സ്വന്തം ദേവൂട്ടി – Part 7

ഇതും പറഞ്ഞു കാവ്യാ ഞങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേറ്റു ബസ് സ്റ്റാൻഡിലേക്ക് പോയി.
പാവം ചെറുപ്പം മുതലേ മനസിൽ കയറിയാ ഒരുത്തവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ പോകുന്നു.

“എടി ദേവികയെ നീ വല്ലതും കേട്ടോ.”

“ഉം ”

അപ്പൊ തന്നെ ദേവിക പറഞ്ഞു.

“ഒരു കല്യാണം കോളം ആക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരികുമ്പോൾ കാവ്യാ മോൾ എന്തിന് പേടിക്കണം.

നമുക്ക് മൊത്തം കോളം തോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കി കൊടുക്കടാ അവന് ”

“എങ്ങനെ?”

“നീ പോയി ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”

ഞാൻ പിന്നെ ഒന്നും നോക്കില്ല പോയി അവളെ വിളിച്ചു കൊണ്ട് വന്നു.

ദേവിക ആണേൽ കാവ്യാ ക് മോട്ടിവേഷൻ കൊടുത്തു.

ഞാൻ ആണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.

തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യാ എന്നെ ഒന്ന് മൈൻഡ് ചെയ്യാതെ ഫുൾ പവർ ൽ ആണ് പോകുന്നെ.

ഞാൻ ദേവികയെ വിളിച്ചു. ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.

“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാൻ ഉള്ള പോക്ക് ആണ് ”

“എന്ത്?”
“അപ്പൊ ശെരി മോനെ. ഇന്ന് മോന് പോയി കിടന്നോ. ഞാൻ ഹോസ്റ്റലിൽ പോകുവാ. ഇവിടെ ഒന്നും നിൽക്കണ്ട വേഗം വീട്ടിൽ പോ… പോ.

ഇവിടെ ഇരുന്നാൽ നീ അവമാരുടെ കൂടെ കൂടി ചിത്ത കുട്ടി ആയി പോകും.”

എന്ന് പറഞ്ഞു എന്നെ തള്ളി തള്ളി വണ്ടിയുടെ അടുത്ത് കൊണ്ട് പോയി വണ്ടിയിൽ കയറ്റി പൊക്കോളാൻ പറഞ്ഞു. എന്നിട്ട് രാത്രി വിളികാം എന്ന് പറഞ്ഞു. പിന്നെ ഇന്ന് നീ ഒരു കാരണവശാലും കാവ്യാ വിളിച്ചു പോയെക്കരുത് എന്ന് പറഞ്ഞു.

എന്തൊ വലിയ പ്ലാൻ ഇവൾ പറഞ്ഞു കൊടുത്തു എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ അത്രയും ബുദ്ധിയും കഴിവും ഈ പെണ്ണിന് ഉണ്ടെന്ന് എനിക്ക് 1st ഇയർ തന്നെ മനസിലാക്കി തന്നതാ.

തനിക് ഒത്ത ഒരു എതിരാളി എന്നപോലെ.

അപ്പൊ ഇവൾ എന്തൊ പ്ലാൻ ചെയ്തു കൊടുത്തിട്ട് ഉണ്ട്.

പിന്നെ ഞാൻ നിന്നില്ല എന്റെ ഭാര്യ പറഞ്ഞത് അല്ലെ എന്ന് ഓർത്ത് വീട്ടിലേക് പോയി. വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത്. അമ്മയുടെ കൂടെ കൂടി പറമ്പിൽ വിറക് ഓടിക്കാൻ ഒക്കെ. അച്ഛൻ ആണേൽ അമ്മയുടെ കൂടെ തന്നെ കാണും. രണ്ട് ആൾക്കും ഒരു ദിവസം പോലും പിരിഞ്ഞു ഇരിക്കാൻ കഴിയില്ല. എങ്ങോട്ടെങ്കിലും അച്ഛൻ പോകുവാണേൽ ഒപ്പം അമ്മയും ഉണ്ടാകും.
ഇജാതി അട്ട്രാക്ഷൻ ആണ് അമ്മക്ക് അച്ഛനോട്. അച്ഛൻ ആണേൽ അമ്മ പറയുന്നതേ കേൾക് ഇല്ലേ ഒരു രാത്രി മതി അപ്പൻ അമ്മയുടെ പക്ഷം ചേരാൻ. അതല്ലെ ദേവിക ക് വേണ്ടി അച്ഛനും അമ്മയുടെ പക്ഷം കൂടിയത്.

അങ്ങനെ രാത്രി ആയി. ദേവിക ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു പിന്നെ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിട്ട് പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു. കാവ്യാ ആണേൽ ഓൺലൈൻ പോലും കാണാൻ ഇല്ലാ. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത് കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യാ വന്നിട്ട് ഇല്ലാ. എനിക്ക് എന്തൊ പോലെ അവൾ വരാത്തത് കാരണം. ദേവിക ആണേൽ എന്റെ അടുത്ത് വന്നു.

“ഇനി നമുക്ക് അവളെ വിളികാം” എന്ന് പറഞ്ഞു
അവൾ തന്നെ വിളിച്ചു എന്റെ ഫോണിൽ നിന്ന് പക്ഷേ ഫോൺ എടുക്കുന്നില്ല.

ദേവികക് ടെൻഷൻ ആകുന്നുണ്ട് എന്ന് എനിക്ക് തോന്നി.

“എന്ത് പറ്റി ”

“ഏയ് ”

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി ഉച്ചക്ക് ഞങ്ങൾ ഒന്നുടെ ട്രൈ ചെയ്തു പക്ഷേ കിട്ടാതെ വന്നപ്പോൾ. ഉച്ചതേ ക്ലാസ്സ്‌ പോകട്ടെ എന്ന് വെച്ച് ഞങ്ങൾ അവളുടെ വീട്ടിലേക് ബൈക്കിൽ പോയി.

എന്ത് പറയാൻ സംഭവം സീരിയസ് കാര്യത്തിന് ആണ് പോകുന്നത് എങ്കിലും അവൾ എന്നോട് ചേർന്ന് ഇരികുമ്പോൾ ഉണ്ടാകുന്ന ഒരു ഉരസലും കെട്ടിപിടിയും അത് ഒരു സുഖം ആണെന്ന് എനിക്ക് തോന്നി പോയ നിമിഷം ആയിരുന്നു.

ഈ റോഡ് ഒക്കെ എന്തിനാ ഇത്രയും നേരത്തെ നന്നാക്കിയത് എന്ന് മനസിൽ പറഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ചപ്പോൾ പുറകിൽ ഇരുന്ന അവൾ എന്നെ കെട്ടിപിടിച്ചു ശേഷം പറഞ്ഞു.

“മോനെ.
മോന്റെ മനസിലിരിരിപ്പ് എനിക്ക് അറിയാം.
ഇപ്പൊ വണ്ടി ഓടിക്കു അധികം ചിന്ത വേണ്ടാ കേട്ടോ.”

“നീ ഇത് എങ്ങനെ മനസിലാക്കി.”

“നീ നേരെ നോക്കി വണ്ടി ഓടിക്കാട്ടോ.

പിന്നെ ഈ ഹെൽമറ്റ് പെട്രോൾ ടാങ്കിന്റെ മുകളിൽ വെക്കാൻ അല്ലാ. എടുത്തു തലയിൽ വെക്കേട ഹരി ഏട്ടാ.”

“ശെരി എന്റെ ദേവൂട്ടി.”

പിന്നെ ഞങ്ങൾ കാവ്യാടെ വീട്ടിൽ എത്തിയപ്പോൾ അവിടെ അങ്ങനെ ആളെ ഒന്നും കണ്ടില്ല. അവൾ അവിടെ അടുത്ത് ഉള്ള വീട്ടിൽ ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷൻ പോയേക്കുവാ എന്ന് കേട്ട്.

പിന്നെ ഞങ്ങൾ സ്റ്റേഷൽ ചെന്ന് ചോദിച്ചപ്പോൾ.

കാവ്യാ മൊത്തം സീൻ ആക്കി എന്നും നിവർത്തി ഇല്ലാതെ മുറ ചെറുക്കന്റെ വീട്ടുകാർ സമ്മതം കൊടുത്തു അവന് കെട്ടാൻ എന്നും എല്ലാവരും രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്ൻ പോയേക്കുവാ എന്ന് ഇപ്പൊ തന്നെ രജിസ്റ്റർ ചെയ്തു സ്റ്റേഷൻ വന്നു ഹാജർ അവൻ പറഞ്ഞിട്ട് ഉണ്ടെന്ന് ഒരു കോൺസ്റ്റബിൾ പറഞ്ഞു. അച്ഛനും ആയി അടുപ്പം ഉള്ള ആൾ ആയത് കൊണ്ട് ആണ് പറഞ്ഞു തന്നെ.
അപ്പോഴാണ് ദേവികക് ഒരു ആശുവസം ആയത്.

എന്തായാലും ഇനി അവരെ കണ്ടിട്ടേ പോകുന്നുള്ളൂ.

ഇച്ചിരി നേരം കഴിഞ്ഞതോടെ ഒരു കാറിൽ രണ്ട് പേരും പുറകിൽ ഒരു കാറിൽ അവളുടെ അമ്മയും അച്ഛനും ചേട്ടനും ചേട്ടന്റെ ഭാര്യ യും എല്ലാം വേറെ ഒരു വണ്ടിയിൽ കാവ്യാ ടെ ചെറുക്കന്റെ ആളുകളും.

കാവ്യാ ഞങ്ങളെ കണ്ടു.

ഉഫ് അവൾ ദേവികയെ ഒന്ന് നോക്കി. ശെരിക്കും പറഞ്ഞാൽ ചട്ടമ്പിനാട് സിനിമയിൽ ദേശാമൂലം ദാമു ന്റെ ഒരു സീൻ ആയിരുന്നു ഓർമ്മ വന്നത് അത്‌ കണ്ടപ്പോൾ.

