അപൂർവ ജാതകം Part 2

“”മാന്യ വായനക്കാർക്ക് വന്ദനം “”

തുടരുന്നു…….

വെള്ളാരംകണ്ണുള്ള ആ വശ്യസൗധര്യത്തെ തേടി അവൻ ഉത്സവപ്പറമ്പ് മുഴുവൻ അലഞ്ഞങ്കിലും അവന് അവളെ കണ്ടത്താനായില്ല. നിദ്രയിലേക്ക് കൂപ്പുകുത്തുമ്പോഴും അവന്റെ മനസ്സിൽ ആണ് മുഖം ആയിരുന്നു, അവൻ അവനോട് തന്നെ പലപ്രവിശ്യം ചോദിച്ചു ആരാ അത് എന്ന്.

ഉത്തരം ഇല്ലത്ത ചോദ്യം ആയിരുന്നു അത്. സ്വബോധത്തിന്റെ അവസാന കണികയും നഷ്ടമായി നിദ്രയിൽ വിശ്രമിക്കുമ്പോൾ പോലും ആ മുഖം അവന് മുന്നിൽ തിളങ്ങി നിന്നു.

“അച്ചുവേട്ടാ…… അച്ചുവേട്ടാ……. “

കണ്ണ് തിരുമ്മി, മിഴികൾ മെല്ലെ തുറന്നപ്പോൾ അവന് മുന്നിൽ ആ വെള്ളാരം കണ്ണുകളുടെ ഉടമ തനിക്കുള്ള ചായയും ആയി നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്നു.

“അതെ ഇത് ഏട്ടൻ ഉദ്ദേശിക്കുന്ന ആൾ അല്ല ഞാനാ വർഷയാണ് “

പെട്ടന്ന് ഒരു മായാലോകത്താക്കപെട്ട വിജയ് മിഴികൾ ഒരിക്കൽ കൂടി തിരുമ്മി അവളുടെ മുഖത്തേക്ക് നോക്കി.

“അഹ് നീ ആയിരുന്ന ഞാൻ വിചാരിച്ചു “

“ഇന്നലെ കാവിൽ വെച്ചു കണ്ട പെണ്ണാണ് എന്ന് “

“എ അത് നിനക്ക് എങ്ങിനെ മനസിലായി “

“അത് ഒക്കെ മനസിലായി….. അതെ വേഗം എഴുന്നേറ്റെ……. “

“ഇത്ര നേരത്തെയോ…… നീ പോയിട്ട് കുറച്ചു കഴിഞ്ഞു വാ അപ്പോൾ ആലോചിക്കാം “

അവൻ വീണ്ടും ആ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.

“എന്റെ പൊന്നെട്ടാ ഒന്ന് എഴുനേല്ക്ക് “

വർഷ അവൻ പുതച്ച പുതപ്പ് വലിച്ചു മാറ്റി കൊണ്ട് അവനെ വിളിച്ചു.

“എന്താടി….. ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ “

“അച്ചു അങ്ങനെ നീ ഇപ്പോൾ ഉറങ്ങണ്ട….. മം വേഗം എഴുനേറ്റ് കുളിച്ചു വരൂ….. എന്നിട്ട് നമുക്ക് ഒരിടം വരെ പോകണം….. “

“ഞാൻ വരുന്നില്ല നിങ്ങൾ പോയിക്കോ…. “

മുറിയിലേക്ക് കയറി വന്ന അവനെ എഴുനെല്പിക്കാൻ പറഞ്ഞ ഉർമിളയോട് മറുപടി പറഞ്ഞു കൊണ്ട് അവൻ വീണ്ടും കിടന്നു.

“അച്ചു ദേ വേഗം എഴുനേല്ക്ക് ഉടനെ പോകണം എന്നാ അച്ഛൻ പറഞ്ഞിരിക്കുന്നത് “

“എങ്ങോട്ട് അമ്മേ ഇത്ര നേരത്തെ “

“അതിവിടെ എനിക്ക് ഒരു പൊട്ടൻ ചേട്ടൻ ഉണ്ട് അതിന് പെണ്ണ് കാണാൻ “

“പൊട്ടൻ നിന്റെ മറ്റവൻ…. “

ദേഷ്യം കടിച്ചമർത്തി കൊണ്ട് അവൻ പറഞ്ഞു.

“അല്ല പെണ്ണ് കാണണോ ആർക്ക് എനിക്കോ “

“പിന്നല്ലാതെ എനിക്കോ “

ഊർമിള ആണ് അവന് മറുപടി നൽകിയത്.

“എന്തുവാ അമ്മേ ഇത്…… എനിക്ക് ഇപ്പോൾ കല്യാണം ഒന്നും വേണ്ട… “

“അത് മോൻ അച്ഛനോട് നേരിട്ട് പറഞ്ഞാൽ മതി “

അതും പറഞ്ഞു ഊർമിള മുറിവിട്ട് പുറത്തിറങ്ങി.

