ആരും ഒന്നുമറിഞ്ഞില്ല … അറിയുകയുമില്ല…

മുത്തശ്ശി എന്നോട് പറഞ്ഞു…. അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ
പറഞ്ഞു…

‘വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം’….

മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്…

ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട്‌ തറവാടിനെയും സർപ്പകാവിനെയും ചുറ്റി
പറ്റിയുള്ള കഥകൾ…..

മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്….

സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല..

സർപ്പക്കാവിൽ തിരി വെക്കാൻ കന്യകമാരായിട്ടുള്ള സ്ത്രീകളെ സമ്മതിക്കില്ല… എല്ലാം
മുത്തശ്ശി ഒറ്റക്കാണ് ചെയ്യുന്നത്….

അച്ഛനോട് വഴക്കിട്ടാണ് ഇത്തവണ അവധിക്ക് മുത്തശിയുടെ കൂടെ തങ്ങാൻ അനുവാദം മേടിച്ചത്.
അച്ഛന് പിന്നെ ഇതിൽ ഒന്നും തീരെ വിശ്വാസമില്ല….. മുത്തശ്ശിയും സഹായത്തിന് ഒരാളും
കൂടിയുണ്ട് ഇവിടെ .ഇന്ന് ഞാൻ വന്നതുകൊണ്ട് അവർ വൈകിട്ട് പോയി..

പാലക്കാടിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ തിരുന്നെല്ലി ഗ്രാമത്തിന്റെ കോണിലാണ്
തറവാട്…. മുന്നിൽ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്ന പാടം…

പിന്നെ എപ്പോഴും മഞ്ചാടി പൂക്കുന്ന കാടും… നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളും..
പിന്നെ അടിത്തട്ട് വരെ കാണാൻ പറ്റുന്ന 2 ആൾ പൊക്കമുള്ള ആമ്പൽ കുളവും…..

ആ കുളത്തിനോട് ചേർന്നാണ് സർപ്പകാവുള്ളത്… ഇവുടുത്തുകാർക്ക് വലിയ വിശ്വാസമാണ് നാഗ
ദൈവങ്ങളെ…

മുടങ്ങാതെ 10 തവണ നാഗദൈവങ്ങൾക്ക് നൂറും പാലും നടത്തിയാൽ നമ്മൾ മനസ്സിൽ
വിചാരിക്കുന്ന എല്ലാ ആഗ്രഹങ്ങളും അവർ നടത്തിത്തരും എന്ന ഇവരുടെ വിശ്വാസം…

എല്ലാം മുത്തശ്ശി പറഞ്ഞുള്ള കേട്ടറിവാണ്….

ഞാൻ മുറിയെല്ലാം ഒന്ന് നോക്കി…ജനാല ഒന്നും അടച്ചിട്ടില്ല…

ഞാൻ പതിയെ ഉള്ളിൽ അല്പം ഭയത്തോടെ ആ ജനാലയുടെ അരികിലേക്ക് നടന്നു..

അവിടെ നിന്നും ഞാൻ പുറത്തേക്ക് നോക്കി …

ഇരുട്ടിൽ നാഗ തറയിൽ കത്തിച്ചു വെച്ച തിരി ഇപ്പോഴും കാണാം….

അങ്ങ് ദൂരെ പാടത്ത് ഏറുമാടം കെട്ടി ഇരിക്കുന്നവരെ കാണാം..

ചില ദിവസങ്ങളിൽ ഏതൊക്കെയോ ജീവികൾ വന്ന് കൃഷി എല്ലാം നശിപ്പിക്കാറുണ്ട് എന്ന്
മുത്തശ്ശി പറയും…ഞാൻ ഒന്നുകൂടെ ജനാലയോട് അടുത്തു…..

നല്ല തണുത്ത കാറ്റ് എന്റെ ശരീരത്തിലേക്ക് അടിച്ചു…

ശരീരം വല്ലാതെ തണുത്തു… ഉള്ളിൽ ഒരു കുളിർമ തോന്നി….

സർപ്പക്കാവിൽ പൂത്തുനിൽക്കുന്ന പേരറിയാത്ത ഏതോ മരത്തിലെ പൂക്കളുടെ രൂക്ഷമായ
ഗന്ധമുണ്ടായിരുന്നു ആ കാറ്റിന്….

