ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല…

” ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. “

” ഇനി എന്ത് ചെയ്യാൻ. കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു. നിന്റെ
അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു. ഇനി
ഇതിൽ എന്ത് ചെയ്യാൻ ? “

” അതല്ല കോപ്പേ. ഞാൻ എങ്ങനെ അവളെ….. ഒരു ഭാര്യ ആയിട്ട്… അതും ഒരു പരിചയവും
ഇല്ലാത്ത ഒരുത്തിയെ … അതും അത്തരക്കാരിയായ ഒരുത്തിയെ… “

” ഹേ അവളെ കണ്ടിട് എനിക്ക് തോന്നുന്നില്ല അളൊരു പിഴ ആണെന്ന്. അതൊരു പാവം
പെണ്ണായിട്ടാ എനിക്ക് തോന്നുന്നേ…. “

” ഈ കോളേജ് പിള്ളേർ ഫീസ് അടക്കാനും മറ്റും ഒക്കെ ഇത്തരത്തിൽ ഉള്ള പണിക് ഇറങ്ങാർ
ഉണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. ബാംഗ്ലൂർ പോലുള്ള വലിയ സിറ്റികളിൽ. പക്ഷെ അതൊക്കെ
നമ്മുടെ ഈ നാട്ടിലും അതും നമ്മുടെ കോളേജിലെ ഒരു കുട്ടി….. ശേ.. അങ്ങനെ ഒക്കെ
ഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല… “

“‘ നീ വെറുതെ എഴുതാപ്പുറം വായിക്കല്ലേ. നീ അവളോട് ഒന്ന് പോയി സംസാരിക്കു. ചിലപ്പോ
നീ കരുതുന്ന പോലെ ഒന്നും ആകില്ല സത്യം.. “

” ഇനി എന്ത് ചോദിക്കാനാ അവളെ കാണുമ്പോ തന്നെ എനിക്ക് എന്തോ വെറുപ്പാ….

ഇതിപ്പോ വീട്ടുകാർ അറിഞ്ഞു പോയി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇല്ലേ വരുന്ന
വഴിയിലെവിടെ എങ്കിലും ഇറക്കി വിട്ടേനെ പുല്ലിനെ…… “

” നിന്റെ ‘അമ്മ എന്ത് പറഞ്ഞു… “

” നിന്നിൽ നിന്നും ഞാൻ ഇത്ര ഒക്കെയേ പ്രതീക്ഷിക്കുന്നുള്ളു എന്ന് മാത്രം പറഞ്ഞു.
…..’ എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് കൂടി കേൾക്കാൻ ‘അമ്മ കൂട്ടാക്കിട്ടില്ല.
പിന്നെ ഉള്ള ഏക ആശ്വാസം ഏടത്തിയാ പറഞ്ഞത് ഒന്നും വിശ്വസിച്ചിട്ടില്ലെങ്കിലും
അവര്ക്ക് വലിയ പ്രോബ്ലം ഇല്ല. പിന്നെ ഏട്ടൻ വിളിച്ചിരുന്നു കുറേ ഉപദേശിച്ചു ചീത്ത
പറഞ്ഞു … “

” പോട്ടെടാ.. എല്ലാം നല്ലതിനാ എന്ന് കരുതാം.”

” എന്ത് നല്ലത്? അനാശ്യാസത്തിന് എന്നെ പോലീസ് പിടിക്കുന്നത് ആണോടാ കോപ്പേ
നല്ലത്. അതോ അതുപോലെ ഒരെണ്ണത്തിനെ ഭാര്യ ആക്കേണ്ടി വന്നതാണോ നല്ലത്.. “

” എടാ ഞാൻ അതല്ല ഉദ്ദേശിച്ചത്…. “

” നിനക്കൊന്നും എന്റെ അവസ്ഥ പറഞ്ഞാൽ മനസിലാവില്ല. “

എനിക്ക് ഒന്നും മിണ്ടാൻ ഇല്ലായിരുന്ന. കലങ്ങിയ കണ്ണും മനസുമായി ഞാൻ വീട്ടിലേക്കു
നടന്നു.

ഈ ഒരൊറ്റ ദിവസം കൊണ്ട് എന്തൊക്കെയാണ് എനിക്ക് സംഭവിച്ചത്. ഈ നാശം പിടിച്ച ദിവസം…..

അമ്മ എത്ര തവണ പറഞ്ഞു ഈ നശിച്ച ക്രിക്കറ്റ് കളി നിർത്താൻ ? ന്നിട്ടും കേൾക്കാതെ
ഞാൻ എന്തിനാ ടൂർണമെന്റിന് അവിടെ പോയി ? അന്ന് തന്നെ തിരിച്ചു വരമായിരുന്നിട്ടും
എന്തിന് ഞാൻ അവിടെ ഹോട്ടലിൽ റൂം എടുത്തു. അതിനെല്ലാം അവസാനമായി ആ പിഴച്ചവൾ
എന്തിന് എന്റെ റൂമിലേക്കു കേറി വന്നു ?

