവളുടെ ശ്വാസഗതി കൂടിക്കൊണ്ടിരുന്നു. ഞാൻ നോക്കിയപ്പോൾ അവൾ തലയിണയിൽ കടിച്ചുപിടിച്ച് ഇരിക്കുന്നു. എൻറെ കൈ ബ്ലൗസിൻറെ അടിയിൽ കൂടി കടത്തി വയറിൻ്റെ വലതുഭാഗത്ത് ചെറുതായി ഒന്ന് അമർത്തി. ഞാൻ എഴുന്നേറ്റു അവളുടെ പാവാട പതിയെ മുട്ടുവരെ ഉയർത്തി, കാൽപ്പാദത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. അതിൻറെ പ്രതിഫലനം കാലുകളിൽ കാണാനായി, കാലുകളിൽ ഉള്ള നനുനനുത്ത കുഞ്ഞ് രോമങ്ങൾ എഴുന്നു നിന്നു. എൻറെ ചുണ്ടുകൾ കാലിലൂടെ കണങ്കാലിൽ എത്തി അവിടെനിന്നും മേലോട്ട് സഞ്ചരിച്ച് മുട്ടുവരെ എത്തിയപ്പോൾ ആൾ പെട്ടെന്ന് തിരിഞ്ഞു നേരേ കിടന്നു. എന്നിട്ടും എൻറെ ചുണ്ടുകൾ മുട്ടിൽ നിന്ന് പാവാട ഉയർത്തി വെൺതുടകളിൽ എത്തിയപ്പോൾ, അവൾ തല ഉയർത്തി എന്നെ വലിച്ചു അവളുടെ മേലെ കിടത്തി. കിളി: എടാ കള്ളാ……. നിനക്ക് ഞാൻ തരൂല. എന്നെ നീ കൊണ്ടു പോകില്ലല്ലോ? നിനക്ക് എന്നെ വേണ്ടാഞ്ഞിട്ടാ അല്ലേ ഇവിടെ നിറുത്തി കൊണ്ടു പോകും എന്ന് പറയുന്നത്. ഞാൻ: നീ തരൂന്നില്ലെങ്കിൽ ഞാൻ കട്ടു തിന്നും. കിളി: കട്ട് തിന്നാൻ ഇങ്ങോട്ട് വാ, ചട്ടകം പഴുപ്പിച്ചു ചുണ്ടത്ത് വെക്കും. ഞാൻ: കട്ടു തിന്നുന്നത് ചുണ്ട് അല്ല മോളെ. കിളി: പിന്നെ എന്താടാ മോനേ ഞാൻ: നിൻറെ മോനാണ്. കിളി: മോൻ ആയാലും മോൾ ആയാലും ഇങ്ങോട്ട് വരട്ടെ, കാണിച്ചു കൊടുക്കുന്നുണ്ട്. ഞാൻ: അതു തന്നെയാണ് എനിക്കും വേണ്ടത്. കിളി: എന്ത്? ഞാൻ: കാണിച്ചു തരാം എന്ന് പറഞ്ഞത്. കിളി: ഛീ ….. ഞാൻ: എന്തായി? ഒന്നും മിണ്ടാതെ എൻറെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്നു. ഞാൻ: എന്തായി നാവിറങ്ങിപ്പോയോ? കിളി: എന്നെ കൊണ്ടുപോകാൻ ഇഷ്ടമില്ലെങ്കിൽ വേണ്ട……… അവൾ കരയാനുള്ള ലക്ഷണമാണ്. ഞാനവളുടെ തലമുടിയിൽ എൻറെ കൈ വിരലുകൾ ഓടിച്ചു. ഞാൻ: എടി പൊട്ടി പെണ്ണേ, ഞാൻ വെറുതെ തമാശക്ക് പറഞ്ഞതല്ലേ. എൻറെ പെണ്ണിനെ ഇവിടെ തനിച്ചാക്കിയിട്ട് ഞാൻ പോകുമോ. കിളി: തമാശയായിട്ടാണ് എങ്കിലും അവരുടെ മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ അവർ എന്തു വിചാരിച്ചു കാണും. കല്യാണം കഴിഞ്ഞു ഒരു ദിവസം പോലും ആയിട്ടില്ല. അതിനുമുമ്പ് എന്നെ ഇവിടെ നിർത്തി കൊണ്ടുപോകാമെന്ന്. ഞാൻ: നീ ഒന്നു നിർത്തിയെ. ഞാൻ എന്തോ തമാശ പറഞ്ഞെന്നു കരുതി ഇന്നത്തെ ദിവസം നശിപ്പിക്കാൻ. അല്ല, നിൻറെ കഴുത്തിൽ താലി കെട്ടിയാൽ അന്നുതന്നെ എന്തൊക്കെയോ തരാമെന്ന് പറഞ്ഞിരുന്നല്ലോ? അതൊക്കെ എവിടെ? കിളി: എൻറെ മോനെ, നീയന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലൊ ഏതോ 14 ദിവസത്തെ കാര്യമോ നിയമമോ എന്തോ? അതൊക്കെ എവിടെപ്പോയി? ഞാൻ: എടി പെണ്ണേ, മനുഷ്യൻറെ ക്ഷമയെ പരീക്ഷിക്കരുത്. കിളി: അതു തന്നെയാണ് എനിക്കും പറയാനുള്ളത്. എൻ്റെ ക്ഷമയെ പരീക്ഷിക്കരുത്.

ഞാൻ: നിനക്കെന്തു ക്ഷമയാണെഡി. ഞാൻ അന്ന് ചെയ്തതുപോലെ ചെയ്യേണ്ടി വരുമോ ദൈവമേ. കിളി: നീ അന്ന് ചെയ്തതുപോലെ ചെയ്താൽ ഇവിടെ ചോരക്കളി നടക്കും. ഞാൻ: ചോര ഒക്കെ അന്ന് കണ്ടതാടി, അതു പറഞ്ഞു എന്നെ പേടിപ്പിക്കേണ്ട. കിളി: എടാ മണുക്കൂസെ, ഞാൻ കുറച്ചുമുമ്പ് ഔട്ടായി. പാവാടയും ബ്ലൗസും ധരിക്കാൻ തുടങ്ങുമ്പോഴാണ് അറിയുന്നത്. പിന്നെ നിൻറെ ആഗ്രഹം അല്ലേ എന്ന് കരുതി അതും ധരിച്ച് വന്നിട്ട് താഴെ കിടന്നത് അതുകൊണ്ടാണ്. എനിക്ക് ഭയങ്കര വിഷമം ഉണ്ടടാ…… ഞാനായിട്ട് നിന്നെ ആശിസിപ്പിച്ചു. അവൾ കരയാൻ തുടങ്ങി. ഞാൻ: അതൊന്നും കുഴപ്പമില്ലെടി……. ഇപ്പോൾ നമ്മൾ ഒന്നായില്ലേ ഇനിയെന്ത്? അപ്പോൾ നാളത്തെ പോക്ക്? കിളി: അവരോട് വരാമെന്ന് പറഞ്ഞതല്ലേ? അവർക്ക് ബുദ്ധിമുട്ടാകുമൊ? ഞാൻ: രാവിലെ തന്നെ ചീതമ്മയെ വിളിക്കാം. യാത്ര ചെയ്യുന്നതിന് മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ? കിളി: വണ്ടിയിൽ അല്ലേ. കുഴപ്പമൊന്നുമില്ല. ഞാൻ: അവർ കുഴപ്പം ഒന്നും പറഞ്ഞില്ലെങ്കിൽ രാവിലെ പുറപ്പെടാം. ചരിഞ്ഞു കിടന്നിരുന്ന എൻറെ കൈത്തണ്ടയിലേക്ക് കിളി കയറിക്കിടന്നു. ഞാൻ വലതു കൈകൊണ്ട് അവളെ ചേർത്തു പിടിച്ചു. കിളി: എൻറെ മോൻ ഒരുപാട് ആഗ്രഹിച്ചതാണ്, പക്ഷേ……. ഞാൻ: അതൊന്നും കുഴപ്പമില്ലെടീ…… എന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങു…… കിളി: എന്നാലും…… ഞാൻ: ഒരു എന്നാലും ഇല്ല. കിടന്നുറങ്ങാൻ നോക്ക്. കിളി: എടാ, നിനക്ക് എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഞാൻ ബ്ലൗസ് അഴിച്ചു തരാം……. എന്തെങ്കിലും ചെയ്തൊ. ഞാൻ അവളുടെ വായ പൊത്തി. ഞാൻ: എടി, ഞാൻ അന്ന് ചെയ്തത് വലിയ തെറ്റാണ്. അതോർത്ത് ഞാൻ ഇപ്പോഴും പശ്ചാത്തപിക്കുകയാണ്. നിൻ്റെ പൂർണ്ണ സമ്മതത്തോടെ, നിൻറെയും കൂടി സംതൃപ്തിയോടെയാണ് എനിക്ക് വേണ്ടത്. അതുകൊണ്ട് എൻറെ മോള് ഇപ്പോൾ കിടന്നുറങ്ങു. രാവിലെ തന്നെ യാത്ര ചെയ്യാൻ ഉള്ളതല്ലേ. എൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഇറുകെ പുണർന്നു കിടന്നു.