അധികനേരം നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ജനാല വലിച്ചടച്ചു
കുറ്റിയിട്ടു….

മുത്തശ്ശി വാതിലിൽ തട്ടി വിളിക്കാൻ തുടങ്ങി.. ഞാൻ പതിയെ ചെന്ന് വാതിൽ തുറന്നു…

‘മോളെ അച്ചു ഇന്ന് അമാവാസിയാ,നാമം ജപിച്ചു കൊണ്ട് കിടക്കണോട്ടോ…മെഴുകുതിരി ആ
മേശെന്മേൽ ഉണ്ടേ രാത്രി കറണ്ട് പോകാറുണ്ട് മിക്കവാറും’

എന്നും പറഞ്ഞു രാമ നാമം ജപിച്ചുങ്കൊണ്ട് മുത്തശ്ശി പോയി.. ഞാൻ വാതിലടച്ചു…
കട്ടിലിന്റെ ഒരു സൈഡിൽ ഇരുന്നു…

വാട്ട്സ് ആപ്പിൽ ആരോ മെസ്സേജ് അയച്ചു നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു…. ഞാൻ കട്ടിലിൽ
കിടന്ന ഫോൺ കയ്യിലെടുത്തു…

അനുഷയാണ്.. എന്റെ കൂട്ടുകാരി….രാത്രിയിൽ കത്തി വെക്കാൻ ഒരു കൂട്ടായല്ലോ എന്ന്
ഓർത്തു ഞാൻ അവളോട് കാര്യം പറഞ്ഞിരുന്നു… ഫോണിന്റെ ചാർജ് കുറഞ്ഞു… ഞാൻ ചാർജർ കണക്ട്
ചെയ്തപ്പോഴേക്കും കറണ്ട് പോയി….അപ്പോഴേക്കും സമയം ഏതാണ്ട് 11യോട് അടുത്തിരുന്നു…

ചുറ്റും നല്ല ഇരുട്ട്… നിശബ്ദതയിൽ ചീവീടുകളുടെ ഒച്ചപ്പാട് മാത്രം കേൾക്കാം..
മെഴുകുതിരി വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് ഞാൻ നടന്നു.

മെഴുകുതിരി കത്തിച്ചു വെച്ചു.. മുറിയിൽ ആകെ ഒരു അരണ്ട വെളിച്ചം പടർന്നു…

ഇന്നത്തെ യാത്ര കൊണ്ടാകാം വല്ലാത്ത ക്ഷീണം തോന്നുന്നു…ഫോൺ എടുത്ത് തലയിണയുടെ അടിയിൽ
വെച്ച് മെഴുകുതിരി അണച്ച് ഞാൻ കിടന്നു…

കണ്ണിൽ ഉറക്കം വരുന്നതിനു മുന്നേ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി… അത്
വാരിക്കോട്‌ തറവാടിനെയും ആ സർപ്പകാവിനെയും ചുറ്റി പറ്റി തന്നെ…

പണ്ട് കുഞ്ഞിലേ മുത്തശ്ശി പറഞ്ഞു തന്ന ആ കഥ വീണ്ടും എന്റെ ഓർമകളിൽ നിറഞ്ഞു….

പണ്ട് ഏതാണ്ട് 60 വർഷം മുന്നേ നടന്ന ഒരു സംഭവമാണത്രെ….

വാരിക്കോട്‌ തറവാടും പാടവും,കാവും എല്ലാം ശങ്കരൻ കാരണവർ എന്ന ഒരു ജന്മിയുടെ
കയ്യിലായിരുന്നത്രെ…അയാൾക്ക് സുന്ദരിയായ ഒരു മോളുണ്ടായിരുന്നു ജാനകി… അന്ന് ഏതാണ്ട്
18-20 വയസ്സ് പ്രായമായിരുന്നു ജാനകിക്ക്… കാണാൻ നല്ല സുന്ദരി ആയിരുന്നു.. എല്ലാവരും
നോക്കി നിൽക്കുമായിരുന്നു….ജാനകി ജനിച്ച ഉടനെ അമ്മ മരിച്ചു…പിന്നീട് ജാനകിയുടെ
അച്ഛമ്മയായിരുന്ന അവളെ വളർത്തിയത്…

ശങ്കരൻ കാരണവർക്ക് ഒരുപാട് അടിമകൾ ഉണ്ടായിരുന്നു…. ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു
രാമൻ.. അയാൾക്ക് ഒരു മകനുണ്ടായിരുന്നു കൃഷ്ണൻ..സുന്ദരനും സുമുഖനായ
ചെറുപ്പക്കാരനായിരുന്നു അയാൾ…

കുഞ്ഞായിരുന്നപ്പോൾ ആമ്പൽ കുളത്തിൽ കാലുവഴുതി വീണ ജാനകിയെ കൃഷ്ണനാണ് രക്ഷിച്ചത്
അതുകൊണ്ട് ജാനകിക്ക് അയാളെ വലിയ കാര്യവുമായിരുന്നു…

അങ്ങനെ എപ്പോഴോ അവർ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങി….

ഒരു ദിവസം കൃഷ്ണനും ജാനകിയും സർപ്പക്കാവിന്റെ ഉള്ളിൽ പരസ്പരം വാരിപുണാരാൻ തുടങ്ങി…

അവർ പരിസരം മറന്നു പരസ്പരം ശരീരം പങ്കിടാൻ തുടങ്ങിയപ്പോൾ ജാനകിയുടെ അച്ഛമ്മ അതുവഴി
വന്നു…

അവർ കയ്യോടെ പിടിക്ക പെട്ടു…

ശങ്കരൻ കാരണവർക്ക് കൃഷ്ണനോടും കുടുംബത്തോടും തീർത്താൽ തീരാത്ത പകയായി…

അയാൾ കൃഷ്ണനെ മഞ്ചാടി കാട്ടിലെ മരത്തിൽ കൊന്ന് കെട്ടി തൂക്കി…കൃഷ്‌ണന്റെ കുടുംബത്തെ
നാടുകടത്താൻ തുടങ്ങി അവരുടെ കുടിലിന് തീ വെച്ച നശിപ്പിച്ചു… അന്ന് രാമൻ ഒരുപാട്
പ്രാകിയിരുന്ന് അത്ര ഈ കുടുംബത്തെ………

ജാനകി പിന്നീട് വീടിന് പുറത്തിറങ്ങിയില്ല…

ഒരു ദിവസം അവളുടെ മുത്തശ്ശി മരിച്ചു….

അവരുടെ മടിയിൽ കിടക്കുകയായിരുന്നു ജാനകി…

അവരുടെ ശരീരത്തിൽ നഖത്തിന്റെ പാടുകൾ കണ്ടിരുന്നു…..

കുറെ മാസങ്ങൾക്ക് ശേഷം ശങ്കരൻ കാരണവരും മരണപെട്ടു…

ദൂരൂഹ സാഹചര്യത്തിൽ….വിഷം തീണ്ടിയിരുന്നു …

അയാളുടെ കഴുത്തിലും നഖത്തിന്റെ പാടുകൾ ഉണ്ടായിരുന്നു…

പിന്നീട് ജാനകിയേയും സർപ്പകാവിനെയും ചേർത്ത് കഥകൾ ആ നാട്ടിൽ
പരന്നു..പുറത്തുനിന്നുള്ളവർ അങ്ങനെ ആ തറവാട്ടിൽ വരാതെയായി

അവൾ ആ വീട്ടിൽ ഒറ്റക്കായി തുടങ്ങി…

ഒരു ദിവസം കുളത്തിൽ കുളിക്കാൻ പോയ സ്ത്രീകളിൽ ആരോ കണ്ടു കാവിന്റെ ഉള്ളിൽ
നാഗത്തറയോട് ചേർന്ന് ജാനകിയുടെ മൃതശരീരം…

എന്നുമാണ് കഥകൾ……..

