ഏട്ടനെ എനിക്കിഷ്ടാ 2

ഒഴിവാക്കാൻ പറ്റാത്ത അത്രയും നിർണായകം ആയത് കൊണ്ടു ഈ പാർട്ടിൽ അല്പം ലൈംഗികത

വരുന്നുണ്ട്.. അത് താല്പര്യം ഇല്ലാത്തവർ ആ ഭാഗങ്ങൾ സ്കിപ് ചെയ്യണമെന്ന്

അഭ്യർത്ഥിക്കുന്നു..💓💓💓💓💓💓💓💓💓

“ഏട്ടനെ എനിക്കിഷ്ടാ.. പക്ഷെ എന്റെ അച്ഛൻ കൈപിടിച്ച് തന്നാൽ മാത്രേ ഞാൻ ഏട്ടന്റെ

ഭാര്യയാവൂ..”

അവൻ കേട്ടത് സത്യമോ എന്നതിശയിച്ചു ഒരു നിമിഷം നിന്നുപോയി.. പിന്നേ അവൾക്കരികിൽ

ചെന്നു അവളെ ചേർത്തു പിടിച്ചു അമ്മയെ നോക്കി പറഞ്ഞു..

“അമ്മേ, അമ്മേടെ അനുഗ്രഹം ഇണ്ടാവണംട്ടോ ഈ കുറുമ്പീനെ എനിക്ക് കിട്ടാൻ..”

ഇടം കൈ കൊണ്ടു അവളെ ചുമലിൽ കൈ ചുറ്റി ചേർത്തു നിറുത്തി അവനാ കല്ലറയെ തൊട്ടു വണങ്ങി.

അവന്റെ കയ്യുടെ സുരക്ഷിതത്വബോധത്തിൽ അവനോട് ഒട്ടി ചേർന്നു അവളും.

💓💓💓💓💓💓💓

സ്നേഹതീരം part 2

💓💓💓💓💓💓💓

അവളെയും പുറകിലൂടെ ചേർത്തു പിടിച്ചാണ് അവൻ ആ വീണ്ടുമാ പള്ളിക്കകത്തേക്ക് നടന്നത്..

ആദ്യമായാണ് ഒരാൾ അവളെ അങ്ങനെ സ്പർശിക്കുന്നത്… ഒരേസമയം നാണവും തനിക്കും സ്വന്തം

ആളുണ്ടെന്ന അഹങ്കാരവും അവളിൽ നിറഞ്ഞു. എങ്കിലും ചുറ്റിലും ആരെങ്കിലും അവരെ

ശ്രദ്ധിക്കുന്നോ എന്ന് തിരിഞ്ഞു നോക്കി അവളാ ചെവിയിൽ പറഞ്ഞു..

“ഏട്ടാ, ഏട്ടന്റെ വീട് ഇവിടെ അല്ലേ? ആരെങ്കിലും കണ്ടാലോ??”

“അതിനെന്താ… കണ്ടോട്ടെ..”

അന്നുവരേയും അവനെ എന്തു വിളിക്കണം എന്ന സംശയത്തോടെയോ മടിയോടെയോ സംസാരം വളരെ

നിയന്ത്രിച്ച അവളിന്ന് മുതൽ ഏട്ടാ എന്നു വിളിക്കുന്നത് അവൻ കേട്ടാസ്വദിച്ചു

കൊണ്ടിരുന്നു..

പള്ളിയിലേക്ക് കയറാൻ ചെരിപ്പ് ഊരുമ്പോളാണ് തന്റെ നെറ്റിയിലെ കുറികളെ കുറിച്ചവൾക്ക്

ഓർമ വന്നത്..

“യ്യോ.. കുറീം തൊട്ടാ പള്ളീ കേറിയേ..”

അവൾ സ്വയം പറഞ്ഞത് അല്പം സ്വരം ഉയർന്നു അവൻ കേട്ടത് കൊണ്ട് അവളാ കൈ ഉയർത്തി അത്

മായ്ക്കും മുൻപ് അവനവളുടെ കൈയിൽ പിടിച്ചു അത് തടഞ്ഞു..

“തന്റെ കുറി മാത്രമല്ല ജാതിയും മതവും എല്ലാം തന്റെ ഇഷ്ട്ടമാണ്.. ആരും തടയില്ല

പള്ളിയിൽ കയറാൻ. പള്ളിയിൽ മാത്രമല്ല എന്റെ ജീവിതത്തിലും..”

അവളുടെ കൈ ബലമായി പിടിച്ചു അവനാ പള്ളിയ്ക്കുള്ളിലേക്ക് നടന്നു.. അൾത്താരയുടെ

തൊട്ടടുത്തെ നേർച്ചകൂടിന് തൊട്ടടുത്തെത്തിയെ ആ കൈ അവൻ വിട്ടൊള്ളു..

അവൻ പോക്കറ്റിൽ നിന്നും നേർച്ച ഇടാനുള്ള പണം എടുത്തു അവളുടെ നേരെ നോക്കിയപ്പോൾ

അവളും കയ്യിലെ കൊച്ചു പേഴ്സ് തുറക്കാൻ എടുക്കുകയാണ്..

“അതല്ല പെണ്ണെ.. ഇത് നമുക്ക് രണ്ടാൾക്കും കൂടി ഇടാം..”

“അത് വേണ്ട ഏട്ടാ.. അത് ഏട്ടൻ ഇട്ടോ.. എന്റെൽ ഉണ്ട്….”

കൂടുതൽ ആലോചിച്ചു നിൽക്കാതെ അവൻ അവളുടെ കൈ പിടിച്ചു അവന്റെ കയ്യിലെ നേർച്ചയിൽ

പിടിപ്പിച്ചു..

“രണ്ടാളും ഒരുമിച്ചു വേണം ഇടാൻ പെണ്ണേ….”

ഒരു കള്ളച്ചിരിയോടെ അവനത് മന്ത്രിച്ചപ്പോൾ അവളുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു..

അവന്റെ ആഗ്രഹം പോലെ നേർച്ച നിക്ഷേപിച്ചശേഷം അവൻ അവളെ ചേർത്ത്പിടിച്ചു ഒരു സീറ്റിൽ

കൊണ്ടിരുത്തി..

“ഒന്ന് കുമ്പസാരിച്ചിട്ട് വരാട്ടോ..”

പറഞ് മാത്രം കെട്ട വാക്കാണ് കുമ്പസാരം എങ്കിലും അവളതിനു തലയാട്ടിയപ്പോൾ അവൻ അല്പം

മുൻപോട്ട് നീങ്ങിയുള്ള കുമ്പസാരകൂട്ടിനു നേരെ നീങ്ങി അതിനു മുൻപിൽ മുട്ട് കുത്തി.

പത്തു മിനിട്ടോളം എടുത്ത ആ ചടങ് അവൾ കൗതുകത്തോടെ വീക്ഷിച്ചു.. അവൽക്കരികിൽ വന്നു

അൽപനേരം മുട്ട് കുത്തി ഇരുന്ന ശേഷം അവൻ എഴുന്നേറ്റപ്പോൾ അവളും ഒപ്പം നടന്നു..

“അമ്മ പോയേപ്പിന്നെ എല്ലാ വർഷവും ഇവിടെ വന്നു കുമ്പസാരിക്കും.”

പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവളോടവൻ പറഞ്ഞു..

“അതേ ഈ കുമ്പസാരംന്ന് പറഞ്ഞാ എന്താ?”

അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഒന്നു പുഞ്ചിരിച്ചു പള്ളിയിൽ നിന്നും

പുറത്തേക്ക് നടക്കുന്നതിനിടെ അവൻ പറഞ്ഞു കൊടുത്തു..

“അതോ നമ്മുടെ പാപങ്ങൾ ഒക്കെ അവിടത്തെ അച്ഛനോട് പറയും അപ്പൊ അച്ഛൻ പറയുന്ന പരിഹാരം

ചെയ്താൽ അതൊക്കെ മോചിപ്പിച്ചു കിട്ടും.”

“അയ്യേ.. അച്ഛനോടോ പാപം പറയാ.. എല്ലാ പാപോം പറയോ?? നാണാവില്ലേ?”

“അങ്ങനെ മറ്റൊരാളോട് പറയാൻ പറ്റാത്ത എന്ത് പാപാ എന്റെ കുട്ടി ചെയ്തേ??”

“പോടാ.. ഞാൻ എന്റെ കാര്യല്ല്യ ചോദിച്ചേ.. ഇങ്ങനെ കളിയാക്കിയാ ഞാൻ മിണ്ടില്ല

കെട്ടോ..”

അവൾ ഒരു കള്ളപരിഭവം നടിച്ചു..

“എന്താണെന്ന് നോക്കണേ.. ഇത്രയും നാൾ എന്തെങ്കിലും ഒന്ന് സംസാരിക്കുന്നത് നോക്കി

ഇരുന്നതാ ഞാൻ.. ഇന്ന് ഏട്ടാ ന്ന് വിളിച്ചു നാവെടുത്തില്ല.. അപ്പോളേക്കും പോടാ

എന്നായോ??”

അവൾ പറഞ്ഞതിൽ പറ്റിയ അമളി അപ്പോളാണ്.

“പിന്നെ വേണ്ടാത്തതൊക്കെ ചോദിച്ചാ ഞാൻ എന്താ പറയാ.. അങ്ങനെ വിളിക്ക മാത്രല്ല നല്ല

അടീം കിട്ടും..”

“അപ്പൊ വേണ്ടാത്ത കാര്യമാണ് ഇയാള്ടെ പാപം. സാരല്യ.. ഞാൻ കണ്ടു പിടിച്ചോളാം

എന്താന്ന്..”

“അതൊക്ക പോട്ടെ ഏട്ടാ ഒരു കാര്യം ചോദിച്ചാ കളിയാക്കോ??”

“കളിയാക്കേണ്ടത് ആണേ കളിയാക്കില്ല. പകരം കെട്ടിപിടിച്ചു ഒരുമ്മ തരാം..””

“അയ്യേ വൃത്തികേട് പറഞ്ഞാ ഞാൻ മിണ്ടൂലട്ടോ..”

അവളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞതും അവൻ തിരിഞ്ഞു നോക്കി.. ഒരു കാര്യവും ഇല്ലാതെ

പെണ്ണിന്റെ കണ്ണ് നിറയുന്നു..

“എന്തിനാ പെണ്ണെ എപ്പോളും ഇങ്ങനെ പാവം കണ്ണിനെക്കൊണ്ട് പണി എടുപ്പിക്കുന്നെ??”

“അങ്ങനത്തെ വർത്താനം ഒന്നും പറയണ്ടാട്ടോ എന്നോട്.. അതൊക്കെ തെറ്റല്ലേ??”

ചുംബനം തെറ്റാണെന്ന് ആദ്യമായി കേട്ടത് ആണെങ്കിൽകൂടി അവളെ ആശ്വസിപ്പിക്കാൻ അവൻ

മയത്തിൽ പറഞ്ഞു..

“അയ്യേ അതിപ്പോ നമ്മൾ കുഞ്ഞി ഉണ്ണികളേ ഉമ്മ വയ്ക്കില്ലേ?? അത് പോലെ എന്റെ കുഞ്ഞി

വാവ അല്ലേ നീയും. അതോണ്ടാ പറഞ്ഞെ പെണ്ണെ.. എൻറെ കുഞ്ഞി വാവ ആണ് മോളൂസ്.. എന്റെ

പാറൂട്ടി…”

“ഒന്നൂടി അങ്ങനെ വിളിക്കോ?”

“എങ്ങനെ??”

“പാറൂട്ടി ന്ന്.. അമ്മ മാത്രേ അങ്ങനെ വിളിക്കാറുള്ളു.. ഇപ്പോള പിന്നെ അങ്ങനെ

കേള്ക്കുന്നെ..”

“എന്നാ ഇനി അങ്ങനെയേ വിളിക്കൂ എന്റെ പാറൂട്ടി. അത് പോട്ടേ, എന്താ ചോദിക്കാൻ

വന്നത്???”

“കളിയാക്കില്ലല്ലോ… അല്ലേ വേണ്ട കളിയാക്കിക്കോ. എന്നാലും മറ്റേ സാധനം വേണ്ടട്ടോ..

എന്നേ… എന്നേ… വീമാനത്താവളം കാണിച്ചരോ?? ഷീലേചീടെ കെട്ടിയോൻ പോയപ്പോൾ എയർപോർട്ടിൽ

പോയെന്ന് പറഞ്ഞു ഭയങ്കര അഹങ്കാരായിരുന്നു..”

“അത്രേം ഒള്ളു??”

അവളെയും കൊണ്ടു ഐലന്റിലേക്ക് പോവുന്ന ബസിൽ കയറി നേവൽ ബേസിനടുത്തുള്ള എയർപോർട്ടിനു

അടുത്ത് ചെന്നിറങ്ങി..

ഒരു വിമാനം റൺവേയിലൂടെ നീങ്ങുന്നത് കണ്ടതും അവൾ കൊച്ചു കുട്ടികളെ പോലെ അത്ഭുതം

കൂറി.. പക്ഷെ കാതടപ്പിക്കുന്ന ശബ്ദത്തോടെ അത് പറന്നുയർന്നതും അവൾ ഓടി അവന്റെ കയ്യിൽ

തൂങ്ങി..

“പാറൂട്ടി പേടിച്ചാ??”

കൊച്ചു കുട്ടികളെയെന്ന പോലെ അവളെ കൊഞ്ചിച്ചു അവൻ ചോദിച്ചു..

“മ്മ്.. പാറൂട്ടി കണ്ട ആകാശത്തോടെ പോണ വീമാനങ്ങൾ ദിത്രെ ഉണ്ടായിരുന്നുള്ളു. ഇതെന്തു

വല്യതാ..”

അവൾ കൈവിരൽ ചൂണ്ടി പറഞ്ഞു കൊണ്ടു അവനെ നോക്കി. അവൻ വീണ്ടും കൊഞ്ചിക്കാൻ എന്ന പോലെ

ചുണ്ട് കൂർപ്പിച്ചു എന്തോ സംസാരിക്കാൻ വന്നതും അവനെ ചുമലിൽ തല്ലികൊണ്ടവൾ പറഞ്ഞു..

“അയ്യടാ എന്താ ഒലിപ്പീരു.. ഞാനെ അത്ര കുഞ്ഞിവാവ ഒന്നുമല്ലാട്ടോ..”

“ഓ,, ഒരു വല്യ ആള് വന്നേക്കുന്നു.. കണ്ടാലും പറയും.. ഇനി എങ്ങോട്ടാ പോണ്ടെന്ന് പറയ്

പെണ്ണെ..”

പക്ഷെ അത് കേട്ട അവളുടെ മുഖം വാടി.

“ശര്യാ ഏട്ടാ.. എന്തോരം തിന്നട്ടും വയറ്റീ പിടിക്കണില്ല. എന്താ ഞാൻ ചെയ്യാ.. ഏട്ടന്

ഇഷ്ടല്ലേ വിട്ടു പൊക്കോ എന്നേ.. ഷീലേച്ചി എപ്പളും കളിയാക്കും നിനക്കോട്ടും

ഇല്ലാലോ.. നീ എന്തിനാ അതൊക്കെ ഇടുന്നെ എന്നും ചോദിച്ചു..”

അപ്പോളാണവന് കത്തിയത് എന്നാലും ഒന്നുമറിയാത്തപോലെ അവനവളെ ചൊറിഞ്ഞു..

“എന്തില്ലാന്നാ..”

“അയ്യടാ എന്താ ആക്രാന്തം വേണ്ടാത്തത് കേൾക്കാൻ.. ഞാൻ ഒന്നും പറഞ്ഞില്ലേ..”

അവൻ ഒരു കള്ളപ്പിണക്കം നടിച്ചു സ്വല്പം അകന്നു നടന്നു..

“പിണങ്ങി നടക്കല്ലേ ഏട്ടാ.. പ്ലീസ്..”

“പിന്നെ ഷീല ചേച്ചിക്ക് പോലും അറിയാവുന്ന കാര്യങ്ങൾ എന്നൊട് പറയാണ്ട് ഇരുന്നാ

എനിക്ക് വെഷമാവില്ലേ??”

“എനിക്ക് നാണാ ഏട്ടാ പറയാൻ.”

പക്ഷെ മുഖം തെളിയാതെ അവൻ നടക്കുന്ന കണ്ടു അവൾ അവന്റെ ചെവിയിൽ വന്നു പറഞ്ഞു

“എന്റെ കുഞ്ഞി ഉമ്പായി ആണ്ന്നും പറഞ്ഞാ ആള് കളിയാക്കുന്നെ..”

അവനവളെ നോക്കിയതും അവൾ രണ്ടു കൈ കൊണ്ടും മുഖം പൊത്തിപിടിച്ചു.. പക്ഷെ അവനവളെ

ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു..

“അതിന് എന്റെ പാറൂന്റെ കുഞ്ഞീത് ആയാലും വലിയത് ആയാലും ഷീല ചേച്ചിക്കെന്താ പ്രശ്നം??

എത്ര കുഞ്ഞിത് ആയാലും എനിക്ക് എന്റെ പാറൂനെ മതി.. ഇനി ഷീലച്ചീനെ കാണുമ്പോ പറയ്

എന്റെ കെട്ടിയോന് ഇതാ ഇഷ്ടം എന്ന്..”

അത് കേട്ട് പെണ്ണിന്റെ മുഖം തെളിഞ്ഞത് കണ്ടു അവൻ അവളോട്‌ പറഞ്ഞു..

“എനിക്ക് വിശന്നിട്ട് വയ്യ.. ഇനി ഹോട്ടലിൽ കേറി എന്തെങ്കിലും കഴിക്കാമെന്ന് പറഞ്ഞാ

ഭവതിക്ക് പ്രശ്നമാവോ?”

മുൻപ് ചായ കുടിക്കാൻ വിളിച്ച അനുഭവം വച്ച് അവൻ ചോദിച്ചു

“എന്റെ ഏട്ടാ എനിക്ക് ഇപ്പൊ വിശ്വസാ എന്റെ ഏട്ടനെ.. എവിടേക്ക് വേണേലും ഞാന് വരും

ഏട്ടന്റെ കൂടെ.. അമ്മയെ നോക്കി പറഞ്ഞതല്ലേ ഏട്ടൻ.. ചതിക്കില്ലെന്ന് ഉറപ്പുണ്ട്..”

“എന്നാ എന്റെ കുട്ടി വായോ നമുക്ക് പോവാം..”

അവൻ അവളെയും കൊണ്ടു തിരിച്ചുള്ള ബസ് കയറി മറൈൻ ഡ്രൈവിന് അടുത്തുള്ള കോഫീ ഹൌസിൽ

കയറി..

ഒരു കാവി മുണ്ട് മാത്രമുടുത്തു തോർത്ത്‌ തോളിലിട്ട് ചായയും പരിപ്പുവടയും മാത്രം

കിട്ടുന്ന രാമൻനായരുടെ ചായക്കട മാത്രം കണ്ടുശീലമുള്ള അവൾക്ക് തലപ്പാവ് വച്ചു

രാജാക്കന്മാരെ പോലെ വേഷം ധരിച്ച സപ്പ്ളെയേഴ്സ് അതിശയമായി..

ഫാമിലി റൂമിന്റെ മൂലയിൽ അവളെയും കൊണ്ടു അവൻ ചെന്നിരുന്നു. പക്ഷെ രാവിലെ മഴ കൊണ്ടത്

കാരണം ആവണം അവനപ്പോളേക്കും ഒരു തലക്കനം പോലെ തോന്നി തുടങ്ങിയിരുന്നു

രണ്ടു ബിരിയാണി ഓർഡർ ചെയ്തു കഴിച്ചു കഴിയുമ്പോളേക്കും അവൾക്കും അവന്റെ ക്ഷീണം

മനസിലായി.. കൈ കഴുകി വന്ന അവൾ അവന്റെ കഴുത്തിലും തലയിലും കൈ വച്ചു നോക്കി പറഞ്ഞു..

“ദേ ചൂട് ഇണ്ടല്ലോ തലക്ക്.. ഏട്ടന്റെ കണ്ണൊക്കെ ആകെ വല്ലാതെ ആയിട്ടോ…”

“അതീ മഴ കൊണ്ടെന്റെ ആണ് പെണ്ണെ.. ഇത്തിരി നേരം കൊണ്ടു മാറിക്കോളും..”

അങ്ങനെ പറഞ്ഞെങ്കിലും പെണ്ണ് പിന്നേ എക്സ്ട്രാ കെയർ ആയിരുന്നു.. ഹോസ്പിറ്റലിൽ പോവാൻ

അവൻ സമ്മതിക്കാത്തത് കൊണ്ടു വേറെ കറങ്ങാൻ പോകാൻ സമ്മതിക്കാതെ നേരെ റെയിൽവേ

സ്റ്റേഷനിലേക്ക് കൊണ്ടു പോയി..

ആലുവ കഴിഞ്ഞാൽ തൃശൂർ മാത്രം സ്റ്റോപ്പ്‌ ഉള്ള ദീർഘദൂര ട്രെയിനിൽ ഉച്ച സമയം ആയത്

കൊണ്ടു കമ്പാർട്ട്മെന്റ് ഏകദേശം കാലി ആയിരുന്നു..

മുഴുവൻ കാലി ആയ സീറ്റിൽ അവൾ ഇരുന്നു അവന്റെ നെറ്റിയിൽ വീണ്ടും കൈ വച്ചു..

“ഈശ്വരാ ഇപ്പളും ചൂടുണ്ടല്ലോ എന്താ ചെയ്യാ ഞാൻ??”

ആ മുഖത്തെ പരിഭ്രമം കണ്ട അവനു സത്യത്തിൽ ചിരിയാണ് വന്നത്.. എങ്കിലും ചെറിയൊരു

കുളിരു തോന്നി അവനും…

“എനിക്ക് തണുക്കുന്നു പെണ്ണെ ആ ഫാൻ ഓഫ് ചെയ്യോ??”

അവളാ ഫാൻ ഓഫ് ചെയ്തു ട്രെയിനിന്റെ ജനലും താഴ്ത്തി അവന്റെ കൈ അവളോട് ചേർത്തു

പിടിച്ചിരുന്നു. പണ്ടെന്നോ അമ്മയിൽ നിന്നും കിട്ടിയ സ്നേഹത്തിന്റെ തുടർച്ചപോലെ

തോന്നിയ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു..

കുറച്ചു നേരം കഴിഞ്ഞു കണ്ണുകൾ തുറക്കുമ്പോൾ അവന്റെ വലതുകൈ അവളുടെ വയറിനോട് ചേർത്ത്

പിടിച്ച് അവന്റെ മുഖം അവളുടെ നെഞ്ചിൽ അല്പം പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ

മാതൃത്വ ശിലകൾക്ക് മുകളിലാണ് വിശ്രമിക്കുന്നത്..

അവന്റെ കൈ വയറിനു മുകളിൽ ചെറുതായി അനങ്ങിയപ്പോൾ അവളവനെ സ്നേഹത്തോടെ നോക്കി..

“എണീറ്റോ എൻറെ ഏട്ടൻ?? ഇപ്പോ കുറവുണ്ടോ ഏട്ടാ?”

“അതൊക്കെ മാറി പെണ്ണെ.. എന്നാലും എനിക്കിങ്ങനെ ഇരിക്കാൻ തോന്നുന്നു.”

“അതിനാരാ മാറി ഇരിക്കാൻ പറഞ്ഞെ?? ഏട്ടൻ ഇങ്ങനെ ഇരുന്നോട്ടോ അവിടെ എത്തുന്ന വരെ…”

അവൻ അല്പം അഡ്ജസ്റ് ചെയ്യുന്ന പോലെ തല ഉയർത്തി അവളുടെ നഗ്നമായ കഴുത്തിൽ മുഖം

അമർത്തി..

ജനൽ അടച്ചു ഫാൻ ഓഫ് ചെയ്തത്കൊണ്ട് അവളുടെ കഴുത്തിൽ ചെറുതായി തെളിഞ്ഞ വിയർപ്പ്

അവന്റെ ചുണ്ടിൽ ഉപ്പുരസം നൽകിയപ്പോൾ അവന്റെ ചുണ്ടിന്റെ സ്പർശം കഴുത്തിലേറ്റ അവളാകെ

ഒന്നുലഞ്ഞു..

ആദ്യമായാണ് പാർവതിയുടെ കഴുത്തിൽ ഒരു അന്യ സ്പർശം ഉണ്ടാവുന്നതുതന്നെ..

അവൾ അവനെ പതിയെ അകറ്റാൻ നോക്കി എങ്കിലും അവൻ കൂടുതൽ മുഖം അവളുടെ കഴുത്തിൽ അമർത്തി..

ഏതാനും നിമിഷം കഴിഞ്ഞതും അവളുടെ കൈകളും കാലുകളും ഇനിയും പ്രതിരോധം ഇല്ലാതെ തളർന്നു.

ട്രെയിനിന്റെ സീറ്റിന്റെയും ഒരു വശത്തെ വാളിന്റെയും ഇടയിലേക്ക് തല ചേർന്നു അവൾ

തളർന്നു കിടന്നു..

അവളുടെ മുഖത്തിന്റെ തൊട്ടടുത്തു മുഖം കൊണ്ടു ചെന്ന് അവളുടെ ചുണ്ടിൽ അവന്റെ

ചൂണ്ടുവിരൽ ചേർത്തു

“ഉമ്മ തന്നോട്ടെ ഞാൻ??”

വേണ്ട എന്ന് പറയണം എന്നുണ്ടെങ്കിലും അതിന് കഴിയാതെ പിടക്കുന്ന മാൻപേടമിഴികളോടെ

അവളവനെ നോക്കി..

പക്ഷെ തെല്ലിട തുറന്ന അവളുടെ മേൽചുണ്ടിന് മുകളിൽ ഊറികൂടിയ ഒരു തുള്ളി വിയർപ്പ്

തന്റെ ചൂണ്ടു വിരലാൽ ഒപ്പിയെടുത്ത അവൻ അവൾക്ക് അരികിലേക്ക് മാറി ഇരുന്നു..

അല്പം മുൻപ് വേണ്ട എന്ന് പറയണം എന്നാഗ്രഹിച്ച അവൾ തന്നെ അവൻ പിന്തിരിഞ്ഞ ആ നിമിഷം

എന്തോ കൊതിച്ചിട്ട് കിട്ടാത്ത നിരാശയിലാണ്ടു..

“എന്തു മണമാടോ തന്റെ വിയർപ്പിന്.. സെന്റ് പൂശിയാ പോലും ഇത്രേം മണം വരില്ല..”

“അതേട്ടന് തണുക്കാതിരിക്കാൻ ഫാൻ ഒക്കെ ഓഫ് ചെയ്തോണ്ട് വിയർത്തതാ..”

അവൾ അല്പം പരിഭവം നടിച്ചു..

“അയ്യേ, അതിന് ഞാൻ മോശം ന്നല്ലാലോ പറഞ്ഞെ.. തന്റെ മണം എന്റെ കൺട്രോൾ കളയുന്നു

പെണ്ണെ..”

പക്ഷെ ഉള്ളിൽ നുറഞ്ഞുപോന്താൻ തുടങ്ങിയ കുറ്റബോധംകൊണ്ടു അവളാ സംസാരം വഴി തിരിച്ചു

വിട്ടു..

“ഏട്ടാ, അമ്മ പോയിട്ട് പത്തൊമ്പത് വർഷായില്ലേ?? അപ്പൊ അച്ഛനാണോ ഇത്രേം കാലം

ഏട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കിയേ??”

“അല്ല പാറൂസേ.. ഒരു വർഷം കഴിഞ്ഞപ്പോ അപ്പനൊരു കല്യാണം കൂടി കഴിച്ചു.. ആദ്യൊക്കെ

രണ്ടാനമ്മക്ക് എന്നോട് വല്യ കാര്യായിരുന്നു. പിന്നെ ഒരു വാവ വന്നപ്പോ എനിക്ക് എന്തു

ചെയ്താലും കുറ്റമായി.. സത്യത്തീ അവരുടെ കയ്യീന്ന് രക്ഷപെടാനാ ഞാൻ പത്തു കഴിഞ്ഞപ്പോൾ

എറണാകുളത്ത് പഠിക്കാതെ ഇത്രേം അകലെ വന്നേ പഠിക്കാൻ.. അതോണ്ടെനിക്ക് അപ്പന്റെ സ്നേഹം

കൂടി ഇല്യാണ്ടായി.”

“അയ്യോ പാവം… സാരല്യാട്ടോ.. എല്ലാ സ്നേഹോം തരാൻ ഞാൻ ഉണ്ടല്ലോ ഇനി..”

“എല്ലാ സ്നേഹോംന്ന് പറഞ്ഞാ എല്ലാ തരത്തിലും സ്‌നേഹം തര്വോ??”

ലേശം കുസൃതിയോടെ ആണവൻ ചോദിച്ചത്.

“അയ്യടാ… അങ്ങട് നീങ്ങി ഇരുന്നെൻ.. മോന്റെ ഉദ്ദേശം ശരിയല്ല.. വൃത്തികെട്ട ചിന്തകൾ

മാത്രേ കയ്യിലൊള്ളൂലോ എന്റെ ഈശ്വരാ.. ഇങ്ങനാണെൽ…”

അങ്ങനെ പറഞ് നിറുത്തിയെങ്കിലും ആ പെൺകുട്ടിയുടെ ഉള്ളിലും അവനോടുള്ള സ്നേഹം നിമിഷം

തോറും കൂടി കൊണ്ടിരുന്നു.

അവൻ പെട്ടെന്ന് തിരിഞ്ഞ് അവളെ വട്ടം ചുറ്റി പിടിച്ചു അവനിലേക്ക് അമർത്തി.. ആദ്യം

തടയാൻ നോക്കി എങ്കിലും മറ്റു ഉദ്ദേശങ്ങൾ ഒന്നുമില്ലെന്ന് മനസിലായതോടെ അവൾ അവന്റെ

നെഞ്ചിലേക്ക് ചാരി..

“ഇനി പറയ് എന്റെ പാറൂട്ടിനെ പറ്റി..”

“എന്ത് പറയാനാ ഏട്ടാ.. ഒന്നൂല്യ… ഏട്ടന് അറിയാലോ അച്ഛൻ മാത്രെ ഒള്ളു.. എട്ടാം

ക്ലാസ്സിൽ വച്ചാ എന്റെ അമ്മ എന്നേ വിട്ടു പോണേ.. അസുഖമായിട്ട് ചികിത്സക്ക്‌ കൊറേ

കാശ് വേണം ആരുന്നു.. അതിന് സ്ഥലം കൊടുക്കാൻ നോക്കിപ്പൊ മാമന്മാർ കേസ് കൊടുത്തു..

എന്നാലും കടമൊക്കെ വാങ്ങി അച്ഛൻ പൈസ അടക്കാൻ ചെല്ലുമ്പോ അമ്മ പോയി..”

അവളുടെ കണ്ണിൽ നിന്നുതിർന്ന മിഴിമുത്തുകൾ അവന്റെ നെഞ്ചിനെ പൊള്ളിച്ചു താഴോട്ടു

ഒഴുകിയപ്പോൾ അവനവളുടെ പുറത്ത് കൈകൊണ്ട് തലോടിക്കൊണ്ടിരുന്നു.

തന്നെ കുറിച്ച് ഒന്നും പറയാൻ ഇല്ലെന്ന് പറഞ്ഞ അവൾ തന്നെ അല്പം നിശബ്ദ ആയി അവന്റെ

നെഞ്ചിൽ കിടന്ന ശേഷം പറഞ്ഞു തുടങ്ങി..

അവളുടെ പഴയ രണ്ടുനില ഓട് മേഞ്ഞ വീടിനെ പറ്റി..

അവളുടെ അച്ഛനെയും കൃഷിയെയും പറ്റി.

അവളുടെ മണിക്കുട്ടി എന്ന ആട് പ്രസവിച്ചു രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായതിനെ പറ്റി..

അവളുടെ ഒരുകൂട്ടം മുയലുകളെയും കോഴികളെയും പറ്റി..

അയൽവീടുകളിലെ ഷീല എടത്തിയെ പറ്റിയും കവിതയെ പറ്റിയും അവൾ കോളേജിൽ പോവുന്നതിൽ

അവർക്കുള്ള അസൂയയെപറ്റിയും…

അവരുടെ തറവാട്ടുപറമ്പിലെ ഇടിഞ്ഞുവീഴാറായ വീടിനെ പറ്റി.. കാവിനെ പറ്റി..

അടുത്തുള്ള ശ്രീകൃഷ്ണന്റെ അമ്പലത്തെ പറ്റി.. അവിടെ രണ്ടാഴ്ച കഴിഞ്ഞുള്ള ഓണാഘോഷത്തെ

പറ്റി..

പിന്നെയും കാക്ക തൊള്ളായിരം കാര്യങ്ങൾ അവൾ അവനോട് പറഞ്ഞു കൊണ്ടിരുന്നു തൃശൂർ

എത്തുന്നത് വരെ..

തൃശൂർ സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവൻ അവളുടെ കൈ പിടിച്ചു എണീപ്പിച്ചു പറഞ്ഞു.

“ഇത്രയും നാൾ വായിൽ വിരലിട്ട് നോക്കണം ആയിരുന്നു നാവുണ്ടോ എന്നറിയാൻ.. ഇപ്പൊ പക്ഷെ

നിറുത്തുന്നില്ലല്ലോ സംസാരം..”

“അയ്യോ ന്റെ ഏട്ടന് ബോറടിച്ചോ??”

“ഇല്ല പെണ്ണെ.. പക്ഷെ നമ്മൾ എത്തി… ഇനീം ഇറങ്ങിയില്ല എങ്കിൽ എവിടേക്കോ പോവേണ്ടി

വരും..”

ട്രെയിൻ പോകുന്നതിനും ഏതാനും നിമിഷം മുൻപ് അവർ വെപ്രാളത്തിൽ പുറത്തിറങ്ങി

“ഒത്തിരി നന്ദി പാറൂട്ടി, എന്റെ ലൈഫിലെ ഏറ്റവും നല്ല ദിവസം തന്നതിന്.”

അവൻ അവളെയും കൊണ്ടു ട്രാക്കിലൂടെ മുൻപോട്ട് നടക്കുന്നതിനിടെ പറഞ്ഞു.

“നന്ദി ഞാനല്ലേ പറയണ്ടേ ഏട്ടാ… എനിക്ക് ഇങ്ങനെ വർത്താനം ആരും ഇല്യാതോണ്ട് ഞാൻ

എല്ലാം എന്റെ മണിക്കുട്ടിയോടാ പറയാറ്.. ഇന്നാണ് മനസ്സ് തുറന്ന് എല്ലാം പറയാൻ ഒരാളെ

കിടീന്ന് തോന്നണേ.. എന്നേ പാറൂട്ടീന്ന് വിളിക്കണത് പോലും അമ്മ പോയേപ്പിന്നെ ഇന്നാ..

ഒത്തിരി നന്ദി..”

മറ്റേതോ ട്രാക്കിലൂടെ വരുന്ന ട്രെയിനിന്റെ ശബ്ദം കെട്ട അവൾ അവനെ പിടിച്ചു വലിച്ചു

ട്രാക്കിന് പുറത്തെത്തിച്ചു. പക്ഷെ ട്രെയിൻ കടന്നുപോയതോടെ അമളി പറ്റിയ ആ മുഖം

കുനിഞ്ഞു..

“അയ്യേ ഇത്രയും പേടിച്ചുതൂറി ആണോ എന്റെ പാറൂട്ടി??”

‘പോടാ…. നീ പോയാ പിന്നെ എനിക്കാരാ ഒള്ളെ ഏട്ടാ??”

അവളുടെ സംസാരം കേട്ട അവൻ അവളെ ചേർത്ത് അവന്റെ കരവലയത്തിൽ ഒതുക്കി.. അവൾ എതിർക്കും

എന്ന് കരുതി എങ്കിലും ഒരു മാടപ്രാവിനെ പോലെ കുറുകികൊണ്ട് അവളും അവന്റെ

നെഞ്ചോടോട്ടി..

“ഇങ്ങനെ നിൽക്കല്ലേ പെണ്ണെ.. നിൻ്റെ മണം കിട്ടുമ്പോ എനിക്ക് നിന്നെ പിടിച്ചു ഉമ്മ

വയ്ക്കാൻ തോന്നാ..””

അവൾ പക്ഷെ ഒന്നുകൂടി അവനോട് ചേർന്നു.. അവളുടെ അധികം വലിപ്പം ഇല്ലെങ്കിലും കൂർത്ത

മാർക്കുടങ്ങൾ നെഞ്ചിൽ അമർന്നപ്പോൾ അവനു വികാരം ഇരച്ചു കയറി..

“ഷീല ചേച്ചി പറഞ്ഞത് പോലെ അത്ര കുഞ്ഞിത് അല്ലല്ലോ പെണ്ണെ..”

പെട്ടെന്ന് അവൾ നാണത്തോടെ അകന്നു മാറി..

ഇനിയും ഏതാനും നിമിഷം കഴിഞ്ഞാൽ പിരിയേണ്ടി വരുമല്ലോ എന്ന ഓർമയിൽ അധികം വൈകാതെ തന്നെ

അവളനവനോട് ചേർന്നു..

“അപ്പൊ ഞാൻ ഉമ്മ വച്ചെങ്കീ വെഷമം ആവോ പാറൂട്ടിക്ക്??”

ചുംബനത്തെ കുറിച്ച് പറഞ്ഞതും അവൾ വീണ്ടും അവനിൽ നിന്നും ഒരടി അകന്ന് മാറി..

“പറയ് പാറൂട്ടി..”

“അറിയില്ല ഏട്ടാ… തടയണംന്നും തടയണ്ടാന്നും ഉണ്ടാരുന്നു.. പക്ഷെ ഇപ്പോ!”

“ഇപ്പോ?”

“അയ്യടാ… അങ്ങനെ കേട്ട് സുഖിക്കണ്ട..”

“എന്റെ പൊന്നു പാറൂട്ടി അല്ലേ. ഒന്നു പറയ് കുട്ടാ..”

അവള്ക്കാ വിളി സുഖിച്ചെന്ന് മുഖത്ത് നിന്നു വ്യക്തം.. പക്ഷെ വീണ്ടും അവൾ ഒഴിഞ്ഞു

മാറാൻ നോക്കി.

“കുട്ടാന്നൊ.. അത് ആണുങ്ങളെ അല്ലേ വിളിക്കാ??”

“എന്റെ പാറൂട്ടിനെ എനിക്ക് ഇഷ്ടോള്ളത് ഒക്കെ വിളിക്കും.. എന്റെ മോള് ഇപ്പൊ നല്ല

കുട്ടിയായി പറയാൻ വന്നത് പറഞ്ഞെ..”

“അതോ.. അത്.. അത്…പിന്നെ പറയാം…”

അവർ നടന്നു ബസ് സ്റ്റോപ്പിലെത്തി പിന്നെയും അല്പസമയം കഴിഞ്ഞാണ് ബസ് വന്നത്.. കയറും

മുൻപ് അവൾ അവനോട് ചെവിയിൽ മന്ത്രിച്ചു.

“ആദ്യം തോന്നി ഉമ്മ വയ്ക്കണത് ഒക്കെ തെറ്റല്ലേ എന്ന്.. പക്ഷെ വയ്ക്കാതെ അകന്നാപ്പോ

തോന്നി ഉമ്മ തരാൻ പറഞ്ഞാ മതിയാരുന്നുന്ന്..”

അങ്ങനെ പറഞ്ഞു കഴിഞ്ഞതും അവൾ അവനെ വിട്ടു മുന്നോട്ട് ഓടി ബസിൽ കയറി..

വീട്ടിലേക്ക് നടക്കുമ്പോൾ മുഴുവൻ അവനുമായുള്ള നിമിഷങ്ങൾ സമ്മാനിച്ച അനുഭൂതി അവൾക്ക്

തന്റെ അരക്കെട്ടിൽ അറിയാൻ കഴിഞ്ഞു..

വീട്ടിലെത്തി ചായ പോലും കുടിക്കാതെ അവൾ റൂമിലേക്കോടി മുൻപ് ചെയ്ത തെറ്റിന്റെ

ആവർത്തനത്തിനായി.. ആ നിർവൃതിയിൽ ഉറങ്ങിയ അവൾ ഉണരുന്നത് വളരെയേറെ ഇരുട്ടി അച്ഛൻ

വിളിച്ചെണീപ്പിക്കുമ്പോൾ മാത്രമാണ്..

♥️♥️♥️

കോളേജിൽ ഇലക്ഷൻ നടക്കാൻ സമയം ആയിരുന്നു.. നിലവിൽ ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥി

ആയി മാഗസിൻ എഡിറ്റർ ആയി പ്രശോഭിച്ച ഇട്ടിച്ചൻ എന്ന പേരാണ് ജനറൽ സെക്രട്ടറി

പദവിയിലേക്ക് ഉയർന്നു വന്നത്.. അതോടെ അവൻ തിരക്കിലായി.

അവർക്ക് രണ്ടാൾക്കും ആണേൽ തമ്മിൽ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയിലും..

വല്ലപ്പോഴും കാണുമ്പോൾ ഉള്ള പുഞ്ചിരിയും അപൂർവമായി ലൈബ്രറിയിലോ വാകമരച്ചുവട്ടിലോ

ഉള്ള അല്പനേരത്തെ സംസാരത്തിലും അവരുടെ ദിവസങ്ങൾ തീർന്നു..

എല്ലാമറിയാവുന്ന സുഹൃത്ത് ആയി അഞ്ജന മാറിയതോടെ അവരുടെ പ്രണയനിമിഷങ്ങൾക്ക് അവൾ

കാവൽക്കാരി ആയി..

ഇതിനിടെ തുടർച്ച ആയുണ്ടായ ക്യാമ്പസ് രാഷ്ട്രീയ സംഘർഷങ്ങളിൽ പെട്ടത്കൊണ്ട് ഇലക്ഷൻ

ഓണം കഴിഞ്ഞുള്ള ദിവസങ്ങളിലേക്ക് മാറ്റി വച്ചു..

അവനാണെങ്കിൽ അവസാനദിവസങ്ങളിൽ പത്തു ദിവസത്തേക്കു ആണെങ്കിൽ കൂടി അവളെ പിരിയാൻ

കഴിയാത്ത സങ്കടത്തിലാണ്.. അവൾ പറഞ്ഞുകൊടുത്ത കാവും കുളവുമെല്ലാം അവന്റെ മനസ്സിൽ

തെളിഞ്ഞു നിന്നു. അവനും ആഗ്രഹം ഉണ്ടായിരുന്നു അതൊക്കെ നേരിൽ കാണാൻ..

ഓണം വെക്കേഷന് വീട്ടിലേക് പോവില്ല എന്നവൻ ഒന്നു രണ്ടു വട്ടം അവൾക്ക് സൂചന കൊടുത്തു

നോക്കി. തന്നെ ഒരു വട്ടമെങ്കിലും ക്ഷണിച്ചാൽ ഉറപ്പായും അവളുടെ നാട്ടിലേക്ക് പോകണം

എന്ന ഉദ്ദേശത്തിൽ..

ഓണദിവസം അടുക്കും തോറും അവളുടെ മുഖം ഇരുണ്ടു കാർമേഘം നിറഞ്ഞു തുടങ്ങി.. ഓണം

വെക്കേഷന് തൊട്ടു മുൻപത്തെ ദിവസം അവസാന പിരീഡ് ഒഴിവാക്കി അവരുടെ സ്ഥിരം സംഗസ്ഥലമായ

വാകമരച്ചുവട്ടിൽ വച്ചാണ് ആ മേഘങ്ങൾ പെയ്തൊഴിഞ്ഞത്.. അതിന് വഴി വച്ചത് അവന്റെ സംസാരം

തന്നെയും.

“പാറൂ, ഞാൻ ഒന്നോ രണ്ടോ ദിവസത്തേക്ക് വീട്ടിലേക്ക് പോവും.. എന്നാലും അവിടെ ആകെ

ഒറ്റപെട്ട അവസ്ഥ ആണ് പെണ്ണെ.. പക്ഷെ ഇയാള് നാട്ടീ പോയി മണിക്കൂട്ടീനേം ഷീല

ചേച്ചീനേം ഒക്കെ കാണുമ്പോ എന്നേ മറക്കുവോ??”

അവന്റെ നെഞ്ചിൽ കുറെയേറെ വട്ടം തല്ലികൊണ്ട് അവന്റെ നെഞ്ചിൽ മുഖമമർത്തി

പൊട്ടികരഞ്ഞാണ് അവൾ അതിന് മറുപടി നൽകിയത്.

“എന്റെ ഏട്ടനെ കാണാതെ ഓരോ രാത്രി പോലും എങ്ങനാ കഴിച്ചു കൂട്ടുന്നെ

എന്നറിയില്ലെനിക്ക്.. എന്നിട്ടാണോ ഏട്ടാ…”

അവളുടെ കണ്ണുനീർകൊണ്ടവന്റെ ഷർട്ട് നനഞ്ഞു.. അവളെ മാറോട് ചേർത്തണച്ചു തലയിലൂടെ തഴുകി

അവൻ അവളോട്‌ പറഞ്ഞു..

“അയ്യേ, ഞാൻ ഒന്നോ രണ്ടോ ദിവസേ പോവൂ… ബാക്കി ദിവസോക്കേ ഇവിടെ ഉണ്ടല്ലോ.. എന്റെ

കുട്ടി സ്‌പെഷൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞോ മറ്റോ വന്നാ മതി..”

“ഞാൻ വരും ഏട്ടാ.. എന്തായാലും വരും. എനിക്ക് കാണാതെ പറ്റില്ല…”

“എനിക്ക് തന്നെ കാണാൻ വരാൻ ആഗ്രഹം ഇല്യാതോണ്ട് അല്ല പെണ്ണെ. ആൾക്കാരു എന്തോ

വിചാരിക്കും എന്ന് കരുതീട്ടാ.. അല്ലേ എന്നും നിൻ്റെ വീട്ടീ ഞാൻ വന്നേനെ..”

അവളവനെ മുഖമുയർത്തി പ്രതീക്ഷയോടെ നോക്കി ചോദിച്ചു

“ഏട്ടാ എന്റെ ഒരു പഴേ വീടാ… ഏട്ടന്റെ വീട്ടിലെ പോലെ സൗകര്യം ഒന്നും ഇണ്ടാവില്യ..

എന്നാലും ഞാൻ അച്ഛനോട് ചോദിച്ചു സമ്മതം വാങ്ങ്യ ഏട്ടൻ വരോ??”

“എന്റെ പാറൂന്റെ ഒപ്പം ആണേൽ ഒരു തൊഴുത്തിൽ ആയാലും വരാംകുട്ടാ ഞാൻ..”

“ദേ വീണ്ടും ന്നെ കുട്ടാ ന്ന് വിളിച്ചു…”

കരഞ്ഞു നനഞ്ഞ കണ്ണുകളിൽ ഒരു നാണം കലർന്ന തിളക്കവുമായി അവൾ പുഞ്ചിരിച്ചു അവനിൽ

നിന്നും അകന്നു അപ്പുറത്ത് മാറി നിന്ന അഞ്ജനയെ കൈ കാട്ടി വിളിച്ചു..

“ഏട്ടൻ ഓക്കേ അഞ്ചൂ. അപ്പൊ നമ്മൾ പറഞ്ഞ പോലെ നാളെ എന്റെ വീട്ടിലേക്ക് പോവുന്നു..”

സത്യത്തിൽ പാർവതി അത് മുൻപേ പ്ലാൻ ചെയ്തു തുടങ്ങിയതാണ്.. പാരന്റ്സ് വിദേശത്തു ഉള്ള

അഞ്ജനയെയും കൂടെ കൂട്ടിയാൽ അച്ഛനോ നാട്ടുകാർക്കോ പ്രശ്നം ഉണ്ടാവാൻ ചാൻസില്ലല്ലോ..

അഞ്ജനയും വരുന്നത് അറിഞ്ഞു ഇട്ടിച്ചന്റെ ഉള്ളിൽ ചെറിയ അസ്വസ്ഥത ഉണ്ടായി.. പക്ഷെ

ഒന്നുകൂടി ആലോചിച്ചതോടെ അതാണ് നല്ലത് എന്നവനും തോന്നി.. എല്ലാം അറിയുന്നത് കൊണ്ടു

അവരുടെ സ്വകാര്യതക്ക് അവളൊരു തടസ്സം ആവാൻ പോകുന്നില്ല എന്ന് മാത്രമല്ല അവളൊരു മറ

ആവും..

അന്ന് വൈകുന്നേരം അവൾ പതിവില്ലാതെ അച്ഛനെ ചുറ്റി പറ്റി നടന്നു..

“എന്താ മോളെ,, എന്തോ കാര്യം നടത്താനുണ്ടല്ലോ അച്ഛന്റെ കുട്ടിക്ക്?? കാശ് വല്ലതും

വേണോ?”

“അത് അച്ഛാ, എന്റെ രണ്ടു ഫ്രണ്ട്സ് ഓണം വെക്കേഷന് ഇവിടെ വന്നു നിന്നോട്ടെ??

പാവങ്ങൾക്ക് വീട്ടി പോവാൻ പറ്റില്ല.. ഹോസ്റ്റലും അടക്കും.. അതോണ്ടാ..”

“അതിനെന്താ മോളെ. ഇതിനാണോ ഇത്രേം വള്ളംചവിട്ട്?? അവര് വന്നു നിന്നോട്ടെ..”

“പക്ഷെ അച്ഛാ, അതിലൊന്നു ആൺകുട്ടി ആണ്…”

“എന്റെ മോൾ പഠിച്ച കുട്ടി അല്ലേ? അപ്പോ മോൾക്ക് അറിയാല്ലോ നല്ല കൂട്ടുകെട്ടും ചീത്ത

കൂട്ടുകെട്ടും. എനിക്കുറപ്പുണ്ട് മോൾ നല്ല കൂട്ടുകാരെ മാത്രേ കൊണ്ടു വരൂന്ന്..”

“ചക്കരയുമ്മ…”

അവൾ തുള്ളിച്ചാടി പോയപ്പോൾ ആ സന്തോഷം കണ്ടു ആ പടുവൃദ്ധനും മനം നിറഞ്ഞു..

അവളുടെ പ്രിയവേഷമായ സെറ്റ് മുണ്ട് ചുറ്റിയാണ് അടുത്ത ദിവസം അവൾ കോളേജിൽ എത്തിയത്..

തന്റെ പ്രിയനെ ആദ്യമേ ആ വേഷത്തിൽ കാണണം എന്നവൾ ആഗ്രഹിച്ചെങ്കിലും അവൻ അവളെ കാണാൻ

നിൽക്കാറുള്ള കമാനത്തിന്റെ ഇടതു വശത്തെ മൂലയിൽ ആരും തന്നെ ഉണ്ടായിരുന്നില്ല..

“കുട്ടീ, കുട്ടീടെ നോട്ട് ബുക്ക് മറന്നു വച്ചത് കിട്ടി തരാൻ ഏല്പിച്ചതാ..”

യൂണിയൻ മെമ്പറോ മറ്റോ ആയ ഒരു സീനിയർ ചേച്ചി അവളുടെ ഒരു നോട്ട് ബുക്ക് നീട്ടികൊണ്ട്

പറഞ്ഞു.

തന്നെ എങ്ങനെ മനസ്സിൽ ആയെന്നോ എങ്ങനെ ബുക്ക് കിട്ടി എന്നോ മനസ്സിൽ ആവുമ്പോളേക്ക്

അവർ നടന്നു നീങ്ങി കഴിഞ്ഞു..

അവളത് തുറന്നു നോക്കുമ്പോളേ ഇട്ടിയുടെ ട്രേഡ് മാർക്ക് കടലാസ് തുണ്ട് താഴെ വീണു..

ചുറ്റും ഒന്ന് നോക്കി അവളാ തുണ്ടെടുത്തു നിവർത്തി..

“💘 വാക മരം… ഇപ്പോൾ തന്നെ.. 💘 ”

മറ്റൊന്നും എഴുതാത്ത ആ തുണ്ട് ബാഗിലേക്ക് തിരുകി സ്വന്തം ക്ലാസിൽ പോകാതെ അവൾ

ലൈബ്രറിയുടെ അടുത്തുള്ള വാകമരത്തിനു ചുവട്ടിലെത്തി.

അവിടം ശൂന്യം ആയിരുന്നു എങ്കിലും ചുറ്റും നോക്കിയപ്പോൾ ഒരു മൊട്ടുസൂചി കൊണ്ടു

മരത്തിൽ കുത്തി നിറുത്തിയ അടുത്ത തുണ്ട് കണ്ടുപിടിച്ചു..

“💘 ഇടതു വശത്തെ വള്ളി ചെടികൾക്ക് ഇടയിലൂടെ മുന്നോട്ട്.. ഇനി അടയാളങ്ങൾ മാത്രം.

ഒരിക്കലും പിറകോട്ടു നോക്കരുത് 💘”

അവൾ ആ തുണ്ടും എടുത്തു ബാഗിൽ സൂക്ഷിച്ചു വള്ളി പടർപ്പ് വകഞ്ഞു നീക്കി ഉള്ളിലേക്ക്

നടന്നു..

ഒരാൾക്ക് നടക്കാൻ വീതിയുള്ള ഇടവഴി പോലെ കണ്ടതിൽ കൂടെ നടന്നു അല്പം കഴിഞ്ഞു

കുടിച്ചെടിയിൽ കണ്ട വലത് വസത്തേക്കുള്ള ആരോ അനുസരിച്ചു അങ്ങോട്ട് അവൾ നീങ്ങി.

ഇടതും വലതും ആയി കുറെ നടന്നപ്പോൾ അവൾക്ക് ക്യാംപാസിന്റെ കെട്ടിടങ്ങൾ എല്ലാം

കണ്മുന്നിൽ നിന്നും മറഞ്ഞുകഴിഞ്ഞു.. തന്റെ ഏട്ടനല്ലാതെ മറ്റാരും ഇങ്ങനെ

ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കിലും ചെറിയ പരിഭ്രമം അവളിൽ നിറഞ്ഞു..

അല്പം കൂടി നടന്നു ഒരു ഞണ്ടുമല്ലി കുത്തിയ വലത്തോട്ടുള്ള ആരോ കണ്ടു അങ്ങോട്ട്

തിരിഞ്ഞതും ഒരു കൈ അവളുടെ കണ്ണു പൊതിഞ്ഞു..

ഞെട്ടിത്തരിച്ചു ഒരു ആർത്താനാദം അവളുടെ തൊണ്ടയിൽ നിന്നും ഉയർന്നതും മറ്റൊരു കൈ അത്

അവളുടെ വായിലൂടെ ബഹിർഗ്ഗമിക്കും മുൻപേ അബോർഷൻ നടത്തി..

“കണ്ണു തുറക്കാതെ മിണ്ടാതെ മുന്നോട്ട്..”

താൻ കേൾക്കാൻ കൊതിച്ച ശബ്ദം കേട്ടതും അവൾക്ക് ആശ്വാസമായി..

ഇനി അവൾ ശബ്ദിക്കില്ല എന്നുറപ്പുള്ള ആ കൈകൾ അയഞ്ഞതും അവൾ ആ വിരൽ ചുണ്ടുകൊണ്ട്

നുണഞ്ഞു വായ്ക്കുള്ളിലേക്ക് എടുത്തു അധികം വേദനിപ്പിക്കാതെ കടിച്ചു..

അങ്ങനെ വേദന പ്രകടിപ്പിച്ചു അവനാ കൈകൾ വലിച്ചു… വീണ്ടുമാ കൈ അമർന്നത് അവളുടെ വയറിനു

ചുറ്റും ആണ്.. ആ കൈ എടുത്തു മാറ്റാൻ അവളൊരു വൃഥാ ശ്രമം നടത്തി എങ്കിലും കഴിയാതെ

വന്നപ്പോൾ അവളുടെ കൈകളും അവന്റെ കൈക്ക് മുകളിൽ വിശ്രമിച്ചു..

അപ്പോളും അവന്റെ കൈ കൊണ്ടു അവളുടെ കണ്ണുകൾ അടച്ചുപിടിച്ചു അവളെ അവൻ

നടത്തികൊണ്ടിരുന്നു..

അല്പം കഴിഞ്ഞു അവൻ അവളുടെ തല പിടിച്ചു കുനിപ്പിച്ച ശേഷം നാലടി കൂടി നടത്തിയ ശേഷം

നേരെ നിറുത്തി..

അവളുടെ കണ്ണുകൾ ബന്ധിച്ച അവന്റെ കൈ എടുത്തു അവളുടെ വയറിനു മുകളിലൂടെ ചുറ്റി അവളുടെ

ചെവിയിൽ ചുണ്ട് സ്പർശിച്ചു കൊണ്ട് അവൻ മന്ത്രിച്ചു..

“എന്റെ പാറൂട്ടി, ഐ ലവ് യു… ഇനി കണ്ണു തുറന്നു നമ്മുടെ പൂക്കളം കാണൂ..”

ഒരു കാറ്റുമരത്തിലേക്ക് പടർന്നു കയറിയ വള്ളി ചെടികൾക്ക് നടുവിൽ ഒരു ഗുഹ പോലെ

ഉണ്ടാക്കി എടുത്തിട്ടുണ്ട്.. അവിടെ വൃത്തിയാക്കിയ നിലത്തു ചുവന്ന ഗുൽമോഹർ പുഷ്പങ്ങൾ

കൊണ്ടു തീർത്ത ഹൃദയരൂപത്തിലുള്ള പൂക്കളം

അതിനു താഴെ വെള്ള മന്ദാരം കൊണ്ടു എഴുതിയിരിക്കുന്നു

“എന്റെ മാത്രം പാറൂട്ടിക്ക്…”

ഒരു നിമിഷം അത് നോക്കി നിന്ന അവൾ അടുത്ത നിമിഷം തിരിഞ്ഞു അവന്റെ നെഞ്ചിൽ മുഖം

ഒളിപ്പിച്ചു..

“രാവിലെ അഞ്ചു മണിക്ക് വന്നതാ ഇവിടെ.. അതിനു മുൻപേ കാട് വീട്ടിത്തെളിക്കാൻ രണ്ടു

ദിവസത്തെ പണി എടുത്തു പെണ്ണെ..”

അതിന് മറുപടി നൽകാതെ അവൾ നെഞ്ചിൽ മുഖം ബലമായി അമർത്തി അവനെ ചുറ്റി പിടിച്ചു

നിന്നു.. അവന്റെ ഷർട്ടിൽ പടർന്ന നനവിന്റെ തണുപ്പാണ് അവൾ കരയുകയാണെന്ന് അവനെ

മനസിലാക്കിച്ചത്..

“അയ്യേ എന്റെ പാറൂട്ടി കരയാ???”

അവനവളെ അകത്തി മാറ്റാൻ നോക്കും തോറും അവൾ അവനെ ഭ്രാന്തമായ ബലത്തിൻ വലിഞ്ഞു

മുറുക്കി..

“ഇത്രേം പണി എടുത്തിട്ടും എന്തേലും ഒന്നു പറയ് കുട്ടാ..”

“അയ്യേ ദേ എന്നേ വീണ്ടും കുട്ടാന്ന് വിളിച്ചു..”

കരച്ചിൽ ഒന്നോതുക്കി അവൾ പറഞ്ഞു..

“എന്നാ പറയ്, എന്റെ പാറൂട്ടിക്ക് ഇഷ്ടായോ??”

“മ്മ്.. എന്നാലും എന്ത് ഇണ്ടായിട്ടാ എന്നേ ഇങ്ങനെ സ്നേഹിക്കണേ ഏട്ടൻ?? ഫാഷനും

ഇല്ല്യ, പട്ടണത്തിന്റെ വിവരോം ഇല്ല്യ.. അതൂല്യ”

“എന്തുട്ടാ ഈ അവസാനം അതൂല്യ എന്ന് പറഞ്ഞെ.. ”

അവൾ മറുപടി പറയാതെ അവനോട് ഒന്നു കൂടി ചേർന്നു നിന്നു..

അവൻ ഒരു കൈ കൊണ്ടു അവളെ ചേർത്തു പിടിച്ചു മറുകൈ അവരുടെ ഇടയിൽ അവളുടെ മാറിന് മുകളിൽ

വച്ചുകൊണ്ട് ചോദിച്ചു..

“ഇതാണോ??”

“മ്മ്.. യ്ക്ക് ഒട്ടൂല്യ… കല്യാണം കഴിഞ്ഞു വേറെ പെണ്ണുങ്ങള് പോവുമ്പോ ഏട്ടന്

എന്റേത് പോരാന്നു തോന്നിയാലോ??”

“അപ്പൊ അവരുടെ പിന്നാലെ പോയ പോരെ പാറൂസേ??”

“ന്നാ നിന്നേം കൊല്ലും ഞാനും ചാവും..”

“ശരിക്കും??”

“മ്മ്… പക്ഷെ എനിക്ക് ന്റെ ഏട്ടനെ കൊല്ലാമ്പറ്റൂലാ… ന്നാലും ഞാഞ്ചാവും..”

“എന്നാലേ ഞാൻ ഒരു കാര്യം പറയട്ടെ.. ഞാൻ പ്രേമിക്കണതും കല്യാണം കഴിക്കാൻ പോവണതും

തന്റെ ശരീരം കണ്ടൊണ്ടല്ല… ഈ നിഷ്കളങ്കമായ മനസ്സ് കണ്ടോണ്ടാ…”

“സത്യം??”

“സത്യം പെണ്ണെ.. ഇനി പറയ് ഇഷ്ടായോ പൂക്കളം?”

“മ്മ്,, അതിലും ഇഷ്ടാ ഈയാളെ…”

“എന്നാ ഇപ്പൊ തരട്ടെ അന്ന് ട്രെയിനിൽ വച്ച് തരാൻ ബാക്കി വച്ചത്?”

“അയ്യടാ.. അങ്ങനെ ഇപ്പൊ വേണ്ട…”

അവൾ അവനെ വിട്ടു പുറകോട്ട് മാറി..

അവൻ അവൾക്ക് നേരെ അടുത്തു.. അവൻ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു പ്രണയവും

പരിഭ്രമവും മറ്റെന്തൊക്കെയോ വികാരവും കലർന്ന മുഖത്തോടെ പുറകോട്ട് നീങ്ങി ഒടുവിൽ ആ

കാട്ടുമരത്തിൽ ഇടിച്ചു നിന്നു..

“വേണ്ട മോനെ..”

അവൾ അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ ഇരു കൈകളും അവന്റെ നെഞ്ചിൽ അമർത്തി തടയാൻ നോക്കി..

അവൻ പക്ഷെ ആ കൈകൾ രണ്ടും എടുത്തു അവന്റെ വശത്തേക്ക് വച്ച് അവളോട് അടുത്തു.. അവൻ

അവളോട് ചേർന്നു അവൻറെ മുഖം അല്പം കുനിഞ്ഞു അവളുടെ മുഖത്തിന്റെ തൊട്ടടുത്തു മുഖം

എത്തി..

ഇനിയും രക്ഷ ഇല്ല എന്നു മനസിലാക്കിയത് കൊണ്ടോ അവളും ആഗ്രഹിക്കുന്നത് കൊണ്ടോ ആ

കണ്ണുകൾ പതിയെ കൂമ്പിയടഞ്ഞു.. അതോടൊപ്പം അവളുടെ ചെറിയ തൊണ്ടിപഴം പോലുള്ള ചുണ്ടുകൾ

അല്പം വിടർന്നു വിറയാർന്നു നിന്നു..

കുറച്ചേറെ നിമിഷങ്ങൾ അവന്റെ ചുണ്ടിന്റെ സ്പർശം കൊതിച്ചു നിന്ന അവളത് ലഭിക്കാതെ

അല്പം നിരാശയോടെ ആവണം കണ്ണു തുറന്നത്.. അപ്പോളും അവളുടെ മുഖത്തിൽ നിന്നും രണ്ടിഞ്ചു

മാത്രം അകലെ അവളെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന അവന്റെ കണ്ണിൽ തന്നെ എന്തിനോ

ദാഹിച്ചു അവൾ നോക്കി..

“വച്ചോട്ടെ ഉമ്മ??”

“ങ്ങു ഹു..”

“ശരിക്കും വെക്കേണ്ട??”

അവൾ കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ മുഖം കുനിച്ചു..

“ഞാൻ ഉമ്മ വയ്ക്കുന്നത് ഇഷ്ടാണേൽ പറയ്.. എന്നാലേ വയ്ക്കൂ.. വച്ചോട്ടെ ഒരു വട്ടം??”

“മ്മ്.”

ഒടുവിൽ അവളുടെ നാവിനു അവളുടെ മനസ്സ് പറയുന്നത് പുറത്തു വിടാൻ പറ്റി..