സോറി പറഞ്ഞു തന്നെ തുടങ്ങാം………..സോറി………വൈകിയതിന്………..കുറച്ചു ആരോഗ്യപ്രശ്നങ്ങൾ
ഉണ്ട്…………അതുകൊണ്ടാണ് വൈകിയത്………..കഴിഞ്ഞ പാർടിലെ അഭിപ്രായ സെക്ഷനിൽ അതെന്താണെന്ന്
പറഞ്ഞിട്ടുണ്ട്………റിപ്പീറ്റ് അടിച്ചു ശോകമാക്കാൻ വയ്യ………….
രണ്ടുമൂന്ന് പാർട്ടുകൂടി ഫുൾ റൊമാൻസ് ആയി കൊണ്ടുപോകണം എന്നായിരുന്നു
മനസ്സിൽ………പക്ഷെ എന്റെ പ്രശ്നങ്ങൾ കാരണം അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നു……….
ഈ പാർട്ടിൽ കൂടുതലും ത്രില്ലർ മൂഡ് ആണ്…….. റൊമാൻസില്ല എന്ന്
പറയുന്നില്ല……..റൊമാൻസുമുണ്ട് …………😍
Hope you will like it…..😊
ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെ അറിയാൻ ശ്രമിക്കുക…………☠️
■■■■■■■■■■■■■■Villain7 Ending ◆◆◆◆◆◆◆◆◆◆◆◆◆
സമർ രാജന്റെ അടുത്തേക്ക് വന്നു……രാജൻ ഭയത്തോടെ അവനെ നോക്കി…….
“രാജാ……ഒരു പെണ്ണിനെ പ്രണയിക്കുവാണ്….. ഒരു മാലാഖയെ……..ചെകുത്താനാണ് മാലാഖയെ
പ്രണയിക്കുന്നത്…..ദൈവം ഒരിക്കലും അതിന് കൂട്ടുനിൽക്കും എന്ന് നിനക്ക്
തോന്നുന്നുണ്ടോ….”…..സമർ രാജനോട് ചോദിച്ചു…..
രാജൻ ഇല്ലായെന്ന് തലയാട്ടി…..
“ഇല്ല…..ചാൻസ് കുറവാ എനിക്ക് അവളെ സ്വന്തമാക്കാൻ……അതിനിടയിൽ നിന്നെപോലുള്ള
നരുന്തുകളും എന്റെ ചാൻസ് കുറക്കാൻ നോക്കിയാലോ……”……സമർ അവനെ നോക്കിക്കൊണ്ട്
പറഞ്ഞു……രാജൻ അവനെ പേടിയോടെ കൈകൂപ്പിക്കൊണ്ട് നോക്കി……
“മരണം തന്നെ വിധി…….എല്ലാവരോടും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഞാൻ പറയാറുള്ള ഡയലോഗ്
ആണ്…. ക്ളീഷേ ആയോ എന്നറിയില്ല…..”…..സമർ രാജനോട് പറഞ്ഞു…..രാജൻ സമറിനെ നോക്കി……..
“വിൽ മീറ്റ് ഇൻ ഹെൽ….”…..സമർ പറഞ്ഞുതീർന്നതും ഒരു കത്തി പെട്ടെന്ന് രാജന്റെ
കഴുത്തിൽ പാഞ്ഞുകയറി…….രാജൻ മരണത്തിനു കീഴടങ്ങിക്കൊണ്ട് നിലത്തേക്ക് വീണു……
സമർ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു….
◆◆◆◆◆◆◆◆◆◆◆Villain8 Begin◆◆◆◆◆◆◆◆◆◆◆◆
സമറും കുഞ്ഞുട്ടനും രാജനെയും പിള്ളേരെയും കാലന്റെ അടുത്തേക്ക് പറഞ്ഞയച്ചിട്ട്
വീട്ടിലേക്ക് തിരിച്ചു…..
അവർ വീട്ടിലെത്തുമ്പോൾ ഷാഹി ഹാളിൽ ടീവി കണ്ടിരിക്കുന്നുണ്ട്…..
“എന്താണ് ടിവിയിൽ….വല്ല പാഷൻ ചാനലുമാണോ….”…കുഞ്ഞുട്ടൻ കളിയായി ഷാഹിയോട് ചോദിച്ചു….
“അത് നോക്ക്….”….ഷാഹി ടിവിയിലേക്ക് വിരൽ ചൂണ്ടി….സമറും കുഞ്ഞുട്ടനും ടിവിയിലേക്ക്
നോക്കി….
‘…ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ടല്ലോ…..’….കുഞ്ഞുട്ടന് ആ സ്ഥലം പെട്ടെന്ന് പിടി
കിട്ടിയില്ല…..കുഞ്ഞുട്ടൻ സമറിനോട് അതെവിടാ എന്ന് രഹസ്യമായി ചോദിച്ചു…..
“അവിടുന്നാടാ പോർക്കെ നമ്മൾ ഇപ്പൊ വരുന്നത്…..”….സമർ കുഞ്ഞുട്ടനോട് പറഞ്ഞു….
“ആ ല്ലേ…..”….കുഞ്ഞുട്ടൻ സമറിനോട് കണ്ണടച്ച് കൊണ്ട് പറഞ്ഞു….
ടീവിയിൽ നിന്ന് വന്ന ശബ്ദം കേട്ട് അവർ അങ്ങോട്ട് നോക്കി….
“വീണ…പൈശാചികമായ കാഴ്ചകൾ ആണ് നമ്മൾ കാണുന്നത്….ഇരുപതുപേർ ക്രൂരമായി
കൊല്ലപ്പെട്ടിരിക്കുന്നു….”
“എന്താണ് അവിടെ സംഭവിച്ചത് ഷൈജു…”
“ഗ്യാങ് വാർ ആണെന്നാണ് പ്രാഥമിക നിഗമനം…..പക്ഷെ ഗ്യാങ് വാറുകളുടെ ചരിത്രത്തിൽ പോലും
ഇത്രത്തോളം മരണങ്ങൾ ഇതാദ്യമാണ്…”
“എന്താല്ലേ സമൂഹത്തിന്റെ ഒക്കെ പോക്ക്…”….ഷാഹി ടീവിയിൽ കണ്ണെടുത്തിട്ട് ഞങ്ങളുടെ
നേരെ തിരിഞ്ഞിട്ട് പറഞ്ഞു….
“ശരിയാ……………വളരെ കഷ്ടം തന്നെ………..”…….കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരി
കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു…………….
“ഓരോന്ന് കിടക്കുന്ന കിടപ്പ് കണ്ടോ……..ആർക്കാ ഇങ്ങനെയൊക്കെ ചെയ്യാൻ
തോന്നുക………”…..ഷാഹി ടീവിയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു…………
കുഞ്ഞുട്ടൻ അത് കേട്ട് സമറിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു……….സമർ ഒരു പുഞ്ചിരി
അവനിൽ വരുത്തി……..
അവർ ടീവിയിലേക്ക് നോക്കി…….
“വീണാ നമ്മളോടൊപ്പം സ്ഥലം എസ് ഐ ചേരുന്നു………..സാർ എന്താണ് ഈ കൊലപാതകങ്ങളുടെ കാരണം
എന്ന് കരുതുന്നത്……”………..റിപ്പോർട്ടർ എസ് ഐ യോട് ചോദിച്ചു…………..
“ഇതൊരു ഗ്യാങ് വാർ ആണ്………. രണ്ട് അധോലോക ഗ്രൂപ്പുകളുടെ അഴിഞ്ഞാട്ടമാണ് നമ്മൾ ഇവിടെ
കണ്ടത്……….
..ഒരു ചെറിയ ഗ്രൂപ്പും ഒരു വലിയ ഗ്രൂപ്പും തമ്മിൽ ആണ്
ഏറ്റുമുട്ടിയത്………..”…………..എസ് ഐ പറഞ്ഞു………..
“എതിർ ഗ്രൂപ്പിൽ എത്രത്തോളം ആളുകൾ ഉണ്ടായിരുന്നിരിക്കണം എന്നാണ് താങ്കളുടെ പ്രാഥമിക
നിഗമനം………..”……….റിപ്പോർട്ടർ എസ് ഐ യോട് പിന്നെയും ചോദിച്ചു……….
“എതിർ ഗ്രൂപ്പിൽ………ഒരു നൂറിന് മുകളിൽ ആളുകൾ ഉണ്ടായിരിക്കണം എന്നാണ് ഞങ്ങൾ
കരുതുന്നത്………കാരണം കൊല്ലപ്പെട്ടവരുടെ മിക്കവാറും ആളുകളുടെയും എല്ലുകൾ അടി
കിട്ടിയിട്ട് പൊടിഞ്ഞിട്ടുണ്ട്…………….”………
“പൊടിയുകയോ……….”……………റിപ്പോർട്ടർ ഇടയിൽ കയറി ചോദിച്ചു……………..
“അതെ……….ഒടിയുക മാത്രമല്ല ചിലരുടെ എല്ലുകൾ പൊടിയുക വരെ
ചെയ്തിട്ടുണ്ട്………നൂറിനുമുകളിൽ ആൾക്കാർ ഒന്നിച്ചു ആക്രമിച്ചാൽ മാത്രമേ ഇത്
സാധിക്കൂ…….ചിലരുടെ തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്…………ക്രൂരമായ മരണം ആണ്
ഓരോരുത്തരും ഏറ്റുവാങ്ങിയിട്ടുള്ളത്…………..”……………എസ് ഐ പറഞ്ഞു……………
ഇതൊക്കെ കേട്ടിട്ട് കുഞ്ഞുട്ടൻ ഊറിച്ചിരിച്ചു……….നൂറുപേർ……ഹഹ……… ഒറ്റ ഒരുത്തനാണ്
അവിടെ കേറി മേഞ്ഞത് എന്ന് ഈ പൊട്ടന്മാർക്ക് അറിയില്ലല്ലോ…………നൂറുപേർ അടിച്ചതാണ്
പോലും………ഇവനൊക്കെ ആരാണാവോ പോലീസിൽ എടുത്തത്………
കുഞ്ഞുട്ടൻ സമറിനെ നോക്കി……….
ഹാ അവരെ പറഞ്ഞിട്ടും കാര്യമില്ല…..ഈ നാറി അല്ലെ അടിച്ചത്……നൂറിൽ ഒതുങ്ങിയത് തന്നെ
ഭാഗ്യം…………
കുഞ്ഞുട്ടൻ സമറിനെ നോക്കി ചിരിച്ചു……..സമർ കുഞ്ഞുട്ടനെ നോക്കി എന്താടാ എന്ന്
ചോദിച്ചു…………….ഒന്നുമില്ല എന്ന് കുഞ്ഞുട്ടൻ ചുമൽ വെട്ടിച്ചു കാണിച്ചു……………..
ടീവിയിൽ മരിച്ചു കിടക്കുന്നവരുടെ ദൃശ്യങ്ങൾ വെളിവായി……….
“ഇവരെയൊക്കെ കൊന്നവരെ എന്താ ചെയ്യേണ്ടത് എന്നറിയോ….”………ഷാഹി പറഞ്ഞു………..
“എന്താ ചെയ്യേണ്ടത്………”……..കുഞ്ഞുട്ടൻ അവളോട് ചോദിച്ചു………..
“അവരും ഇതേപോലെ തന്നെ മരിക്കണം………അവരുടെയും വിധി ഇത് തന്നെയാണ്….വാളെടുത്തവൻ വാളാൽ
എന്ന് കേട്ടിട്ടില്ലേ….”…..ഷാഹി കുഞ്ഞുട്ടനോട് പറഞ്ഞു…..
കുഞ്ഞുട്ടൻ അതിന് മൂളിക്കൊടുത്തു…..
സമർ അവളെ തന്നെ നോക്കി നിന്നു………..അവൾ പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ ഒരു
ഭൂകമ്പം തന്നെ സൃഷ്ടിച്ചു………….
..അവൾ പറഞ്ഞ ഓരോ വാക്കിലെയും അർഥം അവന്റെ ചെയ്തികളെ ചോദ്യം ചെയ്തു……………അവന്റെ
സത്യവും അവളുടെ സത്യവും തമ്മിൽ അവന്റെ തലയ്ക്കുള്ളിൽ ഒരു യുദ്ധം നടത്തി………….
സമർ അവളെ തന്നെ നോക്കി നിൽക്കുന്നത് കുഞ്ഞുട്ടൻ കണ്ടു……….അവന് മനസ്സിലായി അവനുള്ളിൽ
ഇപ്പോൾ എന്താ നടക്കുന്നത് എന്ന്…………
“ഡീ നീ ഇവിടെ ഇരുന്ന് രോഷം കൊള്ളാതെ പോയി നല്ല രണ്ടു കാപ്പി ഇട്ടിട്ട്
വാ………..”…………കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു……………
………….ഷാഹി അടുക്കളയിലേക്ക് പോയി…………..
…………കുഞ്ഞുട്ടൻ സമറിന്റെ അടുത്തേക്ക് വന്നു……….
“ഡാ……….”……..കുഞ്ഞുട്ടൻ സമറിനെ വിളിച്ചു……….
സമർ അവനെ നോക്കി……….
“നീ അവൾ പറഞ്ഞത് കാര്യമാക്കണ്ട………”……….കുഞ്ഞുട്ടൻ സമറിനോട് പറഞ്ഞു………………
സമർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു………..
“അവൾ പറഞ്ഞതും സത്യം തന്നെയാ………അവൾ പറഞ്ഞതിലും കാര്യമുണ്ട്…………”……..സമർ അവനോട്
പറഞ്ഞു………
“അവൾക്ക് ഒന്നും അറീല്ല……….”………കുഞ്ഞുട്ടൻ സമറിനെ ആശ്വസിപ്പിച്ചു…………
“ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതിലും അസ്വാഭാവികമായി മറ്റൊന്നും
ഇല്ല……….”……….സമർ കുഞ്ഞുട്ടനോട് പറഞ്ഞൂ……
“എടാ……….”……..കുഞ്ഞുട്ടൻ വാക്കുകൾ കിട്ടാനാവാതെ കുഴഞ്ഞു……..
