മാനവേദന്‍ മുതലാളിയുടെ ആദ്യരാത്രി 3

ചിറ്റായിക്കരയിലെ ഒരു പകല്‍

നാരായണ്‍നായര്‍ ശ്രീ നിത്യയേയുംകൂട്ടി സ്‌കൂള്‍ മാനേജറുടെ വീട്ടിലെത്തി.

‘ങാ വരൂ വരൂ’

മാനേജര്‍ രാമാനുജന്‍ സിറ്റൗട്ടില്‍നിന്നും സ്വീകരിച്ചു

അവര്‍ പുഞ്ചിരിയോടെ സിറ്റൗട്ടിലേക്ക് കയറി ഹാളിലെത്തി

‘വീട് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടായോ’?

‘ഇല്ല ഓട്ടോക്കാരനറിയാമായിരുന്നു’.

‘ഇരിക്കൂ’

അവര്‍ ഭവ്യതയോടെ ഇരുന്നു

‘നിങ്ങളെക്കുറിച്ചു മാനവേദന്‍ സാര്‍ പറഞ്ഞിരുന്നു. കേട്ടോ, ആട്ടേ സാറെ നിങ്ങള്‍ക്ക്

നേരത്തേ പരിചയം ഉണ്ടോ’?

‘ഇല്ല, വീടിനടുത്തുള്ള ഒരു ശങ്കരന്‍മാഷുണ്ട്. പെണ്‍ഷന്‍പറ്റിയ ആളാ. അങ്ങേരാ

പറഞ്ഞത്. ഈ സ്‌കൂളില്‍ വേക്കന്‍സിയുണ്ടെന്ന്’

‘അത് ശരി’

‘ആട്ടേ, ബാക്കി കാര്യങ്ങളെപ്പറ്റി എന്താ പറഞ്ഞത്’?

പണത്തെക്കുറിച്ചാണെന്ന് മനസ്സിലായ ശ്രീനിത്യ അച്ഛന്റെ മുഖത്തേക്ക് നോക്കി

‘അത് പിന്നെ പത്ത് ലക്ഷം ഇപ്പോ തന്നിട്ട് ബാക്കി 1 വര്‍ഷത്തെ ഇടയാ പറഞ്ഞത്’

‘ഓകെ ഓകെ’

‘ഈ സ്ഥാപനത്തിന്റ മാനേജന്‍ ഞാനാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് മാനവേദന്‍

സാറിന്റെയാ. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളൊക്കെ സാറുമായി ഡിസ്‌കസ് ചെയ്തിട്ടേ

എനിക്ക് എന്തെങ്കിലും പറയാന്‍ പറ്റൂ. നിങ്ങളിരിക്കൂ. ഞാന്‍ സാറിനെ വിളിക്കട്ടെ’

അയാള്‍ മൊബൈല്‍ കയ്യിലെടുത്തു

‘ഹാ. സാറെ നമസ്‌കാരം, ഇത് ഞാനാ രാമാനുജന്‍, പിന്നെ സാറെ ആ ടീച്ചര്‍ പോസ്റ്റിലേക്ക്

ഒരു കുട്ടി വന്നിട്ടുണ്ട്’.

‘അതെയതേ’

അയാള്‍ ഫോണ്‍ ചെവിയില്‍നിന്നെടുക്കാതെത്തെന്നെ അവളോട് ചോദിച്ചു

‘മോള്‍ക്കെത്രവയസ്സായി’?

’25’

‘സാറെ 25 പിജി കഴിഞ്ഞു ബിഎഡ് എടുത്തിറങ്ങിയതേയുള്ളൂ’

‘ശരി ശരിഅത് പിന്നെ എനിക്കറിയില്ലേ’?

ഫോണ്‍ സോഫയിലേക്കിട്ടു

സാറ് സമ്മതിച്ചിട്ടുണ്ട്