എരിയുന്ന കനൽ

ഇടവപാതി മഴ തകർത്തു പെയ്തു തോർന്നു നില്കുന്നു.സന്ധ്യാവിളക്കുതെളിയിക്കാതെ തുളസിത്തറ ശൂന്യമായിരിക്കുന്നു.ആളുംആരവങ്ങളും ഒഴിഞ്ഞു മൂകമായി എന്റെ തറവാട്. “ഉണ്ണിസന്ധ്യാനേരത്തു പത്തു നാമം ജപിച്ചാൽ എന്താ നിനക്ക് ” എന്നഅമ്മയുടെ പരാതി കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നില്ല.കൈവിളക്കുമായി നിറപുഞ്ചിരിയോയോടെഉമ്മറത്തു വിളക്ക് വെക്കാൻ വരുന്ന ഏട്ടത്തിയമ്മ ഇപ്പോൾ ഒരുമുറിയിൽ ഒതുങ്ങികൂടിയിരിക്കുന്നു.അതെ ഒരു വലിയനഷ്ടത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ഈ വീട്.ഒരുപക്ഷെഇടവപ്പാതിയിലെ ആ പെരുമഴ, മഴയെ എന്നും സ്നേഹിച്ചിരുന്നഎന്റെ സഹോദരനെ അവരുടെ ലോകത്തിലേക്ക്കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരിക്കും..21 ആചാരവെടി മുഴക്കിത്രിവർണ പതാകയിൽ പൊതിഞ്ഞു എന്റെ ചേട്ടനെ, ഈ വീടിന്റെനാഥനെ എല്ലാ ആദരവോടും കൂടി യാത്രയാക്കി.

പെയ്തു തോരാത്ത മഴപോലെ പൊഴിയുന്ന അമ്മയുടെ കണ്ണുനീർകണ്ടുനിൽക്കാൻ ആകാതെ ഉമ്മറപ്പടിയിൽ വന്നു ഇരുന്നതാണ്ഞാൻ.ഒരു തുള്ളി കണ്ണുനീർ പൊടിയാതെ ഒരു മുറിയിൽ മൗനമായിഇരിക്കുന്ന ഏട്ടത്തിയമ്മ ആയിരുന്നു മനസ് നിറയെ.ചിന്തകളെമുറിച്ചുകൊണ്ട് ഏടത്തിയമ്മയുടെ വീട്ടുകാർഉമ്മറത്തെത്തിയിരിക്കുന്നു.ഏട്ടത്തിയമ്മയെകൂട്ടിക്കൊണ്ടുപോകാൻ വന്നതാണ്.അവരെ വിളിച്ചു അകത്തുഇരുത്തി ഏടത്തിയുടെ മുറിയിൽ ചെന്ന് വിവരം അറിയിച്ചു.അമ്മഉമ്മറത്ത് വന്നു ഇരുന്നു.അമ്മയെ സമാശ്വസിപ്പിക്കാൻ എന്നോളംഏടത്തിയുടെ അമ്മായിയും മറ്റു ബന്ധുക്കളും എന്തോക്കെയോപറയുന്നു.മൗനത്തിൽ മറുപടി പറഞ്ഞു അമ്മയും.സംസാരത്തിനുഇടയിൽ അമ്മായി പറഞ്ഞു “എല്ലാം വിധി എന്നല്ലാതെ എന്തുപറയാൻ..അല്ലെങ്കിൽ ഇവിടെ നാട്ടിൽ നല്ല ജോലിയുണ്ടായിരുന്നഅവനു പട്ടാളത്തിൽ ചേരണമെന്ന് തോന്നുമോ.ഈ വയറ്റുകണ്ണിപെണ്ണിന്റെ ജീവിതം ഇങ്ങനെ ആയില്ലേ.ഓരോ സമയത്തു ഓരോതെറ്റായ തോന്നലുകൾ അല്ലാതെന്താ..”

അത് ശരി വെയ്ക്കും വിധം കൂടെ ഉള്ളവരും അവരുടെഅഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി..പറഞ്ഞു മുഴുവിക്കാൻഅനുവദിക്കാതെ ഏട്ടത്തിയമ്മ തന്റെ നിറവയർ താങ്ങി പതിയെനടന്നു വന്നുകൊണ്ടു പറഞ്ഞു “അമ്മായി,എന്റെ ഏട്ടൻ തെറ്റായിട്ടുഒന്നും ചെയ്തിട്ടില്ല പകരം വലിയ ഒരു ശരി ആണ് ചെയ്തത്.രാഷ്ട്രത്തെസേവിക്കാൻ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിനെ, അദ്ദേഹത്തിന്റെതീരുമാനത്തെ ഇത്ര വില കുറച്ചു കാണാൻ എങ്ങനെ സാധിക്കുന്നുനിങ്ങൾക്കു.സ്വന്തം സഹോദരൻ മരിച്ചു മൂന്നാംപക്കം ഏട്ടന്റെ പാതപിന്തുടർന്ന് സൈനികൻ ആകാൻ തീരുമാനമെടുത്ത ഒരു അനുജൻഇവിടെ ഉണ്ട്.അവനു മൗനാനുവാദം നൽകിയ ഒരു ‘അമ്മ ഉണ്ട്ഇവിടെ.ഇതുപോലെ ഉള്ള ഒരുപാടു സഹോദരങ്ങളുടെ മനസ്സുംഅവർക്കു മൗനാനുവാദം നൽകുന്ന ഒരുപാടു അമ്മമാരുടെകാരുണ്യമാണ് നമ്മൾ ഓരോരുത്തരും അനുഭവിക്കുന്ന ഈസുരക്ഷിതത്വം.”