“അതെ അച്ചുവേട്ടാ അധികം ജാഡ കാണിക്കാതെ വേഗം റെഡി ആയി വരാൻ നോക്ക് ഇല്ലകിൽ ഇവിടെ മൂത്ത് നരച്ചു നിൽക്കും. “

“ദേ പൊക്കോണം എന്റെ മുറിയിൽ നിന്നും അവള് വന്നേക്കുന്നു എന്നെ ആരും ഉപദേശികണ്ട വൃത്തികെട്ടവൾ “

കണ്ണുപൊട്ടുന്ന ചീത്ത അവളെ അവൻ വിളിച്ചു. പെട്ടന്ന് അവനിൽ നിന്നും ഇത്രയും കടുപ്പമുള്ള വാക്കുകൾ കേട്ടതും അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങി. വായയും പൊത്തി പിടിച്ചു മുറി വിട്ട് പുറത്തേക്കോടൻ തുനിഞ്ഞ അവളുടെ കയ്യിൽ അവൻ കയറി പിടിച്ചു.

“അയ്യടാ എന്താടി നിന്റെ നാവിറങ്ങി പോയോ “

അവൾ അവന് മുന്നിൽ നിന്നും പൊട്ടിക്കരഞ്ഞു. അവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയിടുത്തു നെറ്റിയിൽ ചുംബിച്ച ശേഷം.

“എന്റെ ചട്ടമ്പിക്ക് കരയാൻ അറിയോ……. “

അവന്റെ മാറിൽ വീണു അവൾ തേങ്ങികരഞ്ഞു.

“അയ്യെ എന്റെ ചട്ടമ്പിയെ ദേഷ്യം പിടിപ്പിക്കാൻ ഏട്ടൻ വെറുതെ പറഞ്ഞതല്ലേ “

അവളെ സമാധാനിപ്പിച്ചു കൊണ്ട് അവൻ കുളിക്കാൻ കയറി.

“അച്ഛാ…. “

“മം എന്താ “

“അത് ഇത്ര പെട്ടന്ന് ഒരു കല്യാണം….. ഒരു ജോലി ഒന്നും കിട്ടാതെ എങ്ങിനെയാ…… പിന്നെ എനിക്ക് അത്ര വയസൊന്നും ആയിട്ടില്ലല്ലോ “

“അച്ചു നിന്റെ ജാതകം നോക്കിയപ്പോൾ ഉടനെ വിവാഹം വേണം അല്ലകിൽ പിന്നെ ഒരുപാട് വൈകിയേ വിവാഹയോഗം ഉള്ളു എന്നാ ജ്യോത്സൻ പറഞത്. പിന്നെ നിങ്ങൾ ഇന്ന് കാണാൻ പോകുന്ന കുട്ടിയെ ഞാനും ഉമയും (ഊർമിള ) ഇളയച്ഛനും പോയി കണ്ടിരുന്നു ഞങ്ങൾ അത് ഉറപ്പിച്ചു പിന്നെ നീ പെണ്ണുകാണാൻ പോയില്ലേലും കല്യാണം നടക്കും, എന്റെ തീരുമാനം ആണ് അത് “

പിന്നെ അവൻ ഒന്നും സംസാരിക്കാതെ പോയി കാറിൽ കയറി ഡ്രൈവിങ് സീറ്റിൽ ഇരുന്ന്. അവന്റെ ഒപ്പം വർഷയും പിന്നിൽ ഉർമിളയും ഇന്ദുമതിയും സീതാലക്ഷ്മിയും കയറി.

കാർ മുന്നോട്ട് എടുത്തു, ടാർ ചെയ്യാത്ത റോഡിലൂടെ ആ കാർ വേഗത്തിൽ പൊടിപറപ്പിച്ചു പോയിക്കൊണ്ടിരുന്നു.

“എന്താ അച്ചൂട്ടാ നീ ഒന്നും മിണ്ടാതെ ഇരിക്കുന്നെ “

ഇന്ദുമതിയുടെ വക ആയിരുന്നു ചോദ്യം.

“ഏട്ടന് നാണം ആണമ്മേ “

“ദേ മിണ്ടാതെ ഇരുന്നോ ഇല്ലേൽ ഞാൻ വെല്ലോയിടുത്തും കൊണ്ട് പോയി കളയും നിന്നെ “.

“ഓഹ് ഞാൻ ഒന്നും പറഞ്ഞില്ലേ “

“അല്ല നീ എന്താ അച്ചു ഈ ചിന്തിച്ചു കൂട്ടുന്നത് “

“ഏയ് ഒന്നുമില്ല സീതേച്ചി ഞാൻ വെറുതെ ഓരോന്ന് “

“അഹ് മറ്റേ കാര്യം അല്ലെ “

അവന്റെ മുഖത്തു നോക്കി ഒരു കള്ളച്ചിരിയോടെ വർഷ ചോദിച്ചു.

“മറ്റേ കാര്യമോ ഏത് കാര്യം “

അവൻ വര്ഷയെ ദയനീയമായി നോക്കി.

“ഒന്നുമില്ല ഉമമ്മേ…….. “

“അഹ് അച്ചു ദേ അവിടന്ന് വലത്തോട്ട്……. “

അവൻ വേഗം കാർ വലത്തോട്ട് തിരിച്ചും, കാർ നേരെ കയറി ചെന്നത് ഒരു ഓടിട്ട വീട്ടിലേക്ക് ആണ്. മുറ്റം മുഴവൻ പലതരത്തിൽ ഉള്ള പൂക്കൾ ഉള്ള വലിയ മുറ്റത്ത്‌ വിജയ് കാർ കൊണ്ടുപോയി നിർത്തി.

അവർ എല്ലാവരും കാറിൽ നിന്നും പുറത്തിറങ്ങി.

വിജയ് ഇളം നീല കുർത്തയും കസവുമുണ്ടും, ഉർമിളയും ഇന്ദുവും പതിവ് പോലെ സാരി, വർഷയും സീതയും ചുരിദാർ.

കാറിന്റെ ശബ്ദം കേട്ട് ഒരു മധ്യവയസൻ പുറത്തേക്കിറങ്ങി വന്നു. ഒപ്പം ഒരു സ്ത്രീയും.

“അഹ് വരൂ വരൂ “

ആ മധ്യവയസൻ അവരെ ക്ഷണിച്ചകത്തിരുത്തി. വിജയുടെ അപ്പുറവും ഇപ്പുറവും വർഷയും സീതയും കൂടി ആ സോഫയിലായി ഇരുന്നു. ഇന്ദുവും ഉമയും വേറെ എതിരെയുള്ള സോഫയിലും.

“അതെ അച്ചുവേട്ടാ പെണ്ണിനെ കണ്ടു കഴിയുമ്പോൾ തന്നെ കയറി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു ഉള്ള വിലകളയരുത് “

അവന്റെ ചെവിയിൽ കള്ളച്ചിരിയോടെ വർഷ പറഞ്ഞു.

“ദേ സീതേച്ചി ഈ സാധനത്തിന്നെ ജീവനോടെ വേണമെങ്കിൽ മിണ്ടാതെ ഇരിക്കാൻ പറ ഇല്ലേൽ ഞാൻ ഇവിടിട്ടു ചവിട്ടി കൂട്ടും. “

“എന്റെ പൊന്നു മക്കളെ ഇവിടെ എങ്കിലും ഒന്ന് മിണ്ടാതെ ഒന്ന് ഇരിക്കാമോ ഇനി മിണ്ടിയാൽ രണ്ടണ്ണത്തിനേം ഇടുത്തു ഞാൻ വെല്ല പൊട്ടകിണറ്റിലും ഇടും “

“എന്താ മൂന്നുപേരും കൂടി ഒരു രഹസ്യം “

ആ തലനരച്ച അമ്മാവൻ അവരോടായി ചോദിച്ചു

“പെണ്ണിനെ കണ്ടില്ലലോ എന്ന് പറയുകയായിരുന്നു “

ഉടനെ വർഷ അതിനു മറുപടിയും നൽകി.

പെട്ടന്നാണ് വിജയ് ആ കൊലുസുസിന്റെ കിലുക്കം ശ്രദ്ധിച്ചത്…….

ചുവന്ന സാരിയും ബ്ലൗസും നെറ്റിയിൽ ചന്ദനക്കുറിയും വിടർത്തിയിട്ട കേശഭാരവും കഴുത്തിൽ ഒരു ചെറിയ മാലയും അണിഞ്ഞു കൈയിൽ അവർക്കുള്ള ചായയുമായി മന്ദം മന്ദം ചുവട് വെച്ചു അവനരികിലേക്ക് ഒരു വശ്യസൗന്ദര്യം ഒഴുകിയെത്തി………. വീണ്ടും ആ വെള്ളാരംകണ്ണുകൾ………

താൻ വീണ്ടും ആ മയമന്ത്രിക ലോകത്തേക്ക് എത്തിപ്പെട്ടു എന്ന് അവൻ ചിന്തിച്ചു, അവന് മുന്നിൽ നടക്കുന്നത് സ്വപ്നം ആണോ അതോ യാത്രാഥ്യം ആണോ എന്നവന് തിരിച്ചറിയാൻ സാധിച്ചില്ല. മിഴികൾ ഇമചിമ്മാതെ അവൻ ആ സൗന്ദര്യദേവതയെ നോക്കിയിരുന്ന്.

“അച്ചുവേട്ടാ “

വർഷയുടെ ശബ്ദം ആണ് അവനെ ആ മായാവലയത്തിൽ നിന്നും പുറത്തെത്തിച്ചത്. പക്ഷെ അപ്പോഴും ആ വെള്ളാരം കണ്ണുകൾ അവന് മുന്നിൽ ഉണ്ടായിരുന്നു.

അവൾ മെല്ലെ അവന് മുന്നിൽ കുനിഞ്ഞു ചായ നീട്ടി.

അവൻ അതിൽ നിന്നും ഒരുകപ്പ് ചായ എടുത്തു….

“അതെ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടങ്കിൽ ആവട്ടോ “

ആ മധ്യവയസൻ എല്ലാവരോടുമായി പറഞ്ഞു.

“മോൻ അകത്തേക്ക് ചെന്നോളു “

അവളുടെ അമ്മ വിജയോട് ആയി പറഞ്ഞു.

വിജയ് കപ്പ്‌ ടീപ്പോയിൽ വെച്ചു അകത്തേക്ക് നടന്നു. ഒരു മുറിയുടെ അടുത്തെത്തിയത് അവൻ അകത്തേക്ക് നോക്കി…… അതാ അവൾ ഒരു ജനലരികിൽ പുറത്തേക്ക് കണ്ണും നട്ട് നിൽക്കുന്നു…….

അവൻ നടന്നവളുടെ അരികിൽ എത്തി…. അവൻ തന്റെ അരികിൽ എത്തിയെന്നറിഞ്ഞാട്ടും അവൾ തിരിഞ്ഞു നോക്കുകയോ ഒന്ന് സംസാരിക്കാനോ മുതിർന്നില്ല.

“എന്നെ ഇഷ്ടപെത്തതാണോ ഈ മൗനത്തിനു കാരണം “

തളംകെട്ടികിടന്ന മൗനം ഇല്ലാതാക്കികൊണ്ട് അവൻ ചോദിച്ചു……

അതിനും ഉത്തരം ഉണ്ടായില്ല ഒരു ചിരി മാത്രം……

മറുപടി ഒന്നും ലഭിക്കാത്തത് കാരണം അവൻ അവളുടെ അരികിൽ നിന്നും നടന്നു അകലാൻ തീരുമാനിച്ചു…..

“എനിക്ക് ഇഷ്ടമാണ്…… ഫോട്ടോ കണ്ടപ്പോഴേ ഇഷ്ടമായി “

ആരോടെന്നില്ലാതെ വീതുരതയിലേക്ക് നോക്കിയവൾ പറഞ്ഞു.

അവന്റെ മുഖം പൗർണമി പോലെ തിളങ്ങി വന്നു…..

“എന്താ ഇയാളുടെ പേര്….. “

അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവന് നേരെ തിരിഞ്ഞുനിന്നു……

“അല്ല അരും പറഞ്ഞും തന്നില്ല വിളിച്ചും കേട്ടില്ല “

അവൻ മേശയുടെ മുകളിരുന്ന ബുക്ക്‌ തുറന്ന് കൊണ്ട് പറഞ്ഞു.

“ശ്രീപ്രിയ “

“എന്നോട് ഒന്നും ചോദിക്കാനില്ല എന്നെ കുറിച്ചൊന്നും അറിയണ്ടേ “

“അറിയാം…… “

“എന്ത്……? “

ബുക്കിലെ പേജുകൾ മറിച്ചു കൊണ്ട് അവൻ ചോദിച്ചു.

“എല്ലാം “

“ഇതിന് മുന്നേ എന്നെ കണ്ടട്ടുണ്ടോ ഫോട്ടോയിൽ അല്ലാതെ നേരത്തെ “

“ഇല്ല എന്താ “

ആ നോട്ട്ബുക്കിൽ അവൾ വരച്ച തന്റെ ചിത്രം അവൾക്ക് നേരെ പിടിച്ചു കൊണ്ട് അവൻ മറുപടി നൽകി.

“അത്…. ഞാൻ…… “

ഉത്തരം കിട്ടാതെ അവൾ കുഴഞ്ഞു.

“വേണ്ട ഇപ്പോൾ ഒന്നും പറയണ്ടാ…… ഞാൻ പിന്നീട് ചോദിച്ചോളാം നമ്മുടെ വിവാഹശേഷം “

അതും പറഞ്ഞു അവൻ ബുക്ക്‌ അവളുടെ കയ്യിലേൽപിച്ചു മുറിവിട്ട് പുറത്തിറങ്ങി.

പിന്നീട് എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. കാലചക്രം പതിന്മടങ്ങ് വേഗത്തിൽ കറങ്ങുകയാണ് എന്ന് എല്ലാവർക്കും തോന്നി……… ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു കല്യാണ ദിവസത്തിന്റെ തലേരാത്രിൽ വന്നു നിന്നു…

ഇല്ലിക്കൽ തറവാടിന്റെ മുറ്റത്ത്‌ കൂറ്റൻ പന്തലുയർന്നു. എങ്ങും ആളും ബഹളവും. ആ ഗ്രാമത്തിലെ യുവരാജാവിന്റെ കല്യാണം അല്ലെ, എല്ലാവരും ആനന്ദ ലഹരിയിൽ ആറാടുകയായിരുന്നു കുറച്ചു പേർ ഒഴികെ. വിജയുടെ ജാതകത്തിലെ കാര്യങ്ങൾ അറിയാവുന്നവർ മാത്രം മുഖത്തു സന്തോഷത്തിന്റെ കുപ്പായവും അണിഞ്ഞുനടന്നു.

വിജയ് തന്റെ കൂട്ടുകാരുമൊത്തു മദ്യസേവക്ക്‌ കമ്പനി കൊടുത്തിരുന്നു. പക്ഷെ അവൻ ഒരുതുള്ളി പോലും കുടിച്ചില്ല….. അവന്റെ മനസ്സിൽ നിറയെ ആ വെള്ളാരം കണ്ണുള്ള തന്റെ പ്രാണനാഥയുടെ മുഖമായിരുന്നു….. ശ്രീപ്രിയ എങ്ങും അവന് ആ മുഖം തെളിഞ്ഞുവന്നു.

തന്റെ മുറിയിൽ ചെന്നപ്പോൾ അവിടെ വർഷയും സീതയും വേറെ ഏതോ പെണ്ണുങ്ങളും കൂടി ഏതോ വലിയ ചർച്ചയിൽ ആയിരുന്നു……… അവൻ ചെല്ലുന്നത് കണ്ടപ്പോൾ പെൺകൊടികൾ സ്ഥലം കാലിയാക്കി തന്നു……. ഉറക്കം തലക്ക് പിടിക്കുമ്പോഴും അവനിൽ തന്റെ നവവധുവിന്റെ മുഖമായിരുന്നു.

വിജയ് കാറിൽ നിന്ന് ഇറങ്ങി ക്ഷേത്രത്തിന്റെ പടവുകൾ കയറി ഒപ്പം അവന്റെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും.

അവൻ കസവുമുണ്ടും വേഷ്ടിയും അണിഞ്ഞു ക്ഷേത്രമുറ്റത്ത് എത്തി…… അവന് ചുറ്റും ആ നാട്ടിലെ ഒട്ടുമിക്കയാ ആളുകളും ഒത്തുചേർന്നിരുന്നു.

നാദസ്വരത്തിന്റെയും കെട്ടിമേളത്തിന്റെയും താളവും ഈണവും ആ ക്ഷേത്രമുറ്റം മുഴുവൻ ഒഴുകി നടന്നു. പെട്ടന്ന് ആൾക്കൂട്ടം വഴി മാറുന്നത് അവൻ കണ്ടു…… അവനരികിലേക്ക് തലവുമേന്തി അവന്റെ നവവധു ശ്രീപ്രിയ കടന്നുവന്നു.

മുതിർന്നവരുടെ അനുഗ്രഹം വാങ്ങിച്ചു അവൾ അവനരികിലേക്ക് നിന്നു……..

“അച്ചു താലി മേടിച്ചു കെട്ട്”

അവൻ ചെറിയച്ഛന്റെ നിർദ്ദേശപ്രകാരം ശാന്തി നീട്ടിയ തളികയിൽ നിന്നും താലി എടുത്ത് അവളുടെ നേരെ നീട്ടി…….

കെട്ടിമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ മാതാപിതാക്കളുടെയും മുതിർന്നവരുടെയും ദൈവങ്ങളുടെയും അനുഗ്രഹത്തോടെ അതിലുപരി ശ്രീപ്രിയയുടെ സമ്മതത്തോടെ അവളുടെ കഴുത്തിൽ വിജയ് താലിചാർത്തി…….. ആ നിമിഷം ശ്രീപ്രിയ ഇരുമിഴികളും അടച്ചു ജഗതീശ്വരന്മാരോട് പ്രാർത്ഥിച്ചു.. താമ്പാളത്തിലെ കുങ്കുമച്ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തവൻ അവളുടെ നിറുകയിൽ ചാർത്തി…… ഇരുവരും പരസ്പരം പൂമാലകൾ അണിയിച്ചു…… ഗോവിന്ദൻ നീട്ടിയ മോതിരച്ചെപ്പിൽ നിന്നും മോതിരം എടുത്ത് അവളുടെ വിരലിൽ അവൻ അണിയിച്ചു. അവൾ അവനെയും…. ഇരുവരും ക്ഷേത്രനടയിൽ ചെന്ന് ഈശ്വരന്മാരോട് നന്ദി പറഞ്ഞു പുറത്തിറങ്ങി.

പിന്നെ വിഭവസമൃദ്ധമായ സദ്യക്ക് ശേഷം എല്ലാവരും തിരിച്ചു ഇല്ലിക്കലിലേക്ക് പുറപ്പെട്ടു…… വൈകുന്നേരം ഇല്ലിക്കൽ തറവാട്ടിൽ ഗംഭീര ആഘോഷം ആയിരുന്നു പാട്ടും മേളവും എല്ലാം കഴിഞ്ഞു രാത്രിയോടെ വിജയ്‍യും ശ്രീപ്രിയയും അവരുടെ ആദ്യ രാത്രിക്കായി ഒരുങ്ങാൻ രണ്ട് മുറികളിൽ ആയി കയറി. വിജയുടെ ഒപ്പം അളിയൻ അരവിന്ദ് ആയിരുന്നു. ശ്രീപ്രിയയുടെ ഒപ്പം വർഷയും സീതയും…..

ഒരുങ്ങൽ കഴിഞ്ഞു വിജയ് തന്റെ ഭാര്യയുടെ വരവിനായി കാത്തിരുന്നു…….. ഇതുവരെയും പ്രണയം മാത്രം ആയിരുന്നു ആ കണ്ണുകളോടും മുഖത്തോടും അവളോടും അവന് തോന്നിയത് പക്ഷെ ഈ രാത്രി അവന്റെ മനസ്സിൽ കാമത്തിന്റെ പൂക്കൾ മൊട്ടിട്ടു. തന്റെ പ്രിയതമയുടെ സുന്ദരമേനി ഇനി തന്റെ മാത്രം ആണ് എന്നോർത്തപ്പോൾ അവന്റെ ശരീരവും മനസും ഒരുപോലെ കുളിരുകോരി…..

പെട്ടന്ന് വാതൽ തുറന്ന് ശ്രീപ്രിയ അകത്തേക്ക് കയറി അവളെ അകത്താക്കി വർഷയും സീതയും വാതൽ അടച്ചു….. അവൾ മെല്ലെ ചിരിച്ചു കൊണ്ട് നാണത്തിൽ മുങ്ങി കുളിച്ചു അവരികിലേക് നടന്നെത്തി….. കയ്യിൽ കരുതിയ പാൽഗ്ലാസ്സ് അവൾ അവന് നേരെ നീട്ടി. അവൻ അത് മേടിച്ചു മേശപ്പുറത്തു വെച്ചു തിരിഞ്ഞതും കണ്ടത്.