എൻറെ നെഞ്ചിൽ ഒരു നുള്ള് കിട്ടിയപ്പോഴാണ് എഴുന്നേൽക്കുന്നത്. കുളിച്ച് തലയിൽ തോർത്ത് ചുറ്റി, ലൈറ്റ് ഗ്രേ കളറിൽ സിൽവർ എംബ്രോയ്ഡറി ചെയ്ത ചുരിദാർ ധരിച്ചിട്ടുണ്ട്. ഷാൾ ഇല്ലാത്തതിനാൽ ആനയുടെ മസ്തകത്തിൽ നെറ്റിപ്പട്ടം പോലെ അവളുടെ വലിയ മാറിടത്തിൽ എൻറെ താലിമാല കിടക്കുന്നു. ഞാൻ ഇങ്ങനെ നോക്കി കിടക്കുമ്പോൾ കിളി: മാഷേ, നമുക്ക് പോകണ്ടേ? ഇങ്ങനെ കിടന്നാൽ എങ്ങനെ, നെറ്റ് കുളിക്ക്. ഞാൻ: ഇങ്ങോട്ട് വന്നേടി പെണ്ണേ, ഇവിടെ വന്നു കിടക്ക്. കിളി: രാവിലെ എഴുന്നേറ്റ് സീതയെ ഒന്ന് വിളിക്ക്, ഞാൻ സംസാരിക്കാം. എന്നിട്ട്

വേണം പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ഞാൻ: ഓ….. ഞാൻ അതു മറന്നു, ഇവിടെ കൊടി കുത്തി ഇരിക്കുകയല്ലേ. ഞാൻ എഴുന്നേറ്റു ഫോണെടുത്ത് സീതയെ വിളിച്ചു, സീത ഫോൺ അറ്റൻഡ് ചെയ്തു. ഞാൻ കിളിക്ക് ഫോൺ കൊടുത്തു, അവൾ അതുമായി പുറത്തേക്കിറങ്ങി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു. കിളി: വേഗമാകട്ടെ, കുളിക്ക് പോകണ്ടേ. സീത പറഞ്ഞു നിങ്ങൾ വണ്ടിക്ക് അല്ലേ വരുന്നത്, ഇവിടെ അതൊന്നും കുഴപ്പമില്ല. ഞാൻ കുളിക്കാനും മറ്റുള്ള കാര്യങ്ങൾക്കുമായി പോയി. എല്ലാം കഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ രണ്ടാം അമ്മമാർക്കും കഴിക്കാനുള്ള ചായയും പലഹാരവും കിളി റെഡിയാക്കിയിട്ടുണ്ട്. ഒരു ഗ്ലാസ് ചായ തന്നിട്ട് എനിക്ക് ഇടാൻ ഉള്ള ഡ്രസ്സ് എടുത്തു വച്ചു. ഇതൊക്കെയാണ് കല്യാണം കഴിഞ്ഞാൽ ഉള്ള ഗുണങ്ങൾ. ആള് തലയിലെ തോർത്ത് അഴിച്ചു കളഞ്ഞ് മുടി ഒന്നുകൂടി തുടച്ചു. അപ്പോഴാണ് രണ്ട് അമ്മമാരും എഴുന്നേറ്റ് വരുന്നത്, അവർ ഞങ്ങൾ രണ്ടുപേരേയും ഒന്നു നോക്കി. ഞാൻ ചായ കുടിച്ച ഗ്ലാസ് ടേബിളിൽ വച്ച് റെഡിയാവാൻ മുറിയിലേക്ക് കയറി. അവളും എന്നോടൊപ്പം മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ് ഇടുന്ന അതിനിടയിൽ അവൾ മുടി ഒതുക്കി സ്ലൈഡ് കുത്തി നെറ്റിയിൽ ഒരു പൊട്ടും സിന്ദൂരം ചാർത്തി തിരയുമ്പോൾ ഞാൻ ഷർട്ടിൻ്റെ ബട്ടൻസ് ഇടുകയായിരുന്നു. എൻറെ അരികിൽ വന്ന് ബാക്കി ബട്ടൻസ് ഇട്ടു തന്ന ഷർട്ടിന് ഷോൾഡറിൽ പിടിച്ച് നേരെയാക്കി. എന്നിട്ട് എൻറെ മുഖത്തേക്ക് നാസിയ ഭാവേന ഒന്നു നോക്കി, കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരു ചുംബനം കൊടുത്തു. അത് കിട്ടിക്കഴിഞ്ഞപ്പോൾ അവൾ നാണിച്ച് പുറത്തേക്ക് നടന്നു. കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക ഭാവം ആണ്. ഇത്രയും ദിവസം കണ്ട പെണ്ണേ അല്ല, ഒരു പ്രത്യേക സൗന്ദര്യം. ഞങ്ങൾ ഒരുങ്ങി രണ്ട് അമ്മമാരോടും യാത്ര