ഞങ്ങൾ അവർ തിരിച്ചു വരുന്നത് നോക്കി സ്റ്റേഷന്റെ പുറത്ത് നിന്ന്.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ ചേട്ടനും എല്ലാവരും ദേഷ്യപെട്ടു കാറിൽ പോയി. അവളുടെ അമ്മായിഅമ്മക്ഉം കുടുംബത്തിനുഉം ഒരു തെളിച്ചം ഇല്ലാതെ അവർ വണ്ടിയിൽ കയറി പോയി.

പിന്നെ ആണ് ചങ്കതിയുടെയും അവന്റെ ചെറുക്കന്റെയും മരണ മസ് എൻട്രി സ്റ്റേഷൻന്ന്.

കാവ്യായും അവളുടെ ഭർത്താവും ഞങ്ങളെ കണ്ടു അടുത്തേക് വന്നു.

കാവ്യാ വന്നു ദേവികയെ കെട്ടിപിടിച്ചു. ഞാൻ പുള്ളികാരന് ഒരു കൈ കൊടുത്തു.

അപ്പൊ തന്നെ കാവ്യാ യാ ദേവികക് അവളുടെ ഭർത്താവിനെ പരിചയപ്പെടുത്തി.

“ദേവികെ ഇതാണ് എന്റെ മുറച്ചെറുക്കൻ. ഇപ്പൊ എന്റെ കെട്ടിയോൻ മനു.”

പിന്നെ ഞങ്ങൾ സംസാരിച്ച ശേഷം അവരുടെ ഫോട്ടോ എടുത്തു ഞാൻ സ്റ്റാറ്റസ് ഇട്ട്. പിന്നെ അവരോട് എങ്ങനെ ആണ് ഇനി എന്ന് ചോദിച്ചപ്പോൾ. ഇന്ന് മനുന്റെ വീട്ടിലും പിന്നെ കോളേജ് ഹോസ്റ്റലിൽ ദേവികയുടെ കൂടെ പടുത്തം കഴിയുന്നവരെ യും അത്‌ കഴിഞ്ഞു മനു ഏട്ടന്റെ ഒപ്പം തന്നെ എന്ന് പറഞ്ഞു.

വീട്ടിൽ നിന്നാൽ ശെരി ആക്കില്ല എന്ന് മനു തന്നെ എന്നോട് പറഞ്ഞു.

വേറെ ഒന്നുല്ല മനു ന്റെ അമ്മ ഇന്നലെ വലിയ സീൻ ആക്കി എന്നും ഒക്കെ അവൻ പറഞ്ഞു.

മനു പോകാൻ നേരം ദേവികയോട് താങ്ക്സ് പറഞ്ഞു. അവർ കാറിൽ പോയി. കാവ്യാ വളരെ ഹാപ്പി ആണെന്ന് ഞങ്ങൾക് മനസിലായി.

പിന്നെ ഞങ്ങൾക് എന്ത് പണി കോളേജിലേക് മടങ്ങാം എന്ന് വെച്ച്

പോകുന്ന വഴി തുണി കടയിൽ കയറി അവൾക് രാത്രി ഹോസ്റ്റലിൽ ഇടാനും
ഉള്ള കുറച്ച് ഡ്രസ്സ്‌ എടുത്തു കൊടുകയും. കോളേജിൽ ഇട്ടോണ്ട് വരാൻ മൂന്നു ജോഡി ഡ്രസ്സ്‌ എടുത്തു കൊടുത്തു. കാരണം ഒന്നും അല്ലാ അവളുടെ തുണികൾ മുഷിഞ്ഞു തുടങ്ങി ഇരുന്നു. പ്രളയം കാരണം ഒരുപാട് ഡ്രസ്സ്‌ പോകുകയും ചെയ്തു. പിന്നെ ആ പാവത്തിന്റെ കൈയിൽ ഒരു പൈസയും ഇല്ലാ എന്ന് എനിക്ക് മനസിൽ ആയിരുന്നു ഫോൺ ചാർജ് ചെയ്യാൻ പോലും.

അവൾ വില കുറഞ്ഞതെ സെലക്ട്‌ ചെയ്തു എടുത്തു ഉള്ള്. അതുകൊണ്ട് 5000രൂപയുടെ ഉള്ളിൽ തീർത്തു.

പിന്നെ ഞങ്ങൾ കുറച്ച് നേരം ഒരു ടീ ഷോപ്പിൽ പോയി ചായ കുടിച്. അപ്പോൾ അവൾ എന്നോട് പറഞ്ഞു ഒരു ഭാര്യ പോലെ.

“ഏട്ടാ.”

“ഉം പറ ഡി ”

“ഏട്ടൻ ഇനി പൈസ ഉപയോഗിക്കുമ്പോൾ എല്ലാം മിനിമം ആക്കാൻ നോക്കണം കേട്ടോ. എന്റെ കയ്യിൽ ഒരു പൈസയും ഇല്ലാ ആവശ്യം വന്നാൽ എടുക്കാൻ.

പിന്നെ എപ്പോഴും അച്ഛന്റെ പൈസ യിൽ നമുക്ക് ജീവിക്കാൻ കഴിയുമോ?”

അത്‌ കേട്ടത്തോടെ ആണ് എനിക്ക് ആ കാര്യം ഒക്കെ ഓർമ്മ വന്നത്. പെണ്ണിനെ കെട്ടിയാൽ പോരാ അവളെ നോക്കാനും കഴിയണം എന്നുള്ളത്.

അച്ഛൻ അമ്മയെ കേട്ടുമ്പോൾ തന്നെ അവർക്ക് ജീവിക്കാൻ ഉള്ളത് അച്ഛൻ ഉണ്ടാക്കി ഇരുന്നു.

“ഉം. ഞാൻ ഇപ്പോഴാണ് ഓർക്കുന്നെ.”

“എന്നാൽ ഇനി ഞാൻ പറയുന്നപോലെ ചെയ്യുമോ. അപ്പൊ എന്റെ പഠന ആവശ്യത്തിനും എല്ലാം പൈസ നിനക്ക് തരാൻ കഴിയും.”

എനിക്ക് പിന്നെ വേറെ ഒന്നും ആലോചിക്കണ്ട ആവശ്യം വന്നില്ല ഞാൻ യെസ് പറഞ്ഞു.

അവൾ ചായ കുടിച് കൊണ്ട് എന്നോട് ചോദിച്ചു.

“ഹരി ഏട്ടാ.

ഏട്ടന് എത്ര രൂപ പോകാറ്റു മണി ആയി കിട്ടുന്നുണ്ട് മാസം?”

“അറിയില്ല.”

“ഒന്ന് ആലോചിച്ചു നോക്ക്. എനിക്ക് കൂടി കഴിയാൻ ഉള്ളത് ഉണ്ടോ എന്ന്.”

അത് എന്നിൽ ഒരു ചോദ്യം ആയി തന്നെ കിടന്നു.

പിന്നെ അവളെ കൊണ്ട് കോളേജിൽ വിട്ട്. അവൾ ക്ലാസ്സിലേക്ക് പോകാതെ ഹോസ്റ്റലിലേക് പോകുവാ എന്ന് പറഞ്ഞു. പിന്നെ എന്റെ ചെവിയിൽ പറഞ്ഞു. പ്രായപൂർത്തി ആകട്ടെ നീനക്ക് എന്നാലേ ഞാൻ പലതും തരുള്ളൂ എന്ന് പറഞ്ഞു ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒരു ഉമ്മ തന്നിട്ട്. ഇത് മതി ഇപ്പൊ
നിനക്ക് എന്ന് പറഞ്ഞു അവൾ എന്റെ കവിളിൽ തലോടി യാ ശേഷം. വീട്ടിൽ പോകോ എന്ന് പറഞ്ഞു.അവൾ പോയി.

ഞാനും ബൈക്കിൽ വീട്ടിലേക് പോകുമ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്റെ മനസിൽ മുഴുവൻ.

പിന്നെ വീട്ടിൽ ചെന്ന് എന്നത്തെ പോലെ രാത്രി ഫുഡ്‌ കഴിച്ചു. അവൾ പറഞ്ഞ കാര്യം സീരിയസ് ആയി എടുത്തു ഞാൻ എന്റെ ഒരു മാസത്തെ ചെലവ് മൊത്തം നോക്കി രാത്രി 12മണി വരെ ഓരോന്ന് ആലോചിച്ചു തന്നെ എടുത്തു ആയിരുന്നു. പ്രളയം ആയിരുന്നെല്ലും ഈ കണക് ഞാൻ നോക്കിയപ്പോൾ ഒരു സാധാരണ കുടുംബത്തിനും ജീവിക്കാൻ കൂടുതൽ ഞാൻ ചെലവാക്കി കൊണ്ട് ഇരിക്കുന്നുണ്ട്. അപ്പൊ പണ്ട് ഞാൻ എന്തോരും ഉപയോഗിച്ച് കാണും എന്ന് ആലോചിച്ചു ഞാൻ കിടന്നു.

ദേവിക പറഞ്ഞത് തന്നെ ശെരി ആയിരുന്നു. ഞാൻ ഒന്ന് ചെലവ് കുറച്ചാൽ അവൾക് ആ പൈസ കൊണ്ട് പഠിക്കാൻ കഴിയും എല്ലാത്തിനും കഴിയും അവൾ ഈ വീട്ടിൽ വരുന്നവരെ എന്ന് മനസിലായി.

ദേവിക ആണേൽ ഇന്ന് വിളിച്ചില്ല. അവൾക് വിളിക്കാൻ പറ്റി കാണില്ല എന്ന് എനിക്ക് മനസിലാകം.

ഞാൻ എന്റെ ചെലവ് അച്ഛനും അമ്മയും അറിയാത്ത വിധം ഞങ്ങൾ രണ്ട് പേരിലേക്കും വീതം ചെയാം എന്ന് വെച്ച്.

കോളേജിൽ പോകുമ്പോൾ ബൈക്ക് ബസ് സ്റ്റോപ്പിന്റെ അടുത്ത് വെച്ച് ബസിൽ പോകുവാണേൽ പെട്രോൾ കാശ് ലഭികം അത് ദേവികക് കൊടുകാം. പിന്നെ അനാവശ്യം ആയി പൈസ ചെലവാകുന്നത് നിർത്തി അത്‌ അവൾക് കൊടുകാം. അങ്ങനെ ഓരോന്നും ചിന്തിച്ചു ഞാൻ ഉറങ്ങി പോയി.

പിറ്റേ ദിവസം എഴുന്നേറ്റു ആദ്യം തന്നെ ഫോണിലേക്കു നോക്കിയപ്പോൾ എന്റെ സുന്ദരി കുട്ടി ദേവൂട്ടി ടെ മെസ്സേജ് വന്നു കിടക്കുന്നുണ്ട്. ഇന്നലെ കുറച്ച് പണി ഉണ്ടായിരുന്നു വാർഡാൻ പരിശോധനക് വന്നു. അത്‌ കൊണ്ട് ഫോണിൽ തൊട്ടില്ല. പിന്നെ കാവ്യാ എന്റെ റൂംമേറ്റ് ആയി ആണ് വരുന്നേ എന്ന് ദേവിക മെസ്സേജ് സെൻറ് ചെയ്തിട്ട് ഉണ്ട്.

ഞാൻ കാവ്യാ വിളിച്ചു.

അവളുടെ ആദ്യ രാത്രി എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിക്കാൻ. അവൾ എടുത്തു എല്ലാം പോളി ആയിരുന്നു പിന്നെ അമ്മായിഅമ്മ കുറച്ച് സീൻ ആണെന്ന് പറഞ്ഞു. മനു ഏട്ടൻ ഇല്ലാതെ എനിക്ക് ഇവിടെ പിടിച്ചു നില്കാൻ കഴിയില്ല എന്ന് പറഞ്ഞു. എന്തായാലും ആദ്യ രാത്രി അവൾ തകർത്ത് വാരി എന്ന് പറഞ്ഞു.
കോളേജിൽ വന്നിട്ട് പറയാം എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.

അവൾക് അവനെ കിട്ടിയതോടെ ഞാൻ വെറും കറിവേപ്പില ആയി എന്ന് എനിക്ക് മനസിലായി ഇല്ലേ കോളേജിൽ പോകുന്നവരെ അവൾ ചിലച്ചോണ്ട് ഇരിക്കും.
എന്നാലും ദേവിക എടുത്ത അടവ് തന്നെയാ കാവ്യാ എടുത്തത് എന്ന് ദേവിക പറഞ്ഞു.

അവിടെ ചെന്ന് മനു നെ കെട്ടിപിടിച്ചു കരയുകയും മനു ചേട്ടനെ കിട്ടി ഇല്ലേ ഇവിടത്തെ കിണറ്റിൽ ചാടി ചാകും എന്ന് പറഞ്ഞതോടെ. മനു തന്റെ ഫാമിലിയെ പോലും വാക വെക്കാതെ അവളെ കൊണ്ട് ഇറങ്ങും എന്ന് പേയുകയും പിന്നെ അവളും അവന്റെ ഫാമിലിയും പാട കൂടുകയും ഒക്കെ ചെയ്തത്തോടെ പോലീസ് തന്നെ കൈകാര്യം ചെയ്ത് സോൾവ് ആക്കി.

ഇപ്പൊ അവൾ ഒരേ ഒരു ആൾ ഉള്ള് അത്‌ അവളുടെ മനു ഏട്ടൻ മാത്രം ആണ്.

ദേവികക് ഞാൻ എന്നപോലെ. പക്ഷേ ദേവികക് അമ്മയും ഇല്ലാ അച്ഛനും ഇല്ലാ എന്ന് ഉള്ള കുറവ് ഉള്ള് കാവ്യാക് ആണേൽ ഇവർ ഉണ്ടെങ്കിലും ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു അവർ ഇവളേ ഉപേക്ഷിച്ചു എന്ന് വേണേൽ പറയാം. എല്ലാം ഇന്നലെ രാത്രി ആകുന്നതിനു മുൻപ് ഞാൻ അവളെ വിളിച്ചു ഇരുന്നു അപ്പൊ പറഞ്ഞത് ആണ്.

എന്നത്തെ പോലെ കോളേജിൽ പോകാൻ നോക്കി എങ്കിലും രാത്രി ഞാൻ ഉണ്ടാക്കിയ പ്ലാനിംഗ് തന്നെ ആയിരുന്നു ഞാൻ നടപ്പിലാക്കിയത്. ബസിൽ ആണ് കോളേജിൽ പോയത്.

അങ്ങനെ ഞാൻ പൈസ അവളുടെ കൈയിൽ കൊടുക്കാൻ തുടങ്ങി. അവളുടെ ആവശ്യതിന്. എനിക്ക് ജോലി കിട്ടുമ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും അത്‌ ഞാൻ വാങ്ങില്ലാ എന്ന് പറഞ്ഞു.കാരണം നീ എന്റെ ഭാര്യ ആണെന്ന് പറഞ്ഞു.

കാവ്യാ ആണേൽ ഹോസ്റ്റലിലേക് ചേരുകയും ചെയ്തു. അന്ന് കാവ്യാ ടെ ഒരു ട്രീറ്റ്‌ ഉണ്ടായിരുന്നു കല്യാണത്തിന്റെ.ഇപ്പൊ ദേവികയും കാവ്യാ ഒരുമിച്ച് ആണ് നടക്കുന്നത് അവർ ബെസ്റ്റ് ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു.

അങ്ങനെ കോളേജിൽ ദിവസങ്ങൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. അത്‌ ആഴ്ച കൾ ആയി കഴിഞ്ഞു. ഞങ്ങൾക് പഠിക്കാൻ ഉള്ള ഭാരം കൂടി കൊണ്ട് ഇരുന്നു.

കോളേജ് ഹോസ്റ്റലിൽ ഒക്കെ ഫോൺ യൂസ് ചെയ്യാൻ അലോഡഡ് ആയി. അതോടെ ദേവിക എപ്പോഴും എന്നെ വിളിക്കും. കാവ്യാ ആണേൽ ഇപ്പൊ തിരിഞ്ഞു നോക്കുന്നപോലും ഇല്ലാ അവൾക് അവനെ കിട്ടിയതോടെ.

ഞാനും ദേവികയും പ്രേമിച്ചു കോളേജിൽ കൂടെ നടന്നു.

മനു ചേട്ടൻ എന്നെ വിളിക്കും അവളുടെ കാര്യങ്ങൾ ഒക്കെ അറിയാൻ. വേറെ ഒന്നും അല്ലാ ആരെങ്കിലും പ്രശ്നം എന്തെങ്കിലും ഉണ്ടാക്കി വരുന്നുണ്ടോ എന്ന് അറിയാൻ ഒക്കെ.

പുളിയോട് പറയാൻ പറ്റില്ലല്ലോ ദേവിക എന്നെ ഒരു പ്രശ്നത്തിലും ഇടപെടിപ്പിക്കാതെ കൊണ്ട് നടക്കുവാ എന്ന്. പ്രളയത്തിന് മുൻപ് കോളേജ് മൊത്തം അടക്കി ഭരിച്ചോണ്ട് ഇരുന്ന ഞങ്ങൾ ആയിരുന്നു ഇപ്പൊ എന്റെ അഭവത്തിൽ ആ ഹീറോയിസം എല്ലാം പുതുതായി വന്നാ കുട്ടികൾ ഏറ്റു
എടുത്തു കഴിഞ്ഞു.

പക്ഷേ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ൽ എന്റെ അത്രയും ചങ്കുറ്റം ഉള്ള ഒരു 1st ഇയർ സ്റ്റുഡന്റ് പോലും ഇല്ലാത്തതു ഞങ്ങൾക് ഒരു തലവേദന ആയി തന്നെ ഇരുന്നു. അതോടെ hod ഒക്കെ എല്ലാം അടിച്ചേല്പിക്കാൻ തുടങ്ങി. എല്ലാത്തിനും കാരണം ദേവിക ആണെന്ന് ക്ലാസ്സിൽ മൊത്തം അല്ലാ കോളേജ് മുഴുവൻ പറഞ്ഞു കൊണ്ട് ഇരുന്നു.

ദേവികക് ആണേൽ ഞാൻ ഏതെങ്കിലും പ്രശ്നത്തിൽ തല കൊണ്ട് വെച്ച് കെണി ആകും എന്ന് നല്ല പേടി ഉണ്ടായിരുന്നു.

അതും അല്ലാ അമ്മ ആഴ്ചയിൽ ഒരു തവണ എങ്കിലും അവളെ വിളികും.

മരുമോൾ ആയി മിണ്ടുന്നതു ആണെന്ന് അമ്മക്ക് അറിയില്ലല്ലോ.

കാവ്യാ ആണേൽ അവളുടെ മനു ഏട്ടൻ മതി എന്തിനും.

അങ്ങനെ കോളേജിൽ അവസാന വർഷം എത്തി.വീണ്ടും ഒരു ഓണക്കാലം എത്തി. ഞാനും അവളും പ്രണയയിച്ചു തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞു. അവൾ എന്റെ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു.

ഓണ ആഘോഷത്തിന് വേണ്ടി നല്ല കാസവ് മുണ്ടും ഒരു ബ്രൗൺ ഷർട്ടും ഇട്ട് കൊണ്ട് ഞാൻ കോളേജിലേക് പോയി അന്ന് ഞാൻ ബൈക്കിന് ആയിരുന്നു കോളേജിൽ പോയെ.

