ഏട്ടനെ എനിക്കിഷ്ടാ 1

പ്രിയരേ, സ്വയം വരം എന്ന കഥക്ക് തന്ന സ്വീകാര്യതക്ക് വളരെ നന്ദി.. വീണ്ടും ഒരു
കൊച്ചു കഥയുമായി വരികയാണ്… തല്ലും തലോടലും ഒരുപോലെ സ്വാഗതം..പക്ഷെ ഈ കഥയുടെ ഒരു
ഭാഗം 1984 ലാണ്. ഞാൻ ജനിക്കുന്നതിനും ഏറെ കാലം മുൻപ്.. മറ്റൊരു ഭാഗം ഞാൻ ഇനിയും
ചെന്നെത്തിയിട്ടില്ലാത്ത വാർദ്ധക്യത്തിന്റെ ആരംഭകാലഘട്ടവും..

സ്വയംവരത്തിലെ സംഭാഷണങ്ങൾ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ മിക്കവരോടും പറയട്ടെ സംസാരം
വളരെ കുറവാണ്, പ്രത്യേകിച്ച് ഈ പാർട്ടിൽ..

ശരിക്കും ഒരു പരീക്ഷണം തന്നെയാണ് പരമാവധി നാല് ഭാഗം മാത്രം വരുന്ന ഈ കഥക്ക്…
പ്രതീക്ഷിച്ച നിലവാരം ഇല്ലെങ്കിൽ സദയം ക്ഷമിക്കുക..

♥️♥️♥️♥️♥️♥️♥️

💞സ്നേഹതീരം💞

♥️♥️♥️♥️♥️♥️♥️

ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ ഒരു തൃശൂർ പാലക്കാട് അതിർത്തി ഗ്രാമം..

“അച്ഛാ ഞാൻ ഇറങ്ങാണ്ട്ട്ടോ.”

അച്ഛന്റെ കാലിൽ കുനിഞ്ഞു തൊട്ട് വണങ്ങികൊണ്ടു പാർവതി പറഞ്ഞു..

അടുത്ത നിമിഷം തന്നെ അവളെ ഇരു ചുമലിലും പിടിച്ചു ഉയർത്തികൊണ്ട് ആ സാധു പറഞ്ഞു.

“അച്ഛന്റെ അനുഗ്രഹം മോൾക്ക് എപ്പോളും ണ്ടാവും.. അമ്മയോട് പറഞ്ഞോ ന്റെ കുട്ടി??”

“ഇല്ലച്ഛാ.. അമ്മേടെ അടുത്തേക്കാ പോവുന്നെ..”

അയാൾ തന്നെ ചേർത്ത് നിറുത്തികൊണ്ട് അമ്മയുടെ അസ്ഥിത്തറയിലേക്ക് നടന്നു.. അതിൽ
ചുംബിച്ച ശേഷം തൊട്ടു വണങ്ങി കൊണ്ടു അവൾ അമ്മയോടായി പറഞ്ഞു..

“അമ്മേടെ ആഗ്രഹം പോലെ അമ്മേടെ പാറൂട്ടി പോവാണ് ട്ടോ.. അനുഗ്രഹം ണ്ടാവണം…”

ഒരുനിമിഷം കണ്ണടച്ചു നിന്ന അവൾ തിരിയുമ്പോൾ സജലങ്ങളായ മിഴികളുമായി നിൽക്കുന്ന
അച്ഛനെ കണ്ടു അവളാ നഗ്നമായ നെഞ്ചിലേക്ക് മുഖം ചാരി..

“ന്റെ അച്ഛാ.. അതിനും മാത്രം ഒന്നും അകലേക്ക്‌ അല്ലല്ലോ ഞാൻ പോണേ.. തൃശൂർന്ന്
പറഞ്ഞാ മോളെ ന്ന് ഉറക്കെ വിളിച്ചാ കേൾക്കാവുന്നത്ര ദൂരല്ലേ ഒള്ളു.. അതിനും കരയാൻ
നിന്നാലോ??”

“അതിനച്ഛൻ കരഞ്ഞൂന്നു ആരാ പറഞ്ഞെ?? മോൾ നല്ല കുട്ടി ആയി പോയി വന്നോളൂ.. ഞാൻ കൊണ്ടു
വിടണോ??”

“നല്ല കാര്യായി.. എന്നിട്ട് വേണം കോടതീൽന്ന് അവർക്ക് ഒരവധി കൂടി വാങ്ങിഎടുക്കാൻ..
അച്ഛൻ വേം അങ്ങോട്ട്‌ പോവാൻ നോക്കിയേ.. യ്ക്ക് ഒരു പേടീം ല്യാ.. അച്ഛനാ മൊത്തം
പേടി..”

നിറഞ്ഞ കണ്ണുകളോടെ നിന്ന അച്ഛന്റെ നെറ്റിയിൽ ചുണ്ടമർത്തി ഒന്നോ രണ്ടോ പുസ്തകവും
മാറോടടുക്കി പാർവതി വീടിന് മുന്പിലെ പാട വരമ്പിലേക്ക് ഇറങ്ങി നടന്നു..

ഇത് പാർവതി.. പാർവതീദേവി.. പ്രീ ഡിഗ്രിക്ക് *** കോളേജിൽ അഡ്മിഷൻ കിട്ടി ആദ്യദിവസം
കോളേജിലേക്ക് ഉള്ള പോക്കാണ്.. അധികം വണ്ണമില്ലാതെ അത്യാവശ്യം ഉയരം.. പുറകിൽ നിതംബം
മറച്ചു കിടക്കുന്ന കാർകൂന്തലിൽ തുളസികതിർ കുത്തിയിട്ടുണ്ട് .. വാഴ പച്ച നിറത്തിൽ
ഫുൾ സൈസ് പാവാടയും ബ്ലൗസും വേഷം.. അല്പം നീണ്ടത് എങ്കിലും കൊത്തിവച്ചത് പോലെ
വടിവൊത്ത മുഖം.. നീണ്ടു വിടർന്ന കണ്ണുകളുടെ സൗന്ദര്യം ഒന്നുകൂടി
വർധിപ്പിക്കുന്നുണ്ട് കണ്മഷി പ്രയോഗം.. നെറ്റിയിൽ ഒരു കണ്മഷി കൊണ്ടുള്ള കുഞ്ഞു
പൊട്ടിനു മുകളിൽ ചന്ദനവും അതിനുമുകളിൽ കുങ്കുമവും കൊണ്ടു കുറി ചാർത്തിയിട്ടുണ്ട്..
ചന്ദനം കഴുത്തിലും തൊട്ടിട്ടുണ്ട്..

അച്ഛനോട് പേടി ഇല്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു എങ്കിലും അവൾക്ക് ഉള്ളിൽ നല്ല
ഭയമുണ്ടായിരുന്നു.. ആദ്യമായാണ് തനിച്ചു ഇത്രയും ദൂരം.. അതും അച്ഛനോടൊപ്പം ഇന്റർവ്യൂ
വിനു പോയത് മാത്രമേ ഓർമ ഒള്ളു..

പക്ഷെ തങ്ങൾക്ക് അവകാശപ്പെട്ട സ്വത്തു മുഴുവൻ അന്യായമായി കയ്യടക്കി വച്ചിരുന്ന
അമ്മാവനുമായി നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് അച്ഛന് പോയെ പറ്റൂ എന്നറിയാം
അവൾക്ക്..

വീട്ടിൽ നിന്നും രണ്ട് കിലോമീറ്ററോളം നടന്നു തൃശൂർ ബസ് കയറി സ്റ്റാൻഡിൽ
ഇറങ്ങിയെങ്കിലും ബാക്കി വഴി അത്ര നിശ്ചയം ഇല്ല പാർവതിക്ക്..

നാട്ടിലെ കാളവണ്ടിയും ഉണ്ടുവണ്ടിയും വല്ലപ്പോളും പുക തുപ്പി പോവുന്ന രണ്ട് ബസുകളും
കണ്ടു മാത്രം പരിചയമുള്ള അവൾക്ക് തിക്കും തിരക്കും നിറഞ്ഞ തൃശ്ശൂരിലെ നഗരവീഥികൾ
അഡ്മിഷന് വന്നപ്പോൾ കണ്ടെങ്കിൽ കൂടി അപരിചിതമായി.

ആ തിരക്കിനിടയിൽ ആരോടോ വഴി ചോദിച്ചു.. അയാൾ തന്നെ അവളെ കോളേജിന്റെ കമാനം ദൂരെ
നിന്ന് കാണുന്നത് വരെ കൊണ്ടു പോയാക്കി..

കോളേജിന് നേരെ നടക്കുമ്പോൾ അവളുടെ കാൽ മുട്ട് പേടികൊണ്ട് കൂട്ടി ഇടിച്ചുതുടങ്ങി..
അവൾ ഭയപ്പെട്ടത് പോലെ കോളേജിന്റെ കമാനം കടന്നു അകത്തുകയറിയതും രണ്ട് പേർ ചേർന്നവളെ
ഒരു കൂട്ടം പ്രായമുള്ള വിദ്യാർത്ഥികൾക്ക് നടുവിലേക്ക് ആനയിച്ചു..

“എന്താടി നിന്റെ പേര്??”

കൂട്ടത്തിന് നടുവിലെ ചുവന്ന കണ്ണുള്ളവൻ അവളെ നോക്കി ചോദിച്ചു..

“പാർ.. പാർവതി..”

“ഇങ്ങനെ മറച്ചു പിടിക്കാനും മാത്രം ഒന്നും അവിടെ ഇല്ലല്ലോ…”

അവൾക്കടുത്തു നിന്നവൻ അവളുടെ മാറിലേക്ക് ചൂണ്ടി ഒരു വഷളൻ ചിരിയോടെ അങ്ങനെ പറയുക
മാത്രമല്ല അവളുടെ മാറിൽ ചേർത്തു പിടിച്ച ബുക്സ് തട്ടിപ്പറിക്കുകയും ചെയ്തു.. അവൾ
ഇരുകൈകളും മാറിന് കുറുകെ പിണച്ചു വച്ചുകൊണ്ട് പിറകിലോട്ട് ചാടി. പുറകിൽ ആരിലോ
ചെന്നിടിച്ച അവൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് തനിക്ക് വഴി പറഞ്ഞു ബസ് കയറ്റിവിട്ട
യുവാവിനെയാണ്..

“പെൺകുട്ടികളുടെ ശരീരവർണ്ണന നടത്തിയല്ല റാഗ് ചെയേണ്ടത്..”

അവളുടെ ബുക്ക് തട്ടിപ്പറിച്ച പയ്യന് നേരെ കൈ ചൂണ്ടി പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ആരും കാണാതിരിക്കാൻ എന്നവണ്ണം ആകാശം തന്റെ
കണ്ണുനീരു കൊണ്ടു മണ്ണിനെ പുൽകാൻ തുടങ്ങി..

തന്റെ കയ്യിലിരുന്ന കാലൻ കുട ചൂടി ഒരു നിമിഷം അവളെ നോക്കിനിന്ന അയാൾ അവൾക്ക്
മുൻപിലേക്ക് കടന്നു ആ ബുക്ക് വാങ്ങി അവളെ ചുമലിലൂടെ കൈ ചേർത്തു പിടിച്ചു കോളേജ്
ബിൽഡിങ്ങിന് നേരെ നടന്നു.

