തേപ്പ് കഥ 5

ഞാൻ ചുള്ളൻ ചെക്കൻ… നിങ്ങൾ തരുന്ന സപ്പോർട്ടിനു വളരെ നന്ദി…

ഞാൻ ബെഡിൽ നിന്ന് ചാടി എഴുനേറ്റു… കാൽ തറയിൽ ഉറക്കുന്നില്ല… ഞാൻ വേഗം താഴെക്കോടി…

“എന്താ.ആഫി എന്ത് പറ്റി ” ഞാൻ ചോദിച്ചു… അവൾ അത്ഭുതംത്തോടെ എന്നെ നോക്കി നിക്കുന്നു….

“എന്താടി.. നീ ഇങ്ങനെ നോക്കുന്നെ നിനക്ക് എന്താ പറ്റിയെ ” ഞാൻ അവളോട് ചോദിച്ചു…

“ഇക്കു നടന്നു…” അവൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു…അത് കേട്ടപ്പോഴാ ഞാനും ആ കാര്യം അറിഞ്ഞത്… എനിക്കും എന്തെന്നില്ലാത്ത സന്ദോഷം ആയി…

“അല്ല ആഫി നീ എന്തിനാ വിളിച്ചു കൂവിയത് ” ഞാൻ അവളെ ചേർത്ത നിർത്തിക്കൊണ്ട് ചോദിച്ചു….

“അത് ഒരു പാറ്റ അത് എന്റെ കാലിൽ വന്നു കയറി അപ്പൊ അറിയത്തെ കൂവിയതാ ” അവൾ നാണത്താൽ പറഞ്ഞു… ഞാൻ അവളുടെ തലക്കൊരു അടി കൊടുത്തു..

“അയ്യടാ… ഞാൻ പാറ്റയെ കണ്ട് കൂവി വിളിച്ചോണ്ട് ആണ് ഇയ്യാൾ ഇപ്പൊ ഇങ്ങനെ നിക്കുന്നെ… ഇല്ലേൽ കാണാമായിരുന്നു ” അവൾ എന്നെ കളിയാക്കി ചിരിച്ചു… ഞാനും കൂടെ ചിരിച്ചു… അപ്പോഴേക്കും ഒരു ഓട്ടോ പുറത്തു വന്നു നിന്നു… കുറച്ചു കഴിഞ്ഞപ്പോൾ ആ ഓട്ടോയിൽ വന്നായാൾ അകത്തേക്ക് വന്നു.. ഉമ്മി ആയിരുന്നു… എന്നെ കണ്ട ഉടനെ… ഉമ്മിയുടെ കണ്ണുകൾ സന്ദോഷത്താൽ നിറഞ്ഞു…

“ഇത് എങ്ങനെ ” ഉമ്മി എന്നോട് ചോദിച്ചു…

“ഇവൾ പാറ്റയെ കണ്ട് പേടിച്ചു അലറി..അപ്പോൾ ഞാൻ ചാടി ഇറങ്ങി ഇങ് വന്നു.. വേറെ ഒന്നും അറിയില്ല ” ഞാൻ പറഞ്ഞു…

“ഇവളുടെ പാറ്റയെ പേടി കാരണം അങ്ങനെ ഒരു ഗുണം ഉണ്ടായല്ലോ ” ഉമ്മി അവളെ കളിയാക്കി…ഉമ്മി അപ്പോൾ തന്നെ വാപ്പിയെ വിളിച്ചു പറഞ്ഞു… എല്ലാർക്കും സന്ദോഷം ആയി… ആദ്യം ഒക്കെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടയായിരുന്നു പിന്നെ അതൊക്കെ മാറി.. പിന്നെ 1 മാസം മാത്രമേ എന്നെ നാട്ടിൽ നിർത്തിയുള്ളു.. അതിനു ശേഷം എന്നെ വാപ്പി കൂടെ കൊണ്ട് പോയി.. എനിക്ക് ഏകദേശം ബിസ്സിനെസ്സ് മനസിലായപ്പോൾ വാപ്പി ബാംഗ്ലൂരിലേക്ക് എന്നെ പറഞ്ഞു വിട്ടു.അവിടെ ആയിരുന്നു വാക്കി എന്റെ സമയം മുഴുവനും.. ഇടക്ക് ഒരു പ്രാവശ്യം ഞാൻ നാട്ടിലേക്ക് പോയി… നാദിയുടെ കല്യാണത്തിന്..ഒരു ആഴ്ച മാത്രമേ അവിടെ നിന്നുള്ളു. അത് കഴിഞ്ഞു ഞാൻ തിരിച്ചു ബാംഗ്ലൂർ

പോയി… അതിനു ശേഷം ഇന്നലെ ആണ് ഞാൻ നാട്ടിൽ എത്തിയത്… അഫിയുടെ കല്യാണം പ്രമാണിച്ച് ആയിരുന്നു നാട്ടിലേക്കുള്ള വരവ്.. അവളുടെ കല്യാണ നിശ്ചയത്തിന് എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല അത്യാവശ്യമായ ഒരു മീറ്റിംഗിൽ പങ്കെടുക്കേണ്ടതായി വന്നു… വാപ്പി ഉടനെ ഇങ്ങ് എത്തും.

. *******-*********-********-*******-********-******* ഉറക്കത്തിൽ എന്തോ എന്റെ കാലിൽ ഇഴയുന്നത് അറിഞ്ഞാണ് ഞാൻ എഴുന്നേറ്റത്… നോക്കുമ്പോൾ ആഫി ആണ്.. അവൾ ഇരുന്നു കരയുകയാണ്…

“എന്താടി ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു… “ഒന്നുല്ല ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…

“എന്നാ റൂമിന് പുറത്ത് പോ… എനിക്ക് നിന്റെ കരച്ചിൽ ഒന്നും കാണണ്ട ” ഞാൻ അവളെ നോക്കാതെ പറഞ്ഞു…

അവൾ എഴുനേറ്റ് ഡോറിന്റെ അടുത്ത് എത്തി…

“ഇക്ക അവൾക്ക് അറിയില്ലായിരുന്നു.. ആ കല്യാണത്തിന്റെ കാര്യം.. അവൾ ഇല്ലെങ്കിൽ വേറെ കുട്ടിയെ നോക്കാം ”അവൾ തിരിഞ്ഞ് നോക്കതെ തന്നെ പറഞ്ഞു…

“നീ നോക്കിയതൊക്കെ മതി… നിന്നോട് ഞാൻ പറഞ്ഞതെല്ലേ എനിക്ക് കല്യാണം വേണ്ടന്ന്… അപ്പൊ നിനക്ക് എന്നെ കെട്ടിച്ചേ പറ്റു… എന്നിട്ട് ഇപ്പൊ എന്തായി ” ഞാൻ ചോദിച്ചു… അവിടുന്ന് ഒരു തേങ്ങൽ മാത്രം.. കുറച്ചു നേരം അവൾ അവിടെ നിന്നു.. എന്നിട്ട് പുറത്തേക്ക് പോയി..ഞാൻ അവിടെ തന്നെ കിടന്നു… എന്തോ മനസിന് വല്ലാത്ത ഒരു വിഷമം.. ഇനിയും ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് മനസിലായി.. ഞാൻ കാറുമെടുത്ത നേരെ പോയി… എങ്ങോട്ട് പോകുന്നു എന്ന് അറിയില്ല.. …വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ ഫോണിൽ നിരന്തരം കാളുകൾ വന്നുകൊണ്ടേ ഇരുന്നു… ഞാൻ phone സൈലന്റ് ആക്കി… സമയം 12 ആകാൻ പോകുന്നു… ഞാൻ വണ്ടി സൈഡിൽ ഒതുക്കി പാർക്ക്‌ ചെയ്തു… എന്നിട്ട് ഉറക്കത്തിലേക്ക് പോയി… കണ്ണിൽ വെട്ടം അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്…ഞാൻ കണ്ണൊക്കെ ഒന്ന് തിരിമ്മി പുറത്തേക്ക് ഇറങ്ങി നേരെ എതിർവശത്തായി… ഒരു ചെറിയ ചായക്കട ഉണ്ട്..ഞാൻ അങ്ങോട്ട് നടന്നു…

“ചേട്ടാ ഒരു ചായ ”

“ഇത് ഏതാ ചേട്ടാ സ്ഥലം ” ഞാൻ ചുറ്റും ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു….

“ഇത് പനങ്ങാട് ” എന്ന് പറഞ്ഞു അയാൾ ചായ എടുത്തു… ഞാൻ പല്ല് പോലും തേക്കാതെ ആ ചായ വാങ്ങി കുടിച്ചുകൊണ്ട് ചുറ്റും നോക്കി നല്ല മനോഹരമായ സ്ഥലം… ചുറ്റും നിറയെ പച്ചപ്പുള്ള ഒരു മനോഹരമായ സ്ഥലം.. വന്നത് രാത്രി ആയത് കൊണ്ട് ഒന്നും കണ്ടില്ലായിരുന്നു… ഞാൻ ചായ കുടിച് പൈസയും കൊടുത്ത് തിരിച്ചു വന്നു കാറിൽ കയറി… Phone എടുത്ത് നോക്കിയപ്പോൾ കുറെ മിസ്സ്ഡ് കാൾസ് കിടക്കുന്നു… എടുത്ത് നോക്കിയപ്പോൾ ആഫിയും ഉമ്മിയും മാറി മാറി വിളിച്ചിരിക്കുന്നു… ഒരു കാൾ വിവേകിന്റെ… ഗൾഫിൽ ആയിരുന്നപ്പോൾ ഇടക്ക് ഇടക്ക് വിളിക്കുമായിരുന്നു…

ഞാൻ അവനെ തിരിച്ചു വിളിച്ചു…

“ഹലോ ” ഞാൻ പറഞ്ഞു…

“എടാ നീ എവിടെയാ…” അവൻ ചോദിച്ചു..

“ഞാൻ ഇപ്പൊ വേറെ ഒരു സ്ഥാലത്താണ്.. എന്താടാ ”

“എടാ ഈ വരുന്ന 28 ന് എന്റെ കല്യാണം ആണ് ” അവൻ പറഞ്ഞു…

“ഇനി 3 ആഴ്ച കൂടെ അല്ലെ ”

“അഹ് ടാ… നീ വരണം ” അവൻ പറഞ്ഞു

“അത് എന്ത് ചോദ്യം ആണെടാ.. ഞാൻ വരാതെ ഇരിക്കാനോ.. അഞ്ജന എന്ത് പറയുന്നു ” ഞാൻ ചോദിച്ചു

“അവൾ എന്നെ എന്റേത് ആയി കഴിഞ്ഞു.. അത്കൊണ്ട് അവൾക്ക് വല്യ സന്ദോഷം ഒന്നും ഇല്ല ” അവൻ പറഞ്ഞു… അപ്പോൾ എന്റെ ഫോണിൽ ഒരു കാൾ വന്നു… വാപ്പി ആണ്…

“എടാ എനിക്ക് വേറെ ഒരു കാൾ വരുന്നുണ്ട് ഞാൻ തിരിച്ചു വിളിക്കാം ” ഞാൻ പറഞ്ഞു..

“ശെരിയെടാ ” അവൻ പറഞ്ഞിട്ട് കാൾ കട്ട്‌ ചെയ്തു…

അപ്പോഴേക്കും വാപ്പിടെ കാൾ കട്ട്‌ ആയി..

“ഹലോ വാപ്പി ” ഞാൻ വിളിച്ചു…

“അജാസേ… ഞാൻ ഇന്ന് ഒരു 4 മണി ഒക്കെ ആകുമ്പോൾ കയറും 8 മണി ഒക്കെ ആകുമ്പോൾ അങ്ങ് എത്തും…” വാപ്പി പറഞ്ഞു

“ആഹ് ഞാൻ വരാം വാപ്പി വിളിക്കാൻ ” ഞാൻ പറഞ്ഞു…

“അതിനല്ല ഞാൻ വിളിച്ചത്.. നീ ഇപ്പൊ എവിടെയാ ” വാപ്പി ചോദിച്ചു…

“ഞാൻ പനങ്ങാട് ” ഞാൻ പറഞ്ഞു…

“നീ ഇന്നലെ രാത്രി ഇറങ്ങിയതല്ലേ… ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ ഇങ്ങനെ ആണോ തീർക്കുന്നത് ” വാപ്പി ചോദിച്ചു…

“ദേഷ്യം ഒന്നും ഇല്ല വാപ്പി ഓരോ കാര്യങ്ങൾ ആലോചിച്ചിരുന്നപ്പോൾ.. ഒന്ന് പുറത്ത് പോകാം എന്ന് കരുതി ഇറങ്ങിയത്… ഇവിടെ വന്നു ഉറങ്ങി പോയി… ഞാൻ വീട്ടിലേക്ക് പോകുകയാണ് ” ഞാൻ പറഞ്ഞു…

“വേഗം ചെല്ലാൻ നോക്ക്… ഇനി രണ്ട് ആഴ്ചയെ ഉള്ളു അറിയാമല്ലോ ”വാപ്പി പറഞ്ഞു…

“ വാപ്പി വന്നിട്ട് വേണം ഡ്രസ്സ്‌, സ്വർണം ഒക്കെ എടുക്കാൻ.. വാക്കി ഉള്ളതൊക്കെ ഇന്ന് തന്നെ ഞാൻ ശെരിയാക്കിക്കോളാം…” ഞാൻ പറഞ്ഞു…

“ശെരി നീ വേഗം വീട്ടിൽ പോകാൻ നോക്ക് ” പറഞ്ഞിട്ട് വാപ്പി phone കട്ട്‌ ആക്കി…

ഞാൻ വണ്ടി പതിയെ വീട്ടിലേക്ക് വിട്ടു… രണ്ട് പേരും പുറത്ത് നിപ്പുണ്ട്… കാർ വന്നത് കണ്ടപ്പോൾ ആഫി അകത്തേക്ക് കയറി പോയ്‌… ഞാൻ കാർ പാർക്ക്‌ ചെയ്തു ഇറങ്ങി…

“നീ എവിടെ ആയിരുന്നു ഇന്നലെ ” ഉമ്മി ദേഷ്യത്തിൽ ആണ് ചോദിച്ചത്…

“ഞാൻ ഒന്ന് പുറത്ത് പോയതാണ് ” ഞാൻ പറഞ്ഞു…

“ഇത്രയും നേരമോ ” ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു…

“അവൾ പറഞ്ഞു… നീ എന്തിനാണ് ഇവിടെ നിന്ന് ഇറങ്ങി പോയതെന്ന്… ഞാൻ പറഞ്ഞത് ആണോ തെറ്റ് ആയി പോയത് ” ഉമ്മി ചോദിച്ചു…

“പിന്നെ.. അവൾ ആണോ ഈ ആലോചന കൊണ്ട് വന്നത് അപ്പൊ അത് നടക്കില്ലേൽ അത് പറയാൻ ഉള്ള ഉത്തരവാദിത്തം അവൾക്ക് ആണ്..” പറഞ്ഞു തീർന്നതും കിട്ടി നല്ല ഒരു അടി കവിളത്ത്.. അടി കൊണ്ട് ഞാൻ ഒന്ന് ആടി… എന്റെ കണ്ണുകൾ നിറഞ്ഞു.. അസ്സഹാനിയമായ വേദനയായിരുന്നു… ഞാൻ നിറഞ്ഞ കണ്ണുകളോടെ ഉമ്മിയെ നോക്കി… ഉമ്മിയുടെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്ന ഇരിക്കുന്നു…