റൂം മാറി കേറിയതാവും അതിനുള്ള ഉത്തരം ഞാൻ തന്നെ കണ്ടെത്തി..

എങ്കിലും ആ കൃത്യ സമയത്ത് എങ്ങനെ അവിടെ അത്രയും ആളുകൾ എത്തി ?

അവർ കയറി വന്നതേ

” നായിന്റെ മോനെ ഈ കൊച്ചും നീയും തമ്മിൽ എന്താടാ ബന്ധം? “

എന്ന് ചോതിക്കലും മുഖം അടച്ചൊരു അടിയും ഒരുമിച്ച് ആയിരുന്നു. കണ്ണ് തുറക്കുമ്പോൾ
എന്റെ ചുറ്റും ആളുകൾ ആണ് കൂടെ പോലീസും.

ആ റൂമിൽ അമ്മയെയും ഏടത്തിയെയും അല്ലാതെ എനിക്ക് വേറെ ആരെയും പരിജയം ഇല്ലായിരുന്നു.

അവരുടെ മുഖത്തെ എന്നോടുള്ള ദേഷ്യവും

ആ പെണ്ണിന്റെ കരച്ചിലും അതിന്റെ ‘അമ്മ എന്ന് തോന്നിക്കുന്ന ഒരു തള്ളയുടെ പ്രാക്കും
എല്ലാം കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് ഉണ്ട് എന്ന് എനിക്ക് തോന്നിയത് ആണ്.
പക്ഷെ എന്റെ കല്യാണം ആണ് അവരുടെ മനസ്സിൽ എന്ന് അറിഞ്ഞിരുന്നില്ല.

അറിഞ്ഞിരുന്നു എങ്കിലും ഗുണം ഉണ്ടാകുമായിരുന്നു എന്നെനിക് തോന്നുന്നില്ല..

എല്ലാം അവർ ഉറപ്പിച്ചിരുന്നു. ഈ നാണക്കേടിൽ നിന്ന് രക്ഷപെടാൻ ഇരു വീട്ടുകാർക്കും
അതെ വഴി ഉണ്ടായിരുന്നുള്ളു. എങ്കിലും എതിർത്ത് നോക്കി ഞാൻ. എന്റെ വാക്കിന് അവിടെ
ഒരു പ്രസക്തിയും ഇല്ലെന്നു ആ പോലീസ് കാരന്റെ തെറി വിളിയിൽ നിന്നെനിക്ക് മനസിലായി…

” കഴുവേറീടെ മോനെ മിണ്ടാതെ നിന്നോ. പ്രേമിച്ചു നടന്നിട്ട് കണ്ട ഹോട്ടലിൽ റൂമും
എടുത്ത് കണ്ട തന്ത ഇല്ലാ തരം കാട്ടിതും പോരാ നിന്ന് പ്രസംഗിക്കുന്നോ. നാവടക്കി
നിന്നോ നീയ്. “

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. രെജിസ്റ്റർ ഓഫീസിൽ പോയതും എല്ലാം. എന്തോ അവളെ
എന്റെ തലയിൽ കെട്ടിവെക്കാൻ എല്ലാവര്ക്കും വലിയ ആവേശം ഉള്ളത് പോലെ തോന്നി ….

എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം മേലാൽ രണ്ടാളും ആ വീടിന്റെ പടി ചവിട്ടരുത് എന്ന്
പറഞ്ഞു അവളുടെ തള്ള ആട്ടുമ്പോളും ആ പെണ്ണ് കരയുക ആയിരുന്നു.

എല്ലാം വിധി. എന്റെ തലയിലെഴുത്. ഇനി ഞാൻ എങ്ങനെ കോളേജിൽ പോകും ഫ്രണ്ട്സിന്റെ
മുഖത്തു എങ്ങനെ നോക്കും.. ഈ നശിച്ച നാട്ടുകാരെ എങ്ങനെ ഫേസ് ചെയ്യും..

മനസ്സിൽ ഒരുപാട് ചോദ്യങ്ങളോടെ ആണ് വീടിന്റെ ഉള്ളിലേക്കു കടന്നു ചെന്നത്. സമയം
വൈകിട്ട ഏഴു മണി അടുത്തായിക്കാണും. സംഭവം കേട്ടറിഞ്ഞു അടുത്ത ചില ബന്ധുക്കളും
അയൽക്കാരും വന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ട് ആണ് അയൽക്കാരും വന്നിട്ടുണ്ട് എന്ന്
അറിഞ്ഞിട്ട് ആണ് ഞാൻ ഇത്രയും താമസിച്ചു വീട്ടിൽ എത്തിയത്. എങ്കിലും ചിലരിപ്പോഴും
അവിടെ തമ്പടിച്ചിട്ടുണ്ടായിരുന്നു….

” ആഹ് വന്നല്ലോ മണവാള ചെക്കൻ. ?

എന്നാലും എന്റെ നന്ദുട്ടാ നിനക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിയുന്നേൽ അത് അങ്ങ്
പറഞ്ഞാൽ പോരായിരുന്നോ. ഈ വിളിച്ചിറക്കി കൊണ്ട് വന്നത് ശരി ആയില്ല..അതും ഈ
പഠിക്കേണ്ട സമയത്തു . “

വകയിൽ ഒരു ആന്റി ആണ് അത് പറഞ്ഞത്. വെറുതെ വിളിച്ചു കൊണ്ട് വന്നു എന്നാണെല്ലാവരും
വിചാരിച്ചിരിക്കുന്നത് എന്നറിഞ്ഞപ്പോ തന്നെ ഒരു ആശ്വാസം തോന്നി.

” നീ ഇതെവിടെ ആരുന്നു നന്ദുട്ടാ ? “

റൂമിൽ നിന്നിറങ്ങി വന്ന ഏടത്തി എന്നോട് ചോതിച്ചു. ?

“:നിന്നെ കാണാഞ്ഞു അമ്മാവൻ ദേ ഇപ്പൊ ഇറങ്ങിയേ ഒള്ളു… “

നന്നായി എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ റൂമിലേക്കു നടന്നു. റൂമിൽ ചെന്നതേ ഒരു
കൂട്ടം പെൺ പടകളെ ആണ് കണ്ടത്. ആന്റിയുടെ മോളും വേറെ കുറെ പെണ്ണുങ്ങളും ഒക്കെ കൂടി
അവളുടെ ചുറ്റും ഇരുന്നു ചിരിയും കളിയും…

അവളുടെ ചിരിക്കുന്ന മുഖം കണ്ടതേ ഒരു തൊഴി വച്ചു കൊടുക്കാൻ തോന്നി. പിശാശ് ഇത്ര
നേരം എന്ത് അഭിനയം ആയിരുന്നോ…

” ആ വന്നോ കള്ള കാമുകൻ? “

എന്നെ റൂമിൽ കണ്ടത്തെ അമ്മായിയുടെ മകൾ. മാളു ചോദിച്ചു ..

” എന്റെ പൊന്നു നന്ദു എന്ത് പാവം ആടാ ഈ പെണ്ണ്. എങ്ങനെ നീ ഇവളെ വളച്ചെടുത്തെടാ..
ഇത്രേം നേരോം കരച്ചിലും പിഴിച്ചിലും ആയിരുന്നു. ഇപ്പോള ഇതൊന്നു ചിരിച്ചു
കാണുന്നെ… “

മാളു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് ങ്കിലും അവൾ എന്നെ പേരെ വിളിക്കാറുള്ളു…

” ഏതായാലും മോനു ലോട്ടറി ആണല്ലോ അടിച്ചിരിക്കുന്നെ…. “

” ലോട്ടറി. നിന്റെ അമ്മേടെ തല.. മിണ്ടാണ്ട് പൊക്കോ മാളു നീയ് .. “

” എന്റെ അമ്മെ നീ എന്തിനാടാ എന്നെ ചീത്ത വിളിക്കുന്നെ. ? ഞാൻ എന്ത് ചെയ്തിട്ടാ. “

” എന്റെ പൊന്നു മാളു ഒന്നും ഇല്ല. നിങ്ങൾ ഒന്ന് പുറത്തേക്ക് പോയെ.. ദേ അതിനേം
കൂട്ടിക്കോ. “

” അതോ? ഏത് ? “

മാളു തിരിച്ചു ചോദിച്ചു.

എന്നെ കണ്ടതും ചാടി എഴുന്നേറ്റ് നിന്നിരുന്ന അവൾ. ഞാൻ ഉദ്ദേശിച്ചത് തന്നെ ആണെന്ന്
മനസിലാക്കി ഒന്നും മിണ്ടാതെ മാളുവിന്റെ കൈ പിടിച്ചു പുറത്തേക് പോയി ? കൂടെ ആ
വാനരപ്പടയും…

ഒരു സമാധാമം കിട്ടിയ പോലെ ഞാൻ ആ കട്ടിലിൽ കിടന്നു മെല്ലെ മയങ്ങി പോയി…..

” എടാ…. . എഴുന്നേൽക്ക് വാ എന്തേലും വന്നു കഴിക്കു.. “

മാളു ആണ് നല്ല ഉറക്കത്തിൽ ആയിരുന്ന എന്നെ തട്ടി വിളിച്ചത്.