അച്ഛന്റെ കൈക്കുള്ളിൽ ചേർന്നു നിൽകുമ്പോൾ മാത്രം ലഭിച്ച സുരക്ഷിതത്വ ബോധം ആദ്യമായി
മറ്റൊരാളിൽ നിന്നും ലഭിച്ച അവൾ കൂടുതലായി അവനോട് ചേർന്നു..

“ഏതാ കുട്ടീടെ ക്ലാസ്സ്??”

“പ്രീഡിഗ്രി സയൻസ്….”

അയാൾ തന്നെ അവളെ ക്ലാസ്സിൽ കയറ്റി ഇരുത്തിയിട്ടേ പോയൊള്ളു..

മുണ്ടിന്റെ കോന്തല ഒരു കയ്യിൽ ഉയർത്തിപ്പിടിച്ചു മറുകൈകൊണ്ടു തലമുടി മാടിയൊതുക്കി
അയാൾ നടന്നു നീങ്ങുന്നത് അവൾ കൗതുകത്തോടെ നോക്കി.. കണ്ണിൽ നിന്നും മറയുന്നതിന്
തൊട്ടു മുൻപ് അയാളൊന്ന് അവളെ തിരിഞ്ഞു നോക്കി. ആ കണ്ണുകൾ പരസ്പരം ഇടഞ്ഞതും അവൾ
നോട്ടം മാറ്റി മുഖം കുനിച്ചു ക്ലാസ്സ് റൂമിലേക്ക് കയറി..

വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു പുതുതായി പരിചയപ്പെട്ട അഞ്ജനക്ക് ഒപ്പം ബസ്
സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ എത്ര വട്ടം വേണ്ട എന്നു വച്ചിട്ടും
അവനെ തിരഞ്ഞു ചുറ്റിനും നീണ്ടു കാണാതെ നിരാശപെട്ടു..

രണ്ടോ മൂന്നോ ദിവസം അവൾക്കവനെ കാണാനായില്ല.. പതുക്കെ മനസ്സിൽ നിന്നും അത്
ഒതുക്കിനീക്കി അവൾ പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.

അതിനടുത്ത ദിവസം അവളൊരു കരിനീല ദാവണി ഉടുത്തു കോളേജിലെത്തി.. ഒഴിവ് സമയത്ത് അവൾ
ലൈബ്രറിയെ തേടിപ്പോയി.. പണ്ടുമുതലേ പുസ്തകങ്ങൾ ആയാണ് അവൾക്ക് ഏറ്റവും വലിയ കൂട്ട്..

അതിവിശാലമായ കോളേജ് ലൈബ്രറിയിൽ മെബർഷിപ്പ് എടുത്തു ഷെൽഫിൽ തിരഞ്ഞു അവളുടെ
പ്രിയപ്പെട്ട ലിയോ ടോൾസ്റ്റോയ്യുടെ അന്നാ കരെനീന മലയാളം പരിഭാഷ എടുത്തു തിരിഞ്ഞ
അവള് ഒന്ന് ഞെട്ടി..

അവളിൽ നിന്നും ഏതാനും ഇഞ്ചു മാത്രം അകലെ ആദ്യ ദിവസത്തിന് ശേഷം കാണാൻ ഏറെ
കൊതിച്ചെങ്കിലും പിടിതരാതെ ഒളിച്ചു കളിച്ച അതെ മുഖം..

ആറടിയിലേറെ ഉയരമുള്ള അവന്റെ മുഖത്തേക്ക് ഒരുവേള അവൾ മുഖം ഉയർത്തി എങ്കിലും അവളുടെ
കണ്ണിൽ മാത്രം നോക്കി നിന്ന ആ കണ്ണുകളുമായി കൊരുത്തതോടെ അവളുടെ മുഖം താഴ്ന്നു…
ഒരുനിമിഷം കൊണ്ടവൾ വിയർത്തു..

അയാൾ ഒതുങ്ങി കൊടുത്തതോടെ അവൾ നടന്നു ഒഴിഞ്ഞുകിടന്ന ഒരു ബെഞ്ചിലിരുന്നു പുസ്തകം
മറക്കാൻ തുടങ്ങി.

അവൻ ലൈബ്രറി ഒന്നും എടുക്കാതെ അവളിൽ നിന്നും മൂന്ന് നാല് ബെഞ്ചുകൾ അകലെ അവളിലേക്ക്
നേരിട്ട് നോട്ടം കിട്ടുന്ന ഒരു ബെഞ്ചിലിരുന്നു കയ്യിൽ കൊണ്ടുവന്ന പുസ്തകം തുറന്നു
എന്തോ കുത്തിക്കുറിച്ചു.

എപ്പോളും അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കുന്ന അവനെ കണ്ടു അവൾക്ക് അരോചകത്വം
തോന്നി.. ഇനി അയാളെ നോക്കില്ലെന്ന് മനസ്സിൽ ഉരുവിട്ടു എങ്കിലും അവളുടെ കണ്ണുകൾ
ഇടയ്ക്കിടെ അവളെ പറ്റിച്ചു കൊണ്ട് അയാൾക്ക് നേരെ നീണ്ടു..

ആ ഒളിച്ചു കളി ഫ്രീ ടൈം അവസാനിച്ചത് അറിയിച്ചു കൊണ്ടുള്ള ബെൽ മുഴങ്ങുന്നത് വരെ
തുടർന്നു..

മറ്റേതോ മായിക ലോകത്തെന്ന പോലെ ഇരുന്ന അവളെ ആ ബെൽ ആണ് യാഥാർഥ്യത്തിലേക്ക്
കൊണ്ടുവന്നത് തന്നെ..

പിടഞ്ഞെണീറ്റ് വാതിലിന് നേരെ വെപ്രാളപ്പെട്ട് നടക്കുമ്പോളും പുറത്തു കടക്കും മുൻപ്
അവളുടെ കണ്ണുകൾ അവനെ തിരിഞ്ഞു നോക്കി..

വൈകിട്ട് തിരിച്ചു പോകുമ്പോളും പിറ്റേന്ന് രാവിലെയും അവളുടെ കണ്ണുകൾക്ക് അവനെ
തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല..

പക്ഷെ ഉച്ചക്ക് കഴിച്ചുകഴിഞ്ഞു അവളുടെ കാലുകൾ യാന്ത്രികമായി ലൈബ്രറിക്ക് നേരെ
നടന്നു..

അവളെ കാത്തെന്ന പോലെ ഇരുന്ന അവനിൽ നിന്നും നാല് ബെഞ്ചകലെ അവൾ ഇരുന്നു അവന്റെ
അരോചകമായ നോട്ടം ആസ്വദിക്കാനെന്ന പോലെ..

അവളെ കണ്ടതോടെ അവൻ തന്റെ പുസ്തകം തുറന്നു എന്തോ കുത്തിക്കുറിക്കാൻ തുടങ്ങി. പക്ഷെ
തലേന്ന് അവന്റെ കണ്ണിൽ കണ്ട തിളക്കം അവൾക്ക് അവനിൽ കാണാനായില്ല..

അധികനേരം അവിടെ ഇരിക്കാതെ അവൻ പോകാൻ എണീറ്റപ്പോൾ അവളിൽ എന്തെന്നില്ലാത്ത ഒരു നിരാശ
ഉടലെടുത്തു..

പ്രധാന വഴിയിൽ നിന്ന് മാറി അവൾക്കരികിലേക്ക് അവൻ നടന്നടുത്തു.. അവന്റെ കാലുകൾ
അവൾക്ക് നേരെ ഓരോ അടി വയ്കുമ്പോളും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു അത് പൊട്ടി തകരുമോ
എന്ന് പോലും അവൾ ഭയന്നു..

അവളുടെ തൊട്ടടുത്തവൻ വന്നു നിന്നത് അറിഞ്ഞെങ്കിലും ഒന്നു തല ഉയർത്താൻ അവൾ മടിച്ചു..
ഒരുമാത്ര അവൾക്കരികിൽ നിന്ന അവൻ വീണ്ടും നടന്നപ്പോൾ അവൾ വായിച്ചുകൊണ്ടിരുന്ന അന്ന
കരെനീന മനഃപൂർവം എന്നവളിൽ സംശയം ജനിപ്പിച്ചു അവന്റെ കൈ തട്ടി താഴെ വീണു.

ഒരു ക്ഷമാപണത്തോടെ ആ പുസ്തകം കുനിഞ്ഞെടുത്തു അവൾക്ക് നീട്ടുമ്പോൾ അതിൽ നിന്ന്
പുറത്തേക്ക് ഒരു കൊച്ചു തുണ്ട് കടലാസ് നീണ്ടു നിന്നിരുന്നു.. അവൻ കണ്മുന്നിൽ നിന്നു
മറഞ്ഞതും അവളാ തുണ്ട് എടുത്തു നിവർത്തി…

“ഇനിയൊരു പത്തുദിവസം ദാവണി ചുറ്റി വേണം വരാൻ..”

ആ വാക്കുകളിലെ ആജ്ഞാപനശൈലി അവളിൽ അമർഷം സൃഷ്ടിച്ചു..

“എന്റെ പട്ടി വരും ദാവണി ഉടുത്തു..”

അങ്ങനെ അല്പം ഉറക്കെ തന്നോട്‌ തന്നെ പറഞ്ഞു അവളാ തുണ്ട് കടലാസ് ചുരുട്ടി എറിഞ്ഞു.
പക്ഷെ ഏതാനും നിമിഷം കഴിഞ്ഞു അവൾ തന്നെ അതെടുത്തു നിവർത്തി പുസ്തകങ്ങൾക്കിടയിൽ
തിരുകി പുറത്തേക്ക് നടന്നു..

വൈകിട്ട് വീട്ടിലെത്തി പാചകം ചെയ്യുമ്പോളും പഠിക്കാൻ ഇരിക്കുമ്പോളും എല്ലാം അവളുടെ
മനസ്സിൽ ആ തുണ്ട് കടലാസിലെ വരികൾ നിറഞ്ഞു നിന്നു..

പിറ്റേന്നും ആ വരികൾ അവളുടെ മനസിനെ മഥിച്ചു. മഞ്ഞനിറത്തിലുള്ള പാട്ടുപാവാട ധരിച്ചു
കണ്ണാടിയിൽ നോക്കിയപ്പോൾ തൃപ്തി പോരാതെ പാർവതി അത് മാറി ധരിച്ചത് ഓറഞ്ച് നിറമുള്ള
ദാവണി തന്നെ ആയത് യാദൃശ്ചികം ആയിരുന്നോ???

അന്നവൾ കോളേജിൽ ചെല്ലുന്നതും കാത്തു അവൻ അക്ഷമനായി നിൽപുണ്ടായിരുന്നു. ദാവണി
ചുറ്റിയുള്ള അവളുടെ വരവ് കണ്ട ആ മുഖം ആയിരം വർണസൂര്യനേക്കാൾ വിടർന്നു..

അവൾക്കും ആവേശമായിരുന്നു ഉച്ച വരെയുള്ള പിരീഡ് തീർന്നു കിട്ടാനും പെട്ടെന്ന് അന്ന്
ലൈബ്രറിയിൽ എത്താനും.. ഉച്ചക്ക് ഭക്ഷണം എങ്ങനെ കഴിച്ചു തീർത്തു എന്ന് ഈശ്വരന്
മാത്രം അറിയാം. അത് കഴിഞ്ഞു അവൾ ലൈബ്രറിയിലേക്ക് ഓടുകയായിരുന്നു.

അവളെ കാത്തെന്ന പോലെ ലൈബ്രറിയുടെ കവാടത്തിൽ നിന്ന അവൻ അവളെ കണ്ടതും ഉള്ളിലേക്ക്
കടന്നു തന്റെ പതിവ് സീറ്റിൽ ഇരുന്നു..

അവളും അവനു അഭിമുഖം ആയി എങ്കിലും അല്പം അകലം പാലിച്ചു ഇരുന്നു..

ചുണ്ടിന്റെ ഒരു കോണിൽ അവൾക്ക് സൂക്ഷിച്ചു നോക്കുമ്പോൾ മാത്രം മനസിലാവുന്ന ഒരു
പുഞ്ചിരിയൊളിപ്പിച്ചു അവൻ പതിവ്പോലെ പുസ്തകം തുറന്നു എന്തോ കുത്തിക്കുറിക്കാൻ
തുടങ്ങി..

അവനെന്താണ് കുത്തികുറിക്കുന്നത് എന്നറിയാനുള്ള ത്വരയോടെ അവന്റെ നോട്ടം അവളിൽ
നിന്നകന്ന നിമിഷങ്ങളിലൊന്നിൽ അവൾ എണീറ്റു

അവനടുത്തെത്തുമ്പോളേക്കും പക്ഷെ, ആ മുഖം ഒന്നുയർന്നു. അവളെ കണ്ട മാത്രയിൽ അവൻ
ചെയ്തു കൊണ്ടിരുന്നത് പുസ്തകം അടച്ചു മറച്ചു.. അതിനിടെ അവൻ തന്നെ വരക്കുകയാണെന്നു
പാതി പൂർത്തിയായ തന്റെ മുഖം കണ്ട അവൾക്ക് മനസിലായി.

സീനിയർ എന്ന പദവിയും അവന്റെ നോട്ടത്തിലെ ആജ്ഞാ ശക്തിയും അവളെ വീണ്ടും പഴയ
ഇരിപ്പടത്തിലേക്ക് തന്നെ നയിച്ചു..

ഉള്ളു കൊണ്ടു അവളും ആ ചിത്രരചനയെ ഇഷ്ടപ്പെട്ടു എന്നതാണ് സത്യം..

പതിവ് പോലെ രണ്ട് ദിവസം കടന്നു പോയി.. ഇതിനിടയിൽ അവന്റെ പേര് ഇട്ടിച്ചൻ
എന്നാണെന്നും നിലവിലെ കോളേജ് മാഗസിൻ എഡിറ്റർ കക്ഷി ആണെന്നും കൂട്ടുകാർ
പറഞ്ഞറിഞ്ഞു.. എറണാകുളത്തു വലിയ സ്വര്ണക്കടയും ജൗളികടയും ഉള്ള മുതലാളിയുടെ മകനാണ്
കക്ഷിയത്രേ..

അടുത്ത ദിവസം ലൈബ്രറിയിലെ അവരുടെ ഉച്ചസമയത്തിനിടെ ആണ് അതിന് തൊട്ടപ്പുറത്ത്
പാർട്ടികൾ തമ്മിലുള്ള വഴക്കു അടിയിലേക്ക് വഴി മാറുന്നത്..

അവൾക്കരികിലേക്ക് വേഗം എഴുനേറ്റു വന്ന അവൻ അവളോട്‌ ഒരൊറ്റ വാചകം മാത്രം പറഞ്ഞു
പുറത്തേക്ക് ഓടി..

“പുറത്തിറങ്ങരുത്.. ലൈബ്രറി തന്നെ ആണ് സേഫ്..”

അവൻ ഇറങ്ങി പോകുമ്പോളേക്കും മുഴുവൻ കുട്ടികളും ലൈബ്രറിയുടെ ജനലുകളിലും വാതിലുകളിലും
ആയി അടി കാണാൻ സ്ഥാനം പിടിച്ചു കഴിഞ്ഞു..

പക്ഷെ അവളുടെ കണ്ണ് പോയത് 4 ഡെസ്കുകൾക്ക് അപ്പുറത്ത് അവൻ എടുക്കാതെ വച്ചുപോയ അവന്റെ
ബുക്കുകളിലേക്ക് ആണ്..

അരുത് ഒളിഞ്ഞു നോക്കരുത് എന്നവളുടെ മനസ് പറഞ്ഞെങ്കിലും അവളുടെ കാലുകൾ അതിന് നേരെ
തന്നെ നടന്നു.. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പിച്ചു അവളത്
തുറന്നു നോക്കി..

ഒരു നിമിഷം അവളൊന്നു ഞെട്ടിത്തരിച്ചു..

പാവാടയും അരബ്ലൗസും ധരിച്ചുദാവണി ധരിക്കാനായി കയ്യിൽ പിടിച്ചു അർദ്ധ നഗ്നമായ
വേഷത്തിൽ നിൽക്കുന്ന അവളുടെ രൂപമാണ് ഇനിയും പൂർത്തിയാകാത്ത ആ ചിത്രത്തിൽ…

ഇത്രയും ദിവസം താൻ ഇരുന്നു കൊടുത്തത് അയാൾക്ക് തന്റെ വസ്ത്രം മാറുന്ന ചിത്രം
വരക്കാനാണ് എന്നറിഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞു..

പുറത്ത് നടക്കുന്ന അടിയൊന്നും പ്രശ്നമാക്കാതെ അവൾ ഇറങ്ങിയോടി. നെറ്റിയിൽ
നിന്നൊലിക്കുന്ന രക്‌തവുമായി ആ അടിയുടെ നടുവിൽ അവനെ കണ്ടിട്ടും അവൾ മുഖം തിരിച്ചു
ക്ലാസ്സിലേക്ക് ഓടി.

തന്റെ സീറ്റിൽ പോയി ടേബിളിലേക്ക് തല വച്ചു കിടന്നുള്ള അവളുടെ കരച്ചിൽ
തീരുമ്പോളേക്ക് സ്ട്രൈക്ക് മുദ്രാവാക്യം മുഴങ്ങി തുടങ്ങി..

പിന്നീടുള്ള ദിവസങ്ങളിലൊന്നും അവൾ ദാവണി ഉടുത്തില്ല. ലൈബ്രറിയിലേക്കും പോയില്ല..
എന്നും ഉച്ചക്ക് അവളെ തേടി ക്ലാസ്സിനു മുൻപിലൂടെ അവൻ നടന്നു എങ്കിലും അവൾ മുഖം
തിരിച്ചു നോട്ടം മറച്ചു. നാലു ദിവസം കടന്നുപോയി.

അവളും അഞ്ജനയും കോളേജ് വിട്ട് നടന്നുപോകുമ്പോൾ അവൻ വഴി തടഞ്ഞു അഞ്ജനയെ നോക്കി
പറഞ്ഞു.

“കുട്ടി നടന്നോളു. എനിക്കൊന്ന് ഇയാളോട് സംസാരിക്കണം..”

അവൾ അഞ്ജനയുടെ കയ്യിൽ വിടാതെ പിടിച്ചെങ്കിലും സിനിയറെ പിണക്കാൻ കഴിയാതെ അഞ്ജന അവളെ
വിട്ട് നടന്നു..

നിറഞ്ഞ കണ്ണുകളും കുനിഞ്ഞ മുഖവുമായി നിന്ന അവളുടെ കീഴ് താടിയിൽ പിടിച്ചു അവൻ അവളുടെ
മുഖം ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്നും കാണുന്ന ആജ്ഞാ ശക്തിക്ക് പകരം
യാചനാഭാവം അതിൽ നിറഞ്ഞു നിന്നു..

“നാളെ ഒരൊറ്റ ദിവസം കൂടി ദാവണി ചുറ്റി വരുമൊ? എന്റെ അപേക്ഷയാണ്.. കുട്ടിക്ക് ദോഷം
ഉണ്ടാവുന്ന ഒന്നും സംഭവിക്കില്ല.. ഇതെന്റെ വാക്കു..”

താൻ തുണി മാറുന്നത് എങ്ങനെ കണ്ടു എന്ന് ചോദിക്കാൻ ധൈര്യം സംഭരിച്ചു അയാൾക്ക് നേരെ
നോക്കുമ്പോളെക്കും അവൻ നടന്നു നീങ്ങിയിരുന്നു..

അവൾ നടന്നു അല്പം മുൻപിൽ പതുക്കെ നടന്നുകൊണ്ടിരുന്ന അഞ്ജനക്ക് ഒപ്പം എത്തി.

“എന്താ മോളെ ചുറ്റികളി?? കൊറച്ചു നാളായി കാണുന്നു. ലൈബ്രറിയിൽ പോക്കും താൻ
പോവാത്തപ്പോ ആ ചെക്കന്റെ ക്ലാസ്സിനു മുന്പിലെ കാവൽപണിയും ഒക്കെ.. ”

മറുപടി നൽകാതെ അവളുടെ കയ്യിൽ ഒരു നുള്ള് നൽകി മുഖം കുനിച്ചു പാർവതി നടന്നു..
വീണ്ടും എന്തോ പറയാൻ തുനിഞ്ഞെങ്കിലും അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടു അഞ്ജനയും നിശബ്ദ
ആയി ഒപ്പം നടന്നു..

പിറ്റേന്ന് കുളി കഴിഞ്ഞു ഒരു ഫുൾസൈസ് പാവാടയും മാച്ചിങ് ആയ അരക്ക് താഴെ വരെ
ഇറക്കമുള്ള ബ്ലൗസും എടുത്തെങ്കിലും അവന്റെ വാചകങ്ങൾ മനസ്സിൽ നിന്ന്
പോവുന്നില്ലായിരുന്നു.. ഒടുവിൽ അവൾ അത് മാറ്റി വച്ച് ദാവണി കയ്യിലെടുത്തു..

പാവാടയും ബ്ലൗസും ധരിച്ചു അവൾ റൂമിലെ ചെറിയ കണ്ണാടിയിൽ നോക്കി പൊട്ടും കുറിയും
വരച്ചു കണ്ണെഴുതി..

ദാവണിയുടെ തുമ്പെടുത്തു ഞൊറി പിടിക്കുമ്പോൾ അവൾക്ക് അവൻ വരച്ച പടം ഓർമവന്നു.. ഒരു
കുഞ്ഞു പുഞ്ചിരിയോടെ കഴുത്തിൽ കിടന്ന മുത്ത് മാലയുടെ തുമ്പു ബ്ലൗസിന് ഉള്ളിലേക്ക്
തിരുകി ആണ് ചിത്രത്തിലെ പോലെ ഒരു നിമിഷം പോസ് ചെയ്തു..

അന്നാദ്യമായി അവളിൽ അധമവികാരങ്ങൾ മുളപൊട്ടി.. നനുനനുത്ത രോമങ്ങൾ എഴുന്നേറ്റു നിന്ന
അവളുടെ പൊക്കിളിലും അതിന് വലതു വശത്തുള്ള മറുകിലും അവളുടെ കൈകൾ ഒഴുകി.. ദാവണിയുടെ
തുമ്പു കുത്താൻ പാവാടക്ക് ഉള്ളിലേക്ക് കടന്ന കൈ വീണ്ടും താഴെക്ക്‌ ഇറങ്ങി
പുറത്തേക്ക് വന്നപ്പോൾ ആ കൈവിരലിൽ നനവ് പറ്റിയിരുന്നു..

“മോളെ റെഡി ആയില്ലേ?? നേരം വൈകുന്നു..”

അച്ഛന്റെ ശബ്ദം ആണവളെ സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചത്..

“ദാ, വരുന്നഛാ..”

ഓടി പിടഞ്ഞു ദാവണി ഉടുത്തു അവൾ പുറത്തേക്ക് ഇറങ്ങി..

അവളെയും കാത്തു കോളേജിന് മുൻവശത്ത് തന്നെ ഉണ്ട് അവൻ.. തന്നെ നോക്കി
പുഞ്ചിരിക്കുന്നത് കണ്ടു ഒരു കപടദേഷ്യം അവൾ മുഖത്ത് വരുത്തി. പക്ഷെ അവനു മുൻപിൽ
നിന്നു മറയും മുൻപ് ഒരു ഒളികണ്ണ് അവനു നേരെ എറിയാതിരിക്കാൻ അവൾക്ക് കഴിഞ്ഞില്ല..

അന്നുച്ചക്ക് അവളുടെ കാലുകൾ ലൈബ്രറിയിലേക്ക് നീണ്ടു.. അവനെതിരെ അല്പം അകലത്തിൽ
ഇരുന്നെങ്കിലും അവളുടെ മുഖം അവനു നേരെ ഉയർന്നില്ല..

ബെൽ അടിക്കാൻ നേരം അവൾക്കരികിലൂടെ അവൻ നടന്നു.. അവൾക്കു കേൾക്കാൻ മാത്രം ശബ്ദത്തിൽ
ആരും ശ്രദ്ധിക്കാത്ത വിധത്തിൽ മന്ത്രിച്ചുകൊണ്ട്.

“പോവരുത്… ഇത്തിരി നേരം കൂടി വേണം”

ബെൽ മുഴക്കം കേട്ട് അവൾ പക്ഷെ എഴുനേറ്റു.. ലൈബ്രറിയിൽ നിന്നും പുറത്തുകടന്നെങ്കിലും
ഏതോ ശക്തി പുറകോട്ട് വലിക്കുന്ന പോലെ തോന്നി വീണ്ടും കയറി

ഏതാനും നിമിഷം കൊണ്ടവൻ തിരിച്ചു വന്നത് ഒരു ബോക്സ്‌ പെയിന്റിംഗ് സാമഗ്രികളും
ആയാണ്..

ഏതോ പുസ്തകം വായിക്കുന്നെന്ന മട്ടിൽ ഇരിക്കുന്ന അവളെ നോക്കി അവൻ എന്തൊക്കെയോ ചെയ്തു
കൊണ്ടിരുന്നു..

വായിക്കുന്ന പുസ്തകത്തിലെ ഒരക്ഷരം പോലും കണ്മുന്നിൽ തെളിയാതെ ഒരു സ്വപ്നലോകത്തിൽ
അവളും..

“പോവാം…”

ലൈബ്രറിയിൽ ആരുമില്ലാത്ത ആത്മവിശ്വാസത്തിൽ തൊട്ടടുത്തു ചെന്നു അവളിരുന്ന ടേബിളിൽ കൈ
കുത്തി അവളോട് ചോദിക്കുമ്പോളാണ് അവൾ സ്വപ്നലോകത്ത് നിന്നു യാഥാർഥ്യത്തിൽ
തിരിച്ചെത്തിയത്..

അടുത്ത നിമിഷം അവളുടെ കണ്ണുകൾ അയാൾ കുഴല് പോലെ വട്ടത്തിൽ ചുരുട്ടി പിടിച്ച
കടലാസിലേക്ക് നീണ്ടു..

“സമയം ആയില്ല കുട്ടീ… ഒരുറപ്പ് മാത്രം വീണ്ടും തരുന്നു… തനിക്ക് ദോഷമായത് ഒന്നുമല്ല
കുട്ടീ..”

അവൾ എഴുനേറ്റ് അവനൊപ്പം ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് നടന്നു.. അവൻ നേരെ കോളേജിൽ
നിന്നും പുറത്തേക്ക് നടക്കുന്നത് കണ്ടു അവൾ നിന്നു..

“എന്റെ ബാഗ് ക്ലാസ്സിലാ..”

“പോയി എടുത്തു വരൂ.. ഞാൻ കാത്തു നിൽക്കാം..”

അവൾ നടക്കാൻ തിരിഞ്ഞപ്പോൾ അവൻ പുറകിൽ നിന്ന് പറഞ്ഞു..

“അല്ലേൽ വേണ്ട.. ഈ നേരത്ത് ക്ലാസ്സിൽ ചെല്ലുന്നതും ബാഗ് എടുത്തു ഇറങ്ങുന്നതും
തനിക്ക് നല്ലതല്ല.. ഞാൻ പോയി എടുത്തു വരാം..”

അവളെ ലൈബ്രറിയോട് ചേർന്നെങ്കിലും ആരുടേയും ശ്രദ്ധ പതിയാതെ ഒരു മൂലക്ക് നിൽക്കുന്ന
ഒരു വാകമരത്തിനു ചുവട്ടിൽ നിറുത്തി അവൻ പോയി.

മനസിന്റെ ഒരു കോണിൽ അയാൾ വരച്ച ആ അർദ്ധനഗ്ന ചിത്രം മൂലമുണ്ടായ അമർഷവും മറ്റൊരു
കോണിൽ അവൾക്ക് ഇത് വരെ അന്യമായിരുന്ന ഏതോ വികാരവും കൂടി അങ്കം വെട്ടുന്നത്
അടക്കിപ്പിടിച്ചു അവൾ കാത്തിരുന്നു.

“തനിക്ക് നല്ല സുഖമില്ലെന്ന് പറഞ്ഞു ഞാൻ..”

ബാഗും കൊണ്ടു വന്ന അവന്റെ ശബ്ദം കേട്ട് അവൾ അവനൊപ്പം നടന്നു..

കുറെയേറെ അവൻ സംസാരിച്ചു എങ്കിലും അതൊന്നും അവൾ കേട്ടില്ല.. അവളുടെ മനസ്സിൽ മുഴുവൻ
അവൻ വരച്ചു അവൾ കണ്ട ചിത്രവും അവന്റെ ഉദ്ദേശം എന്താണെന്നുള്ള സംശയവും നിറഞ്ഞു
നിന്നു..

ക്യാംപസിൽ നിന്ന് പുറത്തിറങ്ങി അടുത്ത് കണ്ട ഹോട്ടൽ ചൂണ്ടി അവൻ ചോദിച്ചു..

“നമുക്കോരോ ചായ കുടിച്ചു പിരിഞ്ഞാലോ??”

“എന്തിന്?? ഇപ്പോൾ ഹോട്ടലിൽ കേറി ചായ.. പിന്നെ ഹോട്ടലിൽ റൂം.. ഇയാൾ കരുതുന്ന പോലെ
ഒരു പെണ്ണല്ല ഞാൻ..”

ഉള്ളിൽ നിന്നും അവൻ ചതിക്കും എന്നാരോ പറയുന്നത് പോലെ തോന്നിയ അവൾ സത്യത്തിൽ ഒരു
നിമിഷത്തെ മനസികനിലയിൽ അങ്ങനെ പറഞ് പോയതാണ്..

അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി കേട്ടു വഴിയിൽ തന്നെ നിശ്ചലനായി
നിന്നുപോയി.. അവൾ അവൻ നിന്നത് ഗൗനിക്കാതെ നടന്നകന്നു.

ഒരു നിമിഷത്തെ അമർഷത്തിൽ അവളെങ്ങനെ പറഞ്ഞെങ്കിലും കുറ്റബോധം തോന്നി അവനായി തിരിഞ്ഞ്
നോക്കുമ്പോൾ അവൻ ഒപ്പം ഇല്ലായിരുന്നു..

അടുത്ത ദിവസം അവളവനെ കാണാൻ ലൈബ്രറിയിൽ അന്വേഷിച്ചു പോയെങ്കിലും അവൻ ഇരിക്കാറുള്ള
സ്ഥലങ്ങൾ എല്ലാം ശൂന്യമായിരുന്നു..

ആ ദിവസം മാത്രമല്ല അതിനടുത്ത ദിവസങ്ങളും.. കണ്ടൊരു ക്ഷമ പറയാൻ ആണ് മനസ് വെമ്പി
എങ്കിലും നിരാശ മാത്രം ഫലം…

അതിനിടെ കോളേജ് മാഗസിൻ പ്രകാശനം അനൗൺസ് ചെയ്യപ്പെട്ടത് അവൾക്ക് അല്പം ആശ്വാസം
നൽകി.. മാഗസിൻ എഡിറ്റർക്ക് വരാതെ പറ്റില്ലല്ലോ..

ആ ദിവസം അവൾ അവൻ പറയാതെ തന്നെ ബ്രൗൺ കളർ ദാവണി ഉടുത്താണ് കോളേജിലേക്ക് ചെന്നത്…
യൂണിയൻ ഭാരവാഹികൾക്ക് നടുവിൽ അവളുടെ ദാവണിക്ക് മാച്ചു ചെയ്യുന്ന വിധത്തിൽ ബ്രൗൺ കളർ
ഷർട്ടും മുണ്ടും ഉടുത്തു നിൽകുന്ന അവനെ അവൾ ദൂരെ നിന്നെ കണ്ടു..

അവനോട് സംസാരിക്കാൻ ഉറച്ചു അവനു നേരെ നടന്നു ചെല്ലുന്ന അവളെ കണ്ട അവൻ പക്ഷെ
സംസാരിക്കാനോ ഒന്നു നേരെ നോക്കാനോ അവസരം നൽകാതെ ഉള്ളിലെവിടേക്കോ മുങ്ങി..

അന്നെല്ലാവരും നേരെ ഓഡിറ്റോറിയത്തിലേക്കാണ് പോയത്. പത്തു മണിക്ക് ചടങ്ങുകൾ
തുടങ്ങുന്നതിനു തൊട്ട് മുൻപ് പാർവതിയെ ഏതാനും സീനിയർ പെൺകുട്ടികൾ സ്റ്റേജിന്
തൊട്ടടുത്തെക്ക് കൊണ്ടു പോയി.. അപ്പോളെക്കും മൈക്കിൽ അനൗൺസ്‌മെന്റ് മുഴങ്ങി.

“ആദ്യമായി ഈശ്വരപ്രാർത്ഥന… അതിനായി പ്രീഡിഗ്രി ഫസ്റ്റ് ഇയർ സയൻസിലെ പാർവതിയെ
ക്ഷണിച്ചു കൊള്ളുന്നു..”

“അയ്യോ, എനിക്ക് പാട്ടൊന്നും അറിയില്ല..”

അവൾക്ക് ഒപ്പം നിന്ന സീനിയേഴ്സ്സിനോട് അവൾ പരിഭവം പറഞ്ഞു..

“ഏയ്‌, തന്റെ അമ്മ പഠിപ്പിച്ച ഏതോ കീർത്തനം ആലപിക്കും താൻ എന്നാണല്ലോ പറഞ്ഞത്..”

അതും പറഞ്ഞവളെ അവർ ഉന്തിത്തള്ളി സ്റ്റേജിലേക്ക് അയച്ചു.. സ്റ്റേജിലേക്ക് കയറിയ അവൾ
ഒരാശ്രയത്തിനെന്ന വണ്ണം മാഗസിൻ എഡിറ്ററുടെ കസേരയിൽ വേദിയിലിരുന്ന അവനെ
നോക്കിയെങ്കിലും അവളെ തന്നെ നോക്കി നിന്ന അവൻ ആ നിമിഷം മുഖം തിരിച്ചു..

വേറെ വഴിയില്ലാതെ അമ്മയെ മനസ്സിൽ ധ്യാനിച്ച് അവൾ കീർത്തനം ആലപിക്കുമ്പോൾ ഒരു
മുട്ടുസൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദത കാണികൾക്കിടയിൽ പരന്നെങ്കിലും അത്
അവസാനിച്ചതു നിർത്താത്ത കരഘോഷങ്ങളോടെ ആണ്..

അവൾ താഴേക്ക് ഇറങ്ങിയതും കാഴ്ചക്കാർക്ക് ഏറ്റവും മുൻ നിരയിൽ തന്നെ അവൾക്ക് ഒരു
ഇരിപ്പടം നൽകി.

സ്വാഗതപ്രസംഗം കഴിഞ്ഞു മാഗസിൻ പ്രകാശനമായി.. മാഗസിൻ എഡിറ്ററും പ്രിൻസിപ്പലും
ചേർന്നു വിശിഷ്ടാഥിതിക്ക് നൽകികൊണ്ട് അതിന്റെ പ്രകാശനം നിർവഹിക്കണം..

അവനും പ്രിൻസിപ്പാളും ചേർന്നു ആ മാഗസിൻ വര്ണക്കടലാസിൽ പൊതിഞ്ഞു വിശിഷ്ടാഥിതിക്ക്
നൽകി.. അദ്ദേഹം അതിനെ പൊതിഞ്ഞ കടലാസ് അഴിച്ചു അവരുടെ കൂടെ കൈ അതിൽ ചേർത്ത് പിടിച്ചു
സദസിനു നേരെ ഉയർത്തി..

അത് വരെയും അവളെ നോക്കാതിരുന്ന അവന്റെ കണ്ണുകൾ ആ സമയം അവളുടെ നേരെ നീണ്ടു അവളുടെ
കണ്ണുകളുമായി ഇടഞ്ഞു.. അവളുടെ നോട്ടം അവനിൽ നിന്നും മാറി ആ ഉയർത്തി പിടിച്ച
മാഗസിനിൽ പതിഞ്ഞു.

ചിമിഴ് എന്ന പേരിട്ട ആ മാഗസിന്റെ മുഖചിത്രത്തിൽ ഇട്ടിച്ചൻ മാണി വരച്ച പാർവതി
നിലവിളക്ക് കൊളുത്തി നിൽക്കുന്ന ചിത്രമായിരുന്നു.. കരിനീല ദാവണി ഉടുത്തു കൊണ്ടു…

അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.. അത്ര ജീവസ്സുറ്റ ചിത്രം..

എന്തോ അധികനേരം നിൽക്കാൻ അവൾക്ക് തോന്നിയില്ല.. ഓഡിറ്റോറിയത്തിൽ നിന്നിറങ്ങി നടന്നു
ക്യാമ്പസിനു പുറത്ത് കടക്കും മുൻപ് അവൻ ഓടി കിതച്ചു അവൾക്ക് അരികിലെത്തി.. ഒരു വലിയ
പൊതികെട്ടുമായി..

അതവൾക്ക് നേരെ ഒരു നേർത്ത പുഞ്ചിരിയോടെ അവൻ നീട്ടി.

“എന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ സഹായിച്ച പ്രിയപ്പെട്ടവളേ, അങ്ങേക്ക് ഈ എളിയവന്റെ
അതിലും എളിമ നിറഞ്ഞ സമ്മാനം..”

പക്ഷെ അവളത് വാങ്ങാൻ അല്പം മടിച്ചു..

“വാങ്ങി നോക്കടോ.. തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോവാൻ ശേഷിയുള്ള ഒന്നും
എന്തായാലും അതിലില്ല.”

അവന്റെ ആ വാക്കുകൾ അവളുടെ നെഞ്ചിലാണ് തറച്ചത്… അത് നിഷേധിക്കാൻ ആവാതെ അവൾ കുനിഞ്ഞ
മുഖത്തോടെ വിറയാർന്ന കൈകൾ കൊണ്ടു അത് വാങ്ങി..

അന്നത്തെ ഡയലോഗിന് ക്ഷമ പറയാൻ മുഖമുയർത്തി അവനെ നോക്കി.. ഒരു ചെറു പുഞ്ചിരിയോടെ
അവളുടെ കണ്ണിൽ തന്നെ നോക്കുന്ന അവനെ നോക്കിയ അവളുടെ കണ്ണു നനയുമോ എന്ന് ഭയന്നു ആ
മുഖം കുനിഞ്ഞു..

“സോറി.”

“ഏയ്‌, പട്ടണത്തിലെ ഫാഷനിൽ മുഴുകിയ പെൺകുട്ടികളെ കണ്ടു വളർന്ന എനിക്ക് താൻ എന്നും
അതിശയം ആയിരുന്നു.. താൻ അന്ന് പറഞ്ഞത് തന്നോടുള്ള ബഹുമാനം കൂട്ടിയെ ഒള്ളു.”

മറുപടിയായി കുനിഞ്ഞ മുഖം അല്പം ഉയർത്തി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ
തിരിഞ്ഞു നടന്നു.

“എടൊ,”

അവന്റെ പുറകിൽ നിന്നുള്ള വിളി കേട്ട് അവൾ നിന്നെങ്കിലും തിരിഞ്ഞില്ല.

“അടുത്ത പത്തിന് അത് ഇട്ട് വരുമോ താൻ?? ഞാൻ കാത്തു നിൽക്കും..”

മറുപടി പറയാതെ അവൾ നടന്നകന്നു..

വീട്ടിൽ ചെന്നപ്പോൾ അവളുടെ ഭാഗ്യം കൊണ്ടെന്ന പോലെ അച്ഛനെ മൻ വശത്തെങ്ങും
കാണാത്തതുകൊണ്ട് അവള്ക്കാ പൊതി നേരെ റൂമിലേക്ക് കൊണ്ടുപോവാൻ കഴിഞ്ഞു..

തുണി പോലും മാറാതെ അവളാ പൊതി പൊട്ടിച്ചു. ഏറ്റവും മുകളിൽ നിന്നും കിട്ടിയത് അവളുടെ
മുഖചിത്രമുള്ള മാഗസിൻ ആണ്..

മാഗസിന് താഴെ ഒരു തുണി.. അവളതെടുത്തു നിവർത്തി.. ഒരു ചുരിദാർ.. പട്ടണങ്ങളിലെ ഹൈ
ക്ലാസ്സ് സ്ത്രീകൾക്കിടയിൽ മാത്രം പ്രചാരം ആയി തുടങ്ങുന്നേ ഒള്ളു ചുരിദാർ..
അവളടക്കമുള്ള നാട്ടിൻ പുറത്തെ പെൺകുട്ടികളുടെ സ്വപ്നം.. ആദ്യമായാണ് അവൾക്കത്
ലഭിക്കുന്നത്

പക്ഷെ ആ നിമിഷം അതിലും പ്രാധാന്യം തോന്നിയ മാഗസിൻ അവൾ എടുത്തു നിവർത്തി..

“എന്റെ സ്വപ്നത്തിന്റെ നിർവൃതിക്ക്‌ അവസരമൊരുക്കിയതിന് നന്ദി.”

ആദ്യപേജിൽ തന്നെ എഴുതി സൈൻ ചെയ്തിരിക്കുന്നു.. അത് നോക്കുന്നതിനിടെ അതിനിടയിൽ
നിന്ന് ഒരു നാലായി മടക്കിയ പേപ്പർ താഴേക്ക് വീണു.. അവളതെടുത്തു നിവർത്തി..

അന്ന് കോളേജിൽ അടി നടന്നപ്പോൾ കണ്ട അതെ അർധനഗ്നയായ അവളുടെ ചിത്രം..ഇപ്പോളത്
പൂര്ണമായിരിക്കുന്നു..

നഗ്നമായ ആലില വയറിൽ കാണുന്ന പൊക്കിളിനു വലതുവശത്തായി ഒരു മറുക് പോലും വ്യക്തം..

അതിൽ അവൾ ധരിച്ചിരിക്കുന്ന കടും പച്ച ബ്ലൗസിന്റെ ഒരു ഹുക്കിന്റെ സ്‌ഥാനത്ത്‌ സൂചി
കുത്തിയത് കണ്ടപ്പോളാണ് കഴിഞ്ഞ ആഴ്ച അത് പൊട്ടി പോയത് അവൾക്ക് ഓർമ വന്നത് തന്നെ..

ഒരു കൈയ്യിൽ ദാവണിയുടെ തുമ്പു ഞൊറിയാനായി പിടിച്ചിരിക്കുന്നു.. കഴുത്തിലെ മണി
മാലയുടെ തുമ്പു ബ്ലൗസിന് ഉള്ളിലേക്ക് ഇറങ്ങി കിടക്കുന്നു.

അപ്പോളാണ് അതിന് ഒരു വശത്തു ഒരു കുറിപ്പു അവൾ കാണുന്നത്..

“ഇതാണ് തനിക്ക് പിണക്കം തോന്നാൻ കാരണം എന്നെനിക്ക് അറിയാം.. പക്ഷെ ഒന്ന് പറയട്ടെ,
തന്നെയല്ല വരച്ചത്.. തന്നെ ആദ്യമായി കാണുന്നതിനും മുൻപ് ഞാൻ കണ്ട എന്റെ സ്വപ്നമാണ്
ഞാൻ വരച്ചത്.

തനിക്ക് ഉണ്ടോ എന്നറിയില്ലെങ്കിൽ കൂടി ഞാൻ വരച്ച ആ മറുക് കൂടി ഞാൻ കണ്ട സ്വപ്നത്തിൽ
നിന്ന് പകർത്തിയത് ആണ്..

ക്ഷമിക്കണം..”

ഒരു നേർത്ത പുഞ്ചിരിയോടെ അവൾ കയറുകെട്ടിയ കട്ടിലിലേക്ക് ചാഞ്ഞു.. ഒരു കയ്യിൽ
പിടിച്ച ആ ചിത്രത്തിലേക്ക് നോക്കികൊണ്ട് അവളുടെ കൈ മാറിൽ നിന്നും ദാവണിയുടെ പല്ല്
എടുത്തു മാറ്റി…

ആ ഇടംകൈ അവളുടെ പൊക്കിളിലും അതിന് വലത് വശത്തെ മറുകിലും ഒഴുകി നടന്നു.. ഏതാനും
നിമിഷം കഴിഞ്ഞു ആ കൈ അവളുടെ പാവാടയുടെ കെട്ടിൽ പിടിച്ചു വലിച്ചു അത് അഴിച്ചു
അതിനുള്ളിലേക്ക് കടന്നു..

അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു പോയി.. വലതുകയ്യിലിരുന്ന അവളുടെ ആ അർദ്ധ നഗ്ന ചിത്രം
കയ്യിൽ നിന്നും താഴെ വീണതും അവൾ അറിഞ്ഞില്ല..

അല്പസമയം കൊണ്ടു ആ ഇടതുകൈയുടെ ചലനം അവളുടെ ശരീരത്തെ മൊത്തത്തിൽ കുലുക്കി കൊണ്ടു
നിശ്ചലമായതോടെ ചെറു തളർച്ചയോടെ അവളൊരു മയക്കത്തിലേക്ക് വീണു..

“മോളെ വിളക്ക് വയ്ക്കുന്നില്ലേ? വയ്യായ ഉണ്ടോ??”

അച്ഛന്റെ ശബ്ദം ആണ് അവളെ ഉണർത്തിയത്..

ആ പൊതി മൊത്തമായി കട്ടിലിന്റെ അടിയിലേക്ക് തള്ളി അവൾ പുറത്തേക് ഓടി..

ഏതാനും നിമിഷം കൊണ്ടു കുളിച്ചെന്ന് വരുത്തി നടയിൽ ദീപം വച്ച ശേഷം കാവിലും വിളക്ക്
വച്ചു അമ്മയുടെ അസ്ഥി തറയിലും ദീപം തെളിയിച്ചു..

കുറ്റബോധം കൊണ്ടു ഏറെ നേരം അമ്മയുടെ അടുത്ത് നിറഞ്ഞ കണ്ണുകളോടെ ചിലവഴിച്ച ശേഷമാണ്
അവൾ തിരിച്ചു ചെന്നത്..

നിറഞ്ഞ കണ്ണുകൾ തുടച്ചൊതുക്കി വീടിന് മുൻപിലേക്ക് ചെന്ന അവളുടെ കഴുത്തിൽ കൈ വച്ച്
നോക്കി അച്ഛൻ പറഞ്ഞു..

“എന്താ മോളെ ക്ഷീണം തോന്നുന്നുണ്ടോ?? മേകാച്ചിൽ ഒന്നും കാണുന്നില്ലല്ലോ??”

“ഇല്ലച്ഛാ. എന്തോ തലവേദന പോലെ ഒന്ന് കിടന്നപ്പോൾ അത് മാറി.. ഞാൻ പോയി അത്താഴത്തിനു
കൂട്ടാൻ വല്ലതും ഉണ്ടാക്കട്ടെ..”

അച്ഛനോട് ആദ്യമായി നുണ പറഞ്ഞ വിഷമത്തിൽ ആ മുഖത്ത് നോക്കാതെ അവൾ രക്ഷപെടാൻ വേണ്ടി
പറഞ്ഞു..

“ക്ഷീണം ഉണ്ടേൽ മോൾ കിടന്നോ അച്ഛൻ ഉണ്ടാക്കാം..”

“വേണ്ടച്ഛാ, ഞാൻ ചെയ്തോളാം..”

അവൾ അച്ഛന്റെ മറുപടിക്ക് കാക്കാതെ അടുക്കളയിലേക്ക് നടന്നു..

അത്താഴം കഴിക്കാൻ തുടങ്ങുമ്പോൾ ആ ചുരിദാർ മാത്രം അവൾ അച്ഛനെ കാണിച്ചു രണ്ടാമത്തെ
നുണ പറഞ്ഞു..

“അച്ഛാ ഒപ്പം പഠിക്കുന്ന അഞ്ജനയെ പറ്റി പറഞ്ഞില്ലേ ഞാൻ?? അവളുടെ അച്ഛൻ വന്നു
കൽക്കത്തയിൽ നിന്ന്. അപ്പൊ അവൾക്ക് കൊണ്ടു വന്നതാ.. അവൾക്ക് പാകമാവാത്തോണ്ട്
എനിക്ക് തന്നു.. ചുരിദാറാ..”

ആ സാധു ആ തുണി ഒന്നു നോക്കി അവളോട്‌ പറഞ്ഞു..

“മോൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ അച്ഛനും ഇഷ്ടപ്പെട്ടു.. തെക്കേലെ നേന്ത്രക്കായ അടുത്ത
ആഴ്ച കൊടുക്കുമ്പോ ഇതിന്റെ കാശ് എത്ര ആന്ന് പറഞ്ഞോ തരാം. അത് കൊടുത്തോ മോള്.”

“വേണ്ടച്ഛാ അവൾ ഇഷ്ടത്തോടെ തന്നതിന് കാശ് കൊടുത്താ വിഷമാവും.”

അച്ഛനോട് പറഞ്ഞു വിശ്വസിപ്പിച്ചു എങ്കിലും അവളുടെ ഉള്ളിൽ കുറ്റബോധം നിറഞ്ഞു..
പിറ്റേന്ന് അവൾ ആ തുണി ബാഗിൽ നിറച്ചാണ് കോളേജിലേക്ക് പോയത്..

ക്യാമ്പസിൽ ചെന്നു കയറുമ്പോൾത്തന്നെ അവനെ കണ്ടെങ്കിലും ഒരുപാട് കുട്ടികൾക്ക്‌ ഇടയിൽ
നിൽക്കുന്ന അവനോട് സംസാരിക്കാൻ പറ്റിയ സാഹചര്യം അവൾക്ക് കിട്ടിയില്ല..

അവനും അവളെ കണ്ടു അടുത്തേക്ക് വരാൻ തുനിഞ്ഞെങ്കിലും ഇടക്ക് കയറിയ ഒരുകൂട്ടം
കുട്ടികൾ തടസ്സമായി.. ഉച്ചക്ക് ലൈബ്രറിയിലേക്ക് പോയെങ്കിലും അവൻ മാഗസിൻ
ഡിസ്‌ട്രിബ്യുഷനിൽ അവൻ തിരക്കിലായി..

തിരിച്ചു ക്ലാസ്സിൽ വരുമ്പോൾ അല്പം ദൂരെ നിന്നും അവള്കെതിരെ വരുന്ന അവനെ കണ്ടു അവൾ
ഒരു തുണ്ട് കടലാസിൽ കുത്തികുറിച്ച് അവൻ കാൺകെ നിലത്തേക്ക് ഇട്ടു നടന്നു നീങ്ങി.

പാർവതി ആദ്യമായി ഒരന്യനു എഴുതിയ കത്ത്…

അവളുടെ പ്രതീക്ഷ പോലെ അത് ശ്രദ്ധിച്ച അവൻ ഒപ്പമുള്ള കൂട്ടുകാർക്ക് ഒപ്പം അല്പം
മുൻപിലേക്ക് നടന്നെങ്കിലും തിരിച്ചു നടന്നു ആ തുണ്ടുകടലാസ് എടുത്തു നിവർത്തി..

“ലൈബ്രറിക്ക് അടുത്തുള്ള വാകമരത്തിനു ചുവട്ടിൽ ഞാൻ വരും അവസാന പിരീഡിന്റെ സമയത്ത്..
ഒന്ന് കാണണം..”

അവസാന പിരീഡ് സ്കിപ് ചെയ്തു അവൾ ആ വാകമരത്തിനു നേരെ നടന്നടുക്കുമ്പോൾ അവൻ ചുണ്ടിൽ
ഒളിപ്പിച്ച പുഞ്ചിരിയുമായി അവളെ കാത്തു നിന്നിരുന്നു..

അവനെ കണ്ടതും അവനോട് പറയാൻ മനസ്സിൽ പഠിച്ചു വച്ചതെല്ലാം അവൾ മറന്നു പോയി.. ആ
മുഖത്ത് നോക്കി നിഷേധിക്കാൻ കഴിയില്ലെന്ന് മനസിലായ അവൾ കണ്ണുകൾ ചിമ്മിയടച്ചു എന്നും
ധ്യാനിക്കുന്ന ഈശ്വരനെ മനസ്സിൽ ഓർത്തു..

“എന്നോട് ക്ഷമിക്കണം.. എനിക്കീ സമ്മാനം സ്വീകരിക്കാൻ വയ്യ. ആദ്യമായി അച്ഛനോട്
ഇതിന്റെ പേരിൽ നുണ പറയേണ്ടി വന്നു.. ഇന്നെങ്കിലും എനിക്കത് തിരുത്തണം..”

ബാഗിൽ നിന്നും അവളാ ചുരിദാറിന്റെ പൊതി അവനു നേരെ നീട്ടി..

അപ്പോളെക്ക് അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു ഒരു വിഷാദഭാവം പ്രകടമായി..

“കുട്ടി വരൂ…”

അവൻ അവൾക്ക്‌ മുൻപേ നടന്നുനീങ്ങി.. അസോസിയേഷൻ കെട്ടിടത്തിൽ പോയ വർഷത്തെ പുസ്തകങ്ങൾ
ആവശ്യക്കാർക്ക് ഉപയോഗിക്കാൻ ദാനമായി വയ്ക്കുന്ന ടേബിളിനു മുൻപിൽ ചെന്നു അവൻ
തിരിഞ്ഞു അവളോട്‌ പറഞ്ഞു..

“അവിടെ വച്ചു കൊള്ളൂ.. തുണി ഇല്ലാത്ത ആർകെങ്കിലും ഉപയോഗിക്കാൻ കഴിയും…”

അവളൊരു നിമിഷം സംശയിച്ചു അവനെ നോക്കി നിന്നു.. അല്പം പതറിയ ശബ്ദത്തോടെ അവൻ
തുടർന്നു..

“തന്നോട് ഒരു നുണയും പറയാൻ ഞാൻ പറഞ്ഞിരുന്നില്ല..ഇത് എവിടെ നിന്ന് കിട്ടി എന്നതാണ്
പ്രശ്നം എങ്കിൽ ഒരു സുഹൃത്ത്‌ തന്നു എന്നു പറഞ്ഞു കൂടെ?? തന്നെ മനസ്സിൽ കണ്ട്
തനിക്കായി വാങ്ങിയത് ആണ്.. ഇഷ്ടമില്ലെങ്കിൽ അവിടെ വച്ചു പൊയ്ക്കോളൂ..”

അവളത് ബാഗിൽ നിന്നെടുത്തെങ്കിലും അവിടെ ഉപേക്ഷിച്ചു പോരാൻ മനസ് സമ്മതിച്ചില്ല..
അൽപനേരം ആലോചിച്ചു നിന്ന ശേഷം അവളത് ബാഗിലേക്ക് തന്നെ വയ്ക്കുന്നത് കണ്ടു അവന്റെ
മുഖം തെളിഞ്ഞു..

“അടുത്ത പത്താം തീയതി അത് ഇട്ടു വരുമെന്ന് ഞാനുറച്ചു വിശ്വസിച്ചോട്ടെ??”

ക്യാമ്പസിന് പുറത്തേക്ക് നടക്കുമ്പോൾ അവൻ അവളോട് ചോദിച്ചു..

അവൾ മറുപടി നൽകാതെ തിരിച്ചു അവനു പുറകെ നടന്നു.. അവളതിനു മറുപടി നൽകിയില്ല എങ്കിലും
കുനിഞ്ഞ മുഖത്ത് നാണം കൊണ്ടു പൊട്ടിവിടർന്ന പുഞ്ചിരി അവന്റെ കണ്ണുകൾ കണ്ടു
പിടിച്ചു.

എങ്കിലും തിരിച്ചു നടക്കുമ്പോൾ മുഴുവൻ രണ്ടാളും നിശ്ശബ്ദരായിരുന്നു.. മൗനം കൊണ്ടവൾ
അവനോട് അതിട്ടു വരാമെന്നു സമ്മതം അറിയിച്ചുവെങ്കിലും..

അവൾ ബസ് കയറുന്നത് വരെ അവൻ ഒപ്പം ഉണ്ടായി.. ബസിൽ കയറി ഇടതുവശത്തെ സീറ്റിൽ ഇരുന്നു
അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി പുഞ്ചിരിച്ചു.. നിറയെ അർഥങ്ങൾ ഉള്ള ചിരി..

പത്താം തീയതി അവൾ അവൻ നൽകിയ ചുരിദാർ ഇട്ടാണ് കോളേജിലേക്ക് പോയത്..

തൃശൂർ ബസ് ഇറങ്ങുമ്പോൾ തന്നെ കാത്തുനില്പുണ്ട് അവൻ.. ഒരു കറുത്ത ഷർട്ടും
മുണ്ടുമായി.. പക്ഷെ അവൾ അവനാഗ്രഹിച്ച വേഷം ഇട്ടു ചെന്നിട്ടും പതിവുള്ള തിളക്കം ആ
മുഖത്ത് കാണാൻ അവൾക്ക് കഴിഞ്ഞില്ല..