ഉഫ് കോളേജിൽ 1st ഇയർ തൊട്ട് എല്ലാ പെണ്ണുങ്ങളും സാരി ഉടുത്തു വന്നേക്കുന്നത് കാണാൻ തന്നെ നല്ല രെസം ആയിരുന്നു. ഞാൻ വന്നത് കണ്ടതോടെ എല്ലാവരും എന്നെ നോക്കി.

പിന്നെ ക്ലാസ്സിൽ ചെന്നു എനിക്ക് അധികം പണി ഇല്ലല്ലോ സെക്രട്ടറി സ്ഥനം ഒക്കെ ജൂനിയർ ന് കൊടുത്തു. പിന്നെ കഴിഞ്ഞ പ്രവിശ്യം ഓണവും ക്രിസ്തുമസ് ഒന്നും ഉണ്ടായില്ല പ്രളയം കാരണം.

ഞാൻ ക്ലാസിലേക് ചേന്നു വേഗം തന്നെ.
വേറെ ഒന്നും അല്ലാ ദേവികയെ സാരി ഉടുത് കാണാൻ ഉള്ള ഉത്സാഹം ആയിരുന്നു. പക്ഷേ എന്റെ പ്രതിക്ഷ എല്ലാം പോയി ഞാൻ വാങ്ങി കൊടുത്ത ഒരു നല്ല ചുരിദാർ ആണ് അവളുടെ വേഷം. ക്ലാസ്സിൽ അവളും മാത്രം ആണ് സാരി ഉടുക്കത്തെ വന്നേ.

“എന്താടി സാരി ഉടുക്കത്തെ?”
അവൾ എന്റെ അടുത്ത് വന്നു നിന്ന് ചേർന്ന് നിന്ന് പറഞ്ഞു.

“ഏട്ടാ എന്റെ കൈയിൽ ഉണ്ടായിരുന്ന കസവു സെറ്റ് സാരി ഇന്നലെ രാത്രി എടുത്തു നോക്കിയപ്പോൾ ആകെ പോയി. ”

പിന്നെ ഞാൻ ഒന്നും നോക്കില്ല അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക് പയ്യെ വന്നു.

“നീ പോയി ബ്ലസ് എടുത്തു കൊണ്ട് വാ.

ഞാൻ വണ്ടി വെച്ചോടാത് കാണും.”

എന്ന് പറഞ്ഞു അവളെ ഹോസ്റ്റലിലേക് ഓടിപ്പിച്ചു.

പിന്നെ അവളെ കൊണ്ട് ടൗണിൽ അച്ഛന്റെ കൂട്ടുകാരന്റെ തുണികടയിൽ കയറി. അവളോട് ഒരു സെറ്റ് സാരി വാങ്ങി പിന്നെ അത്‌ ഉടുപ്പിച്ചു കൊടുക്കാൻ അവിടെ ഉള്ള സെയിൽസ് ഗേൾ നോട്‌ പറഞ്ഞു. അവളെ കൂട്ടികൊണ്ട് പോയി.

ഞാൻ ആ ചേട്ടന് പൈസ കൊടുത്തു. ആരാണെന്ന് ചോദിച്ചപ്പോൾ കൂടെ പഠിക്കുന്നതാ. ഞാൻ കാരണം അവളുടെ സാരിയിൽ കറ ആയി എന്നും അതുകൊണ്ട് വാങ്ങി കൊടുക്കുന്നത് ആണെന്ന് കള്ളം പറഞ്ഞു. ഇല്ലേ അപ്പൊ തന്നെ ആ ചേട്ടൻ അച്ഛനെ വിളിക്കും.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എന്റെ പെണ്ണ് സാരി ഉടുത്തു കൊണ്ട് ദേ വരുന്നു.

കുറച്ച് നേരം നോക്കി നിന്ന് പോയി അവൾ വന്നു തട്ടി വിളിച്ചപ്പോൾ ആണ്. ആ നിൽപ്പിൽ നിന്ന് ഞാൻ മോചിതനായത്.

വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു. പണ്ട് അവൾ കല്യാണ മണ്ഡവത്തിലേക്ക് പോയപ്പോൾ കണ്ടതാ സാരി ഉടുത്തു. അന്ന് അവൾ എന്റെ മനസിൽ കയറി പോയതാ. എന്നാൽ അന്ന് അവളുടെ മുഖത്ത് സന്തോഷം ഇല്ലായിരുന്നു. ഇന്ന് അവളുടെ മുഖം സന്തോഷം കൊണ്ട് തുളുമ്പി നില്കുന്നു. ഒരുത്തവനും ഇവളെ നോക്കാതെ ഇരിക്കില്ല എന്ന് എനിക്ക് മനസിലായി.

ആ ഉടിപ്പിച്ചു കൊടുത്ത ചേച്ചിക് ഞാൻ 500രൂപ കൊടുത്തു. എന്നിട്ട് ആ ചേട്ടനോട് യാത്ര പറഞ്ഞു ഇറങ്ങി.