” എനിക്ക് വേണ്ട. “

ഞാൻ പതിയെ അവൾ നിന്നിരുന്നതിന് എതിർ വശത്തേക് തിരിഞ്ഞു കിടന്നു..

” ഫുഡ് വേണ്ടെങ്കിൽ വേണ്ട. എഴുന്നേറ്റേ ഞങ്ങൾക്കു ഈ ബെഡ് ഒക്കെ ഒന്ന് റെഡി ആകണം…

” ബെഡോ എന്തിന് അതൊന്നും വേണ്ട “

” അത് നീ ആണോ തീരുമാനിക്കണേ. അങ്ങോട് മാറിക്കെ നന്ദുട്ടാ നീയ്. “

ഏടത്തി റൂമിലേക്കു കയറി വന്നു എന്നെ കട്ടിലിൽ നിന്നും തള്ളി ഇറക്കി..

” ഏടത്തി ഇതെന്നാ ഭാവിച്ചാ “

” നിനക്കു എന്നാ ചെക്കാ.? ഒരു പെണ്ണ് റൂമിൽ ആദ്യം ആയി വരുന്നതല്ലേ ഇത്തിരി
നീറ്റക്കി ഇടനാടാ…

നീ ഒന്ന് പുറത്തേക്കു പൊക്കെ… “

വായിൽ തോന്നിയ തെറിയും വിളിച്ചു ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി. എന്തുകൊണ്ടോ
ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നി ഇല്ല. ബഹളങ്ങൾ എല്ലാം കുറഞ്ഞു എല്ലാരും ഓരോ റൂമിൽ
ചേക്കേറിയപ്പോൾ ഞാൻ പതിയെ എന്റെ റൂമിനുള്ളിലേക് കയറി. നോക്കുമ്പോ ആരെയോ കാത്തു
എന്ന വണ്ണം അവൾ ആ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടത്തെ കട്ടിലിൽ നിന്ന്
ചാടി എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി നിന്നു അവൾ. എനിക്ക് എന്തോ ദേഷ്യം ഇരച്ചു
കയറി വന്നു… ഇത്രയും നേരം എന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ അനുഭവിച്ചതെല്ലാം ഇവളോട്
തീർക്കണം എന്ന് തോന്നി എനിക്ക്.

ങ്കിലും സംയമനം പാലിച്ചു ഞാൻ കട്ടിലിൽ വന്നിരുന്നു.

” എത്ര നാളായി ഈ പണി തുടങ്ങിയിട്ട്? “

എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവളോട് ഞാൻ ചോദിച്ചു . അവൾ എന്നെ സംശയത്തോടെ എന്നെ
നോക്കി. ഞാൻ ചോതിച്ചതിനർദ്ധം അവൾക് മനസിലാവാത്ത പോലെ..

” ഈ ശരീരം വിറ്റു ജീവിക്കാൻ തുടങ്ങിയിട്ടേ. എത്ര നാളായി എന്ന്. “

ഇടിവെട്ടേറ്റ പോലെ ആയിരുന്നു അവളുടെ മുഖം അപ്പോൾ.

” അവിടെ ഉണ്ടായത് എന്താണെന്നു എനിക്ക് നന്നായിട്ട് അറിയാം. നിനക്കും. രക്ഷപെടാൻ
വേണ്ടി ആണ് നീ ഈ കല്യാണത്തിന് സമ്മതിച്ചത് എന്നും എനിക്ക് അറിയാം. പക്ഷെ അതിന്റെ
പേരിൽ ഒരു ഭാര്യ എന്ന സ്ഥാനം നിനക്കു ഞാൻ തരും എന്ന് നീ ഒരിക്കലും കരുതണ്ടാ… എന്റെ
മുന്നിൽ ഇപ്പോളും നീ റൂം മാറി കയറി വന്ന ശരീരം വിറ്റു ജീവിക്കുന്ന ഒരു വേശ്യ ആണ്.
.. നീ വെറും……………… . “

അത് പറഞ്ഞു മുഴുവിപ്പിക്കാൻ അവൾ എന്നെ അനുവദിച്ചില്ല. അതിന് മുന്നേ കിട്ടി കരണം
തീർത്തൊരു അടി എനിക്കിട്ട്. ആ നിമിഷം

പെണ്ണിന്റ കയ്യുടെ ചൂട് ഞാൻ അറിഞ്ഞു. എന്നെ അറപ്പോടെ ഒന്ന് നോക്കിയിട് അവൾ റൂമിന്
വെളിയിലേക്കു ഇറങ്ങി ഓടി……….

……… ………………………………

തുടരും



46000cookie-checkഉണ്ടാകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല…