എന്താ മച്ചാനെ വൻ ഷോ ആണല്ലോ 6

കഴിഞ്ഞ ഭാഗങ്ങൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി.

****

****

****വീട്ടിലേക്ക് വന്ന ഞാൻ നേരെ മീരയുടെ മുറിയിലേക്ക് ഓടി. അവൾ അവിടെ ഇരുന്ന്

പഠിക്കുക ആയിരുന്നു. അച്ഛന്റെ തീരുമാനം അറിഞ്ഞതിനു ശേഷം അവൾ ആകെ സങ്കടത്തിൽ

ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിൽ സന്തോഷം അഭിനയിക്കും എങ്കിലും അവൾ

ഒറ്റയ്ക്കിരിക്കുമ്പോളും എന്റെ അടുത്ത് വരുമ്പോളും വളരെ ദുഖിത ആയിരുന്നു. ഇപ്പോൾ

പഠിച്ചു കൊണ്ട് ഇരിക്കുക ആണെങ്കിലും അവളുടെ മുഖത്ത് ഒരു മ്ലാനത ഉണ്ട്.

ഞാൻ നേരെ ചെന്ന് കസേരയിൽ നിന്നും അവളെ പൊക്കി എടുത്ത് കറക്കി.

” ആഹ് ” പെട്ടെന്ന് അവളൊന്ന് പേടിച്ചു ഞെട്ടി.

സങ്കടത്തിൽ ആയിരുന്നു എങ്കിലും പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്നു

ചിരിച്ചു. പക്ഷെ പെട്ടെന്ന് യഥാർത്ഥ ലോകത്തേക്ക് തിരിച്ചു വന്നപ്പോൾ അവളുടെ ചിരി

മാഞ്ഞു.

ഞാൻ അവളെ കട്ടിലിലേക്ക് ഇട്ടിട്ട് അവളുടെ മുഖം പിടിച്ച് വച്ച് ഒരു ചുംബനം കൊടുത്തു.

മീര എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ എന്നെ തള്ളി മാറ്റി.

മീര : ” എന്താ ഏട്ടാ ഇത്…… അമ്മയെങ്ങാനും കേറി വന്നാൽ…… ”

ഞാൻ : ” സന്തോഷം കൊണ്ടാടി പെണ്ണെ ”

മീര : ” എന്ത്‌ ഉണ്ടായി. മാച്ച് ജയിച്ചോ ”

ഞാൻ : ” ഒലക്ക…. അതൊന്നും അല്ല. നിന്നെ ഞാൻ കെട്ടാൻ പോകുവാ ”

മീരയുടെ മുഖം ഒന്നു വിടർന്നു പക്ഷെ വീണ്ടും വാടി.

മീര : ” എങ്ങനെ ”

ഞാൻ : ” അതൊക്കെ ഉണ്ട് ”

മീര : ” എങ്ങനെ എന്ന് പറ ഏട്ടാ. ഞാൻ ഇവിടെ ഉരുകുവാ ”

ഞാൻ : ” ഒരു പ്ലാൻ ഉണ്ട്. പക്ഷെ ഒളിച്ചോടണം ”

മീരയുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.

മീര : ” അത് നടക്കില്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് അതിന് വയ്യാന്നു ”

ഞാൻ : ” എടി ഒളിച്ചോടേണ്ട. അതുപോലെ അഭിനയിച്ചാൽ മതി ”

മീര : ” എങ്ങനെ…… മനസിലായില്ല ”

ഞാൻ : ” ഒളിച്ചോടിയാൽ നിനക്ക് ഉള്ള പ്രശ്നം എന്താ ”

മീര : ” അച്ഛനെയും അമ്മയെയും നഷ്ടപ്പെടും. അതാണ് എനിക്ക് വിഷമം. ”

ഞാൻ : ” അതാണ്…… അപ്പൊ നമ്മൾ ഒളിച്ചോടുന്നത് പോലെ അഭിനയിക്കും. അപ്പൊ അച്ഛനും

അമ്മയും നമ്മളെ തേടി വരും. അപ്പൊ അവർക്ക് മനസിലാവും നമ്മൾ തമ്മിലുള്ള ഇഷ്ടം. ”

മീര : ” പക്ഷെ അപ്പൊ ആദ്യം നമ്മൾ ഒളിച്ചോടുന്ന പോലെ അഭിനയിക്കുമ്പോ അവർക്ക് വിഷമം

വരില്ലേ ”

ഞാൻ : ” അതൊക്കെ വരും. ”

മീര : ” അത് ദ്രോഹം അല്ലെ ഏട്ടായി ” മീര ഒരു കഷ്ട ഭാവത്തിൽ എന്നെ നോക്കി.

എനിക്ക് ദേഷ്യം വന്നു.