കാർമേഘം ഇരുണ്ടുകൂടി നിന്ന ആകാശത്തു നിന്നും ശക്തമായിപെയ്യുന്ന തോരാമഴ പോലെ അതുവരെ അടക്കിവെച്ചിരുന്നകണ്ണുനീർ തുള്ളികൾ ഏട്ടത്തിയമ്മയെ പുണർന്നു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഏട്ടത്തിയമ്മ തുടർന്നു”അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം.ഞാൻ വരില്ല ഇവിടംവിട്ടു എങ്ങോട്ടും..അവിടെ എന്നെ കാണുന്ന എല്ലാവര്ക്കുംഭർത്താവു മരിച്ച ഒരു വിധവയോടുള്ള സഹതാപം മാത്രമേ കാണാൻകഴിയൂ.പക്ഷെ ഞാൻ ഒരു വിധവ അല്ല വീരമൃത്യു വരിച്ച ഒരുസൈനികന്റെ ധർമ്മപത്നിയാണ്‌.ഇനിയുള്ള കാലം അങ്ങനെജീവിക്കാൻ ആണ് എനിക്ക് ഇഷ്ടം.അതിനു ഒരാളുടെ അനുവാദംമാത്രം വേണം എനിക്ക്”.

പറഞ്ഞു നിർത്തി മൗനമായിരിക്കുന്ന അമ്മയുടെ അരികിലേക്ക്നടന്നു അമ്മയുടെ കൈപിടിച്ച് ചോദിച്ചു “ഞാൻ..ഞാനും ഇവിടെനിന്നോട്ടെ അമ്മെ”..വാക്കുകളെ മുറിച്ചു കൊണ്ട് ‘അമ്മ ഏട്ടത്തിയെമാറോടു ചേർത്തു.

എന്തു പറയണമെന്ന് അറിയാതെ ഏടത്തിയുടെ വീട്ടുകാർമൗനമായി പടിയിറങ്ങി.ആ നിമിഷം എന്റെ മനസ്സിൽ നിറഞ്ഞുനിന്നതു എപ്പോഴും ചേട്ടൻ പറയാറുള്ള വാക്കുകൾ ആണ് ” അവൾഎന്റെ ഭാഗ്യമാണെടാ..എന്റെ പുണ്യം”. ശരിയാണ് എന്റെഏട്ടത്തിയമ്മ ചേട്ടന്റെ മാത്രമല്ല ഈ വീടിന്റെ പുണ്യമാണ്.

മാസങ്ങൾക്കു ഇപ്പുറത്തു എന്റെ ചേട്ടനും ഏട്ടത്തിയമ്മക്കും ഒരുആൺകുഞ്ഞു പിറന്നു.അധികം ആകും മുമ്പ് തന്നെ എനിക്ക്പോസ്റ്റിങ്ങ് ഓർഡർ വന്നു.അന്ന് ഉമ്മറപ്പടി കടന്നു നടന്നുനീങ്ങുമ്പോൾ ഇടതു കൈയിൽ ഏട്ടത്തിയമ്മ തന്ന ഒരു സമ്മാനംഞാൻ ഭദ്രമായി സൂക്ഷിച്ചുവെച്ചിരുന്നു..എന്റെ ചേട്ടന്റെ വാച്ച്..അത്എന്നെ ഏൽപ്പിക്കുമ്പോൾ ഏട്ടത്തിയമ്മയുടെ കണ്ണ്നിറഞ്ഞിരുന്നു..’എന്റെ ജീവനാണ് നിന്റെ കൈയിൽ ഏല്പിക്കുന്നത്’ എന്ന് ഏട്ടത്തിയമ്മയുടെ കണ്ണുകൾ പറയാതെ പറഞ്ഞു.യാത്രപറഞ്ഞു ഇറങ്ങുമ്പോൾ വാവയുടെ ‘ചിറ്റപ്പ’ എന്നുള്ള വിളികേൾക്കാനായി ഞാൻ വേഗം വരാട്ടോ എന്ന് പറഞ്ഞു തിരിഞ്ഞുനോക്കാതെ നടന്നു അകന്നു രാഷ്ട്രസേവനത്തിനായി വീരമൃത്യുവരിച്ച ചേട്ടന്റെ അനുജനായി..

സമർപ്പണം : വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബത്തിനായിഈ ചെറുകഥ സമർപ്പിക്കുന്നു