കിളിക്കൂട് Part 11

കവിളിലും മാറി മാറി അടിച്ചു ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്…….. ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല……. അയ്യോ കിളി അടിക്കല്ലെ….. എന്നെ കുത്തല്ലേ……. അയ്യോ എന്നെ കൊല്ലുന്നേ……. എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു. ഏയ്…… ഏയ്…. എന്താണിത്. രണ്ടു കവിളിലും മാറിമാറി പതിയെ തട്ടുന്നു. കണ്ണ് തുറന്ന് നോക്കുമ്പോൾ അടുത്ത് കിളി ഇരിക്കുന്നു. അപ്പോഴും ബോധം വരാതെ ഇരുന്ന ഞാൻ, എന്നെ കൊല്ലാൻ ഇരിക്കുന്ന കിളിയെ ആണ് ഓർമ്മ വന്നത്. ഞാൻ :- എന്നെ കൊല്ലല്ലേ കിളി……. ഞാൻ ഒരുപദ്രവവും ചെയ്യില്ല…….. കിളി :- എന്തൊക്കെയാണ് പറയുന്നത്. എന്തിനാണ് കരഞ്ഞത്. കരച്ചിൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്. പെട്ടെന്ന് ബോധം വന്നപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നം കണ്ടതാണ്. മുറിയിൽ ലൈറ്റ് ഉണ്ട്. ജാള്യതയോടെ ഞാൻ എഴുന്നേറ്റു ബാത്റൂമിൽ പോയി തിരിച്ചുവന്ന് സമയം നോക്കി, 12:30. അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കം വലി കേൾക്കാം. തിരിച്ചു വന്നപ്പോഴും കിളി അവിടെ തന്നെ ഇരിപ്പുണ്ട്. ഞാൻ കിടക്കയിൽ കയറി ഒരു സൈഡിൽ ഇരുന്നു. ഈ ഭദ്രകാളി കാരണം മനുഷ്യൻറെ മനസ്സമാധാനം തന്നെ നഷ്ടപ്പെട്ടു. എന്താണാവോ അടുത്ത ഭാവം. ഞാൻ നോക്കുമ്പോൾ എന്നെയും നോക്കിയിരിക്കുന്നു കിളി. എന്താണ് ആ മുഖത്തെ ഭാവം എന്ന് മനസ്സിലാവുന്നില്ല, അത് മനസ്സിലാക്കാനും പറ്റില്ല പെട്ടെന്ന് അല്ലേ സ്വഭാവം മാറുന്നത്. ഒന്നു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ എന്നോട് കാണിക്കുന്ന ഈ അകൽച്ച എന്നെ വിട്ടു പോകാനുള്ളതാണൊ എന്ന് സംശയം കൊണ്ടാണ്. അവനെ വിവാഹം കഴിച്ചു പോകാൻ ആണ് ഉദ്ദേശം എങ്കിൽ ഞാനന്നു രാത്രി ചെയ്തത് വലിയ പാതകമാണ്. അതിൻറെ മനസ്താപം എൻറെ മനസ്സിൽ കടന്നു ഉരുകുകയാണ് അതുകൊണ്ടാണ് ഒന്നും ചെയ്യാൻ മുതിരാത്തത്.

ഈ ബാധ കട്ടിലിൽ നിന്നും എഴുന്നേറ്റു പോയിരുന്നെങ്കിൽ ഒന്ന് കിടക്കാമായിരുന്നു. ഞാൻ നോക്കുമ്പോഴൊക്കെ എന്നെയും നോക്കി ഇരിക്കുകയാണ് കാളി. എൻറെ മുറിവ് പറ്റിയ കയ്യിൽ കയറി പിടിച്ചു. അടുത്ത തിരിച്ചിലിനുള്ള ഭാവമാണെന്ന് കരുതി ഞാൻ :- ഞാൻ ഉറങ്ങുന്നില്ല, ഉറങ്ങിയാൽ അല്ലേ സ്വപ്നം കാണുകയുള്ളൂ. കൈപിടിച്ച് തിരിക്കരുത്, ഒരു അപേക്ഷയാണ്. കിളി എന്നോട് ചേർന്നിരുന്നു, പിടിച്ചിരുന്ന കയ്യെടുത്ത് മടിയിൽ വച്ചു. ഞാൻ മുഖത്തേക്ക് നോക്കുമ്പോൾ കണ്ണുകൾ രണ്ടും നിറഞ്ഞ് കവിളിലൂടെ കണ്ണുനീർ ഒഴുകുന്നു.