ഞാൻ : ” എന്നാ പിന്നെ നീ ആ അരുണിനെ കെട്ട്. അല്ലപിന്നെ ”

ഞാൻ എഴുന്നേറ്റു പോകാൻ തുടങ്ങി. മീര പക്ഷെ എന്നെ കെട്ടിപിടിച്ചു കട്ടിലിൽ ഇരുത്തി.

മീര : ” പോവല്ലേ ഏട്ടാ ”

ഞാൻ : ” ഇച്ചിരി വിഷം ഒക്കെ ഉണ്ടാവും. അതൊന്നും ഇല്ലാതെ ഇത് നടക്കില്ല ”

മീര : ” ഹ്മ്മ്മ് ”

ഞാൻ : ” അപ്പൊ സമ്മതിച്ചോ ”

മീര : ” ഏട്ടന്റെ ഇഷ്ടം. ഞാൻ എതിര് പറയില്ലല്ലോ എട്ടായി. പക്ഷെ……. ”

ഞാൻ : ” എന്താ ഒരു പക്ഷെ….. ”

മീര : ” ഏട്ടാ നമ്മൾ ഒളിച്ചോടിയിട്ട് അച്ഛൻ നമ്മളെ കണ്ടുപിടിക്കില്ലേ. എന്നിട്ടും

അച്ഛൻ നമ്മളെ ഒന്നാവാൻ സമ്മതിച്ചില്ലെങ്കിലോ. ”

എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

ഞാൻ : ” അതൊക്കെ സമ്മതിക്കും. അല്ലെങ്കിൽ അങ്ങനെ കരഞ്ഞു പിഴിഞ്ഞു സമ്മതിപ്പിക്കണം.

നീ കരയുന്നത് കണ്ടാൽ അച്ഛൻ എതിർക്കില്ല ”

മീര : ” ഇമോഷണൽ ബ്ലാക്ക് മൈയിലിങ് അല്ലെ……. കൊള്ളാം നല്ല മോൻ തന്നെ ”

ഞാൻ : ” എനിക്ക് ഇപ്പൊ അറിയണം നിനക്ക് എന്നെ വേണോ അച്ഛനെയും അമ്മയെയും വേണോ എന്ന് ”

മീര എന്നെ തുറിച്ചു നോക്കി. അവളുടെ ഉള്ളിൽ ചെറിയ ഒരു ഗദ്ഗദം വരുന്നത് ഞാൻ അറിഞ്ഞു.

രണ്ട് തുള്ളി കണ്ണീർ അവളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങി.

മീര : ” രണ്ട് പേരെയും വേണം……….. എട്ടായി പറയുന്നത് പോലെ ഞാൻ ചെയ്തോളാം………… എനിക്ക്

വാക്ക്….. തന്നാ മതി. ”

ഞാൻ അവളുടെ തല എന്റെ നെഞ്ചിലേക് ചേർത്ത് അവളുടെ കണ്ണീർ ഒപ്പി.

ഞാൻ : ” ഇതൊരു അറ്റ കൈ പരീക്ഷണം ആണ്. നീ സഹകരിച്ചാൽ നമ്മൾ വിജയിക്കും. ”

മീര : ” എട്ടായി പറയുന്നത് പോലെ ഞാൻ ചെയ്തോളാം. ”

ഞാൻ അവളുടെ തലയിൽ ഒന്നു മുത്തി. അവളുടെ കവിളുകൾ രക്ത വർണം ആയി മാറിയിരുന്നു. അവളുടെ

ചുണ്ടിൽ ഒന്ന് മുത്തി ഞാൻ. അവൾ ഉടനെ എന്റെ ചുണ്ടിൽ ഒരു വിരൽ വച്ചു തടഞ്ഞു.

ഞാൻ : ” എന്ത്‌ പറ്റി. ”

മീര : ” ഇനി എന്റെ കഴുത്തിൽ താലി ചാർത്തിയിട്ട് മതി. ”

ഞാൻ : ” പട്ടിണിക്ക് ഇടുവാണോ ”

മീര : ” അല്ല ഏട്ടാ…… ഈ തീ തിന്നുന്ന സമയത്ത് എനിക്ക് വയ്യ. എല്ലാം ഒന്ന് ശെരിയായാൽ

മാത്രമേ മനസമാധാനം ഉള്ളു. ”

അത് ശെരിയാണ് അല്ലാതെ ഒരിക്കലും അവൾ എന്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല.

ഞാൻ : ” ശെരിയാ. ഇനി അത് കഴിഞ്ഞു മതി. ”

ഞാൻ അവളുടെ തിരുനെറ്റിയിൽ ഒന്ന് മുത്തി.

അപ്പോൾ താഴെ നിന്നും അമ്മ : “മൊളെ ഇങ്ങോട്ട് ഒന്ന് വാ. അടുക്കളയിൽ പണിയുണ്ട് ”

മീര എന്നെ ഒന്ന് മുറുക്കെ കെട്ടിപിടിച്ച് എന്റെ കഴുത്തിൽ ഒരു ഉമ്മ തന്നിട്ട്

താഴേക്ക് പോയി.

ഇനി കല്യാണം കഴിഞ്ഞിട്ടേ സെക്സ് ചെയ്യു എന്ന് തീരുമാനിച്ചെങ്കിലും അന്ന് രാത്രിയും

അവൾ എന്റെ കിടക്കയിലേക്ക് വന്നു. എന്നെ കെട്ടിപിടിച്ച് എന്റെ ചൂട് കിട്ടാതെ അവൾക്ക്

ഉറക്കം വരില്ല.

******

******

******

കോളേജ് അടച്ചു. ഞങ്ങൾ രണ്ട് പേരുടെയും പരീക്ഷകൾ കഴിഞ്ഞു. ഇനി റിസൾട്ട്‌ വന്ന്

ജയിച്ചാൽ മതി. ഞാൻ ജോയലിനെയും മനുവിനെയും പോയി കണ്ടു. എന്റെ കാര്യം അവര്

മറന്നിട്ടില്ലായിരുന്നു. അവര് ബഷീറിക്കയോട് സംസാരിച്ച് ഒരു വാടക വീട് ഒപ്പിച്ചു.

ജോയൽ : ” മച്ചാനെ അപ്പൊ ഇന്നോ നാളെയോ രാത്രിയിൽ ചാടുക. എന്നിട്ട് നേരെ ഈ

വീട്ടിലേക്ക് പോരുക. രാത്രിയിൽ പേടി ഉണ്ടെങ്കിൽ നമ്മളെ വിളിച്ചാൽ മതി. ”

മനു : ” ഏയ് പേടിക്കാൻ ഒന്നുമില്ല ബ്രോ. ചുറ്റുവട്ടത് ഉള്ളതെല്ലാം ബഷീറിക്കയുടെ

ആള്ക്കാര് ആണ്. ”

ജോയൽ : ” എന്നാലും വേണോങ്കി നമ്മളും വരാം. ”

ഞാൻ സംശയത്തോടെ ജോയലിനെ നോക്കി. അത് മനു കണ്ടു. മനു ജോയലിന്റെ ചെവിയിൽ പറഞ്ഞു :

“അവര് കാമുകനും കാമുകിയും ഒറ്റയ്ക്ക് ഉള്ളിടത്തേക്ക് എന്തിനാ മൈരേ നമ്മള് കെട്ടി

എടുക്കുന്നത്. ”

ജോയൽ : ” അത് എടാ ഞാൻ ഈ ഒളിച്ചോട്ടം സീൻ ഒന്നും ഇതുവരെ കണ്ടിട്ടില്ല. സിനിമയിൽ

മാത്രേ കണ്ടിട്ടുള്ളു. ഇതിന്റെ ഒരു ത്രില്ല് ഒക്കെ അറിയണ്ടേ ”

മനു : ” പോന്നു മൈരേ ഇത് സിനിമ അല്ല ജീവിതം ആണ് ”

ജോയൽ : ” എടാ കോപ്പേ നീ നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്ന കൊണ്ടാണ്. നമ്മൾ ഇവിടെ

നിന്നാൽ ഒരു കുഴപ്പവും ഇല്ല. ഉണ്ടോ ബ്രോ ”

സത്യത്തിൽ അവന്മാര് അവിടെ നിക്കുന്നത് പന്തികേട് ആയി തോന്നി എങ്കിലും ഇത്രയും സഹായം

ചെയ്യുമ്പോൾ എങ്ങനെ വേണ്ടെന്ന് പറയും.

ഞാൻ : ” ഏയ്‌ നോ പ്രോബ്ലം ”

ജോയൽ : ” കണ്ടാ കണ്ടാ….. എടാ. മൈത്താണ്ടി സെൻസിൽ എടുക്കാൻ പഠിക്കണം……. അവനു ആ ബോധം

ഉണ്ട് ”

മനു : ” ഓഹ് ”

ഞാൻ വീടൊക്കെ സെറ്റ് ആക്കിയിട്ടു വീട്ടിൽ വന്നിട്ട് മീരയോട് കാര്യങ്ങൾ എല്ലാം

പറഞ്ഞു.

മീര : ” പ്രശ്നം ഒന്നും ആകില്ലല്ലോ ”

ഞാൻ : ” ഇല്ല പെണ്ണെ. നീ പേടിക്കാതെ ഇരുന്നാൽ മതി ”

മീര : ” ഹ്മ്മ്മ് ”

പിറ്റേന്ന് രാത്രിയിൽ ഒരു 12 മണി ആയിക്കാണും. ഞാനും മീരയും അത്യാവശ്യം ഡ്രസ്സ്

ഒക്കെ പാക്ക് ചെയ്തു. അലമാരയിൽ നിന്ന് കുറച്ചു പണം ഞാൻ എടുത്തിരുന്നു. ഞാൻ ഒരു

കത്ത് എഴുതി ഹാളിലെ മേശപ്പുറത്തു വച്ചു.