പോകുന്ന വഴി അവൾക് കുറച്ച് മൂല്ലപൂവ് വാങ്ങി തലയിൽ വെച്ച് കൊടുത്തു.

എന്നെയും ദേവികയേയും കണ്ടതോടെ ക്ലാസ്സിൽ ഉള്ള എല്ലാവരും കണ്ട് നോക്കി നിന്ന്.

ആരോ ഒരാൾ പറഞ്ഞു prefect ജോഡി എന്ന്.

പിന്നെ ഞങ്ങൾ ഓണം ആഘോഷിച്ചു. സെൽഫി എടുത്തും ഫോട്ടോ എടുത്തു മടുത്തു. കാവ്യാ ആണേൽ ഫോട്ടോ എടുത്തു അവളുടെ ഏട്ടന് അയക്കൽ മാത്രം ഉള്ള്. പിന്നെ ഞങ്ങൾ ഒരുമിച്ച് നില്കുന്നത് എല്ലാം എടുത്തു. അതൊക്കെ
ഞങ്ങളുടെ രണ്ട് പേരുടെ പേർസണൽ മെയിൽ ലേക്ക് അയച്ചിടും.

ഗ്രൂപ്പ്‌ ഫോട്ടോ ഒക്കെ എടുത്തു.അവളും മടുത്തു ഞാനും മടുത്തു.

അങ്ങനെ 4:30ആയപ്പോൾ അവളോട് പറഞ്ഞു ഞാൻ.

“ഈ സാരി നീ സൂക്ഷിച്ചു വെക്കണം.
കാരണം ഒന്നും അല്ലാ ഞാൻ എന്റെ സ്വന്തം പൈസക് വാങ്ങിയതാ.”

“എങ്ങനെ?”

“പാർട്ട്‌ ടൈം ജോലിക്ക് പോയി അവന്മാരുടെ കൂടെ അച്ഛനും അമ്മയും അറിയാതെ. ആ പൈസ ആയിരുന്നു നീ ഉടുത്തത്. അതും അല്ലാ. എന്റെ ജീവൻ ആയ നിന്നെ കെട്ടിയിട്ട് വർഷം രണ്ടു ആകാൻ പോകുന്നു അതിന്റെ ഓർമക്.

അതും അല്ലാ ഇന്ന് വീട്ടിൽ ചെന്നാൽ ഒരു പക്ഷേ അമ്മ ഏറ്റവും കൂടുതൽ ചോദിക്കുന്നത് നിന്നെ ആണ്. അപ്പൊ മിനിമം എങ്കിലും എന്റെ കെട്യോൾ ലുക്ക്‌ ആയി നിൽക്കണ്ടേ.

ഇനി ഇപ്പൊ നിന്നെ ഈ വേഷത്തിൽ കണ്ടാൽ അമ്മ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ എന്ന് പറഞ്ഞു അച്ഛനെയും എന്നേയെയും നിർബന്ധിച്ചു സമ്മതിപ്പിക്കും.”

“എടാ അമ്മയോട് കാര്യം പറഞ്ഞല്ലോ.

അമ്മ ഇടക്ക് എന്റെ വിട്ടുകാരെ കുറിച്ച് ഒക്കെ ചോദിക്കുന്നുണ്ട്. ഞാൻ അപ്പൊ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മറുവാ. എനിക്ക് വയ്യ ഇനി അമ്മയെ..”

“നീ വിഷമിക്കണ്ട ഇപ്പൊ എനിക്ക് 20വയസ്സ് ആയില്ലേ ഇനി കുറച്ച് മാസം കൂടി അങ്ങ് ക്ഷേമിക് എന്റെ ദേവൂട്ടി.”

“ഉം.

എന്നാ ഞാൻ പോകുവാ കാവ്യാ വരുന്നുണ്ട്. അവളുടെ കൂടെ ഹോസ്റ്റലിലേക് പോകോളം.”

കാവ്യാ വന്നു ഞങ്ങൾ ഒരുമിച്ച് ഒരു സെൽഫി എടുത്തു. കുറച്ച് നേരം സംസാരിച്ച ശേഷം അവൾ പറഞ്ഞു.

“നീ ഇവളെ ഇവിടെ ഇടത്തെ ഒന്ന് പുറത്ത് ഒക്കെ കൊണ്ട് പോയി ചുറ്റി അടിക്കടാ.
ഇന്ന് തൊട്ട് വേകേഷൻ അല്ലെ. ഞാൻ നാളെ മനു ഏട്ടൻ വന്നു വിളികുമ്പോൾ പോകും. പിന്നെ ഇവൾ ഇവിടെ ഒറ്റക്ക് അല്ലെ.”

0cookie-checkസ്വന്തം ദേവൂട്ടി – Part 7

  • ഞാനും ഗീതയും 3

  • ഞാനും ഗീതയും 2

  • ഞാനും ഗീതയും