സ്വന്തം ദേവൂട്ടി – Part 13

“ഏട്ടാ അമ്മയും അച്ഛനും നല്ല ഉറക്കത്തിൽ ആണെന്ന് തോന്നാണല്ലോ.”

“അവർ ഈ ടൈം നല്ല ഉറക്കത്തിൽ ആകൂടി.”

“അല്ലാ ഏട്ടാ”

“എന്താ ദേവൂട്ടി.”

അവൾ എന്റെ തോളിൽ ചാഞ്ഞു ഇരുന്നു മുന്നോട്ട് നോക്കി ചോദിച്ചു.

“അന്ന് എന്നേ അനോഷിച്ചു വരുമ്പോൾ ഏട്ടൻ എന്ത് വിചാരിച്ചു ആയിരുന്നു തനിയെ വണ്ടി ഓടിച്ചപ്പോൾ.”

“അതൊ.

ഈ കാലമാടത്തി ചത്തു പോയി കാണും എന്ന് വിചാരിച്ചു ആയിരുന്നു വണ്ടി ഓടിച്ചേ.”

“പോടാ പട്ടി.”

“ഡി ഡി….”

“ഈ സമയം ഞാൻ രക്ഷപെടാൻ ഉള്ള വഴികൾ ആലോചിച്ചു മടുത്തു അവസാനം കിഴടങ്ങി കഴിഞ്ഞിരുന്നു.”

“അപ്പൊ ഞാൻ ദേ ഇങ്ങനെ വന്നു കൊണ്ട് ഇരിക്കുവായിരുന്നു. അപ്പൊ ഒരു കണ്ടൻ പൂച്ച വട്ടം ചാടി ആയിരുന്നു.”
“പോടാ.”

അവൾ എന്റെ കൈ മുറുകെ പിടിച്ചു. ദൂരെക് നോക്കി കൊണ്ട് ഇരുന്നു. ഉറക്കത്തിലേക് വീണു. ഞാൻ വണ്ടി സൈഡ് ആക്കി അവളെ സൈറ്റിൽ നല്ല പോലെ ഇരുത്തി സീറ്റ് ബെൽറ്റ്‌ ഇട്ട് ഞാൻ അവളുടെ നാട്ടിലേക്ക് ലക്ഷ്യം ആക്കി വണ്ടി ഓടിച്ചു.

ഇടക്ക് ഞാൻ അവളെ നോകുമ്പോൾ സുഖം ആയി ഉറങ്ങുന്ന അവളെ ആണ്.

പുലർച്ചെ ആകാറായി പതുക്കെ അവൾ എഴുന്നേറ്റു എന്നേ തന്നെ നോക്കി കൊണ്ട് ഇരിക്കുവാ പെണ്ണ്.

അമ്മയും അച്ഛനും എഴുന്നേറ്റ്

പുലർകാല കാഴ്ചകൾ കണ്ടു തുടങ്ങി. അതും എന്റെ ദേവൂട്ടിയുടെ നാട്.

പണ്ട് ഈ നാടിനെ പട്ടിക്കാട് എന്നൊക്കെ പറഞ്ഞു കൊണ്ട് ഇവളെ അനോഷിച്ചു പോയ എനിക്ക് അന്ന് പറഞ്ഞതിൽ കുറ്റബോധം തോന്നി തുടങ്ങി. അവളുടെ നാട്ടിന് ഇത്രയും ഭംഗി ഉണ്ടോ എന്ന് എനിക്ക് തോന്നി.

ദേവൂട്ടി അവൾ ഒരു ഗെയ്ഡ് ആയി മാറി ഇരിക്കുന്നു ഞങ്ങൾക് എല്ലാം പറഞ്ഞു തരാൻ തുടങ്ങി ഇരിക്കുന്നു.

തിരിഞ്ഞു ഇരുന്നു അമ്മയോട് സംസാരിക്കാൻ ബുദ്ധിമുട്ട് കാരണം അവൾ വണ്ടി നിർത്തിച്ചു അമ്മയുടെ കൂടെ കയറി. അച്ഛനെ അമ്മ മുമ്പിലേക് വീട്ടു.