അന്ന് തൊട്ടു സന്ധ്യക്ക് വിളക്ക് വെക്കാൻ അവിടെ കന്യകമാരായ സ്ത്രീകളെ
അനുവദിച്ചിരുന്നില്ല…പ്രണയിച്ച പുരുഷനുമായി ബന്ധപ്പെടുന്നത് തടസ്സപ്പെട്ടതുകൊണ്ട്…
പരപുരഷബന്ധത്തിൽ ഏർപ്പെടാത്ത കന്യകമാരായ സ്ത്രീകളുടെ ശരീരത്തിൽ ആത്മാവ് കേറുമത്രേ…

അങ്ങനെ മുത്തശ്ശി പറഞ്ഞ കഥകളെ ഓർത്ത് എപ്പോഴോ ഞാൻ ഉറങ്ങിപോയിരുന്നു….

രാത്രിയിൽ എന്തോ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു….

മൊബൈൽ എടുത്ത് സമയം നോക്കി 1:30 കഴിഞ്ഞിരിക്കുന്നു…കറണ്ട് ഇനിയും വന്നില്ല… ഫോണിൽ 1
ശതമാനം ചാർജ് മാത്രം.പെട്ടന്ന് തന്നെ ഫോൺ ഓഫായി…

ഞാൻ ആ സ്വപ്നം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു …

അത് സർപ്പക്കാവിൽ നാഗത്തറുടെ അടുത്ത് പൂത്ത് നിൽക്കുന്ന ഒരു മഞ്ചാടി മരമായിരുന്നു……

ഞാൻ ഒന്ന് ഞെട്ടി…

പതിയെ എഴുന്നേറ്റ് മെഴുകുതിരി കത്തിച്ചു ചുറ്റും നോക്കി…മെഴുകുതിരിയുമായി പതിയെ
ജനാലയുടെ അടുത്തേക്ക് നടന്നു… ഉള്ളിൽ ഉള്ള ധൈര്യം വെച്ച ഞാൻ ജനാല തുറന്നു
സർപ്പക്കാവിലേക്ക് നോക്കി……..

അവിടെ…. അവിടെ ജാനകിയും കൃഷ്ണനും………….

ഞാൻ പേടിച്ചു പിന്നിലേക്ക് മാറി…ഒച്ച വെക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ല… കാറ്റിൽ
ജനാല തനിയെ അടഞ്ഞു..

ആരോ പിന്നിൽ ഉള്ളപോലെ തോന്നി,ഞാൻ തിരിഞ്ഞു നോക്കി….

‘കഴിഞ്ഞ 60 വർഷമായി ഞാൻ കാത്തിരിക്കുന്നു നിനക്കായി…

നിന്റെ വരവിനായി.. ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ കന്യക….. ഒരേഒരു കന്യക…..’

ഞാൻ പേടികൊണ്ട് വിറച്ചു.. കയ്യും കാലും എല്ലാം മരവിച്ചു…തൊണ്ടയിലെ വെള്ളം വറ്റി…
എനിക്ക് അനങ്ങാൻ കഴിയുന്നില്ല….

ഞാൻ ആ മുഖത്തേക്ക് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി…..

മുത്തശ്ശി……….

ഞാൻ ആ രൂപത്തെ വീണ്ടും സൂക്ഷിച്ചു നോക്കി….

എന്റെ ശരീരം ആകെ തണുത്തു…..

ഇപ്പോഴും കാലുകളിൽ ആ മരവിപ്പുണ്ട്…

തൊണ്ട വല്ലാതെ വറ്റി വരണ്ടിരിക്കുന്നു….

ചുറ്റും ഇരുട്ടാണ്….

‘എന്താ കുട്ടിയെ പേടിയായോ…’

അശരീരി പോലെ ആ ശബ്ദം മുഴങ്ങി….

ആ രൂപം പക്ഷെ നിശബ്ദമായിരുന്നു…..

ഞാൻ ആ രൂപത്തിന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ടിരുന്നു…..

വല്ലാത്തൊരു വശ്യമായ ചിരിയുണ്ടായിരുന്നു ആ മുഖത്ത്….

ഇരുട്ടിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ട് ഒപ്പം ആരോടൊക്കെയോ ഉള്ള
വെറുപ്പും പകയും എല്ലാം പ്രകടമായിരുന്നു ആ കണ്ണുകളിൽ…പുറത്ത് ഇപ്പോഴും കാറ്റ്
വീശുന്നുണ്ട്….

‘എന്തിനാ മോളെ അച്ചു നീ പേടിച്ചു നിൽക്കുന്നെ ഇത് ഞാനല്ലേ…’

എന്റെ ഹൃദമിപ്പിന്റെ വേഗത കൂടി കൂടി വന്നു….

ആരോ എന്നെ വലിഞ്ഞുമുറുക്കുന്നത് പോലെ…

ആ ശബ്ദം വീണ്ടും കേട്ടുതുടങ്ങി….

‘മോൾക്ക് അറിയുമോ ഈ അമാവാസിയുടെ പ്രേത്യേകത….

ഇന്നാണ് ജാനകി മരിച്ചത്…. അല്ല കൊല്ലപ്പെട്ടത്…..

മോൾ കണ്ടില്ലേ ജാനകിയെ…..അവിടെ സർപ്പക്കാവിൽ..’

ഞാൻ എന്റെ സർവ്വ ശക്തിയുമെടുത്തു സംസാരിച്ചുതുടങ്ങി..

‘നിങ്ങൾ…നിങ്ങൾ ആരാ എന്തിനാ ഇവിടെ വന്നത്……’

‘ഞാൻ പറഞ്ഞില്ലേ അത്…എനിക്ക് വേണ്ടത് നിന്നെയാണ് ഈ കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ
കന്യകയെ… ഒരേഒരു കന്യകയെ …’

വീണ്ടും നിശബ്ദത…

തുറന്ന് കിടന്ന ജനാലയിലൂടെ തണുപ്പ് മുറിക്കുള്ളിലേക്ക്
അരിച്ചിറങ്ങുന്നുണ്ടായിരുന്നു …അന്തരീക്ഷം വല്ലാതെ തണുത്തു

ചുറ്റും നിശബ്ദത മാത്രം.. ചീവീടുകളുടെ മർമ്മരം ഇപ്പോൾ കേൾക്കാനില്ല….

എന്റെ ശരീരം ഒന്ന് വിറച്ചു…ഞാൻ വീണ്ടും അവിടെ നിന്നും അനങ്ങാൻ ശ്രമിച്ചു പക്ഷെ
നിരാശയായിരുന്നു ഫലം….

മുറിക്കുള്ളിൽ ഞാൻ ശ്വാസമെടുക്കുന്നതിന്റെ ശബ്ദം മാത്രം….

മരവിപ്പ് മാറിതുടങ്ങിയിരിക്കുന്നു…

പെട്ടന്ന് ആ രൂപം എന്റെ മുഖത്തിന്റെ അടുത്തേക്ക് വന്നു….

ഒന്നേ നോക്കിയുള്ളൂ….

ഞാൻ പിന്നിലേക്ക് മാറി… എന്റെ ബോധം പോയി…..

ഞാൻ ഞെട്ടി ഉണർന്നു…..

കണ്ണുകൾ വീണ്ടും വീണ്ടും അടഞ്ഞു പോകാൻ തുടങ്ങുന്നു… കൺപോളകൾക്ക് വല്ലാത്തൊരു ഭാരം
പോലെ…..

ഞാൻ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രേമിച്ചു…..

അപ്പോഴേക്കും കറന്റ് വന്നിരുന്നു…

ഞാൻ ചുറ്റും നോക്കി.. ഇല്ല മുറിയിൽ ആരുമില്ല…

എല്ലാം എല്ലാം ഒരു സ്വപ്നം പോലെ….

ഇനി എല്ലാം എന്റെ തോന്നൽ ആകുമോ….

എന്തോ ഇപ്പോൾ വല്ലാത്തൊരു ഉന്മേഷവും ധൈര്യവും….

ഞാൻ ഫോൺ എടുത്ത് കുത്തിയിട്ടു….

ഫോൺ ചാർജ് അകാൻ കുറച്ചു സമയം കാത്തിരുന്നു….ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞു….

സമയം 2 മണിയോട് അടുത്തിരുന്നു…

എന്നെ ആരോ പുറത്തേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത് പോലെ…..

എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ….