എന്താണ് ഭാവം എന്ന് അറിയാത്തതുകൊണ്ട് ഞാൻ :- ഞാൻ ഇനി ഒന്നും പറഞ്ഞു ശല്യപ്പെടുത്തുകയില്ല. ഒന്നും ചോദിക്കുകയുമില്ല. ഇത് സത്യം. സ്വപ്നത്തിൽ കണ്ടതാണെങ്കിലും, ഉഗ്രഭാവങ്ങൾ മനസ്സിൽ നിന്നും പോകുന്നില്ല. സ്വപ്നമാണെന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല. പകൽ അതുപോലുള്ള അനുഭവങ്ങളാണല്ലോ ഉണ്ടായിരുന്നത്. ഞാൻ:- കിളി പോയി കിടന്നോളൂ…….. ഉറക്കം കളയേണ്ട…… വീണ്ടും അതേ ഇരിപ്പ് തന്നെ തുടർന്നു. ഞാൻ:- സമയം ഒരുപാടായി……. കിളി എന്നിലേക്ക് ചാരിയിരുന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ഇതാ വീണ്ടും നാടകം തുടങ്ങിയോ? ഇതിനു മുമ്പുള്ള സംഭവം എനിക്ക് ഓർമ്മ വന്നതുകൊണ്ട് ഞാൻ മൈൻഡ് ചെയ്തില്ല. സ്ത്രീ എന്നാൽ പണ്ടാരോ പറഞ്ഞതുപോലെ, സ്ത്രീ എന്ന പദം തന്നെ ഒന്നു നോക്കിയാൽ മനസ്സിലാകും. സ+ത + ര ഇത് എന്താണെന്ന് പെട്ടെന്ന് മനസ്സിലാകില്ല. ‘സ’ എന്നാൽ സത്വഗുണം ‘ത’ എന്നാൽ തമോഗുണം ‘ര’ എന്നാൽ രജോഗുണം. ചുരുക്കി പറഞ്ഞാൽ സൃഷ്ടി സ്ഥിതി സംഹാരം ഇതെല്ലാം ഒരുമിച്ചു ചേരുന്നതാണ് സ്ത്രീ. അതുകൊണ്ട് ഈ പെണ്ണിൻ്റെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കിളി എൻറെ ഇടതുകൈ കവർന്നെടുത്ത്, കിളിയുടെ കവിളിൽ അടിക്കാൻ തുടങ്ങി. ഞാൻ ബലം പിടിച്ച് അത് തടഞ്ഞു. ഞാൻ:- മതി, പോയി കിടക്ക്…… എന്ന് പറഞ്ഞു എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു, പക്ഷേ നിഷ്ഫലമായി പോയി. കിളി എന്നിലേക്ക് കൂടുതൽ ചേർന്നിരുന്ന കെട്ടിപ്പിടിച്ചു. എന്തെല്ലാം നാടകങ്ങൾ കാണണം. അതുകൊണ്ട് ഞാൻ നിർജീവമായി അങ്ങനെ ഇരുന്നു. കിളിയേ എഴുന്നേറ്റ് എൻറെ മുന്നിൽ വന്ന് രണ്ടു കൈകൾ കൊണ്ടും എൻറെ മുഖം കവർന്നെടുത്തു. എൻറെ ചുണ്ടുകളിൽ തെരുതെരെ ചുംബിച്ചു. കിളി:- എനിക്ക് കരണം നോക്കി ഒരടി തന്നിരുന്നെങ്കിൽ…….

