സഞ്ജയ് .പ്ലീസ് കം ടു മൈ ക്യാബിൻ .ബോസ്സ് രാവിലെ തന്നെ എന്തിനാണ് വിളിക്കുന്നതാവോ ?
ഇനി കുഴപ്പവും ഉണ്ടോ ? മനസ്സിൽ വല്ലാത്ത ഒരു ആശങ്ക
ഗുഡ് മോർണിംഗ് സർ .എന്ന് വിഷ് ചെയ്തു ഞാൻ അകത്തേക്ക് കടന്നു .
യെസ് സഞ്ജയ് കം ഇൻ .ഹാവ് എ സീറ്റ് .ഏക് മിനിറ്റു .യെ കുച്ഛ് അർജൻറ് മെയിൽ ഭേജ് നാ
ഹൈ
( സംസാരം ENGLISH-HINDI ) കലർന്നതാണ് .പക്ഷെ എല്ലാം മലയാളത്തിൽ ആക്കി എഴുതുന്നു
ഞാൻ മുന്നിലെ കസേരയിൽ ഇരുന്നു അന്നത്തെ പത്രം നോക്കി ഇരുന്നു .
ങ്ങാ എങ്ങിനെ പോകുന്നു ലൈഫ് സഞ്ജയ്
നന്നായി പോകുന്നു
ഇപ്പോൾ കല്യാണം കഴിക്കാനുള്ള പ്ലാൻ എന്തെങ്കിലും ഉണ്ടോ
ഏയ് തല്ക്കാലം ഇല്ല സാർ .ഒരു മൂന്നു നാലു കൊല്ലം കൂടി ഞാൻ ഒന്ന് സുഖിച്ചു
ജീവിക്കട്ടെ .
ഓക്കേ .ഞങ്ങളുടെ നാട്ടിൽ ഒരു പഴംചൊല്ലുണ്ടു.
അറിയും സാർ ആ ലഡ്ഡു വിൻറെ പഴംചൊല്ലല്ലെ
യെസ് യെസ് .അതിനാൽ കുറച്ചു കാലം കഴിഞ്ഞു മതി .ഗുഡ് ഡിസിഷ്യൻ .
ഞാൻ വിളിച്ചത് ..സഞ്ജയന് ഇന്ത്യക്കു പുറത്തു കുറച്ചു കാലം പോകുന്നതിനു ഇഷ്ട്ടമാണോ ?
യെസ് സാർ ഈ ഒറ്റത്തടിയായ എനിക്ക് എവിടെ പോകാനും ഒരു മടിയും ഇല്ല .
ഗുഡ് .നമ്മുടെ ഖത്തർ ബ്രാഞ്ച് ഹെഡ് ജോസഫ് നെ സലാലക്കു ട്രാസ്ഫെർ ചെയ്തു .ഒരു
പണിഷ്മെന്റ് ട്രാസ്ഫെർ ആണ് .അവിടെ കുറെ കള്ളക്കളികൾ ചെയ്തു അയാൾ .ഏകദേശം ഒരു ലക്ഷം
റിയൽ കമ്പനിക്ക് നഷ്ടമായി .അതുകൊണ്ടു ഒരു നല്ല ബ്രാഞ്ച് ഹെഡ് വേണമെന്ന് CEO
പറഞ്ഞപ്പോൾ ആദ്യം എനിക്ക് സഞ്ജയുടെ പേരാണ് നാവിൽ വന്നത് .Are you ready to take the
challenge ?
യെസ് സാർ എനിക്ക് യാതൊരു മടിയും ഇല്ല .
ഓക്കേ എങ്കിൽ ഞാൻ ഇന്ന് തന്നെ VISA ക്കുള്ള formalities ചെയ്യാൻ സെക്രട്ടറി യോടെ
പറയാം .ഉടൻ തന്നെ പുള്ളി ഇന്റർകോമിൽ ഡെൽമയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .
ഓക്കേ സഞ്ജയ് ഡെൽമയെ കണ്ടു വേണ്ട ഡോകുമെന്റ്സ് കൊടുക്ക് .all the best !!!
ക്യാബിനിൽ എത്തിയ ശേഷം ഡെൽമയെ വിളിച്ചു എന്തെല്ലാം ഡോക്യൂമെന്റസ് വേണമെന്ന്
ചോദിച്ചു .
ഫോട്ടോ ഒഴിച്ച് ബാക്കി എല്ലാം അവൾക്കു മെയിലിൽ അയച്ചു കൊടുത്തു .
ഒരാഴ്ചക്കുള്ളിൽ വിസയും ടിക്കറ്റും എത്തി .പ്രൊമോഷൻ /ട്രാൻസ്ഫർ ഓർഡർ MD തന്നെ
വിളിപ്പിച്ചു തന്നു .
മൂന്നു കൊല്ലത്തേക്കാണ് ഖത്തർ പോസ്റ്റിങ്ങ് .സാലറി സ്കെയിൽ കണ്ടപ്പോൾ ഉള്ളിൽ വന്ന
സന്തോഷം മുഖത്ത് കാണിച്ചില്ല .പതിനായിരം റിയാൽ മാസ ശമ്പളം .താമസിക്കാൻ Fully
furnished 2 BHK .പിന്നെ കാറ് ഒരു ഡ്രൈവർ .
ആനന്ദലബ്ദിക്കിനിയെന്തു വേണം.
ഖത്തർ എയർവേസ് ഫ്ലൈറ്റ് ആയിരുന്നു .ദോഹ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ ഡ്രൈവർ
സലിം കാറുമായി ഉണ്ടായിരുന്നു .
സലിം ഒരു തിരൂർകാരൻ ആണ് എന്ന് ആദ്യമേ പറഞ്ഞു .
എൻ്റെ നാട് തൃശ്ശൂർ ആണെന്ന് പറഞ്ഞപ്പോൾ ആണ് സലിം പറഞ്ഞു അയാളുടെ ഭാര്യ വീട്
ചാവക്കാട് ആണെന്നും ഒരു നിലക്ക് അയാൾ എൻ്റെ നാട്ടുകാരാണ് ആണെന്നും .
അത് കേട്ട് ഞാൻ ഒന്ന് ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.
Al -MANSOORA യിൽ ആയിരുന്നു എനിക്കായുള്ള ഫ്ലാറ്റ്.ട്രാഫിക് ഉള്ളതിനാൽ ഇരുപതു
മിനിട്ടു എടുത്തു ഫ്ലാറ്റിൽ എത്താൻ .കാറിന്റെ ചാവി തന്നിട്ട് സലിം നാളെ രാവിലെ വരം
എന്ന് പറഞ്ഞു പോയി .
അച്ഛൻ പരിഭ്രമിക്കും എന്ന് അറിയാവുന്നതു കൊണ്ട് എത്തിയ ഉടനെ തന്നെ വീട്ടിലേക്കു
വിളിച്ചു പറഞ്ഞു
ഫ്ലാറ്റിൽ കുക്കിങ്നു ഉള്ള എല്ലാ സാമഗ്രികയും ഉണ്ടായിരുന്നു എങ്കിലും ആദ്യ ദിവസം
തന്നെ അടുക്കളയിൽ കയറാൻ ഒരു മടി .
അടുത്തുള്ള മുംതാസ് മാളിലെ ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ചു വന്നു .
കിടന്നതേ ഓർമ്മയുള്ളു നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഉറങ്ങി .രാവിലെ എഴുന്നേറ്റു
വേഗം റെഡി ആയി .ഏഴര ആയപ്പോഴേക്കും സലിം വന്നു .
എന്തെ സലിം എത്ര നേരത്തെ
സാർ ഓഫീസിൽ പോകുന്ന വഴിക്കു സാറിനു ബ്രെക് ഫാസ്റ്റ് കഴിക്കാമെന്നു കരുതി ആണ്
നേരത്തെ വന്നത്
ഓ ശരി ശരി .എവിടെ നിന്ന് കഴിക്കും?
പോകുന്ന വഴിയിൽ ഒരു മലയാളി ഹോട്ടൽ ഉണ്ട്. ദോശ കിട്ടും .
എന്നാൽ നമുക്ക് പോകാം .താൻ എന്തെങ്കിലും കഴിച്ചോ ?
ഉവ്വ് സാർ റൂമിൽ നിന്നും കുബൂസും മുട്ടക്കറിയും കഴിച്ചു .സാറിനു കമ്പനിക്കു ഞാൻ ഒരു
കട്ടൻ കുടിക്കാം.
******************************************************************************************************************************************
ബ്രെക് ഫാസ്റ്റ് കഴിച്ചു ഓഫീസിൽ എത്തിയപ്പോൾ എട്ടര മണി കഴിഞ്ഞു എല്ലാവരും
എത്തിയിട്ടുണ്ടായിരുന്നു .എനിക്കായി പൂച്ചെണ്ടുകളും ബുക്കെയും ആയി സ്റ്റാഫ് മുന്നിൽ
തന്നെ .
ഞാൻ ഒരു സംഭവം ആണെന്ന് എനിക്ക് ഒന്ന് തോന്നാതില്ല .ഈ ഓഫീസിന്റെ തല ആണല്ലോ .വല്ലാത്ത
ഉത്തരവാദിത്തം ഉണ്ട് .തന്നെയുമല്ല ജോസഫ് മൂലം ഉണ്ടായ നഷ്ടം തീർത്തു കമ്പനിയെ ഒരു
പ്രോഫിറ്റ് മേക്കിങ് ബ്രാഞ്ച് ആക്കി മാറ്റണം .ഇല്ലേൽ ……….
ജോസഫ് സാറുമായി ഒരു മീറ്റിംഗ് .അതിനു ശേഷം എല്ലാ സ്റ്റാഫ് നെ വിളിച്ചു ബോർഡ് റൂമിൽ
ഒരു QUICK MEETING നടത്തി .അതിനു ശേഷം job handover .
ജോസഫ് സാറിന് ചെറിയ ഒരു വിഷമം ഉള്ളത് പോലെ തോന്നി
എന്താ ജോസഫ് സാറേ .എല്ലാം നല്ലതിനാണെന്നു വിചാരിക്കു.
എന്ത് നല്ലതു സഞ്ജയ് മസ്ക്കറ്റ് ഓഫീസിൽ ആണെങ്കി ൽ കുഴപ്പം ഇല്ലാതിരുന്ന .ഇതിപ്പോൾ
ആർക്കും വേണ്ടാത്ത ഒരു സലാല .സഞ്ജയ് നു അറിയുമോ ,ഞാൻ സലാല ക്കു പോയാൽ ലിസി ഇവിടെ
ഒറ്റയ്ക്ക് ആകും .
അപ്പൊ കുട്ടികൾ ?
അവർ രണ്ടും നാട്ടിൽ അല്ലെ പഠിക്കുന്നത്.മകൻ BDS ഫൈനൽ ഇയർ മകൾ കമ്പ്യൂട്ടർ സയൻസ്
സെക്കൻഡ് ഇയർ
അപ്പൊ പിന്നെ എന്താ കുഴപ്പം ചേച്ചിക്ക് കൂടെ വന്നു കൂടെ ?
എൻ്റെ സഞ്ജയ് അവൾ ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ ടീച്ചർ ആണ് .കഴിഞ്ഞ കൊല്ലം ആണ് അവക്ക്
ഈ സ്സ്കൂളിൽ കിട്ടിയത് .അത് അങ്ങിനെ കളയാൻ പറ്റുമോ .
എന്നെ വെറുതെ തെറ്റിദ്ധരിച്ചു ട്രാസ്ഫെർ ചെയ്യുന്നത് .സഞ്ജയ് നു അറിയുമോ ഞാൻ
കമ്പനിയുടെ ഒറ്റ പൈസ പോലും എടുത്തിട്ടില്ല.ഞാൻ ജോയിൻ ചെയ്തിട്ടു പതിനഞ്ചു കൊല്ലം
ആയി .കാക്കാൻ ആണേൽ എനിക്ക് എത്രയോ കക്കാമായിരുന്നു .
ജോസഫ് സാറേ ഇതെല്ലം സമയ ദോഷം ആണ് .എല്ലാം ശരിയാകുമെന്നേ .വിഷമിക്കാതിരിക്കു .
കാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ തിരിച്ചു വന്നു എന്നിട്ടു പറഞ്ഞു .ദേ
ഇന്ന് രാത്രി ഡിന്നർ എൻ്റെ വീട്ടിൽ നിന്നാകാം .ലിസി പ്രത്യേകം പറഞ്ഞിട്ടുണ്ട്
.സഞ്ജയ് അവളുടെ നാട്ടുകാരാണ് എന്നാണ് ലിസി പറയുന്നത് .
ങ്ങേ ..അതെങ്ങിനെ മനസ്സിലായി ? നമ്മൾ തമ്മിൽ അങ്ങിനെ അധികം ഒന്നും
സംസാരിച്ചിട്ടില്ലല്ലോ .
എനിക്ക് replacement ആയി വരുന്ന ആൾ സഞ്ജയ് ആണെന്ന് പറഞ്ഞപ്പോൾ അവൾ FB /Twiter
എല്ലാം പരാതി തൻ്റെ ചരിത്രവും ഭൂമി ശാസ്ത്രവും മനസ്സിലാക്കിയിട്ടുണ്ട് .
ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .