ഗിർൾഫ്രണ്ട്‌

പ്രണയ കാലത്തേ ഓർമകൾ ഉറക്കം നഷ്ടമക്കിയ രാത്രികളിൽ മുഖപുസ്തകത്തിൽ തെളിഞ്ഞു

നിൽക്കുന്ന

പച്ചലൈറ്റുകളിലൂടെ കണ്ണോടിച്ചു നോക്കി….

നേരം പാതിരയായിട്ടും ഏറെ കുറെ ഐഡികളും ഓണ്ലൈനിൽ തന്നെയുണ്ട്…

അങ്ങനെ പേരുകളിൽ പരിചിതമായ ഒരു പെൺ സുഹൃത്തിന്റെ ഐഡിയിലേക്ക് ഒരു വേവ് കൊടുത്തു….

കുറച്ചു നേരത്തിന് ശേഷം ആ വേവ് തിരിച്ച് എന്റെ കയ്യിൽ തന്നെയെത്തി..

എന്ത് പറഞ്ഞു തുടങ്ങും എന്ന ചിന്ത മനസ്സിൽ ഉത്ഭവിക്കുന്നതിന് മുന്നേ രണ്ടഅക്ഷരം കീ

ബോര്ഡില് പതിച്ചു കഴിഞ്ഞിരുന്നു.Hi എന്ന രണ്ടക്ഷരത്തിന് മറുപടി തിരിച്ചു വരും

എന്ന് ഒട്ടും പ്രേതീക്ഷിച്ചിരുന്നില്ല.അന്ന് അവിടെ ഒരു സൗഹൃദവും പ്രണയവും

ആരഭിക്കുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല അറിഞ്ഞിരുന്നു എങ്കിൽ ഇത്ര മാത്രം പവിത്രത

അതിന് ഉണ്ടാകുമായിരുന്നോ അറിയില്ലാ. വായനകളും എഴുത്തും ശീലമാക്കിയ എനിക്ക് വളരെ

പെട്ടന്ന് ഇത്ര ആത്മബന്ധം ഉള്ള ഒരു സുഹൃത്തിന് കിട്ടുമെന്ന്

പ്രേതീക്ഷിച്ചിരുന്നില്ല സൗഹൃദം അതിന്റെ അതിരുകൾ ഭേദിച്ചു മുന്നോട്ട് പോയികൊണ്ട്

ഇരുന്നു .

കഴിഞ്ഞ രണ്ടു ദിവസം ആയി ഒരു അറിവോ വിവരമോ ഇല്ലാതായപ്പോഴാണ്

അവളുമായി അത്ര മാത്രം ആത്മബന്ധം എന്നിൽ ഉടലെടുത്തിരിക്കുന്നു എന്ന് എനിക്ക് മനസ്സിൽ

ആക്കാൻ സാധിച്ചത്. ആശയവിനിമയത്തിന് ഒരു പരിധിവരെ മുഖപുസ്തകം സഹായിച്ചത് കൊണ്ട്

കൂടുതലായി ഒന്നും ആരാഞ്ഞിട്ട് ഇല്ല അത് ഒരു മണ്ടത്തരം ആയി എന്ന തോന്നൽ ഈ ഒരു നിമിഷം

എന്നിൽ ഉളവാക്കുന്നു. ഒരു ഫോട്ടോ എങ്കിലും ചോദിച്ചു വെക്കാമായിരുന്നു ഇത്രയും

സൗഹൃദത്തിൽ ആയതുകൊണ്ട് ചോദിക്കുന്നതിൽ തെറ്റില്ലാ. എന്നാൽ എന്നിലെ ആത്മാഭിമാനം

അതിനെ ചോദ്യം ചെയ്തു കൊണ്ട് ഇരുന്നു അതുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങനെ ഇരിക്കേണ്ടി

വരുന്നത് എന്ന് എനിക്ക് മനസ്സിലായി.

മൊബൈൽ നമ്പർ ചോദിച്ചു വാങ്ങുന്നത് അങ്ങേയറ്റം വലിയ കുറ്റം ആയി തോന്നിയിരുന്നു

എന്നാൽ ഇനി ഒരു കണ്ടുമുട്ടൽ ഇണ്ടായാൽ തീർച്ചയായും ഈ രണ്ട് കാര്യങ്ങൾ

ചോദിച്ചിരിക്കും

സമയം കടന്ന് പോയികൊണ്ട് ഇരുന്നു പകലിനെ ഇരുട്ട് ഭക്ഷണം ആക്കി കഴിഞ്ഞു ഉറക്കം

വീണ്ടും വില്ലനായി എന്റെ മുന്നിൽ നിന്ന് വെല്ലുവിളികൾ ഉയർത്തി. ഇരുട്ടിനെ കീറി

മുറിച്ചു വെളിച്ചം വന്നു തുടങ്ങി അതെ അങ്ങനെ അടുത്ത ഒരു ദിവസവും കടന്ന്

പോയിരിക്കുന്നു….

നേരം വെളുത്തു തുടങ്ങി അവിടെ ഇവിടെ ആയി പലതരത്തിൽ ഉള്ള ശബ്‌ദങ്ങൾ വന്നു ചെവിയിൽ

പതിഞ്ഞു കൊണ്ടിരുന്നു എപ്പോഴോ ഉറക്കത്തിനെ ജയിക്കാൻ എനിക്ക് ആയി.ഒരുപാട് കാലങ്ങൾ

ആയി മനസ്സിൽ കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ എല്ലാം ഇന്ന് നിരന്തരം ആയി എന്നെ

വേട്ടയാടുകയാണ് ഉറക്കത്തിന്റെ മറവിൽ അതിൽ പകുതിയും ഞാൻ പൂർത്തിയാക്കി മുന്നേറി.

ഇടയിൽ വെച്ച് എന്തിനോ വേണ്ടി ഉള്ള തിരച്ചിൽ ഫോണിലേക്ക് കയ്യ് എത്തിച്ചു പകുതി

തുറന്ന കണ്ണുമായി അതിലേക്ക് കണ്ണോടിച്ച എന്നിൽ ഒരു ഞെട്ടൽ സമ്മാനിച്ചു. അതെ അവളുടെ

കുറച്ചധികം സന്ദേശങ്ങൾ കൂടുതലും ക്ഷേമപണം ആണ്.ഓഫർ കാലാവധി കഴിഞ്ഞിരിന്നു അവളും അത്

പറയുന്ന കാര്യത്തെ കുറിച്ച് ഓർത്തില്ല..

പെട്ടന്ന് തന്നെ ചെയുവാൻ കയ്യിൽ

പൈസയുടെ കുറവ് വില്ലനായി. ഉമ്മായുടെ സഹായം എത്താൻ 2 ദിവസം വേണ്ടി വന്നു.എന്നാൽ ഈ

ദിവസങ്ങളിൽ എന്റെ അഭാവം അവളിൽ കൂടുതൽ ശ്കതിയാർജ്ജിച്ചു അത് എനിക്ക് ഉണ്ടായത് പോലെ

തന്നെ ഒരു തോന്നൽ അവൾക്കും സമ്മാനിച്ചു. അതെ അവളുടെ സന്ദേശങ്ങളിൽ നിറഞ്ഞു

നിക്കുന്നത് അത് തന്നെ ആണ്. വാക്കുകൾക്കു തടസം വരാതെ അവളോട് ഞാൻ അവളുടെ നമ്പർ

തരുമോ എന്ന് ചോദിച്ചു മറുപടി ആയി അവൾ എന്റെ നമ്പർ ആവിശ്യപെട്ടു ആവിശ്യം ഉണ്ടായാൽ

വിളിക്കാം എന്നും പറഞ്ഞു ഞാൻ എന്റെ നമ്പർ അവൾക് കയ്യ് മാറി.ഇനിയും നമ്പർ

ചോദിക്കുന്നത് എന്നിൽ ഒരുതരം മടുപ്പ് ഉളവാക്കി

ഫോട്ടോ തരുമോ എന്ന ചോദ്യത്തിന് അധികസമയം ആലോചിക്കേണ്ടി വന്നില്ല.

ആ ഒരു സന്ദേശത്തിന്റെ മറുപടിക്ക് ആയി അവൾ എടുത്ത സമയം എന്നെ വേറെ ഒരു ചിന്തയിലേക്ക്

നയിച്ചു. കഴിഞ്ഞ പ്രണയം എനിക്ക് സമ്മാനിച്ച നല്ലതും അതിനേക്കാൾ ഏറെ ചീത്തയും ആയ

ഒരുപാട് ഓർമ്മകൾ ഇന്നും എന്നെ അസ്വാസ്ഥൻ ആക്കുന്നു. അവളുടെ ഓർമ്മകൾ വസിക്കുന്ന

എന്റെ ശരീരത്തോട് തന്നെ എനിക്ക് വെറുപ്പ് ആണ്

അതെ അവളെ ഞാൻ അത്രയേറെ സ്നേഹിച്ചിരുന്നു. എന്നാൽ എന്നിൽ നിന്നും മറ്റൊരാളിലേക് ഉള്ള

അവളുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി എന്തിന് വേണ്ടി ആയിരുന്നു അത് പണത്തിന്

വേണ്ടി ആയിരുന്നോ അത് അറിയില്ല കൂടുതൽ അറിയാനും സാധിച്ചില്ല. പെട്ടന്ന് ഫോൺ

ശബ്‌ദിച്ചു ഒട്ടും പരിജയം ഇല്ലാത്ത ഒരു നമ്പർ ഞാൻ എടുത്ത് ചെവിയിൽ വെച്ച് ഹലോ എന്ന്

പറഞ്ഞു മറുപടി ആയി വന്ന വാക്കുകൾ എനിക്ക് അത് ആരാണ് എന്ന് മനസ്സിൽ ആക്കി തന്നു,

ഫോട്ടോ ഒക്കെ എന്തിനാ മാഷെ ഇപ്പൊ ഉള്ള ഈ ഒരു സൗഹൃതം പോരെ നമുക്ക്

അതെ ഈ ശബ്‌ദം ആണ് ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾകുവാൻ ആഗ്രഹിച്ചത്. അത് ഒരു തുടക്കം

മാത്രം ആയിരുന്നു പിന്നീട് മുഖപുസ്തകത്തിലൂടെ ഉള്ള ആശയവിനിമയങ്ങളേക്കാൾ അനുയോജ്യം

ആയ സന്ദർഫങ്ങളിൽ ഉള്ള കോളുകൾ ഞങ്ങളെ ഉള്ള കോളുകൾ ഞങ്ങളെ കൂടുതൽ അടുത്തറിയാൻ സഹായകം

ആയി.

പിന്നീട് സൗഹൃദം അതിന്റെ വഴി മാറി സഞ്ചരിച്ചത് ഒന്നും ഞങ്ങൾ ഇരുവരും അറിഞ്ഞതേ ഇല്ല

ഇപ്പോൾ എന്നെപോലെ തന്നെ പരസ്പരം കാണുവാൻ ഉള്ള ആഗ്രഹം അവളുടെ ഉള്ളിലും

ഉടലെടുത്തിരിക്കുന്നു എന്നാൽ അത് പറയുവാൻ ഇരുവരും മുൻകയ്യെടുത്തില്ല. ഇനിയും കാണാതെ

ഇരിക്കുവാൻ ഞങ്ങൾ ഇരുവർക്കും ആവില്ല എന്ന ഒരു തലത്തിൽ എത്തിയപ്പോൾ ഞാൻ എന്റെ

മനസ്സിന് കീഴ്പെട്ടു അവളോട് ഞാൻ എന്റെ മനസ്സ് തുറന്നു അവൾക്കും അത് അനിവാര്യം ആണ്

എന്ന് വാക്കുകളിലൂടെ പറയാതെ പറഞ്ഞു. മുഖപുസ്തകത്തിൽ എന്റെ ചിത്രം

പതിപ്പിച്ചിരുന്നത് കൊണ്ട് എന്നെ മനസ്സിലാകുവാൻ അവൾക് അധികം ബുദ്ധിമുട്ടുണ്ടാകില്ല.

തന്നെ തിരിച്ചറിയാൻ ആവുന്നതരത്തിൽ ഉള്ള യാതൊരുവിധ അടയാളവും അവൾ അതിൽ

ചേർക്കാത്തതുകൊണ്ട് എനിക്ക് അവളെ മനസ്സിൽ ആക്കുവാൻ മനസ്സിൽ ആക്കുവാൻ സാധിക്കില്ല .

ഹിറ്റ്ലറിൻറെ ആത്മകഥ ആയ മെയിൻ കാംഫ് എന്ന ബുക്ക് അവൾക് ആവിശ്യം ഉണ്ട് എന്ന് എന്നോട്

പറഞ്ഞിരുന്നു അത് വാങ്ങുവാൻ വരുന്ന ഞായർ അവൾ എറണാകുളത്തു ലുലു മാളിൽ അവൾ

വരുന്നുണ്ട് അത് എനിക്ക് തന്നയൊരു സൂചനയായിരുന്നു.

ഞായർ അതിരാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു നല്ല രീതിയിൽ തന്നെ ഒരുങ്ങി ഇറങ്ങി

60കിലോമീറ്റർ ദൂരം ഒള്ളു എങ്കിലും എളുപ്പത്തിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്

വഴിയിലെ തിക്കും തിരക്കും കഴിഞ്ഞു ഞാൻ അവിടെ എത്തുമ്പോൾ സമയം 11കഴിഞ്ഞിരുന്നു.

എനിക്കായി അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവുമോ? അതോ അവൾ പോയിട്ട് ഇണ്ടാവുമോ? ഇനി

അവൾ എത്തിയിട്ടില്ലെങ്കിലോ? ചോദ്യങ്ങൾ ഒരുപാട് ഉള്ളിലൂടെ ഓടി മറഞ്ഞു.

ഫോൺ എടുത്ത് അവളുടെ നമ്പറിലേക് വിളിക്കാൻ കയ്യ് വെച്ച എനിക്ക് അവളുടെ കോൾ വന്നതും

ഒരുമിച്ചായിരുന്നു എപ്പോഴും പുറത്തേക് പോകുമ്പോൾ കൂടെ ഫ്രണ്ട്സിനെ കൊണ്ടുപോകാറുള്ള

അവൾ ഇന്ന് വന്നിരിക്കുന്നത് ഒറ്റക്കാണ് അതിനർത്ഥം എന്താണ് എത്ര ആലോചിച്ചിട്ടും

എനിക്ക് മനസ്സിൽആക്കുവാൻ സാധിച്ചില്ല.

ആളുകൾ ഒരുപാട് ഇല്ലാത്ത മാളിന്റെ ഒരു ഭാഗത്തേക്ക് വരുവാൻ ഞാൻ അവളോട്

ആവിശ്യപെട്ടു.

ഞാൻ നിൽക്കുന്ന ഭാഗത്തുനിന്നും ഒരുപാട് മാറി ആണ് അവൾ നിന്നിരുന്നത്ത് .

ഉള്ളിൽ ഉള്ള ഒരു രൂപത്തിന് ഇന്ന് പൂർണത ലഭിക്കും എന്നാൽ അവളുടെ ശരീര ഭംഗിയേക്കാൾ

അവളുടെ മനസ്സിനെ ആണ് ഞാൻ സ്നേഹിക്കുന്നത് അവൾ വരുവാൻ വേണ്ടി കടന്ന് പോകുന്ന ഓരോ

നാഴികയും ഒരു യുഗം പോലെ ആണ് കടന്ന് പോയത്.

അവളോട് പറഞ്ഞ ഭാഗത്തു തന്നെ കാത്തു നിന്നു മുന്നിലൂടെ കടന്ന് പോകുന്ന ഓരോ മുഖങ്ങളും

എന്റെ ഉള്ളിലെ രൂപം പൂർത്തീകരിക്കാൻ സാധിക്കുമോ എന്ന് തേടിക്കൊണ്ടേയിരുന്നു എന്റെ

പേര് ചേർത്തുള്ള വിളിയാണ് എന്നെ ചുറ്റുമുള്ള നോട്ടത്തിൽ നിന്ന് പിന്നിലേക്കു

നോക്കാൻ പ്രാപ്തൻ ആക്കിയത് അതെ അവൾ തന്നെ

ആ ശബ്‌ദം അവളുടേതാണ് ..

മനസ്സിൽ പണിതു തീർത്ത ആ രൂപം ഒരു നിമിഷത്തെ നോട്ടത്തിൽ തന്നെ തകർന്നു

വീണിരിക്കുന്നു.മനസ്സിലെ രൂപത്തിന് അല്പം ഭംഗി ഉണ്ടാകണം എന്ന് ആഗ്രഹിച്ചിരുന്നു

എന്നാൽ അവളുടെ തട്ടം അവളെ അതി സുന്ദരി ആക്കിയിരിക്കുന്നു. മഞ്ഞകളറിൽ അതികം വർക്ക്

ഒന്നും ഇല്ലാത്ത ഒരു ചുരിദാർ അതിനു ചേർന്ന ഒരു ജീൻസ്‌ ഒറ്റനോട്ടത്തിൽ തന്നെ എന്റെ

ഹൃദയം ഇടുപ്പ് കൂടിയത് ഞാൻ അറിഞ്ഞു.

അല്പ നേരത്തെ മൗനം ഭേദിച്ചു കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി പരസ്പരം പഴയ കാര്യങ്ങൾ

പറഞ്ഞിരുന്ന് സമയം കടന്ന് പോകുന്നത് അറിഞ്ഞതേ ഇല്ല

എന്റെ പഴയ പ്രണയം അവളോട് പറയുമ്പോൾ വാചാലൻ ആകുന്ന എന്നെ അവൾ നോക്കി ഇരുന്നു കഥ

കേട്ടുകഴിഞ്ഞു എന്നോട് അവൾ ചോദിച്ചു

അത്രക്ക് ഇഷ്ടം ആയിരുന്നു അല്ലെ എന്ന്.

മറുപടി ആയി ഒരു ചെറു ചിരി ഞാൻ സമ്മാനിച്ചു ആ ചിരിക്ക് അപ്പോൾ ഒരുപാട് അർഥം

ഇണ്ടായിരുന്നു. അവൾക്കും ഒരു പ്രണയം ഉണ്ടായിരുന്നു കാമുകൻ അറിയാതെ പോയ കഥയിൽ കണ്ണീർ

ഒരുപാട് ഒഴുകേണ്ടി വന്നില്ല അവൾക്

തിരിച്ചറിവിന്റെ പ്രായത്തിൽ അത് ഓർത്തു ഒരുപാട് ചിരിക്കാറുണ്ട് അവൾ.