എന്നു പറഞ്ഞ് എൻറെ സൈഡിൽ വീണ്ടും വന്നിരുന്നു, തോളിൽ തല ചായ്ച്ചു. ഞാൻ:- എന്നോട് അടുപ്പം കാണിക്കാത്ത, വെറുപ്പ് കാണിക്കുന്ന ഒരാളെ തല്ലാൻ ഞാൻ ആര്? എന്നെ, എൻറെ പാകത്തിനു വിട്ടേര്. കിളി:- അങ്ങനെ അങ്ങ് വിടാൻ കഴിയില്ലല്ലോ. ഞാൻ:- എന്നാ പിന്നെ കുത്തി കൊല്ല്. അതാണ് ഇതിലും ഭേദം. കിളി:- അതിനും കഴിയില്ല. ഞാൻ:- എന്നാൽ പിന്നെ ഞാൻ തന്നെ അത് ചെയ്യാം. സ്വയം ഇല്ലാതാവാം കിളി :- അതിനും സമ്മതിക്കില്ല. ഞാൻ:- പിന്നെ ഞാൻ എന്ത് ചെയ്യണം. ഇവിടെനിന്നും പോകാനും സമ്മതിക്കുന്നില്ല. കിളി :- ഞാൻ ഒഴിവായി തന്നാൽ മതിയോ? ഞാൻ :- വേണ്ട, ഞാൻ ഇവിടെ നിന്നും പോകുമ്പോൾ അമ്മുമ്മ തനിച്ചാവും. അതുകൊണ്ട് കിളി ഇവിടെ നിൽക്ക് കുറച്ച് നാൾ. എന്നിട്ട് വീട്ടിലേക്ക് പൊക്കോളു. കിളി:- ഞാൻ വല്യമ്മയുടെ കൂടെ കുറച്ചു ദിവസം നിന്നിട്ട് പോയ്ക്കൊള്ളാം. സമാധാനമായിട്ട് പോവുക. ഞാൻ ഒരുപാടു ഉപദ്രവിച്ചിട്ടുണ്ട് ഞാൻ ക്ഷമ ചോദിക്കുന്നു. കിടന്നോളൂ ഞാൻ പോവുകയാണ്. ഞാൻ:- ഞാൻ ചോദിക്കണ്ട എന്ന് വിചാരിച്ചതാണ്, എന്നാലും ചോദിക്കാതിരിക്കാൻ എനിക്ക് ആവുന്നില്ല. എന്നെ എന്തിനാണ് കത്തികൊണ്ട് വെട്ടിയത്? അതുകൊണ്ടല്ലേ കിളി ഇവിടെ പെട്ടുപോയത്. ഇനി മേലിൽ എന്നെ കാണാൻ വരരുത് എനിക്ക് നിങ്ങളെ ഇഷ്ടമല്ല എന്ന് എന്നോട് പറഞ്ഞാൽ മതിയായിരുന്നു. കിളി പെട്ടെന്ന് വാവിട്ടുകരഞ്ഞു. ഞാൻ :- രാത്രിയാണ്, ഉച്ചത്തിൽ കരയല്ലെ. ഉള്ളിൽ നല്ല വിഷമം ഉണ്ട് എന്ന് തോന്നുന്നു ഏന്തി ഏന്തി കരയുന്നു. ഞാൻ തൊട്ടു ആശ്വസിപ്പിക്കാൻ നിന്നില്ല എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് അറിയില്ലല്ലോ. ഇതൊക്കെ നാടകം ആണോ എന്ന് ആർക്കറിയാം. പൊട്ടിപ്പൊട്ടി കരയുകയാണ്, എൻറെ ചുമലിൽ മുഴുവൻ കണ്ണുനീരാണ്. ഞാൻ:- ചോദിച്ചതിനു മറുപടി കിട്ടിയില്ല. എനിക്ക് പറഞ്ഞാൽ മനസ്സിലാകുമായിരുന്നു. പിന്നീട് ഒരിക്കലും നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ കടന്നു വരില്ലായിരുന്നു. ഇതു കേട്ടതോടെ കരച്ചിൽ നിന്നു പെട്ടെന്ന് എഴുന്നേറ്റ് എന്നെ രൂക്ഷമായി നോക്കി. അതെ സ്വഭാവംമാറി, രൗദ്രഭാവം. ഇതുകൊണ്ട് തന്നെയാണ് ഞാൻ ആശ്വസിപ്പിക്കാതിരുന്നത്. പെട്ടെന്നാണ് ഭാവപ്പകർച്ച. കിളി :- നിങ്ങളുടെ ജീവിതത്തിലേക്കൊ, ആരാണ് ഈ ‘നിങ്ങൾ’ എന്നുദ്ദേശിക്കുന്നത്. എന്തായാലും പ്രശ്നമാണ്, പറഞ്ഞു തന്നെ തീർക്കാം. ഞാൻ:- ഞാൻ പറഞ്ഞത് കിളിക്കു മനസ്സിലായിട്ടുണ്ട്. പിന്നെ ഞാൻ എക്സ്പ്ലനേഷൻ

തരേണ്ട ആവശ്യമില്ല. കിളി ഉത്സവത്തിന് പോയി വന്നതിനു ശേഷമാണ് ഈ മാറ്റങ്ങളൊക്കെ കണ്ടത്. അതിൻറെ അർത്ഥം ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്. വീണ്ടും ദേഷ്യം കൂടി കിളി :- എന്തു മനസ്സിലാക്കി. എന്താണ് മനസ്സിലായത്? ഞാൻ:- എന്താണ് മനസ്സിലാകാതെ ഇരിക്കേണ്ടത്. എന്നോട് കാണിച്ച ദേഷ്യവും വെറുപ്പും കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്. ഇവിടെനിന്നും പോയ കിളിയെ അല്ല തിരിച്ച് ഉത്സവം കഴിഞ്ഞ് വന്നത്. കിളി:- എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്. ഇനി എനിക്കൊന്നും പറയാനില്ല. ഞാൻ:- പിന്നെ എന്തിനാ ഈ നാടകമൊക്കെ, പറയൂ. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ പറയൂ എന്താണ് കാര്യം. കിളി:- ഒരാൾക്കും എന്നെ മനസ്സിലാവില്ല, എല്ലാവർക്കും അവരുടേതായ സ്വാർത്ഥതാല്പര്യങ്ങൾ ആണ്. ഞാൻ:- എന്തു സ്വാർത്ഥ താല്പര്യം ആണ് ഞാൻ കിളിയുടെ മേൽ അടിച്ചേൽപ്പിച്ചത്. ഒരേയൊരു സ്വാർത്ഥ താല്പര്യം ഞാൻ കിളിയുടെ മേൽ ചെയ്തിട്ടുണ്ട്. അതിന് പ്രായശ്ചിത്തവും ചെയ്യാൻ ഞാൻ തയ്യാറാണ്. അതിനു പറഞ്ഞിട്ടും കാര്യമില്ല ഇപ്പോൾ ആ ഒരു സ്ഥിതി അല്ലല്ലോ കാര്യങ്ങൾ. എന്നോട് കിളിക്ക് തീർത്താൽ തീരാത്ത ദേഷ്യവും വെറുപ്പും വിരോധവും ആണ്. അതാണ് ഞാൻ പറഞ്ഞത് ഒരാളുടെയും ജീവിതത്തിലേക്ക് ഞാൻ ഒരു കല്ലുകടിയായി വരില്ല എന്ന്. കിളി :- ഞാൻ കാണിച്ച ദേഷ്യവും വിദ്വേഷവും എല്ലാം നാടകമായിരുന്നു. എനിക്കൊരിക്കലും വെറുക്കാൻ പറ്റില്ല. ഞാൻ അത്രകണ്ട് സ്നേഹിച്ചു പോയി. പക്ഷേ ഇനി നമ്മൾ തമ്മിൽ ചേരില്ല. ഞാൻ:- അതിനെന്താണ് കാരണം ആ കാരണം എനിക്കറിയണം. അത് പറഞ്ഞേ പറ്റൂ. കിളി:- അത് ഞാൻ എങ്ങനെ പറയും. ഞാൻ:- എന്തായാലും എന്നോട് പറഞ്ഞേ പറ്റൂ. കിളി:- പറയാം, അതിന് എനിക്ക് അല്പം സമയം വേണം. മനസ്സ് ശാന്തമാകണം. പെട്ടെന്ന് അമ്മുമ്മയുടെ കൂർക്കംവലി നിലച്ചു. കിളി അവിടെ നിന്നും എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു പായയിൽ പോയി കിടന്നു. എനിക്ക് ഉറക്കം വരാൻ പിന്നെയും താമസിച്ചു. കിളി പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മൂമ്മ എഴുന്നേറ്റു, അല്ലെങ്കിൽ എന്താണ് കിളിക്ക് പറയാനുള്ളതെന്ന് കേൾക്കാമായിരുന്നു. അങ്ങനെ

ഓരോന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി. രാവിലെ അമ്മൂമ്മ എന്നാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത് അമ്മുമ്മ:- എഴുന്നേൽക്ക് ചെക്കാ…… ആ പൗലോസിൻ്റെ അപ്പൻ രാത്രി പന്ത്രണ്ടരയോടെ മരിച്ചു. രാവിലെതന്നെ മരണം പറഞ്ഞുകൊണ്ടാണ് അമ്മൂമ്മ എഴുന്നേൽക്കുന്നത്. അമ്മൂമ്മയുടെ കൊച്ചുത്രേസ്യയുടെ ഭർത്താവാണ്, ഈ പൗലോസിൻ്റെ അപ്പൻ. അമ്മൂമ്മ:- ഇത് ശീലം ആക്കണ്ട, ദിവസവും വൈകിയാണ് എഴുന്നേൽക്കുന്നത്. ജോലിക്കൊക്കെ പോകാനുള്ളതല്ലേ, നേരത്തെ എഴുന്നേറ്റു ശീലിക്കണം. ഞാൻ രാത്രിയിൽ കണ്ടതാണ് അയാൾക്ക് അസുഖം കൂടുന്നത് ആയിട്ട്. ഇപ്പോളിതാ മരിച്ചു എന്നുള്ള വാർത്ത. അതും ഞാൻ എഴുന്നേറ്റ് സമയത്ത്. ഇനിയുള്ളത് കിളിയുടെ സംഹാരനൃത്തമാണ്. അതിന് എപ്പോഴാണാവോ? എന്നൊക്കെ ചിന്തിച്ച് സമയം നോക്കുമ്പോൾ 8:45. ഞാൻ എഴുന്നേൽക്കേണ്ട സമയത്തിന് 15 മിനിറ്റ് കൂടി കഴിയണം. ഏതായാലും രാവിലെ എഴുന്നേറ്റതല്ലേ ഒന്ന് ഫ്രഷ് ആയി മരിച്ച വീട്ടിൽ പോയി വരാം. ഞാൻ പെട്ടെന്ന് റെഡിയായി പോകാനിറങ്ങിയ നേരം അമ്മൂമ്മ :- നീ വന്നിട്ട് വേണം എനിക്ക് പോകാൻ ഇവിടെ ഈ പെൺകൊച്ച് മാത്രമേ ഉള്ളൂ. ശരിയെന്ന് പറഞ്ഞ് ഞാൻ ഇറങ്ങി. മരിച്ച വീട്ടിൽ ചെന്ന് ഒരു 10 -15 മിനിറ്റുകൾ ചെലവഴിച്ചു. മൃതദേഹം പള്ളിയിലേക്ക് എടുക്കുന്നത് രണ്ടു മണിക്കാണ്. പലരും കയ്യിലെ കെട്ടു കണ്ട് വിവരങ്ങൾ തിരക്കി. അധികം നേരം നിന്നാൽ ഇവിടെ അന്വേഷണങ്ങളുടെ ബഹളമായിരിക്കും. ഞാൻ നേരെ വീട്ടിലേക്ക് തിരിച്ചു. ഞാൻ അവിടെ എത്തി വിടാൻ അമ്മ മരിച്ച വീട്ടിലേക്ക് ഇറങ്ങി. അമ്മൂമ്മ :- ഞാൻ , അവർ പള്ളിയിലേക്ക് പോയിട്ടേ വരൂ. എന്ന് പറഞ്ഞ് ഗേറ്റ് തുറന്ന് അമ്മൂമ്മ പോയി. ഞാൻ പോയി ഗേറ്റ് അടച്ചു കുറ്റിയിട്ടു. ഫ്രണ്ട് ലൂടെ കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കിളിയെ നോക്കുമ്പോൾ അടുക്കളയിൽ പണിയിലാണ്. ഏതു ഭാവത്തിലാണ് പോ നിൽക്കുന്നതെന്ന് അറിയില്ല, എന്നാലും രാത്രി പറഞ്ഞതിൻ്റെ ബാക്കി പറയിപ്പിക്കണം. പേടിച്ചാണ് അടുത്തേക്ക് ചെല്ലുന്നത്, കയ്യിൽ കത്തിയും ഉണ്ട്. കിളി പറഞ്ഞതുപോലെ കരണം നോക്കി ഒന്നു കൊടുത്താൽ തീരാവുന്ന വിഷയമേയുള്ളൂ. പക്ഷേ തല്ലാൻ തോന്നുന്നില്ല, അതിലും കൂടുതൽ വേദന ഞാൻ അന്ന് രാത്രി കൊടുത്തതാണ്. പതിയെ അരികിൽ ചെന്നു മുരടനക്കി. കിളി തിരിഞ്ഞുനോക്കി ഭാവ വ്യത്യാസം ഒന്നുമില്ല. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല, എങ്ങനെ തുടങ്ങും. അടുത്ത ഒരാൾ വന്നു നിന്നിട്ട് കണ്ടഭാവം വയ്ക്കാത്ത ആളോട് എന്തു പറയാൻ. ഞാൻ തിരിഞ്ഞു നടന്ന് സെറ്റിയിൽ വന്നിരുന്നു. കുറച്ചുകഴിഞ്ഞ് പുറകിൽ ശബ്ദം കേട്ടു കിളി:- ഇതാ ചായ എടുത്തു വച്ചിട്ടുണ്ട്. തമാശരൂപേണ ഞാൻ:- എന്നെ തട്ടാനുള്ള പോയിസൺ കലക്കിയിട്ടുണ്ടൊ? കിളി:- ഞാൻ നേരത്തെ പറഞ്ഞില്ലേ, ഒറ്റയടിക്ക് തട്ടില്ല. പതിയെ പതിയെ ആകും. ഞാൻ:- സ്ലോ പോയിസൺ അല്ലേ? അപ്പോൾ പിന്നെ ആരും സംശയിക്കില്ലല്ലൊ. സ്വൈര്യമായി വിവാഹം കഴിച്ച് സുഖമായി ജീവിക്കാം അല്ലേ. കിളി:- എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്. ഞാൻ:- എവിടെ ഭക്ഷണം ഞാൻ കഴിക്കാം.

ഇത്രയും പറഞ്ഞ കിളി അടുക്കളയിലേക്ക് പോയി പണി തുടർന്നു. തുടക്കം കുറിച്ചിട്ടും ആ വഴിയിലേക്ക് എത്തിയില്ല. ആ വായിൽ നിന്നും കാര്യങ്ങൾ പുറത്തേക്ക് കൊണ്ടുവരുവാൻ ഒത്തിരി പാടാണ്. സമയം ഒമ്പതര, ഇനിയും സമയമുണ്ട് കാര്യങ്ങൾ പറയാൻ. കൈക്ക് ചെറിയ വലിച്ചിൽ ഉണ്ട്. ഈ പെണ്ണ് ഒരു പിടിയും തരുന്നില്ലല്ലോ, എന്താണ് പറയാനുള്ളത് എന്ന് കേട്ടിട്ട് സമാധാനത്തോടും കൂടി ഇരിക്കാമെന്നു കരുതിയാൽ, ആ തിരുമൊഴി എപ്പോഴാണ് അരുളുന്നതെന്ന് ആർക്കറിയാം. കാത്തിരിക്കുക തന്നെ. ഇരിപ്പുറക്കാത്തതിനാൽ വീണ്ടും അടുക്കളയിലേക്കു ചെന്നു. ഞാൻ:- കിളിക്ക് എന്താണ് എന്നോട് പറയാനുള്ളത്. കിളി :- എനിക്കൊന്നും പറയാൻ ഇല്ലല്ലോ. ഞാൻ :- രാത്രിയിൽ പറഞ്ഞ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങു. കിളി :- രാത്രിയിൽ ഞാൻ എന്തു പറഞ്ഞു. ഞാൻ:- ഇനി ഞാൻ ഒന്നും നോക്കില്ല നല്ല അടി തരും. എന്നെ പൊട്ടൻ കളിക്കരുത്. കിളി:- അത് പ്രത്യേകം കുളിപ്പിക്കേണ്ടത് ഇല്ലല്ലോ. ഞാൻ:- അപ്പോൾ ഞാൻ ഒരു പൊട്ടനാണ്. ശരി അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. പറയാൻ താല്പര്യം ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടെന്താ. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ കാണിക്കുന്നത് ഒക്കെ ഒരു ഡ്രാമയാണ്. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല. രാത്രിയിൽ ഒരു സ്വഭാവം നേരം വെളുത്താൽ വേറൊരു സ്വഭാവം. പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കാം എന്ന് കരുതി, പക്ഷേ ഒരു പിടിയും തരുന്നില്ല. സമയം കുതിരയെ പോലെ പാഞ്ഞു പോയി കൊണ്ടിരിക്കുകയാണ്, ഇപ്പോൾ 10:45. ഞാൻ വന്ന് സെറ്റിയിൽ ഇരുന്നു, ഇനി ഞാനായിട്ട് ഒന്നും ചോദിക്കുന്നില്ല. അര മണിക്കൂർ കഴിഞ്ഞപ്പോൾ കിളി വന്ന് എൻറെ അരികിൽ ഇരുന്നു. കിളി:- എന്താണ് അറിയേണ്ടത്? അടുക്കളയിലെ പണി കഴിഞ്ഞ് സ്വസ്ഥമായിട്ട് വരാം എന്ന് കരുതി. ഞാനൊന്നും മിണ്ടിയില്ല. കിളി :- കെറുവച്ചിരിക്കുകയാണൊ? ഞാൻ പറയാം. ഒരു നമുക്ക് റൂമിലേക്ക് പോകാം. എന്നേയും വലിച്ച് കൊണ്ട് ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെയിരുന്നാൽ ജനലിൽ കൂടി ഗേറ്റ് തുറന്ന് ആരെങ്കിലും വന്നാൽ കാണാം. കട്ടിലിൽ എന്നെ ഇരുത്തി അരികിൽ കിളിയിരുന്നു. കിളി പറഞ്ഞുതുടങ്ങി:- “എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല ഉത്സവത്തിന് പോക്ക്. എന്നിട്ടും പ്രദീപ് ചേട്ടൻ വരാത്തതുകൊണ്ട് എന്നെ നിർബന്ധിച്ച് ചേച്ചി വിളിച്ചുകൊണ്ടുപോയി. ഞങ്ങൾ അവിടെ 3:30 ഓടെ ചെന്നു. എൻറെ ഡേറ്റ് അടുത്തിരുന്നതിനാലോ നീണ്ട ബസ് യാത്രയാലോ അവിടെ ചെന്നപ്പോൾ ഞാൻ ഔട്ടായി. അന്നേദിവസം 4:30 ന് അവരുടെ ഭാഗത്തുനിന്നും ഒരു താലം അമ്പലത്തിലേക്ക് പോകുന്നുണ്ടായിരുന്നു. അത് ആറു മണിയോടുകൂടി അമ്പലത്തിൽ സമാപിക്കും. എനിക്ക് പോകാൻ പറ്റാത്തതിനാൽ അടുത്തുള്ള വീട്ടിലെ ചെറിയ (ഹിമ എന്ന 4-5 വയസ്സുള്ള ) ഒരു പെങ്കൊച്ചിനെ എനിക്കു കൂട്ടു നിർത്തി, ബാക്കിയുള്ളവർ പോയി. ഞങ്ങൾ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഏതോ ഒരു കൊച്ചു വന്ന് അതിനെ വിളിച്ചു. അത് ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്ക് പോയി. ഈ സമയം ഷിബു കുടിച്ചു

ബോധമില്ലാതെ ആടി ആടി അവിടെ വന്നു. അവൻ എന്നോട് പലതും സംസാരിച്ചു അവൻറെ സംസാരം കുഴഞ്ഞു പോകുന്നുണ്ടായിരുന്നു. എനിക്ക് തോന്നി അവൻറെ സംസാരം അത്ര ശരിയല്ല എന്ന് തോന്നിയതുകൊണ്ട്, ഞാൻ ഹിമ യെ നോക്കട്ടെ എന്ന് പറഞ്ഞു പുറത്തേക്കിറങ്ങാൻ പോയി. അവൻ എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു ” അവൾക്കും കൂട്ടുകാരിക്കും ഐസ്ക്രീം വാങ്ങാൻ പൈസ കൊടുത്തു, എന്നിട്ട് അമ്പലപ്പറമ്പിൽ പോകാൻ പറഞ്ഞു. അപ്പോൾ ആ കൊച്ച് ആൻറിയുടെ കാര്യം പറഞ്ഞു. ആൻറിയെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു വിട്ടു. ഇവിടെ ഇപ്പോൾ ഈ പരിസരത്ത് നമ്മൾ മാത്രമേയുള്ളൂ. നമ്മൾ തമ്മിൽ കല്യാണം കഴിക്കാൻ പോവുകയല്ലെ. നമുക്കു മുണ്ടീം പറഞ്ഞും എന്തെങ്കിലും ഇരിക്കാം വാ. എന്നു പറഞ്ഞ് എൻറെ കയ്യിൽ കയറി പിടിച്ചു. എതിർത്തപ്പോൾ എന്നെ വട്ടം കയറിപ്പിടിച്ച് കട്ടിലിലേക്ക് ഇട്ടു. എഴുന്നേറ്റ് ഓടാൻ തുടങ്ങി എന്നെ അവൻ കയറിപ്പിടിച്ചു. അവന് കാല് നിലത്തുറക്കാത്ത അതിനാൽ ഞങ്ങൾ രണ്ടു പേരും താഴേക്കു വീണു. പിന്നീട് പിടിയും വലിയും ആയി, വന്ന് മുണ്ടു അഴിഞ്ഞു. എൻറെ ബ്ലൗസുകൾ അവൻ വലിച്ചു കീറി. ചുണ്ടുകൾ കടിച്ചു. ഞാൻ സർവ്വശക്തിയുമെടുത്ത് എതിർത്തു. എതിർപ്പു കൂടുന്തോറും അവൻറെ ചുണ്ടിലെ കടി മുറുകി. എന്നിട്ടും ഞാൻ വഴങ്ങിയില്ല. എൻറെ രണ്ട് കൈകളും അവൻറെ ഒരു കൈകൊണ്ട് പിടിച്ച് തലക്കുമുകളിൽ വെച്ചു. മറ്റേ കൈകൊണ്ട് അവൻറെ ബ്രായും വലിച്ചു പൊട്ടിച്ചു. പിന്നെ അവൻ്റെ ഇന്നർ വെയറും അഴിച്ചുമാറ്റി പിന്നെ ഒരു പരാക്രമം ആയിരുന്നു. അവന് തീരെ ബോധം ഉണ്ടായിരുന്നില്ല, അവൻ എന്തൊക്കെയോ കാട്ടിക്കൂട്ടി എൻറെ കൈകൾ സ്വതന്ത്രമല്ലാത്തതിനാൽ എനിക്ക് എതിർത്തു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കുറച്ചുകഴിഞ്ഞ് അവൻ എഴുന്നേറ്റു മാറി കിടന്നപ്പോൾ എൻറെ മാറത്തും കഴുത്തിലും മുഖത്തും പശപശപ്പുള്ള അഴുക്കായിരുന്നു. എൻറെ ചുണ്ടു മാത്രമല്ല അവൻ കടിച്ചു പൊട്ടിച്ചത്, ഇത് കണ്ടോ” എന്നുപറഞ്ഞുകൊണ്ട് കിളി ബ്ലൗസ് ഊരി ബ്രായുടെ ഹുക്കുകൾ അഴിച്ചു . ഞാൻ നോക്കിയപ്പോൾ കക്ഷത്തിന് സൈഡിൽ മാറോടു ചേർന്നും മുലക്കണ്ണിലും പല്ലുകൾ താഴ്ന്ന മുറിവ്. ഇതൊക്കെ പറയുന്നതിനിടയിലും കിളി പൊട്ടി പോകുന്നുണ്ടായിരുന്നു. വീണ്ടും കിളി തുടർന്നു: ” തൻറെ ആ കോലം കാരണമാണ് രണ്ടു ദിവസം കൂടി അവിടെ തങ്ങിയത്. ചേച്ചി എന്നോട് തട്ടിവീണ് ആണെന്ന് വീട്ടിൽ പറഞ്ഞാൽ മതി എന്ന്. അതോടുകൂടി എങ്ങനെയെങ്കിലും നമ്മൾ തമ്മിലുള്ള സ്നേഹം ഒഴിവാക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്. ഞാൻ അന്ന് വെട്ടിയപ്പോൾ ചോര ചീറ്റുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് വിഷമമായി, ഞാൻ കരുതിയത് കുഴപ്പമൊന്നും ഉണ്ടാകില്ല എന്നാണ്. കുറച്ചുകഴിഞ്ഞ് ഞാൻ വന്നപ്പോൾ ബോധമില്ലാതെ കിടക്കുന്നു. എനിക്ക് ജീവിക്കണം എന്നുള്ള ആശ തന്നെ തീർന്നു. ഞാൻ അകത്തു പോയി അമ്മയുടെ സാരി എടുത്തു സ്റ്റൂളിൽ കയറി മുകളിൽ കെട്ടാൻ നേരത്താണ് പ്രകാശൻ ചേട്ടൻ വന്നത്. അടുക്കള വശത്ത് കൂടി അകത്തു കയറി എന്നെ തിരക്കി വന്നപ്പോൾ ഞാൻ സാരിയുമായി മുകളിൽ നിൽക്കുന്നതാണ് കണ്ടത്. കാര്യം തിരക്കിയപ്പോൾ അവിടെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോൾ തന്നെ പ്രകാശൻ ചേട്ടൻ അവനെ കാണാൻ പോകാൻ ഒരുങ്ങിയതാണ്. ഞാൻ പിടിച്ചു നിർത്തി. മുൻവശം വന്നപ്പോൾ കണ്ട കാഴ്ച ചോരവാർന്ന് കിടക്കുന്ന ആൾ. എന്നോട് വിവരം തിരക്കിയപ്പോൾ എനിക്കറിയില്ല എന്നു പറഞ്ഞു. എന്നെയും