പറഞ്ഞു ഇറങ്ങി. യാത്രക്കിടയിൽ അങ്കമാലി എത്തിയപ്പോൾ ഞാൻ: നമുക്കൊന്നു വീട്ടിൽ കയറിയാലോ? കിളി: അതു വേണോ, ഒരു യാത്ര പോകുമ്പോൾ മനസ്സിന് ടെൻഷൻ ഉണ്ടാക്കേണ്ട. തിരിച്ചു വരുമ്പോൾ കയറാം. ഞാനും ആലോചിച്ചു ശരിയാണ്, കയറിയാൽ അത്ര നല്ല സുഖം ആയിരിക്കുകയില്ല. ഇത്രയും ദൂരം യാത്ര ചെയ്യുന്നതിനാൽ കിളിയുടെ മുഖത്ത് സന്തോഷമാണ്. ഞാൻ: ഇതിനുമുമ്പ് ദൂരെയെവിടെയെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? കിളി: പിന്നില്ലേ, ഞാൻ എൻറെ ഷിബു ചേട്ടനുമായി അടൂർ വന്നിട്ടുണ്ടല്ലോ? അവൾ എന്നെ കീരി പിടിപ്പിക്കാൻ പറഞ്ഞതാണെങ്കിലും, എനിക്ക് ഫീൽ ചെയ്തു. അതുകണ്ട് കിളി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഞാൻ പിന്നെ ഒന്നും ചോദിക്കാതെ ആയി. വർക്കിംഗ് ഡേ ആയതുകൊണ്ട് രാവിലെ തന്നെ നല്ല ബ്ലോക്ക് ഉണ്ടായിരുന്നു. ഞാൻ മിണ്ടാതിരുന്നത് കൊണ്ട് അരൂർ പാലം കഴിഞ്ഞപ്പോൾ കിളി: എന്താണ് മാഷേ എന്നെ പട്ടിണി ഇടാനാണോ ഭാവം? അപ്പോഴാണ് ഞാൻ സമയം നോക്കുന്നത് പത്തുമണി ആയിരിക്കുന്നു. അടുത്ത നല്ല റസ്റ്റോറൻറ് നോക്കി ഒതുക്കി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. അവൾ എൻറെ കയ്യിൽ വന്നു തൂങ്ങി റസ്റ്റോറൻറിനകത്തേക്ക് കയറി ഫാമിലി റൂമിൽ ഇരുന്നു. ഓപ്പോസിറ്റ് സൈഡിൽ ആണ് ഇരുന്നിരുന്നത് അവൾ അവളുടെ കീഴ്ചുണ്ട് കടിച്ചു

കാണിച്ചു. അവളുടെ കാലു കൊണ്ട് എൻറെ പാൻറിന് അകത്തേക്ക് കടത്തി കാലിൽ ചൊറിയാൻ തുടങ്ങി. ഞാൻ വലിയ ഭാവം കൊടുത്തില്ല, അവൾ കളിപ്പിക്കാൻ വേണ്ടി ആണെങ്കിലും എൻറെ ഷിബു ചേട്ടൻ എന്നു പറഞ്ഞത് എനിക്കത്ര പിടിച്ചില്ല. അതിനിടയിൽ വെയിറ്റർ വന്നു ഓർഡർ സ്വീകരിച്ച് തിരിച്ചുപോയി, ഇഡലിയാണ് പറഞ്ഞത്. എൻറെ കീഴ് ചുണ്ടിൽ കയറി പിടിച്ചിട്ട് കൈ അവളുടെ ചുണ്ടിൽ മുത്തി. ഫാമിലി റൂമിൽ ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളു. വെയിറ്റർ ഇഡലിയുമായി വന്നു. ഇഡലി കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്നെ തോണ്ടിയിട്ട് ഒരു കഷണം എടുത്ത് കാണിച്ചിട്ട് വേണൊ എന്ന് കണ്ണുകൊണ്ട് ചോദിച്ചു. ഞാൻ മുഖം കുമ്പിട്ടിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ഒരു കഷണം ഇഡലി എടുത്ത് സാമ്പാറിൽ മുക്കി പിടിച്ച് വെള്ളം കുടിക്കുന്നതിനിടയിൽ അവൾ എഴുന്നേറ്റ് വന്ന് അത് വായിൽ ആക്കി. എന്നിട്ട് അവളുടെ സീറ്റിൽ പോയിരുന് കഴിക്കാൻ തുടങ്ങി. റസ്റ്റോറൻ്റിൽ നിന്നിറങ്ങുമ്പോൾ സീത വിളിച്ചു. ഞങ്ങൾ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചുവെന്ന് പറഞ്ഞപ്പോൾ അത്രയെ ആയുള്ളു എന്ന് വേവലാതിപ്പെട്ടു. വണ്ടിയിൽ കയറി കുറച്ചു യാത്ര ചെയ്തപ്പോൾ കാളി: മോന്, ഞാൻ പറഞ്ഞതു വേദനിപ്പിച്ചൊ? സോറിഡാ……. ഒന്നും മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകും. ഞാൻ: നിനക്ക് നിൻ്റെ ഷിബു ചേട്ടൻ ഉണ്ടെങ്കിൽ എന്തിനാണ് എൻ്റെ കൂടെ വന്നത്? അവൻ്റെ കൂടെ പോയാൽ പോരായിരുന്നൊ? അവൻ നിനക്ക് നല്ല മാച്ചാണ്. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്. ഞാനും അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞപ്പോൾ അവളുടെ ഭാവം മാറി, ഭദ്രകാളിയായി. മുഖമൊക്കെ കയറ്റി പിടിച്ച് കണ്ണൊക്കെ ചുവന്നു.പിന്നെ അവൾ എന്നെ നോക്കുന്നില്ല, പുറത്തെ കാഴ്ചകളൊക്കെ കണ്ടിരുന്നു. ഞാൻ ഗിയർ മാറുന്ന സമയത്ത് അവളുടെ തുടയിൽ അമർത്തും ഉടനെ കൈ തട്ടി മാറ്റും.ഏകദേശം 11:30 ആയപ്പോൾ ഒരു ബേക്കറിയുടെ മുന്നിൽ നിർത്തി ഞാൻ ഇറങ്ങി അവൾ ഇറങ്ങിയില്ല. ഞാൻ ഡോറിനടുത്ത് ചെന്ന് തുറന്നു എന്നിട്ടും തഥൈവ, ഞാൻ: എന്താണ് വേണ്ടത്? ജ്യൂസ് മതിയല്ലോ? ആള് കയ്യും കെട്ടി നേരെ നോക്കിയിരുന്നു. ഞാൻ പോയി രണ്ട് മുസമ്പി ജ്യൂസ് പറഞ്ഞു. ഞാൻ കൊണ്ടുപോയി കൊടുത്താൽ കുടിക്കില്ല എന്നറിയാവുന്നതുകൊണ്ട് കടയിലെ പയ്യൻ വശം കൊടുത്തു വിട്ടു. തീരെ നിവർത്തി ഇല്ലാത്തതു കൊണ്ട് വാങ്ങി കുടിച്ചു. ക്യാഷും കൊടുത്ത് വണ്ടിയുടെ അടുത്ത് ചെന്ന് അവൾ ഇരുന്ന സൈഡിലെ ഡോർ അടച്ച് ഡ്രൈവർ സീറ്റിൽ കയറിയിരുന്നു വണ്ടിയെടുത്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ആൾ ഉറക്കമായി, ഞാൻ വണ്ടി ഒതുക്കി ഇറങ്ങി അവളുടെ സീറ്റ് ബെൽറ്റിട്ടു സീറ്റ് ചരിച്ചിട്ടപ്പോൾ ഞെട്ടിയെഴുന്നേറ്റു എന്നെ നോക്കി. ഞാൻ വീണ്ടും എടുത്തു മുന്നോട്ട് പോയി, കുറച്ചു നേരം എഴുന്നേറ്റിരുന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്ക്. പാവം. വിഷമിപ്പിക്കണ്ടായിരുന്നു, ഈ വിഷയത്തിൽ ഒരുപാട് ടെൻഷൻ അടിച്ചിട്ടുണ്ട്. ഇപ്പോൾ 1 മണി കഴിഞ്ഞു, സീതയോട് വൈകുന്നേരം എത്തുകയുള്ളു എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൊല്ലം ആയി ഭക്ഷണം കഴിക്കാൻ ഏതെങ്കിലും നല്ല ഹോട്ടൽ നോക്കണം. നല്ല ഹോട്ടൽ നോക്കി വണ്ടി ഒതുക്കി, കിളിയെ തട്ടി വിളിച്ചു. നല്ല ബോധംകെട്ടുറങ്ങുകയായിരുന്നു, ഞെട്ടി എഴുന്നേറ്റ് ചുറ്റും നോക്കി. ഞാൻ: വിശക്കുന്നില്ലെ വാ ഭക്ഷണം കഴിക്കാം.ഇത് നല്ല ഹോട്ടലാണ് ബാത്ത് റൂമിൽ പോവണ്ടെ? ഇറങ്ങ്. ഞാൻ എൻ്റെയും കിളിയുടേയും സീറ്റ് ബെൽറ്റൂരി, ഞാനിറങ്ങി കിളിയുടെ ഡോറിനടുത്ത് ചെന്ന് തുറന്ന് സീറ്റ് നേരെയാക്കി.ഞാൻ റിസപ്ഷനടുത്ത് ചെന്ന് ബാത്ത് റൂം അന്വേഷിച്ചു, അയാൾ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കിട്ടിയേയും