ഞാൻ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി…

ഉള്ളിൽ ചില തീരുമാനങ്ങൾ ഉണ്ടായിരുന്നു….മുത്തശ്ശി നല്ല ഉറക്കമാണെന്ന് തോന്നുന്നു…
മുറി ഉള്ളിൽ കുറ്റി ഇട്ടിരിക്കുകയാണ്….

ഞാൻ തറവാടിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു….

പഴയ മണിച്ചിത്രതാഴിട്ട് പൂട്ടിയ വാതിൽ തുറന്ന് ഞാൻ പുറത്ത് എത്തി….

ചുറ്റും നല്ല ഇരുട്ടാണ്. എവിടെ നിന്നോ തണുത്ത കാറ്റ് വീശുന്നു… ഞാൻ മൊബൈലിന്റെ
ഫ്ലാഷ് ഓൺ ആക്കി…

പാടത്ത് ഏറുമാടം കാണാം അതിൽ ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്….

ഞാൻ തറവാടിന്റെ സൈഡിലുള്ള സർപ്പകാവിലേക്ക് നടന്നു….

ഇടക്ക് ഇടക്ക് ഞാൻ തിരിഞ്ഞു നോക്കുണ്ടായിരുന്നു …

പിന്നിൽ ആരോ ഉള്ളത് പോലെ ഒരു തോന്നൽ ഉണ്ടേ…. ആരോ ശ്വാസം എടുക്കുന്നത് എനിക്ക്
കേൾക്കാം… പക്ഷെ ആരെയും കാണുന്നില്ല…. എന്തായാലും ഉള്ള ധൈര്യം വെച്ച ഞാൻ കാവിൽ
കയറി…കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന വഴി…രണ്ട് സൈഡിലും കുറെ മരങ്ങളുണ്ട്….

ആ പൂവിന്റെ ഗന്ധം പലപ്പോഴും എന്നെ ശ്വാസം മുട്ടിക്കുന്നു… കാവിലേക്കുള്ള വഴിയിൽ
നിറയെ മഞ്ചാടി കുരുവാണ്‌….. കാവിന്റെ ഒരു സൈഡിലാണ് ആമ്പൽ കുളം….

ഞാൻ നാഗത്തറയുടെ അടുത്തേക്ക് നടന്നു….

അവിടെ വിളക്കിൽ തിരി കേട്ടിരുന്നു…

കുറച്ചു എണ്ണ ഒഴിച്ച് ഞാൻ അതിൽ തിരിയിട്ടു…തീ പെട്ടി കയ്യിലെടുത്ത് ഞാൻ ഉരച്ചു…

ആദ്യം കത്തിയെങ്കിലും അത് കേട്ട് പോയി….

എന്റെ പിന്നിൽ ആരോ ഉണ്ട്….

കാൽപെരുമാറ്റവും ഇലയനക്കവും എനിക്ക് കേൾക്കാം…..

ഞാൻ മരവിച്ച ഒരു അവസ്ഥയിലായി…

ഒന്ന് കൂടെ തീപ്പെട്ടി ഉരച്ചു വിളക്ക് കത്തിച്ചു….

കാവിൽ ആകെ ഒരു മണ്ണെണ്ണയുടെ മണം…. മൊബൈൽ ഫ്ലാഷ് കൊണ്ട് ഞാൻ ചുറ്റും നോക്കി …..

ഇരുട്ടിൽ നിന്നും ഒരാൾ എന്റെ മുകളിലേക്ക് ചാടി വീണു…. എന്റെ കയ്യിൽ നിന്നും മൊബൈൽ
താഴെ വീണു… അയാൾ കൈകൊണ്ട് എന്നെ വരിഞ്ഞു മുറുക്കി…ഞാൻ ആ മുഖത്തേക്ക് നോക്കി…

രാഘവൻ…

അയാൾ കൈകൊണ്ട് എന്റെ ശരീരം വരിഞ്ഞു മുറുക്കി…എന്റെ ശരീരം വിറക്കാൻ തുടങ്ങി……
കാലുകളിൽ വീണ്ടും മരവിപ്പ്….

കാലുകളിൽ എന്തോ ഇഴഞ്ഞു കയറുന്ന പോലെ ഒരു തോന്നൽ….

ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി….