ജീവതത്തിൽ ആദ്യമായി ചുരിദാർ ധരിച്ചത് കൊണ്ടു അവൾക്കവന്റെ മുൻപിലേക്ക് ചെല്ലാൻ നാണം
തോന്നി..

“സൂപ്പർ ആയല്ലോ.. സാധാരണ ചുരിദാർ ഇടുന്നവരൊക്കെ കൊറേ പൗഡറും ലിപ് സ്റ്റിക്കും ഒക്കെ
ഇട്ടു വൃത്തികെട്ട രൂപത്തിലാ നടക്കാറ്.. തന്റെ ഐശ്വര്യം കൂടിയിട്ടേ ഒള്ളൂട്ടോ..”

കളിയാക്കല്ലേ എന്ന് മനസിൽ പറഞ്ഞെങ്കിലും അല്പം കുനിഞ്ഞ മുഖത്ത് നിറഞ്ഞ പുഞ്ചിരി
മാത്രമേ പുറത്ത് വന്നുള്ളൂ..

“എന്തായാലും കോളേജിൽ സ്ട്രൈക്ക് ആണ്… അന്ന് താൻ പറഞ്ഞ സംശയം പൂർണമായും മാറി എങ്കിൽ
ഇപ്പോൾ വിശ്വാസമുണ്ടോ എന്റെ ഒപ്പം വരാൻ??”

അന്നത്തെ അബദ്ധം മനസ്സിൽ നിന്നും പൂർണമായും മാറാത്തത് കൊണ്ടു അവൾ മുഖത്തു ഒരു
പുഞ്ചിരി ഫിക്സ് ചെയ്തു പറഞ്ഞു.

“സോറിയേട്ടാ.. എനിക്ക് വിശ്വാസക്കുറവൊന്നും ഉണ്ടായിട്ടല്ല.. അന്ന് പെട്ടെന്ന്
പറഞ്ഞു പോയതാ.. ഇനിയും അത് തന്നെ പറയല്ലേ..”

“എങ്കിൽ പോരാമോ എന്റെ കൂടെ.. ക്ലാസ്സ് കഴിയുന്ന സമയത്തിന് മുൻപ് തിരിച്ചെത്തും??”

ആ പുഞ്ചിരി മാറി അവളുടെ മുഖത്ത് സംശയഭാവം തെളിഞ്ഞു..

“എന്തിനാ.”

“എന്റെ കൂടെ എന്റെ നാട്ടിലേക്ക് പോകാൻ..എന്റെ അമ്മക്ക് തന്നെ പരിചയപെടുത്താമെന്ന്
വാക്ക് പറഞ്ഞിട്ട് വന്നതാ ഞാൻ..”

“അയ്യോ ഞാനൊന്നുമില്ല..”

പക്ഷെ ഈ വട്ടം അവളുടെ വാക്കുകളിൽ നിറഞ്ഞത് അവനോടുള്ള പേടിയല്ല മറിച്ചു സ്ത്രീസഹജമായ
ലജ്ജയാണ്..

അത് മനസിലായ അവൻ മുഖത്തു അല്പം വിഷാദഭാവം നിറച്ചുകൊണ്ടു പറഞ്ഞു..

“എങ്കിൽ തിരിച്ചു പൊയ്ക്കോളൂ.. എന്നെ വിശ്വാസമിലാത്തോണ്ടു താൻ വന്നില്ല കാണാൻ എന്ന്
ഞാൻ പറഞ്ഞുകൊള്ളാം..”

അവൾ തിരിച്ചു പോകാനുള്ള ബസ് നിറുത്തുന്ന സ്ഥലത്തേക്ക് നടക്കാൻ തിരിഞ്ഞപ്പോൾ മഴ
പെയ്യാൻ തുടങ്ങി… കുട നിവർത്തി നടന്നുകൊണ്ട്‌ ഇടക്ക് തിരിഞ്ഞു നോക്കുമ്പോളൊക്കെ
അവളെ തന്നെ നോക്കി നിശ്ചലനായി മഴ നനഞ്ഞു നിൽക്കുന്ന അവന്റെ മുഖം ആ മനസ്സിൽ നിന്നും
മാഞ്ഞു പോവാതെ..

അവളുടെ മനസിലും ഒരു അങ്കം വെട്ട് നടക്കുകയാണ്.. ഒരു വശം അവളോട് അവന്റെ കൂടെ പോകാൻ
പറയുമ്പോൾ മറുഭാഗം അത് വിലക്കി കൊണ്ടിരുന്നു..

അൽപനേരം സംശയിച്ചു നിന്ന അവളുടെ മനസ്സ് ഒടുവിൽ തീരുമാനമെടുത്തു.. ഇത്ര നേരവും മഴ
നനഞ്ഞു അവൾക്കായി അവൻ കാത്തു നില്കുന്നു എങ്കിൽ അവനൊപ്പം പോവാമെന്ന്.

അങ്ങോട്ട്‌ തിരിച്ചു നടക്കുമ്പോൾ അവളുടെ മനസ് പ്രാർത്ഥിച്ചു കൊണ്ടിരുന്നു അവനെ
അവിടെ തന്നെ കാണണമേ എന്ന്..

പക്ഷെ അവളെ നിരാശപ്പെടുത്തി അവൻ നിന്ന സ്ഥലത്ത് ചെന്നപ്പോൾ അവിടം ശൂന്യമായിരുന്നു…
ഒട്ടൊരു നിരാശയോടെ അവൾ തിരിഞ്ഞതും തൊട്ടുമുന്പിൽ നിറഞ്ഞ ചിരിയോടെ മഴയിൽ നനഞ്ഞു
കുളിച്ചു അവൻ..

എന്തെടോ പോയില്ലേ താൻ??

അവന്റെ ചോദ്യത്തിന് അവൾ മുഖം കുനിച്ചു മൂളി..

ങ്ങു ഹു..

പോണില്ലേ??

ങ്ങു ഹു..

പോരുന്നോ എന്റെ കൂടെ എന്റെ നാട്ടിലേക്ക്??

മ്മ് മ്മ്.

ഒന്ന് വായ് തുറന്ന് പറയ് കൊച്ചെ..

ങ്ങു ഹു..

അവൻ പെട്ടെന്ന് അവളുടെ കീഴ് താടിയിൽ പിടിച്ചു മുഖം ഉയർത്തി.. ഒരുനിമിഷം അവന്റെ
മുഖത്തുനോക്കി എങ്കിലും അവൾ വീണ്ടും മുഖം കുനിച്ചുകൊണ്ട് അവനെ ചൂടിക്കാൻ കുട
ഉയർത്തി..

“ഏയ്‌ എന്തായാലും ഞാൻ നനഞ്ഞു.. താൻ വാടോ..”

അവൻ നടന്നപ്പോൾ അവൾ അവനൊപ്പം നടന്നു.. അവൾ ഇതുവരെ കാണാത്ത വഴികളിലൂടെ അവളെയും
കൊണ്ട് ചെന്നെത്തിയത് നീണ്ടുകിടക്കുന്ന ഒട്ടനവധി റെയിൽവേ ട്രാക്കുകളിലേക്ക് ആണ്..

ഇരുഭാഗത്തേക്കും പേടിച്ചു നോക്കികൊണ്ട് സംശയിച്ച ശേഷം ഓടി ട്രാക്ക്
മുറിച്ചുകടക്കുന്ന അവളെ കണ്ടു അവനു ചിരി പൊട്ടി.. അവന്റെ ചിരി കണ്ട അവൾ പരിഭവം
കൂറി..

“ഞാൻ ആദ്യയോണ്ടാ.. ഇയാളും ആദ്യായിട്ട് ട്രാക്ക് മുറിച്ചു കടന്നപ്പോ
പേടിച്ചിട്ടില്ലേ??”

അവളുടെ നിഷ്കളങ്കത കണ്ടു സഹതാപമോ സ്നേഹമോ ഒക്കെ കൂടിക്കലർന്ന വികാരത്തോടെ അവൻ
അവളെയും കൂട്ടി ട്രാക്കുകൾക്ക് പാരലൽ ആയി സ്റ്റേഷനിലേക്ക് നടന്നു..

പ്ലാറ്റ് ഫോമിലെ തുരുമ്പു പിടിച്ച ഇരുമ്പ് ബെഞ്ചുകളൊന്നിന് അടുത്തവളെ നിറുത്തി
ടിക്കറ്റെടുക്കാൻ അവൻ ഉള്ളിലേക്ക് നടന്നെങ്കിലും അവൾ ഓടി ഒപ്പമെത്തി..

“ഞാനും വരുന്നു.. എനിക്ക് പേടിയാ തനിച്ചു നിൽക്കാൻ..”

കൊച്ചുകുട്ടികളെ പോലെ കൊഞ്ചുന്ന അവളോട്‌ വർധിച്ചു കൊണ്ടിരിക്കുന്ന സ്നേഹം
അടക്കിപ്പിടിച്ചു അവൻ എറണാകുളം ടൌൺ സ്റ്റേഷനിലേക്ക് രണ്ട് ടിക്കറ്റുകൾ എടുത്തു..

പ്ലാറ്റ്ഫോമിൽ ട്രെയിന് വേണ്ടി കാത്തു അല്പം അകലം പാലിച്ച പാർവതി ട്രെയിൻ
പ്ലാറ്റ്‌ഫോമിൽ കടന്നപ്പോൾ ഉണ്ടായ വൈബ്രെഷനിൽ ഭയന്ന് അവനോട് ചേർന്നു കൊണ്ടിരുന്നു.

ട്രെയിനിന്റെ എഞ്ചിൻ അവരെ കടന്നുപോയതും അവൾ അപ്പോളും മഴ നനഞ്ഞ ഈർപ്പം പൂർണമായും
വിട്ടു പോയിട്ടില്ലാത്ത അവന്റെ ശരീരത്തോടൊട്ടി.

അവൻ പറയാതെ തന്നെ അവന്റെ വലതുകയിൽ ബലമായി ഇടതു കൈ കൊണ്ടു പിടിച്ചവൾ ആശ്വാസം
കണ്ടെത്തി.. അവനും അവളെ കൈ കൊണ്ടു ചുറ്റി ചുമലിൽ കൈ വച്ച് അവളെ തന്നോടടുപ്പിച്ചു..

ട്രെയിൻ നിന്ന് ഏതാനും നിമിഷം കഴിഞ്ഞാണ് അവന്റെ കയ്യിൽ കൈ കോർത്താണ് തന്റെ
നില്പെന്നു ഓർത്തു ചെറുനാണത്തോടെ അവളുടെ കൈ അവന്റെ കയ്യിൽ നിന്നും വിടുവിച്ചത്.
അപ്പോളേക്കും തൊട്ടുമുന്പിലെ ഡോറിൽ നിന്നും ആളുകൾ ഇറങ്ങിക്കഴിഞ്ഞത് കണ്ടു അവർ
അങ്ങോട്ട്‌ ചെന്നു..

ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിലെ ചെറിയ ഗ്യാപ് കണ്ടു അവൾ സംശയിച്ചു നിന്നതും
ബലമായി അവളുടെ കയ്യിൽ പിടിച്ചു അകത്തുകയറ്റി..

അടുത്തു കല്യാണം കഴിഞ്ഞ യുവമിഥുനങ്ങൾ പോലെ ചെറുനാണത്തോടെ അവളവനിൽ നിന്നും
അകന്നപ്പോളേക്കും അവൻ ഇരുവർക്കും ഇരിക്കാൻ രണ്ട് സീറ്റുകൾ കണ്ടെടുത്തു..