കൊണ്ട് പോയി. എല്ലാം കഴിഞ്ഞ് കിളി പുറത്തു വന്ന് ഫാമിലി റൂമിൽ കയറി. ഞാൻ: എന്താണ് കഴിക്കാൻ വേണ്ടത്? ആളുടെ കലിപ്പ് മാറയിട്ടില്ല, മിണ്ടിയില്ല. വെയിറ്റർ വന്നപ്പോൾ ഒരു ചിക്കൻ ബിരിയാണിയും ഒരു ഫിഷ് കറി ഊണും പറഞ്ഞു.ഇത് കേട്ടപ്പോൾ എൻ്റെ മുഖത്തേക്ക് നോക്കി, ഞാൻ ചുണ്ട് കൂർപ്പിച്ച് ‘ഉമ്മ’ എന്ന് കാണിച്ചു. ആള് വലിയ ചൂടിലാണ്, തല വെട്ടിച്ചു കളഞ്ഞു. വെയിറ്റർ വന്നപ്പോൾ ബിരിയാണി കിളിയുടെ മുമ്പിൽ വെക്കാൻ പറഞ്ഞു. ആള് ഇതുവരെ ഇങ്ങിനെയൊരു യാത്ര ചെയ്യുകയൊ ഒന്നുമുണ്ടായിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സമയം കക്ഷി എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്. ഞാൻ: എന്താണ് ഒരു ഐസ്ക്രീം കൂടി ആയാലൊ? മിണ്ടാതിരിക്കുകയാണ്. ഞാൻ: ഒന്നും മിണ്ടാതിരുന്നാൽ എങ്ങിനെ? പിണക്കമൊക്കെ മാറ്റു പെണ്ണേ. വീണ്ടും തഥൈവ. ഞാൻ: നമ്മൾ ഒരു യാത്ര പോവുകയല്ലെ ?ഇത്രയും നേരം എൻ്റെ പെണ്ണ് അടുത്ത് ഉണ്ടായിട്ടും, ഞാൻ ഒറ്റക്കിരുന്ന് ഡ്രൈവ് ചെയ്യുന്ന പോലെയാണ് തോന്നിയത്. ഇനിയും അങ്ങിനെ മതിയെങ്കിൽ വണ്ടിയിൽ കയറുമ്പോൾ ബാക്കിൽ കയറിക്കിടന്ന് ഉറങ്ങിക്കൊ, അതാണ് നല്ലത്.കാരണം ഉറങ്ങുന്ന ഒരാൾ അടുത്തിരുന്നാൽ ഓടിക്കുന്ന ആൾക്കും ഉറക്കം വരും. ഞാൻ വെയിറ്ററെ വിളിച്ച് ഒരു ഐസ്ക്രീം കൂടി ഓർഡർ കൊടുത്തു.ഭക്ഷണം കഴിച്ച് വാഷ് ചെയ്തു വന്ന് ഇരുന്നപ്പോൾ ഐസ്ക്രീം വന്നു.അത് അയാൾ കൃത്യമായി കളിയുടെ മുമ്പിൽ വെച്ച് തിരിച്ചു പോയി. കിളി ഐസ്ക്രീമിൻ്റെ ടോപ് തുറന്നു, എന്നെ നോക്കി. സ്പൂണിൽ ഐസ്ക്രീം എടുത്ത് എൻ്റെ നേരെ നീട്ടി, അവളുടെ മുഖത്ത് നോക്കിയപ്പോൾ ഒരു കള്ളച്ചിരി. ഞാൻ ആ ഐസ്ക്രീം ചപ്പിയെടുത്തു, വീണ്ടും കോരി എൻറെ നേരെ നീട്ടി. ഞാൻ നുണയാൻ ചുണ്ടുമായ് ചെന്നപ്പോൾ, ചുണ്ടിൽ തേച്ചിട്ട് എഴുന്നേറ്റ് വന്ന് ചുണ്ട് നുണഞ്ഞു. അപ്പോഴേക്കും വെയിറ്റർ ബില്ലുമായി വന്നു, ക്യാഷ് വെയിറ്ററെ എല്പിച്ച് ടിപ്പും കൊടുത്ത് ഞങ്ങളിറങ്ങി. കിളി: ഇനി എത്ര സമയം എടുക്കും ഞാൻ: ബ്ലോക്ക് കിട്ടിയില്ലയെങ്കിൽ 2 മണിക്കൂർ. എന്താണ് ബോർ അടിച്ചൊ? കിളി: അതല്ല.വെറുതെ ചോദിച്ചെന്ന് മാത്രം. യാത്രയിൽ കിളി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു,അതു കൊണ്ട് ഡ്രൈവിംഗ് ബോറടിച്ചില്ല.തിരുവനന്തപുരത്ത് കയറിയപ്പോൾ കിളി: സീതക്ക് ഒന്നും എടുത്തില്ലല്ലൊ? ഏതെങ്കിലും നല്ല ടെക്സ്റ്റൈൽസിൽ കയറി ചുരിദാർ എടുക്കാം. ഞാൻ പോത്തീസിൻ്റ മുമ്പിൽ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി. കിളി തന്നെ സെലക്ട് ചെയ്തു, അനാർക്കലി മോഡൽ നല്ല ഭംഗിയുണ്ട്.അടുത്ത് തന്നെയുള്ള ബേക്കറിയിൽ നിന്നും കുറച്ച് സീറ്റ്സും വാങ്ങി. ഞങ്ങൾ സീതയുടെ വീട്ടിലെത്തുമ്പോൾ നാലുമണി, സീത കിളിയെ കണ്ടപ്പോൾ ഓടിവന്നു

കെട്ടിപ്പിടിച്ചു. സീത: ചേച്ചി, ഈ അണ്ണൻ വല്ല പ്രശ്നവുമുണ്ടാക്കിയൊ? കിളി എന്നെ നോക്കി കിളി: ഞാൻ പറയട്ടെ? അപ്പോഴേക്കും ചേട്ടനും ചേച്ചിയും ഇറങ്ങി വന്നു. ഞാനവരോട് സംസാരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവർ രണ്ടുപേരും പുറത്തുനിന്ന് എന്തൊക്കെയോ പറയുന്നുണ്ട്, ഞാൻ താമസിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ച് സീത എന്തോപറയുന്നു. കുറച്ചുകഴിഞ്ഞ് അവർ രണ്ടുപേരും അകത്തേക്ക് വന്നു. സീത: എവിടെ വണ്ടിയുടെ താക്കോൽ സാധനങ്ങളൊക്കെ എടുത്തു റൂമിൽ വെക്കാം. ഞാൻ വണ്ടിയുടെ താക്കോൽ സീത ഏൽപ്പിച്ചു. അവർ രണ്ടുപേരും ഇറങ്ങിപ്പോയി വണ്ടി തുറന്ന് സാധനങ്ങളൊക്കെ എടുത്തു ഒരു മുറിയിൽ കൊണ്ടുപോയി വെച്ചു. അവരുടെ വീടിൻറെ രൂപരേഖ ഞാൻ പറഞ്ഞിട്ടില്ല. മൂന്ന് ബെഡ്റൂമും ഹാളും അടുക്കളയും വർക് ഏരിയയും ചേർന്നതാണ് അവരുടെ വീട്. രണ്ട് ബെഡ്റൂം അറ്റാച്ഡാണ്. അകത്ത് തന്നെ ഒരു കോമൺ ബാത്ത് റൂമുണ്ട്. അതിൽ ബാത്റൂം അറ്റാച്ചഡ് ആയ ഒരു റൂമിലാണ് ബാഗ് കൊണ്ടുപോയി വെച്ചത്. അവർ രണ്ടുപേരും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. ഞാൻ ചേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ചേച്ചി ചായക്ക് വെച്ചു. എൻറെ ഈ വിഷയങ്ങളൊക്കെ കാരണം സുധിയുടെ കാര്യമൊന്നും തിരക്കി ഇരുന്നില്ല. ചേട്ടൻ പറഞ്ഞാണ് അറിയുന്നത് സുധിയുടെ വീട്ടുകാർ, ലക്ഷ്മിയുടെ വീട്ടുകാരുമായി സംസാരിച്ചു കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തി. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആയിട്ട് കല്യാണം ഉണ്ടാവും. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ചേച്ചി ചായയുമായി വന്നു. ചേച്ചി: എടി കൊച്ചുങ്ങളെ, വന്നു ചായ കുടിക്ക്. ചേച്ചി വാതിൽ പോയി തട്ടി. കിളിയും സീതയും ഇറങ്ങി വന്നു, കിളി ധരിച്ചിരുന്ന ചുരിദാർ മാറ്റി വേറൊന്ന് എടുത്തിട്ടു. സീത: ചേച്ചിക്ക് അണ്ണൻ താമസിക്കുന്ന സ്ഥലം ഒന്നു കാണണമെന്ന്. ഞങ്ങൾ അവിടെ വരെ ഒന്ന് പോയിട്ട് വരട്ടെ. ചേച്ചി: നിങ്ങൾ ചായ കുടിച്ചിട്ട് പോകു അല്ലെങ്കിൽ അതു തണുത്തു പോകും. പിന്നെ മഴക്കാറ് വെച്ചിട്ടുണ്ട്, മഴ പെയ്യും മുൻപേ തിരിച്ചു വരണം. അവർ ചായ എടുത്തു കുടിച്ച് ഇറങ്ങി.