ഇരയെ കയ്യിലാക്കിയ വേട്ടക്കാരന്റെ ഭാവമായിരുന്നു അയാൾക്ക്…..

അയാളുടെ നെഞ്ചിലേക്ക് എന്നെ അടുപ്പിച്ചു….

എനിക്ക് അയാളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കാം….

അയാൾ ചുറ്റും നോക്കുണ്ടായിരുന്നു….ഇരുട്ടിൽ ആരോ പതുങ്ങുന്ന പോലെ…

അയാളുടെ രോമങ്ങൾക്ക് വിയർപ്പിന്റെ നാറ്റമായിരുന്നു….

രൂക്ഷമായ ബീഡിയുടെ ഗന്ധമുണ്ട് അയാളുടെ ശ്വാസത്തിന്…

എന്റെ ചുണ്ടിലേക്ക് അയാൾ ബീഡി കറ പുരണ്ട ചുണ്ട് ചേർത്തു…

വെറ്റില മുറുക്കി ആ ചുണ്ടുകൾ വല്ലാതെ ചുവപ്പായിരുന്നു….

അയാൾ എന്റെ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചു….

അയാളുടെ ബലിഷ്ഠമായ കൈകൾ എന്റെ ശരീരത്തിലൂടെ ഓടി….

എന്റെ കൈ കൊണ്ട് ഞാൻ അയാളെ തടയാൻ ശ്രെമിച്ചിരുന്നു.

നഖം കൊണ്ട് അയാളുടെ ശരീരം എവിടെയൊക്കെയോ മുറിഞ്ഞു…..

പെട്ടന്ന് അയാൾ പിടി വിട്ടു……

എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് നാഗത്തറയിലേക്ക് അയാൾ വീണു…

അയാളുടെ വായയിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു…

ഞാൻ പിന്നിലേക്ക് മാറി…… ചുറ്റും തണുത്ത കാറ്റ് വീശിതുടങ്ങി….

താഴെ വീണ മൊബൈൽ ഫോൺ ഞാൻ തിരഞ്ഞു…..

താഴെ ഒരിലയുടെ മുകളിൽ കുറെ മഞ്ചാടി കുരുവിന്റെ കൂടെ എന്റെ ഫോൺ കിടക്കുന്നത് ഞാൻ
കണ്ടു….ഫോൺ കയ്യിൽ എടുത്ത്

കാവിന്റെ അടുത്തുള്ള ആമ്പൽ കുളത്തിലേക്ക് ഞാൻ നടന്നു….

അയാളുടെ ബീഡിയുടെ ഗന്ധം എന്റെ ശരീരം വിട്ടു പോയില്ല…..

ആമ്പൽ കുളത്തിൽ ഞാൻ ഒന്ന് മുങ്ങി കുളിച്ചു…. മനസ്സും ശരീരവും തണുത്തു…..എന്തൊക്കെയോ
മാറ്റം സംഭവിച്ച പോലെ ഒരു തോന്നൽ… ..

പിന്നീട് ഞാൻ കാവിലേക്ക് നോക്കിയില്ല….

പക്ഷെ അവിടെ കാവിൽ ഒരു അട്ടഹാസം ഞാൻ കേട്ടിരുന്നു….

തറവാടിന്റെ ഉമ്മറത്ത് ചെന്ന് ഞാൻ തിരിഞ്ഞു വയലിലേക്ക് നോക്കി…. അവിടെ ആ
ഏറുമാടത്തിലെ മണ്ണെണ്ണ വിളക്ക് കാണാതെയായിരിക്കുന്നു….

വീശുന്ന കാറ്റിന് ഇപ്പോഴും നല്ല തണുപ്പാണ്…..

മുറിയിൽ പോയി കുറച്ചു സമയം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്നു….

ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…എന്റെ ചുണ്ടിൽ നിന്നും ചോര
പൊടിയുന്നുണ്ടായിരുന്നു….. ഞാൻ കട്ടിലിൽ പോയികിടന്നു….

പക്ഷെ ഉറക്കം വന്നില്ല… എന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല……

പുറത്ത് ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങി….