“നീ പറഞ്ഞത് ശരിയാ………..അവൾക്ക് ഒന്നും അറിയില്ല…………..അവളുടെ സത്യം അല്ല
എന്റേത്………….എന്റെ സത്യം എന്താണോ അതിലാണ് ഞാൻ ഉറച്ചുനിൽക്കുന്നത്………….”………..സമർ
പറഞ്ഞിട്ട് മുകളിലേക്ക് നടന്നു…….
പെട്ടെന്ന് സമർ തിരിഞ്ഞു………….കുഞ്ഞുട്ടൻ സമറിനെ നോക്കി……………….
“പിന്നെ വേറെ ഒന്നുകൂടി ഇല്ലേ കുഞ്ഞുട്ടാ………..”………….സമർ അവനോട് പറഞ്ഞു………..
കുഞ്ഞുട്ടൻ ഒരു ചോദ്യത്തോടെ അവനെ നോക്കി നിന്നു………………
“ഞാൻ മനുഷ്യനല്ലല്ലോ………….ചെകുത്താൻ അല്ലെ………….ചെകുത്താന്റെ സന്തതി ചെകുത്താനല്ലേ
ആവൂ…………..മനുഷ്യൻ ആകില്ലല്ലോ……………”…………….സമർ മീശപിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട്
കുഞ്ഞുട്ടനോട് പറഞ്ഞു………..
അത് കേട്ട് കുഞ്ഞുട്ടനും ചിരിച്ചു………
“ഹഹ ഹഹ…………ദി ഗ്രേറ്റ് സമർ അലി ഖുറേഷി………….”………
കുഞ്ഞുട്ടനും മീശപിരിച്ചു അവനെ നോക്കി ചിരിച്ചു……….
അവർ രണ്ടുപേരും പരസ്പരം പൊട്ടിച്ചിരിച്ചു………….
സമർ മുകളിലേക്ക് പോയി……………..
കുറച്ചു കഴിഞ്ഞു സമറും ഷാഹിയും ഹാളിൽ ടീവി കണ്ടുകൊണ്ട് സോഫയിൽ
ഇരിക്കുകയായിരുന്നു……..
കുഞ്ഞുട്ടൻ ബാഗും തോളിലേറ്റി പോകാനൊരുങ്ങി ഇറങ്ങി വന്നു………..
“ഹാ ഊരുതെണ്ടി പിന്നേം നാട് വിടുവാണോ…….”…………….ഷാഹി അവനെ കളിയാക്കിക്കൊണ്ട്
ചോദിച്ചു………………
കുഞ്ഞുട്ടൻ അവളെ നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്ന രീതിയിൽ ഒരു നോട്ടം
നോക്കി…………..ഷാഹി അതിന് ഒന്ന് ഇളിച്ചു കാട്ടി കൊടുത്തു……………….
“ഡാ………..ഞാൻ വിടാണ്………. കുറച്ചു ദിവസം കഴിഞ്ഞു വരാം………..”………കുഞ്ഞുട്ടൻ സമറിനോട്
പറഞ്ഞു………….എന്നിട്ട് തിരിഞ്ഞു ഷാഹിയെ നോക്കി…………..
“കേട്ടോടി………….”…………..കുഞ്ഞുട്ടൻ ഷാഹിയോട് ചോദിച്ചു……………
“ഓ വേണം എന്നില്ല………..”………ഷാഹി പതിയെ കളിയായി അടക്കം പറഞ്ഞു…………
“എന്ത്……………”………കുഞ്ഞുട്ടൻ അവളോട് ചോദിച്ചു…………….
“ഒന്നൂല്ല……….പോയി വാ………….”………..ഷാഹി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു……………..കുഞ്ഞുട്ടൻ
അതുകണ്ട് ചിരിച്ചു…………എന്നിട്ട് പുറത്തേക്ക് നടന്നു…………
സമർ അവനെ അനുഗമിച്ചു…………..
കുഞ്ഞുട്ടൻ ബാഗ് തന്റെ ജീപ്പിലേക്ക് വെച്ചു………..എന്നിട്ട് സമറിന്റെ അടുത്തേക്ക്
വന്നു………..സമർ അവനെ നോക്കി…………..
“ഡാ………..സമാധാന ചർച്ചകൾ നടന്നില്ല………….അതുണ്ടാകും……………”………കുഞ്ഞുട്ടൻ സമറിനോട്
പറഞ്ഞു……………
സമർ അതിനൊന്ന് മൂളിക്കൊടുത്തു……….സമറിന്റെ മനസ്സിൽ എന്താണെന്ന് കുഞ്ഞുട്ടന്
വായിച്ചെടുക്കാൻ സാധിച്ചില്ല…………..
“നിന്റെ ഉദ്ദേശമോ പ്ലാനോ ഒന്നും എനിക്കറിയില്ല…………പക്ഷെ ഞാനുണ്ടാകും
നിന്റെയൊപ്പം…………..അതിപ്പോ എന്ത് തെണ്ടിത്തരത്തിനാണെങ്കിലും…………”…………..കുഞ്ഞുട്ടൻ
സമറിനോട് പറഞ്ഞു……………….
“എനിക്കറിയാം…………..”………..സമർ കുഞ്ഞുട്ടനോട് പറഞ്ഞു…………..
കുഞ്ഞുട്ടൻ അത് കേട്ട് പുഞ്ചിരിച്ചു………..അത് കണ്ട് സമറും………….കുഞ്ഞുട്ടൻ ജീപ്പിൽ
കയറി വണ്ടിയെടുത്തു……………..
സമറിന്റെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു………..ഒരു ഒഴിവും ഇല്ലാതെ അവന്റെ തല
പ്രവർത്തിച്ചുകൊണ്ടിരുന്നു………..
സമർ തിരിച്ചു വന്ന് സോഫയിൽ ഇരുന്നു……….ഷാഹി അവിടെ ഇരിക്കുന്ന കാര്യം പോലും സമർ
മറന്നു………….ഷാഹി അവൻ വന്നിരിക്കുന്നത് കണ്ടു……….അവൻ നല്ല മൂഡിൽ അല്ലായെന്ന് അവന്റെ
മുഖത്തിൽ നിന്ന് ഷാഹി വായിച്ചെടുത്തു അതുകൊണ്ട് തന്നെ അവൾ അവനെ ഡിസ്റ്റർബ് ചെയ്യാൻ
പോയില്ല………..അവൾ അവിടെ ഇരുന്നു ടീവി യിലേക്ക് കണ്ണുനട്ടു………….
അവന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു……………അവനിൽ ഒരുപാട് ചിന്തകൾ
വന്നുകൂടിക്കൊണ്ടിരുന്നു……….ഓരോന്നും അവൻ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു……………പഴയ
ഓർമ്മകൾ അവനെ തേടിയെത്തി…………അത് അവനെ വളരെ അസ്വസ്ഥനാക്കി…………അവൻ ചിന്തകളിൽ മുഴുകി
നിന്നു……….
ഷാഹിയുടെ തുമ്മൽ ആണ് സമറിനെ സ്വബോധത്തിലേക്ക് തിരികെയെത്തിച്ചത്……….ചിന്തകളിൽ
നിന്ന് കണ്ണെടുത്ത് അവൻ ഷാഹിയെ നോക്കി………..അവൾ നന്നായി തുമ്മുന്നുണ്ട്………. സോഫയിൽ
ചുരുങ്ങി കിടക്കുന്നുണ്ട്…………ഇന്നലെ മഴ കൊണ്ടതിന്റെ പണി ഇപ്പോഴാണ് കിട്ടുന്നത്…………
സമർ അവളുടെ അടുത്തേക്ക് ചെന്നു……….
“എന്തുപറ്റി………..”………സമർ ഷാഹിയോട് ചോദിച്ചു…………
“ഒന്നുമില്ലാ…………”……………അവൾ മറുപടി കൊടുത്തു……………
സമർ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു എന്നിട്ട് കൈ ഷാഹിയുടെ നെറ്റിയിൽ
വെച്ചു………… സമറിന്റെ പെട്ടെന്നുള്ള ആ പ്രവൃത്തിയിൽ അവൾ അമ്പരന്നു……….അവൾ സമറിനെ
നോക്കി………….അവന്റെ കയ്യിലെ തണുപ്പ് അവൾ ഒരു സുഖമുള്ള അനുഭൂതി നൽകി………..
ശേഷം അവൻ കൈകൾ എടുത്തു അവളുടെ കവിളിലും പിന്നെ കഴുത്തിലും വെച്ചുനോക്കി………….ഷാഹി
അവന്റെ കയ്യിന്റെ സ്പർശനം ആസ്വദിച്ചുകൊണ്ട് അവനെ നോക്കി കിടന്നു………
സമർ അവളുടെ മുഖത്തേക്ക് നോക്കി………
“എടൊ………നല്ല ചൂടുണ്ട്…….. നമുക്ക് ഹോസ്പിറ്റലിൽ പോകാം…………”……….സമർ അവളോട്
പറഞ്ഞു………….
ഷാഹി വേണ്ടയെന്നുള്ള അർത്ഥത്തിൽ തലയാട്ടി……….
“പാരസെറ്റമോൾ കയ്യിലുണ്ട്……….അത് കുടിച്ചിട്ട് കുറവില്ലെങ്കിൽ പോകാം……………”……..ഷാഹി
അവനോട് പറഞ്ഞു…………
“ഷാഹീ……….. നല്ല ചൂടുണ്ട്…………..പെട്ടെന്ന് പോയി വരാം………….”…………സമർ പിന്നെയും അവളോട്
പറഞ്ഞു…………
ഷാഹി അതിന് സമ്മതിച്ചില്ല………..അവൾ വേണ്ട എന്ന് പറഞ്ഞു അവിടെ തന്നെ ചുരുണ്ടുകൂടി
കിടന്നു…………
“ശരി………ഞാൻ പാരസെറ്റമോൾ എടുക്കട്ടേ……….അത് കുടിച്ചിട്ട് പോയി കിടക്ക്……… ഇന്നിനി
അടുക്കളഭരണം ഒന്നും വേണ്ടാ……….”……….സമർ അവളോട് പറഞ്ഞു…………
“അപ്പൊ ഫുഡ്………”………..അവൾ ചോദിച്ചു…………
“പുറത്തുനിന്ന് വാങ്ങാം………..”………സമർ പറഞ്ഞു ……….
“അത് വേണ്ട……………”…………..ഷാഹി പറഞ്ഞു…………..
“അത് വേണം……………”………സമർ കടുപ്പിച്ചു പറഞ്ഞു…………….ഷാഹി പിന്നെ തർക്കിക്കാൻ
നിന്നില്ല…………..തർക്കിച്ചിട്ട് കാര്യമില്ല എന്ന് അവൾക്ക് മനസ്സിലായി……………
സമർ അടുക്കളയിലേക്ക് പോയി വെള്ളമെടുത്തിട്ട് ഗുളികയുമായി വന്നു…………
അവളോട് സോഫയിൽ നിന്ന് എണീക്കാൻ പറഞ്ഞു……..
സമർ അവളെ നോക്കി………..ഒരു പനി വന്നപ്പോയേക്കും പെണ്ണ് ആകെ ക്ഷീണിച്ചു…………..അലസമായി
കിടന്നിരുന്ന മുടിയിഴകൾ അവളുടെ മുഖത്ത് വീണുകിടന്നിരുന്നു………….അപ്പോൾ അവളുടെ മുഖം
കാണാൻ ഒരു പ്രത്യേക ഭംഗി അവനുതോന്നി………….
അവൾ പതിയെ സോഫയിൽ നിന്ന് എണീറ്റു…………. ഞെരങ്ങിയും മൂളിയും ഉള്ള അവളുടെ എണീൽക്കൽ
കണ്ടപ്പോൾ എനിക്ക് ചിരി വന്നു………..എന്റെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി കണ്ടു……….അവൾ
എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അത് കണ്ടു……..അവൾ ചെറുതായി ഒന്ന് ചിണുങ്ങി………….അവൾ
പതിയെ എണീറ്റിരുന്നിട്ട് മുഖത്ത് വീണുകിടന്നിരുന്ന മുടികൾ വാരിക്കെട്ടി…………ഞാൻ അവളെ
തന്നെ നോക്കിനിന്നു…………എന്തൊരു ഭംഗിയാണീ പെണ്ണിന്………….
അവൾ എന്റെ മുഖത്തേക്ക് നോക്കി………ഞാൻ പെട്ടെന്ന് അവളുടെ ഭംഗി ആസ്വധിക്കൽ
നിർത്തിയിട്ട് ഗുളികയും വെള്ളവും അവൾക്ക് നേരെ നീട്ടി……….എന്നിട്ട് അവൾ ഗുളിക
കുടിക്കുന്നത് നോക്കിനിന്നു………..ഗുളിക കുടിച്ചുകഴിഞ്ഞിട്ട് ഗ്ലാസ് അവളുടെ കയ്യിൽ
നിന്നും വാങ്ങിയിട്ട് അവളെ ഉന്തി തള്ളി റൂമിലേക്ക് വിട്ടു………പോയി കിടന്നോണം എന്നൊരു
സ്ട്രിക്ട് ഓർഡറും കൊടുത്തു………….അവൾ പതിയെ റൂമിലേക്ക് പോയി കിടന്നു……………..
സമർ തിരികെ ഹാളിൽ വന്ന് ടിവിയിലേക്ക് കണ്ണ്നട്ടു ഇരുന്നു………..ടീവിയിലാണ്
നോക്കുന്നത് എങ്കിലും അവന്റെ മനസ്സ് അവിടെ അല്ലായിരുന്നു………….അതൊരു നൂലറ്റ പട്ടം
പോലെ പാറിപ്പറന്നു കൊണ്ടേയിരുന്നു…………..ചിന്തകളുടെ മുറുമുറുക്കം അവന്റെ മുഖത്ത്
പ്രകടമായി………….സമയം അവനറിയാതെ സഞ്ചരിച്ചുകൊണ്ടേയിരുന്നു…………..
ഷാഹിയുടെ ചുമയും തുമ്മലും ആണ് അവനെ ചിന്തകളിൽ നിന്നും
തിരിച്ചുകൊണ്ടുവന്നത്…………..അവൻ അവളുടെ റൂമിന് നേരെ നോക്കി……………പെണ്ണിനോട് അപ്പോഴേ
പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാം എന്ന്………..പനി കൂടി എന്ന് തോന്നുന്നു…………
സമർ എണീറ്റ് അവളുടെ റൂമിലേക്ക് നടന്നു………..കിടക്കയിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്
ഷാഹി…………സമർ പതിയെ ഷാഹിയെ വിളിച്ചു………..അവൾ വിളി കേട്ടില്ല……..സമർ അവളുടെ അടുത്ത്
വന്നിരുന്നു……………കയ്യെടുത്ത് അവളുടെ നെറ്റിയിൽ വെച്ചു…………. ചുട്ടുപൊള്ളുന്ന
ചൂട്…………സമർ ചെറുതായി ഒന്ന് ഭയന്നു……..അവൻ ഷാഹിയെ വിളിച്ചു…………അവൾ അബോധവസ്ഥയിലെന്ന
പോലെ വിളി കേട്ടു……….. പതിയെ കണ്ണുതുറന്നു………അവൾ ചുമച്ചു………..സമർ അവളെ നോക്കി
നിന്നു………പതിയെ അവൾ കണ്ണ് അടച്ചു………സമർ പെട്ടെന്ന് അവളുടെ മുഖം കയ്യിൽ കോരിയെടുത്ത്
അവളെ വിളിച്ചു………….അവൾ പതിയെ കണ്ണുതുറന്നു പിന്നെയും……….അവൾ ചെറുതായി ഒന്ന്
ചിരിക്കാൻ ശ്രമിച്ചു…….പക്ഷെ അവൾക്ക് സാധിച്ചില്ല……….
സമർ അവളെ കയ്യിൽ കോരിയെടുത്തു………പുറത്തേക്ക് നടന്നു……….അവളെ
വിളിച്ചുകൊണ്ടേയിരുന്നു…….ഇടയ്ക്ക് അവൾ കണ്ണുതുറയ്ക്കും അതേപോലെ തന്നെ
കണ്ണടയ്ക്കും………..
സമർ അവളെ കാറിൽ കയറ്റി…….കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പറന്നു………….
“ഷാഹി…………..”………..സമർ അവളെ വിളിച്ചു………….
ഷാഹി പതിയെ കണ്ണുതുറന്നു…………അവനെ നോക്കി……….
“ഷാഹീ………. ഇങ്ങോട്ട് നോക്ക്……..”…………
അവൾ അവന്റെ സൈഡിലേക്ക് നോക്കി……….അവനെ നോക്കി………….
“കണ്ണടയ്ക്കല്ലേ……..എന്നെ തന്നെ നോക്ക്…………”…………സമർ അവളോട് പറഞ്ഞു…………ഷാഹിയെ സമറിനെ
പതിയെ നോക്കി…………..
ഷാഹി പതിയെ കണ്ണടച്ചു………..സമർ അത് കണ്ടു…….അവൻ അവളെ വിളിച്ചു…………….
“ഷാഹീ……………..”…………
“ഷാഹീ……………..”…………
“ഷാഹീ……………..”…………
പക്ഷെ അവൾ കണ്ണു തുറന്നതേയില്ല………….അവന്റെ വിളികൾ അവൾ കേട്ടില്ല…………….
“ഷാഹീ…………….. ഷാഹീ…………..”………….സമറിന്റെ ശബ്ദം ഇടറി…………അവന്റെ കണ്ണിൽ നിന്ന് കണ്ണീർ
പൊടിഞ്ഞു…………..
“കുഞ്ചുണ്ണൂലീ…………”………സമർ പെട്ടെന്ന് അവളെ വിളിച്ചു………..
“ഡീ………….കുറുമ്പത്തി കുഞ്ചുണ്ണൂലി…………..നിന്റെ മനു ഇതാ
വന്നിരിക്കുന്നു…………..”………സമർ അവളെ ഉറക്കെ വിളിച്ചു……………..
പെട്ടെന്ന് അവൾ ശ്വാസം കിട്ടിയ മീനിനെ പോലെ പിടഞ്ഞു…………….അവൾ അവനെ നോക്കി…………..അവൾ
ദീർഘമായി ശ്വാസം വിട്ടു………….
വണ്ടി ഹോസ്പിറ്റലിൽ എത്താനായിരുന്നു………സമർ വണ്ടി കാഷ്വാലിറ്റിയുടെ മുന്നിൽ
നിർത്തി…………..
അവൻ ഡോർ തുറന്ന് അവളെ തൂക്കിയെടുത്തു കാഷ്വാലിറ്റിയിലേക്ക് കയറി…………
പെട്ടെന്ന് സെക്യൂരിറ്റി അവനെ തടഞ്ഞുകൊണ്ട് മുന്നിലേക്ക് വന്നു……….
“എങ്ങോട്ടാടാ ഇടിച്ചുകയറുന്നെ……….”………അയാൾ അവനോട് ചോദിച്ചു………….
“നിന്റെ തന്തയ്ക്ക് വായുഗുളിക മേടിക്കാനാണെടാ നായിന്റെ മോനേ………….. മുന്നീന്ന്
മാറെടാ…………”……….സമർ ദേഷ്യം കൊണ്ട് വിറച്ചു………..സെക്യൂരിറ്റി അവന്റെ ഭാവം കണ്ട്
ഭയന്നു…….. അയാൾ പെട്ടെന്ന് മാറി………..
സമർ ഷാഹിയെയും കൊണ്ട് ഡോക്ടറുടെ അടുത്തെത്തി…………
ഒരു പെൺഡോക്ടർ ആയിരുന്നു ഒപിയിൽ………….ഡോക്ടർ പെട്ടെന്ന് തന്നെ ഷാഹിയെ ചെക്ക്
ചെയ്തു…………അവളെ ബെഡിലേക്ക് കിടത്താൻ പറഞ്ഞു………..
അവൻ അവളെ പെട്ടെന്ന് ബെഡിലേക്ക് കിടത്തി……..രണ്ടു നേഴ്സ്മാർ അവനെ സഹായിച്ചു……………
ഡോക്ടർ ഒരു സിറിഞ്ച് എടുത്തു അവൾക്ക് കൊടുത്തു………..ഗ്ലുക്കോസ് കുത്തിവച്ചു……….
ഞാൻ അവർ ചെയ്യുന്നത് നോക്കി നിന്നു…………എന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ടാണെന്ന്
തോന്നുന്നു ഡോക്ടർ എന്നെ വിളിച്ചു………
ഞാൻ ഡോക്ടറിന്റെ മുന്നിൽ ചെയറിൽ ഇരുന്നു…………
“ഹസ്ബൻഡ് ആണോ………..”……….ഡോക്ടർ എന്നോട് ചോദിച്ചു…………
ഞാൻ അതെയെന്ന് പറഞ്ഞു………….
“കല്യാണം കഴിഞ്ഞിട്ട് എത്രയായി…………”………..ഡോക്ടർ എന്നോട് ചോദിച്ചു…………
“കുറച്ചായിട്ടുള്ളൂ………..”……..ഞാൻ മറുപടി കൊടുത്തു………
ഡോക്ടർ എന്നെ നോക്കി ചിരിച്ചു………..
“എന്താ ചോദിക്കാൻ കാരണം……….”……..ഞാൻ ഡോക്ടറോട് ചോദിച്ചു…………
“ഈ കെയറും സ്നേഹവും കല്യാണം കഴിഞ്ഞു കുറച്ചായിട്ടുള്ളുവെങ്കിൽ മാത്രമേ
കിട്ടൂ………ഇയാളുടെ പ്രകടനം കണ്ടപ്പോൾ എനിക്ക് അതാ തോന്നിയത്……………”………
“മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല………….എന്റെ ഈ സ്നേഹം കെയർ അത് ഞാൻ ചാകുന്നത്
വരെ അവൾക്ക് കിട്ടും………….”……….ഞാൻ ഡോക്ടറോട് പറഞ്ഞു……….
ഡോക്ടർ ഒരു നിമിഷം എന്നെ നോക്കി നിന്നു………
“പേടിക്കാനൊന്നുമില്ലെടോ…………ബിപി പെട്ടെന്ന് നല്ലപോലെ ഡൌൺ ആയതാണ്………അതുപോലെ ബ്ലഡ്
ന്റെ കൗണ്ടും കുറവാണ്………പിന്നെ പനിയും ഉണ്ട്…………തൽക്കാലം ഇന്ന് അഡ്മിറ്റ് ചെയ്തേ
പറ്റൂ………..ബ്ലഡ് ന്റെ കൌണ്ട് കൂടിയാൽ ഞാൻ ഡിസ്ചാർജ് ചെയ്യിച്ചോളാം………..അവൾ ഉണർന്നു
കഴിഞ്ഞിട്ട് കുറച്ചു കഞ്ഞി കുടിപ്പിച്ചിട്ട് ഞാൻ എഴുതുന്ന മരുന്ന്
കൊടുക്കുക……..ഓക്കേ……”………..ഡോക്ടർ എന്നോട് പറഞ്ഞു………..
“ഓക്കേ……..താങ്ക്യൂ മാം………”……….
കുറച്ചുകഴിഞ്ഞു അവളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു………അവൾ അപ്പോഴും നല്ല ഉറക്കത്തിൽ
ആയിരുന്നു………..എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് നേഴ്സ്മാർ പോയി…………..
ഞാൻ അവളുടെ അടുത്ത് കസേരയിൽ പോയി ഇരുന്നു…………ഞാൻ അവളെ നോക്കി………അവളുടെ മുഖത്തു
വീണുകിടന്നിരുന്ന രണ്ടുമൂന്നു മുടിയിഴകൾ ഞാൻ വിരലുകൊണ്ട് മാറ്റിവെച്ചു……….ഞാൻ അവളെ
നോക്കി……….
സ്നേഹിക്കുന്ന പെണ്ണ് ഉറങ്ങുന്നത് വരെ കാണാൻ പ്രത്യേക ഒരു ചേലാണ്………..ഞാൻ അതും
ആസ്വദിച്ചു അവളുടെ അടുത്ത് തന്നെ ഇരുന്നു………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ഡിജിപി ഓഫീസ്…………
ഡിജിപി,ഐജി അങ്ങനെ ഒട്ടുമിക്കവരും സന്നിഹിതരായിട്ടുണ്ട്………..
“എല്ലാവര്ക്കും അറിയുന്നപോലെ………സമാധാനചർച്ചകൾ വിജയിച്ചില്ല………….സൊ…….. അതുകൊണ്ട്
തന്നെ………അതുണ്ടാകും………….”………….ഡിജിപി മുഖവുരയിട്ടു…………
“അതിനുവേണ്ടി തന്നെയല്ലേ നമ്മൾ കരുതിനിന്നിരുന്നത്…………”…………ഐജി പറഞ്ഞു………….
“അതെ………….പക്ഷെ നമ്മൾ അവർക്ക് ഒരു അവസരം കൊടുത്തില്ല എന്ന് പറയാൻ
പാടില്ലല്ലോ…………..”……….ഡിജിപി പറഞ്ഞു……….
“ഇനിയെന്താണ് പ്ലാൻ സർ………”……….
“അതിനെക്കുറിച്ചു സംസാരിക്കാൻ തന്നെയാണ് ഞാനിന്ന് നിങ്ങളെയെല്ലാം ഇവിടെ വിളിച്ചു
കൂട്ടിയിട്ടുള്ളത്…………”………ഡിജിപി പറഞ്ഞു…………
മറ്റുള്ളവർ ഡിജിപി യുടെ വാക്കുകളിലേക്ക് ശ്രദ്ധയൂന്നി…………..
“നമ്മൾ എന്നൊക്കെ അവരോട് ഒരു മത്സരത്തിന് ഇറങ്ങിയിട്ടുണ്ടോ അന്നൊക്കെ
തോറ്റിട്ടേയുള്ളൂ……….എസ്പി ബാലഗോപാൽ പറഞ്ഞപോലെ അവർ നമ്മളെ വലിച്ചുകീറി ഭിത്തിയിൽ
ഒട്ടിച്ചിട്ടേയുള്ളൂ……………ഇനിയും നമുക്ക് തോറ്റുകൂടാ………അതിനേക്കാളുപരി തോൽവി നമ്മളെ
മരണത്തിലേക്ക് നയിക്കും………..എന്നും അവരുടെ മുന്നിൽ നാണംകെട്ട് തോൽക്കാൻ മാത്രമേ
നമുക്ക് വിധി ഉണ്ടായിട്ടുള്ളൂ………..ബാലഗോപാൽ പറഞ്ഞത് സത്യമാണ്…………നമ്മൾ അവരോട് നാണം
കെട്ട് തോറ്റതിന്റെ നാണക്കേട് മറ്റുള്ളവർ അറിയാണ്ടിരിക്കാനായി ഒരു പോലീസ് സ്റ്റേഷൻ
വരെ നമ്മുടെ റെക്കോർഡുകളിൽ നിന്ന് മായ്ച്ചു കളയേണ്ടി വന്നു………സത്യം തന്നെ………..സത്യം
തന്നെ ബാലഗോപാൽ…………..പക്ഷെ ഇനി അത് ആവർത്തിച്ചുകൂടാ…………. ഇന്ത്യൻ പോലീസ് ഇനി അവരുടെ
മുന്നിൽ നാണം കെട്ടുകൂടാ…………..ഇത്തവണ അവരെ നശിപ്പിക്കണം……….മുച്ചൂട്
അടക്കം………..കേട്ടുകാണും………… അവർ……….അവർ
ചെകുത്തന്മാരാണെന്ന്……….ചെകുത്താന്മാർ…………..അവരെ ഓരോന്നിനേയും നമ്മൾ
ഇല്ലാതാക്കും………അവർ ചെകുത്താന്മാർ ആണെങ്കിൽ നമ്മൾ അവരുടെ വിധി നിർണയിക്കാൻ പോകുന്ന
ദൈവമാണ്………അവരുടെ വിധി നമ്മുടെ കയ്യിലാണ്………നമ്മുടെ കൈയ്യിൽ………….”………ഡിജിപി
ആവേശത്തോടെ പറഞ്ഞു നിർത്തി………..
അത് കേട്ട് ബാക്കിയുള്ളവർ കയ്യടിച്ചു……..രണ്ടുപേരൊഴികെ………….ഒരാൾ
ബാലഗോപാൽ…….മറ്റൊരാൾ എസ് ഐ ഗംഗാധരൻ……………അവരുടെ ചുണ്ടിൽ ഒരു ചിരി മാത്രമാണ്
വന്നത്……..ഒരു പുച്ഛം നിറഞ്ഞ ചിരി………….
“നമ്മുടെ കളി ബുദ്ധികൊണ്ടാണ്…………അവർക്ക് ഇല്ലാത്തതുകൊണ്ട്…………മിഷൻ ഡെവിൾ…………അതാണ്
നമ്മുടെ ഈ ദൗത്യത്തിന്റെ പേര്…………മിഷൻ ഡെവിൾ………….ഈ ചെകുത്താന്മാർ ഉന്മൂലനം ചെയ്യാൻ
ഉള്ള നമ്മുടെ മിഷൻ………….ഈ മിഷൻ ലീഡ് ചെയ്യാൻ പോകുന്നത് ഐപിഎസ് നിരഞ്ജന
ദാസ്………….”……….
പെട്ടെന്ന് ഒരാൾ വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു………ഐപിഎസ് നിരഞ്ജന
ദാസ്………..നിരഞ്ജന ഡിജിപി യുടെ മുന്നിൽ വന്ന സല്യൂട്ട് ചെയ്തു………
“നിരഞ്ജനയെ എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു………ഡൽഹി ഗോൾഡ് കള്ളക്കടത്തിന്റെ
അടിവേര് അറുത്തിട്ടാണ് നിരഞ്ജന വരുന്നത്………….ഷി ഈസ് ഗോണ ലീഡ് ദിസ്
മിഷൻ………….അച്ചടക്കമുള്ള ഒരു ടീം ഉണ്ടെങ്കിൽ തന്നെയേ നമ്മുടെ ഈ ദൗത്യം
സാധ്യമാകൂ………..”……..ഡിജിപി പറഞ്ഞു………….മറ്റുള്ളവർ കയ്യടിച്ചു………….
“നിരഞ്ജന ഈ മിഷനുവേണ്ടിയുള്ള ടീം തിരഞ്ഞെടുത്തിട്ടുണ്ട്………എസ്പി ബാലഗോപാൽ ആൻഡ് എസ്
ഐ ഗംഗാധരൻ വിൽ അസിസ്റ് ഹെർ………… എസ്പി കിരണിന്റെ ടീം ഇനി നിരഞ്ജനയുടെ കീഴിൽ വർക്ക്
ചെയ്യും……ആൻഡ് നിരഞ്ജന യു ഹാവ് ടു ഗിവ് റിപ്പോർട്സ് ടു മി ഇൻ പെർഫെക്റ്റ്
ഇന്റർവൽസ്………….”………ഡിജിപി നിരഞ്ജനയോട് പറഞ്ഞു……….
നിരഞ്ജന അതിന് തലയാട്ടി…………..
“നിരഞ്ജനയ്ക്ക് ഇനി രണ്ടുവാക്ക് സംസാരിക്കാം……….”………..ഡിജിപി അവളോട് പറഞ്ഞു………..
“താങ്ക്യൂ സർ………”……..നിരഞ്ജന പറഞ്ഞു…………എന്നിട്ട് എല്ലാവരുടെ മുന്നിലേക്കും
അഭിമുഖമായി നിന്നു……….
“ഹെലോ ഓൾ……….ഇറ്റ്സ് നോട്ട് എ ബിഗ് ഡീൽ…………..നമ്മൾ അവരെ ഇല്ലാതാക്കുക തന്നെ
ചെയ്യും………എല്ലാവരും സ്വയം വിശ്വസിക്കുക…………പേടിയാണ് ചെകുത്താനാണ് അസുരനാണ് പറഞ്ഞു
ഇരുന്നാൽ അവർ നമ്മളുടെ തലയിൽ കയറി ഊഞ്ഞാലാടുകയെ ചെയ്യൂ(ബാലഗോപാലിനെ
നോക്കിക്കൊണ്ടാണ് നിരഞ്ജന ഈ വാക്കുകൾ പറഞ്ഞത്…….ബാലഗോപാൽ അതിന് നല്ല ഒരു കയ്യടിയും
പാസ്സാക്കി….)………സൊ ബി ബ്രേവ്………വി വിൽ ടു ദിസ്………”……….നിരഞ്ജന പറഞ്ഞു നിർത്തി……………
ബാലഗോപാൽ അതിനും കൊടുത്തു നല്ലൊരു കയ്യടി……….അതിനർത്ഥം നിരഞ്ജനയ്ക്ക്
മനസ്സിലാവുകയും ചെയ്തു……………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ഷാഹി പതിയെ കണ്ണുതുറന്നു……….അവൾ മെല്ലെ ചുറ്റും നോക്കി………സമറിനെ അവൾ കണ്ടു…………അവൾ
പതിയെ ഒന്ന് പുഞ്ചിരിച്ചു……….മെല്ലെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു………
സമർ അവളുടെ അടുത്തേക്ക് ചെന്നു……..അവളെ പതിയെ എണീപ്പിച്ചു ഇരുത്തി………..തലയണ എടുത്ത്
അവളുടെ പിറകിൽ വെച്ചു…………ഷാഹി അവനെ നോക്കി………..അവൻ അവളെയും………..
“അപ്പോഴേ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ പോകാം എന്ന്…….”………….സമർ അവളോട് പറഞ്ഞു…………
അവൾ തല താഴ്ത്തി ഇരുന്നു……..
സമർ കഞ്ഞി എടുത്തു……..
“ഇന്നാ…….ഇത് കുടിക്ക്……… എന്നിട്ട് വേണം മരുന്ന് കഴിക്കാൻ………..”…….സമർ ഷാഹിയോട്
പറഞ്ഞു……….
“എനിക്ക് വേണ്ടാ………”……ഷാഹി തല തിരിച്ചു………..
“എന്ത് പറഞ്ഞിട്ടും കാര്യമില്ല……..കുടിക്ക്……..”…….സമർ കഞ്ഞി ഒരു സ്പൂണിൽ
എടുത്തിട്ട് അവൾക്ക് നേരെ നീട്ടി………..അവൾ അവനെ നോക്കി……….അവൻ കുടിക്കാൻ ആംഗ്യം
കാണിച്ചു………..അവൾ പതിയെ മുഖം സ്പൂണിന് അടുത്തേക്ക് കൊണ്ട് വന്നു……..അവൾ പതിയെ അത്
വായിലാക്കി കുടിച്ചു………..
“അച്ചാർ വേണോ……….”…….സമർ അവളോട് ചോദിച്ചു………..
അവൾ തലയാട്ടി………
സമർ അച്ചാർ ഒരു പാത്രത്തിലാക്കി………അവൾക്ക് നേരെ നീട്ടി………കഴുകാത്ത കൈകൊണ്ട് അച്ചാർ
എടുക്കാൻ അവൾ മടിച്ചു………സമർ അത് കണ്ടിട്ട്…..
“നക്കിക്കോ……….”…….എന്ന് പറഞ്ഞു………
അവൾക്ക് അത് കേട്ട് നാണം വന്നു…….അവൾ മടിച്ചു നിന്നു……… സമർ പെട്ടെന്ന് അച്ചാർ
വിരലിലെടുത്തിട്ട് ഷാഹിയുടെ നാവിലേക്ക് വെച്ചുകൊടുത്തു………..ഷാഹി അവന്റെ
പെട്ടെന്നുള്ള പ്രവൃത്തിയിൽ അമ്പരന്നു………അവൾ അത് നക്കാൻ മടിച്ചു………അത്
അറിഞ്ഞിട്ടെന്നോണം സമർ വിരൽ അവളുടെ നാവിൽ തേച്ചു…….എന്നിട്ട് പുറത്തെടുത്തു……….
ഷാഹിയുടെ മുഖത്ത് നാണം പൊടിഞ്ഞു വീണു……..അതിനേക്കാളുപരി സ്നേഹവും………അവന്റെ കെയറിങ്
അതുപോലെ അവന്റെ ഓരോ പ്രവൃത്തികളും അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു…………
സമർ ഓരോ കവിൾ കഞ്ഞി കൊടുക്കും പിന്നെ വിരലിൽ അച്ചാർ അവളുടെ വായിലേക്ക് വെച്ചു
കൊടുക്കും……..ആദ്യത്തെ രണ്ടുമൂന്ന് തവണ ഷാഹിക്ക് നാണം കൊണ്ട് അവന്റെ വിരൽ ചപ്പാൻ
മടി തോന്നിയെങ്കിലും പിന്നെ അവൾ മടികൂടാതെ ചപ്പാൻ തുടങ്ങി………ഇടയ്ക്ക് അവൾ വിരൽ
നല്ലപോലെ ഊമ്പും………….അപ്പോൾ സമറിന് കയ്യിലൂടെ ഒരു തരിപ്പ് കയറും……….പെട്ടെന്ന് അവൻ
ഒന്ന് കുളിര് കോരിയതുപോലെ വിറക്കും……….അത് കണ്ടിട്ടെന്നോണം ഷാഹി ഇടയ്ക്ക് ഇടയ്ക്ക്
വിരൽ നല്ലപോലെ ഊമ്പാൻ തുടങ്ങി…………അവളുടെ നാണമൊക്കെ ഓടിയൊളിച്ചു…………സമറിന്റെ മുഖത്തെ
ഭാവങ്ങൾ മാറുന്നത് അവൾ ആസ്വദിച്ചു………..അവളുടെ വിരൽ ഊമ്പൽ സമറും നല്ലപോലെ
ആസ്വദിച്ചു……….
കഞ്ഞി കുടിപ്പിച്ചു കഴിഞ്ഞതിനുശേഷം സമർ അവൾക്ക് മരുന്ന് കൊടുത്തു………
അവളോട് ഉറങ്ങാൻ പറഞ്ഞു………
അവൾ അവനെ തന്നെ നോക്കി കിടന്നു……..
സമർ ഇതുകണ്ടു………….
“ഉറങ്ങ്……..പോത്തെ………”………സമർ അവളോട് പറഞ്ഞു…………
“ഞാൻ ഉറങ്ങുവാണല്ലോ……….”………
“കണ്ണും തുറന്നുകൊണ്ടോ………….”……….സമർ ചോദിച്ചു………
അവൾ ചിരിച്ചുകൊണ്ട് ആ എന്ന് തലയാട്ടി………..
“ഒരടി അങ്ങ് തന്നാലുണ്ടല്ലോ……….. ഉറങ്ങേടി…………”……..സമർ അവളോട് കടുപ്പിച്ചു
പറഞ്ഞു…………
അവൾ പെട്ടെന്ന് കണ്ണുപൂട്ടി……. ഈ അവസ്ഥയിൽ അവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ
എന്നെ നേരെ എടുത്ത് അപ്പുറത്തുള്ള മോർച്ചറിയിൽ കൊണ്ടുപോയി ഇട്ടാൽ മതി……………….
അവൾ പതിയെ ഉറക്കത്തിലേക്ക് വീണു………….
■■■■■■■■■■■■■■■■■■■■■■■■■■■■■■■
“അൻസാരി…………..”……….
“ബാബർ……………..”……….
“ഞാൻ എന്തിനാ വിളിച്ചത് എന്ന് പറയണ്ട കാര്യമില്ലല്ലോ……..”……..ബാബർ പറഞ്ഞു…………
“ഹഹാ……തീർച്ചയായും ഇല്ല………..ഈ ദിവസങ്ങൾക്കയാണ് ഞാൻ കാത്തിരുന്നത്………..ഞാൻ വരും
ഒപ്പം എന്റെ പിള്ളേരും…………..”………..അൻസാരി പറഞ്ഞു……….
ബാബർ ഫോൺ കട്ട് ചെയ്തു………..
ബാബർ വന്ന് സലാമിന്റെയും സയീദിന്റെയും അടുത്ത് ഇരുന്നു………..
അവർ മൂന്നുപേരുടെയും മനസ്സ് കലുഷിതമായിരുന്നു………..അവർ പരസ്പരം ഒന്നും
സംസാരിച്ചില്ല………..അവർ ചിന്തകളിൽ മുഴുകി ഇരുന്നു…………….
“അവൻ വരുമോ…………”…….നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സയീദ് ചോദിച്ചു………….
“അറിയില്ല……….അറിയിക്കരുത് എന്ന് ഉപ്പാന്റെ കല്പനയുണ്ട്……..”………….ബാബർ അവനോട്
പറഞ്ഞു……………….
“അവൻ വരണമായിരുന്നു……….”…….പല്ലുകടിച്ചുകൊണ്ട് സലാം പറഞ്ഞു………….
അവന്റെ ഉദ്ദേശം അവർക്ക് രണ്ടുപേർക്കും അറിയാവുന്നതുകൊണ്ട് തന്നെ അവർ അതിന് മറുപടി
ഒന്നും നൽകിയില്ല…………..
“നിന്നോട് കറങ്ങാൻ പോവേണ്ട എന്ന് ഉപ്പാ പറഞ്ഞിട്ടുണ്ട്………..”……….ബാബർ സലാമിനോട്
പറഞ്ഞു………..
“അയാൾക്ക് പേടിയാണ്……….”……..സലാം മറുപടി കൊടുത്തു……….
“ശരിയാ…….ഉപ്പാക്ക് പേടി തന്നെയാണ്………..”………ബാബറും പറഞ്ഞു………പക്ഷെ അതിന്റെ അർഥം
വേറെ ഒന്നായിരുന്നു………പക്ഷെ അത് സലാമിന് മനസ്സിലായില്ല………….
“ഇക്ക കാദർക്കാന്റെ കട തകർത്തത് നന്നായില്ല……….”………സയീദ് പറഞ്ഞു…………
“എന്തെടാ……..നിനക്ക് പേടിയുണ്ടോ………”………സലാം അവനോട് ചോദിച്ചു……………
“അവൻ അത് ക്ഷമിക്കും എന്ന് തോന്നുന്നുണ്ടോ…………”………….സയീദ് ചോദിച്ചു……….
“അവൻ ക്ഷമിച്ചില്ലെങ്കിൽ എനിക്ക് എന്ത് തേങ്ങായാടാ………”……..സലാം അവനോട് ചോദിച്ചു……….
“ഇക്കാ……..”……..
“സയീദ്………..”……..ബാബർ സയീദിനെ വിലക്കി………….
“അവൻ വരണം……….”……..ബാബർ പറഞ്ഞു…………
“ഇക്കാ………”……….സയീദ് ചോദ്യത്തോടെ ബാബറിനെ നോക്കി…………
ബാബർ കുറച്ചുനേരം മൗനത്തിലാണ്ടു……….
“നമുക്ക് എന്ത് വിലയാടാ ഉള്ളത്……….അബൂബക്കർ ഖുറേഷിയുടെ മക്കൾ ആണെന്ന
വില………..അല്ലെങ്കി അതുകൊണ്ട് മാത്രം ഉള്ള ഭയം……………..ഈ നാടും നാട്ടുകാരും അവരും
കാത്തിരിക്കുന്നത് അവനുവേണ്ടിയാണ്………അവന്റെ തിരിച്ചുവരവിന്….അവന് മുന്നിൽ നമ്മൾ
ആരുമല്ല എന്നാണ് എല്ലാവരുടെയും വിചാരം………..ആ വിചാരം അല്ലെങ്കി വിശ്വാസം ആണ് നമ്മൾ
ആദ്യം തകർക്കേണ്ടത്………….എന്നാലേ എല്ലാം നല്ലതായി അവസാനിക്കൂ………”………..ബാബർ അവരോട്
പറഞ്ഞു…………..
“പക്ഷെ അവനെ ഒന്നും അറിയിക്കരുത് എന്നല്ലേ ഉപ്പ പറഞ്ഞത്………….”……..സയീദ് അവരോട്
ചോദിച്ചു………….
“നീ കരുതുന്നുണ്ടോ അവൻ ഒന്നും അറിയുന്നില്ലാ എന്ന്………..”……..ബാബർ അവനോട്
ചോദിച്ചു…………..
“അത് പിന്നെ……….”…….സയീദ് ഉത്തരം കിട്ടാതെ കുഴങ്ങി…………..
“അവനെല്ലാം അറിയുന്നുണ്ട്……….ഒരുപക്ഷെ നമ്മളെക്കാളും നന്നായി…………..”………..ബാബർ
പറഞ്ഞു………..
“സമർ അലി ഖുറേഷി…………….”………സലാം പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു……………
“നീ വാ………നീ വരണം…………മിഥിലാപുരി നിനക്കായ്
കാത്തിരിക്കുന്നു…………..ഞങ്ങളും……………..”……………സലാം ആരോടെന്നില്ലാതെ പറഞ്ഞു…………..
■■■■■■■■■■■■■■■■■■■■■■■■■■■■■■
ഷാഹി പെട്ടെന്ന് കണ്ണുകൾ തുറന്നു………….ചുറ്റുപാടും നോക്കി…………
നേരം വെളുത്തിട്ടില്ലായിരുന്നു………..
മങ്ങിയ വെളിച്ചം ആ റൂമിൽ തങ്ങി നിന്നു………..
അവൾ സമറിനെ നോക്കി………..
തന്റെ സൈഡിൽ വയറിന് അടുത്തായി അവൻ തലവെച്ചു കിടക്കുന്നത് അവൻ കണ്ടു……….കസേരയിൽ
ഇരുന്നുകൊണ്ട് തന്റെ ബെഡിൽ തലവെച്ചുകൊണ്ട് ഉറങ്ങുകയാണ് പാവം………
അവൾക്ക് അവനോട് വളരെ സ്നേഹം തോന്നി……………എന്തെന്നില്ലാത്ത കണക്കാക്കാൻ പറ്റാത്ത അത്ര
സ്നേഹം………….അവന്റെ കെയറിങ്ങും സ്നേഹവും അവളുടെ ഹൃദയത്തെ വല്ലാതെ
സ്പര്ശിച്ചിരുന്നു………….അവൾ അവന്റെ മുഖത്തേക്ക് നോക്കി…………
ഫാനിന്റെ കാറ്റിൽ അവന്റെ മുടിയിഴകൾ പതിയെ ചലിക്കുന്നുണ്ടായിരുന്നു…………
അവൾ പതിയെ കൈ അവന്റെ തലയിൽ വെച്ചു……….എന്നിട്ട് മെല്ലെ വിരലുകൾ കൊണ്ട് അവന്റെ
മുടിയിഴകളിലൂടെ വിരലോടിച്ചു…………കുറച്ചുനേരം അവൾ അത് തുടർന്നു……………
അവളുടെ കണ്ണ് പിന്നെയും ഉറങ്ങാൻ വേണ്ടി ശ്രമിക്കുന്നത് അവൾ അറിഞ്ഞു…………..
സമറിന്റെ ഒരു കൈ ബെഡിൽ വെച്ചിട്ടുണ്ടായിരുന്നു……..
ഷാഹി പതിയെ തന്റെ കൈ അവന്റെ കയ്യിൽ ചേർത്തു…………. അവന്റെ കയ്യിൽ മുറുക്കെ
പിടിച്ചു…………….ഒരിക്കലും ഈ കൈ ഞാൻ ഉപേക്ഷിക്കില്ല എന്ന് അവൾ മനസ്സിലുറപ്പിച്ചു……………
പതിയെ അവൾ ഉറക്കത്തിലേക്ക് വീണു………
ഒരു ചെറിയ മഴ പുറത്ത് പെയ്തുകൊണ്ടിരുന്നു…………..അതിന്റെ തണുപ്പ് ഉള്ളിൽ ചെറുതായി
അനുഭവപ്പെട്ടു…………
പെട്ടെന്ന്………….
അന്തരീക്ഷം പൊടുന്നനെ മാറിമറിഞ്ഞു…………
മഴ നിന്നു…….. ഒരൊറ്റ സെക്കന്റ് കൊണ്ട്………..മഴ പേടിച്ചു എവിടെയോ പോയി ഒളിച്ചു…………….
പക്ഷെ തണുപ്പ് നിന്നില്ല……..കൂടി………തണുപ്പ് നല്ലപോലെ കൂടി…………വിറയ്ക്കുന്ന
തണുപ്പ്……………..
ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ പോയി ഒളിച്ചു…………
പക്ഷികൾ ജീവികൾ എന്നുവേണ്ട ഓരോ പക്ഷി മൃഗാധിയും ശബ്ദിക്കാൻ പോലുമാകാതെ മിണ്ടാതെ
നിന്നു…………..
നിശബ്ദത……………
നിശബ്ദത……………
ഷാഹി പെട്ടെന്ന് കണ്ണുതുറന്നു……………..
അവൾ ജനലിലേക്ക് നോക്കി………….
പെട്ടെന്ന് അവളുടെ കാഴ്ച എന്തോ കണ്ടെന്ന പോലെ നിന്നു………….
ഇരുണ്ട ആകാശത്തിലൂടെ അത് ഒഴുകി വരുന്നത് അവൾ കണ്ടു…………..ആ കറുത്ത രൂപം………..
അത് അവളെ തന്നെ ലക്ഷ്യമാക്കി വന്നു………
അവൾ ഭയന്ന് വിറച്ചു……..
ആ രൂപം ജനാലയുടെ മുന്നിൽ എത്തി……..അവളെ നോക്കി…………..പെട്ടെന്ന് അത് ഉള്ളിലേക്ക്
ഒഴുകി വന്നു…………..
അത് വായുവിൽ എന്നെ തന്നെ നോക്കി നിന്നു………
പെട്ടെന്ന് അതെന്റെ അരികിലേക്ക് വന്നു………
എന്റെ കയ്യിലേക്ക് നോക്കി………സമറിന്റെ കയ്യിൽ കോർത്തുപിടിച്ചിരിക്കുന്ന എന്റെ
കയ്യിനെ ആ രൂപം നോക്കി നിന്നു………
കുറച്ചുനേരം അത് നോക്കി നിന്ന ശേഷം അത് പിന്നിലേക്ക് പോയി…………
ഞാൻ ശ്വാസമടക്കി പിടിച്ചു നിന്നു…………..
“വിധി……………..
ഓരോരുത്തരുടെയും വിധി അത് ദൈവം നേരത്തെ എഴുതി വെച്ചിട്ടുണ്ട്………..
വിധി………………
ഇതാണോ നിന്റെ വിധി……….(കോർത്ത് പിടിച്ചിരിക്കുന്ന ഞങ്ങളുടെ കൈകളിലേക്ക്
ചൂണ്ടിക്കൊണ്ട് ആ രൂപം എന്നോട് ചോദിച്ചു…..)…….
ഇതാണോ നിന്റെ വിധി………?
ഇതല്ല നിന്റെ വിധി…………..
നിനക്ക് കാണണോ നിന്റെ വിധി എന്താണെന്ന്………..
കാണണോ…………….
ദാ……….കാണ്…………..”
പെട്ടെന്ന് ആ കറുത്ത രൂപത്തിന്റെ കണ്ണുകൾ തുറന്നു………….അതിൽ നിന്ന് പ്രകാശം
പുറത്തേക്ക് വന്നു……….ഞാൻ അതിനുള്ളിലേക്ക് മുങ്ങിപ്പോയി…………
ആ പ്രകാശം എന്നെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി…………
വളരെ ദൂരം……………
പതിയെ ആൾക്കാർ കൂടി നിന്ന ഒരു സ്ഥലത്ത് എന്നെ അത് നിർത്തി………..
ഞാൻ ഭൂമിയിലേക്കിറങ്ങി……….
ഞാൻ തിരിഞ്ഞുനോക്കി……….
ആ രൂപവും ആ പ്രകാശവും മാഞ്ഞുപോയിരുന്നു………..ഞാൻ പകച്ചു നിന്നു………
ഞാൻ ആളുകളുടെ അടുത്തേക്ക് നോക്കി………..
പെട്ടെന്ന് അവർ എനിക്ക് വേണ്ടി വഴിമാറി………..അവർ എനിക്ക് ഒരു വഴി ഉണ്ടാക്കി…………
ഞാൻ അതിലൂടെ മുന്നോട്ട് നടന്നു……….
അതൊരു പാടമായിരുന്നു…….. കൊയ്ത്തുകഴിഞ്ഞ വലിയൊരു പാടം………. ചളി പൂണ്ട നിലം………
പൊടുന്നനെ ആളുകളുടെ ആക്രോശവും കരച്ചിലും എന്റെ ചെവിയിലേക്ക് ഓടിയെത്തി…………
ഞാൻ അങ്ങോട്ട് നോക്കി……….
അവിടെ അതാ………….
അവിടെ അതാ ഒരു അതികായനായ ഒരാൾ മറ്റുള്ളവരുടെ പടവെട്ടുന്നു……..ആറടിയിലധികം
പൊക്കമുള്ള കരുത്തനായ ഒരാൾ……….
അയാൾ ഒറ്റയ്ക്ക് അയാളെ തല്ലാൻ വരുന്നവരെ എതിരിടുന്നു………
അയാളെ തല്ലാൻ വരുന്നവർ ഓരോരുത്തരും അയാളുടെ തല്ലുകൊണ്ട് വശങ്ങളിലേക്ക്
പറന്നുവീഴുന്നു………..
പെട്ടെന്ന് അയാൾ എന്റെ നേരെ തിരിഞ്ഞു………
അത് മറ്റാരുമായിരുന്നില്ല………
സമറായിരുന്നു അത്……….എന്റെ സമർ…………
ഞാൻ അവന്റെ അടുത്തേക്ക് നടന്നു……….
സമർ അപ്പോഴും ആളുകളോട് എതിരിടുകയായിരുന്നു……….
ഞാൻ അവന്റെ പേര് വിളിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു……….
അവനെ തല്ലാൻ വന്നവർ എല്ലാവരും അവന്റെ അടികിട്ടി വീണു കഴിഞ്ഞിരുന്നു…………
അവൻ മുന്നോട്ട് നടന്നു………
“സമർ……….”………ഞാൻ അവനെ ഉറക്കെ വിളിച്ചു………….
സമർ എന്റെ നേരെ തിരിഞ്ഞു…………എന്നെ കണ്ട് പുഞ്ചിരിച്ചു……..അവൻ എന്റെ അടുത്തേക്ക്
നടന്നു വന്നു……….പെട്ടെന്ന് പിന്നിൽ നിന്നൊരാൾ അവന്റെ നേരെ കുന്തം എറിഞ്ഞു…………
“…..സമർ…………”……..ഞാൻ അവനെ ആർത്തു വിളിച്ചു…………
പക്ഷെ സമർ തിരിയുന്നതിനുമുൻപ് തന്നെ ആ കുന്തം അവന്റെ നെഞ്ചിലൂടെ കുത്തിത്തുളഞ്ഞു
കയറി…………
“സമർ………..”……..ഞാൻ കരഞ്ഞു ആർത്തുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി………
സമർ അവളുടെ നേരെ കൈ നീട്ടി………അവന്റെ വായിൽ നിന്നും ചോര വന്നു……….അവൻ ചോര
ശർധിച്ചു……………അവൻ പതിയെ വീഴാൻ പോയി……….
അവൻ പതിയെ ചളിയിൽ മുട്ടുകുത്തി ഇരുന്നു……..
അവൻ നിലത്തുവീഴുന്നതിനുമുമ്പ് ഞാൻ അവനെ പിടിച്ചു……..എന്റെ മടിയിലേക്ക് കിടത്തി……….
അവന്റെ വായിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു…….. അവന്റെ മുഖം രക്തം ഇല്ലാതെ
വാർന്നു പോയി……….
ഞാൻ ആളുകളെ നോക്കി………..
“ഹെല്പ് മി……..സഹായിക്കണേ………. ആരെങ്കിലും ഒന്ന് സഹായിക്കൂ………”……..ഞാൻ ആളുകളെ നോക്കി
കേണു…….പക്ഷേ ആരും മുന്നോട്ട് വന്നില്ല……….
പെട്ടെന്ന് ആ രൂപം എന്റെ മുന്നിലേക്ക് വന്നു……….
ആ രൂപം എന്നെ നോക്കി പൊട്ടിച്ചിരിച്ചു…………
“ഇതാണ് നിന്റെ വിധി……….
ഇത് നേടിയെടുക്കാനാണോ നീ നിന്റെ കയ്യിൽ അവനിൽ മുറുക്കെ പിടിച്ചിരിക്കുന്നെ………
ആസ്വദിക്ക്…….ആസ്വദിക്ക്…………..
നിന്റെ വിധിയെ…………..”……….പെട്ടെന്ന് ആ രൂപം മറഞ്ഞു…………
ഞാൻ സമറിനെ നോക്കി………അവൻ എന്റെ കണ്ണിൽ തന്നെ നോക്കി
നിൽക്കുന്നുണ്ടായിരുന്നു………അവന്റെ കണ്ണിൽ മരണം ഞാൻ കണ്ടു……..
അവൻ പതിയെ എന്റെ കവിളിൽ തൊട്ടു……….
“തോറ്റുപോയി……..ഷാഹീ………നമുക്കിനി ഒരിക്കലും ഒന്നിക്കാനാവില്ലേ ഷാഹീ……..”……….അവൻ
എന്നോട് ചോദിച്ചു………
എന്നിൽ നിന്നും കണ്ണുനീർ വാർന്നൊഴുകി……….ഞാൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു……
അവനിൽ നിന്നും ജീവൻ വിട്ടുപോകുന്നത് പോലെ എനിക്ക് തോന്നി…….അവന്റെ കണ്ണിൽ മരണം ഞാൻ
കണ്ടു…………
“സമർ…..പ്ളീസ്……എന്നെ വിട്ട് പോകല്ലേ….പ്ളീസ്…….നീയില്ലാതെ എനിക്ക് പറ്റില്ല………സമർ
പോകല്ലേ…….പ്ളീസ് പോകല്ലേ……….എനിക്ക് ആരും ഇല്ല……….പ്ളീസ്……പോകല്ലേ……പ്ളീസ്……..”….
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി……….അവൻ എന്റെ കണ്ണിൽ നിന്നും വന്നിരുന്ന കണ്ണുനീർ
തുടച്ചു………അവൻ എന്നെ നോക്കി ചിരിച്ചു………..പെട്ടെന്ന് അവൻ നിശ്ചലനായി എന്റെ
മടിയിലേക്ക് വീണു……….അവൻ മരണത്തിന് കീഴടങ്ങി എന്ന് എനിക്ക് മനസ്സിലായി………..എന്റെ
തലയിൽ കൂടെ ഒരു മിന്നാൽപ്പിണർ കടന്നുപോയതുപോലെ തോന്നി എനിക്ക്………..എന്റെ തല
പൊട്ടിത്തെറിക്കുന്നപോലെ തോന്നി എനിക്ക്……….
“സമർ………………………………………………………………………………………….”…………..അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ
ആർത്തു……………ഞാൻ ആർത്തു ആർത്തു കരഞ്ഞു…….
എന്റെ സമർ എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് വിശ്വസിക്കാനായില്ല……….
“സമർ……..എഴുന്നേൽക്ക് സമർ……….എഴുന്നേൽക്ക് സമർ………..എനിക്കാരുമില്ല………എന്നെ വിട്ട്
പോകല്ലേ………പ്ളീസ്………എന്നെ വിട്ട് പോകല്ലേ……….”……….
ഞാൻ സമറിനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു……..കണ്ണുനീർ കാരണം എന്റെ കാഴ്ച
മങ്ങി……………പെട്ടെന്ന് ഞാൻ സമറിന്റെ ശബ്ദം കേട്ടു……………
“ഷാഹീ……. ഡീ……….ഞാൻ എവിടെയും പോകുന്നില്ല………..ഷാഹി……….”……..
ആരോ എന്റെ കവിളിൽ തട്ടി വിളിക്കുന്ന പോലെ തോന്നി എനിക്ക്………….
ഞാൻ പതിയെ കണ്ണുതുറന്നു…………
അതാ എന്റെ മുന്നിൽ സമർ…………….
ഞാൻ അവന്റെ മേലിലേക്ക് വീണു……..ഞാൻ അവനെ ഇറുക്കി കെട്ടിപ്പിടിച്ചു………..
അവൻ എന്റെ തലയിൽ തഴുകി………..അവനും എന്നെ കെട്ടിപ്പിടിച്ചു……….
ഞാൻ എന്തിനെന്നില്ലാതെ കരഞ്ഞുകൊണ്ടേയിരുന്നു……….കുറച്ചു കഴിഞ്ഞു സമർ എന്നെ അവനിൽ
നിന്ന് വേർപ്പെടുത്തി……….
ഞാൻ അവനെ നോക്കി………
“എന്തുപറ്റിയെടോ………..”………അവൻ എന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു………..
അപ്പോഴാണ് ഞാൻ ആ കണ്ടത് മുഴുവനും ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് എനിക്ക്
മനസ്സിലായത്…….ഞാൻ ഹോസ്പിറ്റലിൽ തന്നെയായിരുന്നു…….അത് മുഴുവൻ സ്വപ്നം
മാത്രമായിരുന്നു………..അവൻ പതിയെ എന്റെ കണ്ണുനീർ തുടച്ചു……….
“എന്തുപറ്റി……..”……..അവൻ ചോദിച്ചു………….
“ഒരു ദുസ്വപ്നം കണ്ടതാ………”………ഞാൻ നാണത്തോടെ പറഞ്ഞു…………
“ഒരു സ്വപ്നം കണ്ടതിനാണോ ഇത്രയും ഒച്ചയും വിളിയും ഒക്കെ ഉണ്ടാക്കിയത്………..”……..
ഞാൻ ആ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കി………അവിടെ രണ്ട് നേഴ്സ്മാർ എന്നെ നോക്കി
നിൽക്കുന്നുണ്ടായിരുന്നു………….ഞാൻ നാണത്തോടെ സമറിന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു………….
“ഹാ…….നടക്കട്ടെ……..നടക്കട്ടെ………..”………എന്ന് പറഞ്ഞു നേഴ്സ്മാർ പോയി………….
അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും അപ്പോഴും കെട്ടിപ്പിടിച്ചു ഇരിക്കുകയാണെന്ന ബോധം
ഞങ്ങൾക്ക് ഉണ്ടായത്……..
ഞങ്ങൾ പെട്ടെന്ന് എണീറ്റ് മാറി………..
ഞാൻ കട്ടിലിന്റെ പടിയിൽ ചാരി ഇരുന്നു………നാണത്തോടെ സമറിനെ നോക്കി……..അവന്റെ അവസ്ഥയും
മറിച്ചല്ലായിരുന്നു…………..
അവൻ കസേരയിൽ ഇരുന്നു ജനലിലൂടെ പുറത്തേക്ക് നോക്കി…………
സത്യം പറഞ്ഞാൽ ആ സ്വപ്നം എന്നെ വളരെ ഭയപ്പെടുത്തിയിരുന്നു……….അതിനെക്കാൾ ഉപരി ഞാൻ
സമറിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ആ സ്വപ്നം എനിക്ക് മനസ്സിലാക്കി
തന്നു…………
അവന്റെ നെഞ്ചിൽ ആ കുന്തം തുളച്ചു കയറിയപ്പോൾ എന്റെ ജീവൻ നഷ്ടപ്പെട്ടുപോയ പോലെയാണ്
എനിക്ക് തോന്നിയത്………..എനിക്ക് ആരുമില്ലാതായത് പോലെ………….എനിക്ക് സ്നേഹിക്കാൻ
അതുപോലെ എന്നെ സ്നേഹിക്കാൻ ആരുമില്ലാത്തപ്പോലെ………ഒരു ശൂന്യത…………ശൂന്യത അത്
എത്രമാത്രം നമ്മളെ വേദനിപ്പിക്കും എന്ന് എനിക്ക് മനസ്സിലാക്കി തന്നു……………
സ്വപ്നത്തിൽ നിന്ന് എണീറ്റ് അവനെ കണ്ടപ്പോൾ എനിക്ക് എന്റെ ജീവനാണ് തിരിച്ചു
കിട്ടിയത്………..എന്റെ ജീവിതം………….ആശ്വസിക്കാൻ അവന്റെ നെഞ്ചിനേക്കാൾ സുരക്ഷിതമായ
സ്ഥലം എനിക്ക് വേറെയില്ല……….അതുകൊണ്ട് തന്നെയാണ് അവനെ കെട്ടിപ്പിടിച്ചു
കരഞ്ഞത്…………..എന്റെ കണ്ണീർ അവന്റെ നെഞ്ചിൽ ഒഴുക്കിയത്………അവൻ എന്നെ
വിട്ടുപോയിട്ടില്ലാ അവന്റെ ഹൃദയതാളത്തിൽ നിന്ന് തന്നെ എനിക്ക് ഉറപ്പു വരുത്താൻ
തോന്നിയത്………..
അവൻ എന്റെയാണ്……….. ഒരു വിധിക്കും അവനെ ഞാൻ വിട്ടുകൊടുക്കില്ല………..അങ്ങനെയൊരു വിധി
എന്നെ കീഴ്പ്പെടുത്തുകയാണെങ്കിൽ അവന്റെ വിധി തന്നെ ഞാൻ
സ്വീകരിക്കും…………തീർച്ച…………..
എല്ലാറ്റിനുമുപരി സമർ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന് എനിക്ക്
മനസ്സിലായി……….അവനാണ് എന്റെ പ്രാണവായു………എന്റെ ജീവിതം…………എന്റെ സ്നേഹം………..എന്റെ
സന്തോഷം……………..
……………..സമർ ഇല്ലാതെ ഷഹനയ്ക്ക് ഒരു പൂർണതയില്ല……………….
■■■■■■■■■■■■■■■■■■■■■■■■■■■■■■■■
നിരഞ്ജന ദാസ് ഓഫീസ്………..
എസ് പി ബാലഗോപാലും എസ് ഐ ഗംഗാധരനും നിരഞ്ജന ദാസിന്റെ ഓഫീസിനുമുന്നിൽ നിരഞ്ജനയ്ക്ക്
വേണ്ടി കാത്തിരിക്കുകയായിരുന്നു………….
“എന്നാലും എന്റെ ഗംഗാധരേട്ടാ…………നമ്മളെ രണ്ടുപേരെയും എന്തിനാപ്പോ ഇതിൽ
പെടുത്തിയത്…………”……….ബാലഗോപാൽ എസ് ഐ ഗംഗാധരനോട് ചോദിച്ചു…………എസ് ഐ ഗംഗാധരൻ…………ഒരു
പാവം എസ് ഐ……….ഫോഴ്സിൽ വളരെക്കാലം പരിച്ചയാസമ്പത്തുള്ള ഉദ്യോഗസ്ഥൻ…………റിട്ടയർ ആവാൻ
ഇനി ഒരു കൊല്ലം കൂടിയേ ബാക്കി ഉള്ളൂ……….എല്ലാവരും അദ്ദേഹത്തെ ഏട്ടാ എന്ന് ചേർത്ത്
വിളിക്കാറുള്ളൂ…….എല്ലാറ്റിനുമുപരി മിഷൻ ഡെവിൾ ൽ നിരഞ്ജന ദാസിനെ അസിസ്റ്റ് ചെയ്യാൻ
പോകുന്നവരിൽ ഒരാൾ…………മറ്റൊരാൾ എല്ലാവർക്കുമറിയുന്ന പോലെ എസ് പി ബാലഗോപാൽ………….
“നമുക്കെന്തറിയാം……….
മാഡത്തിന്റെ മനസ്സിൽ എന്ത് പ്ലാൻ ആണോ എന്തോ………..”……..ഗംഗാധരൻ അതിനു മറുപടി
കൊടുത്തു…………..
“മാഡം…….. കൊള്ളാം അല്ലെ……..എന്താ ഒരു ഷെയ്പ്പ്………നല്ല സൗന്ദര്യവും………..ഇതൊക്കെ
എന്തിനാണോ ആവോ പോലീസിൽ ചേർന്നത്……………”………ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു……..
ഗംഗാധരനും അതിനൊന്ന് ചിരിച്ചു………..
“കേട്ടിടത്തോളം നല്ല ഒരു ഓഫീസർ ആണ് മാഡം…………ഐജി ദാമോഡറിനെ പോലെ രണ്ട് തന്തയ്ക്ക്
ഉണ്ടായതൊന്നും അല്ല………..ഉണ്ണുന്ന ചോറിനോട് കൂറുണ്ട്……….”………ഗംഗാധരൻ പറഞ്ഞു……………
“ശരിയാണ്………ഡൽഹി സ്വർണ കള്ളക്കടത്ത്………അവിടുത്തെ ഫോഴ്സ് ഇത് ഇല്ലാതാക്കാൻ ചത്ത്
ശ്രമിച്ചിട്ടും നടക്കാതിരുന്ന സംഭവമാണ് ഒരൊറ്റ മാസം കൊണ്ട് പൊളിച്ചു കയ്യിൽ
കൊടുത്തത്……….ഡിജിപി സാറിന്റെ തിരഞ്ഞെടുപ്പ് മോശമല്ല…………”……….ബാലഗോപാൽ പറഞ്ഞു…………
“പക്ഷെ ഈ കാര്യത്തിൽ എനിക്ക് ആ പ്രതീക്ഷ ഇല്ല………..നോക്കാം……..”……….ഗംഗാധരൻ
പറഞ്ഞു…………
“എനിക്കും………..എല്ലാവരും അവരെ വിലകുറച്ചാണ് കാണുന്നത്………..അത് നമുക്ക് തന്നെ ദോഷം
ചെയ്യും……..വളരെ ദോഷം…………..”………..ബാലഗോപാൽ പറഞ്ഞു……….
ഗംഗാധരൻ ശരിയാണെന്ന ഭാവത്തിൽ അതിന് തലയാട്ടി…………..
പെട്ടെന്ന് ഒരു വണ്ടി ഓഫീസിന് മുന്നിൽ വന്നിറങ്ങി……….
അതിൽ നിന്നും നിരഞ്ജന ദാസ് പുറത്തേക്കിറങ്ങി………ഓഫീസിന് നേരെ നടന്നു……….
ഓഫീസിന് അടുത്തെത്തിയപ്പോൾ നിരഞ്ജന ബാലഗോപാലിനെയും ഗംഗാധരനെയും കണ്ടു……..
അവരോട് ഉള്ളിലേക്ക് വരാൻ ആവശ്യപ്പെട്ടു……….
അവർ ഉള്ളിലേക്ക് ചെന്നു……….
“സിറ്റ്………”……….
രണ്ടുപേരും കസേരയിൽ ഇരുന്നു……….
“എസ് പി ബാലഗോപാൽ ആൻഡ് എസ് ഐ ഗംഗാധരൻ……..സുഖമല്ലേ……….”………നിരഞ്ജന അവരോട്
ചോദിച്ചു………..
“രാവിലേ ചെറിയ ഒരു തുമ്മൽ ഉണ്ടായിരുന്നു…….അതൊഴികെ എനിക്ക് ഓക്കേ ആണ്
മാം…….”……….ബാലഗോപാൽ നിരഞ്ജനയോട് പറഞ്ഞു………
ഗംഗാധരൻ ബാലഗോപാലിനെ നോക്കി………..ആക്കിയ ആ മറുപടി കേട്ട് നിരഞ്ജനയും………..
“തുമ്മൽ പെട്ടെന്ന് നിർത്താൻ നോക്കിക്കോ ബാലഗോപാൽ……….തുമ്മൽ നമ്മളുടെ ശ്രദ്ധ
തിരിക്കും…..അങ്ങനെ ആ ശ്രദ്ധ തിരിഞ്ഞാൽ നിന്റെ മൂക്ക് ഞാൻ മുറിക്കും………..അപ്പോൾ
തുമ്മലും പോയി കിട്ടും ശ്രദ്ധ തിരിച്ചു വരികയും ചെയ്യും………..അപ്പൊ തുമ്മൽ
പെട്ടെന്ന് മാറ്റാൻ നോക്കുക…….ഓക്കേ….?……”……….നിരഞ്ജന ബാലഗോപാലിനോട് ചോദിച്ചു ………..
“ഓക്കേ മാം……….”……..ചമ്മിയ മുഖം അധികം പുറത്തു കാട്ടാതെ ബാലഗോപാൽ മറുപടി
കൊടുത്തു………
“നിങ്ങൾ രണ്ടുപേരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ടാകും……..എന്തിന് നിങ്ങളെ
രണ്ടുപേരെ എന്നെ അസിസ്റ്റ് ചെയ്യാൻ തിരഞ്ഞെടുത്തു…….അല്ലെ………”……..നിരഞ്ജന അവരോട്
ചോദിച്ചു………
“അതെ…….”…….അവർ തലയാട്ടി………….
“ഉത്തരം ഒന്നുമാത്രം………അനുഭവം………വയസ്സുകൂടിയതുകൊണ്ടുള്ള അനുഭവം അല്ലാ………….ആരോടാണോ
നമ്മൾ മല്ലിടാൻ പോകുന്നത് അവരെ അറിയമെന്നുള്ള അനുഭവം………….”……..നിരഞ്ജന അവരുടെ
മുഖത്തുനോക്കി പറഞ്ഞു………..
“ബാലഗോപാലിന് അവരുടെ കേസ് കുറേക്കാലം അന്വേഷിച്ച പരിചയം……..പിന്നെ ഗംഗാധരന്…….ജനനം
മിഥിലാപുരിക്കടുത്ത് ആണ്ടിപ്പട്ടി……….. ചെറുപ്പം തൊട്ട് അവരെ അറിയാം………..അവരുടെ
വീരചരിതങ്ങൾ കേട്ട് കേട്ട് വളർന്ന ബാല്യം കൗമാരം യൗവ്വനം പിന്നെ ഇപ്പൊ
വാർദ്ധക്യം………….അല്ലെ ഗംഗാധരൻ………”……..നിരഞ്ജന ചോദിച്ചു………..
“അതെ മാഡം…….മിഥിലാപുരിയും അവരുടെ കഥകളും എന്നും എനിക്ക്
പ്രിയപ്പെട്ടവയാണ്…….ഇപ്പോഴും……….”………..ഗംഗാധരൻ പറഞ്ഞു…………
“കഥകൾ ഇഷ്ടപ്പെട്ടോ……….ഒരു പ്രശ്നവുമില്ലാ………….പക്ഷെ കൂറ് അത് ഇവിടെ കാട്ടിയാൽ
മതി……….”……..നിരഞ്ജന പറഞ്ഞു…………
“ഇത്രയും കാലവും എന്റെ കൂറ് ഇവിടെ തന്നെയായിരുന്നു മാഡം…………..ഉണ്ണുന്ന ചോറിനോട്
നന്ദി കാട്ടാനെ ഞാൻ പഠിച്ചിട്ടുള്ളു……….”…………ഗംഗാധരൻ മറുപടി കൊടുത്തു…………
“എന്നിട്ടും എന്തുകൊണ്ട് അവർ ഇത്രയും കാലം അവരുടെ അപ്രമാധിത്യം തുടർന്നു…….
പറ……….അത് നന്ദികേടല്ലാതെ പിന്നെ എന്താണ്……………”……….നിരഞ്ജന ചോദിച്ചു…………
“നന്ദിയും കഴിവുകേടും തമ്മിൽ വളരെ വ്യത്യാസമുണ്ട്…………നമ്മൾക്ക് അവരെ ഇത്രയും കാലം
അവരെ ഒന്നും ചെയ്യാൻ പറ്റാത്തതിന് കാരണം ഒന്നേയുള്ളൂ………നമ്മളെക്കൊണ്ട് അവരെ ഒന്നും
ചെയ്യാൻ സാധിക്കില്ല……….”……….ഗംഗാധരൻ പറഞ്ഞു……….
“എന്ത് വിഡ്ഢിത്തമാണ് താങ്കൾ പറയുന്നത്………”……..നിരഞ്ജനയ്ക്ക് ദേഷ്യം വന്നു………
“മാഡം അവരെക്കുറിച്ചു അറിയാൻ തുടങ്ങിയിട്ട് കുറച്ചല്ലേ ആയുള്ളൂ……….അത് വഴിയേ
മനസ്സിലാകും……….പറയുന്നത് വിഡ്ഢിത്തമാണോ യാഥാർഥ്യമാണോ എന്ന്…………”………..അതിനു മറുപടി
കൊടുത്തത് ബാലഗോപാൽ ആയിരുന്നു…………..
“നിങ്ങൾ ഈ കേസ് കുറേക്കാലം അന്വേഷിച്ചതല്ലേ……….എന്നിട്ടും ഇപ്പോഴും നിങ്ങൾ ആണ് മിഷൻ
ഡെവിളിന് കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത്……….എന്തുകൊണ്ട്………..”……….നിരഞ്ജന
ബാലഗോപാലിനോട് ചോദിച്ചു…………
“അതെ മാം……..ഞാൻ അവരുടെ കേസ് കുറേക്കാലം അന്വേഷിച്ചതാണ്……….അതുകൊണ്ട് തന്നെയാണ് ഞാൻ
എതിർക്കുന്നതും…………എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ മാഡം എന്നെ നിങ്ങളെ അസിസ്റ്റ്
ചെയ്യാൻ തിരഞ്ഞെടുത്ത കാരണമായ അനുഭവം എന്ന ഘടകം വെച്ചിട്ട് തന്നെയാണ് മറുപടി
കൊടുത്തത്……………ഗംഗാധരേട്ടൻ പറഞ്ഞപോലെ നമ്മളെ കൊണ്ട് സാധിക്കില്ല………..നമ്മളെക്കൊണ്ട്
മല്ലിട്ട് അവരോട് ജയിക്കാൻ സാധിക്കില്ല……….പക്ഷെ എന്റെ അഭിപ്രായത്തിന് അർഥം ഞാൻ
തരുന്ന ഡ്യൂട്ടി ചെയ്യില്ല എന്നല്ല………..തന്ന ഡ്യൂട്ടി ഞാൻ ചെയ്തിരിക്കും……..ഒരു
കളങ്കവുമില്ലാതെ…………”………….ബാലഗോപാൽ പറഞ്ഞു…………..
“മിസ്റ്റർ എസ് പി……….ഞാൻ നിങ്ങളെ അവിശ്വസിക്കുക അല്ല………..എനിക്ക് ഈ കാര്യത്തിൽ
അനുഭവവും വിശ്വസിക്കാൻ പറ്റുന്നതുമായ രണ്ട് ഓഫീസർസ് വേണം എന്ന് ഞാൻ ഡിജിപി യോട്
ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സജസ്റ്റ് ചെയ്തു തന്ന രണ്ടുപേർ നിങ്ങളാണ്……….എനിക്ക്
നിങ്ങളെ വിശ്വാസമാണ്………….എനിക്കറിയാം നിങ്ങളുടെ അനുഭവത്തിന്റെ വെളിച്ചം നിങ്ങളുടെ
പ്രവൃത്തികൾക്കെതിരെ ആണെങ്കിലും നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി കറക്റ്റ് ആയി
ചെയ്യുമെന്ന്……..പക്ഷെ വിശ്വസിക്കുക…………നമ്മളെ കൊണ്ട്
സാധിക്കും………..ഓക്കേ……..”………നിരഞ്ജന ചോദിച്ചു…………
ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി……….
“ഓക്കേ……..”………അവർ രണ്ടുപേരും പറഞ്ഞു………..
“മിഷൻ ഡെവിളിൽ നമുക്ക് കീഴെ വർക്ക് ചെയ്യാൻ പോകുന്നവർ എല്ലാവരുമായി ഒരു മീറ്റിംഗ്
വെക്കണം…………സാധ്യമായ അടുത്തൊരു ദിനത്തിൽ………..എല്ലാവരെയും ഇൻഫോം
ചെയ്യുക…………….”……….നിരഞ്ജന പറഞ്ഞു………
“ഓക്കേ മാം……..”……..അവർ മറുപടി കൊടുത്തു……….
“നൗ യു ടൂ ക്യാൻ ലീവ്…….”………
ബാലഗോപാലും ഗംഗാധരനും പുറത്തേക്ക് നടന്നു………..അവരുടെ ഉള്ളിൽ നിരഞ്ജനയിൽ കുറച്ചൊരു
വിശ്വാസം ഉദിച്ചിരുന്നു…………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
കട്ടിലിൽ കിടക്കുകയായിരുന്നു ഷാഹി………..
ഓരോ ഓർമകളും അയവിറക്കിക്കൊണ്ട്………..
സമറുമായുള്ള ഓരോ നിമിഷവും അവൾക്ക് ഓർമകളുടെ ഒരു യുഗം സമ്മാനിച്ചു……..
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവനോട് സംസാരിക്കുമ്പോൾ സമയം കടന്നുപോകുന്നത് അവൾ
അറിഞ്ഞില്ല……….സമയത്തെ ശ്രദ്ധിക്കാൻ പോലും അവൾ മറന്നു………..
അവനുമായുള്ള ഓരോ മുഹൂർത്ഥവും അവൾക്ക് പിന്നെയും ചിന്തിക്കുമ്പോൾ അളവറ്റ സന്തോഷം
നൽകി…………
രാവിലെ കെട്ടിപ്പിടിച്ചപ്പോൾ……..നേഴ്സ്മാർ കളിയാക്കിയപ്പോ…………കപടദേഷ്യം കാണിച്ചു
പല്ലുതേക്കാൻ പറഞ്ഞപ്പോൾ…………..എന്നെ തോളിൽ പിടിച്ചു താങ്ങി നിർത്തി ബാത്ത്റൂമിൽ
ആക്കിയപ്പോൾ………..ഫുഡ് എടുത്തു തന്നപ്പോൾ……….കുറച്ചു തിന്നിട്ട് വേണ്ട എന്ന്
പറഞ്ഞപ്പോൾ എന്നെ വീണ്ടും വീണ്ടും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചപ്പോൾ…………അങ്ങനെ
അങ്ങനെ………….നിസ്സാരമെന്ന് തോന്നുന്ന ഓരോ നിമിഷവും എന്നിൽ സ്നേഹത്തിന്റെ കാട്ടുതീ
പടർത്താൻ അവന് സാധിച്ചു………….
“എന്താ സ്വപ്നം കാണുവാണോ………”………..
പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ കട്ടിലിൽ നിന്ന് എണീറ്റു……….. ഡോക്ടറായിരുന്നു
അത്………….റൗണ്ട്സിന് വന്നതാണ് ഡോക്ടർ………..
“ഇപ്പോൾ എങ്ങനെ തോന്നുന്നു ഷെഹന…..”………ഡോക്ടർ എന്നോട് ചോദിച്ചു……..
“കുഴപ്പമില്ല മാം…….ഓക്കേ ആണ്………….”……….ഞാൻ മറുപടി കൊടുത്തു……….
ഡോക്ടർ എന്നെ ചെക്ക് ചെയ്തു………..
“ബിപി ഇനിയും നോർമൽ ആയിട്ടില്ല……ബട്ട് ദാറ്റ്സ് ഓക്കേ…….ബ്ലഡ് ന്റെ കൌണ്ട്
കുറവാണ്……അത് കൂടണം………നാളെ ഒരു ചെക്കിങ് കൂടെ നടത്താം………… തൽക്കാലം ഇന്നുകൂടി ഇവിടെ
കിടക്കേണ്ടി വരും…………നാളെ പോണോ വേണ്ടയോ എന്നുള്ളത് ബ്ലഡ്ടെസ്റ്റ് ന്റെ റിസൾട്ട്
പോലെ ഇരിക്കും………”……..ഡോക്ടർ എന്നോട് പറഞ്ഞു………..
“ഓക്കേ മാം………”…….ഞാൻ മറുപടി കൊടുത്തു………..
“ഹസ്ബൻഡ് എവിടെ പോയി…….”……….ഡോക്ടർ എന്നോട് ചോദിച്ചു……….
“ഹസ്ബണ്ടോ…….”……ഞാൻ പെട്ടന്ന് മനസ്സിലാകാത്ത വിധത്തിൽ ചോദിച്ചു……….
“ആ…….അതെ……കുട്ടിയുടെ ഹസ്ബൻഡ്……….”…………ഡോക്ടർ പറഞ്ഞു……………
സമറിനെ ആണ് അവർ ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി…………എന്റെ ആരായെന്നുള്ള
ചോദ്യത്തിന് ചിലപ്പോ അവൻ ഹസ്ബൻഡ് ആണെന്നാകും മറുപടി കൊടുത്തത്…………
“ഇപ്പോ വരാം എന്ന് പറഞ്ഞുപോയതാണ്………….കുറച്ചു നേരം ആയിട്ടുള്ളു പോയിട്ട്………”…………ഞാൻ
പറഞ്ഞു……………
“കുട്ടി നല്ല ലക്കി ആണ്………… നല്ല സ്നേഹമുള്ള ചെക്കനെ തന്നെയാണ്
കിട്ടിയത്…………”……….അവർ പറഞ്ഞു…………
ഞാൻ മനസ്സിലാകാത്ത വിധത്തിൽ അവരെ നോക്കി…………….
ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു……..എന്നിട്ട് അടുത്ത രോഗിയുടെ അടുത്തേക്ക്
പോയി………..
ഒരു നേഴ്സ് പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു………..
“ഡോക്ടർ എന്താ അങ്ങിനെ പറഞ്ഞത് എന്ന് മനസ്സിലായില്ല ല്ലേ……..”………നേഴ്സ്
ചോദിച്ചു…………
ഞാൻ ഇല്ലായെന്ന് തലയാട്ടി…………..
നേഴ്സ് എന്നോട് ഇന്നലെ എന്നെ പൊക്കിയെടുത്ത് കാശ്വാലിറ്റിയിലേക്ക് ഓടി വന്നതും
തടയാൻ നിന്ന സെക്യൂരിറ്റിക്ക് നല്ല ഡയലോഗ് കാച്ചിയതും എന്റെ അവസ്ഥ കണ്ട് കാട്ടിയ
ചെയ്തികളും ഒക്കെ പറഞ്ഞു തന്നു………….
“അപ്പോ കുട്ടിയെ ഹസ് കയ്യിൽ കോരിയെടുത്തു കൊണ്ടുവന്നതൊന്നും ഓർമ്മ
ഇല്ലേ………”………നേഴ്സ് എന്നോട് ചോദിച്ചു………..
ഞാൻ ഇല്ലായെന്ന് തലയാട്ടി…….സത്യത്തിലും എനിക്ക് അതൊന്നും ഓർമ
ഇല്ലായിരുന്നു……..ഛെ…….നല്ലൊരു മോമെന്റ് ആണ് മിസ്സാക്കിയത് എന്നോർത്ത് എനിക്ക്
എന്നോട് തന്നെ ദേഷ്യം വന്നു……………..
ഓരോന്ന് ആലോചിച്ചുകൊണ്ട് പിന്നെയും ഞാൻ അവിടെ കിടന്നു…………..കുഴപ്പമില്ല എന്ന്
ഡോക്ടറോട് വെറുതെ പറഞ്ഞതാണ്……………നല്ല തലവേദനയുണ്ടായിരുന്നു………അതുപോലെ തന്നെ തൊണ്ട
വരൾച്ചയും…….അതുകൊണ്ട് തന്നെ കുഴപ്പമില്ലാത്ത ക്ഷീണം ഒക്കെ ഉണ്ട്…………പക്ഷെ എനിക്ക്
ഈ ഹോസ്പിറ്റലിന്റെ മണം തീരെ ഇഷ്ടമില്ല……….അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും അവിടെ
നിന്ന് പോന്നാൽ മതി എന്നായിരുന്നു എനിക്ക്………..ഇനിയിപ്പോ ഒരു ദിവസം കൂടെ
കാക്കണം………….
ഓരോന്ന് ആലോചിച്ചു ഞാൻ പിന്നെയും അവിടെ കിടന്നു…………..
“ഡീ പോത്തേ………….”………..നല്ല ഒരൊന്നൊന്നര വിളി കേട്ടിട്ടാണ് ഞാൻ പിന്നെ
എണീക്കുന്നത്………..
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഞെട്ടിച്ചാടി എണീറ്റു നോക്കി……….
വേറെ ആരുമല്ല അനു ആയിരുന്നു അത്………….ഒപ്പം ഗായുവും…………….
അനു നല്ല ദേഷ്യത്തിൽ ആണെന്ന് അവളുടെ വിളിയുടെ സ്ട്രോങ്ങിൽ തന്നെ എനിക്ക്
മനസ്സിലായി………….മിക്കവാറും ഒന്ന് കിട്ടും ഇപ്പൊ…………..
അവളും ഗായുവും ചാടിത്തുള്ളി എന്റെ അടുത്തേക്ക് വന്നു……….
“ഹോസ്പിറ്റലിൽ ആണെങ്കിൽ എന്താടീ നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞാൽ…………”……….അനു
ദേഷ്യത്തോടെ എന്നോട് ചോദിച്ചു……….ഒരു അടി കൂടി ഞാൻ ഒപ്പം
പ്രതീക്ഷിച്ചിരുന്നു…………എന്റെ കോലം കണ്ടിട്ടാണെന്ന് തോന്നുന്നു അടി കിട്ടിയില്ല…………
ഞാൻ അവളുടെ ചോദ്യത്തിന് മറുപടി ആയി ഒന്ന് ചിരിച്ചു കാണിച്ചു………….
“ഒന്നങ്ങട് തന്നാലുണ്ടല്ലോ…………ഓളെ വളിച്ച ഒരു ഇളി……….”…………അനു എനിക്കിട്ട് ഒന്ന്
തരുന്നപോലെ കാണിച്ചു……….
വെറുതെ ഒരു ചിരി വേസ്റ്റ് ആയി………
“മതിയെടി………അവൾ അല്ലെങ്കിൽ തന്നെ പനിയുടെ ക്ഷീണത്തിൽ ആണ്…… അതിനിടയിൽ നീയും കൂടി
പേടിപ്പിച്ചാലോ……….”……..ഗായു പറഞ്ഞു…………
അതുകേട്ട് അനു ഒന്നടങ്ങി………….
“എന്നിട്ട് ഇപ്പൊ എങ്ങനുണ്ടെടി………..”……..അനു ചോദിച്ചു………..
“കുറവുണ്ട്………”………ഞാൻ പതിയെ മറുപടി കൊടുത്തു…………..
“എന്നിട്ട് നിന്റെ ഒപ്പം ആരാ ഉള്ളത്…….ആന്റി എവിടെ………….”………..ഗായു ചോദിച്ചു………..
പണി പാളി………….ഞാൻ സമറിന്റെ കൂടെ നിൽക്കുന്ന കാര്യം ഇവരോട്
പറഞ്ഞിട്ടില്ല……….ആന്റിയുടെ വീട്ടിൽ നിന്നാണ് വരുന്നത് എന്നാണ്
പറഞ്ഞിരുന്നത്………….ഇനിയിപ്പോ എന്ത് പറയും…………
“നിന്നോട് ചോദിച്ചത് കേട്ടില്ലേ പെണ്ണെ…………നിന്റെ ഒപ്പം വന്നവർ നിന്നെ സഹിക്കാൻ
പറ്റാതെ പോയോ………..”…………അനു ചിരിച്ചുകൊണ്ട് ചോദിച്ചു………….
“സമർ ആണ് ഒപ്പം ഉള്ളത്………”………ഞാൻ അവരോട് പറഞ്ഞു…………
“എന്ത്……………………..”……………………………….
അവർ ഒരുമിച്ചു ഞെട്ടി………….വിശ്വാസിക്കാനാവാതെ എന്റെ മുഖത്തേക്ക് നോക്കി………….
അതേയെന്ന രീതിയിൽ ഒരു പുഞ്ചിരി വിടർത്തിക്കൊണ്ട് ഞാൻ തലയാട്ടി……………
“എന്തോ സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ടല്ലോ മോളെ………..”……….ഗായു എന്നോട് ചോദിച്ചു…………
ഞാൻ അതെയെന്ന് തലയാട്ടിയ ശേഷം സമറിന്റെ വീട്ടിൽ എത്തപ്പെട്ട കഥ അവരോട് പറഞ്ഞു…………..
“ആ സൂസൻ ആൾ ഒരു മൂരാച്ചിയാണ്……….. പക്ഷെ അത് നിനക്ക് ലാഭമായല്ലോ………”………അനു
ചിരിച്ചുകൊണ്ട് പറഞ്ഞു…………
ഞാൻ അവൾക്ക് ശരിവെച്ചു തലയാട്ടി…………
“എന്നിട്ട് എവിടെ നിന്റെ സമർ………”………….അനു ചോദിച്ചു………….
“പുറത്തേക്ക് പോയേക്കുവാ………..”……….
“അല്ലാ…… നീ അവനെ സ്നേഹിക്കുന്ന കാര്യം അവന് അറിയുമോ…………അതോ വെറും അടുക്കളക്കാരി
മാത്രമാണോ നിന്നെ അവന്………..”……….ഗായു ചോദിച്ചു…………
“അറിയില്ല………..ഒരു വേലക്കാരി എന്ന രീതിയിൽ എന്നോട് ഒരിക്കലും
പെരുമാറിയിട്ടില്ല………….പലപ്പോഴും ഉള്ള അവന്റെ പെരുമാറ്റത്തിൽ അവന് എന്നോട്
ഇഷ്ടമുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്……….പക്ഷെ ഒരിക്കലും ഞങ്ങൾ രണ്ടുപേരും
പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല………….”………..ഞാൻ മറുപടി കൊടുത്തു…………..
“അപ്പൊ മോളെ നിനക്ക് നല്ല ഫീൽ ആകുമല്ലോ………രണ്ടുപേരും തുറന്നുപറയാതെ പരസ്പരം
സ്നേഹിക്കുന്നത് വേറെ ഒരു ഫീൽ ആണ്…………”………അനു മൊഴിഞ്ഞു…………
“ശരിയാ………സത്യം…….വേറെ ലെവൽ ഫീൽ ആണ്……….”………ഞാൻ ശരിവെച്ചു………….
“എടീ………….ഞങ്ങൾ ആരെങ്കിലും ഒപ്പം നിക്കണോ………”…….ഗായു എന്നോട് ചോദിച്ചു……….
“ഓ……പിന്നെ……..അവൾ സമ്മതിച്ചത് തന്നെ………..ഇങ്ങനെയുള്ള സിറ്റുവേഷനിൽ ആണ് റൊമാൻസ്
കൂടുന്നത് അല്ലേടി………..”………..ഗായുവിന് എനിക്ക് മറുപടി കൊടുക്കാൻ പറ്റുന്നതിനുമുമ്പ്
അനു എനിക്കിട്ട് വെച്ചു……….പറഞ്ഞിട്ട് കാര്യമില്ല………….അതൊരു വാസ്തവം ആണ്………. ഇപ്പോൾ
എനിക്കും സമറിനും ഇടയിൽ ആരും കയറിവരുന്നത് എനിക്കിഷ്ടമല്ല………ചെക്ക് ചെയ്യാൻ വരുന്ന
ഡോക്ടർ പോലും………അപ്പോളാ ഇങ്ങനെ……………..
ഞാൻ ഗായുവിനോട് വേണ്ട എന്ന് പറഞ്ഞു…….എന്നിട്ട് നാണിച്ചു ചിരിച്ചു…………
“സമർ അതാ വരുന്നു……….”……….അനു അവൻ വരുന്നതും ചൂണ്ടിക്കൊണ്ട് പറഞ്ഞു…………
സമർ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു……..കയ്യിൽ എന്തൊക്കെയോ ഉണ്ട്………
“എന്താ മാഷെ………..ഒരു രോഗിയെ ഇങ്ങനെ ഒറ്റക്കിട്ട് പോകുന്നത് ശരിയാണോ……..”………..അനു
വന്നപാടെ സമറിനോട് ചോദിച്ചു……..കള്ളക്കുരുപ്പ് എനിക്കിട്ട് വെച്ചതാണ്………..അനു എന്നെ
നോക്കി ചിരിച്ചു………..
“ഹേയ്……..ഞാൻ ഇപ്പൊ പോയിട്ടൊള്ളൂ………….കുറച്ചു സാധനം വാങ്ങാൻ
ഉണ്ടായിരുന്നു………….നിങ്ങൾ എപ്പോ വന്നു………..”………..സമർ ചമ്മിയെങ്കിലും അവളോട്
ചോദിച്ചു………….
“കുറച്ചായിട്ടൊള്ളൂ……….”……….അനു മറുപടി കൊടുത്തു…………….
കുറച്ചുനേരത്തെ സംസാരത്തിനു ശേഷം അനുവും ഗായുവും പോയി………..
പിന്നെ ഞാനും സമറും വീണ്ടും ഒറ്റയ്ക്കായി………….ഞങ്ങളുടെ മാത്രം ലോകത്ത്………..
“എന്താ അതിൽ………..”…………..സമർ കൊണ്ടുവന്ന കവർ ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു………….
“ഹാ……..അത് ഞാൻ മറന്നു………….”……..സമർ പോയി കവറെടുത്ത് തുറന്നു………