അവളാണെങ്കിൽ പിന്നെ അവൻ ഒപ്പമുണ്ടെന്ന് പോലും ശ്രദ്ധിക്കാതെ ഇരു വശത്തെയും കാഴ്ചകൾ
മാറി മാറി നോക്കികൊണ്ടിരുന്നു.. ഓരോരോ സ്റ്റേഷനിൽ ചെല്ലുന്നതും ഇടയിൽ റോഡുകളിൽ
ബ്ലോക്ക് ചെയ്തു നിറുത്തിയ വണ്ടികളും അവനു കാണിച്ചു കൊടുത്തു കൊണ്ട് അവളാ യാത്ര
ആസ്വദിക്കുന്നത് കൗതുകത്തോടെ അവൻ നോക്കി നിന്നു..

എറണാകുളം എത്താറായപ്പോൾ ആണ് അവളൊന്നു അടങ്ങി ഇരുന്നത്..

“എന്താടോ കാഴ്ച കണ്ടു തളർന്നോ??”

“അയ്യോ, നാണക്കേട് ആയല്ലേ? സോറി.”

“ഏയ്‌, താൻ എൻജോയ് ചെയ്യേടോ.. ”

പക്ഷെ പിന്നെ അവൾ അടങ്ങി ഇരുന്നു.. അധികം വൈകാതെ അവർ എറണാകുളം ടൌൺ റെയിൽവേ
സ്റ്റേഷനിൽ ഇറങ്ങി..

പുറത്തിറങ്ങിയ അവൻ അവളെയും കൂട്ടി വഴിയരികിൽ കണ്ട പൂക്കടയിൽ നിന്നും കുറച്ചു
പൂക്കളും വാങ്ങി കച്ചേരിപ്പടിയിലേക്ക് നടന്നു.

അതിനടുത്തു സെന്റ് തെരേസാസ് ചർച്ച് (കണ്ണംകുന്നത്ത് പള്ളി) എന്ന ബോർഡ് കണ്ടു അവൻ
അവളെയും കൊണ്ടു ഉള്ളിലേക്ക് നടന്നപ്പോൾ അവൾ അല്പം അതിശയത്തോടെയും കൗതുകത്തോടെയും
അവനെ നോക്കി..

“എന്റെ അമ്മയെ കാണണ്ടേ??”

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായ അവൻ അവളോട്‌ പറഞ്ഞു.

അവന്റെ മുഖത്തിന്റെ ഗൗരവം കണ്ടപ്പോൾ അത് വരെ ഉണ്ടായിരുന്ന അവളുടെ ഹാപ്പി മൂഡും മാറി
തുടങ്ങി.

ആദ്യം തന്നെ വിശുദ്ധ ജലം തൊട്ടു നെറുകയിൽ വച്ചു പള്ളിയ്ക്ക് ഉള്ളിൽ കയറി
മുട്ടുകുത്തിയ അവനെ അനുകരിച്ചു കൊണ്ടു അവളും അതുപോലെ ചെയ്തു അവനരുകിൽ മുട്ട് കുത്തി
കൈകൾ കൂപ്പി.

തനിക്കറിയാത്ത ഈശ്വരന്റെ പ്രതിഷ്ഠയെ നോക്കി താൻ ഭയക്കുന്നത് പോലെ ഒന്നാവല്ലേ അവൻ
കാണിച്ചു തരാൻ പോവുന്നതെന്ന് ആ നിമിഷം അവൾ ആല്മാര്ത്ഥമായി പ്രാർത്ഥിച്ചു..

പക്ഷെ അൽപനേരം കണ്ണടച്ച് പ്രാർത്ഥിച്ച അവൻ എഴുനേറ്റ് അവളെയും കൂട്ടി പള്ളിയുടെ
പടിഞ്ഞാറു വശത്തുള്ള സിമിത്തേരിക്ക് നേരെ നടന്നപ്പോൾ അവളുടെ പ്രാർത്ഥന വൃഥാ
ആയെന്നവൾക്ക് മനസിലായി..

“വലിയകത്ത് മാണി ഭാര്യ മേരി
ജനനം 15.01.1940
മരണം 10.08.1965”

അങ്ങിനെ എഴുതിയ മനോഹരമായ മാർബിൾ പൊതിഞ്ഞ ശവക്കല്ലറയ്ക്ക് മുൻപിൽ അവനൊപ്പം അവളും
ചെന്നു നിന്നു..

“കണ്ടോടോ.. എന്റെ അമ്മ ആണിത്..”

കയ്യിൽ കരുതിയ പൂക്കൾ അതിന്മേൽ വച്ച് അവൻ അതിലേക്ക് ചെരിഞ്ഞു കിടന്ന് കരഞ്ഞു. അത്
കണ്ടു നിന്ന അവളുടെ കണ്ണുകളും ഈറനണിഞ്ഞു..

അൽപനേരം കഴിഞ്ഞു അവൻ അവിടെ നിന്നും എണീറ്റു അവളെ നോക്കി..

“എന്റെ അമ്മയുടെ ഓർമ ദിനം ആണിന്ന്.. എനിക്ക് നാല് വയസുള്ളപ്പോൾ എന്നെ വിട്ട്
പോയതാണ് അമ്മ.. ഇയാളെ പോലെ വിടർന്ന കണ്ണുകളായിരുന്നു അമ്മയ്ക്കും… എന്റെ മനസ്സിൽ
ഇപ്പോളും മായാതെ നിൽക്കുന്ന അമ്മയുടെ ഓർമകളിൽ തന്റേത് പോലുള്ള കണ്ണുകൾ
ഇപ്പോളുമുണ്ട്..”

അവനോട് എന്തു പറയണം എന്നറിയാതെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവളുടെ കണ്ണുകൾ
നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.

അവളുടെ കണ്ണുകൾ തുളുമ്പുന്നത് കണ്ടു അവൻ അമ്മയുടെ നേരെ തിരിഞ്ഞു പറഞ്ഞു.

“കണ്ടൊ അമ്മേ?? ഇത് വരെ കാണുകയോ കേൾക്കുകയോ പോലും ചെയ്യാത്ത അമ്മക്ക് വേണ്ടി
കണ്ണീരൊഴുക്കുന്ന ഒരു പാവം പെണ്ണാ ഇത്..”

അവളുടെ കൈയ്യിൽ തൻ്റെ കൈ കോർത്തുകൊണ്ട് അവൻ തുടർന്നു..

“ജാതി വേറെ ആണേലും അമ്മേനെ ഓര്മിപ്പിക്കാ ഈ കൊച്ചു എപ്പളും… ഈ കണ്ണുകളും
നിഷ്കളങ്കമായ പെരുമാറ്റവും ഒക്കെ… അമ്മയെപ്പോലെ ലോകമൊന്നും അധികം കാണാത്ത
ഇന്നാദ്യമായി എന്റെ ഒപ്പം ട്രെയിനിൽ കയറിയ ഈ തൊട്ടാവാടിപെണ്ണിനെ എനിക്കിഷ്ടാ
അമ്മേ….”

അവനവൾക്ക് നേരെ തിരിഞ്ഞു ചോദിച്ചു..

“എടൊ പണ്ടേ എനിക്ക് തന്നെ ഇഷ്ടം തോന്നീതാ.. പക്ഷെ അമ്മേടെ മുന്നീ വച്ചേ തന്നോട് ഇത്
പറയൂ എന്നാ കരുതിയെ.. പക്ഷെ തന്നെ നിർബന്ധിക്കുന്നില്ലട്ടോ.. തനിക്ക് ഇഷ്ടം ഉണ്ടേ
മാത്രം മതി..”

അവനവളുടെ കൈ വിട്ടു ഏതാനും നിമിഷം അവളെ നോക്കി നിന്നു..

അവനവളെ ഇഷ്ടമാണെന്ന് ഊഹം ഉണ്ടെങ്കിലും ആഴ്ചപ്പതിപ്പുകളിൽ വായിച്ചപോലെ ഒരു കത്ത് വഴി
പറയുമെന്നേ അവൾ കരുതിയിരുന്നൊള്ളു.. ഒറ്റയടിക്ക് മുഖത്ത് നോക്കി അവൻ ഇഷ്ടം
പറഞ്ഞപ്പോൾ അവളാകെ സ്തബ്ധയായി നിന്ന് പോയി..

അവളിൽ നിന്നും മറുപടി കിട്ടാതായപ്പോൾ അവൻ തന്നെ മൗനം ബേദിച്ചു..

“ആലോചിക്കാൻ സമയം വേണെങ്കിൽ എടുത്തോളൂ.. നന്നായി ആലോചിച്ചു പറഞ്ഞാൽ മതിട്ടോ..
നമുക്ക് തിരിച്ചു പോയാലോ..”

അവൻ അമ്മയുടെ കല്ലറയിൽ തൊട്ടു വന്ദിച്ചു..

“പോവാണുട്ടോ അമ്മേ.. അടുത്ത വരവിനു കാണാം..”

അവൻ അവൾ പുറകിൽ വരുമെന്ന പ്രതീക്ഷയിൽ തിരിഞ്ഞു നടന്നു..

“ഏട്ടാ, ഒരു നിമിഷം..”

അവൻ തിരിഞ്ഞപ്പോൾ അമ്മയുടെ കല്ലറയിൽ കുനിഞ്ഞിരിക്കുന്ന അവളെ ആണ് കണ്ടത്..

“അമ്മേ, അമ്മയുടെ മോനെ പോലെ ആണ് ഞാനും.. അമ്മയുടെ മോനു നാലാം വയസിൽ അമ്മയെ
നഷ്ടപ്പെട്ടെങ്കിൽ എനിക്ക് പന്ത്രണ്ടാം വയസ്സിൽ ആണെന്ന് മാത്രം.. അന്ന് മുതൽ
എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന പാവം അച്ഛൻ ഉണ്ട് നാട്ടിൽ..”

അവൾ എണീറ്റു അവനു നേരെ തിരിഞ്ഞു പറഞ്ഞു..

“ഏട്ടനെ എനിക്കിഷ്ടാ.. പക്ഷെ എന്റെ അച്ഛൻ കൈപിടിച്ച് തന്നാൽ മാത്രേ ഞാൻ ഏട്ടന്റെ
ഭാര്യയാവൂ..”

അവൻ കേട്ടത് സത്യമോ എന്നതിശയിച്ചു ഒരു നിമിഷം നിന്നുപോയി.. പിന്നേ അവൾക്കരികിൽ
ചെന്നു അവളെ ചേർത്തു പിടിച്ചു അമ്മയെ നോക്കി പറഞ്ഞു..

“അമ്മേ, അമ്മേടെ അനുഗ്രഹം ഇണ്ടാവണംട്ടോ ഈ കുറുമ്പീനെ എനിക്ക് കിട്ടാൻ..”

ഇടം കൈ കൊണ്ടു അവളെ ചുമലിൽ കൈ ചുറ്റി ചേർത്തു നിറുത്തി അവനാ കല്ലറയെ തൊട്ടു വണങ്ങി.
അവന്റെ കയ്യുടെ സുരക്ഷിതത്വബോധത്തിൽ അവനോട് ഒട്ടി ചേർന്നു അവളും..

♥️♥️♥️♥️♥️

ഔട്ട് ലൈൻ എഴുതി കഴിഞ്ഞ കഥ ആയത് കൊണ്ടു വെള്ളിയാഴ്ച അടുത്ത പാർട്ട് അയക്കാം എന്ന്
കരുതുന്നു..