കട്ടിലിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി പോയിരുന്നു…

രാവിലെ കല്യാണി അമ്മയുടെ വിളയാണ് എന്നെ ഉണർത്തിയത്…

ഇപ്പൊ ശരീരത്തിനും മനസ്സിനും വല്ലാത്തൊരു കുളിമയുണ്ട്….

ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു….

‘മോളെ അച്ചു നമ്മടെ രാഘവൻ സർപ്പക്കാവിൽ മരിച്ചു കിടക്കുന്നു…..

വിഷം തീണ്ടിയിട്ടുണ്ട്…… അവൻ അങ്ങനെ തന്നെ വേണം നാശം പിടിച്ചവൻ… പാവം കെട്ടിയോളേം
പിള്ളേരെയും അവൻ തല്ലി കൊന്നിട്ടിരിക്കുവാ… ദുഷ്ടൻ..’

കല്യാണിയമ്മയുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാമായിരുന്നു രാഘവൻ
എന്തായിരുന്നു എന്ന്….ഉള്ളിൽ അല്പം പേടിയുള്ള ഭാവത്തിൽ ഞാൻ കല്യാണിയമ്മയോട്
മുത്തശ്ശി എവിടെയാണെന്ന് തിരക്കി….

‘മുത്തശ്ശി പുറത്തുണ്ട്….മോൾ ഉമ്മറത്തേക്ക് വാ ചായ തരാം’

ഞാൻ വീടിന്റെ വരാന്തയിലേക്ക് ചെന്നു…. പുറത്ത് ആളുകൂടിയിട്ടുണ്ട്… മുത്തശ്ശി അവിടെ
ആരോടൊക്കെയോ സംസാരിച്ചുകഴിഞ്ഞു എന്റെ അടുത്ത് വന്നിരുന്നു..ഞാൻ മുത്തശ്ശിയോട്
ചോദിച്ചു

‘ആരാ മുത്തശ്ശി അയാൾ… എന്ത് പറ്റിയതാ….’

‘രാഘവൻ….ശങ്കരൻ കാരണവരുടെ കാര്യസ്ഥൻ നാരായണന്റെ മകൻ… ശങ്കരൻ കാരണവർ മരിച്ചതോടെ
തറവാടിന്റെ മേൽനോട്ടം നാരായന്റെ കയ്യിലായി…. പക്ഷെ അയാൾക്ക് ജാനകി ഒരു
തടസ്സമായിരുന്നു…

അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷമാണ് ജാനകിയുടെ മൃതശരീരം സർപ്പക്കാവിൽ കണ്ടത്…. ഇപ്പൊ
രാഘവനും മരിച്ചു….നാട്ടുകാർക്കും വീട്ടുകാർക്കും ഒരു ഗുണവുമില്ലാത്തവൻ….ഈ മുന്നിൽ
കാണുന്ന പാടമെല്ലാം രാഘവന്റെ ആണ്…..’

കല്യാണി അമ്മ എനിക്ക് ചായ കൊണ്ടുതന്നിട്ട് പറഞ്ഞു

‘രാഘവന്റെ കഴുത്തിൽ നഖത്തിന്റെ പാടുണ്ടത്രെ…’

ഞാൻ സർപ്പകാവിലേക്ക് നോക്കികൊണ്ട് ചായ ചുണ്ടോട് ചേർത്തു…

ആ ബീഡി കറയുടെ മണം വിട്ടുപോയിട്ടില്ല….പൊട്ടിയ ചുണ്ടിൽ ചൂട് ചായ ചേർത്തപ്പോൾ
വല്ലാത്ത ഒരു നീറ്റലാണ്….

ഞാൻ വീണ്ടും സർപ്പക്കാവിലേക്ക് നോക്കി അവിടെ കയ്യിൽ നിറയെ മഞ്ചാടി കുരുവുമായി ജാനകി
എന്നെ നോക്കി ചിരിച്ചുകൊണ്ട് കാവിന്റെ ഉള്ളിലേക്ക് നടന്നു…..

ആരും ഒന്നുമറിഞ്ഞില്ല … അറിയുകയുമില്ല…

ജാനകി…..



47970cookie-checkആരും ഒന്നുമറിഞ്ഞില്ല … അറിയുകയുമില്ല…