മീര അച്ഛനും അമ്മയും കൂടി കിടന്നുറങ്ങുന്ന മുറിയിലേക്ക് പോകാൻ തുടങ്ങി.

ഞാൻ : ” എങ്ങോട്ടാ പെണ്ണെ ”

മീര : ” അനുഗ്രഹം വാങ്ങിക്കാൻ. അച്ഛന്റെ കാലിൽ തൊട്ട് തൊഴുതിട്ട് വരാം. ”

ഞാൻ : ” എടി മമമ…….മണ്ടി. വേറെ ഒരു പണിയുമില്ലേ. അച്ഛൻ ഉണരാതെ പെട്ടെന്ന് പോകാൻ

നോക്കാം ”

മീരയ്ക്ക് നിരാശ ആയിരുന്നെങ്കിലും ഞാൻ പറഞ്ഞത് അനുസരിച്ചു.

മെല്ലെ ഞങ്ങൾ വാതിൽ തുറന്ന് പുറത്തിറങ്ങി. വാതിലിന്റെ കിരികിരി ശബ്ദം കേൾക്കാതെ

വാതിൽ ചാരി.

ഒച്ച ഉണ്ടാക്കാതെ ഞാനും മീരയും ബൈക്ക് തള്ളി വെളിയിൽ ഇറക്കി. സാവധാനം ഞങ്ങൾ ഗേറ്റ്

അടച്ചു. ഞാൻ ബൈക്കിൽ കയറി ഇരുന്നു.

മീര : ” ഏട്ടാ എനിക്ക് പേടി ഉണ്ട് ”

ഞാൻ : ” ഞാനില്ലേ ”

അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഞാൻ അവളുടെ കയ്യിൽ അമർത്തി.

ഞാൻ : ” കേറ്. പെട്ടെന്ന്. ”

മീര വീടിനെ നോക്കി നിന്നിട്ട് കരയാൻ തുടങ്ങി.

ദൈവമേ പെണ്ണിതെന്ത് ഭവിച്ചാ.

മീര : ” വേണ്ടാ ഏട്ടാ പോവണ്ട. നമുക്ക് പോവണ്ട ”

ഞാൻ : ” എടി ഇപ്പൊ ഇങ്ങനെ പറയല്ലേ. ചക്കരയല്ലേ കയറു മോളു. ”

മീര : ” അച്ഛനും….. അമ്മയും രാവിലേ നോക്കുമ്പോ നമ്മളെ കാണില്ലെങ്കിൽ വിഷമിക്കും……

പോവണ്ട നമുക്ക് ”

ദൈവമേ ഇങ്ങനെ ഒരുത്തിയെ ആണല്ലോ എനിക്ക് തന്നത്. എന്തൊരു സ്നേഹം.

ഞാൻ : ” മോളെ എനിക്കും വിഷമം ഉണ്ട്. നീ ആലോചിച്ചു നോക്ക്. നമ്മളുടെ കല്യാണം ഒക്കെ

കഴിയുമ്പോൾ അച്ഛനും അമ്മയും ഈ വിഷമം ഒക്കെ മറക്കില്ലേ. ഇത് ഒരു ചെറിയ വിഷമം അല്ലെ

ഒള്ളു ”

മീര : ” ഹ്മ്മ് ”

ഞാൻ : ” എന്നാ കരച്ചിൽ നിർത്ത് ”

മീര അവളുടെ ചുരിദാറിന്റെ ഷാൾ കൊണ്ട് കണ്ണീര് ഒപ്പി കരച്ചിൽ നിർത്തി.

ഞാൻ : ” ഇനി പൊന്നുമോൾ വണ്ടിയിൽ കയറ്. ഏട്ടൻ പ്രോമിസ് ചെയ്യുന്നു നമ്മൾ ഇങ്ങോട്ട്

തന്നെ തിരിച്ചു വരും ”

മീരയ്ക്ക് ഏതാണ്ടൊക്കെ സമാധാനം ആയി. അവൾ തലകുലുക്കി വണ്ടിയിൽ കയറി. അവൾ എന്നെ

കെട്ടിപിടിച്ചു മുതുകിൽ ചാരി ഇരുന്നു.

ഞാൻ ബൈക്ക് പറപ്പിച്ചു വിട്ടു. ഞങ്ങളുടെ വീട്ടിൽ നിന്ന് കുറച്ച് ദൂരമേ ഉള്ളു ഈ വാടക

വീട്ടിലേക്ക്. ഞാൻ പെട്ടെന്നു തന്നെ അവിടെ എത്തി. അവിടെ ജോയലും മനുവും കാത്ത്

നില്കുന്നുണ്ടായിരുന്നു.

ജോയൽ : ” ഹൈ സിസ്. ”

മനുവും അവളെ കൈവീശി കാണിച്ചു.

ജോയൽ : ” വീട് എങ്ങനെ ഉണ്ട് ഇഷ്ടപ്പെട്ടാ. നുമ്മടെ സ്വന്തം പോലെ തന്നെയാ ”

മനു അപ്പോൾ ജോയലിന്റെ കാലിൽ ഒന്ന് ചവുട്ടി.

മനു : ” മൈരേ ഇപ്പൊ അതാണോ കാര്യം ”

ജോയൽ : ” എന്തോന്നെടെ വീട് ഇഷ്ടപ്പെട്ടോ എന്നല്ലേ ചോദിച്ചുള്ളൂ. ”

മനു : ” കോപ്പേ അവര് സ്ഥിരതാമസത്തിന് വന്നതല്ല.”

ജോയൽ : ” ശെടാ. മോള് പറ. ഈ വീട് ഇഷ്ടപ്പെട്ടിലെങ്കിൽ ഇപ്പൊ തന്നെ വേറെ വീട്

കണ്ടുപിടിക്കാം ”

മീര : ” അയ്യോ അതൊന്നും വേണ്ട. ഇത് മതി ”

ജോയൽ : ” അതാണ്…… ഡാ ചോദ്യങ്ങൾ സെൻസിൽ എടുക്കാൻ പഠിക്കണം. കൊച്ചിനറിയാം അത് ”

ജോയൽ വാതിൽ തുറന്ന് അകത്തു കയറി. എന്നിട്ട് താക്കോലും പൂട്ടും എന്നെ ഏല്പിച്ചു.

ജോയൽ മുന്നേ നടന്നു.

ജോയൽ മീരയെ നോക്കിയിട്ട്. : ” കൊച്ചേ ഇത് അടുക്കള ഇത് ബെഡ്‌റൂം അത് ബാത്രൂം. പിന്നെ

രണ്ടാൾക്കും ഒരു നേരത്തേക്കുള്ള ഫുഡ്‌ ഞാൻ വാങ്ങി വച്ചിട്ടുണ്ട് ”

മനു : ” എടാ അതൊക്കെ അവര് എടുത്തോളും നീ ഇങ് വാ ”

ജോയൽ : ” ഡേയ് എല്ലാം പറഞ്ഞ് കൊടുക്കണം എന്നാലേ ശെരി ആകു. ”

മനു : ” പൊന്നു വദൂരി അവരെ ഒന്ന് സ്വസ്ഥമായി വിട്. ”

ഞാൻ : ” താങ്ക്സ് ജോയൽ താങ്ക്സ് മനു ”

മനു : ” അതൊക്കെ കയ്യിൽ വച്ചേരെ. കല്യാണത്തിന് മുട്ടൻ ചിലവ് വേണം. ഏത്(മനു

കുപ്പിയുടെ ആംഗ്യം കാണിച്ചു )

ഞാൻ വെറുതെ ഒന്ന് ചിരിച്ചു കൊടുത്തു.

മനു : ” എന്നാൽ ഞങ്ങൾ തെറിക്കുവാ. ബൈ. ഗുഡ്‌നൈട്ട് മോളെ ”

മീര : ” ഗുഡ്‌നൈറ്റ് ”

ജോയൽ : ” പിന്നെ നാളെ നേരത്തെ എഴുന്നേറ്റോണം. ചിലപ്പോ രാവിലെ തന്നെ പോലിസ് വരും ”

മീര : ” അയ്യോ പോലീസൊ ”

ജോയൽ : ” ഒന്നും പേടിക്കാനില്ല ഞാൻ ഡീൽ ചെയ്തോളാം. നമ്മൾ പോലീസുമായിട്ട് നല്ല

പിടിപാടാ. അപ്പൊ ഗുഡ്‌നൈറ്റ് ”

അവന്മാര് ബൈക്ക് എടുത്ത് പോയപ്പോ മീര വീണ്ടും ദുഖിത ആയി. ഉള്ളിൽ ഉള്ള ദുഃഖം വേറെ

ഒരാളുടെ മുന്നിൽ മറച്ചു പിടിച്ചു നിൽക്കാൻ എങ്ങനെ ആണോ ഈ പെണ്ണിന് ഇത്ര കഴിവ്.

ഞാൻ : ” ഇന്നിനി ഈ രാത്രി എന്തായാലും ഉറങ്ങാൻ പറ്റില്ല. ”

മീര : ” ശെരിയാ. എനിക്കും ഉറക്കം വരില്ല.”

ഞാൻ : “നമുക്ക് ഇരുന്ന് നേരം വെളുപ്പിക്കാം”

മീര : ” എട്ടായി……. നാളെ അച്ഛൻ അറിയുമ്പോ എന്നെ വെറുക്കുവോ ”

ഞാൻ : ” നിന്നെയോ….. അച്ഛനോ…..ഒരിക്കലും ഇല്ല ”

മീര : ” അമ്മയൊ ”

ഞാൻ : ” ഇല്ല പെണ്ണെ. വെറുക്കുവാണെങ്കിൽ എന്നെയെ വെറുക്കൂ ”

മീര : ” അപ്പൊ ഞാൻ കാരണം ഏട്ടന്റെ അമ്മയും അച്ഛനും ഏട്ടനെ വെറുക്കും അല്ലെ ”

ഞാൻ അവളെ പിടിച്ച് എന്റെ നെഞ്ചോടു ചേർത്തു.

ഞാൻ : ” എന്റെ മീരേ നീ എന്തിനാ എപ്പോളും ഇങ്ങനെ കുറ്റങ്ങൾ സ്വയം ഏൽക്കുന്നത്. നീ

കാരണം ആണോ. നമ്മൾ രണ്ടും ഇല്ലെ ”

മീര വീണ്ടും കരച്ചിൽ തുടങ്ങി.

മീര : ” ഞാൻ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും വരില്ലായിരുന്നു. ”

ഞാൻ : ” അങ്ങനെ പറയല്ലേ മോളെ. നീ ഇല്ലെങ്കിൽ പിന്നെ എനിക്കാരാ ഉള്ളെ. ജീവിതകാലം

മുഴുവൻ എന്റെ ഒപ്പം വേണ്ടവളാ നീ. ”

മീര : ” പക്ഷെ നാളെ അമ്മയും അച്ഛനും വിചാരിക്കില്ലേ എന്നെ വളർത്തേണ്ടായിരുന്നു

എന്ന്. ”

ഞാൻ : ” ദേ പിന്നേം…….. നീ നോക്കിക്കോ. നിന്നെ വളർത്തിയതാണ് അവര് ചെയ്ത ഏറ്റവും

വലിയ പുണ്യം എന്ന് അവര് ഒരു കാലത്ത് പറയും. ഞാനാണെ സത്യം ”

അങ്ങനെ കരച്ചിലും പിഴിച്ചിലും ആയി രാത്രി ഏറെ വൈകി ഹാളിലെ സോഫയിൽ കിടന്ന് ഞാനും

അവളും ഉറങ്ങി പോയി.

ഉള്ളിൽ പേടി ഉള്ളത് കൊണ്ടാണോ രാവിലെ ഒരു ആറ് മണി ആയപ്പോ ഞങ്ങൾ എഴുന്നേറ്റു.

മീര പല്ലൊക്കെ തേച്ചു കുളിച്ചു വന്നു. എന്നോട് പോയി കുളിക്കാൻ പറഞ്ഞു. ഞാൻ കുളിച്ചു

വന്നപ്പോളേക്കും അവൾ ചായ ഇട്ടിരുന്നു. എനിക്ക് ഒരു ഗ്ലാസ്സ് അവൾ നീട്ടി.

മീര : ” ഏട്ടാ….. അതെ ഒരബദ്ധം പറ്റി ”

ഞാൻ : ” എന്താ…….. ”

മീര : ” ഇന്നലെ അവര് വാങ്ങിച്ചു വച്ച ഫുഡ്‌ വളിച്ചു പോയി. ”

ഞാൻ : ” അത്രേ ഒള്ളോ. അത് നമുക്ക് വേറെ വാങ്ങാം. ”

വീട്ടിൽ എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കണം എന്നുണ്ട് പക്ഷെ അങ്ങോട്ട്‌ പോകാൻ

ഒരു ധൈര്യമില്ല.

എന്തായാലും ഇങ്ങോട്ട് വന്ന് പിടിക്കുമ്പോ പിടിക്കട്ടെ.

ഹോട്ടൽ തുറക്കുന്ന സമയം ആയപ്പോൾ ഞാൻ പുറത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു. എന്തായാലും

പട്ടിണി കിടക്കാൻ പറ്റില്ലല്ലോ.

ഞാൻ : ” എടി ഞാൻ പുറത്തു പോകുവാ. ഫുഡ്‌ വാങ്ങി വരാം. നീ വാതിൽ ഒക്കെ അടച്ച്

ഇരുന്നോണം. ”

ഹെൽമെറ്റ് വച്ചു മുഖം മൂടി ശരം വിട്ടത് പോലെ ഞാൻ പാഞ്ഞു ചെന്ന് അടുത്തുള്ള

ചായക്കടയിൽ നിന്നും ദോശ വാങ്ങി തിരികെ വന്നു.

ഞാൻ നോക്കുമ്പോൾ ജോയലിന്റെയും മനുവിന്റെയും ബൈക്ക് വീട്ടുമുറ്റത്ത് ഉണ്ട്.

അവന്മാരുടെ ചെരുപ്പും മുറ്റത്ത് ഉണ്ട്. പോലിസ് വന്നൊന്ന് അന്വേഷിക്കാൻ

വന്നതായിരിക്കും. പക്ഷെ പെട്ടെന്ന് അകത്തു നിന്നും മീരയുടെ അലർച്ച……..

ഞാൻ പാഞ്ഞ് അകത്തേക്ക് ഓടി

****

****

****

നായകന്റെ വീട്

രാവിലെ സീത(നായകന്റെ അമ്മ) എഴുന്നേറ്റു വന്നു. പതിവിന് വിപരീതം ആയി പൂജമുറിയിൽ

വിളക്ക് കാണാഞ്ഞത് അവരെ അതിശയിപ്പിച്ചു. സാധാരണ തന്നെക്കാൾ മുന്നേ ഉണരുന്നത്

മീരയാണ്. എന്നും അതിരാവിലെ എഴുന്നേറ്റു സൂര്യ നമസ്കാരം ചെയ്തു കുളിച്ചു വിളക്ക്

വയ്ക്കുന്ന പെണ്ണാണ്. ഇന്നെന്തു പറ്റി. ആ ഉറങ്ങി പോയിക്കാണും എന്ന് കരുതി. കോളേജ്

ഇല്ലല്ലോ പിള്ളേർ ഉറങ്ങിക്കോട്ടെ.

മണി എട്ടായിട്ടും പിള്ളേരെ താഴേക്ക് കാണാതെ വന്നപ്പോൾ സീതയ്ക്ക് സംശയം ആയി.

എത്രയൊക്കെ വന്നാലും മീര ഇത്രയും വൈകി എഴുന്നേൽക്കില്ല. സീത അതുകൊണ്ടു മുകളിലേക്ക്

പടികൾ കയറി ചെന്നു.

മീരയുടെ മുറി ശൂന്യം. ശ്ശെടാ ഇവൾ ഇതെവിടെ പോയി രാവിലെ. സീത ടെറസിൽ പോയി നോക്കി.

അതിനു ശേഷം അവര് ജയകൃഷ്ണന്റെ മുറിയിലേക്ക് പോയി. നോക്കുമ്പോ അവനെയും കാണാനില്ല.

ശ്ശെടാ 10 മണിക്ക് എഴുന്നേറ്റു വരുന്നവൻ ഇതെവിടെ പോയി. ഇനി രണ്ടും കൂടി മോർണിങ്

ജോഗിങ് വല്ലതും തുടങ്ങിയോ?. അങ്ങനെ ആണെങ്കിലും പറയാതെ പോകില്ലല്ലോ. സീത സംശയത്തോടെ

താഴെ വന്നപ്പോൾ പ്രഭാകരൻ കുളിച്ച് ഒരുങ്ങി ബാങ്കിൽ പോകാൻ തയ്യാറാകുന്നു.

പ്രഭാകരൻ : ” സീതേ ഭക്ഷണം എടുത്ത് വയ്ക്ക് ”

സീത : ” മനുഷ്യാ പിള്ളേരെ രണ്ടിനെയും കാണാനില്ല ”

പ്രഭകാരൻ : ” കാണാനില്ലെന്നോ ”

സീത : ” അവളെ ഇത്ര നേരം കാണാതെ വന്നപ്പോൾ ഞാൻ മുറിയിൽ ചെന്നു നോക്കി. രണ്ടും ഇല്ല

അവിടെ. പുറത്ത് അവന്റെ ബൈക്കും ഇല്ല ”

പ്രഭാകരൻ : ” ഇതെവിടെ പോയി രണ്ടും. ആ ഇപ്പോളത്തെ പിള്ളേർ അല്ലെ രാവിലെ ബൈക്ക്

എടുത്ത് കറങ്ങാൻ പോയിക്കാണും ”

സീത : ” ഹാ….. ചെക്കന്റെ കാര്യം വിട്. നമ്മളോട് പറയാതെ ഒന്നും ചെയ്യാത്ത പെണ്ണാ.

ഇതിപ്പോ എന്ത്‌ പറ്റി. ”

ഹാളിലെ മേശപ്പുറത്തു വച്ചിരിക്കുന്ന പേപ്പർ അപ്പോളാണ് പ്രഭാകരൻ കണ്ടത്. വല്ല

നോട്ടീസ് മറ്റൊ ആകും എന്ന് കരുതി പുള്ളി അതെടുത്തു നോക്കി.

✒️✒️📝പ്രിയപ്പെട്ട അച്ഛാ അമ്മേ

എനിക്ക് മീരയെ ഇഷ്ടമാണ്. കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം. അവൾക്കും പരിപൂർണ

സമ്മതം ആണ്. ഞങ്ങൾ പോകുന്നു. ഞങ്ങളെ ശപിക്കരുത്. ഞങ്ങളെ തേടി വരുകയും ചെയ്യരുത്.

മാപ്പ്

മാപ്പ്

മാപ്പ്

എന്ന് സ്വന്തം ജയകൃഷ്ണൻ 📝✒️✒️

അത് വായിച്ചതും പ്രഭാകരൻ തളർന്ന് സോഫയിലേക്ക് വീണു.

സീത : ” എന്താ എന്ത്‌ പറ്റി ”

സീത ആ കത്ത് തട്ടിപ്പറിച്ചു വാങ്ങിച്ചു. അത് വായിച്ചതും അവര് നിലത്തേക്ക് ഇരുന്ന്

പൊട്ടിക്കരയാൻ തുടങ്ങി. പ്രഭാകരൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ സോഫയിൽ അസ്ത്രപ്രജ്ഞൻ

ആയി ഇരുന്ന് പോയി.

സീത : ” എന്റെ മോളെ. നീ ഇങ്ങനെ ചെയ്തല്ലോ……… അയ്യോ ദൈവമേ ”

സീത വാവിട്ട് കരയാൻ തുടങ്ങി.

പ്രഭാകരന്റെ കണ്ണിലും രണ്ട് തുള്ളി കണ്ണുനീർ വന്നു.

സീത : ” മനുഷ്യാ എന്ത്‌ നോക്കി ഇരിക്കുവാ…….. കൊച്ചുങ്ങളെ പോയി അന്വേഷിക്ക്. ”

തളർന്നു പോയ പ്രഭാകരന് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല ആകെ ഒരു മരവിപ്പ്

ആയിരുന്നു. അയാൾ മുഖം പൊത്തി കരഞ്ഞു.

സീത : ” ഏട്ടാ പോയി അന്വേഷിക്ക്. പോലീസിനെ വിളിക്കാം ” സീത കരച്ചിലിന്റെ ഇടയിലും

പറഞ്ഞൊപ്പിച്ചു.

പ്രഭാകരൻ പെട്ടെന്ന് ചാടി എഴുന്നേറ്റു. എത്രയും പെട്ടെന്ന് മക്കളെ തിരികെ കിട്ടണം

എന്ന് അയാൾക്ക് തോന്നി. അയാൾ ആദ്യം ജയന്റെ ഫോണിൽ വിളിച്ചു അത് സ്വിച്ച് ഓഫ്‌

ആയിരുന്നു. രണ്ടാമത് അയാൾ മീരയുടെ ഫോണിൽ വിളിച്ചു അത് ആ വീട്ടിൽ തന്നെ ഇരുന്ന്

അടിക്കാൻ തുടങ്ങി.

അയാൾ പോലീസിനെ വിളിക്കാൻ തീരുമാനിച്ചു. എന്നാൽ അന്നേരം പ്രഭാകരന് ഇങ്ങോട്ട് ഒരു ഫോൺ

വന്നു. ചായക്കട നടത്തുന്ന മജീദ് ആയിരുന്നു.

പ്രഭാകരൻ : ” ഹലോ മജീദെ ”

മജീദ് : ” പ്രഭേ ഞാനാടാ ”

പ്രഭാകരൻ : ” എടാ ഒരു കുഴപ്പം ഉണ്ടായി.”

മജീദ് : ” എടാ ഞാൻ അറിഞ്ഞു. പിള്ളേര് സേഫ് ആണ്. എന്റെ ഒരു ചങ്ങാതിയുടെ കൂടെ ഉണ്ട്.

പ്രഭാകരൻ ഞെട്ടി.

പ്രഭാകരൻ : ” ഡാ നീയും കൂടി അറിഞ്ഞോണ്ടാണോ ”

മജീദ് : ” പ്രഭേ. ഞാൻ അറിഞ്ഞോണ്ട് കൂട്ടുനിക്കും എന്ന് തോന്നുന്നുണ്ടോ. രാവിലേ ഓൻ

വിളിച്ചു പറഞ്ഞപ്പളാ ഞാൻ അറിഞ്ഞത്. നീ ബേജാറാവണ്ട. നമുക്ക് പോയി അവരെ കൂട്ടികൊണ്ട്

വരാം. ”

പ്രഭാകരൻ : ” എന്നാലും എന്നോട് ഇത് ചെയ്തല്ലോ അവര്. ”

മജീദ് : ” ഹാ നീ വിഷമിക്കല്ലേ. പിള്ളേര് നിന്നെ ഇട്ടേച്ചും പോയതോന്നും അല്ല.

അവർക്ക് പരസ്പരം ഇഷ്ടം ആണെന്ന് നിന്നോട് പറയാൻ പേടി. അപ്പൊ വളഞ്ഞ വഴി എടുത്തതാ. നീ

ചെന്ന് വിളിച്ചാൽ അപ്പൊ കൂടെ പോരും. ”

പ്രഭാകരൻ : ” എന്താണേലും വേണ്ടില്ല അവര് തിരിച്ചു വന്നാ മതി ”

ഉടനെ സീത ഫോൺ തട്ടിപ്പറിച്ചു വാങ്ങിച്ചു.

സീത : ” മജീദിക്കാ. എവിടെയാ അവര് എവിടെയാ. ”