പിന്നെ അമ്മക്ക് മൊത്തം പറഞ്ഞു കൊടുക്കുവായിരുന്നു അവൾ. അവൾ പഠിച്ച സ്കൂൾ ഒക്കെ കാണിച്ചു തന്നു.

ഒരു ഗവണ്മെന്റ് സ്കൂൾ. അധികം വികസനം ഒന്നും ഇല്ലെങ്കിലും പുതിയ കെട്ടിടാങ്ങൾ പണിയുന്ന തിരക്കിൽ ആണെന്ന് എനിക്ക് മനസിലായി.

എന്റെ ദേവൂട്ടിയുടെ സ്കൂൾ. അവൾ കളിച്ചു വളർന്ന സ്കൂൾ.

അങ്ങനെ ആ സമയം എത്തി ഇരിക്കുന്നു അവളുടെ നാട്ടിൽ ഞാൻ എത്തി അതും പണ്ട് ഞാൻ അവളെ അനോഷിച്ചു വന്നപ്പോൾ ചായകുടിക്കാൻ ഇറങ്ങിയ ആ ചായക്കടയുടെ ഫ്രണ്ടിൽ തന്നെ ഞാൻ വണ്ടി നിർത്തി.

ഇത്രയും വില കൂടിയ കാർ വന്നു നിന്നത്തോടെ ആ നാല് കവലയിലെ എല്ലാവരുടെയും നോട്ടം വണ്ടിയിലേക് ആയി. അതിന്റെ ഉള്ളിൽ എന്നെയും കണ്ടു. അവരെല്ലാരും കൂടി കെട്ടിച്ച എന്നേ.

“നമുക്ക് ഇവിടെ നിന്ന് ചായ കുടിച്ചിട്ട് ആകാം ബാക്കി.”

എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛനും സമ്മതിച്ചു. അമ്മയും അച്ഛനും ഇറങ്ങി. ഒപ്പം ഞാനും ഇറങ്ങി. കൂടെ അവളും.

അവളെ കണ്ടതോടെ നാട്ടുകാർ ഒക്കെ മുഖത്തോട് മുഖം നോക്കുന്നത് കണ്ടു.

കൈയിൽ ഒന്നും ഇല്ലാതെ എന്റെ കൂടെ പോന്നവൾ ആണ്. ഇപ്പൊ ഒരു രാജ്ഞി യുടെ ഗമയിൽ ഇറങ്ങിയത്.

അതോടെ നാട്ടുകാർ വന്നു പരിജയപ്പെടാൻ വന്നു. അവർക്കും അത്ഭുതം ആയി. എവിടെ എങ്കിലും പോയി രെക്ഷപെടട്ടെ എന്ന് കരുതി എനിക്ക് കെട്ടിച് തന്നാ
എന്റെ എല്ലാം എല്ലാം ആയി കഴിഞ്ഞ ദേവൂട്ടിയെ ഇങ്ങനെ കണ്ടപ്പോൾ അവർക്കും സന്തോഷം ആയി.

ഞങ്ങൾ ചായക്കടയിൽ കയറി ഫുഡ്‌ ഒക്കെ കഴിച്ചു കൊണ്ട് ഇരുന്നു. ദേവൂട്ടി എന്റെ അടുത്ത് തന്നെ എന്നോട് ചേർന്ന് ആണ് ബെഞ്ചിൽ ഇരുന്നേ.

അമ്മയും അച്ഛനും കൂടെ ഇല്ലേയിരുന്നേൽ ദേവൂട്ടിക് എന്റെ കൈ കൊണ്ട് വാരി ഒരു ഉരുള കൊടുത്താലേ വിശപ്പ് മറുള്ളു എന്ന് എനിക്ക് അറിയാം.

ചായക്കടയിലെ ചേട്ടൻ വന്നു ചോദിച്ചു ഇനി എന്തെങ്കിലും വേണോടാ എന്ന്.

“ചേട്ടാ..

ഇനി ഇതേപോലെ ആരെങ്കിലിനെയും കിട്ടാൻ ഉണ്ടോ. പോകുമ്പോൾ കൊണ്ട് പോകാനാ.”

ദേവികയെ ചുണ്ടി കാണിച്ചു.

ദേവിക എന്നേ വേദനിപ്പിക്കാതെ നുള്ളി.

ആ ചേട്ടൻ ചിരിച്ചിട്ട്.

“ഇനി ഇതേപോലത്തെ പെണ്ണ് ഈ നാട്ടിലെ ഇല്ലാ. അതല്ലേ നിന്നക് അങ്ങ് കെട്ടിച് തന്നത്.”

ദേവിക എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പം കടല ചാറും കൂട്ടി കഴിച്ചു കൊണ്ട് ഇരുന്നു.

പിന്നെ ആ ചേട്ടൻ തിന്നിട്ട് കൈ കഴുകി വന്നാ അച്ഛനോട് സംസാരിക്കാൻ തുടങ്ങി

അപ്പോഴേക്കും ഞങ്ങൾ ഫുഡ്‌ അടിച്ചു കഴിഞ്ഞു വന്നു.

ഇനി അമ്പലത്തിലേക് ആണ് പോകുന്നെ എന്നിട്ടേ ആ ചേച്ചിയുടെ വീട്ടിലേക് പോകുന്നെ.

പൈസ കൊടുക്കാൻ ചെന്നപ്പോൾ ആ ചേട്ടൻ പൈസ വാങ്ങാതില്ലായിരുന്നു. പക്ഷേ ഞാൻ നിർബന്ധിച്ചു മേടിപ്പിച്ചു. ഇനിയും വരുമ്പോൾ വരാം എന്ന് പറഞ്ഞു. എങ്ങോട്ട് ആണ് അടുത്തത് എന്ന് ചോദിച്ചപ്പോൾ ഇവളെ താലി കെട്ടിയ ക്ഷേത്രത്തിലേക്ക് ആണ് എന്ന് പറഞ്ഞു.

ദേവിക ആണേൽ അമ്മയുടെ ഒപ്പം ആണ് എപ്പോഴും.

പിന്നെ അച്ഛനും കാറിൽ കയറി അമ്പലത്തിലേക് ഞങ്ങൾ പോയി.

അവിടെ ചെന്നു. വണ്ടി പാർക്ക്‌ ചെയ്തു ഞങ്ങൾ ഇറങ്ങി.
ഞാൻ ദേവൂട്ടിയുടെ കഴുത്തിൽ താലി കെട്ടി നെറ്റിയിൽ സിന്ദൂരം അണിഞ്ഞു സുമംഗലി ആക്കിയ ക്ഷേത്രം.

അച്ഛനും അമ്മയും മുന്നേ ക്ഷേത്തിലേക് പോയി. പക്ഷേ ദേവിക അവൾ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. എന്നിട്ട് എന്റെ കൈയിൽ മുറുകെ പിടിച്ചു അമ്പലത്തിലേക് നടന്നു ഞങ്ങൾ.

പണ്ട് അവളെ കെട്ടാൻ നാട്ടുകാർ ഒപ്പം അമ്പലത്തിലേക് നടന്നപ്പോൾ അന്നേരം എന്റെ കൈയിൽ അവൾ എങ്ങനെ മുറുകെ പിടിച്ചോ അതേമാതിരി ആയിരുന്നെങ്കിലും അന്നേരം ഞാൻ മുറുകെ പിടിച്ചിട്ട് ഇല്ലായിരുന്നു. ഇന്ന് എന്റെ പിടുത്തവും അവളുടെ ഒപ്പത്തിന് തന്നെ ഉണ്ടായിരുന്നു.

അമ്പലത്തിന് പുറത്ത് കാൽ വിളക്കിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ഞങ്ങളുടെ കൈ വീടിച്ചത്. ഉള്ളിലേക്ക് നോക്കി തൊഴുകുന്നത്.

ഞാൻ ശ്രീക്കോവില്ലിലേക് അല്ലായിരുന്നു നോക്കിയേ കൈ കുപ്പി കണ്ണിലെ അതിർ വരാമ്പുകൾ മറികടക്കാൻ നിന്നോളണം കണ്ണീർ നിറഞ്ഞു നിൽക്കുന്ന ആ കലങ്ങിയ കണ്ണുകൾ ശ്രീകോവിലിലേക് നോക്കി കൈ കുപ്പി നിൽക്കുന്ന എന്റെ ദേവൂട്ടിയെ ആയിരുന്നു.

ഒരു പക്ഷേ അവൾ മനസിൽ പാർത്ഥിക്കുന്നത് എന്താണെന്നു മനസിലാക്കാൻ എനിക്ക് കഴിയും.

അവൾ ഉള്ളിലേക്ക് നോക്കി കഴിഞ്ഞ ശേഷം എന്നേ നോക്കിയപ്പോൾ അവളുടെ കലങ്ങിയ കണ്ണുകളെ നോക്കി നിൽക്കുന്ന എന്നയെ ആണ് കണ്ടേ.

“എന്താ ഏട്ടാ.

കണ്ണൻ ഉള്ളിലാ അങ്ങോട്ട് നോക്കി തൊഴുകുന്നെ.”

“എന്തിനാ എന്റെ ദേവൂട്ടിയുടെ കണ്ണുകൾ നിറഞ്ഞു നില്കുന്നെ.”

“എന്റെയോ.

യേ ഇല്ലാ.”

എന്ന് പറഞ്ഞു പൊട്ടി കരയാൻ തുടങ്ങി അവൾ എന്റെ നെഞ്ചിലേക് വീണു.

“എന്താ ദേവൂട്ടി ദേ അമ്മഒക്കെ കാണും. വാ വന്നു കണ്ണ് ഒക്കെ തുടച് സുന്ദരി കുട്ടി ആയെ.

കണ്ണാനെ കാണാൻ വന്നിട്ട് കിടന്നു കരയുവാ.

വാ വന്നേ.”

അവളെയും കൊണ്ട് ഞാൻ ഇച്ചിരി മാറി ഒരു ആൽ മരത്തിന്റെ ചുറ്റും കെട്ടിയാ തിണ്ണയിൽ ഞങ്ങൾ ഇരുന്നു. അമ്പലത്തിലേക്ക് നോക്കി കൊണ്ട് ഇരുന്നു. ദേവിക അപ്പോഴും എന്റെ നെഞ്ചിലേക് തല ചാച്ചു വെച്ച് വിഥുമ്പുന്നുണ്ടായിരുന്നു.

അമ്മയും അച്ഛനും പുഷ്പാഞ്ജലി എഴുതിച്ചിട്ട് ഉള്ളിലേക്ക് കയറി പോയി കഴിഞ്ഞിരുന്നു. കരയുന്ന ഇവളെയും കൊണ്ട് ഞാൻ എങ്ങനെ കയറാൻ ആണ്.

അവൾ പതിയെ സങ്കടങ്ങൾ എന്നോട് പറഞ്ഞു.
“ഏട്ടാ..

ഏട്ടൻ എന്നേ കെട്ടിയ ശേഷം കൊണ്ട് പോകുമ്പോൾ ഞാൻ കണ്ണനോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. ഏട്ടൻ എന്നേ സ്നേഹിക്കും, ഏട്ടൻ തന്നെ എന്നേ കൈ പിടിച്ചു ഈ ക്ഷേത്ര നടയിൽ കൊണ്ട് വരും. അല്ലെങ്കിൽ ഈ ദേവിക എന്നേ ഈ ലോകം വിട്ട് പോയേനെ.”

അപ്പൊ തന്നെ ഞാൻ എന്റെ കൈ കൊണ്ട് അവളുടെ വാ മുടി.

“വേണ്ടാ ഇനി നീ ഒന്നും പറയണ്ട എല്ലാം ശെരി ആയില്ലേ .”

അവൾ കണ്ണീർ ഒക്കെ തുടച്.

“വാ നമുക്ക് ഉള്ളിലേക്ക് കയറാം. എന്നിട്ട് തൊഴിതിട്ട് വന്നു ഇവിടെ കുറച്ചു നേരം ഇരിക്കാം.”

“എന്നാ അങ്ങനെ ആവട്ടെ ദേവൂട്ടി.”

എന്നേ എഴുന്നേപ്പിച്. അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി. അമ്മയും അച്ഛനും അവിടെ തന്നെ ഉള്ളിൽ ഉണ്ടായിരുന്നു.

തരുമേനി ഞങ്ങളെ കണ്ടു അത്ഭുതപെട്ടു. ദേവികയെ കണ്ടതോടെ പിന്നെ അവളുടെ വിശേഷം ആയി ആ തിരുമേനിക്.

പിന്നെ അമ്മ ഒക്കെ അമ്പലം ചുറ്റി കാണാൻ തുടങ്ങി. ദൈവ വിശ്യസം കുറച്ച് കൂടുതൽ ആണ് അമ്മക്ക്. അതുകൊണ്ട് ടൈം എടുക്കും എന്ന് എനിക്ക് അറിയാം ആയിരുന്നു. ഞാനും ദേവികയും ചുറ്റി തൊഴുത്ത ശേഷം ആ ആൽ ചുവട്ടിൽ തന്നെ വന്നു ഇരുന്നു. അവൾ കണ്ണാനെ കാണാൻ വരുന്നതും. അന്നേ ദിവസം കല്യാണദിവസം താൻ രാത്രി മുഴുവനും കണ്ണാനെ വിളിച്ചു പ്രാർത്ഥന ആയിരുന്നു എന്നും. ഏട്ടനെ കൊണ്ട് തന്നത് കണ്ണൻ ആണ് എന്ന് ഒക്കെ പറഞ്ഞു എന്നോട് സംസാരിച്ചു ഇരുന്നു.

പലരും ഞങ്ങളെ പരിചയപ്പെടാൻ വന്നു. ഇത് ദേവിക ആണോ എന്ന് പോലും അവർക്ക് വിശോസിക്കാൻ കഴിയില്ലായിരുന്നു.

ഇച്ചിരി നേരം കഴിഞത്തോടെ അമ്മ അവിടെന്ന് കിട്ടിയാ പ്രെസതം ഒക്കെ ആയി വന്നു. സമയം അങ്ങനെ പോയി. അമ്മ ഇപ്പൊ വരാം എന്ന് പറഞ്ഞു അച്ചന്റെ കൂടെ കാറിന്റെ അടുത്തേക് പോയപ്പോൾ.

ഞാൻ അവളെയും വിളിച്ചു കൊണ്ട് നടയുടെ അടുത്ത് ചെന്നിട്ടു. അവളെ ചേർത്തു പിടിച്ചിട്ട്.

അന്ന് ഞാൻ ഇഷ്ടത്തോട് ആയിരുന്നില്ല ഇവളെ കെട്ടി ഇരുന്നത്. ഇനി ഇവളെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ എന്റെ ഹൃദയം ഇടിക്കുന്നകാലം വരെ ഞാൻ നോക്കി ഇരിക്കും. അത്‌ ഞനാണെ സത്യം. എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.

“ഇനി എന്റെ ജീവ്വനടി നീ. നീ ഇല്ലേ ഇനി ഈ ഹരിയും ഇല്ലാ.”

അതോടെ കേട്ടത്തോടെ അവൾ എന്റെ നെഞ്ചിലേക് ചേർന്ന് എന്നേ കെട്ടിപിടിച്ചു.
“എനിക്കും.

ഏട്ടൻ ഇല്ലാതെ എനിക്കും ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാതെ ആയിരിക്കുന്നു.”

പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര ആയി.

ചേച്ചിയുടെയും ചേട്ടന്റെ വീട്ടിലേക്.

ഒരു ലക്ഷറി കാർ അവരുടെ വീട്ടിലേക് കയറി വരുന്നത് കണ്ടു അവർ നോക്കി നില്കുന്നു. ചേട്ടൻ വിറക് കിറുകയും ചേച്ചി അത്‌ അടക്കി വെക്കുകയും. ചേച്ചിയുടെ ആണ് പുള്ളേർ എന്ന് തോന്നുന്നു ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു ഇറായത് നിന്ന് ആരാ വരുന്നേ എന്ന്.

കുട്ടികൾ ഉള്ളത് കൊണ്ട് ദേവിക കവലയിൽ നിന്ന് മിട്ടായിയും ചിപ്സും ഒക്കെ വാങ്ങിയിരുന്നു.

വണ്ടി നിർത്തി. കുട്ടികൾക്കു വേഗം മനസിലായി.

അവർ ദേവിക ചേച്ചി എന്ന് വിളിച്ചു പറഞ്ഞു.

ചേട്ടനും ചേച്ചിയും അന്തം വിട്ട് നോക്കി നില്കുവായിരുന്നു.

ദേവിക ഇറങ്ങി.

“ചേച്ചി…..”

എന്ന് പറഞ്ഞു വന്നു പോയി കെട്ടിപിടിച്ചു അപ്പോഴാണ് അവർക്ക് ഇത് സ്വപ്നം അല്ലാ എന്ന് മനസിലായത് എന്ന് തോന്നുന്നു.

“എടി.. ദേവിക്കെ…

നീ ആകെ മാറി പോയല്ലോടി….

ഏട്ടാ ദേ ഇവൾ അങ്ങ് മൊത്തം മാറി പോയില്ലേ.”

ഞാൻ അപ്പോഴേക്കും ഇറങ്ങി ഒപ്പം എല്ലാവരും.

എല്ലാവരെയും കണ്ടതോടെ അവർക്ക് എന്തോന്ന് ഇല്ലാതെ സന്തോഷം ആയി. ചേട്ടൻ എന്നേ വിളിച്ചു. അമ്മയെയും അച്ഛനെയും ഞാൻ പരിചയപ്പെടുത്തി.

ചേട്ടൻ ഭയങ്കര ഹാപ്പി ആയി. ഇനി നീ ഇങ്ങോട്ട് ഒന്നും വരില്ലെന്ന വിചാരിച്ചേ എന്ന് ചേട്ടൻ പറഞ്ഞു.

പക്ഷേ എന്നേ ആകെ അവിടെ ഞെട്ടിച്ചത്. അവളുടെ അമ്മാവന്റെ വിട് അവിടെ കാണാൻ ഇല്ലാ. ഒരു മതിൽ ഒക്കെ വന്നിരിക്കുന്നു.

കാര്യം ചോദിച്ചപ്പോൾ. അവർ സ്ഥലം ഒക്കെ ഏതോ ബ്ലൈഡ് കാർ കൊണ്ട് പോയി ഇപ്പൊ അവർ എവിടെ ആണെന്ന് പോലും അറിയില്ല എന്നൊക്കെ ആ ചേട്ടൻ പറഞ്ഞു.

ദേവിക പോയതോടെ ആ വീട്ടിലേക് ഐശ്വര്യആം കൂടെ പോയി എന്ന് ആ ചേട്ടൻ പറഞ്ഞു.
ദേവിക ആണേൽ അവളുടെ നാട്ടിലേ കൂട്ടുകാരിയും ഒരു ചേച്ചിയെ പോലെ എന്നും അവൾക് ഇവിടെ കൂട്ടുണ്ടായിരുന്ന ആളെ കിട്ടിയതോടെ അമ്മയെയും കുട്ടികളെയും കൂട്ടി അവർ അടുക്കളയിലേക് പോയി.

ഞങ്ങൾ അന്ന് പോയി കഴിഞ്ഞ ശേഷം ഉണ്ടായ കാര്യങ്ങൾ അച്ഛനോടും എന്നോടും ആ ചേട്ടൻ പറഞ്ഞു തന്നു. ദേവികയുടെ അച്ഛന്റെയും കാര്യങ്ങൾ.

പിന്നെ ഞാൻ ദേവികയോട് ഞങ്ങൾ ഇപ്പൊ വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ഒപ്പം ആ ചേട്ടനും ഉണ്ടായിരുന്നു. വേറെ ഒന്നും അല്ലായിരുന്നു. ദേവികയുടെ അച്ഛൻ കുറച്ച് പൈസ കൊടുക്കാൻ ഉള്ള ആൾകാരെ ആ ചേട്ടന് അറിയാം ആയിരുന്നു. അവരുടെ വീട്ടിൽ ഒക്കെ പോയി പക്ഷേ അവരൊന്നും പൈസ വാങ്ങാൻ വിസമ്മതിച്ചു. എല്ലാവരും എന്നോട് ഒന്നേ പറഞ്ഞു. അവളെ നന്നായി പോന്നു പോലെ നോക്കിയാൽ മതി എന്ന്. പിന്നെ അവരും വലിയ ഹാപ്പി ആയിരുന്നു. അടുക്കളയിൽ കിടന്നരുന്ന പെണ്ണ് രാജ്ഞി ആയത് അറിഞ്ഞതോടെ.

അല്ലേലും അവൾ രാജ്ഞി ആകും എന്ന് ഒരു ചേട്ടൻ പറഞ്ഞു വേറെ ഒന്നും അല്ലാ ദേവികയുടെ അമ്മയെയും അവളുടെ അച്ഛൻ ഒരു രഞ്ജിനി യേ പോലെ ആയിരുന്നു നോക്കിയത് പക്ഷേ കാലം ആ കുട്ടിയെ നരകത്തിലേക് ആയിരുന്നു കൊണ്ട് ഇട്ടത് എന്നും ഇപ്പൊ എന്റെ കൈയിൽ അന്നെന്നു ഉള്ള സന്തോഷം അവരിൽ ഉണ്ടായിരുന്നു.

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തിയപോഴക്കും ചിക്കൻ കറി യുടെ മണം അവിടെ മൊത്തം വ്യാപിച്ചിരുന്നു.

പിന്നെ അവരുടെ അതിഥി ആയി ഞങ്ങൾ അവരുടെ കൂടെ ഫുഡ്‌ കഴിച്ചു.

പിന്നെ അവരോട് യാത്ര പറഞ്ഞു ഇറങ്ങി. ഇനി ഒരു ദിവസം ഞങ്ങൾ വരാം എന്ന് പറഞ്ഞു കൊണ്ട്.

അച്ഛന് ആ ചേട്ടനെ ഒരുപാട് ഇഷ്ടം ആയത് കൊണ്ട് വണ്ടിയുടെ ഡികിൽ കിടന്നിരുന്ന ആ ഫോറിൻ സാധനം കുപ്പി ചേട്ടന് കൊടുത്തു കഴിഞ്ഞിരുന്നു.

പോരുമ്പോൾ അവൾ ഒരു നിമിഷം പോലും അവളുടെ നരകം ആയിരുന്ന അമ്മായിയുടെ വീട് ഇരുന്ന സ്ഥലത്തേക്ക് നോക്കുക പോലും ചെയ്തിരുന്നില്ല.

അവളെ ഒരു വില്പന വസ്തു ആക്കാൻ നോക്കിയ ആ നിമിഷം അവൾ എന്നെത്തെക്കും ആയി മറക്കാൻ ആണ് പ്ലാൻ എന്ന് എനിക്ക് അപ്പോഴേ മനസിലായി.

തിരിച്ചു ഞങ്ങൾ യാത്ര തുടങ്ങി.

അവൾ ഇപ്പൊ വലിയ സന്തോഷത്തിൽ ആയിരുന്നു. പുറകിൽ അമ്മയോട് വർത്തമാനം പറഞ്ഞു കാഴ്ചകൾ കണ്ടു കൊണ്ട് ഇരുന്നു.

നാട്ടിലേക്ക് ഉള്ള ഈ യാത്ര അവൾ പൂർണം ആയും എന്റെ ഭാര്യ ആയി കഴിഞ്ഞിരുന്നു എന്ന് വേണേൽ പറയാം.

കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്റെ ഒപ്പം മുന്നിൽ അവൾ കയറി ഇരുന്നു. എന്നോട് വർത്തമാനം ആയി.

അങ്ങനെ ചില സ്ഥലങ്ങളിൽ ഒക്കെ ഇറങ്ങി കാഴ്ച ഒക്കെ കണ്ടാ ശേഷം മടങ്ങി നാട്ടിൽ ഏതുമ്പോൾ സമയം 8മണി ആയി.

വീട്ടിലേക് തിരിഞ്ഞതും. ഞാൻ വണ്ടിയുടെ ബ്രേക് ചവിട്ടി. ദേവികക് ഇത് എന്താണ് സംഭവം എന്ന് മനസിലായില്ല. പോയപോൾ ഉള്ള വീട് അല്ല.എനിക്ക്അപ്പൊ തന്നെ മനസിലായി. ഞാൻ അച്ഛന്റെയും അമ്മയുടെയും നേരെ നോക്കി.

(തുടരും )

3cookie-checkസ്വന്തം ദേവൂട്ടി – Part 13

  • ഞാനും ഗീതയും

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 2

  • കൂടി അനുഭവിക്കാൻ കൊതിയാവുന്നു 1