അവളുടെ വെള്ളാരം കണ്ണുകൾ നിറഞ്ഞൊഴുങ്ങുന്നതാണ്…. അത് അവനിൽ ഒരു വിങ്ങൽ ആയി രൂപം കൊണ്ട്….. കണ്ടനാൾ മുതൽ കുസൃതി ചിരിയോടെ മാത്രം ദർശിച്ചിരുന്ന ആാാ മിഴികൾ ഇതാ നിറഞ്ഞുഒഴുകുന്നു…..

“എന്താ….. എന്ത് പറ്റി….. എന്തിനാ ഇയാള് കരയുന്നത് “

“അവളുടെ മിഴികൾ തിടച്ചുകൊണ്ട് അവൻ ചോദിച്ചു…. “

“അത് ഞാൻ ആദ്യമായാണ് അമ്മേയെ പിരിയുന്നത്……. “

“അയ്യേ അതിനാണോ കരയുന്നെ……. ഒരു കാര്യം ചെയ്യാം നമുക്ക് നാളെ രാവിലെ തന്നെ അമ്മയെ കാണാൻ പോകാം “

അവൾ ഒരു ചെറുപുഞ്ചിരി അവന് സമ്മാനിച്ചു.. പക്ഷെ അപ്പോഴും അവളുടെ മുഖത്തു ഒരു ചെറിയ ഭയം നിഴലടിച്ചു…..

അതിന്റെ കാര്യം അവന് മനസിലായി, ഇത്രയും നാൾ അവൾ മാത്രം കണ്ടിരുന്ന അവളുടെ ശരീരം ഇന്ന് മറ്റൊരാൾ കൂടി കാണുമെല്ലോ എന്നോർത്തുള്ള ഭയം ആണ് അവളിൽ. അത് മനസിലാക്കിയ വിജയ് അവളോട്‌ പറഞ്ഞു…..

“താൻ കിടന്നോ….. ബാക്കി നമുക്ക് നാളെ നോക്കാം…. “

“അല്ല പാല് …. “

“അത് ശരിയാണല്ലോ….. കുടിച്ചേക്കാം “

“അവൻ മേശപ്പുറത്തിരുന്ന പാൽ ഗ്ലാസ്‌ എടുത്തു അവൾക്ക് നേരെ നീട്ടി…. “

“അല്ല ആദ്യം ഭർത്താവ് ആണ്….. “

“അത് ശരിയാണല്ലോ…. പരമ്പരാഗതമായി അത് അങ്ങനെ ആണല്ലോ…… പക്ഷെ നമുക്ക് അത് വേണ്ട…… ആദ്യം താൻ കുടിക്ക് എന്നിട്ട് ഞാൻ കുടിച്ചോളാം…. പരമ്പരാഗത രീതി അനുസരിച്ചു ഇന്ന് ആണ് ഭാര്യയും ഭർത്താവും ശാരീരികമായും മാനസികമായും ഒരുമിക്കുന്ന രാത്രി….. പക്ഷെ നമ്മുടെ രാത്രി ഇന്ന് വേണ്ട……. ആദ്യം മാനസികമായി ഒന്നിച്ചു കഴിഞ്ഞു മതി ശാരീരികമായി “

അവൻ പാൽഗ്ലാസ്സ് അവളുടെ ചുണ്ടോട് അടിപ്പിച്ചു അവൾ അത് ഒരിറക്ക് കുടിച്ചു മതിയാക്കി വിജയും ഒരിറക്ക് കുടിച്ചു…. ബാക്കി പാലും ഗ്ലാസ്‌ മേശയിൽ വെച്ചു…

“താൻ കിടന്നോ……. “

അവൾ കട്ടിലിന് ഒരു വശത്തായി കിടന്നു ഇപ്പുറം വിജയും……. ഇരുവരും മെല്ലെ നിർദ്രയിലേക്ക് വഴുതി വീണു……..

അതിരാവിലെ ഉറക്കമുണരുന്ന ശീലം ആണ് ശ്രീപ്രിയക്ക്, പതിവ് പോലെ ഇന്നും അവൾ നേരത്തെ ഉണർന്നു….. അഗാധ നിദ്രയിൽ താണ്ടവം ആടുന്ന വിജയെ ഉണർത്താതെ അവൾ കട്ടിലിൽ നിന്നും താഴെയിറങ്ങി……. പുതപ്പിടുത്തു അവൻ ഒന്നുകൂടെ പുതപ്പിച്ചു കൊണ്ട് അവൾ ബാത്‌റൂമിൽ കയറി പ്രഭാതകർമങ്ങൾ കഴിഞ്ഞവൾ പുറത്തിറങ്ങി…….

വെള്ളയിൽ കറുത്ത ചിത്രപ്പണികൾ നടത്തിയ ഒരു കോട്ടൺസാരിയും കറുത്ത ബ്ലൗസും തലയിൽ തോർത്ത്‌ ചുറ്റിയട്ടുമുണ്ട്, കഴുത്തിൽ വിജയ് കെട്ടിയ താലിമാല….. ഇടതു കൈയിൽ 4 വള. അത്രയും ആയിരുന്നു അവൾ ധരിച്ചിരുന്നത്….

അവൾ കണ്ണാടിയുടെ മുന്നിൽ വന്നു ഒരു നുള്ള് സിന്ദൂരം നിറുകയിൽ ചാർത്തി……

ശബ്ദം ഉണ്ടാകാതെ ഡോർ തുറന്ന് സ്റ്റെപ് ഇറങ്ങി അവൾ താഴെ അടുക്കളയിൽ എത്തി… അവിടെ ഉമയും ഇന്ദുവും തിരക്കിട്ട പണികളിൽ മുഴുകി നിൽക്കുകയായിരുന്നു…. ശ്രീപ്രിയയെ കണ്ടതും ഉമ ചോദിച്ചു

“അല്ല മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ….. “

അവൾ മറുപടി ഒന്നും പറയാതെ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു….

“അമ്മേ ഞാൻ സഹായിക്കാം….. “

“ഇന്ന് എന്തായാലും വേണ്ട മോളേ…… ”

മറുപടി നൽകിയത് ഇന്ദു ആണ്…..

“പ്രിയ മോൾ എന്താ പേടിച്ചു നിൽക്കുന്നത് “

“ഉമ ശ്രീപ്രിയയോട് ചോദിച്ചു “

“ഞാൻ…… ഇവിടെ എങ്ങിനെയാ കാര്യങ്ങൾ എന്നൊന്നും നിക്ക് അറിയില്ല “

അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഉമ പറഞ്ഞു

“മോള് പേടിക്കുകയോ വിഷമിക്കുകയോ വേണ്ട….. എന്തിനും ഈ അമ്മമാർ ഉണ്ടാവും കൂടെ എന്തായാലും മോൾക്ക് ഞങ്ങളോട് പറയാം സ്വന്തം അമ്മയെ പോലെ കണ്ടാൽ മതി ഞങ്ങളെ…. പിന്നെ അച്ചുവിന്റെ കാര്യം “

അവൾ സംശയഭാവത്തിൽ ഉമ്മയെയും ഇന്ദുവിനെയും നോക്കി.

“പ്രിയമോളെ അച്ചു… എന്ന് വെച്ചാൽ വിജയ്…. അവനെ ഞങ്ങൾ അച്ചു എന്നാ വിളിക്കുന്നെ….. ആൾ പാവമാണ് പക്ഷെ ഇത്തിരി കുരുത്തക്കേടുണ്ട്…. അതൊക്കെ നമുക്ക് മാറ്റിയിടുക്കാം അല്ലെ ഏട്ടത്തി “

“ഉമ പ്രിയയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു “

“നമ്മുക്ക് ശരിയാക്കി എടുകാം അവനെ “

ഉമ അവർ രണ്ടുപേരോടിമായി പറഞ്ഞു.

“ഉമമ്മേ ചായ……. “

വർഷ മുറിയിൽ ഇരുന്നു വിളിച്ചു കൂവി.

“അഹ് ചട്ടമ്പി എഴുനേറ്റു, ഇവൾക്ക് എന്താ താഴോട്ട് വന്നാൽ, പെണ്ണിനെ കെട്ടിക്കാരായി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല…. “

“ഞാൻ അവൾക്ക് ചായകൊടുത്തട്ടും വരാം “

“ഈ ഏട്ടത്തിയ പെണ്ണിനെ വഷളാകുന്നെ “

“അത് ഞാൻ അങ്ങ് സഹിച്ചു…. എന്റെ മോളല്ലേ “

ചായ കപ്പുകളിൽ ആയി പകർത്തി കൊണ്ട് ഉമ ഇന്ദുവിനോട് പറഞ്ഞു.

“അമ്മേ വർഷക്ക്മോൾക്ക് ഞാൻ ചായ കൊടുക്കാം “

പ്രിയ രണ്ട് കപ്പ് ചായയുമായി പടികൾ കയറി വർഷയുടെ റൂമിന് മുന്നിൽ എത്തി.

“ഉമമ്മേ………. “

പ്രിയ വാതൽ തുറന്ന് അകത്തു കയറി. പ്രിയയെ കണ്ട വർഷ വേഗം കട്ടിലിൽ നിന്നും എഴുനേറ്റ് വന്നു പ്രിയയുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങിച്ചു.

“ഏട്ടത്തി എന്തിനാ ബുട്ടിമുട്ടിയതു “

“അമ്മ മോൾക്കുള്ള ചായയുമായി വരാൻ പോയതാ ഞാനാ പറഞ്ഞത് ഞാൻ കൊടുത്തളം എന്ന് “

“എന്നിട്ട് ഇന്നലെ ഉറക്കം ഒക്കെ എങ്ങിനെ ഉണ്ടായിരുന്നു “

“നന്നായി ഉറങ്ങി “

“കുംഭകർണൻ എഴുന്നേറ്റോ “

കപ്പിൽ നിന്നും ഒരിറക്ക് ചായ കുടിച്ചു കൊണ്ട് വർഷ ചോദിച്ചു.

“ആര്……? “

“കെട്ടിയോൻ എഴുനെറ്റൊന്നു “

“ഇല്ല നല്ലറുകമാണ് “

“എന്നാൽ ഏട്ടത്തി വാ നമുക്ക് കുത്തിപ്പൊക്കം “

വർഷ കപ്പ്‌ മേശയിൽ വെച്ചുകൊണ്ട് എഴുനേറ്റ് നടന്നു. പ്രിയയും പിന്നാലെ നടന്നു.

“സാധാരണ ഞാനാ ഏട്ടനെ എന്ന് കുത്തിപ്പൊക്കുന്നത് ഇനി മുതൽ അത് ഏട്ടത്തിടെ പണിയ, ഞാൻ ട്രെയിനിങ് തരാം “

പ്രിയ ഒന്നും മിണ്ടാതെ വിജയിക്ക് ഉള്ള ചായയുമായി വർഷയുടെ പിന്നാലെ നടന്നു.

“ഏട്ടത്തി ഇവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം “

മുറിയുടെ മുന്നിൽ എത്തിയപ്പോൾ വർഷ പറഞ്ഞു. വർഷ പറഞ്ഞതനുസരിച്ചു പ്രിയ മുറിക്ക് പുറത്തു നിന്നു. വർഷ മെല്ലെ അകത്തു കയറി ബാത്‌റൂമിൽ പോയി വെള്ളം എടുത്ത് അവന്റെ മുഖത്തു തളിച്ച്. അവൻ ഉറക്കം വിട്ടു പുറത്തുവന്നപ്പോൾ തന്റെ മുഖത്തു വെള്ളം തളിക്കുന്ന വർഷയെ ആണ് കണ്ടത്. അവൻ ഉണർന്നു എന്ന് മനസിലാക്കിയ അവൾ വേഗം ഓടി മുറിക്ക് പുറത്തിറങ്ങി ശേഷം പ്രിയയോട് അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു പ്രിയ അകത്തേക്ക് കയറിയതും വർഷയെ പിടിക്കാൻ കട്ടിലിൽ നിന്നും വിജയ് എഴുന്നേറ്റതും ഒരുമിച്ചായിരുന്നു. പെട്ടന്ന് വിജയുടെ മുണ്ടിന്റെ കുത്തഴിഞ്ഞു അത് താഴേക്ക് അഴിഞ്ഞു വീഴാൻ പോയി അതിനു മുന്നേ വിജയ് അത് പിടിച്ചു.

റൂമിലേക്ക് കയറി വന്ന പ്രിയ അത് കണ്ടു ചിരിച്ചു. വിജയ്‍യും ഒരു ചമ്മിയ ചിരി ചിരിച്ചു.

പെട്ടന്ന് വിജയ് ചെന്ന് ഡോർ അടച്ചു. അവളെ പിടിച്ചു വാതലിനോട് ചേർത്ത് നിർത്തി…….

“ചിരിക്കുന്നോ…… “

“ഞാൻ ചിരിച്ചൊന്നുമില്ല “

ഒരു കള്ള ചിരി ചിരിച്ചു കൊണ്ടവൾ പറഞ്ഞു. പെട്ടന്ന് അവൻ അവളുടെ കവിളത്തു പിച്ചി….

“ആഹ്ഹ്……… “

അവളുടെ വെള്ളാരംകണ്ണുകൾ കണ്ണുനീർ നിറയുന്നത് അവൻ അറിഞ്ഞു.

മെല്ലെ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് അവൻ പറഞ്ഞു.

“ഒരിക്കലും ഞാൻ ഈ കണ്ണുകൾ നിറച്ചു നിന്നെ വേദനിപ്പിക്കില്ല “

അവർ ഏറെ നേരം മിഴികൾ കൊണ്ട് കഥകൾ കൈമാറി.

അവന്റെ കൈകൾ വിടുവിച്ചുകൊണ്ട് ചായക്കപ്പ് അവന് നേരെ നീട്ടി.

“അച്ചുവേട്ടാ ദേ ചായ “

“അഹ് ആപേര് എവിടന്നു കിട്ടി “

“അമ്മ പറഞ്ഞു തന്നു “

“അല്ല ഞാൻ എന്താ തന്നെ വിളിക്കേണ്ടത് “

ബ്രഷ് ചെയ്‌തു വന്നുകൊണ്ടുവന്നു അവൻ ചായ അല്പം ഇറക്കി കൊണ്ടവൻ ചോദിച്ചു.

“അത് അച്ചുവേട്ടന്റെ ഇഷ്ടമല്ലേ……. എല്ലാവരും എന്നെ പ്രിയ എന്നാ വിളിക്കുന്നത് “

“പ്രിയ……. അത് കൊള്ളാം….. എന്നാൽ ഞാൻ ശ്രീ എന്ന് വിളിക്കാം “

“അച്ചുവേട്ടാ എന്നെ ഒന്ന് കാവിൽ കൊണ്ടുപോകുമോ “

“പോകാലോ ഞാൻ ഒന്ന് കുളിച്ചട്ടു വരാം “

“ശ്രീ നമ്മൾ ഇനിയും ഒരുപാട് അറിയാൻ ഉണ്ട്, നിനക്ക് എന്നെ കുറിച്ച് കുറച്ചൊക്കെ അറിയാം പക്ഷെ എനിക്ക് കൂടുതൽ ഒന്നും അറിയില്ല “

കാവിലേക്ക് പ്രവേശിക്കുമ്പോൾ വിജയ് പ്രിയയോട് ആയി പറഞ്ഞു.

“അച്ചുവേട്ടൻ ചോദിച്ചോ ഞാൻ പറയാം “

“മം “

അവർ ഇരുവരും കാവിൽ കയറി തൊഴുത്. പ്രിയ വിജയ്ക്ക് ചന്ദനം തൊട്ടുകൊടുത്തു വിജയ് പ്രിയക്ക് ദേവിയുടെ നടയിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു ചാർത്തി കൊടുത്തു.

“ആദ്യം ഞാൻ പറയാം “