ഞാൻ ഡ്രസ് മാറാൻ റൂമിലേക്ക് കയറി, ഡ്രസ്സ് മാറി ഇറങ്ങി വന്നപ്പോഴേക്കും അവരും എത്തി. അവർ വന്നു കയറിയതും മഴ തകർത്തു പെയ്യാൻ തുടങ്ങി. സീത: ചേച്ചിക്ക് വീട് ഇഷ്ടപ്പെട്ടു. അപ്പോൾ എത്രയും പെട്ടെന്ന് ചേച്ചിയെ ഇങ്ങോട്ട് കൊണ്ടുവരിക. പിന്നെ അണ്ണാ നമ്മുടെ ക്ലാസ് ഒരുപാട് നഷ്ടപ്പെട്ടു. ഇനി സമയം കളയണ്ട വന്നാലുടൻ തുടങ്ങാം. ഇതൊക്കെ കേട്ട് കിളി അന്തംവിട്ടു നിൽക്കുകയാണ്. ആ നിൽപ്പ് കണ്ടപ്പോൾ

സീത: ചേച്ചി, അണ്ണൻ ചില അഭ്യാസങ്ങൾ ഒക്കെ പഠിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്ന് ചേച്ചിയുടെ ആങ്ങളയേയും, ആ മരങ്ങോടനേയും അടിച്ച് താഴെ ഇട്ടത്. കിളി അപ്പോൾ എൻറെ മുഖത്തേക്ക് നോക്കി, സീത എന്തൊക്കെയാണ് ഈ പറയുന്നത് എന്ന് ഓർത്ത്. സീത: ഞാനാണ് അണ്ണൻറെ ഗുരു. അപ്പോഴും കിളിക്ക് ഒന്നും മനസ്സിലായില്ല. കിളിയുടെ ഈ നിൽപ്പ് കണ്ടപ്പോൾ സീത പൊട്ടിച്ചിരിച്ചു. ആട്ടിൻകാഷ്ട്ടവും കൂർക്ക കിഴങ്ങും തിരിച്ചറിയാൻ പാടില്ലാത്ത ആളോട് അഭ്യാസം എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകുമൊ ഞാൻ: ചീതമ്മെ, ഞാൻ ഒന്നും പറഞ്ഞിട്ടില്ല. സാവധാനം ഞാൻ പറഞ്ഞു കൊടുത്തോളാം. സീത: നാളെ എന്താണ് പരിപാടി? ഞാൻ: ചീതമ്മയാണ് ഞങ്ങളുടെ ഗൈഡ്, റൂട്ട് തീരുമാനിച്ചൊ ഞങ്ങൾ റെഡി. അല്ലേ കിളി . കിളിയും സമ്മതിച്ചു. സീത: വേളി ബീച്ച്, അതുകഴിഞ്ഞ് പൊന്മുടി അതല്ലേ അണ്ണാ നല്ലത്. പറ്റുകയാണെങ്കിൽ വർക്കലയിലും പോകാം. രാവിലെതന്നെ ഇറങ്ങുന്നു. ഭക്ഷണവും മറ്റും പുറത്തുനിന്നു. ഞാൻ: ഓക്കേ, നമ്മൾ എല്ലാവരും ഒരുമിച്ച് നാളെ ഒരു ഔട്ടിംഗിന് പോകുന്നു. ചേട്ടൻ: നാളെ എനിക്ക് കുറച്ചു പരിപാടികൾ ഉണ്ട്, ഞാൻ ഇല്ല. നിങ്ങൾ പോയിട്ട് വരു…… ചേച്ചിയും അത് ശരിവെച്ചു. ചേച്ചി: നിങ്ങൾ മൂന്നു പേരും കൂടി പോയാൽ മതി. ഞാൻ: നാളെ ചേട്ടൻ അല്ലേ പരിപാടി ഉള്ളൂ, ചേച്ചിക്ക് ഞങ്ങളുടെ കൂടെ വരാമല്ലോ. ചേച്ചി: എനിക്ക് വെയില് കൊണ്ട് നടക്കുന്നത് ശരിയാവില്ല. നിങ്ങൾ മൂന്നു പേരും കൂടി പോയാൽ മതി. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി പോകാൻ തീരുമാനിച്ചു. അതിരാവിലെ തന്നെ പുറപ്പെടണം എന്ന് സീത പറഞ്ഞു. സീത: നാളെ ഈ മഴ നമ്മുടെ പരിപാടികൾ ഒക്കെ അവതാളത്തിൽ ആക്കുമോ? ഏതായാലും നേരം വെളുക്കട്ടെ. വാ അമ്മേ നമുക്ക് ഭക്ഷണം എടുക്കാം, അവർ യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും. അവർ മൂന്നു പേരും അടുക്കളയിലേക്ക് പോയി. പുറത്ത് മഴ തകർത്തു പെയ്യുകയാണ്. നല്ല തണുപ്പും യാത്ര ചെയ്ത് ക്ഷീണവും കൊണ്ട് കിടക്കണമെന്ന് കുറച്ചു നേരമായി ചിന്തിക്കുന്നു. മഴയായതുകൊണ്ട് എല്ലാവരും പെട്ടെന്ന് കിടന്നു.