“ഇത് പണ്ടേ നിനക്ക് തരേണ്ടതായിരുന്നു… എന്നെ പറഞ്ഞാൽ മതിയല്ലോ….വളർത്തി വഷളാക്കിയത് njan അല്ലെ…അവൾ പറഞ്ഞില്ല ശെരിയാണ്… എന്ത്കൊണ്ടാണെന്ന് നീ തിരക്കിയോ… അവൾക്ക് നീ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു… അപ്പൊ നിന്റെ വിഷമം കാണാൻ വയ്യാത്തത് കൊണ്ട് ആണ് അവൾ പറയാതെ ഇരുന്നത്… നിനക്ക് അത് മനസിലാകില്ല… കാരണം നീ അവളെ മനസിലാക്കിയിട്ടില്ല… അന്ന് നീ വണ്ടി ഇടിച്ചു ഇവിടെ കിടന്നപ്പോൾ ഒറ്റക്കായി പോകണ്ട എന്ന് പറഞ്ഞു ക്ലാസ്സിന് പോലും പോകാതെ കൂടെ ഇരുന്നവൾ അല്ലേടാ അത്… ഇതൊക്കെ നീ മറന്നാലും ശെരി… അവൾ കാരണം അല്ലേടാ നീ എഴുനേറ്റ് നടക്കുന്നത്… അത് പോലും നീ ചിന്തിച്ചില്ലല്ലോ… നീ കല്യാണം കൂടുന്നില്ല എന്നല്ലേ അവളോട് പറഞ്ഞത്… അങ്ങനെ ആണേൽ നീ നിനക്ക് ഇഷ്ടം ഉള്ള ഇടത്തേക്ക് പൊക്കോ ” ഉമ്മി നിർത്താതെ പറഞ്ഞു… അതും കൂടെ ആയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഞാൻ നിന്ന നിൽപ്പിൽ താഴേക്ക് വീണു… അത് കണ്ട് ഉമ്മി എന്റെ അടുത്തേക്ക് ഓടി വന്നു… ഞാൻ പെട്ടന് ബാക്കിലോട്ട് ചാടി എഴുനേറ്റു…

“എന്റെ അടുത്തേക്ക് വരരുത്…ഞാൻ ചെയ്തത് തെറ്റ് ആയി പോയി അവളെ ഞാൻ മനസിലാക്കിയില്ല… ശെരിയാണ്.. എന്റെ വാപ്പി പറഞ്ഞിരുന്നു… ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് തീർക്കണം 2 ആഴ്ച കൂടിയേ ഉള്ളുന്ന… ഓഡിറ്റോറിയം.. പന്തൽ അതിന്റെ എല്ലാം ഞാൻ ഇന്ന് തന്നെ ശെരിയാക്കിക്കോളാം… ഉമ്മിയും വാപ്പിയും കൂടെ അവളെ കല്യാണം നടത്തിക്കോ… അവളെ മനസിലാക്കാത്ത ഞാൻ അവളുടെ ഇക്ക അല്ല… എനിക്ക് ആ സ്ഥാനം ശെരിയാകില്ല.. ഞാൻ പോകുവാ..” എന്ന് പറഞ്ഞു ഞാൻ നേരെ റൂമിൽ പോയി ബാഗിൽ ഡ്രസ്സ്‌ എല്ലാം എടുത്ത് ഇറങ്ങി… കാർ ഞാൻ എടുത്തില്ല… എന്റെ ബൈക്ക് അവിടെ ഇരിപ്പുണ്ടായിരുന്നു…കുറെ ആയി അത് എടുത്തിട്ട്… ഞാൻ കീ എടുത്ത് കൊണ്ട് വണ്ടിയിൽ കയറി…കുറച്ചു സമയം എടുത്തു വണ്ടി സ്റ്റാർട്ട്‌ ആകാൻ… ഉമ്മി അവിടെ നോക്കി നിന്നതല്ലാതെ ഒരു അക്ഷരം മിണ്ടിയില്ല… ആഫിയെ ഞാൻ പുറത്തേക്ക് കണ്ടതുമില്ല… ഞാൻ വണ്ടി എടുത്ത് ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി… ഉമ്മി അടിച്ചതിന്റെ വേദന കവിളിലും നെഞ്ചിലും ഉണ്ട്… ഞാൻ വണ്ടി പുറത്തേക്ക് ഇറങ്ങി ഗേറ്റ് അടച്ചു.. എന്നിട്ട് പന്തലും ഫുഡിന്റെ കാര്യവും എല്ലാം വിളിച്ചു അറേഞ്ച് ചെയ്തു.എന്നിട്ട് നല്ല കിസ എന്ന് പറഞ്ഞ ഒരു ഓഡിറ്റോറിയം ബുക്ക്‌ ചെയ്തു…. എന്നിട്ട് എല്ലാ കാര്യവും ശെരിയായി എന്ന് പറഞ്ഞു വാപ്പിക്ക് ഒരു വോയിസ്‌ അയച്ചു… എന്നിട്ട് നബീലിനെ വിളിച്ചു വാപ്പിയെ എയർപോർട്ടിൽ നിന്ന് കൊണ്ട് വരാൻ ഉള്ള കാര്യം പറഞ്ഞു… ഞാൻ നേരെ വിവേകിന്റെ വീട്ടിലേക്ക് വിട്ടു വണ്ടി… ആലപ്പുഴ.. അവിടെ ആണ് അവന്റെ വീട്…2.30 മണിക്കൂർ കൊണ്ട് അവന്റെ വീട്ടിൽ എത്തി… അവൻ പുറത്ത് തന്നെ ഉണ്ടായിരുന്നു… അവൻ എന്നെ കണ്ടു…

“ടാ അജാസേ ” അവൻ വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടിപിടിച്ചു…

“എന്താടാ വന്നേ പ്രേതേകിച് എന്തേലും” അവൻ ചോദിച്ചു…

“പ്രേതേകിച് ഒന്നുമില്ല… ഇനി നിന്റെ കല്യാണം കഴിഞ്ഞിട്ടേ അങ്ങോട്ട് പോകുന്നുള്ളു ” ഞാൻ അവനോട് പറഞ്ഞു..

“നീ എന്താടാ പറയുന്നേ.. അടുത്ത ആഴ്ച അല്ലെ ആഫിയുടെ കല്യാണം… അപ്പൊ എങ്ങനെയാ ” അവൻ ചോദിച്ചു…

“അതൊക്കെ നോക്കാൻ അവിടെ ആളുകൾ ഉണ്ട്..” ഞാൻ അവനോട് പറഞ്ഞു…

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ… നിന്റെ പെങ്ങൾ അല്ലേടാ അവൾ… നീ ഇല്ലാതെ എങ്ങനെയാ കല്യാണം നടക്കുന്നെ ” അവൻ എന്നോട് ചോദിച്ചു…

“അതൊക്കെ നടന്നോളും…” എന്ന് പറഞ്ഞു ഞാൻ വണ്ടയിൽ നിന്ന് ഇറങ്ങാൻ തുടങ്ങി…

“നിക്ക്… അജാസേ നിനക്ക് ഇവിടെ നിക്കാം പക്ഷെ അത് ഇപ്പോൾ അല്ല.. നിന്റെ പെങ്ങളുടെ കല്യാണം ആണ് അടുത്ത ആഴ്ച ”അവൻ എന്നോട് പറഞ്ഞു…

“അപ്പൊ ഞാൻ ഇവിടെ നിക്കുന്നത് നിനക്ക് ഇഷ്ടമല്ല… അതങ്ങ് തുറന്ന് പറഞ്ഞാൽ പോരെ.. ഞാൻ പൊക്കോളാം ” എന്ന് പറഞ്ഞു ഞാൻ വണ്ടി എടുത്തു… തിരിച്ചു…

“നീ എങ്ങോട്ടാ പോകുന്നെ ” അവൻ ചോദിച്ചു…

“അതൊന്നും ചോദിക്കാൻ ഉള്ള അവകാശം നിനക്ക് ഇപ്പൊ ഇല്ല ” ചെറിയ ചിരി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“അത് ഞാൻ ചോദിക്കുന്നില്ല…പക്ഷെ ഒരു ചോദ്യത്തിന് നീ ഉത്തരം തരണം… നിനക്ക് എന്താണ് പറ്റിയത്?” അവൻ എന്നോട് ചോദിച്ചു… ഞാൻ അവനെ തിരിഞ്ഞു നോക്കി എന്റെ കണ്ണുകൾ നിറഞ്ഞു… അവൻ ഒന്നും നോക്കാതെ വണ്ടിയിലേക്ക് കയറി..

“ഇവിടുന്ന് നേരെ പോയിട്ട് റൈറ്റ് തിരിഞ്ഞു പോകുമ്പോൾ ഒരു സ്ഥലം ഉണ്ട്.. അങ്ങോട്ട് പോ ” അവൻ പറഞ്ഞു ഞാൻ വണ്ടി അങ്ങോട്ടേക്ക് വിട്ടു… നേരെ പോയിട്ട് റൈറ്റ് എടുത്തു കുടച്ചു മുന്നോട്ട് പോയി ഇരു സൈഡിലും പച്ചപ്പ് മാത്രം കണ്ണിനു കുളിർമ നൽകുന്ന പച്ചപ്പ്…

“ഇങ്ങോട്ട് നിർത്ത് ” അവൻ പറഞ്ഞു.. ഞാൻ വണ്ടി നിർത്തി… എന്നിട്ട് അവൻ ഇറങ്ങി ചെറിയ ഒരു വരമ്പുണ്ട് അവൻ അത് വഴി നടന്നു… ഞാൻ അവന്റെ പുറകെ നടന്നു… കുറച്ചു ദൂരം നടന്നു… ഞാൻ താഴേക്ക് നോക്കി നടന്നു.. അവൻ നിന്നു അത് കാണാതെ ഞാൻ അവനെ പോയി തട്ടി… അപ്പോഴാണ് ഞാൻ നേരെ നോക്കിയത്… ഹോ ആമ്പലുകൾ നിറഞ്ഞു കിടക്കുന്ന ഒരു കായൽ അവൻ അങ്ങോട്ട് നടന്ന് അവിടെ കിടന്ന് തോണിയിൽ കയറി.. എന്നിട്ട് എന്നെ വിളിച്ചു… ഞാനും ചെന്ന് കയറി… അവൻ തുഴഞ്ഞു തുഴഞ്ഞു കുറച്ചു ദൂരം പോയി… ആ സമയങ്ങളിൽ അവൻ ഒന്നും ചോദിച്ചതുമില്ല ഞാൻ ഒന്നും പറഞ്ഞതുമില്ല… കുറച്ചു കഴിഞ്ഞപ്പോൾ അവൻ തുഴച്ചിൽ നിർത്തി… എന്നെ നോക്കി…

“ഇനി പറ കാര്യങ്ങൾ.. എന്താണ് നിന്റെ പ്രശനം ”അവൻ ചോദിച്ചു…

“എടാ 2 ദിവസം മുൻപ് ആണ് ഞാൻ നാട്ടിലേക്ക് വന്നത്..ഇന്നലെ തന്നെ ആഫി എന്നെയും വിളിച്ചുകൊണ്ടു പോയി അവളും അവളുടെ നാത്തൂൻ ആകാൻ പോകുന്ന ആളും ഒക്കെ ഒരുമിച്ച് പഠിച്ചേയ… അപ്പൊ വാക്കി കൂട്ടുകാരികളെ വിളിക്കാൻ അവൾ നാത്തൂനേ വിളിച്ചു..എന്നിട്ട് ആഫി എനിക്ക് ഏതോ കൊച്ചിനെ നോക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു അങ്ങനെ അവർ പോയി… പക്ഷെ എനിക്ക് അവളുടെ നാത്തൂനേ കണ്ടപ്പോഴേ ഇഷ്ടായി.. അങ്ങനെ ഇവർ രണ്ടും കൂടെ പോയി ഞാൻ ഒറ്റക്കായി… ഞാൻ ഒന്ന് മയങ്ങി… ഇവരെ തിരിച്ചു വന്നിട്ട് എന്നെ വിളിച്ചു..എന്നിട്ട് തിരിച്ചു പോണ വഴിയിൽ ആഫിയോട് ഞാൻ എനിക്ക് അവളുടെ നാത്തൂനേ ഇഷ്ടമായെന്ന് പറഞ്ഞു… അപ്പോൾ അവൾക്കും സന്ദോഷം

ആയി… അവൾ അത് ആലോചിക്കാം എന്ന് പറഞ്ഞു… ഞാൻ വീട്ടിൽ വന്നൊന്ന് മയങ്ങി എഴുന്നേറ്റപ്പോൾ അവൾ പൊട്ടൻ കളിച്ചു… ഉമ്മി ആണ് എന്നോട് പറഞ്ഞു ആ കാര്യം നടക്കില്ലന്ന്… എനിക്ക് ആഫി പറയാത്തതും അത് നടക്കില്ലല്ലോ എന്നും കൂടെ ആലോചിച്ചപ്പോൾ ദേഷ്യം വന്നു… അങ്ങനെ ഞാൻ പോയി ആഫിയോട് എന്തൊക്കെയോ പറഞ്ഞു… ഞാൻ എറണാകുളം കല്യാണത്തിന് കൂടില്ല എന്നൊക്കെ… രാത്രി അവൾ എന്തോ പറയാൻ വന്നെങ്കിലും ഞാൻ അത് കേക്കാൻ നിന്നില്ല… എന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോയി… രാവിലെ എഴുനേറ്റ് ഞാൻ വീട്ടിൽ പോയപ്പോൾ ഉമ്മി ഈ കാര്യം പറഞ്ഞു എന്നെ തല്ലി… എന്നിട്ട് കല്യാണം കൂടണ്ട എന്നും പറഞ്ഞു ” അതും പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞു…

“നീ കരച്ചിൽ ഒന്ന് നിർത്തിക്കെ.. അത് പെട്ടന്നുള്ള ദേഷ്യത്തിൽ അവർ പറഞ്ഞതായിരിക്കും.. അത് കേട്ട ഉടനെ നീ ചാടി ഇറങ്ങിയത് എന്തിനാ ” അവൻ ചോദിച്ചു

“ദേഷ്യത്തിൽ പറ്റി പോയതാണ് ” ഞാൻ പറഞ്ഞു…

“ഇനി ഇപ്പൊ ഒന്നും നോക്കണ്ടാ തിരിച്ചു പൊക്കോ..നീ അവിടെ വേണം ” അവൻ എന്നെ തിരിച്ചു പറഞ്ഞയിക്കാൻ തന്നെ തീരുമാനിച്ചു…അവസാനം അവന്റെ നിർബന്ധത്തിന് എനിക്ക് വഴങ്ങേണ്ടി വന്നു…ഞാൻ തിരിച്ചു നാട്ടിലേക്ക് യാത്രയായി…

വീട്ടിൽ എത്തി ആരും ഇല്ല പുറത്ത്… ഞാൻ വണ്ടി നിർത്തുന്ന ശബ്ദം കേട്ട് ആഫി പുറത്തേക്ക് വന്നു… ഇത്രയും നേരം കരയുവായിരുന്നു എന്ന് തോന്നുന്നു… കണ്ണെല്ലാം കലങ്ങി ഇരിക്കുന്നു… ഞാൻ തിരിച്ചു വന്നതിന്റെ സന്ദോഷം ആ മുഖത്ത് ഉണ്ട്… എന്നെ കണ്ട ഉടനെ അവൾ അകത്തേക്ക് പോയി… ഞാൻ വീട്ടിലേക്ക് കയറി റൂമിലേക്ക് പോയി… ഒന്ന് കുളിച്ച്.. എന്നിട്ട് ബെഡിൽ കിടന്നപ്പോൾ ആരോ ഡോറിന്റെ അവിടെ നിക്കുന്നത് പോലെ തോന്നി…

“ആഫി ഇങ്ങ് കേറി വന്നേ ” ആരാണെന്ന് അറിയില്ലെങ്കിലും അവൾ അല്ലാതെ വേറെ ആര് വരാനാ എന്ന് കരുതി വിളിച്ചു… ഊഹം തെറ്റിയില്ല അവൾ തന്നെ ആയിരുന്നു…

“ഈ ഒളിഞ്ഞു നോട്ടം എപ്പോ തുടങ്ങി…” ഞാൻ ചോദിച്ചു…

“അത് പിന്നെ ഇന്നലെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ” അവൾ പറയാൻ മടിച്ചു…

“എനിക്ക് തെറ്റ് പറ്റിപ്പോയി… പെട്ടന്ന് ഉള്ള ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു… അത്രയേ ഉള്ളു ” ഞാൻ പറഞ്ഞു

“ഉമ്മി എന്തിയെ ” ഞാൻ ചോദിച്ചു…

“ഇക്ക പോയതിന് ശേഷം കയറി റൂം അടച്ചതാ ഞാൻ ഒരുപാട് വിളിച്ചു നോക്കി ഡോർ തുറക്കുന്നില്ല… ഫുഡും കഴിച്ചിട്ടില്ല ” അവൾ പറഞ്ഞു ഞാൻ താഴെക്കിറങ്ങി ഉമ്മിടെ റൂമിന്റെ ഡോറിൽ തട്ടി വിളിച്ചു…

“ഉമ്മി ഡോർ തുറക്ക്..” ഞാൻ വിളിച്ചു തുറക്കില്ല എന്ന് അറിയാം… ഞാൻ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടു ഇരുന്നു…

“ഉമ്മി ഡോർ തുറക്കുന്നോ അതോ ഞാൻ ചവിട്ടി തുറക്കാണോ ” ഞാൻ ചോദിച്ചു… ഒരു അനക്കവും ഇല്ല… ഞാൻ ഡോർ ചവിട്ടി തുറക്കാൻ ആയി കാൽ പൊക്കിയതും ഡോർ തുറന്നതും ഒരുമിച്ചായിരുന്നു… ഭാഗ്യം കുറച്ചു താമസിച്ചിരുന്നേൽ എല്ലാം കയ്യിന്ന് പോയേനെ…

“എന്താടാ പട്ടി നീ എന്നാ കൊല്ലാൻ നോക്കുവായിരുന്നോ ” ഞാൻ കാൽ പൊക്കി നിക്കുന്നത് കണ്ട് ഉമ്മി ചോദിച്ചു…

“ആഹ് കൊല്ലാൻ നോക്കിയതാ.. എന്നോട് ഇവിടുന്ന് ഇറങ്ങി പോവാൻ പറഞ്ഞില്ലേ അതിനു ”ഞാൻ പരിഭവം കാണിച്ചു

“പോവാൻ പറഞ്ഞാൽ നീ അങ്ങ് പോകുവോ… എന്നാ ഇപ്പൊ പോടാ. പോ ” എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഉമ്മി എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു…

“അയ്യേ ഉമ്മി കരയുവാണോ … നോക്കടി ആഫി ഉമ്മി കരയുന്നു. അയ്യേ ” ഞാൻ ഉമ്മിയെ കളിയാക്കി… ഉമ്മി വേഗം കണ്ണുകൾ തുടച്ചു…

“പിന്നെ കരയാതെ.. ഞാൻ എന്തേലും പറഞ്ഞെന്ന് കരുതി നീ ഇറങ്ങി പോകുവാണോ വേണ്ടേ ”

“അയ്യോ എന്തൊരു സ്നേഹം… ഇത്രയും സ്നേഹം ഉണ്ടായിരുന്നേൽ ഞാൻ പോയപ്പോൾ ഒരു പ്രാവശ്യം എങ്കിലും പോണ്ട എന്ന് പറഞ്ഞോ.. എന്നിട്ട് ഇപ്പൊ കുറ്റം എന്റെ തലയിൽ…” ഞാൻ പറഞ്ഞു…

“അതെ നിങ്ങൾക്ക് ഒന്നും വിശപ്പില്ലായിരിക്കും എനിക്ക് വിശക്കുന്നു ” പുറകിൽ നിന്ന് ആഫി പറഞ്ഞു..ഞാനും ഉമ്മിയും അത് കേട്ട് ചിരിച്ചു… എന്നിട്ട് ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഹാളിൽ ഇരുന്നു…

“അപ്പൊ ഇനി എന്താ അടുത്ത പരിപാടി…” ഞാൻ ചോദിച്ചു…

“നിന്നെ ഇങ്ങനെ നിർത്തിയാൽ ശെരിയാകില്ല… നിന്റെയും അവളുടെയും ചാൻസ് കഴിഞ്ഞു… ഇനി ഞാൻ ഒരാളെ നോക്കട്ടെ. എങ്ങനെ ഉള്ള ആളെ ആണ് വേണ്ടത്..” ഉമ്മി പറഞ്ഞു…

“എനിക്ക് അങ്ങനെ ആഗ്രഹങ്ങൾ ഒന്നും ഇല്ല.. പാവം ആയിരിക്കണം… നാത്തൂനോടും അമ്മായിഅമ്മയോടും ഒക്കെ വഴക്ക് ഉണ്ടാക്കരുത്… എനിക്ക് അത്രയേ ഉള്ളു.. ” ഞാൻ അതും പറഞ്ഞുകൊണ്ട് ഉമ്മിയുടെ മടിയിലേക്ക് കിടന്നു…

“എന്തായാലും ഇപ്പോഴേ നോക്കണ്ടാ…എന്റെ കല്യാണം കഴിഞ്ഞിട്ട് മതി.. ഇല്ലേൽ അടുത്ത അടി ആകും ” ആഫി ഒരു കണ്ണടച്ചു നാക്ക് വെളിയിലേക്ക് ഇട്ട് കാണിച്ചുകൊണ്ട് പറഞ്ഞു..

“ഓ ശെരി ” ഉമ്മി അവളെ കളിയാക്കി…

“ ഡ്രസ്സ്‌, സ്വർണം ഒഴികെ വാക്കി എല്ലാം set ആക്കിയിട്ടുണ്ട്… വാപ്പി ഇന്ന് രാത്രി വരുമല്ലോ.. നമുക്ക് മറ്റന്നാൾ പോയി അതിന്റെ കാര്യം നോക്കാം ” ഞാൻ പറഞ്ഞു…

“വാപ്പി വരുമെന്നോ ” അവൾ അത്ഭുതത്തോടെ ചോദിച്ചു…

“ആ ” ഞാൻ പറഞ്ഞു..

“ഈ പന്ന തള്ള.. എന്നോട് ഒന്നും പറഞ്ഞില്ല ” അവൾ ഉമ്മിയെ നോക്കി പറഞ്ഞു…

“ഇത് ഉമ്മി പറഞ്ഞതല്ല.. വാപ്പി വിളിച്ചു പറഞ്ഞതാ ” ഞാൻ പറഞ്ഞു…

“ഓ സോറി… ഉമ്മി ” അവൾ ഒരു ചിരി ചിരിച്ചു ഉമ്മിയെ കെട്ടി പിടിച്ചു പറഞ്ഞു…

“ വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട നീ അങ്ങോട്ട് മാറി ഇരുന്നേ ” ഉമ്മി അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു

“വേണ്ടെങ്കിൽ വേണ്ട ” എന്ന് പറഞ്ഞവൾ ഉമ്മിടെ അടുത്തുന്നു മാറി.. Tv ഇട്ടു.. ഉമ്മി എന്റെ തലയിൽ തടകിക്കൊണ്ട് ഇരുന്നു… ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു..

ആഫി ആരോടോ സംസാരിക്കുന്നത് കേട്ട് ആണ് ഞാൻ ഉണർന്നത്… ഞാൻ നോക്കുമ്പോൾ നബീൽ ആണ്…

“അയ്യോ നീ വന്നായിരുന്നോ.. ഞാൻ പൊക്കോളാം എന്ന് പറയാൻ മറന്നു പോയി ” ഞാൻ പറഞ്ഞു..

“അതൊന്നും കുഴപ്പം ഇല്ല… നീ പോയി റെഡി ആയിട്ട് വന്നേ ” അവൻ പറഞ്ഞു ഞാൻ ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടു ഇറങ്ങി വന്നു…

“ഉമ്മി ഞങ്ങൾ ഇറങ്ങുവാണെ ” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു… എന്നിട്ട് ഞാനും അവനും കൂടെ അവന്റെ വണ്ടിയിൽ കയറി… വണ്ടി കുറച്ചു ദൂരം എത്തി…

“എടാ നാദിക്ക് എങ്ങനെ ഉണ്ട് ” ഞാൻ ചോദിച്ചു…

“നീ അവളുടെ കല്യാണത്തിന് അല്ലെ അവളെ അവസാനമായി കണ്ടത്… അവൾ സുഗമായി ഇരിക്കുന്നു. ഒരു മോൻ ഉണ്ട്.. നഫാസ് ” അവൻ പറഞ്ഞു…

“ഒന്ന് പോയി കാണണം.. സമയം ഇല്ലായിരുന്നു. അതാണ് ” ഞാൻ പറഞ്ഞു…

“ഓ പിന്നെ സമയം… ബാംഗ്ലൂർ നിന്ന് ഇവിടെ വരാൻ ദിവസങ്ങൾ എടുക്കുമല്ലോ ” അവൻ ചോദിച്ചു…

“എടാ നിങ്ങൾക്ക് എല്ലാം അറിയാമല്ലോ.. നാട്ടിലേക്ക് വരണമെന്ന് ഇല്ലായിരുന്നു… പിന്നെ അവളുടെ കല്യാണത്തിന് വന്നില്ലേൽ പിന്നെ അവൾ മിണ്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് മാത്രമാണ് ഞാൻ വന്നത്… ആ അത് കള നിന്റെ കല്യാണം ആയെന്ന് കേട്ടല്ലോ ” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അത് പറഞ്ഞു വെച്ചിട്ടുണ്ട്… അടുത്ത വർഷമേ കല്യാണം ഒക്കെ കാണു ” അവൻ പറഞ്ഞു…

“ഹ്മ്മ് ” ഞാൻ ഒന്ന് മൂളി.. എന്നിട്ട് സീറ്റിലേക്ക് ചാരി ഇരുന്നു… വീട്ടിൽ നിന്ന് എയർപോർട്ടിലേക്ക് അധികം ദൂരം ഇല്ലാത്തത് കൊണ്ട് പെട്ടന്ന് എത്തി… ഞങ്ങൾ രണ്ട് പേരും കൂടെ വാപ്പിയെ കാത്ത് നിന്നു… കുറച്ചു നേരം നിക്കേണ്ടി വന്നു… അപ്പോഴേക്കും വാപ്പി ഇറങ്ങി വന്നു ഞങ്ങളെ കണ്ടു…

“അഹ് മോനും ഉണ്ടായിരുന്നോ ” വാപ്പി അവനെ നോക്കി ചോദിച്ചു…

“ഇവൻ വിളിച്ചപ്പോ വന്നായ മാമ ” നബീൽ എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…

“ആ ”അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് വന്നു.. വാപ്പിയെ കാത്ത് ഉമ്മിയും ആഫിയും പുറത്ത് തന്നെ നിപ്പുണ്ട്… വണ്ടി വന്നു നിർത്തി വാപ്പി ഇറങ്ങിയതും രണ്ട് പേരും വാപ്പിടെ അടുത്തേക്ക് വന്നു.. ആഫി വന്നു വാപ്പിയെ കെട്ടിപിടിച്ചു… ഉമ്മി വന്നു നോക്കി നിന്നത്തെ ഉള്ളു… എന്നിട്ട് എല്ലാരും അകത്തേക്ക് കയറി… വാപ്പി ഒന്ന് ഫ്രഷ് ആയി വന്നപ്പോളേക്കും ഫുഡ്‌ ഒക്കെ റെഡി ആയി.. അങ്ങനെ ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു..

“എല്ലാ കാര്യവും നീ പറഞ്ഞു വെച്ചിട്ടില്ലേ ” വാപ്പി എന്നോട് ചോദിച്ചു..

“ഫുഡ്‌, ഓഡിറ്റോറിയം, പന്തൽ ഒക്കെ റെഡി ആണ്…” ഞാൻ പറഞ്ഞു

“അപ്പൊ ഓഡിറ്റോറിയം പോകാൻ ഉള്ള ബസ്സൊ ” വാപ്പി ചോദിച്ചു…

“അത് ഞാൻ മറന്നു നാളെ തന്നെ റെഡി ആക്കാം.. പിന്നെ സ്വർണം, ഡ്രസ്സ്‌ വാപ്പി നാളെ ഒരു ദിവസം റസ്റ്റ്‌ എടുത്തിട്ട് മറ്റന്നാൾ പോയി എടുക്കാം ” ഞാൻ പറഞ്ഞു കഴിച്ചെഴുനേറ്റു… കൈ കഴുകി ഹാളിൽ ഇരുന്നു… നബീലും കൈകഴുകി വന്നു ഇരുന്നു…

“ടാ നാളെ നാദിയെ കാണാൻ പോണം എനിക്ക് വഴി ശെരിക്ക് അറിയില്ല.. നീ ഒന്ന് വരുമോ ” ഞാൻ ചോദിച്ചു…

“ആ ശെരിയെടാ.. എന്നാൽ ഞാൻ ഇറങ്ങട്ടെ.” അവൻ ചോദിച്ചു…

“അഹ് ടാ ” അവൻ എല്ലാരേയും നോക്കിയിട്ട് പുറത്തേക്ക് പോയി…

ഞാൻ അവിടെ തന്നെ ഇരുന്നു ആഫി എന്റെ അടുത്ത് വന്നിരുന്നു എന്നെ തന്നെ നോക്കി…

“എന്താ ” ഞാൻ ചോദിച്ചു..

“ഞാൻ പോയാൽ ഇക്കാക്ക് വിഷമം കാണില്ലേ ”അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…

“ വിഷമമോ എന്തിന്.. നീ പോണത്തിന്റെ അന്ന് ഞാൻ ഇവിടെ പടക്കം പൊട്ടിച്ചു ആഘോഷിക്കും.. ഹ ഹ. ഹ.” എന്ന് പറഞ്ഞു ഞാൻ ചിരിച്ചു…

“പോടാ പട്ടി ” എന്ന് പറഞ്ഞു അവൾ എന്റെ നെഞ്ചത്ത് ഒരു കുത്ത് തന്നു.. അപ്പൊ വാപ്പി വന്നു…

“കല്യാണം ആയി പെണ്ണിന്റെ കുട്ടിക്കളി ഇപ്പോഴും മാറിയിട്ടില്ല ”വാപ്പി അവളെ കളിയാക്കി…

“അവൾ കൊച്ചല്ലേ വാപ്പി… Just 22 വയസല്ലേ ആയുള്ളൂ ” ഞാനും അവളെ കളിയാക്കി… അത് കേട്ട് വാപ്പി ഉറക്കെ ചിരിച്ചു.. ഞാനും കൂടെ കൂടി..ഇത് കേട്ട് ഉമ്മി അകത്തുന്ന് വന്നു…

“എന്താ ഇവിടെ ഒരു ബഹളം ”ഉമ്മി ചോദിച്ചു…

“ഞാൻ പറയുവായിരുന്നു ഇവളുടെ കുട്ടിക്കളി ഇതുവരെ മാറിയില്ലെന്ന് ”വാപ്പി ഉമ്മിയോട്‌ പറഞ്ഞു…

“അത് എങ്ങനെയാ നിനങ്ങളുടെ അല്ലെ മോള്.. എന്നെ കെട്ടുമ്പോൾ നിങ്ങൾക്കും കുട്ടിക്കളി അല്ലായിരുന്നോ ” ഉമ്മി വാപ്പിയോട് ചോദിച്ചു…

“ആ.. അത്.. ആ ” വാപ്പി വിക്കി…

“വിക്കണ്ട ആയിരുന്നു… പിന്നെ ഗൾഫിൽ പോയതിന് ശേഷം ആണ് ഇത്തിരി വകതിരിവ് വെച്ചത് ” ഉമ്മി വാപ്പിയെ കളിയാക്കി ചിരിച്ചു…

വാപ്പി ഉമ്മിയെ അടിക്കാനായി കൈ ഓങ്ങി…

“മോളെ കെട്ടിച്ചു വിടാറായി.. ഇപ്പോഴും രണ്ടുപേരും കളിക്കുന്നെ നോക്കിക്കേ” ആഫി അവരെ കളിയാക്കി… വാപ്പി ഒരു വളിച്ച ചിരി ചിരിച്ചു

അപ്പോൾ ആഫി എഴുനേറ്റ് tv ഇട്ടു.. എല്ലാരും കുറച്ചു നേരം ഒരുമിച്ചിരുന്നു tv കണ്ട് കൊണ്ട് സംസാരിച്ചു… കിട്ടുന്ന സമയത്തെല്ലാം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിക്കൊണ്ട് ഇരുന്നു.. അങ്ങനെ എല്ലാരും റൂമിലേക്ക് ഉറങ്ങാൻ ആയി പോയി…

രാവിലെ പതിവിലും താമസിച്ചാണ് ഞാൻ എഴുന്നേറ്റത്… യാത്ര ക്ഷിണം ആയിരുന്നു കാരണം… ഞാൻ പല്ലൊക്കെ തേച്ചു ചായ കുടിക്കാനായി താഴേക്കു ചെന്നു… വാപ്പി പത്രം വായിക്കുകയാണ്.. അഫിയെ റൂമിൽ ആണെന്ന് തോന്നുന്നു… ഞാൻ കിച്ചനിലേക്ക് പോയി ഉമ്മി അവിടെ ഫുഡ്‌ ഉണ്ടാക്കുന്ന തിരക്കിൽ ആണ്… അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടി നടക്കുന്നതിനിടയിൽ ഉമ്മി എനിക്ക് ചായയും തന്നു… ഞാൻ ആ ചായയും വാങ്ങി ഹാളിലേക്ക് പോയി…

“കാര്യങ്ങൾ എല്ലാം നിന്റെ ഉമ്മി പറഞ്ഞു… നിന്റെ സ്വഭാവം ഒന്ന് ശെരിയാക്കാൻ ആണ് ഞാൻ ബസ്സിനസ്സിലേക്ക് നിന്നെ പറഞ്ഞു വിട്ടത്.. പക്ഷെ അവിടെ എല്ലാം നീ നിന്റെ കഴിവ് തെളിയിച്ചു ” വാപ്പി പറഞ്ഞു…

“വാപ്പി എന്താണ് പറയുന്നത് ” ഞാൻ മനസിലാവാതെ ചോദിച്ചു…

“ഈ കാണുമ്പോൾ തന്നെ ഇഷ്ടമാണെന്ന് തോന്നുന്നതിൽ തെറ്റ് ഒന്നും ഇല്ല… പക്ഷെ ആളെ മനസിലാക്കാൻ നീ പഠിക്കണം ” വാപ്പി പറഞ്ഞു…

“അതൊക്കെ ഞാൻ കളഞ്ഞു.. നിങ്ങൾ ഒരു കുട്ടിയെ കണ്ട് പിടിച്ചു തന്നാൽ മതി.. ഇഷ്ടപ്പെട്ടിട്ട് കഷ്ടപ്പെടുന്നതിലും നല്ലത് കഷ്ടപ്പെട്ട് ഇഷ്ടപെടുന്നതല്ലേ ” ഞാൻ ചോദിച്ചു…

“ഹ്മ്മ് ” വാപ്പി ഒന്ന് മൂളിയതേ ഉള്ളു…

ഞാൻ എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി.. ആഫി അവിടിരുന്നു ആരോടോ ഫോണിൽ സംസാരിക്കുകയാണ്… ഫൈസൽ ആണെന്ന് എനിക്ക് മനസിലായി… ഞാൻ അവളുടെ അടുത്ത് ഇരുന്നു… അപ്പോൾ പുറത്ത് നിന്ന് ഒരു ബൈക്ക് അകത്തേക്ക് വന്നു… നബീൽ ആയിരുന്നു… അവൻ വന്നു ബൈക്ക് ഒതുക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു… അപ്പോൾ ആഫി ഫോൺ off ആക്കി…

“വാടാ കഴിച്ചിട്ട് പോകാം ” ഞാൻ അവനെ കഴിക്കാൻ ആയി വിളിച്ചു…

“എങ്ങോട്ടാ രണ്ടാളും കൂടെ പോകുന്നെ ”ആഫി ചോദിച്ചു…

“എങ്ങോട്ട് ആണേലും നിനക്കെന്താ ഫോണിൽ കളിച്ചോണ്ട് ഇരുന്നാൽ പോരെ ” ഞാൻ അവളോട് ചോദിച്ചു…

“എന്ത് ജാടയാ… പറയാൻ പറ്റാത്ത ഇടത്തേക്ക് എങ്ങാനം ആണേൽ പറയണ്ട ” അവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി… നബീൽ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് നിന്നു…ഞാൻ അവനേം വിളിച്ചുകൊണ്ടു കഴിക്കാൻ ആയി ഇരുന്നു… വാപ്പിയും വന്നു…

“എങ്ങോട്ടാണ് പോകുന്നത് ” വാപ്പി ചോദിച്ചു…

“വാപ്പി നാദിയെ ഒന്ന് കാണണം… കല്യാണത്തിന് കണ്ടതല്ലേ… പിന്നെ കണ്ടിട്ടില്ലല്ലോ…”ഞാൻ പറഞ്ഞു…

അങ്ങനെ ഞങ്ങൾ കഴിച്ചു കഴിഞ്ഞു… ഞാൻ ഡ്രസ്സ്‌ മാറാൻ ആയി റൂമിലേക്ക്

പോയി… കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറി താഴേക്ക് വന്നപ്പോൾ… ഒരുങ്ങി ഇരിക്കുന്ന അഫിയെ കണ്ടു…

“നീ ഇത് എങ്ങോട്ട് ആണ് ” ഞാൻ ആഫിയോട് ചോദിച്ചു…

“ഞാനും വരുന്നു നാദി ഇത്തിയെ കാണാൻ ” അവൾ പറഞ്ഞു…

“നീ വരണ്ട… ഞങ്ങൾ ബൈക്കിൽ ആണ് പോകുന്നെ ” ഞാൻ പറഞ്ഞു…

“പ്ലീസ് ഞാനും വരുന്നു എന്നെ കൂടെ കൊണ്ട് പോ ” ആഫി നിന്ന് ചിണുങ്ങി… അപ്പൊ ഉമ്മി ഞങ്ങളുടെ അടുത്തേക്ക് വന്നു…

“അവളും കൂടി വരട്ടെ ” ഉമ്മി പറഞ്ഞു.. പിന്നെ എനിക്ക് എതിര് പറയാൻ പറ്റില്ല… കൊണ്ട് പോകണ്ട എന്ന് ഒന്നും ഇല്ല.. പക്ഷെ അവളെ ഒന്ന് വട്ടാക്കുന്നത് നല്ല രസം ആണ്…

ഞാനും നബീലും ആഫിയും കൂടെ കാറിൽ കയറി ഞാൻ വണ്ടി ഓടിച്ചു നബീൽ ഫ്രണ്ടിലും ആഫി ബാക്കിലും ആയി ആണ് ഇരിപ്പ്…

“ടാ ബസ്സ് അറേഞ്ച് ചെയ്യണം നിനക്ക് ഏതേലും അറിയാമോ ” വണ്ടി ഓടിക്കുന്നതിനടിയിൽ ഞാൻ നബീലിനോട് ചോദിച്ചു…

“ബസ്സ് ഒക്കെ അറിയാം… എത്ര എണ്ണം വേണ്ടി വരും?” അവൻ ചോദിച്ചു

“7,8 എണ്ണം വേണ്ടി വരും… കുറെ പേരെ ക്ഷെണിച്ചിട്ടുണ്ട് ”ഞാൻ പറഞ്ഞു…

“അപ്പൊ 8 എണ്ണം അല്ലെ… ഞാൻ ഇന്ന് വിളിചിട്ട് പറയാം ” അവൻ പറഞ്ഞു…

“ഒരു കാര്യം നിന്നോട് പറയണമായിരുന്നു ” ഞാൻ പറഞ്ഞു…

“എന്താടാ ” അവൻ ചോദിച്ചു…

“എടാ നീ കല്യാണം കഴിക്കാൻ പോകുന്ന ജെന്ന ഇല്ലേ… അവളെ ഇവൾ എനിക്ക് കല്യാണം ആലോചിച്ചു ” ഞാൻ ആഫിയെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…

“അതൊക്കെ ഞാൻ അറിഞ്ഞു ഇന്നലെ ഇവൾ എല്ലാം എന്നോട് പറഞ്ഞു… ജെന്ന സമ്മതിച്ചെന്നും.. അവൾ സമ്മതിച്ചതല്ല അവൾ ഒന്നും പറയാതെ ഇരുന്നതാ.. ഇവൾ അങ്ങോട്ട് കയറി ചെല്ലണ്ടതല്ലേ.. അപ്പൊ ഒരു പ്രശ്നം ആക്കേണ്ട എന്ന് കരുതിയിട്ട് ആണ് ” അവൻ പറഞ്ഞു…

“അതൊക്കെ പോട്ടെ നിന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു…”ഞാൻ ചോദിച്ചു…

“ജോലി ഒക്കെ നന്നായി പോകുന്നു…ഞാൻ സ്വന്തമായി ഒരു കമ്പനി തുടങ്ങിയാലോ എന്ന് ആലോചിക്കുവാ” അവൻ പറഞ്ഞു…

“അതിനെന്താ നല്ല കാര്യം അല്ലെ.. തുടങ്ങ് ” ഞാൻ പറഞ്ഞു…

“ക്യാഷ് പ്രോബ്ലം ആണ്… കുറെ ഒക്കെ ഞാൻ set ആക്കി വെച്ചിട്ടുണ്ട് ഒരു 10 ലക്ഷം കൂടെ വേണം ” അവൻ പറഞ്ഞു…

“അത് ഞാൻ തരാം… നീ അതിന്റെ കാര്യങ്ങൾ നോക്ക്… ഒന്നുമില്ലേലും നമ്മൾ ഒരുമിച്ച് വളർന്നതല്ലേ ” ഞാൻ പറഞ്ഞു…

അവൻ ഒന്നും പറഞ്ഞില്ല വണ്ടിയിൽ മുഴുവൻ നിഷ്ബദ്ധതയായിരുന്നു…

“ഇവിടെ വരെ ഓർമ ഉണ്ട് വാക്കി വഴി അറിയില്ല ” ഞാൻ അവനോട് പറഞ്ഞു.

“നീ വണ്ടി സൈഡിലേക്ക് നിർത്ത്.. വണ്ടി ഞാൻ എടുക്കാം ” എന്ന് പറഞ്ഞു

ഞാൻ വണ്ടി നിർത്തി ഇറങ്ങി.. അവൻ വണ്ടി എടുത്തു… വണ്ടിയിൽ പാട്ടുകൾ മാറി മാറി വന്നുകൊണ്ടേ ഇരുന്നു… ആരും സംസാരമില്ലാതെ ആ പാട്ടുകൾ കേട്ടുകൊണ്ട് ഇരുന്നു.. അവൻ വണ്ടി ഒരു വീടിന് മുന്നിൽ കൊണ്ട് ഒതുക്കി നിർത്തി…എന്നിട്ടവൻ ഇറങ്ങി ഞങ്ങളും ഇറങ്ങി… അവൻ അകത്തേക്ക് കയറി പോയി കൂടെ ഞങ്ങളും ആഫി ഇവിടെ വന്നിട്ടുണ്ടെങ്കിലും വന്നിട്ടില്ല എന്ന് രീതിയിൽ ആയിരുന്നു നടത്തം… അവൻ കാളിങ്ബെൽ അടിച്ചു… ആദ്യം അടിച്ചപ്പോൾ തുറന്നില്ല… രണ്ടാമത് അടിച്ചപ്പോൾ തുറന്നു.. പുറത്ത് നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ ആദ്യം അവളുടെ മുഖത്ത് സന്ദോഷം മിന്നി മറഞ്ഞു…

“ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ” നാദി എന്നെ ചൂണ്ടിക്കൊണ്ട് ഓർത്തു…

“ആരാ ഇക്ക ഇവൻ ” നാദി എന്നെ നോക്കി നബീലിനോട് ചോദിച്ചു…

“വഴിയിൽ നിന്ന് കിട്ടിയതാ.. ഇങ്ങോട്ട് വരണം എന്ന് പറഞ്ഞു ” നബീൽ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഇപ്പോഴെങ്കിലും തോന്നിയല്ലോടാ നാറി എന്നെ കാണാൻ തോന്നാൻ ”നാദി എന്നോട് പറഞ്ഞു… ഞാൻ ഒന്ന് ചിരിച്ചു…

“ആഹ്, കല്യാണം ആയോണ്ട് വന്നതാണോടി നീ… വാ കേറി ഇരിക്ക്” നാദി ആഫിയെ നോക്കി പറഞ്ഞിട്ട് അകത്തേക്ക് കയറി…

“അളിയൻ എന്തിയെ ” അകത്തേക്ക് കയറുമ്പോൾ ഞാൻ ചോദിച്ചു..നാദി എന്നെ ഒന്ന് നോക്കി…

“ഓ ഞങ്ങൾക്ക് നിങ്ങളെ പോലെ ബിസ്സിനെസ്സ് ഒന്നും ഇല്ല.. ജോലിക്ക് പോയേക്കുവാ ” നാദി പറഞ്ഞു…

“ഓ ശെരി… മോൻ എന്തിയെ ” ഞാൻ ചോദിച്ചു…

“അവിടെ ഉണ്ട് അങ്ങോട്ട് പോകല്ലേ… ആദ്യമായിട്ടാ കാണുന്നതല്ലേ ചിലപ്പോ നിന്നെ കണ്ട് പേടിക്കും ” അവൾ റൂം കാണിച്ച തന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു…

“നിന്നെ ഇന്ന് ഞാൻ ” എന്ന് പറഞ്ഞു അടിക്കാൻ ആയി കൈ ഓങ്ങിയതും അവൾ കിച്ചനിലേക്ക് ഓടി..ഞാൻ പോയി മോനെയും എടുത്തുകൊണ്ടു കിച്ചനിലേക്ക് പോയി…

“എന്നാലും നീ എന്നെ വന്ന് ഒന്ന് കണ്ടത് പോലും ഇല്ലല്ലോ ” അവൾ പരിഭവം കാണിച്ചു…

“നീ എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ… അന്ന് എന്നെ വണ്ടി ഇടിച്ചതു ഞാൻ ആത്മഹത്യാ ചെയ്യാൻ നോക്കിയതാണെന്ന് പറഞ്ഞവർ ആണ്… അന്ന് കല്യാണത്തിന് വന്നതേ നീ അടി ഉണ്ടാക്കാതിരിക്കാൻ ആയിരുന്നു ” ഞാൻ പറഞ്ഞിട്ട് മോനെ കളിപ്പിച്ചോണ്ട് ഇരുന്നു…

“ഇത്പോലെ ഒരണ്ണം നിനക്കും വേണ്ടേ ”വെള്ളം കലക്കികൊണ്ട് നാദി ചോദിച്ചു…

“അതിനെ കുറിച്ച് ഒന്നും പറയണ്ട.. മിനഞ്ഞാന്ന് ആഫി ഒരാളെ നോക്കി… ആരെയാണെന്ന് അറിയാമോ ” ഞാൻ ചോദിച്ചു…

“ആരെയാ ” നാദി ചോദിച്ചു…

“അവളുടെ നാത്തൂൻ ആകാൻ പോകുന്ന ജെന്ന ആണ് ” ഞാൻ പറഞ്ഞു

“അള്ളാ നബീലിക്കക്ക് ആലോചിച്ചിരിക്കുന്ന കൊച്ചിനെയോ? ” നാദി ചോദിച്ചു…

“അതിനെ തന്നെ ” ഞാൻ പറഞ്ഞു..

“എന്നിട്ട് എന്തായി ” നാദി ചോദിച്ചു…

“എന്താവാൻ ആഫി അത് ഫൈസലിനെ വിളിച്ചു ചോദിച്ചു… അവൻ കാര്യം പറഞ്ഞു ഞാൻ അത് അവിടെ കളഞ്ഞു ” ഞാൻ പറഞ്ഞു…

“ഇവിടെ നല്ല പിള്ളേർ ഉണ്ട് നോക്കട്ടെ ” നാദി ചോദിച്ചു…

“വേണ്ട…ഇപ്പൊ എന്റെ കല്യാണ കാര്യം നോക്കുന്നത് ഉമ്മിയും വാപ്പിയും ആണ്..” ഞാൻ പറഞ്ഞു… എന്നിട്ട് ഞാൻ കുഞ്ഞിനെ കളിപ്പിച്ചോണ്ട് ഇരുന്നു… എന്നിട്ട് നാദി വെള്ളവുമായി ഹാളിലേക്ക് പോയി ഞാനും പുറകെ പോയി… നബീൽ tv കാണുന്നു… ആഫി ഫോണിൽ തന്നെ…

“ആരോടാടി ഫോണിൽ ചാറ്റുന്നെ ” നാദി ആഫിയോട് ചോദിച്ചു….

“അത് ആരുമില്ല.. വെറുതെ ഇൻസ്റ്റാഗ്രാം നോക്കി ഇരുന്നെയാ ” ആഫി അപ്പോഴേക്കും ഫോൺ മാറ്റി വെച്ചു… എന്നിട്ട് എന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങി അതിനെ കളിപ്പിച്ചോണ്ട് ഇരുന്നു…

ഞാൻ നാദിയോട് ഓരോരോ കാര്യങ്ങൾ സംസാരിച്ചോണ്ട് ഇരുന്നു.. എന്നിട്ട് ഞങ്ങളെ ഫുഡ്‌ ഒക്കെ കഴിച്ചു…

“ഞങ്ങളെ നാളെ ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോകുന്നുണ്ട് നീ വരണം ” വീട്ടിലേക്ക് പോകാൻ ഇറങ്ങാൻ നേരം ഞാൻ പറഞ്ഞു…

“ഞാൻ ഇക്കയോട് ചോദിക്കട്ടെ ” അവൾ പറഞ്ഞു…

“നീ എന്തായാലും നാളെ ഒരുങ്ങി നിക്ക് ഞാൻ വന്ന് വിളിക്കാം” ഞാൻ പറഞ്ഞിട്ട് ഞങ്ങൾ മൂന് പേരും കാറിൽ കയറി തിരിച്ചു വീട്ടിലേക്ക് പോയി… നബീലിന് എങ്ങോട്ടോ അത്യാവശ്യമായി പോകണ്ടത് കൊണ്ട് അവൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി…

“മോനെ നാളെ ഉമ്മയോടും വാപ്പയോടും വരാൻ പറയണം.. നീയും വരണം ” അവൻ ബൈക്കിലേക്ക് കയറിയപ്പോൾ ഉമ്മി പറഞ്ഞു….

“ആഹ് ശെരി മാമി…”

“ടാ.ബസ്സിന്റെ കാര്യം ഇന്ന് തന്നെ റെഡി ആക്കണേ ” ഞാൻ അവനെ ഒന്നകൂടെ ഓർമിപ്പിച്ചു…

“അത് ഞാൻ നോക്കിക്കോളാം.. അതിനെ കുറിച്ച് നീ ടെൻഷൻ അടിക്കേണ്ട ”എന്ന് പറഞ്ഞു അവൻ പോയി.. ഉച്ചക്ക് ഒന്ന് കിടന്ന് ഉറങ്ങാം എന്ന് കരുതി റൂമിലേക്ക് കയറി നോക്കിയപ്പോൾ ഫോൺ റിങ് ചെയ്യുന്നു.. സൈലന്റ് ആയിരുന്നു… ഞാൻ ഫോൺ എടുത്ത് നോക്കി പരിചയം ഇല്ലാത്ത ഒരു number ആണ്…

“ഹലോ ” ഞാൻ കാൾ എടുത്തു…

“ഹലോ ” അവിടുന്ന് ഒരു സ്ത്രി ശബ്ദം…

“ആരാണ് ” ഞാൻ ചോദിച്ചു…

“ഇക്ക ഞാൻ ജാസ്മിൻ ആണ് ” അവൾ പറഞ്ഞു..

“ഏത് ജാസ്മിൻ ”ഞാൻ ഓർത്തു നോക്കിയിട്ട് മനസിലാകാത്തപ്പോൾ പറഞ്ഞു…

“കോളേജിൽ… ഐഷയുടെ കൂടെ… പഠിച്ച ആൾ ആണ് ” അവൾ നിർത്തി നിർത്തി പറഞ്ഞു…

“എന്തേലും പറയാനുണ്ടോ ” ഞാൻ ദേഷ്യത്തിൽ ചോദിച്ചു..

“എനിക്ക് അറിയാം.. ഇക്കാക്ക് അവളോട് ഉള്ള ദേഷ്യം സ്വഭാവികമായും ഞങ്ങളോടും കാണും… പക്ഷെ എന്നെ ” അവൾ പറഞ്ഞു തീരുന്നതിനു മുൻപ് ഞാൻ കാൾ കട്ട്‌ ചെയ്തു…..ഇവളും അവളെ പോലെ ആകും എന്ന് njan കരുതി…ദേഷ്യം കൊണ്ട് ആയിരുന്നു.ഞാൻ കാൾ കട്ട്‌ ചെയ്തത്….. ഞാൻ കണ്ണടച്ചു ബെഡിലേക്ക് കിടന്നു… ഫോൺ പിന്നെയും റിങ് ചെയ്യുന്നുണ്ട്… ഞാൻ എടുത്തില്ല… കണ്ണ് അടച്ചു ഒന്ന് ഉറക്കം വന്ന് തുടങ്ങിയപ്പോൾ പഴയ കാര്യങ്ങൾ ഓർമയിലേക്ക് വന്നു….ഞാൻ ഉറക്കം കളഞ്ഞു എഴുനേറ്റ്.. ടീവിക്ക് മുന്നിൽ ചെന്നിരുന്നു…അപ്പോഴും പഴയ കാര്യങ്ങൾ എന്നെ അലട്ടിക്കൊണ്ട് ഇരുന്നു.. അത് ആലോചിച്ചപ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ വന്നു… ആഫി പെട്ടന്നാണ് അങ്ങോട്ട് കയറി വന്നത് സന്ദോഷത്തിൽ ആയിരുന്നു അവളുടെ വരവ് എന്റെ കണ്ണുനീർ കണ്ടതും അവളുടെ മുഖം മാറി…അവൾ എന്റെ അടുത്ത് വന്ന് ഇരുന്നു.. അവൾ വന്നത് അപ്പോഴാണ് ഞാൻ അറിഞ്ഞത്… ഞാൻ വേഗം കണ്ണുനീർ തുടച്ചു… അവൾ എന്നെ നോക്കുന്നുണ്ടോ എന്ന് അറിയാൻ ഞാൻ കണ്ണ് സൈഡിലേക്ക് ആക്കി നോക്കി… പണി ആയി… അവൾ എന്നെ തന്നെ നോക്കി ഇരിക്കുവാ… നല്ല ദേഷ്യവും ഉണ്ട് മുഖത്ത്… ഞാൻ മുഖം പതിയെ ഒന്ന് ചരിച്ചു അവളെ നോക്കിയിട്ട് ടീവിയിൽ നോക്കി…

“എന്താ കാര്യം ” അവൾ ചോദിച്ചു…

“എന്ത് കാര്യം ” ഞാൻ അവളോട് ചോദിച്ചു…

“എന്തിനാണ് ഇപ്പൊ കണ്ണ് നിറഞ്ഞത്… കാര്യം പറയുന്നുണ്ടോ ” അവളുടെ ശബ്ദം ഉറച്ചു…

“അതോ കണ്ണിൽ ഒരു കരട് പോയത് അങ്ങനെ കണ്ണ് നിറഞ്ഞതാണ് ” ഞാൻ നിന്ന് പരുങ്ങി…

“ആണോ.. ഇത് വിശ്വസിക്കാൻ മാത്രം പൊട്ടി ഒന്നും അല്ല ഞാൻ… കാര്യം പറയുന്നുണ്ടോ ” അവൾ പറഞ്ഞു…

“അത് ഒന്നുമില്ലടി… ഞാൻ വെറുതെ ഇരുന്നപ്പോൾ ഓരോന്ന് ആലോചിച്ച്… ആ അത് വിട് നമുക്ക് വേറെ എന്തേലും സംസാരിക്കാം ”ഞാൻ വിഷയം മാറ്റാൻ ആയി പറഞ്ഞു…

“ഇതിപ്പോൾ കുറെ ആയല്ലോ… ഇത് അങ്ങനെ വിടാൻ പറ്റില്ല… അത് മാത്രവും അല്ല… ഇപ്പൊ അത് ഓർക്കാൻ ഉള്ള കാരണം എന്താണ്?” അവൾ ചോദിച്ചു…

“അത് ഒരു ജാസ്മിൻ വിളിച്ചിരുന്നു എന്റെ ജൂനിയർ ആയിരുന്നു ഐഷയുടെ ക്ലാസിൽ പഠിച്ചതാണ്.. അപ്പോൾ തുടങ്ങിയതാണ്… ഉറങ്ങാൻ കിടന്നപ്പോൾ അത് മനസ്സിൽ വന്നു… ഇവിടെ വന്ന് ഇരുന്നപ്പോൾ അപ്പോഴും വന്നു… ഞാൻ എന്ത് ചെയ്യണം ”ഇനിയും പിടിച്ചു നിക്കാൻ പറ്റില്ല എന്ന് മനസിലായപ്പോൾ ഞാൻ പറഞ്ഞു…

“അവൾ എന്താണ് പറഞ്ഞത്?” ആഫി നല്ല ദേഷ്യത്തിൽ ആണെന്ന് ആ ചോദ്യത്തോടെ എനിക്ക് മനസിലായി..

“ഒന്നും പറഞ്ഞില്ല… എന്തോ പറഞ്ഞപ്പോൾ ഞാൻ കട്ട്‌ ആക്കി… പിന്നെയും ഒരുപാട് പ്രാവശ്യം വിളിച്ചു ഞാൻ എടുക്കാൻ നിന്നല്ല ” ഞാൻ പറഞ്ഞു…

“ഒരുപാട് പ്രാവശ്യം വിളിച്ചിട്ടുണ്ടെൽ.. എന്തോ കാരണം കാണും… വാ നമുക്ക് തിരിച്ചു വിളിച്ചു നോക്കാം ” ആഫി പറഞ്ഞു…

“അതൊന്നും വേണ്ട ആഫി… വിളിച്ചു മടുക്കുമ്പോൾ നിർത്തിക്കോളും..” ഞാൻ പറഞ്ഞു…

“അതൊന്നും പറഞ്ഞാൽ പറ്റില്ല… എന്തേലും സഹായം ചോദിച്ചു വിളിക്കുവാണേൽ നമുക്ക് പറ്റുമെങ്കിൽ സഹായിച്ചു കൊടുക്കണം ”അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് റൂമിലേക്ക് പോയി… എന്റെ ഫോൺ എടുത്ത് തിരിച്ചു വിളിച്ചു… അപ്പോൾ തന്നെ കാൾ എടുത്തു…ആഫി ലൗഡ് സ്പീക്കറിൽ ഇട്ടു സംസാരിച്ചു…

“ഹലോ ” ആഫി പറഞ്ഞു…

“ഹലോ ” അവിടെ നിന്ന്.ശബ്ദം ഇടറി കൊണ്ട് അവൾ പറഞ്ഞു….

“ഞാൻ ആഫിയ… അജാസ് ഇക്കയുടെ പെങ്ങൾ ആണ്.. നിങ്ങൾ എന്തിനാണ് എന്റെ ഇക്കയെ വിളിച്ചത് ” ആഫി ചോദിച്ചു…

“എന്നെ ഒന്ന് സഹായിക്കണം…” എന്ന് പറഞ്ഞു അവൾ എങ്ങൽ അടിച്ചു കരഞ്ഞു…

“അതെ നിങ്ങൾ കരയാതെ കാര്യം പറയു ” ആഫി വല്ലാണ്ട് ആയി…

“എന്റെ… എന്റെ അനിയൻ.. പോലീസ് സ്റ്റെ.. സ്റ്റേഷനിൽ ആണ് ” അവൾ എങ്ങി എങ്ങി പറഞ്ഞു…

“എന്ത് പറ്റി ” ആഫി ചോദിച്ചു…

“എന്റെ ഉമ്മയും വാപ്പയും ഒരു വർഷം മുന്നേ ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി.. (അതും പറഞ്ഞവൾ ഉറക്കി കരഞ്ഞു…)” ഇത് കേട്ട് എനിക്കും അഫിക്കും സങ്കടമായി…

“പിന്നെ ഞങ്ങളെ നോക്കിയത് ചെറിയുപ്പയും ആയിരുന്നു… ചെറിയുമ്മയെ ഗൾഫിൽ നിർത്തിയിട്ടാണ് ചെറിയുപ്പ ഞങ്ങളെ നോക്കാൻ വന്നത്….പക്ഷെ ചെറിയുമ്മക്ക് എന്തോ അസുഖമായി അപ്പോൾ ചെറിയുപ്പാക്ക് ഗൾഫിലേക്ക് പോകേണ്ടതായി വന്നു… ചെറിയുപ്പ പോയതിൽ പിന്നെ ഞാനും അനിയനും ഒറ്റക്കായി വീട്ടിൽ… അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫിസിൽ വെച്ച് ഒരു മെയിൽ സ്റ്റാഫ്‌ എന്നോട് അപ.. അപമരിയാതെയായി പെരുമാറി.ആരും ഇല്ലാത്ത ധൈര്യം ആയിരുന്നു .. അന്ന് ഞാൻ അയാളോട് ദേഷ്യപ്പെട്ടു അങ്ങനെ ആളുകൾ കൂടി അയാളെ തല്ലി… പിന്നീട് കുറച്ചു ദിവസത്തേക്ക് ശല്യം ഒന്നും ഇല്ലായിരുന്നു… പക്ഷെ ഇന്നലെ രാത്രി അയാൾ മദ്യപിച്ചു വീട്ടിലേക്ക് കയറി വന്നു ഞാൻ കിച്ചണിൽ പണിയിലായിരുന്നു… അനിയൻ tv കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു… ഇയാൾ അകത്തേക്ക് കയറി വരുന്നത് കണ്ട് അവൻ അയാളെ തടഞ്ഞു… പക്ഷെ അയാൾ അവനെ.. അവനെ തള്ളി താഴെ ഇട്ടു എന്നിട്ട് എന്റെ നേരെ വന്നു… എന്റെ.. എന്റെ ദേഹത്ത് കയറി പിടിച്ചു… ഞാൻ അലറി നാട്ടുകാരെ വിളിച്ചു.. ഇത് കണ്ട് അനിയൻ അവിടെ ഇരുന്ന കത്തി എടുത്ത് അയാളെ കുത്തി….അപ്പോഴേക്കും അടുത്തുള്ള വീടുകളിലെ ആളുകൾ വന്ന് അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി..അനിയൻ പേടിച്ചു വീട്ടിൽ നിന്ന് ഇറങ്ങി ഓടി…. ഞാൻ അവനെ തടയാൻ നോക്കിയെങ്കിലും സാധിച്ചില്ല…ഇന്നലെ അടുത്ത വീട്ടിലെ ചേച്ചി ആണ് എനിക്ക് കൂട്ട് നിന്നത്… രാത്രി 1 മണി ഒക്കെ

ആയപ്പോൾ ഫോണിൽ കാൾ വന്നു… പോലീസ് അവനെ പിടിച്ചു.. എന്ന് പറഞ്ഞു… അപ്പോൾ മുതൽ ഞാൻ ഒരുപാട് പേരെ വിളിച്ചു… ആരും സഹായിക്കുന്നില്ല.. അങ്ങനെ ഒരാളെ വിളിച്ചപ്പോൾ ആണ് ഇക്കാടെ കാര്യം പറഞ്ഞത്.. അത്കൊണ്ട് ആണ് വിളിച്ചത്… പ്ലീസ് ഒന്ന് സഹായിക്കണം… ഇനി സഹായം ചോദിക്കാൻ ആരും ഇല്ല..കൊച്ചാപ്പയെ വിളിച്ചപ്പോൾ കിട്ടുന്നില്ല…പ്ലീസ് അവളോട് ഉള്ള ദേഷ്യം എന്നോട് തീർക്കരുത്.. ഞങ്ങളെ സഹായിക്കാൻ പറയാമോ പ്ലീസ്‌ ” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു… ആഫി ഇതെല്ലാം കേട്ട് കരയുവാണ്…

“പേടിക്കണ്ട… ഇനി എല്ലാ സഹായത്തിനും ഇക്ക ഉണ്ടാകും..” ആഫി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…

“ഒരുപാട് നന്ദി ഉണ്ട് ” അവൾ പറഞ്ഞു…

“നിങ്ങൾ എവിടെ ആണ് താമസം ” ആഫി ചോദിച്ചു…

“ആലുവ ആണ് ” അവൾ പറഞ്ഞു…

“ആ ലൊക്കേഷൻ ഒന്ന് ഈ നമ്പറിൽ വാട്സ്ആപ്പ് അയച്ചരെ… ഞാൻ ഇപ്പൊ വരാം ” ആഫി പറഞ്ഞു എന്നിട്ട് കാൾ കട്ട്‌ ചെയ്തു…

“നീ എന്താണ് ചെയ്യാൻ പോകുന്നത്..”ഞാൻ ആഫിയോട് ചോദിച്ചു…

“അറിയില്ല…” ആഫി പറഞ്ഞു… അപ്പോൾ വാട്സാപ്പിൽ നോട്ടിഫിക്കേഷൻ വന്നു… ലൊക്കേഷൻ അയച്ചിട്ടുണ്ട്..

“ഇക്ക വേഗം റെഡി ആകു.. ഞാൻ ഉമ്മിയോടും വാപ്പിയോടും പറയട്ടെ അവർ എന്താ പറയുന്നതെന്ന് നോക്കാം ” ആഫി പറഞ്ഞിട്ട് ഇറങ്ങി പോയി… അവൾ എന്താണ് തീരുമാനിച്ചിരിക്കുന്നത് എന്ന് എനിക്ക് അറിയില്ല… ഞാൻ ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു…

“മോനെ നീ ആ കൊച്ചിനെ ഇങ്ങ് കൂട്ടികൊണ്ട് വാ… ഇന്ന് ശനി നാളെ ഞായർ.. കോടതി കാണില്ല.. ആ കൊച്ച് അവിടെ തനിച്ചു നിക്കുന്നത് സേഫ് അല്ല ” വാപ്പി പറഞ്ഞു…

“എന്തിനാ വാപ്പി വെറുതെ നാട്ടുകാരെകൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ… അവൾ അവിടെ നിക്കട്ടെ ” ഞാൻ പറഞ്ഞു…

“ഇത് നമ്മുടെ ആഫിക്ക് ആണ് വന്നതെങ്കിലോ.. നീ ഒന്ന് ആലോചിച്ച് നോക്ക് ” വാപ്പി അത് പറഞ്ഞപ്പോൾ ആണ് അതിന്റെ ശെരിക്കുള്ള അവസ്ഥാ എനിക്ക് മനസിലായത്… ആഫി അപ്പോൾ ഇറങ്ങി വന്നു…

“മോളെ ഇവൻ എന്ത് പറഞ്ഞാലും നോക്കണ്ടാ ആ മോളെ ഇങ്ങ് കൂട്ടികൊണ്ട് പോര് ” ഉമ്മി ആഫിയോട് പറഞ്ഞു… ആഫി തലയാട്ടി സമ്മതിച്ചിട്ട് എന്നെ നോക്കി… ഞാൻ കാറിന്റെ കിയും എടുത്ത് കാറിലേക്ക് കയറി… വണ്ടി നല്ല സ്പീഡിൽ അങ്ങോട്ടേക്ക് വണ്ടി വിട്ടു… വീട്ടിൽ എത്തുമ്പോൾ ആ വീടിന് ചുറ്റും ആളുകൾ കൂടി നിക്കുന്നുണ്ട്.. അത്യാവശ്യം നല്ല ഒരു വീട് ആണ്… സിറ്റ്ഔട്ടിൽ അവൾ ഇരിപ്പുണ്ട് കൂടെ കുറെ ചേച്ചിമാരും… ആദ്യമായിട്ടാണ് അവളെ കാണുന്നതെങ്കിലും ആൾ അവളെന്ന് എനിക്ക് മനസിലായി…അവൾ കരഞ്ഞ കരഞ്ഞു ഒരു പരുവം ആയി.. എന്ന് കണ്ടാൽ തന്നെ അറിയാം… അവൾ എന്നെ കണ്ടു ആഫി അവളുടെ അടുത്തേക്ക് പോയി എന്നിട്ട് എന്തോ പറഞ്ഞു… ഞാൻ പുറത്ത് തന്നെ നിന്നു… കുറച്ചു കഴിഞ്ഞു അവളും ആഫിയും കൂടെ വീടിനകത്തേക്ക് പോയി… കുറെ നേരം ആയിട്ടും പുറത്തേക്ക് വരാതെ ആയപ്പോൾ ഞാനും അകത്തേക്ക് കയറി… അവർ ഹാളിൽ തന്നെ ഇരിപ്പുണ്ട്…

“എന്താ.. പെട്ടന്ന് വാ പോകാം ” ഞാൻ ആഫിയെ നോക്കി പറഞ്ഞു…

“ഇവൾ വരുന്നില്ലെന്ന് ” ആഫി അവളെ ചൂണ്ടിക്കൊണ്ട് പറഞ്ഞു…

“അതെന്താ.. ” ഞാൻ അവളോട് ചോദിച്ചു…

“നിങ്ങൾ അനിയനെ ഇറക്കി തരാം എന്ന് സമ്മതിച്ചത് തന്നെ വലിയ ഉപകാരം ആണ്… ഞാൻ ഇവിടെ തന്നെ നിന്നോളം ” അവൾ എന്റെ മുഖത്തേക്ക്

നോക്കാതെ പറഞ്ഞു…

“ആഫി നീ പോയി ഇവളുടെ ഡ്രസ്സ്‌ ഒക്കെ എടുത്ത് ഒരു ബാഗിൽ ആക്കി കൊണ്ട് വാ ” ഞാൻ ആഫിയോട് പറഞ്ഞു… ആഫി നടക്കാൻ തുടങ്ങിയപ്പോൾ ജാസ്മിൻ ആഫിടെ കയ്യിൽ കയറി പിടിച്ചു…

“അതെ ഞങ്ങളോട് ഒരു സഹായം ചോദിച്ചാൽ ആരെയും ഞങ്ങൾ ഒഴിവാക്കാറില്ല… ഞങ്ങളെ കൊണ്ട് പറ്റുന്നതൊക്കെ ഞങ്ങൾ സാഹയിക്കും… ഇപ്പൊ തന്റെ ഉത്തരവാദിത്വവും ഞങ്ങൾക്ക് ഉള്ളതാ.. അത്കൊണ്ട് ഒന്നും പറയാതെ വന്ന് ഡ്രസ്സ്‌ എടുത്ത് വെക്ക് ” ആഫി അവളുടെ പേടിയും വിഷമവും എല്ലാം കുറക്കാൻ ചിരിച്ചുകൊണ്ട് പറഞ്ഞു… ജാസ്മി എഴുനേറ്റ് റൂമിൽ കയറി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത്… കൊണ്ട് പോകാൻ ഉള്ള ഡ്രസ്സ്‌ എല്ലാം എല്ലാം എടുത്ത് ബാഗിൽ വെച്ച് പുറത്തേക്ക് വന്നു… ഞാൻ വീട്ടിൽ നിന്നും ഇറങ്ങി ബാഗ് അവളുടെ കയ്യിൽ നിന്ന് പിടിച്ചുവാങ്ങി ആഫി നടന്നു… പുറത്തിറങ്ങി വീട് പുട്ടി അവിടുള്ള ചേച്ചിമാരോട് കാര്യം പറഞ്ഞു ഞങ്ങൾ കാറിലേക്ക് കയറി… ആഫി അവളുടെ വിഷമം മാറ്റാൻ ആയി എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറയുന്നുണ്ടെങ്കിലും ഒരു ചെറിയ ചിരി മാത്രമാണ് അവളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു ഇരുന്നത്…വീട്ടിൽ എത്തുന്നതുവരെ ആഫി അങ്ങനെ സംസാരിച്ചുകൊണ്ട് ഇരുന്നു… കാറിന്റെ ശബ്ദം കേട്ട് ഉമ്മിയും വാപ്പിയും പുറത്തേക്ക് വന്നു… ഉമ്മി വന്ന് ജാസ്മിനെ അകത്തേക്ക് കൊണ്ട് പോയി… ഞങ്ങളുടെ റൂമിന്റെ അടുത്ത റൂം ശെരിയാക്കി കൊടുത്തു… ബാഗ് എടുത്ത് ആഫി അവളുടെ പുറകെ പോയി… കുറച്ചു നേരം ഇരുന്നിട്ടാണ് ഉമ്മി ഇറങ്ങി വന്നത്…

“നല്ല വിഷമം ഉണ്ട് ആ കൊച്ചിന്..” ഉമ്മി പറഞ്ഞു…

“ഈ വീട്ടിൽ അവൾ ഒറ്റക്കക്കുന്ന പോലെ അവൾക്ക് തോന്നും അത്കൊണ്ട് ആഫി എന്തേലും പറഞ്ഞു അവളെ കുറച്ചു ഫ്രണ്ട്‌ലി ആക്കി എടുക്ക് ” ഞാൻ ആഫിയോട് പറഞ്ഞു… രാത്രിയായി… ഫുഡ്‌ കഴിക്കാൻ ആഫി അവളെ വിളിച്ചുകൊണ്ടു വന്നു… കുളിച്ച് ഡ്രസ്സ്‌ ഒക്കെ മാറ്റിയിട്ടുണ്ട് പക്ഷെ കരയുവായിരുന്നു… ആഫി അവളെ ഇരുത്തി… ഫുഡ്‌ വിളമ്പി… അവൾ കുറച്ചേ കഴിച്ചുള്ളൂ… എല്ലാരും കഴിച്ചു കഴിഞ്ഞു… ആഫി ജാസ്മിന്റെ കൂടെ ജാസ്മിന്റെ റൂമിലേക്ക് പോയി… ഞാൻ എന്റെ റൂമിൽ കിടന്നു അന്ന് എന്റെ മനസിന് ഒരു സന്ദോശം ആയിരുന്നു… അന്ന് ഞാൻ നല്ലത് പോലെ ഉറങ്ങി… രാവിലെ എഴുനേറ്റ് ഞാൻ പല്ലൊക്കെ തേച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ആഫി ജാസ്മിന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്നു…

“നീ ഇന്നലെ അതിനെ ഉറക്കിയില്ലേ ” ഞാൻ അവളോട് ചോദിച്ചു…

“അതിനു ഒരുപാട് വിഷമങ്ങൾ ഉണ്ട്… ഇന്നലെ എല്ലാം എന്നോട് പറഞ്ഞു..കുറെ സമയം എടുത്തു ഒന്ന് പറയിപ്പിക്കാൻ.. എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരുപാടായി..” അവൾ പറഞ്ഞു,എന്നിട്ട് അവളുടെ റൂമിലേക്ക് പോയി….

ഞാൻ താഴെ പോയി ചായ കുടിച്ചു അവിടെ ഇരുന്നു tv കണ്ടു.. . . 1 മണിക്കൂറോളം കഴിഞ്ഞു പോയി… അപ്പോൾ ജാസ്മിനുമായി ആഫി താഴേക്കു വന്നു… അവൾക്ക് ചായയും കൊടുത്ത് ആഫിയും ചായ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു…

“അജാസ് ഇക്കാക്ക് എന്നോട് ദേഷ്യം ഉണ്ടോ ”ജാസ്മിൻ എന്നോട് ചോദിച്ചു…

“ദേഷ്യമോ എന്തിന് ” ഞാൻ ചോദിച്ചു….

“അല്ല..ഞാൻ ആദ്യം വിളിച്ചപ്പോൾ കട്ട്‌ ചെയ്തില്ലേ അത്കൊണ്ട് ചോദിച്ചതാ ” അവൾ പറഞ്ഞു…

“എനിക്ക് ഈ പഴയ കാര്യങ്ങൾ ഓർക്കുന്നത് ഇഷ്ടമല്ല… നീ പെട്ടന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ പെട്ടന്ന്… അതാണ് ” ഞാൻ പറഞ്ഞു…

“അല്ല ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ… എന്റെ number എവിടുന്ന് കിട്ടി ”ഞാൻ ചോദിച്ചു… അപ്പോൾ അവൾ കുടിച്ചുകൊണ്ട് ഇരുന്ന ചായ നെറുകിൽ കയറി… അവൾ ഒന്ന് ചുമച്ചു…

“അത്.., ആ ” അവൾ പറയാൻ വയ്യാതെ വിക്കി…

“നീ എന്തിനാ ഇങ്ങനെ ഒക്കെ ആകുന്നെ.. കാര്യം പറ ” ഞാൻ പറഞ്ഞു…

“ ദേഷ്യപ്പെടരുത്… ഞാൻ എല്ലാരേയും വിളിക്കുന്നതിനിടയിൽ ഐഷയെയും വിളിച്ചായിരുന്നു… അവൾ ആണ് ഇക്കാടെ number തന്നിട്ട് വിളിച്ചു നോക്കാൻ പറഞ്ഞത് ” അവൾ പേടിച്ചു പേടിച് ആണ് പറഞ്ഞത്.. ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല

അപ്പോൾ ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത് ഞാൻ പുറത്തേക്ക് നോക്കി.. നബീൽ ആണ് അവർ വന്നു അകത്തു കയറി മാമ ഇല്ല… മാമിയും അവനും മാത്രമേ ഉണ്ടായിരുന്നുള്ളു…

“നീ വന്നിട്ട് അങ്ങോട്ട് ഒന്ന് വന്നില്ലല്ലോടാ ” മാമി എന്നോട് ചോദിച്ചു…

“വന്നിട്ട് നിന്ന് തിരിയാൻ സമയം ഇല്ലായിരുന്നു മാമി. അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു… അത് കേട്ട് മാമി അകത്തേക്ക് കയറി.. ഉമ്മി അപ്പൊ ഹാള്ളിലേക്ക് വന്നു… അപ്പോൾ ആണ് അവിടിരിക്കുന്ന ജാസ്മിനെ മാമി കണ്ടത്…

“ഇത് ആരാണ് ” മാമി ഉമ്മിയോട്‌ ചോദിച്ചു..

“അതൊക്കെ പറയാം നീ വാ ” എന്ന് പറഞ്ഞു ഉമ്മി മാമിയെയും വിളിച്ചു അകത്തു കൊണ്ട് പോയി…

“ആരാടാ അത് ” നബീൽ എന്നോട് ചോദിച്ചു… ഞാൻ അവനോട് കാര്യം പറഞ്ഞു…

എന്നിട്ട് ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു… എന്നിട്ട് ഉമ്മിയും വാപ്പിയും ഒരുങ്ങാൻ ആയി റൂമിലേക്ക് പോയപ്പോൾ ഞാനും അവരുടെ കൂടെ പോയി…

“ഉമ്മി വാപ്പി..” അവർ രണ്ട് പേരും എന്നെ നോക്കി

“നമ്മൾ എല്ലാവരും പോയാൽ പിന്നെ ജാസ്മി ഇവിടെ ഒറ്റക്ക് ആകില്ലേ ” ഞാൻ ചോദിച്ചു…

“അതിനു അവളെ നമ്മൾ കൂടെ കൊണ്ട് പോകുന്നുണ്ടല്ലോ ” ഉമ്മി ആണ് മറുപടി പറഞ്ഞത്..

“എന്താണ് ” ഞാൻ ചോദിച്ചു..

“അവരെ അങ്ങനെ പറഞ്ഞു വിടാൻ തോന്നുന്നില്ല… അത് മാത്രവുമല്ല ഞങ്ങളുടെ മനസ്സിൽ വേറെ ഒരു പ്ലാൻ ഉണ്ട് സമയം ആകുമ്പോൾ ഞങ്ങൾ പറയാം… കല്യാണത്തിന് അവൾക്കും അനിയനും ഉള്ളത് എടുക്കണം ” ഉമ്മി പറഞ്ഞു.. എന്തായിരിക്കും അവരുടെ പ്ലാൻ.. ഞാൻ അതൊന്നും അപ്പോചിക്കാതെ മുകളിലേക്ക് പോയി.. അവളുടെ റൂം കഴിഞ്ഞാണ് എന്റെ റൂം… ഞാൻ അത് വഴി പോയപ്പോൾ അവൾ ബെഡിൽ കണ്ണ് പൊത്തി ഇരിക്കുന്നത് ഞാൻ കണ്ടു….

“ഹലോ.. ഒരുങ്ങ് പോകണ്ടേ ” എന്റെ ശബ്ദം കേട്ട് അവൾ പെട്ടന്ന് തല പൊക്കി… എന്നിട്ട് തിരിഞ്ഞിരുന്ന കണ്ണുകൾ തുടച്ചു…

“എന്ത് പറ്റി..” ഞാൻ അവളോട് ചോദിച്ചു…

“എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിടുമോ ” അവൾ എന്നോട് ചോദിച്ചു…

ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി..

“അതെന്താ പെട്ടന്ന് അങ്ങനെ തോന്നാൻ ” ഞാൻ ചോദിച്ചു…

“പ്ലീസ് ഒന്ന് കൊണ്ട് വിടുമോ ” അവൾ ഒന്നും പറയാതെ അതിൽ തന്നെ ഉറച്ചു നിന്നു…

“ഇന്ന് ഞായറാഴ്ച അല്ലെ.. നാളെ അവന്റെ കാര്യം എന്താകും എന്ന് നോക്കിയിട്ട് നമുക്ക് നോക്കാം ” ഞാൻ പറഞ്ഞു.. അവടെ നിന്ന് മറുപടി ഒന്നും ഇല്ല

“എന്തായാലും ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ ഒന്ന് മാറ്.. കല്യാണത്തിന് എന്തായാലും വരണം അത്കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ പോകണം ” ഞാൻ പറഞ്ഞു… അപ്പോൾ ആഫി ആ റൂമിലേക്ക് കയറി വന്നു…

“എന്താ പ്രശ്നം ” ആഫി ജാസ്മിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് ചോദിച്ചു…

“എനിക്ക് അറിയില്ല.. ഡ്രസ്സ്‌ എടുക്കാൻ പോകാൻ വിളിച്ചിട്ട് വരുന്നില്ല.. നീ ഒന്ന് സംസാരിക്ക് ” ഞാൻ പറഞ്ഞിട്ട് റൂമിൽ നിന്ന് ഇറങ്ങി എന്റെ റൂമിൽ കയറി കുളിച്ച് ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് പുറത്തേക്കിറങ്ങി… ഞാൻ താഴേക്ക് ചെന്നു… ഉമ്മി, വാപ്പി ഞാനും റെഡി ആണ്… ഇനി അവർ രണ്ടും കൂടെ വന്നാൽ പോകാം… കുറച്ചു സമയം എടുത്തു അവർ ഇറങ്ങി വരാൻ… ആഫിക്ക് പുറകിലായി.. ഒരു പച്ച കളർ ചുരുദാർ ഒക്കെ ഇട്ട് കണ്ണൊക്കെ എഴുതി അവൾ താഴേക്ക് ഇറങ്ങി വന്നു…ആദ്യം എന്റെ മനസ്സിൽ ഒരു ആഗ്രഹം വന്നെങ്കിലും അത് ശെരിയായില്ലെങ്കിൽ ഉണ്ടാകുന്ന വിഷമത്തെ കുറിച്ച് ഓർത്തു അത് വേണ്ടന്ന് വെച്ചു…

“നിങ്ങൾ നാല് പേരും ആ വണ്ടിയിൽ വാ.. ഞങ്ങൾ മൂന് പേരും പോയി നദിയുമായി അങ്ങ് എത്താം ” എന്ന് പറഞ്ഞു ഞാൻ ആഫിയും ജാസ്മിനുമായി നാദിയുടെ അടുത്തേക്ക് പോയി… അവിടെ ചെല്ലുമ്പോൾ അവൾ ഒരുങ്ങി നിപ്പുണ്ട്… കൊച്ചിനെ ആഫിയുടെ കയ്യിൽ കൊടുത്തിട്ട് നാദി ഫ്രണ്ടിൽ കയറി…

“ഇത് ആരാ ” എന്ന് നാദി കൈക്കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു…

“പറയാം ” ഞാൻ പറഞ്ഞു…

അങ്ങനെ ഞങ്ങൾ നേരെ ഡ്രസ്സ്‌ എടുക്കാൻ ആയി PARTHAS ടെസ്റ്റൈൽസിലേക്ക് പോയി.. എറണാകുളത്തെ ഏറ്റവും നല്ല ഷോപ്പുകളിൽ ഒന്ന് ആയിരുന്നതുകൊണ്ടും കല്യാണ സീസൺ ആയത്കൊണ്ടും നല്ല തിരക്ക് ഉണ്ടായിരുന്നു… കല്യാണ സാരി ചെറുക്കൻ വീട്ടുകാരുടെ ആണ് അതുകൊണ്ട് രണ്ട് ജോഡി എടുത്താതെ ഉള്ളു… ഒരു വൈലറ്റ് വെഡിങ് ഗൗണും.. പിന്നെ ഒരു ലൈറ്റ് റെഡ് ഗൗണും ആയിരുന്നു അവൾക്ക് എടുത്തത്… നാദിക്കും ജാസ്മിനും ക്രീം കളർ സാരിയും എടുത്ത് അതിനു പറ്റിയ ബ്ലൗസ് അവിടെ തന്നെ തൈക്കുന്നത് കൊണ്ട് ഞാൻ അവരെയും കൊണ്ട് ബ്ലൗസ് തയ്യ്ക്കാൻ ആയി പോയി..

“ആരാണെടാ ആ കൊച്ച് ” നാദി എന്നോട് ചേർന്ന് നിന്ന് ചോദിച്ചു…

“അത് എന്റെ ഒരു ഫ്രണ്ട് ആണ് ” ഞാൻ പറഞ്ഞു…

“മം ഫ്രണ്ട് ഫ്രണ്ട് ” അവൾ എന്നെ ഒന്ന് വല്ലാതെ നോക്കി…

“ഇത് അതല്ല സംഭവം ” എന്ന് പറഞ്ഞു ഞാൻ കാര്യം പെട്ടന്ന് വ്യക്തമാക്കി കൊടുത്തു…

“ഹലോ… ഞങ്ങളോട് ഒന്നും മിണ്ടില്ലേ ” ഒന്നും മിണ്ടാതെ നേരെ നോക്കി നടക്കുന്ന ജാമിനോട് നാദി ചോദിച്ചു…

“പരിചയമില്ലാത്തോണ്ട് ആണ് സംസാരിക്കാൻ വരാഞ്ഞത്.” ജാസ്മിൻ പറഞ്ഞു… അപ്പോഴേക്കും അളവെടുക്കുന്ന സ്ഥാലം എത്തി… അളവെടുത്ത ഞങ്ങൾ തിരിച്ചു വരുമ്പോൾ നാദിയും ജാസ്മിനും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.. തിരിച്ചെത്തുമ്പോൾ മിക്കവാറും എല്ലാവർക്കുമുള്ള ഡ്രസ്സ്‌ എടുത്ത് കഴിഞ്ഞിരുന്നു… എനിക്കും നബീലിനുമുള്ളത് ഒക്കെ ആഫിയുടെ സെലെക്ഷൻ ആണ്…

ബ്ലാക്ക് ഷർട്ടും ഷർട്ടും വൈറ്റ് കോട്ടിൽ ബ്ലാക്ക് ചെക്കും ബ്ലാക്ക് പാന്റും ആയിരുന്നു എനിക്ക്… നബീലിന് നേരെ തിരിച്ചും വൈറ്റ് ഷർട്ടും ബ്ലാക്കിൽ വൈറ്റ് ചെക്കും ബ്ലാക്ക് പാന്റും ആയിരുന്നു…

“നിന്റെ അനിയന് xl അല്ലെ ” ആഫി നദിയോട് സംസാരിച്ചുകൊണ്ട് ഇരുന്ന ജാസ്മിനോട് ചോദിച്ചു…

“അവനു ലാർജ് മതി ” ജാസ്മിൻ പറഞ്ഞു…

“പാന്റ്സ് ” ആഫി അതും പറഞ്ഞു ജാസ്മിനെ നോക്കി..

“അളവ് കറക്റ്റ് ആയി അറിയില്ല… ഒരു 34 മതിയാകും ”എന്ന് പറഞ്ഞു വീണ്ടും നദിയോട് സംസാരിച്ചിരുന്നു…

ആഫി അവനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തിട്ട് ഇറങ്ങി… ഞാനും നബീലും ബില്ല് ഒക്കെ പേ ചെയ്ത് ഡ്രസ്സ്‌ എല്ലാം എടുത്ത് ഇറങ്ങി…

“ടാ ബസ്സിന്റെ കാര്യം എന്തായി ” ഞാൻ നടക്കുന്നതിനിടയിൽ അവനോട് ചോദിച്ചു…

“ഞാൻ അത് പറയാൻ മറന്നു…ബസ് ഒക്കെ set ആക്കിയിട്ടുണ്ട് 9 ബസ് ആണ് പറഞ്ഞിരിക്കുന്നത്… Rate ഒക്കെ അവരെ നേരിട്ട് കണ്ടിട്ട് തീരുമാനിക്കാം എന്നാണ് പറഞ്ഞത് ” അവൻ പറഞ്ഞു…

“ആഹ് എന്നാ നാളെ തന്നെ കാണാം ” ഞാൻ പറഞ്ഞു… എന്നിട്ട് ഡ്രസ്സ്‌ എല്ലാം എന്റെ വണ്ടിയിൽ വെച്ചിട്ട് നേരെ ജോസ്കോ ജുവലേഴ്‌സിലേക്ക് പോയി…അവൾക്ക് സ്വർണം എല്ലാം ഉണ്ടെങ്കിലും കല്യാണത്തിന്റെ അന്ന് ഇടാൻ ആയിട്ടുള്ള മാലയും അങ്ങനെ എന്തൊക്കെയോ വാങ്ങാൻ ആണ് വന്നത്… എനിക്ക് അതിനെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ഞാൻ മാറി ഇരുന്നു… നബീലും എന്റെ കൂടെ വന്നു…

“ടാ എന്താ അടുത്ത പരിപാടി…” അവൻ ചോദിച്ചു…

“ഇത് എടുത്ത് കഴിഞ്ഞ് വീട്ടിൽ പോകണം ” ഞാൻ പറഞ്ഞു…

“അതല്ല… ആ കൊച്ചിന്റെ കാര്യം…” നാദിയുടെ കൂടെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജാസ്മിനെ നോക്കി നബീൽ ചോദിച്ചു..

“അതോ.. അവൾക്ക് വീട്ടിൽ പോകണമെന്ന് ആണ്… ഞാൻ ആ പയ്യനെ ഇറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ.. എന്നിട്ട് വീട്ടിൽ പോകണമെന്ന് ആണെങ്കിൽ പോകട്ടെ… പക്ഷെ ഉമ്മി വേറെന്തോ തീരുമാനിച്ചിട്ടുണ്ട്.. എന്താന്ന് അറിയില്ല ” ഞാൻ പറഞ്ഞു…

“നീ സ്റ്റേഷനിൽ ഒന്ന് പോയി നോക്കിയോ ” അവൻ എന്നോട് ചോദിച്ചു… അപ്പോഴാണ് ഞാനും ആ കാര്യം ആലോചിച്ചത്…

“ഞാൻ ആ കാര്യമേ വിട്ട്പോയി.. ഇന്ന് ഇവരെ ആക്കിയിട്ട് പോയി കാണാം ” ഞാൻ പറഞ്ഞു… സമയം കുറെ പോയി… ഏകദേശം രണ്ട് മണി ആയി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ… വരുന്ന വഴി ഹോട്ടലിൽ നിന്ന് തന്നെ ഫുഡ്‌ ഒക്കെ കഴിച്ചു… പുറത്ത് നല്ല ചൂട് ആയതുകൊണ്ട് ഞാൻ നേരെ പോയി ഒന്ന് കുളിച്ചു… റൂമിലേക്ക് വന്നപ്പോൾ ആഫി അവിടെ ഇരിപ്പുണ്ട്…അവളുടെ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവാണ്.. അവൾ ഞാൻ വരുന്നത് കണ്ടു…

“ഇക്ക അവൾക്ക് അനിയനെ ഒന്ന് കാണണമെന്ന് ” അവൾ എന്നോട് പറഞ്ഞു…

“ആ ഞാൻ അങ്ങോട്ട് പോകാൻ ഇരിക്കുവായിരുന്നു ” ഞാൻ പറഞ്ഞു…

“എന്നാ ഞാൻ അവളോട് റെഡി ആകാൻ പറയാം…” എന്ന് പറഞ്ഞിട്ട് അവൾ

ഇറങ്ങി പോയി… ഞാൻ ഒരു ബ്ലൂ ഷർട്ടും ഗ്രെ പാന്റും ഇട്ട് ഇറങ്ങി…ഞാൻ താഴെ ചെന്ന് അവളെ കാത്ത് ഇരുന്നു… അവൾ ഒരു ക്രീം കളർ ചുരുദാർ ആണ് ഇട്ടിരിക്കുന്നത്… എന്റെ കണ്ണുകൾ അവളിൽ നിന്ന് മാറ്റാൻ തോന്നിയില്ല.. അവൾ എന്നെ നോക്കി ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി… ഞാൻ പെട്ടന്ന് നോട്ടം മാറ്റി…

“നീ വരുന്നില്ലേ ” ഞാൻ ജാസ്മിന്റെ പുറകെ വന്ന ആഫിയോട് ചോദിച്ചു…

“ഞാൻ വരുന്നില്ല നിങ്ങൾ പോയിട്ട് വാ ” ആഫി പറഞ്ഞു…ഞാൻ ഇറങ്ങി.. പുറകെ ജാസ്മിനും ഇറങ്ങി.. ഞാൻ കാർ എടുത്തു.. അവൾ പുറകിൽ കയറി… ഞാൻ വണ്ടി നേരെ ആലുവയിലേൽക് വിട്ടു… അവിടുന്ന് പോലീസ് സ്റ്റേഷനിൽ പോയി… വഴി കൃത്യമായി അറിയാത്തത്കൊണ്ട് കുറച്ചു കറങ്ങേണ്ടി വന്നു..വണ്ടി പുറത്തിട്ടിട്ട് ഞാൻ ഇറങ്ങി ജാസ്മിനും ഇറങ്ങി… ഞങ്ങൾ ഫ്രണ്ടിൽ നിന്ന പോലീസുകാരനോട് SI സാറിനെ കാണാം എന്ന് പറഞ്ഞു… അയാൾ അകത്തു നിന്ന് വേറെ ഒരു ആളെ വിളിച്ചിട്ട് ഞങ്ങളെ അയാളുടെ കൂടെ വിട്ടു… പോകുന്ന വഴി സെല്ലിൽ കിടക്കുന്ന ജാസ്മിന്റെ അനിയൻ ജാസിമിനെ ഞങ്ങൾ കണ്ടു.. അവൻ ഞങ്ങളെ കണ്ടില്ല… അവനെ കണ്ട ഉടനെ ജാസ്മിൻ കരച്ചിലിന്റെ വക്കിൽ എത്തി എന്ന് എനിക്ക് മനസിലായി… ഞാൻ അവളുടെ കയ്യിൽ പിടിച്ചു… അവൾ എന്നെ ഒന്ന് നോക്കി… ഞാൻ കരയരുത് എന്ന് കണ്ണകൊണ്ട് കാണിച്ചു… ഞങ്ങൾ SI യുടെ റൂമിലേക്ക് കയറി…

“എന്താണ് ” അയാൾ ഞങ്ങളോട് ചോദിച്ചു…

“സർ ഇത് ആ കിടക്കുന്ന പയ്യന്റെ പെങ്ങൾ ആണ് ” ഞാൻ ജാസ്മിന്റെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…

“ഓഹോ… ഇപ്പോഴെങ്കിലും വന്നല്ലോ ” അയാൾ എന്നെ പുച്ഛിച്ചു…

“സർ ഇവർക്ക് ആരും ഇല്ല ” ഞാൻ പറഞ്ഞു…

“പിന്നെ താൻ ആരാണ് ” അയാൾ എന്നോട് ചോദിച്ചു…

“ഞാൻ ഇവളുടെ ഒരു ഫ്രണ്ട് ആണ്.. ഇവരുടെ ഉമ്മയും വാപ്പയും ഒരു ആക്‌സിഡന്റിൽ മരിച്ചു പിന്നെ ഉള്ളത് ഒരു ചെറിയുപ്പ ആണ്… പുള്ളി ഗൾഫിൽ ആണ്.. അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു…

“അതൊക്കെ ആ പയ്യൻ പറഞ്ഞു..ഇതിപ്പോ കുത്ത് കൊണ്ടയാൾ മരിച്ചിട്ടില്ല അതുകൊണ്ട് കൊലപാതക ശ്രെമം എന്നാ പേരിലെ കേസ് എടുക്കാൻ പറ്റു… ഈ കുട്ടി ഒരു കേസ് തന്നാൽ അത് നമുക്ക് രക്ഷപ്പെടുത്താൻ ചെയ്തതാണെന്ന് പറഞ്ഞാൽ അവൻ രക്ഷപെടും… എന്ത് പറയുന്നു ”അയാൾ ചോദിച്ചു…

“ഞാൻ തരാം സർ.. ഞാൻ തരാം ” ജാസ്മിൻ പെട്ടന്ന് തന്നെ പറഞ്ഞു… അയാൾ അപ്പോൾ വേറെ ഒരു പോലീസുകാരനെ വിളിച്ചു…

“ഈ കുട്ടിയെ കൊണ്ട് പോയി, കേസ് എഴുതു ” SI മറ്റേ ആളോട് പറഞ്ഞു… അയാൾ ജാസ്മിനെ കൊണ്ട് പോയി…

“കോടതി അടച്ചിരിക്കുന്നത് കൊണ്ട് ആണ് ഇന്നലെയും ഇന്നും കൊണ്ട് പോകാഞ്ഞത്… ഇന്ന് നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ നാളെ ആ പയ്യൻ അകത്തായേനെ ” SI പറഞ്ഞു…

“സർ വേറെ കുറച്ചു പണി ഉണ്ടായിരുന്നു… അതുകൊണ്ട് ആണ് ” ഞാൻ പറഞ്ഞു…

“അവരോട് സുഖിച്ചോളാൻ പറഞ്ഞേക്ക്… കുത്ത് കൊണ്ട ആൾ ചില്ലറകാരൻ അല്ല…” SI പറഞ്ഞു…

“സർ എനിക്ക് അവനെ ഒന്ന് കാണാൻ പറ്റുമോ..” ഞാൻ SI യോട് ചോദിച്ചു…

“അതിനെന്താ കണ്ടോളു… അധികം സമയം എടുക്കരുത്…” SI പറഞ്ഞു… ഞാൻ

അവിടെ നിന്ന് ഇറങ്ങി സെല്ലിന്റെ അടുത്തേക്ക് നടന്നു.. അവൻ തല കാൽ മുട്ടിൽ വെച്ച് ഇരിക്കുകയാണ്… ഞാൻ അങ്ങോട്ട് പോകുന്നത് കണ്ട് ജാസ്മിനും വന്നു…

“ജാസിമേ മോനെ ” ജാസ്മിൻ വിങ്ങിക്കൊണ്ട് വിളിച്ചു….

“ഇത്താ ” എന്ന് വിളിച്ചു അവൻ കരഞ്ഞു…

“ഒന്നുമില്ല… ഇത്താക്ക് ഒന്നും ഇല്ല.. നമുക്ക് നാളെ ഇറങ്ങാം.. നീ ഒന്നും പേടിക്കണ്ട ” ജാസ്മിനും അവനെ സമാധാനിപ്പിക്കാൻ പറഞ്ഞു… അത് പറയുമ്പോൾ അവളും കരഞ്ഞു…

“ഇത്ത അവിടെ ഒറ്റക്ക് ആണോ… അവർ ഇത്തയെ എന്തേലും ചെയ്യും ” അവൻ പേടിച്ചുകൊണ്ട് പറഞ്ഞു… ജാസ്മിനോട് സംസാരിച്ചുകൊണ്ട് ഇരുന്നത്കൊണ്ട് അവൻ എന്നെ കണ്ടില്ല…

“ഞാൻ ഇപ്പൊ ഈ ഇക്കാടെ വീട്ടിൽ ആണ് ” അവൾ എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു… അപ്പോൾ ആണ് അവൻ എന്നെ കാണുന്നത്… എന്നെ നോക്കി അവൻ കൈ കൂപ്പി…

“നീ പേടിക്കണ്ട ഇത്ത എന്റെ വീട്ടിൽ സുരക്ഷിതയാണ്” ഞാൻ പറഞ്ഞു… അപ്പോൾ SI വന്നു…

“അതെ… കൂടുതൽ സമയം തരാൻ പറ്റില്ല… നിങ്ങൾ ഇന്ന് എന്തായാലും പോയി ഒരു വക്കിലിനെ കാണ്…” SI പറഞ്ഞു…

“സർ ഒരു വക്കിലിനെ പറഞ്ഞു തരുമോ എനിക്ക് ആരെയും പരിചയം ഇല്ല ” എന്ന് പറഞ്ഞപ്പോൾ അയാൾ അകത്തേക്ക് പോയി ഒരു number കൊണ്ട തന്നു…

“ഇതിൽ വിളിച്ചിട്ട് പോയാൽ മതി ” ഞാൻ number വാങ്ങി പുറത്തേക്ക് നടന്നു… ജാസ്മിൻ കരഞ്ഞുകൊണ്ട് ആണ് പുറകെ വരുന്നത്….

ഞാൻ ഫോൺ എടുത്ത് ആ number ഡയൽ ചെയ്തു… കാൾ പോയി…

“ഹലോ ”ഞാൻ വിളിച്ചു..

“ആരാണ് ” അവിടുന്ന് ഒരു പരുക്കൻ ശബ്ദം…

“വിജയ്ശങ്കർ വക്കിൽ ആണോ ”ഞാൻ ചോദിച്ചു…

“അതെ ആരാണ് ” അയാൾ ചോദിച്ചു…

“സർ ഒരു കേസിന്റെ കാര്യം സംസാരിക്കാൻ ആണ് ” ഞാൻ പറഞ്ഞു…

“ആണോ…”

“അതെ സർ… സാറിന്റെ അഡ്രെസ്സ് തന്നാൽ വന്ന് കാണാമായിരുന്നു ”

“പോലീസ് സ്റ്റേഷൻ കഴിഞ്ഞു ലെഫ്റ്റിലോട്ട് ഒരു റോഡ് ഉണ്ട് അത് വഴി നേരെ വന്നാൽ മതി അവിടെ ബോർഡ്‌ ഉണ്ട് ” അയാൾ പറഞ്ഞു

ഞാൻ ഫോൺ കട്ട്‌ ചെയ്തു കാറിൽ കയറി ജാസ്മിനും കയറി.. ഞാൻ വണ്ടി എടുത്ത് പുറത്തേക്ക് ഇറങ്ങി എന്നിട്ട് ലെഫ്റ്റ് എടുത്ത് പതിയെ ഫ്രണ്ടിലോട്ട് പോയി… രണ്ട് സൈഡിലേക്കും നോക്കി നോക്കി പോയി.. ഇടത് സൈഡിൽ ആയിട്ട് ഒരു ബോർഡ്‌ കണ്ടു.. വിജയ്ശങ്കർ LLB എന്ന് ഞാൻ വണ്ടി ഒതുക്കി.. ജാസ്മിനോട് വരണ്ട എന്ന് പറഞ്ഞിട്ട് ആ ബോർഡിലെ ആരോ കാണിച്ചിരിക്കുന്ന സൈഡിലേക്ക് പോയി… ഒരു ചെറിയ റൂം ആണ്…

“സർ മേ ഐ കം ഇൻ ” ഞാൻ ചോദിച്ചു…

“യസ് ” ഞാൻ കത്തേക്ക് കയറി…

“സർ ഞാൻ ആണ് നേരത്തെ വിളിച്ചത് ” ഞാൻ പറഞ്ഞു…

“ഇരിക്ക്… എന്നിട്ട് കേസിനെ പറ്റി പറയു ”അയാൾ പറഞ്ഞു.. ഞാൻ അവിടെ ഇരുന്നു. എന്നിട്ട് അയാളോട് കാര്യം പറഞ്ഞു…

“വല്യ പ്രശ്നം ഒന്നും ഇല്ല ഇതിനൊക്കെ വേറെ സാക്ഷിക്കൾ ഉണ്ടോ…” അയാൾ ചോദിച്ചു…

“സർ സാക്ഷികൾ ആയി അടുത്ത വീട്ടുകാർ ഒക്കെ ഉണ്ട് അതുമതിയാകുമോ ” ഞാൻ ചോദിച്ചു…

“അത് മതി.. നിങ്ങൾ ഫീസ് അടച്ചിട്ടു പൊക്കൊളു.. വാക്കി ഒക്കെ ഞാൻ നോക്കിക്കോളാം ” അയാൾ പറഞ്ഞു…

ഞാൻ അവിടെ ഇരുന്ന സ്റ്റാഫിനോട് ഫീസ് 10,000 അടച്ചു തിരിച്ചു കാറിൽ വന്ന് കയറി…

“ഒന്ന് കൊണ്ടും പേടിക്കണ്ട… അവനെ നാളെ നമുക്ക് ഇറക്കാം.. പിന്നെ അടുത്ത വീട്ടിലെ ആളുകളോട് ഒന്ന് സംസാരിക്കണം ” ഞാൻ പറഞ്ഞു… അവൾ തലയിട്ടിയത് മാത്രമേ ഉള്ളു…ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വണ്ടി വിട്ടു..അവിടെ ചെന്ന് അവരോട് ഒക്കെ സംസാരിച്ച നാളെ രാവിലെ കോടതിയിലേക്ക് വരണം എന്ന് പറഞ്ഞു ഞാൻ ഇറങ്ങി… വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി ആയിരുന്നു… എല്ലാരോടും കാര്യം പറഞ്ഞു ഞാൻ ഫുഡും കഴിച്ചു കിടന്നു… നല്ല ഒരു ഉറക്കം ഉറങ്ങി..രാവിലെ എഴുന്നേക്കുമ്പോൾ എന്റെ അടുത്ത് ആഫി ഉണ്ട്…

“എന്താടി നീ ഇവിടെ ഇരിക്കുന്നത് ” ഞാൻ ആഫിയോട് ചോദിച്ചു…

“ഇക്കാക്ക് ജാസ്മിനെ ഇഷ്ടമായി അല്ലെ ” അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു…

“ഏ ഇല്ല…” ഞാൻ നിന്ന് പരുങ്ങി…

“എന്നോട് ആണോ കള്ളം പറയുന്നേ… എനിക്ക് മനസിലായി ഇന്നലെ എന്ത് നോട്ടം ആയിരുന്നു… സത്യം പറ.. ഇഷ്ടമായില്ലേ ” അവൾ ചോദിച്ചു…

“ഇഷ്ടമായി… പക്ഷെ വേണ്ട… അവൾ നമ്മളോട് ഒരു സഹായം ചോദിച്ചു… നമ്മൾ അത് ചെയ്ത് കൊടുത്തു.. അത്രെ ഉള്ളു നമ്മളും അവരും തമ്മിലുള്ള ബന്ധം..” അവൾക്ക് എന്നെ ഇഷ്ടമല്ല എങ്കിൽ ഞാൻ വീണ്ടും വിഷമിക്കും എന്ന് ഓർത്തു ഞാൻ കടുപ്പിച്ചു അങ്ങ് പറഞ്ഞു… ആഫി പിന്നെ എന്നോട് ഒന്നും പറഞ്ഞില്ല അവൾ എഴുനേറ്റ് പോയി…

ഇന്ന് 10 മണിക്കാണ് കോടതിയിൽ പോകേണ്ടത്… ഞാൻ ഒന്ന് കുളിച്ചു ഒരുങ്ങി… താഴെ വന്ന് ഫുഡും കഴിച്ചു…അവിടെ ഇരുന്നു… സമയം പോയിക്കൊണ്ട് ഇരിക്കുന്നു 8.30 ആയപ്പോൾ ജാസ്മിൻ ഇറങ്ങി വന്നു… കയ്യിൽ ബാഗും ഉണ്ട്… ബാഗുമായി ഇറങ്ങി വരുന്ന ജാസ്മിനെ കണ്ട് ഉമ്മി ചോദിച്ചു…

“ബാഗ് ഒക്കെ ആയിട്ട് എങ്ങോട്ട് ആണ് ”

“അനിയനുമായി തിരിച്ചു നാട്ടിലേക്ക് പോകുവാണ് ” അവൾ മറുപടി കൊടുത്തു…

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇങ്ങ് തിരിച്ചു വന്നേ പറ്റു ”ഉമ്മി വാശി പിടിച്ചു…

“ഇല്ല മാമി അത് ശെരിയാകില്ല ഞങ്ങൾ കല്യാണത്തിന്റെ തലേന്ന് ഇങ്ങ് എത്താം ” അവൾ മറുപടി കൊടുത്തു…

“ഉമ്മി വേണ്ട നിർബന്തിക്കേണ്ട.. അവർക്ക് പോകണമെന്ന് ആണേൽ പൊക്കോട്ടെ ” ഞാൻ പറഞ്ഞു… ഉമ്മി പിന്നെ ഒന്നും പറയാൻ നിന്നില്ല.. അവൾക്ക് ഫുഡും കൊടുത്ത് എന്റെ കൂടെ പറഞ്ഞു വിട്ടു… ഞാൻ വണ്ടിയുമെടുത്ത് ആലുവയിലേക്ക് പോയി.. അവിടുന്ന് നേരെ കോടതിയിലേക്കും… ആദ്യമേ തന്നെ ഞങ്ങളുടെ കേസ് ആണ് വിളിച്ചത്..വാതിഭാഗം വക്കിലും പ്രതിഭാഗം വക്കിലും എത്തി ചേർന്നിട്ടുണ്ട്…

കേസ് വിളിച്ചു ജാസിമിനെ പ്രതികൂട്ടിൽ നിർത്തി.. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്…

തുടരും…

സ്നേഹം വാരി കോരി തരിക ❤

0cookie-checkതേപ്പ് കഥ 5

  • ഭാര്യയുടെ സുഹൃത്ത് ശാന്തനാണ്

  • സംതൃപ്തി – Part 3

  • സംതൃപ്തി – Part 2